*ഇസ്തിഘാസ നിര്‍ബന്ധമോ ....?*
*മാന്യരേ അസ്സലാമു അലൈക്കും*
*
 *
*അള്ളാഹുവിനെ വിളിച്ചു പ്രാര്‍ത്ഥിക്കാം എന്നതിന് സുന്നികള്‍ക്ക്
തര്‍ക്കമില്ലല്ലോ. എന്നാല്‍ അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍തിക്കാന്‍
പാടില്ലെന്നും അങ്ങിനെ പ്രാര്‍ത്തിക്കുന്നത് ശിര്‍ക്കാനെന്നും ശിര്‍ക്ക്
ചെയ്തവന് നരകമല്ലാതെ പ്രതിഫലം ഇല്ലെന്നും മുജാഹിദുകള്‍ വാദിക്കുന്നു . *
**
*ഇസ്ഥിഗാസയും തവസ്സലും അനുവദീയമാനെന്നും മരിച്ചു പോയ മഹാന്മാക്കള്‍  നമ്മളെ
കാണുമെന്നും നമ്മുടെ പ്രാര്ത്നകള്‍ക്ക് ഉത്തരം ചെയ്യുമെന്നും  നമ്മളെ
സഹായിക്കും   എന്നും സുന്നികള്‍  എന്ന് പറയുന്ന കേരള സമസ്തക്കാരും പറയുന്നു.
*
*ഇസ്ഥിഗാസയും തവസ്സലും നിര്‍ബന്ധമാണോ ? അങ്ങിനെ ചെയ്തില്ലെന്കിലും ഒരാള്‍
സുന്നിയാവില്ലേ ...?   *
**
*ശിര്‍ക്ക് പൊറുക്കപ്പെടാത്ത പാപമാണല്ലോ. ? അതെല്ലാവരും  സമ്മതിക്കുകയും
ചെയ്യുന്നു  . നരകല്ലാതെ മറ്റൊരു പ്രതിഫലം അതിനില്ലതാനും . അപ്പോള്‍ ആരുടെ
വാദമാണ് ശരി എന്നറിഞ്ഞു മരണ ശേഷം തരിച്ചു വന്നു ശരി ചെയ്യുവാന്‍ അവസരം
ലഭിക്കുമോ ? ഇല്ലല്ലോ ? അപ്പോള്‍ പിന്നെ ലവലേശം സംശയം ഇല്ലാത്ത രണ്ടു കൂട്ടരും
അന്ഘീഗരിക്കുന്ന അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാര്‍ത്തിക്കുന്നതല്ലേ ബുദ്ധി ?
*
**
*ഇനി അള്ളാഹു അല്ലാത്തവരെ - അത് മരിച്ചവനായാലും ജീവിചിരിക്കുന്നവനായാലും
അടുത്തതായാലും  ദൂരെയായാലും വിളിച്ചു പ്രാര്തിക്കാമെന്നു സുന്നികള്‍
വാദിക്കുന്നു. എന്നിട്ടതിന്റെ ഹുക്മോ ...?     ജാഇസ് !!!!
*
*എന്താണ് ജാഇസ് ? അനുവദനീയം ! അഥവാ എടുത്താല്‍ പ്രതിഫലം ഇല്ലാത്തതും
ഉപേക്ഷിച്ചാല് ശിക്ഷ ഇല്ലാത്തതും !! *
**
*സുഹൃത്തുക്കളെ ചിന്തിക്കുക. അള്ളാഹു അല്ലാത്തവരെ  വിളിച്ചു
പ്രാര്‍ത്ത്തിക്കല്‍ വാജിബ് (നിര്‍ബന്ധം ) ആണോ ? അല്ലല്ലോ ?
വാജിബായിരുന്നുവെങ്കില്‍ അള്ളാഹു അല്ലാത്തവരെ  വിളിച്ചു
പ്രാര്തിച്ചില്ലെങ്കില്‍ അള്ളാഹു ശിക്ഷിക്കുമായിരുന്നു.
*
*പിന്നെ സുന്നത്താണോ ? സുന്നത്തും അല്ല. സുന്നത്തായിരുന്നുവെങ്കില്‍ എടുത്താല്‍
പ്രതിഫലം ലഭിക്കുമായിരുന്നു . തന്നെയുമല്ല സുന്നത്ത്  എന്ന് പറഞ്ഞാല്‍ നബി (സ)
ചര്യ എന്നാണല്ലോ അര്‍ത്ഥമാക്കുന്നത് . അള്ളാഹു അല്ലാത്ത ആരോടെന്കിലും നബി കരീം
(സ) പ്രാര്‍ത്തിച്ചതായി ഇന്നേവരെ ഒരാളും ഒരു രേഖയും കൊണ്ടുവന്നിട്ടും ഇല്ല .*
**
*നിങ്ങള്‍ പറയുന്നതു അനുസരിച്ച്  എടുത്താല്‍ പ്രതിഫലവും ഉപേക്ഷിച്ചാല്‍
ശിക്ഷയുമില്ലാത്ത  ഒരു കാര്യത്തിനു വേണ്ടി എന്തിനാണ് സമയം കളയുന്നത് ?
ദുനിയാവിലും ആഖിരത്ത്തിലും പ്രതിഫലമില്ലത്ത്ത ഒരു കാര്യത്തിനു ആരെങ്കിലും
മിനക്കെടുമോ ? *
**
*അപ്പോള്‍ പിന്നെ രണ്ടു കൂട്ടര്‍ക്കും തര്‍ക്കമില്ലാത്ത അല്ലാഹുവിനെ  മാത്രം
വിളിച്ചു തേടുന്നതല്ലേ ഉചിതം ! ഇതു മനസില്ലാക്കാന്‍ പാണ്ടിത്യത്തിന്റെ ആവശ്യം
ഉണ്ടോ ?  ഏത് സാധാരണക്കാരനും മനസ്സിലാകില്ലേ ..?*
**
*ഇനി ഒരാള്‍ തന്റെ  കഴിവിന്റെ പരമാവധി ഇബാധത്തുകള്‍ ചെയ്തു . നമസ്ക്കാരം
മുറപോലെ നിര്‍വഹിക്കുകയും സക്കാത്ത് കൊടുക്കുകയും നോമ്പ് അനുസ്ടിക്കുകയും
പാപങ്ങള്‍ പൊറുത്തു കിട്ടാന്‍ അല്ലാഹുവിനോട് സദാ  പ്രാര്‍ത്തിക്കുകയും ചെയ്തു .
അവന്‍ മുഹ്യുദ്ദീന്‍  ശൈകിനെയോ രിഫയീ ശൈകിനെയോ കേട്ടിട്ടുപോലും ഇല്ല . അങ്ങിനെ
ഒരാള്‍ അല്ലാഹു വിനെ മാത്രം വിളിച്ചു പ്രാര്‍ത്തിച്ചു മരിച്ചു പോയാല്‍ അള്ളാഹു
അല്ലാത്തവരെ  വിളിക്കാത്തതിന്റെ പേരില്‍  ശിക്ഷിക്കപ്പെടുമോ ?        ( അവലംബം
) *
*അബൂഅനസ്   *
**
*Jazzak Allah Khair*
*Buraidah Indian Islahi Center Da'awa team    *
*  *
**

--~--~---------~--~----~------------~-------~--~----~
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]
-~----------~----~----~----~------~----~------~--~---

Reply via email to