ഇസ്ലാമിന്റെ അടിസ്ഥാനം ഏകദൈവവിശ്വാസം തന്നെ. നിയമനിർമ്മാണത്തിനുള്ള അധികാരം 
അല്ലാഹുവിനാണ് എന്നുള്ളതും ആ വിശ്വാസത്തിന്റെ ഭാഗമാണ്. അങ്ങനെ ഒരു വിശ്വാസമുള്ളത് 
കോണ്ടാണ് രാഷ്ട്രീയരംഗത്ത് ഇസ്ലാമിക നിയമങ്ങൾ നടപ്പാക്കാൻ കഴിയാത്ത ഇന്ത്യയിൽ, 
ജമാ‌അത്തെ ഇസ്ലാമി അതിനെ കൂടിയാലോചനക്ക് വിധേയമാക്കി തീരുമാനമെടുക്കുന്നത്. 
അല്ലാതെ വെറും ബോധോദയങ്ങളല്ല. 

ഖുർ‌ആനും സുന്നത്തും അടിസ്ഥാനമാക്കി, നന്മ ലക്ഷ്യമാക്കി കൂടിയാലോചനയിലൂടെ 
എടുക്കുന്ന തീരുമാനങ്ങളിൽ തെറ്റ് പറ്റിയാൽ ഒരു കൂലിയും ശരിയാണെങ്കിൽ രണ്ട് കൂലിയും 
മുണ്ടെങ്കിൽ പിന്നെ തെറ്റിന്റെ പ്രശ്നമുദിക്കുന്നില്ല.

ജമാ‌അത്ത് ഒരിക്കലും അടിസ്ഥാന നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല. മറിച്ച് 
രാഷ്ട്രീയരംഗത്ത് നിയമനിർമ്മാണത്തിനുള്ള അധികാരം അല്ലാഹുവിനല്ലാത്തവർക്കും 
ആ‍കാമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തൌഹീദിൽ വെള്ളം ചേർത്തത് ജമാ‌അത്ത് 
വിമർശകരാണ്. അവരിൽ മാ‍ർക്സിസ്റ്റ്കാരും ലീഗുകാരും കോൺഗ്രസ്സുകാരും ഐ.എൻ.എലുകാരും 
പി.ഡി.പി.ക്കാരും ഒക്കെ ഉണ്ടാവുന്നത് സ്വാഭാവികം. അത് കൊണ്ട് തന്നെ, ഒരു 
തെരഞ്ഞെടുപ്പിൽ താൽക്കാലികമായി മാ‍ർക്സിസ്റ്റ് പാർടിയെ പിന്തുണക്കുന്നതിനു 
ജമാ‌അത്തിനെ വിമർശിക്കുമ്പോഴും മാർക്സിസ്റ്റ്-മുജാഹിദുകളുടെയും സ്ഥിരമായി 
എൽ.ഡി.എഫിന് വോട്ട് ചെയ്യുന്ന മുജാഹിദ് പ്രവർത്തകരുടെയും കാര്യത്തിൽ അവർക്ക് മൌനം 
പാലിക്കേണ്ടി വരുന്നു.

 

1967-നു മുമ്പ് മുജാഹിദുകളുടെ പണ്ഡിത സംഘടനയായ ജം‌ഇയ്യത്തുൽ ഉലമാക്ക് ഹറാമാക്കിയ 
മാർക്സിസ്റ്റ് ബന്ധം 1967-ൽ ഹലാലായതെങ്ങനെ?

1997-ൽ കാസർഗോട്ട് പുത്തിഗെ പഞ്ചായത്തിൽ ഫാതിമത്തുസുഹ്‌റായുടെ നേതൃത്വത്തിൽ 
ധീരശൂരമുജാഹിദുകൾ ഒന്നടങ്കം മാർക്സിസ്റ്റ് പാർട്ടിയിൽ അണിനിരന്ന് ഗ്രാമഭരണം 
പൊടിപൊടിച്ച്ഃഅതിന്റെ കോലാഹലം സംസ്ഥാനമൊട്ടാകെ അലയടിച്ചു. 1947-ലെ ഹറാം ഹലാലാവാൻ 
വന്നത് രണ്ട് ദശകങ്ങൾ മാത്രം..!!!

 

കമ്മ്യൂണിസ്റ്റ് പാർടിയിൽ പ്രവർത്തിക്കുന്ന ജമാഅത്ത് പ്രവർത്തകനെയും ലോകത്ത് 
ആർക്കും കാണിച്ച് തരാൻ സാധ്യമല്ല.

കമ്മ്യൂണിസ്റ്റ് പാർടിക്ക് വോട്ട് ചെയ്യരുത് എന്ന് പറഞ്ഞാൽ വോട്ട് ചെയ്യുന്നവരും 
ജമാ‌അത്തിലില്ല.

എന്നാൽ കമ്മ്യ്യൂണിസ്റ്റ് പാർടിയിൽ ചേർന്ന് പ്രവർത്തിക്കരുതെന്നോ ആ പാർട്ടിക്ക് 
വോട്ട് ചെയ്യരുതെന്നോ കല്പിക്കാൻമാത്രം ധൈര്യം ഏതെങ്കിലും ഗ്രൂപ്പിലെ മുജാഹിദ് 
നേതൃത്വത്തിനുണ്ടോ.?

മാർക്സിസ്റ്റ് പാർടിക്ക് വോട്ട് ചെയ്യുന്നത് ഇസ്ലാമികവും കോൺഗ്രസ്സിനു വോട്ട് 
ചെയ്യുന്നത് അനിസ്ലാമികവുമാവുന്നത്, അതിന്റെ അന്തിമ ലക്ഷ്യം രാഷ്ട്രീയമടക്കമുള്ള 
രംഗങ്ങളിലെ ഇസ്ലാമിന്റെ പ്രയോഗവൽക്കരണമായത് കൊണ്ടും, അത് ഇസ്ലാമിക തത്വങ്ങളുടെ 
അടിസ്ഥാനത്തിൽ (നിയമനിർമ്മാണത്തിനുള്ള അധികാരം അല്ലാഹുവിന്) കൂടിയാലോചിച്ച് 
തീരുമാനമെടുക്കുന്നത് കൊണ്ടാണ്. താൽക്കലികമായി മാർക്സിസ്റ്റ് പാർടിയെ 
പിന്തുണക്കുന്നതും അന്തിമമായ പ്രസ്തുത ലക്ഷ്യം മുൻ‌നിർത്തിയാണ്.

എന്നാൽ ജമാ‌അത്തിനെ വിമർശിക്കുന്നവർക്ക് അങ്ങനെ ഒരു ലക്ഷ്യം പോയിട്ട് ഒരു ചിന്ത 
പോലുമില്ലെന്ന് മാത്രമല്ല അതിനു ശ്രമിക്കുന്ന ജമാ‌അത്തെ ഇസ്ലാമിയെ പരിഹസിക്കുക 
കൂടി ചെയ്യുന്നു.

 

പ്രസ്തുത ലക്ഷ്യം നേടാൻ ജമാ‌അത്തെ ഇസ്ലാമിയിഉടെതിൽ നിന്നും വ്യത്യസ്തമായ ഒരു മാർഗം 
ഖുർ‌ആനിന്റെയും നബിചര്യയുടെയും വെളിച്ച്ഃഅത്തിൽ ഇജ്തിഹാദ് ചെയ്ത് നിങ്ങൾ പറഞ്ഞ് 
കൊടുക്കുവോളം അവരെ വെറുതെ വിട്ട് കൂടെ?

 

ഇനി മുജാഹിദ് സംഘടന ഇജ്തിഹാദ് ചെയ്തിട്ട് കോൺഗ്രസ്സിന് വോട്ട് ചെയ്യുക എന്ന 
തീരുമാനത്തിലാണെത്തിച്ചേർന്നതെങ്കിൽ അത് തെറ്റാണെങ്കിൽ തന്നെ അതിന്റെ പേരിൽ 
കുറ്റമുണ്ടെന്ന് ജമാ‌അത്തുകാർ കരുതുകയില്ല. കാരണം ഇജ്തിഹാദ് തെറ്റിയാലും 
കൂലിയുണ്ടെല്ലോ.

 

 

________________________________

From: Mohamed Bashir [mailto:[email protected]] 
Sent: Sunday, February 22, 2009 9:13 PM
To: Mohammed Ridwan
Subject: jamaet

 

ഇസ്‌്‌ലാമിന്റെ അടിസ്ഥാനം ഏകദൈവ വിശ്വാസമാണ്‌. ബഹുസ്വര സമൂഹത്തില്‍ ജനാധിപത്യ 
വ്യവസ്ഥയില്‍ ഭാഗഭാക്കാകുന്നത്‌ തൗഹീദിന്‌ വിരുദ്ധവും ബഹുദൈവ വിശ്വാസവും 
(ശിര്‍ക്ക്‌) ആണെന്നാണ്‌ എഴുപതു കൊല്ലമായി ജമാഅത്ത്‌ വാദിച്ചത്‌. ഈ വിശ്വാസത്തെ 
എതിര്‍ത്തവരെയെല്ലാം ജമാഅത്ത്‌ രാഷ്ട്രീയ മുശ്‌രിക്കുകളാക്കുകയാണ്‌ ചെയ്‌തത്‌. 
ജനാധിപത്യ വ്യവസ്ഥയില്‍ മറ്റു മുസ്‌്‌ലിംകളെക്കാള്‍ ഊര്‍ജസ്വലരായി 
പങ്കെടുക്കാനാണ്‌ ജമാഅത്ത്‌ നേതാക്കളുടെ പുതിയ തീരുമാനം. എങ്കില്‍ പിന്നെ 70 
കൊല്ലം രാഷ്ട്രീയത്തില്‍നിന്ന്‌ വിട്ടുനിന്നത്‌ എന്തിന്റെ പേരിലായിരുന്നു. 
ജമാഅത്തിന്‌ ബോധോദയമുണ്ടാകാന്‍ ഏഴു ദശകം വേണ്ടിവന്നു. മറ്റു 
മുസ്‌്‌ലിംകളില്‍നിന്ന്‌ ജമാഅത്തിന്‌ ആകെയുണ്ടായിരുന്ന വ്യതിരക്തത തങ്ങള്‍ 
മാത്രമാണ്‌ ഇസ്‌്‌ലാമിനെ സമഗ്രമായി മനസ്സിലാക്കുകയും രാഷ്ട്രീയ ഇസ്‌്‌ലാം 
തൗഹീദിന്റെ ഭാഗമാണെന്ന്‌ അംഗീകരിക്കുകയും ചെയ്യുന്നതെന്ന വാദമായിരുന്നു. എന്ത്‌ 
വ്യതിരിക്തതയാണ്‌ ജമാഅത്തിന്‌ ഇപ്പോള്‍ അവകാശപ്പെടാനുള്ളത്‌. 
ലോകത്ത്‌ തെറ്റുപറ്റാത്ത ഏക ജനവിഭാഗം തങ്ങളാണെന്നാണ്‌ പൊതുവെ ജമാഅത്തുകാരുടെ 
മനസ്സിലിരുപ്പ്‌. എത്രവലിയ ഭീമാബദ്ധം പിണഞ്ഞാലും അടിസ്ഥാന നിലപാട്‌ അപ്പടി 
മാറ്റിമറിച്ചാലും തങ്ങള്‍ മാത്രമാണ്‌ ശരിയെന്ന്‌ സമര്‍ഥിക്കുന്നതില്‍ 
ജമാഅത്തുകാര്‍ക്ക്‌ പ്രത്യേക കഴിവും പരിശീലനവും ലഭിച്ചിട്ടുണ്ട്‌്‌. മുസ്‌്‌ലിം 
വിരുദ്ധ നിലപാടുകള്‍ക്ക്‌ കുപ്രസിദ്ധനായ വി.എസ്സിന്‌, മാര്‍ക്‌സിസ്‌റ്റ്‌ 
പാര്‍ട്ടിക്ക്‌ വോട്ടു ചെയ്യുന്നത്‌്‌ ദൈവിക ഭരണം സ്ഥാപിക്കുന്ന മാര്‍ഗത്തില്‍ 
സംഘടന എടുത്ത സുചിന്തിതമായ നിലപാടും (സുന്നത്ത്‌്‌) കോണ്‍ഗ്രസും ലീഗും അടക്കമുള്ള 
മറ്റു പാര്‍ട്ടികളെ പിന്തുണക്കുന്നത്‌ രാഷ്ട്രീയ ശിര്‍ക്കും ആയാണ്‌ ജമാഅത്ത്‌ 
നേതാക്കളും മസ്‌തിഷ്‌ക പ്രക്ഷാളനത്തിന്‌ വിധേയരായ അണികളും സമര്‍ഥിക്കാന്‍ 
ശ്രമിക്കുന്നത്‌. 
ജമാഅത്തിന്റെ മഞ്ഞക്കണ്ണട മാറ്റിവെച്ച്‌ കാര്യങ്ങളെ വിലയിരുത്തുന്നവര്‍ക്കെല്ലാം 
സംഘടനാ നിലപാടുകളിലെ വൈരുധ്യവും പൊള്ളത്തരവും മനസ്സിലാകാന്‍ പ്രയാസമില്ല. 

________________________________

Windows Live™ Hotmail®:…more than just e-mail. Check it out. 
<http://windowslive.com/explore?ocid=TXT_TAGLM_WL_t2_hm_justgotbetter_explore_022009>
 


--~--~---------~--~----~------------~-------~--~----~
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]
-~----------~----~----~----~------~----~------~--~---

Reply via email to