* **തിരികെ ഞാന്‍ പോകുമെന്ന വാര്‍ത്കേള്‍ക്കാനായി*
തിരികെ ഞാന്‍ പോകുമെന്ന വാര്‍ത്ത കേള്‍ക്കാനായി ആ ഗ്രാമം കൊതിക്കുന്നു ഇന്ന്..... തിരികെ മടങ്ങുവാന്‍ , ഒരു വിസ ലഭിക്കുവാന്‍ ഞാനും കൊതിക്കുന്നു ഇന്ന്... *"**തന്തിന്ന താനിന്ന , **ഇന്ന് ഞാന്‍ നാളെ നീ .. **സാമ്പത്തിക മാന്ദ്യം, **എണ്ണ വില കുറഞ്ഞു, **അരിവില കൂടി.. **ചന്കില്‍ കൊള്ളുന്ന വാര്‍ത്തകള്‍ എന്നും ..."* വിടുവായന്‍ രാഷ്ട്രീയക്കാര്‍ പതിവായി യാത്രകള്‍ നടത്തുന്ന നാടും നഗരവും ഞാന്‍ കണ്ടു.. വെയിലേറ്റു കരിഞ്ഞ, മണലെടുത്ത് വരണ്ട വയലും പുഴയും ഞാന്‍ കണ്ടു.. തിരികെ ഞാന്‍ പോകുമെന്ന വാര്‍ത്ത കേള്‍ക്കാനായി വീട്ടുകാര്‍ കൊതിക്കുന്നു ഇന്ന്..... തിരികെ മടങ്ങുവാന്‍ , ഒരു വിസ ലഭിക്കുവാന്‍ ഞാനും കൊതിക്കുന്നു ഇന്ന്... ഒരു കുട്ട മീന്‍ വിറ്റ് അയലത്തെ അമ്മിണി സുഖമായി കുടുംബം പോറ്റുംപോള്‍ സീറോ ബാലന്സുള്ള ബാന്കില്‍ നിന്നെന്നെ എന്നും വിളിച്ച്ചീടുന്നു... വീട്ടു ലോണിന്റെ മുതലില്ല , പലിശ എങ്കിലും അടക്കൂ....! തിരികെ ഞാന്‍ പോകുമെന്ന വാര്‍ത്ത കേള്‍ക്കാനായി ആ ഗ്രാമം കൊതിക്കുന്നു ഇന്ന്..... തിരികെ മടങ്ങുവാന്‍ , ഒരു വിസ ലഭിക്കുവാന്‍ ഞാനും കൊതിക്കുന്നു ഇന്ന്... *"**തന്തിന്ന താനിന്ന , **ലോണ്‍ എടുകണം, **കാര്‍ വാങണം ,,, **ഇപ്പൊ ജോലി.... എല്ലാം പോയി.. **അവിടെ പേരെ 1000 **പിരിച്ചു വിട്ടു, **വിസ നടപടി നിര്‍ത്തി.. **ചന്കില്‍ കൊള്ളുന്ന വാര്‍ത്തകള്‍ വീണ്ടും....."* കുട്ടികളുടെ പഠന ചിലവും ജീവിത ചിലവും കടിഞ്ഞാണില്ലാത്ത കുതിര പോല്‍ കുതിക്കുമ്പോള്‍ സഹധര്‍മ്മിണി തന്‍ സ്വഭാവവും ഗള്‍ഫിലെ നിയമവും മാറി മാറി വരുമ്പോള്‍.. ഇളനീരിന്‍ മധുരക്കിനാക്കള്‍ - വീണ്ടും മരുപ്പച്ച തേടാന്‍ കൊതിക്കുന്നു... തിരികെ ഞാന്‍ പോകുമെന്ന വാര്‍ത്ത കേള്‍ക്കാനായി ആ ഗ്രാമം കൊതിക്കുന്നു ഇന്ന്..... തിരികെ മടങ്ങുവാന്‍ , ഒരു വിസ ലഭിക്കുവാന്‍ ഞാനും കൊതിക്കുന്നു ഇന്ന്... *സമര്‍പ്പണം: **സാമ്പത്തിക മാന്ദ്യത്തിന്റെ ദുരിതം അനുഭവിക്കുന്ന **എല്ലാ പ്രവാസികള്‍ക്കും....* *Regards* __ . __,_._,_സസ്നേഹം, ഫഹീം കൊച്ചി. --~--~---------~--~----~------------~-------~--~----~ Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected] -~----------~----~----~----~------~----~------~--~---
