പൊട്ടത്തിസ്സൂറയുടെ ഹിറ്റ് പാട്ടുകള്‍ <http://www.muktharstory.blogspot.com>

ഞാനും മൈലങ്കോടന്‍ റഹ്‌മത്തലിയും പുല്ലാണി നിസാറും വെറുതെ നടക്കാനിറങ്ങിയതാണ്‌.
ബാലവാടിയുടെ മുന്‍പിലെ ഇടവഴിയിലൂടെ ഇറങ്ങിയാല്‍ കരമ്പത്തോടും കടന്ന്‌
പാടവരമ്പിലൂടെനടന്ന്‌ കണ്ടിക്കുളത്തിന്‌ ചാരിയുള്ള പാറപ്പുറന്ന്‌ ചെന്നുരുന്ന്‌
ഇച്ചിരി്‌ നേരം സൊള്ളാം. പാടത്തിപ്പോഴുംചെറിയ തോതില്‍ നെല്‍കൃഷിയുണ്ട്‌.
വരമ്പിനോട്‌ ചാരി വാഴയും അല്ലറ ചില്ലറ പച്ചക്കറികളും. വെളുത്ത കൊക്കുകള്‍
താഴ്‌ന്നിറങ്ങും, കൂട്ടം കൂട്ടമായി.
ഇടവഴിയിലേക്ക്‌ കയറുമ്പോള്‍ പൊട്ടത്തിസ്സൂറ ആടുകളുമായി അടുത്ത പറമ്പിലേക്ക്‌
കയറുന്നു.
``വരവര ചോക്ക
ചെമ്പരത്തിച്ചോക്ക
ജനപുസ്‌.. ജനപുസ്‌...
തൊട്ടാവാടി മുല്ലപ്പൂ...!''
സൂറ ഒരാട്ടിന്‍കുട്ടിയെ കയ്യിലെടുത്തു.
``സൂറാ...''
ഞാന്‍ വിളിച്ചു. അവള്‍ തിരിഞ്ഞ്‌ നോക്കി.
``ടാ.. ഇജ്ജോ...''
സൂറ അടുത്തേക്ക്‌ വന്നു.
``ശുജായികളൊക്കെയുണ്ടല്ലോ...''
``എന്താ സൂറാ വര്‍ത്താനം..''
``എന്ത്‌ വര്‍ത്താനം... ഞാനും ആടുകളും.... അങ്ങനെ...''
``അന്റെ കുട്ടി?''
``ഓള്‌ ബാലവാടീലാ... നിങ്ങക്കൊക്കെ...?''
ആടുകള്‍ അടുത്ത പറമ്പിലേക്ക്‌ നുഴഞ്ഞ്‌ കയറുന്നു.
``സൂറാ അന്റെ ആട്‌...''
``ആടേ നിക്കവ്‌ടെ... ടീ കുഞ്ഞീനാാ...''
സൂറ ആടിന്‌ പിന്നാലെ പാഞ്ഞു.
പാവം.
സൂറ, ഏഴാം ക്ലാസ്‌ വരെ ഒപ്പം പഠിച്ചതാണ്‌.
സ്‌കൂളു മുഴുവന്‍ പാട്ടും പാടി നടക്കുന്ന, കുട്ടികളുടെയും അധ്യാപകരുടെയും
പൊട്ടത്തിസ്സൂറ.
ഏഴില്‍ രണ്ടു തവണ തോറ്റപ്പോള്‍ പഠനം നിറുത്തി. പിന്നെ ആടുകളുടെ കൂടെ.
അതിനിടക്കെന്നോ, കല്‍പണിക്കെത്തി നാട്ടില്‍ താമസമാക്കിയിരുന്ന തമിഴ്‌
നാട്ടുകാരനുമായിവിവാഹം. കിട്ടിയ പണവും പണ്ടവും അടിച്ചുമാറ്റി അയാള്‍
മുങ്ങുമ്പോള്‍ സൂറ ഗര്‍ഭിണി. ഇപ്പോള്‍കുട്ടിക്ക്‌ വയസ്സ്‌ നാലു കഴിഞ്ഞു.
``അളിയങ്കാക്ക വെളിയങ്കോട്‌
പോയി വരുമ്പോള്‍
ആപ്പ്‌ സോപ്പ്‌ സുറുമ കണ്ണാടി
കണ്ടാ കൊണ്ടരണേ...''
കരമ്പത്തോട്‌ കടക്കുമ്പോള്‍ സൂറയുടെ പാട്ട്‌ കാറ്റായി വീശുന്നുണ്ടായിരുന്നു.

പൊട്ടത്തിസ്സൂറയുടെ ഹിറ്റ് പാട്ടുകള്‍ ‍>>>
ഇവിടെ.<http://www.muktharstory.blogspot.com>

-- 
mukt...@udarampoyil
www.muktharuda.webs.com

എഴുത്ത് വര ജീവിതം
www.muktharuda.blogspot.com

എന്റെ കഥകള്‍
www.muktharstory.blogspot.com

എന്റെ പെയ്ന്റിംഗുകള്‍
www.mukthararts.blogspot.com
-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to