*അസ്സലാമു അലൈകും - വളരെ പ്രധാനപെട്ടതും ഗൌരവത്തിലെടുക്കേണ്ടതുമായ ചില പ്രവാചക വചനങ്ങള്‍*
അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞത് ഞാന്‍ കേട്ടു. നഷ്ടപ്പെട്ടുപോയ സാധനം പള്ളിയില്‍വെച്ച് വല്ലവനും അന്വേഷിക്കുന്നത് കേട്ടാല്‍ അല്ലാഹു നിനക്കത് മടക്കിത്തരാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കണം. കാരണം, പള്ളികള്‍ ഇതിനു വേണ്ടി നിര്‍മ്മിക്കപ്പെട്ടതല്ല. (മുസ്ലിം) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: പള്ളിയില്‍ വെച്ച് വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നതു കണ്ടാല്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. നിന്റെ കച്ചവടത്തില്‍ അല്ലാഹു ലാഭം നല്‍കാതിരിക്കട്ടെ. അപ്രകാരം തന്നെ കളഞ്ഞുപോയ സാധനം പള്ളിയില്‍വെച്ച് അന്വേഷിക്കുന്നത് കണ്ടാലും നിങ്ങള്‍ പ്രാര്‍ത്ഥിക്കണം: അല്ലാഹു നിനക്കത് തിരിച്ചു തരാതിരിക്കട്ടെ. (തിര്‍മിദി) ബുറൈദ(റ) വില്‍ നിന്ന് നിവേദനം: കളഞ്ഞുപോയ സാധനം പള്ളിയില്‍വെച്ച് അന്വേഷിച്ചുകൊണ്ട് ഒരാള്‍ പറഞ്ഞു: എന്റെ ചുവന്ന ഒട്ടകത്തെപ്പറ്റി ആരാണ് വിവരം തരിക? ഉടനെ റസൂല്‍(സ) പ്രാര്‍ത്ഥിച്ചു: നിനക്കത് ലഭിക്കാതിരിക്കട്ടെ. നിശ്ചയം, ചില പ്രത്യേക കാര്യങ്ങള്‍ക്ക് വേണ്ടിയാണ് പള്ളി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. (വീണുപോയ സാധനം തെരഞ്ഞുപിടിക്കാനുള്ളതല്ല) (മുസ്ലിം) അംറുബിന്‍ ശുഐബ്(റ) തന്റെ പിതാവില്‍ നിന്നും, പിതാവ് പിതാമഹനില്‍ നിന്നും നിവേദനം ചെയ്തിരിക്കുന്നു: പള്ളിയില്‍ നിന്ന് വില്‍ക്കുന്നതും മേടിക്കുന്നതും റസൂല്‍(സ) നിരോധിച്ചു. അപ്രകാരം പള്ളിയില്‍ കളഞ്ഞുപോയ സാധനം അന്വേഷിക്കുന്നതും പദ്യമാലപിക്കുന്നതും നിരോധിച്ചു. (അബൂദാവൂദ്, തിര്‍മിദി) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിശ്ചയം, ഈ പള്ളി മൂത്രിക്കാനോ വൃത്തികേടാക്കാനോ പറ്റുകയില്ല. നിശ്ചയം, അല്ലാഹുവിനെ സ്മരിക്കാനും ഖുര്‍ആന്‍ പാരായണത്തിനുമുള്ളതാണ് ഇത്. (മുസ്ലിം) *Note : പള്ളിയില്‍ വെച്ച് ഫോണില്‍ സംസാരിക്കുന്നവരും, രാഷ്ട്രീയം പറയുന്നവരും, ദീനുമായി ബന്ധമില്ലാത്ത വിഷയങ്ങള്‍ സംസാരിക്കുന്നവരും സൂക്ഷിക്കുക.* ** *Daily Malayalam Hadeeth Service in Various Networks* 1) *Malayalam Hadeeth ( മലയാളം ഹദീസ് )*<http://www.facebook.com/MalayalamHadees> in FaceBook (*http://facebook.com/MalayalamHadees*<http://facebook.com/MalayalamHadees> ) 2) *Malayalam Hadeeth ( മലയാളം ഹദീസ് )* <http://twitter.com/hudainfo> in Twitter (*http://twitter.com/hudainfo* <http://twitter.com/hudainfo> ) 3) *Malayalam Hadeeth ( മലയാളം ഹദീസ് )*<http://www.google.com/profiles/117819263223257677404> in Google Buzz (*http://www.google.com/profiles/117819263223257677404*<http://www.google.com/profiles/117819263223257677404> ) 4) *Malayalam Hadeeth ( മലയാളം ഹദീസ് )* <http://blog.hudainfo.com/> through Blog Service (*http://blog.hudainfo.com* <http://blog.hudainfo.com/> ) *Service Provided by Huda Info Solutions Tirur - Forward / Share this message with your friends. * *With Prayers & Regards* *Admin* *Huda Info Solutions* *Website : **http://www.hudainfo.com* <http://www.hudainfo.com/> *FaceBook : **http://facebook.com/hudainfo* <http://facebook.com/hudainfo> -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected] To unsubscribe, reply using "remove me" as the subject.
