ദൈവിക നിയമം പുലരണമെന്നാഗ്രഹിക്കുന്നവരാരും പിച്ചാത്തിയും ബോംബുമായി നടക്കുന്നില്ലെന്നും, പിച്ചാത്തിയും ബോംബുമായി നടക്കുന്നവര്‍ക്ക് ദൈവിക രാജ്യമെന്നല്ല സ്വന്തമായി ഒരാരാധനാലയം പോലും ഉണ്ടാക്കണമെന്ന ആഗ്രഹമില്ലെന്നുമുള്ള സത്യം ആദ്യമായി അഗീകരിക്കുക.
കൈവെട്ടിയവരും കൈവെട്ടെപ്പെടാന്‍ കാരണമായി പറയുന്ന ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ പ്രൊഫസറും ശത്രുവിന്റെ ഉപകരണങ്ങള്‍ മാത്രമായിരുന്നുവെന്ന് ഇരകള്‍ക്ക് പോലും അറിയില്ല എന്നതാണ് ഇവിടുത്തെ സത്യം. ഒരു ക്ഷേമ ഇസ്ലാമിക രാഷ്ട്രത്തിലെ പൗരന്‍ മോഷണം നടത്തിയാല്‍ വിചാരണ ചെയ്ത് നടപ്പാക്കാപ്പെടാനോ തള്ളപ്പെടാനോ സാദ്ധ്യതയുള്ള ഒരു ക്രിമിനല്‍ ശിക്ഷയാണ് കൈവെട്ടല്‍, അതു നടപ്പാക്കേണ്ടത് ഭരണകൂടവും. വ്യക്തി, നിയമം കയ്യിലെടുക്കുന്നത് ഇസ്ലാമില്‍ വലിയ പാതകമാണ്. പ്രവാചകനെ നിന്ദിക്കുന്നവര്‍ക്ക് ഇസ്ലാമിക ശരീഅത്തില്‍ കൈവെട്ടല്‍ എന്നൊരു ശിക്ഷ ഇല്ല താനും. പക്ഷെ ഇസ്ലാം അങ്ങിനെയേ ആകാവൂ എന്ന് തീരുമാനിച്ച ഇസ്ലാമിന്റെ ശത്രുക്കളുടെ ഇങ്ങിതം ഇവിടെ നടപ്പാക്കപ്പെടുകയാണ്. ഇസ്ലാമിക രാജ്യമെന്നാല്‍ കൈവേട്ടലാനെന്ന പ്രോപഗണ്ട നടത്തുന്നവരും ഈ കൈവേട്ടുക്കാരെ പോലെ അതെ ശത്രുവിന്റെ ഉപകരങ്ങളാക്കപെടുന്ന ഒരേ നാണയത്തിന്റെ രണ്ടു പുറങ്ങള്‍ മാത്രവും. മാനവികതയുടെ ശത്രു ആര് എന്ന് തിരിച്ചറിയാന്‍ ശ്രമിക്കാത്ത കാലത്തോളം പിടികിട്ടായ്മയുടെ ഈ മറയുടെ പിന്നില്‍ ജീവിക്കാനായിരിക്കും നമ്മുടെ വിധി. പലരും ഇഷ്ടപ്പെടുന്നു ഈ പിടികിട്ടായ്മ. 2010/7/30 Suseel Kumar P P > > *ആ ദൈവത്തിന്റെ ഭരണം കൊണ്ടുവരാന്‍ ഈ കുട്ടികളിങ്ങനെ മഞ്ഞുകൊണ്ട് > പോസ്റ്ററൊട്ടിക്കുകയും കൈ വെട്ടാന്‍ പിച്ചാത്തി കൊണ്ടു നടക്കുകയും > ചെയ്യുന്നതെന്തിനാണെന്ന് എനിക്കൊട്ടും പിടി കിട്ടുന്നില്ല.* > > http://chorivaka.blogspot.com/2010/07/blog-post_30.html > -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected]
