ദൈവവിശ്വാസം പോലെ തന്നെ ഒരു വിശ്വാസമാണ് നിരീശ്വരത്വം.
ദൈവമുണ്ടെന്നു വിശ്വസിക്കാന്‍ വിശ്വാസിക്ക് നിരവധി കാരണങ്ങള്‍ ഉള്ളത് പോലെ ദൈവ
നിഷേധത്തിനും കാരണങ്ങളുണ്ട്. ജീവിത ചുറ്റുപാടുകളും സാഹചര്യങ്ങളും അതില്‍ ഒരു
കാരണമാണ്.
വിശ്വാസ പ്രചോതിദമായി ദൈവ വിശ്വാസികള്‍ സമയവും സമ്പത്തും അധ്വാനവും ആരോഗ്യവും
ബലി കഴിച് ജനങ്ങള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും അനാഥ അഗതി
മന്ദിരങ്ങളും സ്ഥാപിച്ച് നടത്തി ആത്മസായൂജ്യവും ദൈവപ്രീതിയും തേടുമ്പോള്‍,
വിശ്വസിക്കാനൊരു ദൈവവും പ്രതീക്ഷിക്കാനൊരു മരണാന്തര ജീവിതവുമില്ലാത്ത നിരീശ്വര
വിശ്വാസിക്ക് സാമൂഹിക നിര്‍മിതിയില്‍ ക്രിയാത്മക പങ്കാളിത്തം വഹിക്കാന്‍
പ്രചോതിതമാക്കുന്ന ഒരു ധാര്‍മിക നൈതിക ചിട്ടയും വ്യവസ്ഥയും ഇല്ലാതെ പോകുന്നു.
യുവത്വതിലെ തിളപ്പാറുമ്പോള്‍ പലരും നിരാശരും നിഷ്ക്രിയരുമാകുന്നു.
അവരനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ ഭീകര ഏകാന്തത ചരിത്രത്തിലും
വര്‍ത്തമാനത്തിലും  പലരും നമ്മോടു പങ്കുവെക്കുന്നു.
ശാസ്ത്രീയ നിരീശ്വരത്വവും ശാസ്ത്രത്തിന്റെ പരിമിതിയും :
ഓരോ ശാസ്ത്ര ശാഖക്കും അതിന്റെ വൃത്തത്തിലുള്ളതിനെ മാത്രം വിശദീകരിക്കാനുള്ള
കഴിവേഉള്ളൂ.
ഭൗതിക ശാസ്ത്രത്തിന് അതിന്റെ വൃത്തം ഭേദിച്ച് ജീവശാസ്ത്രത്തെ വിശദീകരിക്കാനോ
തിരുത്താനോ സാധ്യമല്ലാത്തത് പോലെ, മന:ശാസ്ത്രത്തിനും ഗോളശാസ്ത്രത്തിനും
ഭൂമിശാസ്ത്രത്തിനും തുടങ്ങി എല്ലാ ശാസ്ത്രത്തിനും അതിന്റെ മേഖല മാത്രമേ
വിശദീകരിക്കാന്‍ കഴിയൂ. അതു പോലെ തന്നെയാണ് മതവും, ദൈവവും, ധര്‍മവും.

നിഷേധമല്ല ഒന്നിലെയും അവസാന വാക്ക്. ചിന്തകള്‍ക്കവധി നല്കിയിട്ടില്ലാത്തവരുടെ
നിരന്തര പഠനവും മനനവും തങ്ങളുടെ തന്നെ പല നിഷേധങ്ങളെയും പിന്നീട് തിരുത്തി
എഴുതാന്‍ അവരെ സഹായിച്ചിട്ടുണ്ട്.
അന്വേഷിക്കാത്തവന്‍ ദൈവത്തെയും കണ്ടെത്തില്ല.


2010/7/27 Suseel Kumar P P <[email protected]>

> നിരീശ്വരവാദി എന്നു പറഞ്ഞാല്‍ ദൈവം ഇല്ല എന്നു വിവ്വസിക്കുന്നയാളല്ല; മറിച്ച്‌
> നിലവിലുള്ള ഏതെങ്കിലും മതം പരിചയപ്പെടുത്തുന്ന 'ദൈവം' ഉണ്ട് എന്ന്
> വിശ്വസിക്കാത്തവനാണ്‌. ദൈവവിശ്വാസി യുക്തിസഹമായ എന്തെങ്കിലും
> തെളിവുകിട്ടിയതുകൊണ്ടല്ല മറിച്ച് തന്റെ മതത്തില്‍ പറഞ്ഞിരിക്കുന്നു എന്ന
> ഒറ്റക്കാരണത്താല്‍ വിശ്വസിക്കുന്നവനാണ്‌. ഹിന്ദു, അല്ലാഹുവിന്റെ കാര്യത്തിലും
> മുസ്ലിം, ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്മാരുടെ കാര്യത്തിലും നിരീശ്വരവാദികളാകുന്നത്
> അതുകൊണ്ടാണ്‌. 'ദൈവം' ഉണ്ട് എന്ന് ശാസ്ത്രീയമായി തെളിഞ്ഞാല്‍ അത്
> വിശ്വസിക്കാന്‍ യുക്തിവാദിക്കും നിരീശ്വരവാദിക്കും അത് വിശ്വസിക്കാന്‍ തന്റെ
> കിതാബില്‍ പറഞ്ഞിട്ടുണ്ടൊ എന്ന് പരതേണ്ട ഗതികേടുണ്ടാവില്ല.
>
> --
> അറിയാനും അടുക്കാനും മാത്രമല്ല അന്വേഷിക്കാനും അടുത്തറിയാനും മലയാളികള്‍ക്കായി
> ഒരു മെയില്‍ ഗ്രൂപ്പ്
> നിങ്ങളുടെ മെയിലുകള്‍ അയക്കേണ്ടത്:
> [email protected]
> കൂടുതല്‍ അറിയാന്‍:
> http://groups.google.com/group/malayalaminterfaithdialogue?hl=en
>
> മലയാളത്തില്‍ ടൈപ് ചെയ്യാന്‍
> www.malayalamtyping.com
>

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to