*If you cannot read Malayalam Unicode text properly - Visit this
page<http://blog.hudainfo.com/p/read-malayalam-text-better-easily.html>to
install and configure Malayalam Unicode Font -
http://blog.hudainfo.com/p/read-malayalam-text-better-easily.html - *
**
*ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ
ക്ലിക്ക് 
ചെയ്യുക.<http://feedburner.google.com/fb/a/mailverify?uri=hudainfo&loc=en_US>
*
**
*അസ്സലാമു അലൈകും*

*ഫേസ് ബുക്ക്‌* <http://www.facebook.com/MalayalamHadees> ,
*ട്വിറ്റെര്‍*<http://www.twitter.com/hudainfo>,
*ഗൂഗിള്‍ ബസ്‌* <http://www.google.com/profiles/117819263223257677404>തുടങ്ങിയ
നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.

*മലയാളം ഹദീസ് പഠനം 19   - മലയാളം ഹദീസ് പഠനം വെബ്സൈറ്റ്
സന്ദര്‍ശിക്കുക<http://blog.hudainfo.com/2010/08/19.html>
 **
 *
 ആയിശ(റ) നിവേദനം: നബി(സ) ചിലപ്പോള്‍ സുന്നത്തു നോമ്പ് നോല്‍ക്കുന്നത് കണ്ടാല്‍
ഇനി അവിടുന്നു നോമ്പ് മുറിക്കുക തന്നെയില്ലേ എന്ന് ഞങ്ങള്‍ക്ക് തോന്നും. മറ്റു
ചിലപ്പോള്‍ നബി(സ) സുന്നത്തു നോമ്പ് ഉപേക്ഷിക്കുന്നതു കണ്ടാല്‍ ഇനി അവിടുന്ന്
സുന്നത്തു നോമ്പ് നോല്‍ക്കുക തന്നെയില്ലേ എന്നും ഞങ്ങള്‍ക്ക്
തോന്നിപ്പോകാറുണ്ട്. റമളാന്‍ മാസത്തിലല്ലാതെ ഒരു മാസം മുഴുവന്‍ നബി(സ) നോമ്പ്
നോറ്റത് ഞാന്‍ കണ്ടിട്ടില്ല. ശഅ്ബാന്‍ മാസത്തിലാണ് അവിടുന്ന് കൂടുതല്‍
നോമ്പനുഷ്ഠിക്കാറുള്ളത്. *(ബുഖാരി : 3-31-190)*

ആയിശ(റ) നിവേദനം: ശഅ്ബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ നോമ്പുകള്‍ നബി(സ) മറ്റൊരു
മാസത്തിലും അനുഷ്ഠിക്കാറില്ല. ചിലപ്പോള്‍ ശഅ്ബാന്റെ മിക്ക ദിവസങ്ങളിലും നബി(സ)
നോമ്പനുഷ്ഠിക്കും. അവിടുന്ന് പറയാറുണ്ട്. നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത്
നിങ്ങള്‍ ചെയ്യുവീന്‍. നിശ്ചയം നിങ്ങള്‍ക്ക് മടുപ്പ് തോന്നാത്ത കാലം വരേയ്ക്കും
അല്ലാഹുവിനും മടുപ്പ് തോന്നുകയില്ല. പതിവായി അനുഷ്ഠിക്കുവാന്‍ സാധിക്കുന്ന
നമസ്കാരം നിര്‍വ്വഹിക്കുന്നതാണ് അവിടുന്ന് ഏറ്റവും ഇഷ്ടപ്പെട്ടിരുന്നതും. അതു
കുറച്ചാണെങ്കിലും. നബി(സ) ഒരു നമസ്കാരം തുടങ്ങിവെച്ചാല്‍ അതു പതിവാക്കാറുണ്ട്.
*(ബുഖാരി : 3-31-191)*

 അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ശഅ്ബാന്റെ അവസാനത്തെ
പകുതി അവശേഷിച്ചാല്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്. *(തിര്‍മിദി)*

*Note* : ശഅബാന്‍ മാസത്തിന്റെ രണ്ടാം പകുതിയില്‍ (15 നു ശേഷം) നോമ്പ്
അനുഷ്ട്ടിക്കാന്‍ പാടുണ്ടോ എന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമുള്ള
വിഷയമാണ്‌. ഹന്‍ബലി മദ്ഹബ് പ്രകാരം ഇത് മാക്‌റുഹ് (disliked thing =
വേറുക്കപ്പെട്ടത്‌ ) ആണ്. ഷാഫി മദ്ഹബ് പ്രകാരം ഹറാം (നിഷിദ്ധം) ആണ്. മേല്‍
പോസ്റ്റ്‌ ചെയ്ത ഹദീസ് ആധികാരികമാണെന്നാണ് അല്‍ബാനി, ഷെയ്ഖ്‌ ഉദൈമീന്‍, ഷെയ്ഖ്‌
ഇബ്നു ബാസ് പോലുള്ള പണ്ഡിതന്മാരുടെ അഭിപ്രായം. ഭൂരിപക്ഷം പണ്ഡിതന്മാരും ശഅബാന്‍
15 നു ശേഷം നോമ്പ് അനുഷ്ട്ടിക്കല്‍ മാക്‌റുഹ് (disliked thing =
വേറുക്കപ്പെട്ടത്‌ ) എന്ന ഗണത്തില്‍ (അതായതു ഹറാം അല്ല, ഉപാധികളോടെ
അനുവദനീയവും). സ്ഥിരമായി സുന്നത്ത് നോമ്പ് അനുഷ്ട്ടിച്ചു
വരുന്നവരോഴികെയുള്ളവര്‍ (തിങ്കള്‍, വ്യാഴം ദിവസങ്ങളിലും, ഒന്നിടവിട്ട
ദിവസങ്ങളില്‍ നോമ്പ് നോല്‍ക്കുന്നവര്‍ etc) ശഅബാന്‍ 15 നു ശേഷം നോമ്പ്
അനുഷ്ട്ടിക്കല്‍ ഒഴിവാക്കുന്നതാണ് അഭികാമ്യം. നഷ്ട്ടപെട്ട നോമ്പുകള്‍ എടുത്തു
വീട്ടുന്നവര്‍ക്കും നോമ്പ് അനുഷ്ട്ടിക്കാവുന്നതാണ്. റമദാന്‍ കഴിഞ്ഞാല്‍ റസൂല്‍
(സ) ഏറ്റവും അധികം നോമ്പ് അനുഷ്ടിച്ചിരുന്ന മാസം ശഅബാന്‍ ആണെന്ന് ബുഖാരിയും
മുസ്ലിമും റിപ്പോര്‍ട്ട്‌ ചെയ്ത നിരവധി ഹദീസുകളില്‍ വന്നിട്ടുണ്ട്.  - Read
Hadees Learning Website to Read more ............ http://blog.hudainfo.com
 **
**
 (Click the Link to Read All Hadeeth)........... *ഹദീസുകള്‍
മുഴുവന്‍ വായിക്കാന്‍ ഈ വെബ്‌ പേജ്
സന്ദര്‍ശിക്കുക<http://blog.hudainfo.com/2010/08/19.html>
*

*ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ
ക്ലിക്ക് ചെയ്യുക.* <../>

Forward & Share this to your friends through e-mail and Social Networks

With Prayers
Huda Info Solutions
Website : http://www.hudainfo.com

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to