*സുധീര്‍ കുമ്മില്‍ എന്ന ഹിന്ദുവിനു അറബിപ്പേരില്‍ ഒരു ഇമെയില്‍ ഉണ്ടാകി
ഗ്രൂപുകളില്‍ ചര്‍ച്ചക്ക് ഇറങ്ങേണ്ടി വന്നത് തന്നെ തങ്ങള്‍ക്കു സ്വന്തമായി ഒരു
നിലപാട് തറയില്ലെന്നു വ്യക്തമാകുന്നു. *
*
*
*സ്വര്‍ഗ്ഗ നരകങ്ങള്‍ എന്ന ചര്‍ച്ച ദൈവ വിശാസികള്‍ക്ക് മാത്രം ബാധകമായതാണ്.
അഥവാ ദൈവമുണ്ട് എന്ന് വിശ്വസിക്കുന്നവര്‍ക്ക് മാത്രം ദഹിക്കുന്നത്. **അത്
കൊണ്ട് തങ്ങള്‍ക്കു മനസ്സിലാകാത്തതിനെതിരെ നിഷേധാത്മക
പരിഹാസത്തില്‍ നിരീശ്വരവാദികളും **യുക്തിവാദികളും **അഭയം തേടുന്നതില്‍
അത്ഭുതപ്പെടാനൊന്നുമില്ല. *
*
*
*എന്നും എവിടെയും മഹാഭൂരിപക്ഷം ജനങ്ങളും ദൈവവിശ്വാസികളായിരുന്നു. അറിയപ്പെടുന്ന
മനുഷ്യചരിത്രത്തില്‍ ഈശ്വരവിശ്വാസമില്ലാത്ത സമൂഹങ്ങളും ജനതകളും വളരെ വിരളമത്രെ.
അതുകൊണ്ടുതന്നെ ദൈവദൂതന്മാര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നത്
നിരീശ്വരവാദികളെയായിരുന്നില്ല. മറിച്ച്, മരണാനന്തര ജീവിതത്തില്‍
വിശ്വാസമില്ലാത്ത ദൈവവിശ്വാസികളെയായിരുന്നു.*
*
*
*ഒരാള്‍ ദൈവത്തിലും മരണാനന്തര ജീവിതത്തിലുമൊന്നും വിശ്വസിക്കുന്നില്ല. അതേസമയം
മദ്യപിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യുന്നില്ല. ആരെയും ദ്രോഹിക്കുന്നില്ല.
എല്ലാവര്‍ക്കും സാധ്യമാവുന്നത്ര ഉപകാരം ചെയ്ത് ജീവിക്കുന്നു. ആ **സുകര്‍മികളെല്ലാം
സ്വര്‍ഗാവകാശികളാവേണ്ടതല്ലേ എന്ന ചോദ്യം ന്യായമായും ചോദിക്കപെടാറുണ്ട്*
*
*
*ഏതൊരാള്‍ക്കും ഏതു കാര്യത്തിലും പരമാവധി ശ്രമിച്ച് ഫലപ്രാപ്തിയിലെത്തിയാല്‍
പോലും അയാള്‍ ഉദ്ദേശിച്ചതും ലക്ഷ്യം വച്ചതുമേ ലഭിക്കുകയുള്ളൂ. ദൈവത്തിലും
മരണാനന്തര ജീവിതത്തിലും വിശ്വാസമില്ലാത്ത വ്യക്തി തിന്മയുപേക്ഷിക്കുന്നതും നന്മ
പ്രവര്‍ത്തിക്കുന്നതും സ്വര്‍ഗം ലക്ഷ്യം വച്ചായിരിക്കില്ലെന്നതില്‍ സംശയമില്ല.
അയാളങ്ങനെ ചെയ്യുന്നത് സമൂഹത്തില്‍ സല്‍പ്പേരും പ്രശസ്തിയും
ലഭിക്കാനായിരിക്കാം. എങ്കില്‍ അതാണയാള്‍ക്ക് ലഭിക്കുക. അഥവാ മനസ്സംതൃപ്തിക്കും
ആത്മനിര്‍വൃതിക്കും വേണ്ടിയാണെങ്കില്‍ അതാണുണ്ടാവുക. സ്വര്‍ഗമാഗ്രഹിച്ച് അതിന്
നിശ്ചയിക്കപ്പെട്ട വഴിയിലൂടെ സഞ്ചരിക്കുന്നവരേ അവിടെ എത്തിച്ചേരുകയുള്ളൂ.
എന്നാല്‍ ഇന്ന വ്യക്തി സ്വര്‍ഗത്തിലായിരിക്കും അല്ലെങ്കില്‍ നരകത്തിലായിരിക്കും
എന്ന് തീരുമാനിക്കാനോ പറയാനോ നമുക്ക് സാധ്യമല്ല. *
*
*
*ഗാന്ധിജിയും മതര്‍ തെരേസയും പോകുന്ന സ്വര്‍ഗത്തിലേക്ക് സമൂഹത്തില്‍
ക്രിയാത്മകമായിട്ടൊന്നും ചെയ്യാന്‍ കഴിയാതെ പോകുന്ന യുക്തിവാദികള്‍ക്ക് പോകാന്‍
പറ്റുമോ എന്നറിയില്ല. ഗാന്ധിജിയും മതര്‍ തെരേസയും ശക്തമായ മത
വിശ്വാസികളായിരുന്നു. പ്രപഞ്ച ശ്രഷ്ടാവില്‍ വിശ്വസിച്ച്‌ അവന്റെ സ്വര്‍ഗം
കിട്ടാന്‍ ഐഹിക ലോകത്ത് ധര്‍മവും, സദാചാരവും, സത്യവും, നീതിയും നടപ്പില്‍
വരുത്താന്‍ ശ്രമിക്കുന്ന സകല മനുഷ്യര്‍ക്കുമുള്ളതാണ് ഇസ്ലാം പരിചയപ്പെടുത്തുന്ന
സ്വര്‍ഗം. ജന്മവും, ജാതിയും, കുലവും അടിസ്ഥാനമാക്കിയല്ല അതിന്റെ
അവകാശികളാവുന്നത്. **അതിനു വേണ്ടി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളത്
പോലെ **അത് വേണ്ടെന്നു വെക്കാനുള്ള വിശാല സ്വാതന്ത്ര്യം ഈ നശ്വര ലോകത്തിലെ
നൈമിഷിക ജീവിതത്തില്‍ എല്ലാ മനുഷ്യനുണ്ട്‌.*

2010/9/20 Abdul Rasheed <[email protected]>

> *
> പ്രിയപ്പെട്ട സുഹൈര്‍
> ഇസ്ലാമിനെ കുറിച്ച് പഠിക്കാന്‍ അവസരമുണ്ടായിട്ടും പഠിക്കാത്ത പല മഹാന്മാരും
> ലോകത്തുണ്ടല്ലോ..... മതര്‍ തെരേസ, ഗാന്ധിജി, മാര്‍ട്ടിന്‍ ലുതര്‍ കിംഗ്‌, ഇ എം
> എസ്, മാര്‍ക്സ്, ലെനിന്‍, മണ്ടേല, ലിങ്കന്‍, നെഹ്‌റു ... അങ്ങനെ ഈ നിര
> നീണ്ടതാണല്ലോ... ഇവരൊക്കെ നരകത്തിലാവും പോകുക അല്ലെ.....
>
> എനിക്ക് സമാധാനമായി..... മുസ്ലീം കുടുംബത്തില്‍ ജനിച്ചിട്ടും പ്രവാചകചര്യ
> പിന്തുടരാത്ത ഞാന്‍ ഉറപ്പായും നരകത്തിലവും ഉണ്ടാവുക.... ഈ മഹാന്മാരും അവിടെ
> ഉണ്ടാവും എന്ന വാര്‍ത്ത എന്നേ പോലുള്ളവര്‍ക്ക് വലിയ ആശ്വാസമാണ്.
> റഷീദ്
> *
>
> 2010/9/19 Zuhair Kunnath <[email protected]>
>
>>  *അമുസ്ലിംകളെല്ലാം നരകത്തിലോ?
>> *
>>
>> ----------------------------------------------------------------------------
>>
>> **മുസ്ലിം സമുദായത്തില്‍ ജനിക്കുന്നവര്‍ക്ക് ദൈവത്തെയും പ്രവാചകനെയും
>> വേദഗ്രന്ഥത്തെയും സ്വര്‍ഗനരകങ്ങളെയും സംബന്ധിച്ച അറിവ് സ്വാഭാവികമായും
>> ലഭിക്കും. മറ്റുള്ളവര്‍ക്കത് കിട്ടുകയില്ല. അതിനാല്‍ ആ അറിവ് ലഭിക്കാത്തതിന്റെ
>> പേരില്‍ അതനുസരിച്ച് ജീവിക്കാന്‍ സാധിക്കാത്തവരൊക്കെ നരകത്തിലായിരിക്കുമെന്നാണോ
>> പറയുന്നത്?
>> A
>>
>> മുസ്ലിം സമുദായത്തില്‍ ജനിക്കുകവഴി, ദൈവത്തെയും ദൈവിക ജീവിത വ്യവസ്ഥയെയും
>> സംബന്ധിച്ച വ്യക്തമായ അറിവു ലഭിച്ച ശേഷം അതനുസരിച്ച് ജീവിക്കാത്തവന്‍
>> സത്യനിഷേധി (കാഫിര്‍) യാണ്. അവര്‍ക്ക് മരണശേഷം കൊടിയ ശിക്ഷയുണ്ടാകുമെന്ന്
>> ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല, ദൈവത്തെയും ദൈവിക
>> ജീവിതക്രമത്തെയും സംബന്ധിച്ച് അറിവുള്ളവരെല്ലാം മറ്റുള്ളവരെ
>> അതറിയിച്ചുകൊടുക്കാന്‍ ബാധ്യസ്ഥരാണ്. ഈ ബാധ്യത നിര്‍വഹിച്ചില്ലെങ്കില്‍ അതിന്റെ
>> പേരിലും പരലോകത്ത് അവര്‍ ശിക്ഷാര്‍ഹരായിരിക്കും.
>> എന്നാല്‍ ദൈവത്തെയും ദൈവിക മതത്തെയും സംബന്ധിച്ച് ഒട്ടും കേട്ടറിവു
>> പോലുമില്ലാത്തവര്‍ ശിക്ഷിക്കപ്പെടുമെന്നോ നരകാവകാശികളാകുമെന്നോ ഇസ്ലാം
>> പഠിപ്പിക്കുന്നില്ല. ഖുര്‍ആനോ പ്രവാചക ചര്യയോ അങ്ങനെ പറയുന്നുമില്ല. മറിച്ച്,
>> ദിവ്യ സന്ദേശം വന്നെത്തിയിട്ടില്ലാത്തവര്‍ ശിക്ഷിക്കപ്പെടില്ലെന്നാണ്
>> വേദഗ്രന്ഥം പഠിപ്പിക്കുന്നത്. പതിനേഴാം അധ്യായം പതിനഞ്ചാം വാക്യത്തിലിങ്ങനെ
>> കാണാം: "ആര്‍ സന്മാര്‍ഗം സ്വീകരിക്കുന്നുവോ, അതവന്റെ തന്നെ ഗുണത്തിനു
>> വേണ്ടിയാകുന്നു. ആര്‍ ദുര്‍മാര്‍ഗിയാകുന്നുവോ, അതിന്റെ ദോഷവും അവനുതന്നെ. ഭാരം
>> വഹിക്കുന്നവരാരുംതന്നെ ഇതരന്റെ ഭാരം വഹിക്കുകയില്ല. (സന്മാര്‍ഗം കാണിക്കാനായി)
>> ദൈവദൂതന്‍ നിയോഗിതനാവുന്നതുവരെ നാമാരെയും ശിക്ഷിക്കാറുമില്ല.''
>> അതേസമയം ദൈവത്തെ സംബന്ധിച്ച് കേള്‍ക്കാത്തവരോ സാമാന്യധാരണയില്ലാത്തവരോ
>> ഉണ്ടാവുകയില്ല. അവര്‍ ദൈവത്തെക്കുറിച്ച് കൂടുതലന്വേഷിക്കാനും ആ ദൈവം വല്ല
>> ജീവിതമാര്‍ഗവും നിശ്ചയിച്ചുതന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും ബാധ്യസ്ഥരാണ്.
>> അപ്രകാരം തന്നെ സ്വര്‍ഗമുണ്ടെന്നും നിശ്ചിത മാര്‍ഗത്തിലൂടെ നീങ്ങുന്നവര്‍ക്കേ
>> അത് ലഭിക്കുകയുള്ളൂവെന്നുമുള്ള കാര്യം കേട്ടറിഞ്ഞവരൊക്കെയും അതേക്കുറിച്ച്
>> പഠിക്കാന്‍ കടപ്പെട്ടവരാണ്. അതിന്റെ ലംഘനം ശിക്ഷാര്‍ഹമായ കുറ്റമാവുക
>> സ്വാഭാവികമാണല്ലോ.
>>
>> http://www.islammalayalam.net/general/fq/11.html
>>
>> --
>> അറിയാനും അടുക്കാനും മാത്രമല്ല അന്വേഷിക്കാനും അടുത്തറിയാനും
>> മലയാളികള്‍ക്കായി ഒരു മെയില്‍ ഗ്രൂപ്പ്
>> നിങ്ങളുടെ മെയിലുകള്‍ അയക്കേണ്ടത്:
>> [email protected]
>> കൂടുതല്‍ അറിയാന്‍:
>> http://groups.google.com/group/malayalaminterfaithdialogue?hl=en
>>
>> മലയാളത്തില്‍ ടൈപ് ചെയ്യാന്‍
>> www.malayalamtyping.com
>>
>
>
>
> --
> *Suseel*
>
> --
> അറിയാനും അടുക്കാനും മാത്രമല്ല അന്വേഷിക്കാനും അടുത്തറിയാനും മലയാളികള്‍ക്കായി
> ഒരു മെയില്‍ ഗ്രൂപ്പ്
> നിങ്ങളുടെ മെയിലുകള്‍ അയക്കേണ്ടത്:
> [email protected]
> കൂടുതല്‍ അറിയാന്‍:
> http://groups.google.com/group/malayalaminterfaithdialogue?hl=en
>
> മലയാളത്തില്‍ ടൈപ് ചെയ്യാന്‍
> www.malayalamtyping.com
>
>

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to