അടുപ്പ് എത്ര ചെറുതായാലും കല്ല് മൂന്നെണ്ണം വേണം..അതുകൊണ്ട് ഇങ്ങളെ വോട്ട്
ഇന്ക്കെന്നെ….

Posted by editor <http://www.janakeeyam.in/?author=2> on Oct 21, 2010 | 2
Comments <http://www.janakeeyam.in/?p=1085#comments>

<http://www.janakeeyam.in/wp-content/uploads/2010/10/2.-hydross-varaney-vilkkanund2.jpg>കൊടിയത്തൂര്‍:
ഒട്ടേറെ ഹോം സിനിമകളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം തേടിയ ചേക്കു എന്ന
അപരനാമത്തിലറിയപ്പെടുന്ന സിദ്ദീഖ് കൊടിയത്തൂര്‍ ഇപ്പോള്‍ വിടുകളിലെത്തുന്നത്
തെരെഞ്ഞെടുപ്പിനെ നേരിടാനുറച്ച് തനിക്ക് വോട്ടു ചോദിച്ചു കൊണ്ടാണ്.

സമൂഹ്യ ജീര്‍ണതകളായ സ്ത്രീധനം, പലിശ തുടങ്ങിയവക്കും സദാചാര രാഹിത്യത്തിന്
വളംവെക്കുന്ന അനിയന്ത്രിത മൊബൈല്‍, ടി.വി ഉപയോഗത്തിനുമെതിരെ ഹോം സിനിമകളും
നാടകങ്ങളും അവതരിപ്പിക്കുന്ന സിദ്ദീഖ് കൊടിയത്തൂര്‍, അക്കാരണത്താല്‍ തന്നെ
ജനഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരപ്രതിഭയാണ്. കൊടിയത്തൂര്‍ പഞ്ചായത്തിലെ
ചുള്ളിക്കാപറമ്പ് വെസ്റ്റ്  ജനപക്ഷമുന്നണി സ്വതന്ത്രസ്ഥാനാര്‍ഥിയായി ജനവിധി
തേടുമ്പോള്‍ തന്റെ കഥാപാത്രങ്ങളെയല്ല, തന്നെതന്നെ ജനങ്ങള്‍ക്ക്
സമര്‍പ്പിച്ചുകൊണ്ടാണ് അദ്ദേഹം വാര്‍ഡിന്റെ പ്രാതിനിധ്യം ഏറ്റെടുക്കാന്‍
പോകുന്നത്.

ജനങ്ങളെ ഇത്രയേറെ സ്വാധീനിക്കാന്‍ എന്തൊരു മാസ്മരിക സിദ്ധിയാണ്
സിദ്ദീഖിനുള്ളതെന്ന് എതിരാളികള്‍ പോലും അതിശയിക്കുന്നു. ലീക്ക് ബീരാന് മുതല്
ചെറിയോനാക്ക വരെയുള്ള കഥാപാത്രങ്ങള്ക്ക് ഹാസ്യത്തിന്റെ കരുത്ത് പകര്ന്ന
സിദ്ദീഖ് ടെന്ഷനൊന്നുമില്ല. വിടുകളില് വോട്ടു തേടി ചെല്ലുമ്പോള്  തന്നെ
പരിചയമില്ലെന്ന്  ആരും പറയില്ലല്ലോ എന്ന ആശ്വാസമാണ് ചേക്കുവിന്.  കുടുംബ
സദസ്സുകളില് പൊട്ടിച്ചിരി  പടര്ത്തിയ കഥാപാത്രങ്ങളെ നെഞ്ചിലേറ്റിയ വോട്ടര്മാര്
കാര്യത്തോടടുക്കുമ്പോള് കൈവിടില്ലെന്നാണ് സിദ്ദീഖിന്റെ പ്രതീക്ഷ.  വണ്ടൂര്
എറിയാട് എ.യു.പി സ്കൂളില് അധ്യാപകനാണ് സിദ്ദീഖ് കൊടിയത്തൂര്.

<http://www.janakeeyam.in/wp-content/uploads/2010/10/3.-Leak-Beeran-Parethan-thirichu-varunnu.jpg><http://www.janakeeyam.in/wp-content/uploads/2010/10/4.-Kunhakka-Kudumba-kalaham-nooram-divasam.jpg>

 2 Responses to " അടുപ്പ് എത്ര ചെറുതായാലും കല്ല് മൂന്നെണ്ണം വേണം..അതുകൊണ്ട്
ഇങ്ങളെ വോട്ട് ഇന്ക്കെന്നെ…. "

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to