ജമാഅത്ത് വിമര്‍ശകര്‍ മറുപടി പറയേണ്ട 10 ചോദ്യങ്ങള്‍

   - *ചോദ്യം 1: * മതം എന്നത് ജമാഅത്തെ ഇസ്ലാമി നിര്‍വ്വചിക്കുന്ന രീതിയോട്
   താങ്കള്‍ക്ക് വിയോജിപ്പ്‌ ഉണ്ടോ? മതം എന്നാല്‍ ജീവിതത്തിന്റെ എല്ലാ മേഖലയിലും
   അതിന്റെ കൈയൊപ്പ്‌ പതിക്കുന്ന ആദര്‍ശമാണ് എന്നാണു ജമാഅത്തെ ഇസ്ലാമിയുടെ
   അഭിപ്രായം. മതം എന്നത് ഒരു സമുദായത്തിന്‍റെ ആചാര അനുഷ്ഠാനങ്ങള്‍, വിശ്വാസ
   പ്രമാണങ്ങള്‍, സാംസ്കാരിക ചിഹ്നങ്ങള്‍ ഇവയോന്നുമല്ല എന്ന് അത് വിശ്വസിക്കുന്നു.
   മാനവരാശിയുടെ യഥാര്ത്ഥ വിമോചനത്തിന്റെ വഴിയാണ് അത് എന്നും അത് കരുതുന്നു.

   ഇത് താങ്കള്‍ ഇസ്ലാം മത വിശ്വാസത്തിനു അനുസരിച്ചാണ് വിലയിരുത്തുന്നത്
   എങ്കില്‍ ഇതില്‍ താങ്കള്‍ക്ക് വിയോജിപ്പ്‌ രേഖപ്പെടുത്താന്‍ ആവുമോ?

   ഇനി മതരഹിത സമൂഹത്തിന്‍റെ വീക്ഷണമാണ് എങ്കില്‍, ഇങ്ങിനെ ഒരു വിഭാഗം
   വിശ്വസിക്കാന്‍ പാടില്ല എന്ന് പറയാന് ബഹുസ്വര സമൂഹത്തില്‍ താങ്കള്‍ക്ക് അവകാശം
   ഉണ്ടോ?


*ചോദ്യം 2 :* ഒരു വിഭാഗം, തങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശം ഒരു ജനതയുടെ
വിമോചനത്തിന്റെ വഴിയായി അവരുടെ മുന്നില്‍ അവതരിപ്പിക്കുന്നതിനെ താങ്കള്‍
എങ്ങിനെ കാണുന്നു? ജനാധിപത്യ സമൂഹത്തില്‍ അതിന്‍റെ എല്ലാ സാധ്യതയും
ഉപയോഗപ്പെടുത്തി അതിനെ അവതരിപ്പിക്കുന്നതിനെ എതിര്‍ക്കുന്നത് താങ്കളുടെ
ജനാധിപത്യബോധം സമ്മതിക്കുമോ?

*ചോദ്യം 3:* ജമാഅത്തെ ഇസ്ലാമി രൂപം കൊണ്ട കാലത്തെ സാമൂഹികാവസ്ഥ വിലയിരുത്താതെ
അതിനെ, ഊന്നല്‍ കൊടുത്ത മേഖലയെ വിമര്‍ശിക്കുന്നത് ശരിയാണോ?

ഇസ്ലാം എന്നത് പല കാലത്തും ദേശത്തും കാലഘട്ടത്തിന്‍റെ ഭാഷയില്‍
അവതരിപ്പിക്കപ്പെടുന്ന, ഒരു ആശയമായി താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? വിവിധ
കാലത്ത്‌ നേരിടുന്ന വെല്ലുവിളികളെ എല്ലാ ആശയങ്ങളും നേരിടുന്നത് പോലെ കഴിഞ്ഞ
നൂറ്റാണ്ടില്‍ ഭൌതിക രാഷ്ട്രീയ സംഹിതകള്‍ ആധിപത്യം ചെലുത്ത്തിയപ്പോള്‍ അതിനു
എതിരെ ഇസ്ലാമിക രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനങ്ങള്‍ അവയില്‍ നിന്നും എത്ര
വ്യതിരിക്തത പുലര്‍ത്തുന്നു എന്ന് വ്യക്തമാക്കിയ മൌദൂദിയുടെ, ജമാഅത്തിന്റെ
വീക്ഷണത്തോടു താങ്കള്‍ക്ക് ഒരു മുസ്ലിം എന്ന നിലയില്‍ എതിര്‍പ്പ് പുലര്‍ത്താന്‍
കഴിയുമോ?

*ചോദ്യം 4:* മതം എന്നാല്‍ സമുദായം അല്ല എന്ന ജമാഅത്തിന്റെ വീക്ഷണം താങ്കള്‍
എങ്ങിനെ കാണുന്നു? മതവിശ്വാസികള്‍ സാമുദായിക ബോധം എന്നതിന് അപ്പുറം വിശാലമായ
മാനവികബോധം പുലര്‍ത്തണം എന്നും, എല്ലാ വിഭാഗം ജനങ്ങള്‍ക്ക വേണ്ടിയും എണീറ്റ്‌
നില്‍ക്കുന്ന ഉത്തമ സമുദായം ആയിരിക്കണം എന്നും പ്രചരിപ്പിക്കുന്ന, അത്തരം ഒരു
സമൂഹനിര്‍മ്മിതിക്കായി പണിയെടുക്കുന്ന ഒരു പ്രസ്ഥാനം എന്ന നിലയില്‍
ജമാഅത്തിന്റെ ആശയത്തോട് വിയോജിക്കാന്‍ താങ്കള്‍ക്ക് ആവുമോ? അതായത്‌ മതസമൂഹം
എന്നാല്‍ സ്വന്തം സമുദായത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവര്‍ ആവണം എന്ന
വീക്ഷണമാണോ താങ്കള്‍ക്ക് ഉള്ളത്?
*
*
*ചോദ്യം 5:* സാമുദായികതയാണോ? അതോ ആദര്‍ശത്തില്‍ അധിഷ്ഠിതമായ വിശാല വീക്ഷണം ആണോ
ഇന്ത്യയില്‍ ബഹുസ്വര സമൂഹത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ സാധ്യത? എല്ലാ
സമൂഹത്തിനും വേണ്ടി വിഭാഗീയത ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധമായ ഇസ്ലാമിക
പ്രത്യയശാസ്ത്രമാണോ അതോ, സ്വന്തം സമുദായം എന്ന സങ്കുചിത സാമുദായിക വീക്ഷണമാണോ
അപകടം? ഏതാണ് ഇസ്ലാമികം?

*ചോദ്യം 6:* മതം എന്നാല്‍ സമുദായം എന്ന സമവാക്യം സ്വീകാര്യമല്ലാത്ത ജമാഅത്തെ
ഇസ്ലാമിക്ക് ഇസ്ലാമിക പ്രത്യയശാസ്ത്രം വര്‍ഗ്ഗീയമായ ഒരു ഭരണകൂടത്തിന്റെ
സൃഷ്ടിപ്പിനുള്ള ആയുധമാണ് എന്ന് കരുതാന്‍ താങ്കളുടെ മനസ്സാക്ഷി
സമ്മതിക്കുന്നുണ്ടോ?

 *ചോദ്യം 7:* മതം എന്നാല്‍ വിശാല മാനവികതയാണ് എന്ന് വിശ്വസിക്കുന്ന ജമാഅത്തെ
ഇസ്ലാമി ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നത് അതിന്‍റെ ആശയം
പ്രവര്‍ത്തിപഥത്തില്‍ കൊണ്ട് വരുന്നതല്ലേ? ഇവിടെ എവിടെയാണ് താങ്കള്‍ കാണുന്ന
ഒളിയജണ്ട?

ഇതല്ലാതെ ജമാഅത്തെ ഇസ്ലാമിക്ക് എന്താണ് ചെയ്യാനുള്ളത്? മതത്തിന്‍റെ മാനവിക
മുഖത്തെ കുറിച്ച് വയള് പറയുകയും പ്രവര്‍ത്തന രംഗത്ത്‌ അതിനെ നിരാകരിക്കുകയും
ചെയ്യുക എന്നത് താങ്ങള്‍ അംഗീകരിക്കുമോ?

 *ചോദ്യം 8:* ജമാഅത്തെ ഇസ്ലാമി ഇതര വിഭാഗങ്ങളുമായി ചേര്‍ന്ന് ഒരു പ്ലാറ്റ്‌ഫോം
രൂപീകരിച്ചതാണ് ഒളിയജണ്ട എന്ന് താങ്കള്‍ കരുതുന്നോ?

ജമാഅത്തെ ഇസ്ലാമി ഇതില്‍ അതിന്‍റെ പങ്കാളിത്തം മറച്ചു വെക്കുന്നില്ലല്ലോ?
യോജിക്കാവുന്ന മേഖലയില്‍ സമൂഹത്തില്‍ ഇതരരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്
ഉദ്ഗ്രഥനം എന്നല്ലാതെ വിഘടനം അല്ലല്ലോ? ജമാഅത്തെ ഇസ്ലാമി ഇത്തരം പ്രവര്‍ത്തനം
നടത്തുന്നത് നന്മയെ പ്രോല്‍സാഹിപ്പിക്കാന്‍ ആണ് എന്നുള്ളത് താങ്കള്‍ തന്നെയും
മനസ്സിലാക്കിയതാണ്. താങ്കള്‍ തന്നെയും ഭയപ്പെടുന്നത് ജമാഅത്തെ ഇസ്ലാമി അതില്‍
ഉണ്ട് എന്നത് മാത്രമാണ്.

എന്തിനീ ഭയം? സാമുദായികതയാണ് വര്‍ഗ്ഗീയതയും തീവ്രവാദവും ആയി മാറാന്‍ സാധ്യത
കൂടുതല്‍. ആദര്‍ശ പ്രസ്ഥാനങ്ങള്‍ അല്ല. ആ നിലക്ക് താങ്കള്‍ സാമുദായിക
പ്രസ്ഥാനങ്ങളെ ഭയക്കുന്നുണ്ടോ? സമൂഹത്തിലെ ഇതരരുമായി ചേര്‍ന്ന് ഒരു പ്ലാറ്റ്ഫോം
രൂപീകരിക്കുന്ന ഇസ്ലാമിക പ്രസ്ഥാനത്തെ ഭയക്കാന്‍ ന്യായമായ കാരണം എന്താണ്?

*ചോദ്യം 9:* ജമാഅത്തെ ഇസ്ലാമി മനുഷ്യരുടെ ഒരു പ്രശ്നത്തിലും ഇടപെടാന്‍ പാടില്ല
എന്ന അഭിപ്രായം ഉണ്ടോ? അതിന്‍റെ ആദര്‍ശം മനുഷ്യസമൂഹത്തിനു ഭീഷണിയാണ് എന്ന
അഭിപ്രായം ഉണ്ടോ? സാമുദായിക സങ്കുചിത പ്രസ്ഥാനങ്ങള്‍ വര്‍ഗ്ഗീയത സൃഷ്ടിക്കില്ല
എന്ന തോന്നല്‍ താങ്കള്‍ക്ക് ഉണ്ടെങ്കില്‍ ഇസ്ലാമിക ആദര്‍ശ പ്രസ്ഥാനങ്ങള്‍
വര്‍ഗീയത സൃഷ്ടിക്കും എന്ന് കരുതാന്‍ ഇസ്ലാമിക ആദര്‍ശം വര്‍ഗ്ഗീയതയാണോ?

ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് ഭയം? നമ്മുടെ സമൂഹത്തില്‍ സ്വാധീനമുള്ള
പ്രചാരണങ്ങള്‍ താങ്കളെ  പോലെയുള്ള ചിന്താശീലരെ പോലും സ്വാധീനിച്ചു സാമുദായികത,
വര്‍ഗ്ഗീയത, ആദര്‍ശം ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലക്കാതിരിക്കാന്‍ വിപുലമാണ്
എന്ന് ഞാന്‍ പറഞ്ഞാല്‍ നിഷേധിക്കുമോ?

 *10. ഇനി ഗോള്‍ഡന്‍ ചോദ്യം*

"മുസ്ലിം പൊതുജനം മുമ്പേ സ്വീകരിച്ച സുചിന്തിത നിലപാടുകളിലേക്ക് എത്തിപ്പെടാന്‍
ഞങ്ങള്‍ പതിറ്റാണ്ടുകള്‍ എടുത്തു എന്ന് തുറന്നു പറയുക"

 നമ്മുടെ സാദാ മതസംഘടനകള്‍ രാഷ്ട്രീയത്തെ കുറിച്ച് മുന്‍പ്‌ സുചിന്തിത
അഭിപ്രായം എടുത്തു, അവര്‍ ഇസ്ലാമികമായി അതിനെ വിലയിരുത്തി നിലപാടുകള്‍ കൈകൊണ്ടു
എന്നതിന് തെളിവ് നിരത്താമോ? കാലത്തോടൊപ്പം കുത്തൊഴുക്കില്‍ എത്തിപ്പെട്ടു
എന്നതിന് അപ്പുറം അവര്‍ നീന്തിയാണ് എത്തിയത്‌ എന്ന് പറയാന്‍ മാത്രം ഉറപ്പ്‌
ഇതില്‍ താങ്കള്‍ക്ക് ഉണ്ടെങ്കില്‍ ഒന്ന് വിശദീകരിക്കൂ.

സുചിന്തിതം എന്നത് ജമാഅത്തെ ഇസ്ലാമിയുടെ കാര്യത്തില്‍ അല്ലെ യോജിക്കുക. ചിന്ത
പോലും ഇല്ലാത്തവര്‍ എത്തിപ്പെടുന്നത് 'സുചിന്തിതം' എന്ന് വിശേഷിപ്പിക്കാന്‍
ചെറിയൊരു വിശദീകരണം തന്നാല്‍ നന്നായി.

ജമാഅത്തെ ഇസ്‌ലാമിയോട് ആരോഗ്യകരമായ സംവാദം ആഗ്രഹിക്കുന്നവരില്‍നിന്നും ഈ
ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പ്രതീക്ഷിക്കുന്നു.

--------------------------

   - ( Posted by Abdul Latheef
Anakkayam<http://www.solidarityym.net/profile/AbdulLatheefAnakkayam> -
   ഞാനറിഞ്ഞ ജമാഅത്തെ
ഇസ്ലാമി<http://jamaatheislami.blogspot.com/2010/11/blog-post_02.html>
:

   http://jamaatheislami.blogspot.com/2010/11/blog-post_02.html

**

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to