*LEARN THE QURAN – 11th EXAM – RESULT  PUBLISHED.*

*            *

*11th Learn The Quran Examination conducted on 29th October 2010, at 26
different Centers in Saudi Arabia and 1 centre in Kerala, Result Published.
Results are available at respective centers and islahi centre website (
www.islahicentre.com)*
*To check result click this link :         **
http://www.islahicentre.com/quran/results/results.htm*

*(Forgotten Register numbers can be find by searching with name)*

* *

*To view the Rank List :
http://www.islahicentre.com/quran/results/lq_11_rank.pdf*

*To view the news Report :
http://www.islahicentre.com/quran/results/results.pdf*
________________________________________________________________________________________________
'ലേണ്‍ ദി ഖുര്‍ആന്‍' പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി
റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പരീക്ഷാ ബോര്‍ഡ് സൗദി അറേബ്യയില്‍
ദേശീയടിസ്ഥാനത്തില്‍ നടത്തിയ 11-ാം ഘട്ട ലേണ്‍ ദി ഖുര്‍ആന്‍ പരീക്ഷയുടെ ഫലം
പ്രസിദ്ധീകരിച്ചു. റിയാദ് സെന്ററില്‍ പരീക്ഷ എഴുതിയ മൂന്നു പേര്‍ക്കാണ് ആദ്യ
രണ്ട് റാങ്കുകള്‍. ഫാത്തിമ ശമീമ ഒന്നും റാഫിയ ബിന്‍ത് ഉമര്‍, വി. ബുശ്‌റ
എന്നിവര്‍ രണ്ടും റാങ്കുകള്‍ നേടി. ജിദ്ദ സെന്ററില്‍ പരീക്ഷ എഴുതിയ പി.എച്ച്.
അബ്ദുല്‍ ഹമീദ് മൂന്നാം റാങ്ക് നേടി.
മുഹമ്മദ് റഫീഖ് (മക്ക), അസീമ (അല്‍ഖര്‍ജ്), റഫീദ (ജുബൈല്‍), നജ്മുദ്ദീന്‍
(മറാത്ത്), ലുബ്‌ന (റിയാദ്), ഷാജിദ അബ്ദുല്‍ അസീസ് (ജിദ്ദ), അസീല അന്‍വര്‍ ഷാ
(ജുബൈല്‍), ജാഫര്‍ ഖാന്‍ (യാമ്പൂ), ഫശ്‌ന മുഹ്‌യുദ്ദീന്‍ (ജിദ്ദ), പി.കെ.
അബ്ദുസലാം (ജിദ്ദ), ശംശാദ അബ്ദുസലാം (റിയാദ്), റാജില അശ്‌റഫ് (റിയാദ്), സലീന
അബ്ദുറസാഖ് (ജിദ്ദ), എ.എ. സാലിം (റഹീമ), സലീന ബശീര്‍ (റിയാദ്), സറീന ഇന്‍സാഫ്
(ദമ്മാം) അബ്ദുറഹ്മാന്‍ (ജിദ്ദ) എന്നിവര്‍ ആദ്യ പത്ത് റാങ്കുകള്‍ നേടി.
പരീക്ഷ എഴുതിയവരില്‍ 102 പേര്‍ എ പ്ലസും 386 പേര്‍ എ ഗ്രേഡും നേടി. 3000 ലധികം
പഠിതാക്കളുള്ള ലേണ്‍ ദി ഖുര്‍ആന് ഇത്തവണ പരീക്ഷാര്‍ഥികളുടെ എണ്ണവും
മുന്‍വര്‍ഷങ്ങളേക്കാള്‍ അധികമായിരുന്നു. സൗദിയില്‍ 25 പരീക്ഷാ
കേന്ദ്രങ്ങളിലധികവും സംവിധാനം ചെയ്ത് നടപ്പാക്കിയത് കാള്‍ ആന്റ് ഗൈഡന്‍സ്
സെന്ററുകളിലെ ഉദ്യോഗസ്ഥരും ഇസ്‌ലാഹീ സെന്റര്‍ ഭാരവാഹികളും ആയിരുന്നു. ഗള്‍ഫ്
കോഡിനേഷന്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു കോഴിക്കോട് സി.ഡി ടവറില്‍
പ്രവാസികള്‍ക്ക് പരീക്ഷ നടന്നത്.
പ്രവാസികള്‍ക്കിടയിലെ ഏറ്റവും വലിയ ഖുര്‍ആന്‍ പഠന പദ്ധതിയായി മാറിയ ലേണ്‍  ദി
ഖുര്‍ആന്‍ പുതു മുസ്‌ലിംകളും അമുസ്‌ലിംകളുമടങ്ങുന്ന നിരവധി പരീക്ഷാര്‍ഥികളെ
കൊണ്ട് ശ്രദ്ധേയമായിരുന്നു. ഈ പരീക്ഷയില്‍ റാങ്ക് ജേതാക്കളായവര്‍
പുതുമുഖങ്ങളാണ് എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്
മികവ് കാണിച്ചവര്‍ക്ക് നാട്ടിലേക്കും തിരിച്ചും പതിവ് പ്രകാരം വിമാന
ടിക്കറ്റുകള്‍ നല്‍കും. പഠന പ്രചാരണങ്ങളും പരീക്ഷയും സമ്മാനദാനവും
നടത്തുന്നതിന്റെ പ്രധാന ലക്ഷ്യം വിശുദ്ധ ഖുര്‍ആനിന്റെ ലക്ഷ്യം എല്ലാവര്‍ക്കും
എത്തിക്കുക എന്നത് മാത്രമാണ്. ഇത് സര്‍വ മനുഷ്യര്‍ക്കുമുള്ളതാണ്. മനുഷ്യന്‍
തീരാനഷ്ടത്തിലാകാതിരിക്കാന്‍ മുസ്‌ലിം അമുസ്‌ലിം വ്യത്യാസം കൂടാതെ എല്ലാവരും
ഖുര്‍ആനിലേക്ക് തിരിയണമെന്നാണ് തങ്ങള്‍ ആശിക്കുന്നതെന്ന് ഇസ്‌ലാഹി സെന്റര്‍
ഭാരവാഹികള്‍ പറഞ്ഞു.
12ാം ഘട്ട പാഠഭാഗം പരീക്ഷാബോര്‍ഡ് പ്രസിദ്ധീകരിച്ചു. വിശുദ്ധ ഖുര്‍ആനിലെ
യൂസുഫ്, ഹൂദ,് യൂനുസ്,  തൗബ എന്നീ സൂറകളുടെ അമാനി മൗലവി രചിച്ച പരിഭാഷയാണ
്പാഠഭാഗം. 2011 മാര്‍ച്ചില്‍ നടക്കുന്ന ദേശീയ സംഗമത്തില്‍ മികവ് കാണിച്ചവരെ
സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിക്കും. പരീക്ഷാഫലം ഓരോ
പരീക്ഷാസെന്ററുകളിലും *www.islahicentre.com*
<http://www.islahicentre.com/>എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.
_____________________________________________________________________________________________________


-- 
*[email protected]*

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to