മാനവര്‍ക്ക് മാര്‍ഗദര്‍ശനം

<http://samvadammonthly.com/index.php?i=6>
*"അബൂഹുറൈറ പറയുന്നു: "പ്രവാചകന്‍ (സ) അരുളി. ഞാനും എന്റെ ജനതയും തമ്മിലുള്ള
ബന്ധത്തിന്റെ അവസ്ഥ ഒരു ഭാഗത്ത് തീ കത്തിച്ചവനെ പോലെയാണ്. പ്രാണികളും
ജന്തുക്കളും അതില്‍ വന്നുവീണുകൊണ്ടിരിക്കുന്നു. ഞാന്‍ നിങ്ങളുടെ ഉദരഭാഗത്ത്
ശക്തമായി പിടിച്ചു വലിക്കുമ്പോഴും നിങ്ങള്‍ കുതറിമാറി അതിലേക്ക്
കുതിച്ചുചാടാന്‍ ശ്രമിക്കുന്നു.'' (മുസ്ലിം, ബുഖാരി, തുര്‍മുദി, അഹ്മദ്)*


വിശുദ്ധ ഖുര്‍ആന്‍ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയ ആദ്യ മുസ്ലിം മുഹമ്മദ്
മെര്‍മെഡ്യൂക്ക് പിക്താളിന്റെ ഇസ്ലാം സ്വീകരണത്തിന്റെ കാരണമായ സംഭവം
ശ്രദ്ധേയമാണ്. ബ്രീട്ടീഷ് ഉദ്യോഗസ്ഥനായി മധ്യപൂര്‍വദേശത്ത് താമസിക്കുകയായിരുന്ന
പിക്താളിന്റെ ഫ്ളാറ്റിനു മുന്നിലുള്ള വീട്ടില്‍ ഒരു ബഹളം കേള്‍ക്കുന്നു.
ആരോഗ്യദൃഢഗാത്രനായ ഒരു ചെറുപ്പക്കാരനെ വീട്ടുടമ അധിക്ഷേപിക്കുകയും ക്രൂരമായി
ഉപദ്രവിക്കുകയും ചെയ്യുകയാണ്. യുവാവാകട്ടെ ക്ഷമയോടെ തല്ലുക്കൊള്ളുകയും
മറിച്ചൊന്നും പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നു. അത്ഭുതം തോന്നിയ പിക്താള്‍
ചെറുപ്പക്കാരനെ അടുത്തുവിളിച്ച് കാരണം അന്വേഷിച്ചു. "ഞാനദ്ദേഹത്തോട് കുറച്ച്
പണം കടം വാങ്ങിയിരുന്നു. പറഞ്ഞ സമയത്ത് എനിക്കത് തിരികെ നല്‍കാനായില്ല.
അതിനാലാണ് എന്നെ അദ്ദേഹം ശകാരിച്ചതും അടിച്ചതും.'' യുവാവ് വിശദീകരിച്ചു.
നിനക്ക് അയാളേക്കാള്‍ ആരോഗ്യമുണ്ടല്ലോ, തിരിച്ചടിച്ചുകൂടെ എന്ന പിക്താളിന്റെ
ചോദ്യത്തിന് ആ ചെറുപ്പക്കാരന്‍ ഇങ്ങനെ പ്രതികരിച്ചു. "കടം വാങ്ങിയാല്‍ നിശ്ചിത
അവധിക്ക് തിരികെ നല്‍കണമെന്ന് മുഹമ്മദ് നബില കല്‍പിച്ചിരിക്കുന്നു. കരാര്‍
പാലിക്കണമെന്ന് പ്രത്യേകം നിഷ്കര്‍ഷിക്കുകയും ചെയ്തിരിക്കുന്നു. എനിക്ക് കരാര്‍
പൂര്‍ത്തിയാക്കന്‍ കഴിയാത്തത് എന്റെ കുറ്റമാണ്. എന്നേക്കാള്‍ പ്രായമുള്ളയാളെ
അടിച്ച് മറ്റൊരു തെറ്റുകൂടി ഞാന്‍ ചെയ്യുകയോ? അതൊക്കെ മുഹമ്മദ് നബില വിലക്കിയ
കാര്യമാണ്.'' നൂറ്റാണ്ടുകള്‍ക്കുമുമ്പ് ജീവിച്ച മുഹമ്മദ് നബില സാധാരണക്കാരനായ
ഒരു ചെറുപ്പക്കാരനെ ഇത്രയധികം സ്വാധീനിച്ചത് എന്തുകൊണ്ടാണെന്ന ചിന്തയും
തുടര്‍ന്നുള്ള പഠനവുമാണ് പിക്താളിന് സത്പാന്ഥാവിലേക്ക് എത്തിച്ചേരുവാനുള്ള
വഴിതുറന്നത്.
ലോകത്ത് ഒരുപാട് മഹത്തുക്കള്‍ കഴിഞ്ഞുപോയിട്ടുണ്ടെങ്കിലും ഇത്രയേറെ ശക്തമായി
ജനമനസ്സുകളെ സ്വാധീനിക്കുകയും മാനവര്‍ക്ക് മാര്‍ഗദര്‍ശനമായിത്തീരുകയും ചെയ്ത
ഒരു വ്യക്തിത്വം മുഹമ്മദ് നബി ല അല്ലാതെ വേറെയൊരാളില്ല. ഊണിലും ഉറക്കത്തിലും
വാക്കിലും നോക്കിലും നടത്തത്തിലും കിടത്തത്തിലും തുടങ്ങി ജനനം മുതല്‍ മരണം
വരെയുള്ള മനുഷ്യജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും എപ്രകാരം ജീവക്കണമെന്നുള്ള
കൃത്യമായ മാതൃക മുഹമ്മദ് നബിലയിലുണ്ട്. ഖുര്‍ആന്‍ അത് എടുത്തുപറയുന്നു.
"തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്.''
(33:21)
മതത്തിന്റെയോ ശാസ്ത്രത്തിന്റെയോ കലയുടെയോ സാഹിത്യത്തിന്റെയോ
രാഷ്ട്രീയത്തിന്റെയോ തത്ത്വചിന്തയുടെയോ മറ്റേത് നിലയില്‍ വിശ്രുതങ്ങളായ
വ്യക്തിത്വങ്ങള്‍ക്കും മുഹമ്മദ് നബിലയുടേതു പോലെ ജീവിതത്തിന്റെ സൂക്ഷ്മമായ
വശങ്ങള്‍പോലും അപഗ്രഥിക്കപ്പെടുന്ന ചരിത്രം രേഖപ്പെടുത്തപെട്ടിട്ടില്ല
എന്നുള്ളതാണ് വസ്തുത. കാറല്‍മാര്‍ക്സ് കിടന്നുറങ്ങിയത് എങ്ങനെയാണെന്നോ റസ്സല്‍
ബാത്ത്റൂമില്‍ പ്രവേശിക്കുമ്പോള്‍ ഏത് കാലാണ് ആദ്യം വെച്ചതെന്നോ മഹാത്മാ ഗാന്ധി
പല്ലുതേച്ചത് എന്തുകൊണ്ടാണെന്നോ അവരുടെ അനുയായികള്‍ക്കുപോലും വ്യക്തമല്ല എന്നത്
ഇതിന് തെളിവാണ്. എന്നാല്‍ മുഹമ്മദ് നബില ജീവിതമാകട്ടെ കൃത്യമായി
രേഖപ്പെടുത്തപ്പെടുകയും അനുധാവനം ചെയ്യപ്പെടുകയും ചെയ്തുവരുന്നു. നാമൊരു
വിദ്യാര്‍ഥിയോ അധ്യാപകനോ തൊഴിലാളിയോ ഭാര്യയോ ഭര്‍ത്താവോ രാഷ്ട്രീയക്കാരനോ
ഭരാണാധികാരിയോ നിയമനിര്‍മാതാവോ അഭയാര്‍ഥിയോ ജേതാവോ നേതാവോ ആരുമാവട്ടെ നമ്മുടെ
ജീവിതത്തിന് വെളിച്ചം നല്‍കാന്‍ പര്യാപ്തമായ പ്രായോഗികജീവിതമാര്‍ഗരേഖകള്‍
മുഹമ്മദ് നബിലയില്‍ നമുക്ക് ദര്‍ശിക്കാം. പ്രസ്തുത ജീവിതമാര്‍ഗരേഖകളാണ്
മാനവരാശിക്കുള്ള ശരിയായ മാര്‍ഗദര്‍ശനം. അവ പിന്‍പറ്റുക വഴി മാത്രമാണ്
മനുഷ്യര്‍ക്ക് ഇഹലോകത്തും പരലോകത്തും വിജയം നേടാനാവുകയുള്ളൂ. പ്രവാചകന്‍ ല
തന്നെ സ്വയം പരിചയപ്പെടുത്തുന്നത് കത്തിയാളുന്ന ജ്വാലയിലേക്ക് പറന്നടുക്കുന്ന
ഈയാംപാറ്റകളെ തടയാനായി തീയിന്റെ അടുത്തിരിക്കുന്നയാളോടാണ്. നരകത്തിലേക്ക്
നടന്നടുത്തുകൊണ്ടിരിക്കുന്ന മനുഷ്യകുലത്തെ ശക്തിയായി പിടിച്ച് രക്ഷിക്കാന്‍
ശ്രമിക്കുന്ന മുഹമ്മദ് നബില അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ സ്വര്‍ഗത്തിലേക്ക്
വഴികാണിക്കുന്നു. മനുഷ്യനാകട്ടെ നബിയുടെ ജീവിതരീതികളെ അവഗണിച്ച് നരകത്തിന്റെ
വഴിയിലേക്ക് നീങ്ങുന്നു. മുഹമ്മദ് നബില റോള്‍ മോഡലാക്കുക മാത്രമാണ്
മോക്ഷത്തിന്റെ മാര്‍ഗം. അതാണ് ശരിയായ മാര്‍ഗദര്‍ശനവും.

Click here to more reading
<http://samvadammonthly.com/index.php?i=6>






-- 
 Jazakkallah khairal jaza'a

 your,

 SHIHAB THODUPUZHA
 PhD Scholar
 Deptt. of Islamic Studies
 Hamdard University, New Delhi
 Delhi   :+91 9716617307
 Kerala :+91 9539075919

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to