മുസ്ലിം സംഘടനകള്‍ മുല്ലപ്പൂ വാസനിച്ച
വിധം<http://basheertrippanachi.blogspot.com/2012/01/blog-post_09.html>
*ബഷീര്‍ തൃപ്പനച്ചി
*
**<http://3.bp.blogspot.com/-5xmVjrXuu-U/TwvWAVTLsoI/AAAAAAAAAf0/gDS0uyAYOig/s1600/spring.jpg>
*  *
*ബ്രദര്‍ഹുഡും  മതതീവ്രവാദികളും  ചേര്‍ന്ന് അറബ് മേഖലയില്‍ അരക്ഷിതാവസ്ഥയും
അരാജകത്യവും സൃഷ്ടിക്കുകയാണെന്നായിരുന്നു അറബ് വിപ്ലവത്തെകുറിച്ച് കേരള മുസ്ലി
സംഘടനകള്‍ ഉയര്‍ത്തിയ ആദ്യ പ്രതികരണങ്ങള്‍ .ഔദ്യോഗിക മുജാഹിദിന്റെ
വിചിന്തനമാണ് ഈ   ഭീതി ആദ്യം പങ്കു വെച്ചത്.സാമ്രാജത്യ പിന്തുണയും
വിപ്ലവത്തിനു പിന്നിലുണ്ടെന്ന  പിന്‍ക്കുറിപ്പ് എഴുതാനും വിചിന്തനം മറന്നില്ല
.വിപ്ലവങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ജമാഅത്തെ ഇസ്ലാമിയെ കരുതിയിരിക്കാന്‍
കേരള ജനതയ്ക്ക് ലേഖനം പ്രത്യേക മുന്നറിയിപ്പും നല്‍കി .*
*
*
*   ദിവസങ്ങള്‍ പിന്നിട്ടില്ല ,സമുദായത്തിന്റെ പൊതു ഫ്ലാറ്റുഫോമായ ലീഗിന്റെ
മുഖപ്പത്രമായ  ചന്ദ്രികയിലും വന്നു ഒരേ ദിവസം ഇഖ് വാന്‍ ഭീതി പരത്തുന്ന രണ്ടു
ലേഖനങ്ങള്‍.ഒന്ന് സലഫിയുടെതും മറ്റേതു അഹ്ലുസ്സുന്നതിന്റെതും .ശിര്‍ക്കും
തൌഹീതും പോലെ ഭിന്ന ധ്രുവങ്ങളിലായിരുന്നു ഇരു ലേഖനവും . സലഫിക്കാരന്‍
വിപ്ലവത്തെ യുവജനങ്ങളിലേക്കും മതേതരവാദികളിലേക്കും വരവ് വെച്ചു.അത് വരെ
ഗാലറിയില്‍ ഇരുന്നു, വിപ്ലവം   വിജയിക്കാന്‍ പോകുന്ന സന്ദര്‍ഭത്തില്‍
 രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ മൈതാനത്തിറങ്ങിയ അവസരവാദികളായി
ഇസ്ലാമിസ്റ്റുകളെ ചിത്രീകരിച്ചു .അവരെത്ര രംഗം പിടിച്ചടക്കാന്‍ ശ്രമിച്ചാലും
മതേതര ജനാധ്യപത്യ മൂല്യങ്ങള്‍ മുറുകെ   പിടിക്കുന്ന ഈജിപ്ത്യന്‍ ജനങ്ങള്‍
ഒടുവില്‍ അവരെ മൂലക്കിരുത്തുമെന്ന്    ലേഖകന്‍ ആശ്യാസം കൊണ്ടു.ഫലിതം അതല്ല,
ലേഖനത്തിനൊടുവില്‍ സലഫി പാര്‍ട്ടിയായ അന്നൂര്‍ ആണ് * *ഇഖ്**വനെക്കള്‍
ഇസ്ലാമിനോടും ശരീഅത്തിനോടും ചേര്‍ന്ന് നില്‍ക്കുന്നതെന്ന് ലേഖകന്‍
പ്രഖ്യാപിച്ചു .മതരഷ്ട്രവാദവും ഇസ്ലാമിക ശരീഅത്തും സലഫികള്‍ വഴിയാണെങ്കില്‍
അതെത്ര തീവ്രമാണെങ്കിലും ഇരു കയ്യും നീട്ടി സ്വീകരിക്കാം എന്നര്‍ത്ഥം .*
*
*
*      അറബ് വിപ്ലവത്തെ ഒന്നടങ്കം സയണിസ്റ്റ് സാമ്രാജ്യത്യ ഗൂഡാലോചനയായി
വിലയിരുത്തുന്ന ലേഖനമായിരുന്നു തൊട്ടു താഴെ വന്നത് .പരസ്പര വിരുദ്ധമാണെങ്കിലും
പൊതു ഫ്ലാറ്റു ഫോമാകുമ്പോള്‍ ഇങ്ങനെ ചിലതെല്ലാം  ചന്ദ്രിക  സഹിക്കേണ്ടി വരും
.വെറുതെയല്ല ഓരോ വര്‍ഷം കഴിയും തോറും പത്രത്തിന് വായനക്കാര്‍ കുറഞ്ഞു വരുന്നത്
.ടിയാന്‍ അറബ് വിപ്ലവങ്ങളെ ഒഡയ്നോണ്‍  എന്ന ജൂത എഴുത്തുക്കാരന്റെ തിരക്കഥയുടെ
ദ്രിശ്യാവിഷ്ക്കരമായി നിരൂപിച്ചു .വിപ്ലവം ആഘോഷിക്കുന്നവരെല്ലാം സമയ കണ്ടെത്തി
  ഒഡയ്നോണിനെ വായിക്കണമെന്ന സദുപദേശത്തോടെയാണ് ലേഖനം അവസാനിച്ചത്‌ .*
*
*
*      യുത്ത് പ്രായം കഴിഞ്ഞ യുവലീഗ് നേതാവിന്റെ അസഹിഷ്ണതയും  ജമാത്തെ ഇസ്ലാമി
വിപ്ലവങ്ങളില്‍ ആഹ്ലാദം കണ്ടെത്തുന്നതിലായിരുന്നു.അതിനാല്‍ തന്നെ ഷാജി
ചന്ദ്രികയിലെഴുതിയ ലേഖനത്തില്‍ അറബ് വിപ്ലവത്തിന്റെ കേരളീയ ആഹ്ലാദത്തിന്റെ
 പേറ്റന്റെ ലീഗിന് മാത്രം അവകാശപ്പെട്ടതാണെന്നു ഓര്‍മ്മപ്പെടുത്തി .കാരണം
ലളിതം .ഈജിപ്തില്‍ നടന്നത് ജനാധിപത്യ പ്രക്ഷോഭങ്ങളാണ് .കേരളത്തിലെ ഏക മുസ്ലിം
ജനാധിപത്യ  പാര്‍ട്ടി ലീഗ് മാത്രമാണ് .മതേതരത്യത്തെയും ജനാധിപത്യ ത്തെയും
അംഗീകരിക്കാത്ത ജമാഅത്തുക്കാര്‍ക്ക് മുല്ലപ്പൂവിന്റെ വാസന അനുഭവിക്കാനുള്ള
യോഗ്യത പോലുമില്ല.അങ്ങനെ സലഫി എഴുത്തുക്കാരന്‍ ആദ്യം അന്നൂറിന്റെ അഡ്രസ്സില്‍
അഭിമാനിച്ചു .അഹല് സുന്നത്തുക്കാരന് തന്റെ വാദക്കാരനെ  ഈജിപ്തില്‍
കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മൊത്തം വിപ്ലവത്തെ തള്ളി പറഞ്ഞു .ലീഗുകാരന്‍
കേരളീയ ആഹ്ലാദത്തിന്റെ മൊത്തം കുത്തകയും ഏറ്റെടുത്തു.എല്ലാവരും പൊതുവായി
പങ്കിട്ടത് ജമാത്തുക്കാര്‍ക്ക് സന്തോഷിക്കാന്‍ അറബ് വസന്തത്തില്‍ ഒന്നുമില്ല
എന്നതാണ് .അച്ഛന്‍ പത്തായത്തില്‍ ഇല്ലെന്ന പഴമൊഴി ഓര്‍ക്കുക. *
* *
കൂടുതല്‍ വായിക്കാന്‍ എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കുക
http://basheertrippanachi.blogspot.com/

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to