ഇബ്രാഹീം ശംനാട്
പരിഷ്‌കൃതമായ നമ്മുടെ സമൂഹത്തില്‍ സ്ത്രീ പീഡനവും ബാല പീഡനവും ഒരു പതിവ് 
ചര്യയായിമാറുകയാണോ? ഇന്ത്യയില്‍ മാത്രമല്ല ലോകത്തുടനീളം സ്ത്രീകള്‍ക്ക് നേരെയുള്ള 
അതിക്രമങ്ങള്‍ നവലോക വ്യവസ്ഥിതിയുടെ ആഗമനത്തോടെ കൂടുതല്‍ രൗദ്രഭാവത്തില്‍ പ്രചാരം 
നേടുന്ന ദാരുണ സംഭവങ്ങള്‍ക്കാണ് നാം നിത്യേന സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. 
വളരെ അപകടകരമായ ഒരു സാമൂഹ്യരോഗമാണ് സ്ത്രീ പീഡനം എന്ന കാര്യത്തില്‍ അത് 
ചെയ്യുന്നവര്‍ പോലും സമ്മതിക്കുന്നു എന്നതാണ് ഏറെ വിരോധാഭാസം.

ഒരു രോഗത്തെ ചികില്‍സിക്കേണ്ടതിന്റെ അടിസ്ഥാന മാനദണ്ഡം അതിന്റെ കാരണങ്ങള്‍ 
കെണ്ടത്തുക എന്നതാണ്. കാരണങ്ങള്‍ കെണ്ടത്താതെയുള്ള ചികില്‍സ കേവലം 
പാഴ്‌വേലയിലായിരിക്കും കലാശിക്കുക. സ്ത്രീ പീഡനം പോലുള്ള മാരകമായ സാമൂഹ്യ 
രോഗങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ മുതിരുമ്പോള്‍ അതിന്റെ കാരണങ്ങള്‍ 
കെണ്ടത്താതെ ചികില്‍സിക്കുന്നത് ഫലം ചെയ്യാന്‍ സാധ്യത ഇല്ല.

പ്രതിക്കുട്ടില്‍ ആരെല്ലാം?
സ്ത്രീ പീഡനത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ ഈ കിരാത വാഴ്ചക്ക് നേതൃത്വം 
കൊടുക്കുന്ന കഷ്മലന്മാര്‍ ആരെല്ലാം എന്ന് തിട്ടപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. 
അത് ചെയ്യുന്ന ഒന്നൊ അതിലധികമൊ വരുന്ന ഏതാനും പേരില്‍ മാത്രം ഒതുക്കേതാണൊ അവരുടെ 
പ്രതിപ്പട്ടിക? സമൂഹത്തിലെ മറ്റെല്ലാവരുടേയും കൈകള്‍ ഇക്കാര്യത്തില്‍ 
ശുദ്ധമാണെന്നാണൊ നാം കരുതേണ്ടത്? അങ്ങനെ നാം കരുതുന്നുവെങ്കില്‍ പ്രശ്‌നത്തിന്റെ 
ഒരു വശം മാത്രം ശ്രദ്ധിക്കാനെ നമുക്ക് താല്‍പര്യമുള്ളൂ എന്നാണ് അതിന് അര്‍ത്ഥം.

ഒരു വ്യക്തിയെ വളര്‍ത്തി എടുക്കുന്നതില്‍ സമൂഹത്തിനുള്ള പങ്ക് ക്ലിപ്തപ്പെടുത്തുക 
സാധ്യമല്ല. സമൂഹം തന്നെ മലിനമായാല്‍ വ്യക്തിചെയ്യുന്ന അപരാഥങ്ങള്‍ക്ക് സമൂഹവും 
ഉത്തരവാദിയാണ്.തിന്മയിലേക്കുള്ള സാഹചര്യത്തിന് അവസരം ഉണ്ടാക്കുകയും അതിന്റെ 
വിലയത്തില്‍ അകപ്പെടുകയും ചെയ്താല്‍ സമൂഹത്തിനും ആ അപരാഥത്തില്‍ പങ്ക് 
ഉണ്ടാവേതല്ലെ? കുട്ടികളില്‍ ധാര്‍മ്മികമുല്യങ്ങള്‍ കരുപിടിപ്പിക്കേണ്ടത് സ്വന്തം 
വീട്ടില്‍ നിന്നാണെന്ന് പറയാറുണ്ട്. ആയിരകണക്കില്‍ ടി.വി.ചാനലുകളില്‍ പരന്ന് 
കിടക്കുന്ന ദൃശ്യവിരുന്നില്‍ കുടുബത്തോടൊപ്പം എന്തെല്ലാം അശഌല കാഴ്ചകളാണ് കൊച്ചു 
കുട്ടികള്‍ മുതല്‍ കൗമാര പ്രായക്കാര്‍വരേ കാണേണ്ടി വരുന്നത്!  സ്ത്രീകളുടെ 
ജീവിതശൈലിയില്‍ ഉണ്ടായ മാറ്റങ്ങളും സ്ത്രീ പീഡനത്തിന് കാരണമായി തീരുന്നുണ്ട്. 
അവരുടെ അഴിഞ്ഞാട്ടം മുമ്പെന്നെത്താക്കാളും വര്‍ധിച്ചിരിക്കുകയാണ് എന്ന വസ്തുത നാം 
കാണാതെപോവരുത്. ചെറുപ്പക്കാരെ പ്രകോപിപ്പിക്കുന്ന വേഷവിധാനം,സംസാര ശൈലി, 
വിദ്യാഭ്യാസത്തിന്റേയും തൊഴിലിന്റേയും പേരില്‍ അവര്‍ സ്വയം തന്നെ നേടി 
എടുത്തിട്ടുള്ള സ്വാതന്ത്ര്യം ഇതെല്ലാം ഇന്ന് അവര്‍ക്ക് തന്നെ 
വിനയാവുന്നതായിട്ടാണ് അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. വസ്ത്ര ധാരണത്തില്‍ 
ആണ്‍കുട്ടികള്‍ പാലിക്കുന്ന സാമന്യ സംസ്‌കാരമുല്ലൊ? അത്‌പോലും നമ്മുടെ 
യുവതരുണികള്‍ പാലിക്കുന്നില്ലെന്ന് വന്നാല്‍ പിന്നെ അവര്‍ 
പീഡിപ്പിക്കപ്പെടുന്നതില്‍ പരിഭവിച്ചിട്ട് കാര്യമൊന്നുമില്ല. മാന്യമായ ഒരു ഡ്രസ്സ് 
കോഡ് എന്ത് കൊണ്ട് അവര്‍ക്ക് സ്വയം പാലിക്കാന്‍ കഴിയുന്നില്ല?എന്തെല്ലാം അവകാശ 
സമരങ്ങള്‍ നടക്കുന്ന നമ്മുടെ നാട്ടില്‍ ഇതിന് വേി അവരെന്ത് കൊണ്ട് മുറവിളി 
കൂട്ടുന്നില്ല.

ഉദാരവല്‍കരണത്തിന്റെ ഭാഗമായി ഭരണകൂടങ്ങള്‍ ലൈംഗികതയുടെ കാര്യത്തില്‍ 
അനിയന്ത്രിതമായ സ്വതന്ത്ര്യം വകവെച്ച്‌കൊടുക്കുന്നു എന്ന് മാത്രമല്ല, ഇതതരം 
കുറ്റവാളികള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയും ചെയ്യുന്ന പ്രവണതയാണ് 
നാം കണ്ട് വരുന്നത്. സ്ത്രീ പീഡനത്തിന്റെ പ്രതിപ്പട്ടികയില്‍ ഭരണകൂടത്തിനും 
അതിന്റേതായ പങ്കുെന്നതില്‍ സംശയമില്ല. രാജ്യത്തെ നിയമനിര്‍മ്മാണ സഭകളിലേക്ക് 
മല്‍സരിക്കുന്ന പല രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതാക്കള്‍ 
ബലാല്‍സംഗകുറ്റകൃതങ്ങള്‍ ഉള്‍പ്പടെയുള്ള കേസുകളില്‍ പ്രതികളാണെന്ന കാര്യം 
പുതുമയുള്ള വിവരമൊന്നുമല്ല. രാജ്യത്ത് നിലനില്‍ക്കുന്ന മദ്യത്തോടുള്ള സമീപനവും 
സ്ത്രീപീഡനത്തിന്റെ മുഖ്യകാരണങ്ങളിലൊന്നാണെന്ന് പരക്കെ ബോധ്യപ്പെട്ടിട്ടും 
അതിനെതിരെ നടപടി എടുക്കാന്‍ മദ്യരാജാക്കന്മാരെ ഭയന്ന് ഭരണകൂടം വൈമനസ്യം 
കാണിക്കുകയാണ്. സ്ത്രീ എന്നാല്‍ സെക്‌സ് ആണെന്നും അതിന്റെ സമൃദ്ധമായ ഉപഭോഗമാണ് 
തന്റെ ജീവിത ലക്ഷ്യം എന്ന ഉപഭോഗ സംസ്‌കാരത്തിലേക്ക് മനുഷ്യ മനസ്സിനെ 
അധ:പതിപ്പിക്കുന്നതില്‍ ഇലക്‌ട്രോണിക് മീഡിയകള്‍ വഹിച്ച പങ്ക് എല്ലാവര്‍ക്കും 
സുതരാം ബോധ്യമാണ്. സ്ത്രീ പീഡനത്തിന്റെ കാര്യത്തില്‍ പ്രതിസ്ഥാനത്ത് ഒന്നാമതായി 
നിര്‍ത്തേത് മീഡിയയെയാണൊ ഭരണകൂടത്തെയാണൊ എന്നൊന്നും തര്‍ക്കിക്കുന്നതില്‍ വലിയ 
അര്‍ത്ഥമൊന്നുമില്ല. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി രാജ്യത്ത് നടപ്പാക്കി വരുന്ന 
ഉദാരവല്‍കരണത്തിന്റെ ഫലമായി മീഡിയകളെ നിയന്ത്രിക്കുന്നതില്‍ അക്ഷന്ത്യവ്യമായ 
കുറ്റമാണ് ഭരണകൂടത്തില്‍ നിന്ന് ഉണ്ടായികൊണ്ടിരിക്കുന്നത്. മെബൈല്‍ 
ഫോണ്‍,പ്ലേസ്‌റ്റേഷന്‍,ഫെയ്‌സ് ബുക്ക് തുടങ്ങിയ എടാകൂടങ്ങള്‍ വരുത്തിവെക്കുന്ന 
വിനകളും നിസ്സാരമല്ല. ഇതിന്റെ എല്ലാം ദൂഷിത വലയത്തില്‍ വീഴാതിരിക്കാന്‍ 
അസാമാന്യമായ ആത്മ നിയന്ത്രണം ഉള്ളവര്‍ക്കേ കഴിയൂ. 

പിശാചിനെ പോലെ മാധ്യമങ്ങള്‍
വിശുദ്ധ ഖുര്‍ആനില്‍ പിശാചിന്റെ കാപട്യം തുറന്ന് കാണിക്കുന്ന ഒരു രംഗം ഇങ്ങനെ: 
പിശാചിന്റെ ഉദാഹരണം പോലെയാകുന്നു. അവന്‍ മനുഷ്യനോട് പറഞ്ഞ സന്ദര്‍ഭം: നീ 
അവിശ്വാസിയാവുക. അങ്ങനെ മനുഷ്യന്‍ അവിശ്വാസിയായപ്പോള്‍ പിശാച് പറഞ്ഞു: 
തീര്‍ച്ചയായും ഞാന്‍ നിന്നില്‍ നിന്ന് മുക്തനാകുന്നു. പ്രപഞ്ചനാഥനായ അല്ലാഹുവിനെ 
ഞാന്‍ ഭയപ്പെടുന്നു. (സൂറ:ഹശ്ര്‍: 16) ഇത്‌പോലെയുള്ള ഒരു ഇരട്ടത്താപ്പാണ് 
മാധ്യമങ്ങളും അനുവര്‍ത്തിച്ച് കൊിരിക്കുന്നത്. മനുഷ്യന്റെ ലൈംഗിക വികാരത്തെ ആവോളം 
ഇക്കിളിപ്പെടുത്തുക. അതിന്റെ മൂര്‍ധന്യതയില്‍ മനുഷ്യന്‍ വല്ലതും ചെയ്താല്‍ ഞാന്‍ 
ഒന്നും അറിഞ്ഞില്ലേ എന്ന ഭാവത്തില്‍ അത്തരം മാധ്യമങ്ങള്‍ നിലയുറപ്പിക്കുന്നു എന്ന് 
മാത്രമല്ല ഈ അരുതായ്മക്കെതിരെ ഉജജ്വലമായ പടവാള്‍ ചലിപ്പിക്കുകയും ചെയ്യുന്നു. 
പൈശാചികതയുടെ ഈ ഇരട്ടത്താപ്പ് നയം മാധ്യമങ്ങള്‍ അവസാനിപ്പിച്ചതിന് ശേഷം മാത്രമേ 
നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയു എന്ന് പറയാന്‍ പാടുള്ളു എന്നെങ്കിലും 
മാധ്യമങ്ങള്‍ സ്വയം ഉദ്‌ബോധിപ്പിക്കേതുണ്ട്.

നവ ഇലക്‌ട്രോണക് സോഷ്യല്‍ മീഡിയകളുടേയും ചാനലുകളുടേയും അനിയന്ത്രിതമായ 
കുത്തൊഴുക്കില്‍പ്പെട്ട് അസഭ്യതയുടേയും അശഌഷതയുടേയും എല്ലാ സീമകളും 
ലംഘിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഒരു 
കാലത്ത് പ്രിന്റ് മീഡിയകള്‍ക്ക് പൈങ്കിളി ജ്വരം ബാധിച്ചിരുന്നപ്പോള്‍ സമൂഹത്തില്‍ 
അതിനെ കുറിച്ച് വ്യാപകമായ ബോധവല്‍കരണം ഉണ്ടായിരുന്നു. അത്തരം പൈങ്കിളി 
പ്രസിദ്ധീകരണങ്ങള്‍ പരസ്യമായി കൈവശം വെച്ച് നടക്കുന്നത് അക്കാലത്ത് 
അശഌലതയായിട്ടായിരുന്നു പരിഗണിച്ചിരുന്നത്. സിനിമാ ശാലകളിലേക്ക് ആളുകള്‍ തലയില്‍ 
മുണ്ടിട്ട് പോയിരുന്ന ഒരു കാലമുായിരുന്നു. അക്കാലത്തെ നമ്മുടെ പൂര്‍വ്വിക 
തലമുറയുടെ ഉയര്‍ന്ന ധാര്‍മ്മിക അവബോധമാണ് ഇതിലൂടെ പ്രകടമാവുന്നത്. ഇന്ന് 
അതിനെല്ലാം എവിടെയാണ് കൈമോശം വന്നത്?

നമ്മുടെ കാലത്ത് സ്ഥിതിഗതികള്‍ ആകെ കുഴഞ്ഞ് മാറിഞ്ഞിരിക്കുന്നു. അത്യന്താധുനിക 
മൊബൈലുകളും വാഴ്തപ്പെടുന്ന നവ സോഷ്യല്‍ മീഡിയകളുമെല്ലാം ചേര്‍ന്ന് അശഌലതയുടെ 
ഒരുവെര്‍ച്വല്‍ ലോകം തന്നെ പണിതിരിക്കുകയാണ്. മനുഷ്യന്റെ കാമ വികാരങ്ങളെ 
വിജ്‌റുംഭിച്ച് അതിന്റെ കൊടുമുടിയില്‍ എത്തിക്കുക. അവിടെ നിന്ന് ചെയ്ത് പോകുന്ന 
അരുതായ്മകളുടെ ഒരു ഭീകരദൃശ്യമാണ് ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ അരങ്ങേറിയത്. അത് 
ആദ്യത്തേതൊഅവസാനത്തേതൊ ആയിത്തീരാന്‍ യാതൊരു സാധ്യതയും ആരും പ്രവചിക്കുന്നില്ല.

ചുരുക്കത്തില്‍ വ്യക്തി,രക്ഷിതാക്കള്‍,കുടുംബം,സമൂഹം,മീഡിയകള്‍,ശാസ്ത്ര സാങ്കേിത 
വിദ്യഇതെല്ലാം ഒരുപോലെ ഉള്‍പ്പെടുന്ന വലിയൊരു ശൃംഗലയാണ് സ്ത്രീ പീഡന സംഭവങ്ങളിലെ 
യഥാര്‍ത്ഥ പ്രതികള്‍ എന്ന് നാം തിരച്ചറിഞ്ഞാല്‍ മാത്രമേ ഈ പ്രശ്‌നത്തിന് 
എന്തെങ്കിലും പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. സ്ത്രീ പീഡനത്തിനെതിരെ ഭരണകൂടം കൊണ്ട് 
വരുന്ന പുതിയ നിയമങ്ങളിലൂടെ രായ്ക്ക്‌രാമാനം ഇതിനെല്ലാം അറുതിവരുത്താനാവും എന്ന് 
ആരെങ്കിലും വിചാരിക്കുന്നുെങ്കില്‍ ഉപ്പ് തേച്ച് കൊണ്ടിരിക്കുന്ന മുറിവുകളെ ഒരേ 
സമയം മരുന്ന് കൊണ്ടും ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയും എന്ന് വിചാരിക്കുന്നത് 
പോലെ മൗഡ്യമാണ്. സ്ത്രീ പീഡനം എന്ന സാമൂഹ്യ രോഗത്തിന്റെ കാരണങ്ങള്‍ കെണ്ടത്തി 
അതിനുള്ള ആത്മാര്‍ത്ഥമായ പ്രതിവിധിയാണ് നാം അന്വേഷിക്കേത്. ഒപ്പം മൂല്യങ്ങളോടുള്ള 
നിരാസം ഒഴിവാക്കി സമുഹത്തിന്റെ ധാര്‍മ്മികവല്‍കരണത്തിനും ഊന്നല്‍ നല്‍കുകയും 
ചെയ്യേതുണ്ട്. അതിന് ശേഷം മാത്രമേ നിയമ നിര്‍മ്മാണങ്ങളുടേയും ശിക്ഷാവിധികളുടേയും 
പ്രസക്തിയുള്ളൂ. അല്ലാത്തേടുത്തോളം കാലം സ്ത്രീ പീഡനം മാനവരാശിക്കാകമാനം 
നാണക്കേടായി ആവര്‍ത്തിച്ച് കൊേയിരിക്കും. പതിവ്മുതിലക്കണ്ണീരുകള്‍ നാം കാണുകയും 
ചെയ്യും.


http://www.varthamanam.com/index.php/editorial/29572-2013-01-12-17-27-56
                                          

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to