-- 
*Bismillah*
*Assalaamu alaikum varahmathullahi ta'la vabarakaathuhoo*

*തർക്കശാസ്‌ത്രം  ഇസ്ലാഹി പ്രസ്ഥാനത്തെ അതിജയിക്കുന്നുവോ?*

നൂറ്റാണ്ട് പിന്നിട്ട നവോഥാന പ്രസ്ഥാനം ഇന്നും ആദര്ശ വിശദീകരണ യോഗങ്ങൾ
നടത്തിക്കൊണ്ടിരിക്കുന്ന അവസ്ഥാ വിശേ ഷത്തിലാണിന്ന് ഇസ്ലാഹി കേരളം.

പിളർപ്പിലൂടെ ഉന്നതിയിലെത്തുന്നത് പ്രിന്റിംഗ് പ്രസ്സുകാർ ആണെന്നതിൽ പരിസര
പ്രദേശങ്ങളിലെ പോസ്റ്റർ മത്സരങ്ങൾ വിളിച്ചോതുന്നു.

ബൌദ്ധിക കേന്ദ്രങ്ങളിൽ ചര്ച്ചാ വിഷയമാവേണ്ടുന്ന വിഷയങ്ങൾ പൊതു വേദിയിൽ അതും
ഒരു ബഹുമത സമൂഹത്തിലേക്ക് വലിച്ചിഴച്ച് ആളുകളിൽ വസ് വാസ്‌ ഉണ്ടാകുക എന്നത്
  പണ്ഡിതോചിതമോ ?

ദഅവത്തിനായി ഒരുക്കിയ വേദികളിൽ അലമുറയിട്ടും ശ്രോതാക്കളെ ചിരിപ്പിച്ചും ദഅവ
വേദികളെ ഉണര്ത്തുന്നത്   ഏത്  രീതി ശാസ്ത്രമാണെന്നറിയാൻ ആഗ്രഹമുണ്ട്.!!!

റസൂൽ (സ്വ) യുടെ മജ്ലിസുകളിൽ നിന്ന്  അല്ലാഹുവിൽ നിന്നുള്ള ശിക്ഷയെ ക്കുറിച്ച്
ഉള്ള  ഭയപ്പാടൊടെയും  സ്വർഗ്ഗ പ്രതീക്ഷയിലും  മജ്‌ലിസ്       വിട്ടിരുന്ന
അനുയായികളെ ജീവിതത്തിൽ പകർത്തുന്നവർ  എന്ന് ഉദ്ഘോഷിക്കുന്നവർ വേദി വിടുന്നത്
 പ്രഭാഷകൻ ഉദ്ധരിച്ച   എതിർ  കക്ഷിയിലെ ഹാസ്യം കലർന്ന ഉദ്ധരണികളും  താൻ
പറഞ്ഞാൽ   വിശ്വസിക്കില്ല കാണിച്ചാലേ എന്നതിനാൽ ക്ലിപ്പുകളും ആണു   ഇന്നത്തെ
ചർച്ചാ വിഷയം .

അനുചിതമായ ചോദ്യങ്ങൾ ചോദിച്ചിരുന്നവരെ സദസ്സിൽ നിന്ന് പുറത്താക്കിയിരുന്ന
പൂർവ്വികരുടെ അനന്തരാവകാശികൾ എന്നു വീരവാദം മുഴക്കുന്നവർ സാങ്കല്പിക
ചോദ്യങ്ങൾക്ക് ഉത്തരം നൽകി സദസ്സിനെ സമാധാനിപ്പിക്കുന്നു.


സ്വയം അമലുകൾ നഷ്ട്ടപ്പെടുത്തുന്നവരാകുന്നുവോ നാം?

ഇനി പുതിയ സംശയത്തിലേക്ക് വരാം :

പണ്ഡിതോചിതമായ പ്രാമാണികമായ മറുപടി ലഭിക്കുമെന്ന  പ്രതീക്ഷയോടെ

ഒരോരുത്തരുടെയും  നന്മ തിന്മകൾ രേഖപ്പെടുത്താൻ മലക്കുകൾ സന്നിഹിതരാണെന്നതു
തര്ക്കമില്ലാത്ത വിഷയമാണ്

 അങ്ങിനെയെങ്കിൽ,

മലക്കിനെ വിളിച്ച് പ്രാർഥിക്കുന്ന ഒരാളുടെ വിളി ശിർക്ക് എന്ന
രേഖപ്പെടുത്തുന്നതിന്റെ മാനദണ്ഡം എന്താണ്?

നസീഹത്തോടെയുള്ള ഈ എഴുത്തിന് നല്ല ഒരു മറുപടി പ്രതീക്ഷിക്കുന്നു.













*Wassalam*
*
*
*Shabeeb T. Hassan*
*Calicut, Kerala, India*
*+91-8589807832*
*
*
പരിഗണനയില്‍ പ്രധാനം ഉമ്മയ്‌ക്കാണ്‌. പ്രായമേറും തോറും പരിഗണന വര്‍ധിക്കണം.
ഉമ്മയും ഉപ്പയും നമ്മുടെ ജീവിതത്തിന്‌ അലങ്കാരമാണ്‌. അവരുടെ സഹവാസം
മഹാഭാഗ്യമാണ്‌.         അവരുടെ പ്രാര്‍ഥനകള്‍ നമുക്ക്‌ കാവലാണ്‌

-- 
-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]
--- 
You received this message because you are subscribed to the Google Groups 
"IndianIslahi" group.
To unsubscribe from this group and stop receiving emails from it, send an email 
to [email protected].
For more options, visit https://groups.google.com/groups/opt_out.

Reply via email to