*Thaks *


2014-11-09 6:13 GMT+04:00 BASHEER MOHAMED <[email protected]>:

> Assalamu alaikum..
> Good thoughts..
>
> 2014-11-04 13:38 GMT+04:00 Sabeena A <[email protected]>:
>
>>
>>    അറിവിന്റെ ചക്രവാളം അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്‌. മനുഷ്യന്റെ
>>    ജനിതകഘടന മുതല്‍ അന്യഗ്രഹ ജീവന്‍ വരെ ജീവശാസ്‌ത്രം പഠനവിധേയമാക്കുന്നു. ഭൗതിക
>>    ശാസ്‌ത്രമാകട്ടെ കണികാഭൗതികം (particle physics) മുതല്‍ പ്രപഞ്ചശാസ്‌ത്രം
>>    (cosmology) വരെ വ്യത്യസ്‌ത ശാഖകളിലായി വ്യാപിച്ചുകിടക്കുന്നു. ശാസ്‌ത്ര
>>    വിഷയങ്ങളേതുമാവട്ടെ, അവ പഠനവിധേയമാക്കുന്ന അടിസ്ഥാന ഘടകങ്ങള്‍ ദ്രവ്യവും
>>    ഊര്‍ജവുമാണ്‌ (mass and energy); അറിവിന്റെ മാര്‍ഗമാവട്ടെ പരീക്ഷണ
>>    നിരീക്ഷണങ്ങളും.
>>
>>    ജീവന്‍ എന്ന യാഥാര്‍ഥ്യത്തെ തികച്ചും ഭൗതിക പ്രതിഭാസമായി
>>    നോക്കിക്കാണാനാണ്‌ ശാസ്‌ത്രം ശ്രമിക്കുന്നത്‌. ഒരു ജീവിയുടെ ജീവ
>>    പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ണയിക്കുന്നത്‌ ജീനുകളും അവയിലെ തന്മാത്രകളുടെ
>>    വ്യത്യസ്‌ത ശ്രേണികളുമാണെന്ന്‌ ജനിതക ശാസ്‌ത്രം വിലയിരുത്തുന്നു.
>>    രാസപദാര്‍ഥങ്ങളുപയോഗിച്ച്‌ രാസപ്രക്രിയയിലൂടെ കൃത്രിമജീവന്‍
>>    സാധ്യമാക്കാമെന്ന്‌ അവര്‍ പ്രത്യാശിക്കുന്നു! ജീവനെ പദാര്‍ഥങ്ങളുടെ
>>    ചേരുവകൊണ്ട്‌ നിര്‍വചിക്കാമെങ്കില്‍ വാര്‍ധക്യത്തെയും അല്ലെങ്കില്‍ 
>> മരണത്തെയും
>>    തടഞ്ഞുനിര്‍ത്താന്‍ മനുഷ്യന്‌ സാധിക്കാത്തതെന്തുകൊണ്ടാണ്‌? ജീവനെ കൃത്യമായി
>>    നിര്‍വചിക്കാത്തതുകൊണ്ട്‌ തന്നെ മരണത്തെയും ശാസ്‌ത്രത്തിന്‌ നിര്‍വചിക്കാന്‍
>>    സാധിക്കുന്നില്ല.
>>
>>    ജീവന്‍-മരണ പ്രതിഭാസങ്ങളിലേക്ക്‌ ഖുര്‍ആന്‍ കൃത്യമായ വെളിച്ചം വീശുന്നു.
>>    റൂഹ്‌ അഥവാ ആത്മാവ്‌ (നഫ്‌സ്‌ എന്ന പദവും ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ട്‌)
>>    എന്ന അദൃശ്യ പ്രതിഭാസം മനുഷ്യന്റെ ഭൗതിക ശരീരത്തില്‍ 
>> നിക്ഷേപിക്കപ്പെടുമ്പോള്‍
>>    ജീവന്‍ സാധ്യമാകുന്നു. റൂഹിനെപ്പറ്റി കൂടുതല്‍ അറിവ്‌ അല്ലാഹു മനുഷ്യന്‌
>>    നല്‌കിയിട്ടില്ല. ``നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക:
>>    ആത്മാവ്‌ എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന്‌
>>    അല്‌പമല്ലാതെ നിങ്ങള്‍ക്ക്‌ നല്‌കപ്പെട്ടിട്ടില്ല'' (വി.ഖു 17:85).
>>    ശരീരത്തില്‍ നിന്ന്‌ ആത്മാവിനെ നീക്കം ചെയ്യുമ്പോള്‍ മരണം സംഭവിക്കുന്നു
>>    (വി.ഖു 6:93) എന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
>>
>>    ജീവനെ ഒരു ഭൗതിക പ്രതിഭാസമായി കാണുന്നതുകൊണ്ടാണ്‌ ശാസ്‌ത്രത്തിന്‌
>>    മരണമെന്ന പ്രതിഭാസം മനസ്സിലാക്കാന്‍ സാധിക്കാത്തത്‌. അഭൗതികമായ റൂഹ്‌ എന്ന
>>    ആശയത്തിലൂടെ ജീവനെയും മരണത്തെയും ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
>>    റൂഹിനെക്കുറിച്ച്‌ നമുക്ക്‌ പകര്‍ന്നുതന്ന അറിവ്‌ തുച്ഛമാണെന്ന്‌ മാത്രം.
>>
>>    പ്രപഞ്ചത്തിന്‌ ഒരു താളമുണ്ട്‌. കണികകളുടെയും തരംഗത്തിന്റെയും കണ്ണിലൂടെ
>>    അതിലെ നിയമങ്ങളെ നോക്കിക്കാണാനാണ്‌ ശാസ്‌ത്രം ശ്രമിക്കുന്നത്‌. ആത്മാവ്‌
>>    പോലുള്ള പ്രതിഭാസങ്ങളെ ദ്രവ്യത്തിന്റെയും ഊര്‍ജത്തിന്റെയും മാത്രം ഭാഷയില്‍
>>    വായിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ്‌ ശാസ്‌ത്രത്തിന്‌ ജീവനെയും മരണത്തെയും
>>    മനസ്സിലാക്കാന്‍ സാധിക്കാത്തത്‌. ശാസ്‌ത്രവിജ്ഞാനീയത്തിന്റെ പരിധിക്കപ്പുറം
>>    അനേകം സത്യങ്ങള്‍ പ്രപഞ്ചത്തിലുണ്ട്‌. മരണവും മരണാനന്തര ജീവിതവും സ്വര്‍ഗവും
>>    നരകവുമെല്ലാം അതില്‍ പെട്ടതാണ്‌. എങ്കിലും പരീക്ഷണങ്ങളുടെയും അനുബന്ധ
>>    സിദ്ധാന്തങ്ങളുടെയും വെളിച്ചത്തില്‍ ശാസ്‌ത്രം നടത്തുന്ന പ്രവചനങ്ങള്‍
>>    മരണാനന്തര ജീവിതത്തെ നിരാകരിക്കുന്നില്ലെന്ന്‌ മാത്രമല്ല, മനുഷ്യന്‌ കൂടുതല്‍
>>    വിശ്വാസ്യത പകരുകയും ചെയ്യുന്നു.
>>
>>    ഇരുപതാം നൂറ്റാണ്ട്‌ ഭൗതിക ശാസ്‌ത്രത്തിന്റെ നൂറ്റാണ്ടായാണ്‌
>>    അറിയപ്പെടുന്നത്‌. ശാസ്‌ത്രലോകത്തെ ചിന്താസരണിയെത്തന്നെ മാറ്റിമറിച്ച 
>> സുപ്രധാന
>>    സിദ്ധാന്തങ്ങള്‍ പിറവിയെടുത്തത്‌ ഇക്കാലത്താണ്‌. ആപേക്ഷികതാ സിദ്ധാന്തവും
>>    (theory of relativity) ക്വാണ്ടം സിദ്ധാന്തവും (quantum theory) മനുഷ്യന്റെ
>>    സാധാരണ ചിന്തകള്‍ക്കപ്പുറത്തുള്ള സാധ്യതകളാണ്‌ തുറന്നുവിട്ടത്‌. പ്രപഞ്ചം ഒരു
>>    മഹാ വിസ്‌ഫോടനത്തിലൂടെ രൂപപ്പെട്ടതാണെന്നും അത്‌
>>    വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ശാസ്‌ത്രം കണ്ടെത്തി. ആകാശഭൂമികള്‍ക്കും
>>    അവയിലെ ജീവജാലങ്ങള്‍ക്കുമെല്ലാം ഒരു തുടക്കമുണ്ട്‌ എന്നത്‌ നിസ്‌തര്‍ക്കം
>>    സ്ഥാപിക്കപ്പെട്ടു.
>>    മരണം അനിഷേധ്യമായ ഒരു യാഥാര്‍ഥ്യമാണ്‌. മരണാനന്തര ജീവിതവും അന്ത്യനാളും
>>    സ്വര്‍ഗ നരകങ്ങളുമെല്ലാം വിശദീകരിക്കുമ്പോള്‍ അവയുടെ കാലദൈര്‍ഘ്യം
>>    വിവരിക്കപ്പെടാറുണ്ട്‌. ആകാശങ്ങളും ഭൂമിയും അവയ്‌ക്കിടയിലുള്ളതും ആറു നാള്‍
>>    കൊണ്ടാണ്‌ സൃഷ്‌ടിക്കപ്പെട്ടത്‌ എന്ന്‌ ഖുര്‍ആനില്‍ പല സ്ഥലങ്ങളില്‍
>>    പ്രസ്‌താവിച്ചിട്ടുണ്ട്‌. അന്ത്യനാളിനെക്കുറിച്ച്‌ `നിങ്ങള്‍ എണ്ണിവരുന്ന
>>    ആയിരം കൊല്ലം ദൈര്‍ഘ്യമുള്ള ദിവസം' (വി.ഖു 32:5) എന്നും `അന്‍പതിനായിരം 
>> കൊല്ലം
>>    ദൈര്‍ഘ്യമുള്ള ഒരു ദിവസം' (70:4) എന്നും ഖുര്‍ആനില്‍ കാണാം. ആദിയും
>>    അന്ത്യവുമൊക്കെ സംഭവിക്കുന്നത്‌ നമ്മള്‍ കണക്ക്‌ കൂട്ടുന്ന സാധാരണ 
>> ദിവസങ്ങളുടെ
>>    ദൈര്‍ഘ്യത്തില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമായ രീതിയിലാണ്‌ എന്ന്‌ സാരം.
>>
>>    സമയത്തിന്റെ ദൈര്‍ഘ്യം വ്യത്യാസപ്പെടുന്നത്‌ എങ്ങനെയാണ്‌? സ്ഥലവും
>>    കാലവുമെല്ലാം ആപേക്ഷികമാണെന്ന്‌ ആപേക്ഷികതാ സിദ്ധാന്തം പ്രസ്‌താവിക്കുന്നു.
>>    വസ്‌തുവിന്റെ വേഗതക്കനുസരിച്ച്‌ അവ മാറിക്കൊണ്ടിരിക്കുന്നു. വേഗത
>>    കൂടുന്നതിനനുസരിച്ച്‌ സമയം പതുക്കെയാവുന്നു. അഥവാ ദിവസത്തിന്റെ ദൈര്‍ഘ്യം
>>    കൂടിവരുന്നു. പ്രകാശവേഗത്തോടടുക്കുന്നതനുസരിച്ച്‌ കാലദൈര്‍ഘ്യം എത്രയോ 
>> മടങ്ങ്‌
>>    വര്‍ധിക്കുന്നു.
>>    മരണാനന്തരം ഒരു ജീവിതമുണ്ടോ? തങ്ങളുടെ എല്ലുകള്‍ തുരുമ്പിച്ച ശേഷം
>>    പിന്നെ എങ്ങനെ അത്‌ സംഭവിക്കും? -നിഷേധികള്‍ എക്കാലത്തും ചോദിച്ച
>>    ചോദ്യമാണിത്‌. പക്ഷേ, ആധുനിക ഭൗതികശാസ്‌ത്രത്തിന്‌ പ്രകാശത്തില്‍ നിന്ന്‌
>>    ദ്രവ്യം (mass) രൂപപ്പെടുത്താന്‍ സാധിക്കുമെന്ന്‌ കൃത്യമായ ബോധ്യമുണ്ട്‌. 
>> അഥവാ
>>    ഊര്‍ജത്തെ ദ്രവ്യമാക്കി മാറ്റാനും ദ്രവ്യത്തെ ഊര്‍ജമാക്കി മാറ്റാനും ഇന്ന്‌
>>    മനുഷ്യ പരീക്ഷണങ്ങള്‍ക്ക്‌ തന്നെ സാധ്യമാണ്‌! ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്റെ
>>    E=mc2 എന്ന സമവാക്യം ഈ പ്രക്രിയകളുടെ ഗണിത രൂപമാണ്‌ (E= ഊര്‍ജം (energy), (M=
>>    ദ്രവ്യം (Mass), (C= പ്രകാശവേഗത). ഒരു ഇലക്‌ട്രോണും അതിന്റെ എതിര്‍കണങ്ങളും
>>    ചേര്‍ന്ന്‌ പ്രകാശമായി മാറുന്ന പ്രതിഭാസം ഒരു ഉദാഹരണം മാത്രം! പ്രകാശത്തില്‍
>>    നിന്ന്‌ തിരിച്ച്‌ ഈ കണങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. പ്രകാശത്തില്‍
>>    നിന്ന്‌ ദ്രവ്യം സൃഷ്‌ടിക്കാന്‍ മനുഷ്യപരീക്ഷണങ്ങള്‍ക്ക്‌ സാധിക്കുമെങ്കില്‍
>>    പുനസൃഷ്‌ടിപ്പ്‌ പ്രപഞ്ചത്തിന്റെയും സകല വിജ്ഞാനങ്ങളുടെയും നാഥന്‌ എത്ര
>>    നിസ്സാരമായിരിക്കും.
>>
>>    ആപേക്ഷികതാ സിദ്ധാന്തത്തിന്‌ മുമ്പ്‌ ശാസ്‌ത്രം വിശ്വസിപ്പിച്ചിരുന്നത്‌
>>    സമയം സ്വതന്ത്രമാണ്‌ എന്നായിരുന്നു. സമയത്തിനനുസരിച്ച്‌ സ്ഥലസംവിധാനങ്ങള്‍
>>    മാറുക എന്നല്ലാതെ സ്ഥലസംവിധാനങ്ങള്‍ക്കനുസരിച്ച്‌ സമയം മാറുക എന്നത്‌
>>    അക്കാലത്ത്‌ അവിശ്വസനീയമായിരുന്നു. സ്ഥലവും കാലവും പരസ്‌പര പൂരകങ്ങളാണെന്നും
>>    രണ്ടും ആപേക്ഷികമാണെന്നും അതുകൊണ്ടുതന്നെ സ്ഥല-കാലം എന്ന്‌
>>    ചേര്‍ത്തുവായിക്കുന്നതാണ്‌ (space-time) ഉചിതമെന്നും ആപേക്ഷികതാ സിദ്ധാന്തം
>>    അനുമാനിക്കുന്നു. സ്ഥലകാലങ്ങളുടെ വ്യത്യസ്‌ത ചേരുവകള്‍ വ്യത്യസ്‌ത ലോകങ്ങളായി
>>    അനുഭവപ്പെടാം. ഇഹലോകത്തില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ ഒരു പരലോകത്തെ
>>    ഭൗതിക ശാസ്‌ത്രപ്രകാരം ഇങ്ങനെ വ്യാഖ്യാനിക്കാം.
>>
>>    അതിസാന്ദ്രമായ ഒരു കേന്ദ്രബിന്ദുവില്‍ നിന്നും മഹാവിസ്‌ഫോടനത്തിലൂടെ
>>    (big bang) രൂപപ്പെട്ട ഈ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എന്ന്‌
>>    പ്രപഞ്ചശാസ്‌ത്രം നിര്‍വചിക്കുന്നു. ആകാശവും ഭൂമിയും
>>    ഒട്ടിച്ചേര്‍ന്നതായിരുന്നു എന്നും എന്നിട്ട്‌ അതിനെ
>>    വേര്‍പ്പെടുത്തുകയാണുണ്ടായതെന്നും (21:30) അതിന്‌ വികാസമുണ്ടെന്നും (51:4-7)
>>    വിശുദ്ധ ഖുര്‍ആന്‍ ബോധ്യപ്പെടുത്തുന്നുണ്ട്‌. പ്രപഞ്ചത്തിന്റെ അന്ത്യം
>>    എങ്ങനെയാണ്‌? പ്രപഞ്ചം വികസിക്കുന്നതിന്‌ വിപരീതമായി സങ്കോചിക്കുകയും പൂര്‍വ
>>    സ്ഥിതിയിലേക്ക്‌ മടങ്ങുകയും ചെയ്യുന്നതിനുള്ള സാധ്യത ശാസ്‌ത്രജ്ഞര്‍
>>    അംഗീകരിക്കുന്നു. പ്രപഞ്ചം ഒരു ചെറിയ വലിപ്പത്തിലേക്ക്‌ ചുരുങ്ങിപ്പോകുന്ന ഈ
>>    പ്രക്രിയയെ മഹാപതനം (big crunch) എന്നാണ്‌ വിളിക്കപ്പെടുന്നത്‌.
>>    ``ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന
>>    ദിവസം! ആദ്യമായി സൃഷ്‌ടി ആരംഭിച്ചതുപോലെ തന്നെ നാമത്‌
>>    ആവര്‍ത്തിക്കുന്നതുമാണ്‌'' (21:104) എന്നാണ്‌ വിശുദ്ധ ഖുര്‍ആന്‍
>>    ലോകാന്ത്യത്തെക്കുറിച്ച്‌ പറഞ്ഞത്‌. ആദ്യസൃഷ്‌ടി മഹാവിസ്‌ഫോടനത്തിലൂടെ എന്ന
>>    പോലെ big crunch ല്‍ നിന്നും പുതിയ പ്രപഞ്ചം രൂപമെടുക്കാമെന്നും ശാസ്‌ത്രം
>>    പ്രവചിക്കുന്നു. ആദ്യസൃഷ്‌ടി പോലെ പുന:സൃഷ്‌ടിയുണ്ടാവുമെന്ന ഖുര്‍ആനിന്റെ
>>    അധ്യാപനത്തോട്‌ ഈ ശാസ്‌ത്ര സിദ്ധാന്തം യോജിക്കുന്നതായി കാണാം.
>>    പ്രപഞ്ചവികാസവുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങള്‍ തന്നെ ലോകാവസാനത്തെയും
>>    അതിനുശേഷം രണ്ടാമതൊരു ലോകത്തെയും സാധൂകരിക്കുന്നു.
>>
>>    ക്വാണ്ടം സിദ്ധാന്തത്തിന്റെ ആവിര്‍ഭാവത്തോടെ ഭൗതികശാസ്‌ത്രത്തിലെ
>>    പ്രതിഭാസങ്ങള്‍ക്ക്‌ പുതിയ വ്യാഖ്യാനം വന്നു. പ്രകാശവും സബ്‌ ആറ്റോമിക
>>    കണങ്ങളും കണികയായും തരംഗമായും പെരുമാറുമെന്ന ദൈ്വത സ്വഭാവം (Duality) അതില്‍
>>    സുപ്രധാനമാണ്‌. 1999-ല്‍ താരതമ്യേന വലിയ കാര്‍ബണ്‍ നാനോകണങ്ങളും ദൈ്വത 
>> സ്വഭാവം
>>    കാണിക്കുന്നതായി തെളിയിക്കപ്പെട്ടു. അപ്പോള്‍ യാഥാര്‍ഥ്യമെന്താണ്‌? തരംഗമാണോ
>>    അതോ കണികയാണോ? അത്‌ പരീക്ഷണങ്ങള്‍ക്കനുസരിച്ച്‌ വ്യത്യാസപ്പെടുമെന്ന്‌
>>    ക്വാണ്ടം സിദ്ധാന്തം പ്രസ്‌താവിക്കുന്നു. പ്രകാശമാവട്ടെ, ആറ്റോമിക
>>    കണങ്ങളാവട്ടെ, തന്മാത്രകളാവട്ടെ അവക്ക്‌ വ്യത്യസ്‌ത അവസ്ഥകളില്‍ നിലകൊള്ളാന്‍
>>    സാധിക്കുമെന്നും അതുകൊണ്ട്‌ തന്നെ ഒരു പ്രതിഭാസത്തിന്‌ വ്യത്യസ്‌ത വഴികള്‍
>>    (Alternate histories) സാധ്യമാണെന്നും എല്ലാ സാധ്യതകളും (probabilities)
>>    അനുവദനീയമാണെന്നും വിശദീകരിക്കപ്പെട്ടു.
>>
>>    പ്രപഞ്ചാരംഭത്തെ ഒരു ക്വാണ്ടം പ്രതിഭാസമായി വ്യാഖ്യാനിച്ചാല്‍
>>    പ്രപഞ്ചത്തിന്‌ അനേകം ചരിത്രങ്ങള്‍ സാധ്യമാണെന്നും ഓരോന്നും വ്യത്യസ്‌ത
>>    നിയമങ്ങളുള്ള വ്യത്യസ്‌ത പ്രപഞ്ചങ്ങളാണെന്നും വ്യാഖ്യാനിക്കപ്പെടുന്നു.
>>    പ്രപഞ്ചമല്ല, പ്രപഞ്ചങ്ങള്‍ (Multiverse) ആണെന്ന്‌ സ്റ്റീഫന്‍ ഹോക്കിങ്ങിനെ
>>    പോലുള്ളവര്‍ വിവരിക്കുന്നു. ജീവന്‌ അനുഗുണമായ നിയമങ്ങളുള്ള ഭൂമി
>>    ഉള്‍ക്കൊള്ളുന്ന പ്രപഞ്ചം പോലെ വ്യത്യസ്‌തങ്ങളായ സ്വഭാവ സവിശേഷതകളുള്ള
>>    പ്രപഞ്ചങ്ങള്‍ സാധ്യമാണ്‌ എന്ന്‌ ഇക്കൂട്ടര്‍ പ്രവചിക്കുന്നു. സ്ഥലകാലങ്ങളുടെ
>>    വ്യത്യാസമനുസരിച്ച്‌ ഏത്‌ രീതിയിലുള്ള പ്രപഞ്ചവും സാധ്യമാണെന്ന്‌ ഇവര്‍
>>    വ്യാഖ്യാനിക്കുന്നു. അതിമനോഹരമായ സ്വര്‍ഗത്തോപ്പുകളും അതിഭീകരമായ നരകാഗ്നിയും
>>    അന്ത്യനാളിന്റെ ഭയാനകതയുമെല്ലാം വ്യത്യസ്‌ത പ്രപഞ്ചങ്ങള്‍ എന്ന
>>    സാധ്യതയിലുള്‍പ്പെടുത്താം. ലോകാവസാനവും പരലോകവുമെല്ലാം കൃത്യമായി അറിയുന്നത്‌
>>    പ്രപഞ്ചനാഥന്‌ മാത്രമാണ്‌. ശാസ്‌ത്രം വികസിക്കുന്നതിനനുസരിച്ച്‌ ഇത്തരം
>>    സാധ്യതകളെ ശരിവെക്കുന്നതായി കാണാം. വിവരശേഖരണ സാങ്കേതിക വിദ്യ മനുഷ്യര്‍ക്ക്‌
>>    തന്നെ എത്രയോ വിവരങ്ങള്‍ നിസ്സാരമായ സ്ഥലത്ത്‌ ശേഖരിക്കാന്‍ പ്രാപ്‌തി
>>    നല്‌കുന്നു. നന്മതിന്മകളുടെ രേഖപ്പെടുത്തല്‍ ഇന്ന്‌ നമുക്ക്‌ ഒരു അത്ഭുതമേ
>>    അല്ല.
>>
>>    ഖുര്‍ആനിലെ വെളിപാടുകള്‍ ഖണ്ഡിക്കാനാവാത്ത വിധം സത്യാന്വേഷിയുടെ
>>    മുമ്പില്‍ തുറന്നുകിടക്കുകയാണ്‌. എല്ലാം പരീക്ഷണ നിരീക്ഷണങ്ങളുടെ
>>    അടിസ്ഥാനത്തില്‍ മാത്രമേ വിശ്വസിക്കൂ എന്ന്‌ വാശിപിടിക്കുന്നവര്‍ക്ക്‌ പോലും
>>    ഖുര്‍ആനിലെ ഭാവി പ്രവചനങ്ങള്‍ പലതും ലഭ്യമായ ശാസ്‌ത്ര വെളിപ്പെടുത്തലുകളുടെ
>>    വെളിച്ചത്തില്‍ ഗ്രഹിക്കാവുന്നതാണ്‌. അത്തരം തെളിവുകള്‍ അനേകം ലഭ്യമായിട്ടും
>>    ദൈവനിഷേധം മതമാക്കുന്നവര്‍ക്ക്‌ പരമസത്യം തിരിച്ചറിയാനാവില്ല.
>>
>>
>>    പി കെ ശബീബ്‌
>>
>>  --
>> --
>> Nor can Goodness and Evil be equal. Repel (evil) with what is better;
>> then the enmity between him and you will become as if it were your friend
>> and intimate!
>> Visit: sultan.org
>>
>> Subscribe: [email protected]
>> Post to group: [email protected]
>> ---
>> You received this message because you are subscribed to the Google Groups
>> "IndianIslahi" group.
>> To unsubscribe from this group and stop receiving emails from it, send an
>> email to [email protected].
>> For more options, visit https://groups.google.com/d/optout.
>>
>
>  --
> --
> Nor can Goodness and Evil be equal. Repel (evil) with what is better; then
> the enmity between him and you will become as if it were your friend and
> intimate!
> Visit: sultan.org
>
> Subscribe: [email protected]
> Post to group: [email protected]
> ---
> You received this message because you are subscribed to the Google Groups
> "IndianIslahi" group.
> To unsubscribe from this group and stop receiving emails from it, send an
> email to [email protected].
> For more options, visit https://groups.google.com/d/optout.
>

-- 
-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]
--- 
You received this message because you are subscribed to the Google Groups 
"IndianIslahi" group.
To unsubscribe from this group and stop receiving emails from it, send an email 
to [email protected].
For more options, visit https://groups.google.com/d/optout.

Reply via email to