:-o What is this? I stopped reading after a few sentences. Cant read more. 2008/10/17 Jaisen Nedumpala <[EMAIL PROTECTED]>
> കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ കാസറഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് > പുറപ്പെട്ട "സ്വാതന്ത്ര്യ പദയാത്ര" മൂന്നു ജില്ലകള്‍ പിന്നിട്ട് കോഴിക്കോടു് > എത്തിയിരിക്കുകയാണ്. കോഴിക്കോട്ടെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ > ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ (fsug-calicut), കെ.എസ്.ഇ.ബിയിലെ സ്വതന്ത്ര > സോഫ്റ്റ് വെയര്‍ പ്രേമികള്‍, റോട്ടറി ക്ലബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ > താമരശ്ശേരി വ്യാപാരഭവനില്‍ വച്ച് പദയാത്രയ്ക്ക് ഊഷ്മളമായ സ്വീകരണം > നല്കുകയുണ്ടായി. തിരുവനന്തപുരത്തുള്ള സിക്സ് വെയര്‍ എന്ന കമ്പനിയിലെ അനൂപ് > ജോണ്‍, ചെറി, പ്രസാദ് എന്നിവരും കോഴിക്കോടുള്ള അസെന്റ് എന്ന സ്ഥാപനത്തിലെ സൂരജ് > കേണോത്തും ആണ് പദയാത്ര താമരശ്ശേരിയിലെത്തുമ്പോള്‍ സംഘത്തിലുണ്ടായിരുന്നത്. > സ്വീകരണയോഗത്തില്‍ ശ്രീ. പി.പി.ബാലകൃഷ്ണന്‍ (പ്രസിഡണ്ട്, റോട്ടറി ക്ലബ്, > ബാലുശ്ശേരി), മുഹമ്മദ് നിയാസ് (സെക്രട്ടറി, റോട്ടറി ക്ലബ്, ബാലുശ്ശേരി), അനൂപ് > ജോണ്‍ (സിക്സ് വെയര്‍), മുഹമ്മദ് ഉനൈസ് (അസി. എഞ്ചിനീയര്‍, കെ.എസ്.ഇ.ബി.), > സൂരജ് കേണോത്ത് (അസെന്റ്), ചെറി (സിക്സ് വെയര്‍) എന്നിവര്‍ സംസാരിച്ചു. > ചില പൊതു ലക്ഷ്യങ്ങള്‍ക്കു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും > കാല്‍നടയായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണിവര്‍. സാമൂഹിക തിന്മകളില്‍ നിന്നുള്ള > മോചനം, പാരിസ്ഥിതിക പ്രശ്നങ്ങളില്‍ നിന്നുള്ള മോചനം, സോഫ്റ്റ് വെയറിന്റെ ഉറവ > (source code) പഠിക്കാനും പകര്‍ത്താനും തിരുത്താനും കൈമാറാനുമുള്ള > സ്വാതന്ത്ര്യം എന്നിവയാണീ ലക്ഷ്യങ്ങള്‍. ഈ ഉദ്ദേശലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി > പ്രവര്‍ത്തിക്കുന്നവരേയും, ഇത്തരം മേഖലകളില്‍ താല്പര്യമുള്ളവരേയും ഒരു > കണ്ണിയില്‍ ഇണക്കിച്ചേര്‍ക്കുക എന്നതാണ് പദയാത്രയുടെ പ്രഖ്യാപിത ലക്ഷ്യം. > രാവിലെ മുതല്‍ ഇവര്‍ നടത്തം തുടങ്ങും. നടന്നെത്തുന്ന സ്ഥലത്തെ > സ്കൂളുകളിലെയും കോളേജുകളിലെയും മറ്റു പൊതു സ്ഥാപനങ്ങളിലെയും > വിദ്യാര്‍ത്ഥികളോടും വിജ്ഞാനകുതുകികളോടും ആശയസംവാദം നടത്തുക, ആളുകള്‍ക്കിടയില്‍ > ബോധവല്‍ക്കരണവും പ്രചരണവും നടത്തുക, രാത്രിയില്‍ എത്തിച്ചേരുന്നിടത്ത് ഈ > യാത്രയുമായി സഹകരിക്കുന്നവര്‍ ഏര്‍പ്പാടു ചെയ്യുന്ന സ്ഥലത്ത് താമസിക്കുക, > പിറ്റേന്ന് വീണ്ടും നടത്തം തുടരുക എന്നിങ്ങനെയാണ് ഈ പ്രചരണ യാത്രയുടെ രീതി. > ഇത്തരത്തില്‍ കേരളത്തില്‍ ആദ്യമായി നടത്തുന്ന ഈ പദയാത്രയുമായി തുടക്കം > മുതലേ സഹകരിക്കുന്നവര്‍ തിരുവനന്തപുരത്തെ ലിനക്സ് ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ > (ilug-tvm), കോഴിക്കോട്ടെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നവരുടെ > കൂട്ടായ്മ (fsug-calicut), സ്പേസ് (Society For Promotion of Alternative > Computing and Employment), സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് എന്നിവരാണ്. അക്ഷയ > മിഷന്‍, കെ.എസ്.ഇ.ബിയിലെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രേമികള്‍ എന്നിവര്‍ > ആശയസംവാദത്തിനു് വേദിയൊരുക്കിക്കൊണ്ടും സംഘത്തിന് താമസ സൗകര്യമൊരുക്കിക്കൊണ്ടും > പദയാത്രയുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയിലെ ലിനക്സ് > ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ (ilug-cochin), പദയാത്ര കൊച്ചിയിലെത്തുമ്പോള്‍ > കാര്യപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ കാത്തിരിക്കുന്നു. > കാസറഗോഡ് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിഫാത്തിമ ഇബ്രാഹിം ആണ് ഒക്ടോബര്‍ > രണ്ടാം തീയതി പദയാത്രയ്ക്ക് ഫ്ലാഗ് ഓഫ് ചെയ്തത്. കാഞ്ഞങ്ങാട് നെഹറു ആര്‍ട്സ് > ആന്റ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളുമായും പടന്നക്കാട്ടെ കാര്‍ഷിക കോളേജിലെ > അദ്ധ്യാപകരും ഗവേഷകരുമായും സംഘാംഗങ്ങള്‍ സംവദിക്കുകയുണ്ടായി. കണ്ണൂര്‍ സയന്‍സ് > പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ പാരിസ്ഥിതിക ആക്ഷന്‍ പ്ലാന്‍ രൂപീകരണത്തിനു > വേണ്ടി നടന്ന യോഗത്തില്‍ സംസാരിക്കാനും, കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ > അക്ഷയ മിഷന്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കാനും പദയാത്രയ്ക്ക് > അവസരമുണ്ടായി. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ വച്ചും കണ്ണൂര്‍ സര്‍വ്വകലാശാലയുടെ > തലശ്ശേരി കാംപസ്സില്‍ വച്ചും സംഘാംഗങ്ങള്‍ വിദ്യാര്‍ത്ഥികളുമായി ആശയസംവാദം > നടത്തി. മയ്യഴിയിലെ മലയാള കലാഗ്രാമത്തില്‍ വച്ച് പ്രസിദ്ധ ചിത്രകാരന്‍ ശ്രീ. > എം.വി. ദേവന്‍ സംഘാംഗങ്ങളുടെ ആതിഥേയത്വം വഹിച്ചു. വടകര കെ.എസ്.ഇ.ബി സെക്ഷന്‍ > ഓഫീസിലെ ജീവനക്കാരോടും കുറ്റ്യാടി ഐഡിയല്‍ പബ്ലിക്‍ സ്കൂളില്‍ > ഒത്തുചേര്‍ന്നവരോടും മാനന്തവാടിയിലെ പഴശ്ശി ലൈബ്രറി പ്രവര്‍ത്തകരോടും > ആശയവിനിമയം നടത്തിയ സംഘാംഗങ്ങള്‍ ഒക്ടോബര്‍ 16 നു് കോഴിക്കോട് എന്‍.ഐ.ടിയിലെ > വിദ്യാര്‍ത്ഥികളോടൊപ്പമാണ് പ്രധാനമായും സമയം ചെലവഴിച്ചത്. > നിഷാന്ത് കണ്ണൂര്‍ ജില്ലയിലും, ജംഷീദ്, ജയ്സെന്‍ എന്നിവര്‍ കോഴിക്കോട് > ജില്ലയിലും, മാനുവല്‍, ജിയോ, ആഷിക്ക് എന്നിവര്‍ വയനാടു് ജില്ലയിലും > പദയാത്രയില്‍ പങ്കു ചേര്‍ന്നു. കോഴിക്കോട്ടെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ > ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ പദയാത്രയ്ക്ക് കോഴിക്കോട് ചെറൂട്ടി റോഡിലെ ഖാദി > ബോര്‍ഡ് ഓഫീസില്‍ രാവിലെയും ബേപ്പൂരിലെ ഗോതീശ്വരം ബീച്ച് റിസോര്‍ട്ടില്‍ ഇന്ന് > വൈകുന്നേരം നടക്കുന്ന കൂട്ടായ്മയുടെ യോഗത്തില്‍ വച്ചും സ്വീകരണം നല്കുന്നതാണ്. > പദയാത്രയില്‍ പങ്കു ചേരണമെന്നാഗ്രഹിക്കുന്നവര്‍ക്ക് കൂടെ ചേരാവുന്നതാണ്. > കൂടുതല്‍ വിവരങ്ങള്‍ക്ക് : > > അനൂപ് ജോണ്‍ - +919495969446 > നെടുമ്പാല ജയ്സെന്‍ - +919846758780 > ജംഷീദ് കെ കെ - +919349101566 > http://www.freedomwalk.in > [EMAIL PROTECTED] > [EMAIL PROTECTED] > [EMAIL PROTECTED] > > > -- > ~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~ > നെടുമ്പാല ജയ്സെന്‍ > http://cheruvannur.web4all.in/ > http://cheruvannur.web4all.in/resources/ > http://www.whylinuxisbetter.net/ > ~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~ > (`'·.¸(`'·.¸ (`'·.¸^¸.·'´) ¸.·'´)¸.·'´) > «´¨`·* Jaisen Nedumpala. *..´¨`» > (¸.·'´(¸.·'´ (`'·.¸ ¸.·'´) `'·.¸)`'·.¸) > ¸.·´¸.·´¸.·´¸.·^ `'·.¸ ¸.·'´ > ¸.·´( `·.¸ `·.¸ > ¸.·´`·.¸ )`·.¸ > ¸.·´¸.·)´ `·.¸ > (.·´)`·.¸ > ( `v´ ) > `v´ > > _______________________________________________ > Mailinglist mailing list > [email protected] > http://ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org > > -- Regards, Jain M Johny
_______________________________________________ Mailinglist mailing list [email protected] http://ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
