---------- Forwarded message ----------
From: "Hrishi" <[email protected]>
Date: 25 Sep 2013 16:35
Subject: [fsug-tvm] Re: [FEC:125279] പൈറേറ്റ് സൈക്ലിങ്ങ് ആലപ്പുഴയിലെത്തി
To: <[email protected]>
Cc: "ilug-tvm" <[email protected]>


കൊല്ലം : ഐ.ടി @ സ്കൂള്‍ നേതൃത്ത്വത്തില്‍ കൊല്ലം, പട്ടത്താനത്തുള്ള ജില്ലാ
റിസോഴ്സ് സെന്ററില്‍ (ഗവ. എസ്. എന്‍.ഡി.പി.യു.പി. സ്കൂള്‍, പട്ടത്താനം) വച്ച്
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദിനാഘോഷവും സ്വതന്ത്രാശയങ്ങളുടെ പ്രചരണത്തിനായി
തൃശൂര്‍ നിന്നും സൈക്കിള്‍ യാത്ര നടത്തുന്ന പൈറേറ്റ്‌ സൈക്ലിങ്ങ്‌
സംഘാംഗങ്ങളായ പ്രവീണ്‍, സൂരജ്, വിഷ്ണു എന്നിവര്‍ക്ക് സ്വീകരണവും നല്‍കി.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച ക്ലാസുകളും അവതരണങ്ങളും നടന്നു. വിവര
വിസ്ഫോടനത്തിന്റെ ലോകത്ത് അറിവിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ സംരംഭങ്ങളുടെ പ്രധാന്യത്തെക്കുറിച്ചും പ്രവീണ്‍
അരിമ്പ്രത്തൊടിയില്‍ വിശദീകരിച്ചു. വില കുറഞ്ഞ കംപ്യൂട്ടര്‍ സാധ്യതകള്‍
റാസ്പെസ്പെറി പൈ യുടെ അവതരണത്തിലൂടെ എം. വിഷ്ണുവും മലയാളം കംപ്യൂട്ടിംഗ്
സംരംഭങ്ങളെ സൂരജ് കേനോത്തും മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് കണ്ണന്‍
ഷണ്‍മുഖവും പരിചയപ്പെടുത്തി ക്ലാസുകള്‍ നടന്നു. "ബിഗ് ബക്ക് ബണ്ണി" എന്ന
സ്വതന്ത്ര ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു.

എം.എ. നിസാമുദീന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി.എ. അബ്ദുല്‍
അസീസ്, പി.അശോക് കുമാര്‍,ഗ്രേസമ്മ ജോണ്‍ എന്നിവര്‍ സംസാരിച്ചു.


ചിത്രങ്ങള്‍ ദാ ഇവിടെ കാണാം  :‌
https://www.facebook.com/fotographerkannan/media_set?set=a.10202026556364445.1073741829.1202285452&type=1

<https://www.facebook.com/photo.php?fbid=10202026577404971&set=a.10202026556364445.1073741829.1202285452&type=1&relevant_count=4>


2013/9/23 Praveen A <[email protected]>

> പൈറേറ്റ് മുവ്മെന്റ് ഓഫ് ഇന്ത്യ. http://pirate-mov.in +91 9561745712
>
> 23 സെപ്റ്റംബര്‍ 2013
> പ്രസിദ്ധീകരണത്തിനു്
>
> പൈറേറ്റ് സൈക്ലിങ്ങ് ആലപ്പുഴയിലെത്തി.
>
> അറിവിന്റെ സ്വാതന്ത്ര്യവും സമത്വവും അഹിംസയുമെല്ലാം ഉള്‍ക്കൊള്ളുന്ന
> പൈറേറ്റ് ആശയങ്ങളുടെ പ്രചാരണത്തിനു് സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനമായ
> സെപ്റ്റംബര്‍ 21 നു് തൃശ്ശൂരില്‍ വച്ചാരംഭിച്ച പൈറേറ്റ്‌ സൈക്ലിങ്ങ്‌
> രാത്രി എട്ടു മണിയോടെ ആലപ്പുഴയെത്തി. അവിടുത്തെ പരിഷത്ത്‌ പ്രവർത്തകർ
> യാത്രികരെ സ്വാഗതം ചെയ്തു. ഉറക്കം പരിഷദ് ഭവനിലാണു്. നാളെ അതിരാവിലെ
> തന്നെ യാത്ര തുടങ്ങി ഉച്ച്യ്ക്ക്‌ രണ്ടു മണിയോടെ കരുനാഗപ്പളിയിലും
> രാത്രിയോടെ കൊല്ലത്തെത്താനുമാണു് പ്ലാൻ.
>
> സൂരജ് കേണോത്ത്, പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ എന്നിവരാണു് തൃശ്ശൂരില്‍
> നിന്നും ഇന്നലെ സൈക്കിള്‍ യാത്ര തുടങ്ങിതു്. ഇന്നലെ രാത്രിയോടെ അവര്‍
> കളമശ്ശേരി എത്തിച്ചേര്‍ന്നു. പ്രവീണ്‍ എറണാംകുളത്തു് തങ്ങുകയും വിഷ്ണു
> മധുസൂദനന്‍, മനുകൃഷ്ണന്‍ ടിവി എന്നിവര്‍ സൂരജിനൊപ്പം യാത്ര തുടരുകയും
> ചെയ്തു.
>
> യാത്രയിലുടനീളം സ്വതന്ത്ര സോഫ്റ്റ്‍വെയര്‍, സ്വതന്ത്ര അറിവു്, സ്വതന്ത്ര
> സംസ്കാരം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളില്‍ ക്ലാസുകളും സംവാദങ്ങളും
> സംഘടിപ്പിയ്ക്കുന്നുണ്ടു്.
>
> പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9995551549 എന്ന നമ്പറില്‍
> ബന്ധപ്പെടാം. pirate-mov.in/cycling എന്ന വെബ്സൈറ്റില്‍ പോകുന്ന വഴികളും
> പരിപാടികളും കാണാം.
>
> പൈറേറ്റുകള്‍ ഡിജിറ്റല്‍ ലോകത്തെ സ്വാതന്ത്ര്യപ്പോരാളാകളാണു്. അറിവിന്റെ
> സ്വാതന്ത്ര്യത്തില്‍ തുടങ്ങി ഒരു സ്വതന്ത്ര സമൂഹസൃഷ്ടിയാണു്
> പൈറേറ്റുകളുടെ ലക്ഷ്യം. ഇന്റര്‍നെറ്റ് പോലുള്ള ആശയവിനിമയ മാദ്ധ്യമങ്ങളുടെ
> പ്രചാരമാണു് കൂടുതല്‍ ആളുകളെ സമൂഹസൃഷ്ടിയില്‍ പങ്കാളികളാക്കാന്‍
> പൈറേറ്റുകളെ സഹായിയ്ക്കുന്നതു്.
>
> സമത്വത്തിലും ജനാധിപത്യത്തിലും ഊന്നിയ സ്വയം മുന്നോട്ടു് വരുന്ന
> കൂട്ടായ്മകളിലൂടെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാം എന്ന സ്വതന്ത്ര
> സോഫ്റ്റ്‌വെയറിലൂടെ കണ്ട മാതൃക മറ്റെല്ലാ മേഖലകളിലും എത്തിയ്ക്കുക
> എന്നതു് ഇന്ത്യയിലെ പൈറേറ്റ് പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യമാണു്.
>
> https://www.loomio.org/discussions/7309
>
> മാതൃഭൂമി തൃശ്ശൂര്‍ പതിപ്പിലെ വാര്‍ത്ത
> http://digitalpaper.mathrubhumi.com/c/1669162
>
> ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം പതിപ്പുകളില്‍ പ്രസിദ്ധീകരിയ്ക്കും എന്ന
> പ്രതീക്ഷയോടെ.
>
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> You have to keep reminding your government that you don't get your rights
> from them; you give them permission to rule, only so long as they follow
> the
> rules: laws and constitution.
>
> --
> You received this message because you are subscribed to the Google Groups
> "FEC-Fourth Estate Critique" group.
> To unsubscribe from this group and stop receiving emails from it, send an
> email to [email protected].
> To post to this group, send an email to
> [email protected].
> Visit this group at http://groups.google.com/group/fourth-estate-critique.
> For more options, visit https://groups.google.com/groups/opt_out.
>



-- 
---
Regards,
Hrishi | Stultus
http://stultus.in

-- 
-- 
"Freedom is the only law".
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To control your subscription visit
http://groups.google.co.in/group/ilug-tvm/subscribe
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]



For details visit the google group page:
http://groups.google.com/group/ilug-tvm?hl=en

---
You received this message because you are subscribed to the Google Groups
"Free Software Users Group, Thiruvananthapuram" group.
To unsubscribe from this group and stop receiving emails from it, send an
email to [email protected].
For more options, visit https://groups.google.com/groups/opt_out.
_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#[email protected]

Reply via email to