1. മനു എസ് പണിക്കര്‍ has left a new comment on your post "ഉ.ഉ.ഉ !!!":

ആദ്യം ഞാന്‍ ഒന്ന് വന്നു വായിച്ചതാ.. പക്ഷേ കുറച്ചു മനസ്സിലാകാന്‍ ഉണ്ട്.. ഈ "ഉലസ്ഥത്തില്‍" -- ഉലസ്ഥം - സത്യത്തില്‍ എവിടെയായിട്ടു വരും...
അതേപോലെ ഈ "ഉലാമ".. അത് ഊറ്റം കൊല്ലാനും മാത്രം വലിയതാണോ ??? (അല്ല എന്ന് പറഞ്ഞാല്‍ എന്തുവാ???)

പുതുവത്സരാശംസകള്‍



Posted by മനു എസ് പണിക്കര്‍ to പോങ്ങുമ്മൂടന്‍ at December 31, 2009 4:59 AM

2. പാര്‍ത്ഥന്‍ നിങ്ങളുടെ പോസ്റ്റ് "ഹര്‍ത്താലാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

താങ്കളീ പറയുന്ന ലക്ഷങ്ങള്‍ യഥാര്‍ത്ഥത്തില്‍ പട്ടിണിയാവുമെന്കില്‍ എങ്ങിനെ വിജയിക്കും ചങ്ങാതീ ഈ ഹര്‍ത്താലുകള്‍?

അനിൽ,

മുകളിലെ വാചകം വായിക്കുമ്പോൾ ഹർത്താലുകൾ വിജയിക്കുന്നു എന്ന ഒരു ധ്വനി ഉണ്ട്. ഈ വിജയത്തിന്റെ മാനദണ്ഡം എന്താണ്.

വാഹനം റോഡിലിറക്കിയാൽ ഉണ്ടാകുന്ന നഷടം കണക്കിലെടുത്ത് ഷെഡിൽ കയറ്റിയിടുന്നത് നഷ്ടം സഹിക്കാൻ പ്രാപ്തിയില്ലാത്തതുകൊണ്ടാണ്. എന്തെങ്കിലും കലാപത്തിൽ പെട്ട് ശരീരത്തിന് അപകടം ഉണ്ടാകാതിരിക്കാനാണ് 99% ആളുകളും യാത്ര ഒഴിവാക്കുന്നത്. ഇതെല്ലാം ഹർത്താൽ അനുകൂലികൾ അവസരത്തിൻ ഉപയോഗിക്കുന്നു എന്നു മാത്രം.



പാര്‍ത്ഥന്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 31 2:31 am ന് പോസ്റ്റ് ചെയ്തത്

3. പാര്‍ത്ഥന്‍ നിങ്ങളുടെ പോസ്റ്റ് "ഹര്‍ത്താലാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

താങ്കളീ പറയുന്ന ലക്ഷങ്ങള്‍ യഥാര്‍ത്ഥത്തില്‍ പട്ടിണിയാവുമെന്കില്‍ എങ്ങിനെ വിജയിക്കും ചങ്ങാതീ ഈ ഹര്‍ത്താലുകള്‍?

അനിൽ,

മുകളിലെ വാചകം വായിക്കുമ്പോൾ ഹർത്താലുകൾ വിജയിക്കുന്നു എന്ന ഒരു ധ്വനി ഉണ്ട്. ഈ വിജയത്തിന്റെ മാനദണ്ഡം എന്താണ്.

വാഹനം റോഡിലിറക്കിയാൽ ഉണ്ടാകുന്ന നഷടം കണക്കിലെടുത്ത് ഷെഡിൽ കയറ്റിയിടുന്നത് നഷ്ടം സഹിക്കാൻ പ്രാപ്തിയില്ലാത്തതുകൊണ്ടാണ്. എന്തെങ്കിലും കലാപത്തിൽ പെട്ട് ശരീരത്തിന് അപകടം ഉണ്ടാകാതിരിക്കാനാണ് 99% ആളുകളും യാത്ര ഒഴിവാക്കുന്നത്. ഇതെല്ലാം ഹർത്താൽ അനുകൂലികൾ അവസരത്തിൻ ഉപയോഗിക്കുന്നു എന്നു മാത്രം.



പാര്‍ത്ഥന്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 31 2:31 am ന് പോസ്റ്റ് ചെയ്തത്

4. Jijo has left a new comment on your post "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക":

എന്‍റ്റെ ബോസ്‌ ഒരു സ്ത്രീയാണ്‌. ബോസിന്‍റ്റെ ബോസും സ്ത്രീയാണ്‌. മുന്നൂറോളം വരുന്ന ഓഫീസില്‍ നല്ലൊരു ശതമാനം മാനേജര്‍മാരും സ്ത്രീകളാണ്‌. അവര്‍ എല്ലാം വളരെ മാന്യമായി തന്നെ വസ്ത്രം ധരിക്കുന്നവരാണ്‌ താനും. മുട്ടിനു മുകളില്‍ നില്‍ക്കുന്ന സ്കറ്‍ട്ടും ബ്ളൌസും സ്കാര്‍ഫും ഒക്കെയാണ്‌ സാധാരണ വേഷം. ഇതൊന്നും കണ്ടിട്ട്‌ ഇവിടെ ആര്‍ക്കും ഒന്നും ഇളകുന്ന പോലെ തോന്നുന്നില്ല. ജോലി സ്ഥലത്തോ മീറ്റിംഗുകളിലോ ഒന്നും അവറ്‍ സ്ത്രീകളാണെന്നോ ലൈംഗിക ഉപകരണങ്ങളാണെന്നോ എനിക്ക്‌ തോന്നിയിട്ടില്ല. വ്യക്തിത്വങ്ങള്‍ മാത്രമേ ഈ ഓഫീസിലുള്ളൂ. അവര്‍ക്കെല്ലാവര്‍ക്കും തന്നെ നല്ല കുടുംബജീവിതവും കാണുന്നുണ്ട്‌. കഴിഞ്ഞ ക്രിസ്തുമസ്‌ പാര്‍ട്ടിയ്ക്കാണെങ്കിലും ഒരാള്‍ പോലും മദ്യത്തിന്‍റ്റെ പുറത്ത്‌ പോലും ഒരു അനാശാസ്യം കാണിക്കുന്നത്‌ ഞാന്‍ കണ്ടില്ല. അപ്പോള്‍ വസ്തത്തിലല്ല കാര്യം. നോക്കുന്നവന്‍റ്റെ കണ്ണിലാണ്‌. അങ്ങിനെ നോക്കുമ്പോള്‍ നിങ്ങളുടെയൊക്കെ മുന്‍പില്‍ പര്‍ദ്ദയിട്ടാലും സ്ത്രീകള്‍ക്ക്‌ രക്ഷയില്ല. സ്വന്തം പെങ്ങള്‍ക്ക്‌ പോലും ആങ്ങളയുടെ മുന്‍പില്‍ പര്‍ദ്ദയിട്ട്‌ നടക്കേണ്ടി വരുന്നത്‌ നല്ല ലൈംഗിക വിദ്യാഭ്യാസത്തിന്‍റ്റെ കുറവാണ്‌.

താങ്കള്‍ പറഞ്ഞ പോലെയാണ്‌ കാര്യങ്ങള്‍ എങ്കില്‍ താങ്കളുടെ മുന്‍പില്‍ എന്‍റ്റെ ഭാര്യയേയും, അമ്മയേയും പെങ്ങളേയുമൊക്കെ ഞാന്‍ എങ്ങിനെ കൊണ്ടു വരും? ഇങ്ങിനെ പോയാല്‍ പര്‍ദ്ദ കുറേയേറെ വാങ്ങേണ്ടി വരും. സാധാരണ വസ്ത്രം ധരിച്ച്‌ നില്‍ക്കുന്ന ഒരു പെണ്ണിനെ കണ്ട്‌ കാമാസക്തി ഉണ്ടാകുന്നതിന്‌ പര്‍ദ്ദയല്ല ചികിത്സ. ചികിത്സിക്കേണ്ടത്‌ ആണിനേയാണ്‌. പര്‍ദ്ദ കൊണ്ട്‌ മൂടിയിട്ട്‌ വേണം സ്ത്രീയ്ക്ക്‌ സ്വാതന്ത്ര്യം നല്‍കാന്‍ എന്ന ചിന്ത തന്നെയാണ്‌ തെറ്റ്‌.

പര്‍ദ്ദ ഇഷ്ടപ്പെടാത്തവരെ മുഴുവന്‍ ഇസ്ളാം വിരോധികളെന്ന്‌ മുദ്ര കുത്തരുത്‌. ഇവിടെ എതിര്‍ക്കുന്നത്‌ ഇസ്ളാമിനെയല്ല. ഇസ്ളാമിന്‍റ്റെ പേരില്‍ സമൂഹത്തില്‍ വേര്‍തിരിവ്‌ ഉണ്ടാക്കുന്നതിനെയാണ്‌. മുഖ്യധാരയില്‍ നിന്നും ആരാണ്‌ മുസ്ളിം സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത്‌? താങ്കളടക്കമുള്ള മുസ്ളിം ആണുങ്ങള്‍ തന്നെയാണ്‌ അതിനു ശ്രമിക്കുന്നത്‌. നിങ്ങളുടെ സ്ത്രീകളെ മറ്റുള്ളവര്‍ കാമകണ്ണുകളോടെയാണ്‌ നോക്കുന്നത്‌ എന്ന ധാരണയില്‍ നിന്ന്, അല്ലെങ്കില്‍ അവള്‍ മറ്റാര്‍ക്കെങ്കിലും വശംവദയായിപോകുമോ എന്ന ഭയം കൊണ്ട്‌, അതുമല്ലെങ്കില്‍ ഇവളെങ്ങാനും സ്വയം പര്യാപ്തയായാല്‍ എന്‍റ്റെ ഗതി എന്താകുമെന്ന പേടികൊണ്ട്‌. എന്നിട്ട്‌ മറ്റുള്ളവരെ പറയുന്നതെന്തിന്‌? അവളോട്‌ കപടമായ സഹതാപം കാണിക്കുന്നതെന്തിന്‌? അവളെങ്ങാനും പിന്നാമ്പുറത്തെങ്ങാനും ജീവിച്ചോട്ടെയെന്ന്‌. അതെ അതു തന്നെയാണ്‌ നിങ്ങള്‍ക്ക്‌ വേണ്ടത്‌. അതിനു വേണ്ടി തന്നെയാണ്‌ ഈ പര്‍ദ്ദ.

പര്‍ദ്ദയോട്‌ മാത്രം ഇത്ര വിരോധം എന്താണെന്ന്‌ ആലോചിച്ചിട്ട്‌ ഒരെത്തും പിടിയും കിട്ടാത്ത ചിന്തകനോട്‌ ഒരു വാക്ക്‌. സമൂഹത്തില്‍ വളരെ അധികം ദൃഷ്ടിഗോചരമായ ഒരു വേര്‍തിരിവ്‌ സൃഷ്ടിക്കുന്നത്‌ കൊണ്ട്‌ തന്നെയാണ്‌ പര്‍ദ്ദയോട്‌ എതിര്‍പ്പ്‌. മുസ്ളിം പെണ്ണുങ്ങളുടെ മാറഴക്‌ കാണാന്‍ സാധിക്കാത്തതിന്‍റ്റെ കഴപ്പാണെന്നൊക്കെ ചുമ്മാ പറയാം. അല്ലെങ്കില്‍ പുലരി പറയുന്ന പോലെ ഇസ്ളാമിക മൂല്യങ്ങളോട്‌ ഉള്ള എതിര്‍പ്പാണെന്നും പറയാം. സ്ത്രീ വിമോചനത്തിന്‌ പര്‍ദ്ദ ആവശ്യമാണെന്ന വാദമൊക്കെ കേള്‍ക്കുമ്പോള്‍, ഇതാണ്‌ നിങ്ങള്‍ പറയുന്ന ഇസ്ളാമിക മൂല്യമെങ്കില്‍, അതേ സാര്‍, ആ മൂല്യങ്ങളോടും എതിര്‍പ്പാണ്‌. ജട്ടി മാത്രം ധരിച്ച്‌ കുറേ ആണുങ്ങള്‍ മാത്രം കുളിക്കുന്ന സ്വിമ്മിംഗ്‌ പൂളില്‍ പാണ്റ്റ്സും ഷര്‍ട്ടുമിട്ട്‌ കുളിക്കുന്നവനെ കാണുമ്പോള്‍ തോന്നുന്ന ഒരു വികാരമില്ലേ, അതാണ്‌ സാര്‍ തെരുവില്‍ പര്‍ദ്ദ ധരിച്ച്‌ നില്‍ക്കുന്ന സ്ത്രീകളെ കാണുമ്പോള്‍ ഒരു സാദാ മലയാളിക്ക്‌ തോന്നുന്നത്‌. മതത്തിന്‍റ്റെ കണ്ണില്‍ കൂടി മാത്രം നോക്കുന്ന സാറന്‍മാര്‍ക്ക്‌ അത്‌ മനസ്സിലാകില്ല.



Posted by Jijo to chithrakaran:ചിത്രകാരന്‍ at December 31, 2009 6:02 AM

5. മുക്കുവന്‍ has left a new comment on your post "കാക്കരയുടെ ഹർത്താൽ ചിന്തകൾ":

wait...wait.. after two years you will have once a week :)



Posted by മുക്കുവന്‍ to Sandstorm - മണൽക്കാറ്റ്‌ at December 31, 2009 12:45 AM

6. Jijo has left a new comment on your post "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക":

കേരളത്തില്‍ മക്‌ഡോണള്‍ഡ്സാണോ, ഖുബ്ബൂസും ഷവര്‍മ്മയുമാണോ കൂടുതല്‍? ഇതെല്ലാം എനിക്കിഷ്ടം തന്നെയാണ്‌. സൌദിയിലെ ഈന്തപഴത്തിനോടും, ഖുബ്ബൂസിനോടും ഒന്നും എനിക്ക്‌ യാതൊരു വിരോധവുമില്ല. ഇതു കഴിച്ചാല്‍ മാത്രമേ മുസ്ളീമാവുകയുള്ളൂ എന്ന് കരുതുന്ന ആളൂകളോടാണെതിര്‍പ്പ്‌. പടിഞ്ഞാട്ടുള്ള മുതുക്‌ വളച്ചില്‍ തന്നെയാണ്‌ സുഹ്രുത്തേ ഞാന്‍ എതിര്‍ക്കുന്നത്‌. ക്രിസ്ത്യാനികളും മുസ്ളീമുകളും പടിഞ്ഞാട്ട്‌ വളക്കുമ്പോള്‍ കോണ്‍ഗ്രസ്സുകാരും സംഘ്‌ പരിവാരങ്ങളും ഉത്തരേന്ത്യയിലേക്കും, കമ്മ്യൂണിസ്റ്റ്‌ ചിന്താധനന്‍മാര്‍ ചൈനയിലേക്കും വളയ്ക്കുന്നു. എന്തിനും ഏതിനും നമുക്ക്‌ പുറത്ത്‌ നിന്നും നിയമാവലി വരണം. നമുക്ക്‌ സ്വന്തമായി ഒന്നുമില്ലാത്ത അവസ്ഥ. ഇവിടെയാണ്‌ ചിത്രകാരന്‍ പറയുന്ന അടിമ മനസ്സ്‌ യാഥാര്‍ത്ഥ്യമാകുന്നത്‌.



Posted by Jijo to chithrakaran:ചിത്രകാരന്‍ at December 31, 2009 6:03 AM

7. sherriff kottarakara has left a new comment on your post "പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍":

അതു തന്നെ മാഷേ എന്റേയും തീരുമാനം, പോക്കരുക്കാ ജയഹോ!!!



Posted by sherriff kottarakara to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, December 31, 2009 7:25:00 AM

8. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "കുടുംബവിശേഷം":

കല്ല്യാണിക്കുന്നതിനുമുമ്പ് പാലക്കാടൻ വൈക്കോലിനാണ് ഏറ്റവും ചൊറിച്ചിൽ എന്നാണ് കരുതിയിരുന്നത്..! കല്ല്ല്യാണശേഷം അതിലും ചൊറിച്ചിലുണ്ടെന്നുള്ള വസ്തുക്കൾ ഉണ്ടെന്നുമനസ്സിലാക്കി !!
ഞങ്ങടെ പൂരം വെടിക്കെട്ടാണ് ഏറ്റവും കമ്പം എന്നുകരുതിയത് തെറ്റി...അതിലും കമ്പമായിരുന്നു ഈ കുടുംബവിശേഷം വായിക്കുവാൻ..!!!
ഇതിലും നന്നായിട്ടെങ്ങിനെയെഴുതാൻ ആർക്കുപറ്റും?

“ഇതോടൊപ്പം നന്മയുടെ,സ്നേഹത്തിന്റെ നവവത്സരാശംസകള്‍"



Posted by ബിലാത്തിപട്ടണം / Bilatthipattanam to ::ബ്രിജ്‌ വിഹാരം:: at 31 December 2009 02:48

9. ramanika has left a new comment on your post "താഴ്വരകളില്‍ നിന്ന് മേഘങ്ങളിലേയ്ക്ക്":

wow!
feel refreshed!
happy 2010!



Posted by ramanika to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 31 December 2009 7:05 AM

10. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഉ.ഉ.ഉ !!!":

ഡേഷുള്ളോൻ..ഡേഷിട്ടുകളിക്കും..
അതിനുകുശുമ്പീട്ടെന്താകാര്യം ..അല്ലേ ?

“ഒപ്പം നന്മയുടെ,സ്നേഹത്തിന്റെ നവവത്സരാശംസകള്‍"



Posted by ബിലാത്തിപട്ടണം / Bilatthipattanam to പോങ്ങുമ്മൂടന്‍ at December 31, 2009 2:55 AM

11. haaari has left a new comment on your post "ഉ.ഉ.ഉ !!!":

എവിടേയും തൊടാതെ കാര്യങ്ങള്‍ പറയുന്നത് പോങ്ങുവിന്റെ ശൈലി അല്ലല്ലോ ???
(എന്റെ വായനയുടെ കുഴപ്പമാവാനാണ് സാധ്യത)

പുതുവത്സരാശംസകള്‍ ....



Posted by haaari to പോങ്ങുമ്മൂടന്‍ at December 31, 2009 2:39 AM

12. son of dust has left a new comment on your post "നസീര്‍ കടിക്കാട്":

നസീർ,എന്തോ ഉള്ളിൽ തട്ടി എനിക്ക് ഉള്ളിൽ തട്ടി,,,



Posted by son of dust to പുതുകവിത at December 30, 2009 12:41 PM

13. Jijo has left a new comment on your post "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക":

മുണ്ടും ബനിയനും മൊട്ടത്തലയും താടിയും അരയിലെ ബെല്‍റ്റും ഒരു കാലത്ത്‌ മുസ്ളിം വസ്ത്ര ശൈലിയായിരുന്നു. അതുപോലെ തന്നെ മുണ്ടും റൌക്കയും തലയിലെ തട്ടവും. ഇവയൊന്നും മലയാളിക്ക്‌ സ്വീകരിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. മറ്റുള്ളവര്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്നും കുറച്ചു മാറ്റങ്ങള്‍ മാത്രമല്ലേ അത്‌. ഓരോ വിഭാഗങ്ങള്‍ക്കും ഒരോ തരം വേഷം ആയിരുന്ന കാലത്ത്‌ നിന്നും സമൂഹം വളരെയേറെ മുന്നോട്ട്‌ വന്നിരിക്കുന്നു. ഒരുമയിലേക്കുള്ള പ്രയാണമായിരുന്നു അല്ലാതെ വ്യത്യസ്തതയിലേയ്ക്കല്ല. റോഡില്‍ വച്ച്‌ കണ്ടാല്‍ ഇയാള്‍ മുസ്ളീമാണോ ക്രിസ്ത്യാനിയാണോ, നായരാണോ നംബൂര്യാണോ, പുലയനാണോ പറയനാണോ, എന്തിന്‌ ആണാണോ പെണ്ണാണോ എന്ന് പോലും തിരിച്ചറിയാനാവാത്ത അവസ്ഥയിലേയ്ക്ക്‌ നാം അടുത്ത്‌ കൊണ്ടിരുന്നു. പെട്ടെന്നാണ്‌ കേരളത്തില്‍ ഒരു എതിര്‍ കാറ്റ്‌ വീശുകയും എല്ലാവരും ഒരു ബ്രാന്‍ഡിംഗ്‌ ജ്വരത്തിന്‍റ്റെ പിടിയില്‍ പെടുന്നതും. ക്രിസ്ത്യാനികളും ഈഴവരും വീടിന്‍റ്റെ മുന്‍പില്‍ അവരവരുടെ കൊടികള്‍ തൂക്കുകയും, ആറ്‍.എസ്സ്‌.എസ്സ്‌ കാര്‍ കാവി മുണ്ട്‌ ഉടുത്ത്‌ ചന്ദനക്കുറി തൊടുകയും ചെയ്യുന്നത്‌ ഈ ജ്വരത്തിലാണ്‌. ഇതെല്ലാം ഒരു പാസിംഗ്‌ സ്റ്റേജ്‌ മാത്രമാണ്‌. താടി വളര്‍ത്തുന്നതും, കാവി ഉടുക്കുന്നതും, കൊടി കെട്ടുന്നതും എല്ലാം കാലക്രമേണ കെട്ടടങ്ങും. പക്ഷേ പര്‍ദ്ദ ഒരിക്കല്‍ ധരിച്ച്‌ തുടങ്ങിയാല്‍ പിന്നെ അത്ര എളുപ്പം ഊരുകയില്ല.

വടക്കേ ഇന്ത്യക്കാരുടെ ചുരിദാര്‍/സല്‍വാര്‍ കമ്മീസും, വിദേശീയവും പുതു തലമുറയുടെ ജീന്‍സും എല്ലാം ഒരു സുപ്രഭാതത്തില്‍ ആരും കെട്ടിയിറക്കിയതല്ല. അപ്പറ്‍ ക്ളാസ്സില്‍ നിന്നും ആരംഭിച്ച്‌, ലോവറ്‍ ക്ളാസ്സുകളിലേയ്ക്ക്‌ വളരെ സാവധാനത്തില്‍ എത്തപ്പെട്ട വസ്ത്രങ്ങളാണവ. ഇതൊന്നും ഒരു മത തത്വ സംഹിതയും ആരേയും അടിച്ചേല്‍പ്പിച്ചതല്ല. ഓരോരുത്തരും സ്വന്തം ഇഷ്ടപ്രകാരം വാങ്ങി ഉപയോഗിച്ചതാണ്‌. ഏതെങ്കിലും മതത്തിന്‍റ്റെ വേലിക്കെട്ടിനകത്തല്ല ചുരിദാറും ജീന്‍സും നില്‍ക്കുന്നത്‌. ഉത്തരേന്ത്യയിലെ ഹിന്ദുക്കളും മുസ്ളീമുകളും ക്രിസ്ത്യാനികളും ഇതുപയോഗിച്ചിരുന്നു. ഏതെങ്കിലും ക്രിസ്ത്യന്‍ സഭകള്‍ പ്രൊമോട്ട്‌ ചെയ്തിട്ടല്ല ആണുങ്ങളും പെണ്ണുങ്ങളും ജീന്‍സ്‌ ഇട്ടത്‌. പല സഭകളും തുടക്കത്തില്‍ എതിര്‍ത്തിരുന്നതുമാണ്‌.

അപ്പോള്‍ പറയും പര്‍ദ്ദയും ആരും അടിച്ചേല്‍പ്പിക്കുന്നില്ല എന്ന്. ചിന്തകന്‍റ്റെ മുകളിലെ കമന്‍റ്റില്‍ തന്നെ ഉണ്ടല്ലോ പര്‍ദ്ദയെ പറ്റി ഇസ്ളാമികമെന്ന് നിങ്ങള്‍ പറയുന്ന കാഴ്ചപ്പാട്‌. സ്ത്രീ സ്വതന്ത്രയാവണമെങ്കില്‍ പര്‍ദ്ദ ധരിക്കണമെന്നു തന്നെയല്ലേ അത്‌ പറയുന്നത്‌? പര്‍ദ്ദയല്ലെങ്കിലും കുഴപ്പമില്ല, പര്‍ദ്ദാ സമാനമായ വസ്ത്രമാണെങ്കിലും മതി എന്ന് പറയുമ്പോഴും പര്‍ദ്ദ തന്നെയാണ്‌ മുസ്ളിം സ്ത്രീയുടെ ഉത്തമമായ വസ്ത്രം എന്ന്‌ വിവക്ഷിക്കുന്നില്ലേ? ഒരു കത്തോലിക്ക കുടുംബത്തില്‍ വളര്‍ന്ന എനിക്കറിയാം, മതത്തിന്‍റ്റെ സമ്മര്‍ദ്ദം എന്താണെന്ന്. അതിന്‌ പ്രത്യേകിച്ച്‌ ഫത്‌വ ഒന്നും ഇറക്കേണ്ട കാര്യമില്ല. ചിന്തകന്‍റ്റെ കമന്‍റ്റില്‍ പറഞ്ഞിരിക്കുന്ന ലൈംഗിക ആകര്‍ഷണത്തിന്‍റ്റെയും ധാര്‍മികതയുടെയും ഒക്കെ കാര്യങ്ങള്‍ അങ്ങോട്ട്‌ വിശദമായിട്ട്‌ പറഞ്ഞാല്‍ മതി. പര്‍ദ്ദ ധരിക്കാത്തതും അധാര്‍മികതയും പിന്നെ ഒന്ന് തന്നെയാവുന്നു. ധാര്‍മികതയുടെ പര്‍ദ്ദ അണിയാന്‍ അവള്‍ നിര്‍ബന്ധിതയാവുന്നു.



Posted by Jijo to chithrakaran:ചിത്രകാരന്‍ at December 31, 2009 5:59 AM

14. shigin has left a new comment on your post "ഒരു അമ്പിളിക്കല . / Oru Ampilikkala .":

thettukalil ninnuum thettukalilekyu mungi thaanu kondirikyunna yuva thalamuraakyulla oru santhesa maakatte ee anubhavavum oppam kavithayum.........



Posted by shigin to BILATTHIPATTANAM at 30 December 2009 14:23

15. ::: അഹങ്കാരി ::: has left a new comment on your post "ഹര്‍ത്താല്‍ പ്രതിഷേധം ഒഴിവാക്കിക്കൂടേ...":

മുക്കുവന്‍,

ഗുജറാത്തില്‍ ബിജെപി മാത്രമല്ല, ഒരു പാര്‍ട്ടിയുടേയും ഹര്‍ത്താലുകള്‍ നടക്കാറില്ല. നടന്നാലും അത് ഭാഗികമേ ആകൂ. നിര്‍ബന്ധപൂര്‍വ്വം കടകളടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ പാടില്ല.

ബിജെപിയുടെ അഖിലേന്ത്യാ ബന്ദ് പോലും അവിടെ ഭാഗികമായിരുന്നു. കടകളോ വാഹനങ്ങളോ നിര്‍ബന്ധപൂര്‍വ്വം തടയപ്പെട്ടില്ല.



Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at December 31, 2009 7:45 AM

16. blunt edges has left a new comment on your post "Mysterious Affair at Thina Island":

interesting...what do u mean its based on real-life incidents?

n cool comment before me ;)



Posted by blunt edges to Vanity Moments at December 30, 2009 12:36 PM

17. മുക്കുവന്‍ has left a new comment on your post "ഹര്‍ത്താല്‍ പ്രതിഷേധം ഒഴിവാക്കിക്കൂടേ...":

ഹര്‍ത്താലുകളില്ലാതെയും കാര്യങ്ങള്‍ നടത്തുവാനാകുമെന്ന് തെളിയിച്ചു കാട്ടിയ നരേന്ദ്രമോഡിയുടെ ഉദാഹരണം - വര്‍ഷങ്ങളായി ഒരു ഹര്‍ത്താല്‍ പോലും നടക്കാത്ത സംസ്ഥാനമാണ് ഗുജറാത്ത്...

അതിനവര്‍ ഭരിക്കുകയല്ലേ.. അപ്പോഎളെങ്ങനാ.. ഹര്‍ത്താല്‍ നടത്താ? ഇടതുപക്ഷം നാട്ടില്‍ നടത്തണപോലെ അങ്ങ് നടത്തണം...ഉം..മോഡിക്ക് അതിലും കുറവേ തൊലിക്കട്ടിയുള്ളൂ..



Posted by മുക്കുവന്‍ to ::: അഹങ്കാരം C/o Ahamkaram ::: at December 31, 2009 3:43 AM

18. sherriff kottarakara has left a new comment on your post "നൊസ്റ്റാള്‍ജിയ":

ഓർമകളിലേക്കു എന്നെയും മൂക്കു കുത്തിച്ചല്ലോ സ്നേഹിതാ



Posted by sherriff kottarakara to വികൃതി at December 31, 2009 7:21 AM

19. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "നൊസ്റ്റാള്‍ജിയ":

പഴയ പോളി(ത്യാഗരാജാർ,അളഗപ്പനഗർ)കാലഘട്ടത്തിലേക്ക് ഒർമ്മകൾ ഊളിയിട്ടുപോയി ഇതുവായിച്ചപ്പോൾ..കേട്ടൊ.



Posted by ബിലാത്തിപട്ടണം / Bilatthipattanam to വികൃതി at December 31, 2009 3:34 AM

20. മുക്കുവന്‍ has left a new comment on your post "നാണംകെട്ട ഹര്‍ത്താല്‍":

ഭൂതത്താന്‍ ... well said. my sign under that comment.



Posted by മുക്കുവന്‍ to ജാഗ്രത at December 31, 2009 3:19 AM

21. പാമരന്‍ has left a new comment on your post "എസ്.എം.പി.എസ് പുനരുപയോഗം - 2":

power kitti bodhichu :)



Posted by പാമരന്‍ to പരീക്ഷണശാല at December 31, 2009 7:02 AM

22. kaalidaasan has left a new comment on your post "ശ്രീ.ശശി തരൂര്‍ മനസ്സിലാക്കേണ്ടത്.":

അനില്‍,

ഒരു മന്ത്രി എന്ന നിലയില്‍ ഒരു വ്യക്തിയില്‍ നിന്നും പ്രതീക്ഷിക്കാത്ത കര്യങ്ങളാണ്‌ തരൂരില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുക, രാജ്യത്തെ ജനങ്ങളെ അവഹേളിക്കുക, മന്ത്രിസഭയുടെ കൂട്ടുത്തരവദിത്തം മറക്കുക ഇതൊക്കെ ഒരു മന്ത്രിയില്‍ നിന്നുമുണ്ടാകാന്‍ പാടില്ലാത്തതാണ്. ഇതൊന്നും അറിയാത്ത ഒരു കിഴങ്ങനാണദ്ദേഹം എന്നു പല കുറി തെളിയിച്ചു.

വിദേശ കാര്യമന്ത്രി എന്ന നിലയല്‍ ഒരിക്കലും എടുക്കാന്‍ പാടില്ലാത്ത ഒരു നിലപാടാണദ്ദേഹം ഇപ്പോള്‍ എടുത്തത്. ഇന്‍ഡ്യ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വിപത്ത് തീവ്രവാദവം ​ഭീകര വാദവുമാണ്. അതിനെ ചെറുക്കാന്‍ സര്‍ക്കാര്‍ പല നിയന്ത്രണങ്ങളും കൊണ്ടു വരുന്നു. അതിനോടെതിര്‍പ്പുണ്ടെങ്കില്‍ മന്ത്രിസഭയയിലാണദ്ദേഹം അത് പ്രകടിപ്പിക്കേണ്ടത്. അല്ലാതെ ആരാധരേ ഇക്കിളിപെടുത്താനുള്ള റ്റ്വിറ്ററിലല്ല. ഇതൊക്കെ മനസിലാക്കാനുള്ള വിവേകം ഈ കന്നുകാലിക്കില്ല.

ഇന്‍ഡ്യയിലുള്ളതിനേക്കാള്‍ വിസ നിയന്ത്രണം യു എസ് എ യിലുണ്ട്. ഭീകരാക്രമണം നടന്ന ശേഷം വളരെ കലത്തേക്ക് അവര്‍ എല്ലാ വിസയും നിറുത്തലാക്കിയിരുന്നു. അതവരുടെ അവകാശമാണ്. ഇന്‍ഡ്യയുടെ വിസ നിയന്ത്രണം അമേരിക്കക്കിഷ്ടപ്പെടുന്നില്ല. അവരുടെ വിനീത ദാസനായ തരൂരിരിനതിഷ്ടപ്പെട്ടില്ല. മറ്റേതെങ്കിലും രജ്യമായിരുന്നു എതിര്‍പ്പ് പ്രകടിപ്പിച്ചതെങ്കില്‍ ഈ കാലു നക്കി മിണ്ടില്ലായിരുന്നു.

തരൂരിനെ പിന്തുണച്ചു കൊണ്ട് മന്‍ മോഹന്‍ സിംഗ് എന്ന് പ്രസ്താവന ഇറക്കുമെന്ന് നോക്കിയിരുന്നാല്‍ മതി. രാജ ഭക്തിക്കൊട്ടും കുറവില്ല അദ്ദേഹത്തിനും.



Posted by kaalidaasan to എന്‍റെ ചിന്തകള്‍ - തറവാടി at 1:22 AM

23. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "അവതാരം ! / AVATAR !":

പ്രിയപ്പെട്ട ഡോക്ട്ടർ ജയൻ ,പ്രിയ മാത്തൻ,പ്രിയമുള്ള താരകൻ,പ്രിയപ്പെട്ട രഘുലാൽ എല്ലാവരുടേയും അഭിപ്രായങ്ങൾക്കും അകമഴിഞ്ഞനന്ദി..പടം ത്രീ-ഡി-മാക്സ് ൽതന്നെ പോയികാണൂട്ടാ...
എല്ലാര്‍ക്കും നന്മയുടെ,സ്നേഹത്തിന്റെ നവവത്സരാശംസകള്‍ !



Posted by ബിലാത്തിപട്ടണം / Bilatthipattanam to BILATTHIPATTANAM at 30 December 2009 14:31

24. lakshmy has left a new comment on your post "കുടുംബവിശേഷം":

"അവള്‍ ഓടിയെടുത്തുകൊണ്ട് വന്ന ഡെറ്റോള്‍ , മുറിവിലേക്ക് സുഖമുള്ള നൊമ്പരമായി പടര്‍ന്നിറങ്ങി.. തുണിത്തുമ്പില്‍, കുഞ്ഞിനെപ്പോലെ പെരുവിരല്‍ ഉറക്കുപാട്ടിനു കാതോര്‍ത്തു

“ഇപ്പൊഴാ നീ ശരിക്കും ഒരു ഫെമിനിസ്റ്റ് ആയത്..."

ആ ഫെമിനിസത്തിനു സലാം സലാം...:)

കൊള്ളാം. ഇഷ്ടപ്പെട്ടു പോസ്റ്റ്

എല്ലാ ഫെമിനിസ്റ്റുകൾക്കും അവരുടെ “പാവം” കെട്ട്യോന്മാർക്കും മത്തിക്കറിയേയും അമ്മയുടെ, ആവി പറക്കുന്ന കട്ടൻ‌കാപ്പിയേയും സാക്ഷിയാക്കി “ഹാപ്പി ന്യൂ ഇയർ”



Posted by lakshmy to ::ബ്രിജ്‌ വിഹാരം:: at 31 December 2009 02:14

25. വീ കെ has left a new comment on your post "ഇത് കേള്‍പ്പിക്കണമായിരുന്നോ ?":

വളരെ നല്ല ചിന്ത...

പുതുവത്സരാശംസകൾ...



Posted by വീ കെ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 31, 2009 12:42 AM

26. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഹര്‍ത്താല്‍-ഞാഞ്ഞൂലുകള്‍ പത്തിവിടര്‍ത്തുന്നു !":

ഇപ്പോൾ മലയാളികളുടെ ഏറ്റവും വലിയ ആഘോഷങ്ങളല്ലേ ,ഇപ്പോൾ ഹർത്താലാഘോഷങ്ങൾ...!!

“ഒപ്പം നന്മയുടെ,സ്നേഹത്തിന്റെ നവവത്സരാശംസകള്‍"



Posted by ബിലാത്തിപട്ടണം / Bilatthipattanam to chithrakaran:ചിത്രകാരന്‍ at December 31, 2009 3:02 AM

Reply via email to