1. mini//മിനി has left a new comment on your post "മഷിത്തണ്ട്‌":

കുട്ട്ക്കാലത്ത് സ്ലേറ്റ് മായ്ക്കാൻ ഉപയോഗിച്ച ഈ ചെടി ഇപ്പോൾ പാഴ്മുള ആയി.



Posted by mini//മിനി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 17, 2010 5:08 PM

2. പാഞ്ചാലി :: Panchali has left a new comment on your post "ഓം വിനായകായ നമ:":

വിഘ്നേശ്വരാ.. ജന്മ നാളികേരം നിന്റെ
തൃക്കാല്‍ക്കലുടയ്ക്കുവാന്‍‍ വന്നൂ...
:)



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at January 18, 2010 1:03 AM

3. റ്റോംസ് കോനുമഠം has left a new comment on your post "അണയില്ല ജ്യോതി":

ധീരസഖാവിനു ആദരാഞ്ജലികൾ..



Posted by റ്റോംസ് കോനുമഠം to വര്‍ക്കേഴ്സ് ഫോറം at January 18, 2010 4:00 AM

4. മാണിക്യം has left a new comment on your post "Annular Solar Eclipse 2010 (വലയ സൂര്യഗ്രഹണം)":

ഇനി ഒരു വലയ സൂര്യഗ്രഹണത്തിനായ് 1033 വര്‍ഷങ്ങള്‍ കാത്തിരിക്കണമെന്ന് ശാസ്ത്രം.!!
ഈ ഗ്രഹണമോ കാണാന്‍ പറ്റിയില്ല!
ഈശ്വരാ അടുത്തത് എങ്കിലും കാണാനാവണേ!
ഒരിത്തീപൂരമുള്ള ആശ ഒന്ന് ആത്മഗതം ചെയ്തതാ.
ശിവാ ഉഗ്രന്‍ പടം!!



Posted by മാണിക്യം to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 18 January 2010 5:10 AM

5. ഞാനും എന്‍റെ ലോകവും has left a new comment on your post "കഥകളുടെ പിന്നാമ്പുറങ്ങളില്‍....":

ആ അനിൽ പറഞ്ഞതിന്റെയും നിരക്ഷരൻ പറ്ഞ്ഞതിന്റെയും താഴെ ഒരു ഒപ്പ് .അല്ല വാഴെ പൂമ്പാറ്റ ഇപ്പോഴും ഉണ്ടോ.



Posted by ഞാനും എന്‍റെ ലോകവും to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 18, 2010 1:25 AM

6. കുഞ്ഞൂസ് (Kunjuss) has left a new comment on your post "തുറക്കാതെ വെച്ച താളുകള്‍":

വരികളിലെ വേദന ഹൃദയത്തെ പൊള്ളിക്കുന്നല്ലോ സുഹൃത്തേ....



Posted by കുഞ്ഞൂസ് (Kunjuss) to !...Murivukal മുറിവുകള്‍...! at January 18, 2010 7:18 AM

7. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post ""ബൂലോഗ കാരുണ്യം ബ്ലോഗ് - അനിവാര്യമായ ചില മാറ്റങ്ങള...":

പ്രിയ കുറുമാൻ ഭായി , വളരെ നല്ല കാര്യങ്ങൾ...
എക്കൌണ്ട് നമ്പർ തന്നോളൂ..
എന്റെ വീതം ഞാൻ അതിലേക്കുമാറ്റികൊള്ളാം കേട്ടൊ



Posted by ബിലാത്തിപട്ടണം / Bilatthipattanam to ബൂലോഗ കാരുണ്യം at January 18, 2010 1:06 AM

8. CKLatheef നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആനിലെ വൈരുദ്ധ്യങ്ങള്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ മുക്കുവന്‍,

കമന്റ് ഇട്ടതിലുള്ള നന്ദി പ്രകടിപ്പിക്കുന്നതിന് വേണ്ടിമാത്രമാണ് ഇത്തരം അഭിപ്രായങ്ങളോട് പ്രതികരിക്കുന്നത്. നിങ്ങളില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത്. നിങ്ങള്‍ക്ക് ലോജിക്കില്ലെന്ന് തോന്നുന്ന കാര്യങ്ങള്‍, മണ്ടത്തരമെന്ന് തോന്നുന്ന സൂക്തങ്ങള്‍ നിങ്ങള്‍ സൂചിപ്പിക്കണമെന്നും. താങ്കളെ എന്റെ മറുപടികള്‍ പൂര്‍ണമായി തൃപ്തിപ്പെടുത്തിയില്ലെങ്കിലും ഇന്നയിന്ന സൂക്തങ്ങളാണ് ഇത്തരം പരാമര്‍ശങ്ങള്‍ക്ക് വിധേയമാകുന്നത് എന്ന് മനസ്സിലാക്കാനെങ്കില്‍ അതു ഉതകമല്ലോ. എന്നാല്‍ പലപ്പോഴും പലരും വെറുതെ കാടടച്ചു വെടിവെക്കുകയാണ് ചെയ്യുന്നത്.

ഇവിടെ പലവിഷയങ്ങിലും പോസ്റ്റുകളിടുന്നു. പലരും ചര്‍ചകളില്‍ പങ്കെടുക്കുകയും ചെയ്യുന്നു. അതുസംബന്ധിച്ച് അഭിപ്രായം പറയുന്നതിന് എന്താണ് തടസ്സം. ഖുര്‍ആനിലെ വൈരുദ്ധ്യങ്ങള്‍ എന്നതാണ് വിഷയം. താങ്കള്‍ക്ക അപ്രകാരം വൈരുദ്ധ്യമായി തോന്നിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാം. ഇതുകൊണ്ടൊന്നുമല്ലെങ്കിലും ഇന്നയിന്ന കാര്യങ്ങള്‍ കൊണ്ടാണ് ഞാന്‍ ഖുര്‍ആന്റെ ദൈവികതയില്‍ സംശയിക്കുന്നതെന്ന് പറയാം.

മണ്ടത്തരങ്ങള്‍ മാത്രമുള്ള ഒരു ഗ്രന്ഥം എങ്ങനെ 1400 വര്‍ഷമായി യാതൊരു മാറ്റവുമില്ലാതെ ലോകജനതയില്‍ അഞ്ചിലൊന്നിന്റെ ന്യായപ്രമാണവും ഭരണഘടനുയും ജീവിത ദര്‍ശനവുമായി നിലനില്‍ക്കുന്നു എന്ന ഒരു ചിന്തപോലും നിങ്ങളില്‍ ഉല്‍ഭവിക്കാത്തതെന്ത്. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥമായി യാതൊരു ലോജിക്കുമില്ലാത്ത ഈ ഗ്രന്ഥം എങ്ങനെ പരിണമിക്കുന്നു. എവിടെയോ പ്രശ്‌നങ്ങളുണ്ട് എന്നെങ്കിലും മനസ്സിലാക്കൂ.

കൂടുതല്‍ വായിക്കാന്‍ ശ്രമിച്ചാല്‍ താങ്കളുടെ ധാരണകള്‍ അടിമുടി മാറും എന്നെനിക്കുറപ്പുണ്ട്. തുറന്ന മനസ്സോടെയാകണം എന്നുമാത്രം. എന്നിട്ട് മാത്രമേ താങ്കളുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നതില്‍ അര്‍ഥമുള്ളൂ.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 18 7:57 am ന് പോസ്റ്റ് ചെയ്തത്

9. മാണിക്യം has left a new comment on your post "ഞാനും എന്റെ സൈക്കിളും (ഭാഗം 3)":

സൈക്കില്‍ പ്രത്യക്ഷപ്പെട്ടു അല്ലേ?
ബാല്യത്തില്‍ ഒരു സൈക്കിള്‍ സവാരി എന്നു പറഞ്ഞാല്‍ പില്‍ക്കാലത്ത് പ്ലെയിനില്‍ പോയാലും അത്ര ത്രില്ല് കിട്ടില്ല. ഒന്ന് വീണാലേ അതു പൂര്‍ണ്ണമാവൂ
ഈ ഭാഗം നന്നായി.!
അടുത്ത സൈക്കിള്‍ അഡ്‌വെഞ്ചറ് കാത്തിരിക്കുന്നു.



Posted by മാണിക്യം to നീര്‍വിളാകന്‍ at 17 January 2010 15:30

10. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "പരുന്തന്‍ പാറയിലെ തമാശകള്‍":

ഇത്തവണ അയ്യപ്പാസ്വാമിക്കിട്ടാ കൊട്ട് അല്ലേ ?

ഈയാഴ്ച്ചത്തെ ബ്ലോഗനയിൽ ഞാൻ അവതരിച്ചിട്ടുണ്ട് കേട്ടൊ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to മാര്‍...ജാരന്‍ at January 17, 2010 1:16 PM

11. സജി has left a new comment on your post "ഹിമാലയ യാത്ര - PART 6":

അവസാനത്തെ രണ്ടു വരികള്‍, എന്റെ പഴയ കൂട്ടുകാര്‍ക്ക്.....



Posted by സജി to നമ്മുടെ ബൂലോകം at January 18, 2010 6:39 AM

12. സജി has left a new comment on your post "തപോവന യാത്രാ വിവരണം -6":

ഞങ്ങള്‍ ഗുഹക്കുള്ളിലേക്കു കടന്നു, ഒരാള്‍ക്കു നിവര്‍ന്നു നടക്കാനുള്ള ഉയരവും അതിനു തക്ക വിസ്താരവും ഉണ്ടായിരുന്നു.ഗുഹയ്ക്കുള്ളില്‍ സുഖകരമായ ചെറു ചൂട് തങ്ങി നിന്നു. ഏതാണ്ട് 50 മീറ്ററോളം ദൈര്‍ഘ്യമുള്ള ഗുഹ പൂര്‍ണ്ണമായും പാറയ്ക്കുള്ളിലാണ്. ഗുഹയുടെ അവസാനം ഇടതുവശത്തായി ഒരു പീഠം അതിനു പിന്നില്‍ ഒരു ഇരിപ്പിടം.ഗുഹയുടെ അന്ത്യത്തില്‍ ശിവലിംഗ പ്രതിഷ്ഠ.പ്രത്യേക രൂപത്തിലുള്ള ഒരു ത്രിശൂലം അടുത്തു ചാരി വച്ചിരിക്കുന്നു. പലതരം പൂക്കളും മറ്റു പൂജാവസ്തുക്കളും ഒരുക്കിയിരിക്കുന്നു



Posted by സജി to ഓര്‍മ്മ at January 17, 2010 5:25 PM

13. റ്റോംസ് കോനുമഠം has left a new comment on your post "കാന്തവലയം ( മിനിക്കഥ)":

കഥ ഇഷ്ടായി



Posted by റ്റോംസ് കോനുമഠം to ...കഥ കഥ കസ്തൂരി... at January 18, 2010 2:32 AM

14. കേളി കലാസാംസ്കാരിക വേദി has left a new comment on your post "ഒരു കാളവേട്ട":

ഏതു പ്രതിസന്ധികള്‍ക്കും ദാരിദ്ര്യത്തിനുമിടയിലും ഗ്രാമജീവിതം



Posted by കേളി കലാസാംസ്കാരിക വേദി to ലോങ്‌ഷോട്ട്‌സ്‌ at January 17, 2010 2:19 PM

15. KANARAN has left a new comment on your post "ഓം വിനായകായ നമ:":

ഒരു നൂറു പുണ്യം പുണ്യാളാ . വിനായകാ , ഭഗവാനെ രക്ഷിക്കണേ .ഭയങ്കര കളര്‍ .. ഇടിവെട്ട് ഫീലിങ്ങ്സ്‌.



Posted by KANARAN to OUT OF FOCUS at January 18, 2010 4:55 AM

16. kaalidaasan has left a new comment on your post "ലൈംഗിക സ്വാതന്ത്ര്യം - ഇടത്തും വലത്തും":

അന്ധരാക്കുന്നുവോ എന്ന ചോദ്യത്തിന് എന്നെ സംബന്ധിച്ച് ഇല്ല എന്ന് തന്നെയാണ് ഉത്തരം.
കാരണം ഞാന്‍ മലയാളത്തിലെ ഒട്ടു മിക്ക പത്രങ്ങളും ചാനലുകളും വായിക്കാറും കാണാറും ഉണ്ട്. ഒരു സ്വതന്ത്ര മായ അഭിപ്രായം രൂപികരിക്കാന്‍ അത് ധാരാളം എന്നാണ് തോന്നുന്നത്.


ഇതു തന്നെയാണു ഭൂരിഭാഗം ആളുകളുടെയും അവസ്ഥ. പക്ഷെ സെബിന്‍ ഉള്‍പ്പടെയുള്ള പല ഇടതു പക്ഷ ബുദ്ധിജീവികളും അന്ധരാക്കപ്പെട്ട സി പി എം അനുയായികളും പ്രചരിപ്പിക്കുന്നത് മറ്റൊന്നാണ്. മാദ്ധ്യമങ്ങള്‍ ജനങ്ങളെ അന്ധരാക്കുന്നു. അവര്‍ ഇപ്പോഴും ജീവിക്കുന്നത് കമ്യൂണിസം കേരളത്തില്‍ പ്രചരിച്ചിരുന്ന അവസ്ഥയിലാണ്. 1959 ലെ വിമോചന സമരത്തില്‍ കേരളത്തിലെ എല്ലാ പ്രതിലോമ ശക്തികളും പങ്കെടുത്തിരുന്നു. മാദ്ധ്യമങ്ങളും വാര്‍ത്തകള്‍ അറിയാനുള്ള മറ്റ് വഴികളും കുറവായിരുന്ന സമയത്ത് സമുദായ നേതാക്കള്‍ ആഹ്വാനം ചെയ്തപ്പോള്‍ ജനങ്ങള്‍ തെരുവിലിറങ്ങി. അത് അജ്ഞത കൊണ്ടായിരുന്നു. പക്ഷെ അടുത്ത കാലത്ത് ബിഷപ്പുമാര്‍ ആഹ്വാനം ചെയ്തിട്ടും ആരും വിമോചനത്തിനിറങ്ങിയില്ല. അതിന്റെ കാരണം അവരൊന്നും അന്ധമായി ഒരു ബിഷപ്പിനെയും വിശ്വസിക്കുന്നില്ല എന്നതുമ്. ഈ ആന്ധ്യം മറ്റിയെടുത്തതിനു കമ്യൂണിസ്റ്റുപ്രസ്ഥാനത്തിനും മാദ്ധ്യമങ്ങള്‍ക്കും വലിയ ഒരു പങ്കുണ്ട്. കമ്യൂണിസ്റ്റുകരുടെ അവസ്ഥയും സമാന്മായതായിരുന്നു. പ്രസ്ഥാനത്തില്‍ വിശ്വസിച്ചിരുന്ന നിരക്ഷരരായ ആളുകളൊക്കെ കാര്യങ്ങള്‍ അറിഞ്ഞിരുന്നത് നേതാക്കളില്‍ നിന്നും കമ്യൂണിസ്റ്റു പ്രസിദ്ധീകരണങ്ങളില്‍ നിന്നും മാത്രമായിരുന്നു. പക്ഷെ ഇപ്പോള്‍ അവര്‍ക്ക് പല സ്രോദസുകളില്‍ നിന്നും കാര്യങ്ങള്‍ അറിയാം. പാര്‍ട്ടി വഴി മാത്രമേ കാര്യങ്ങള്‍ അറിയാവൂ എന്നു പറഞ്ഞാല്‍ അവര്‍ ചെവിക്കൊള്ളില്ല പാര്‍ട്ടി വിശദീകരിക്കുന്നതേ വിശ്വാസിക്കാവൂ എന്നു പറഞ്ഞാലും അത് നടന്നെന്നു വരില്ല. ഇക്കര്യത്തില്‍ കത്തോലിക്കാ സഭയും സി പി എമ്മും ഒരു പോലെയാണ്.പാര്‍ട്ടി ചട്ടക്കൂടിനു പുറത്തോ സഭാ ചട്ടക്കൂടിനു പുറത്തോ അനുയായികള്‍ ഒന്നും മനസിലാക്കാന്‍ പടില്ല. കാലം മാറിയത് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതു കൊണ്ടാണിത് സംഭവിക്കുന്നത്.


രാഷ്ട്രീയമായി എതിര്‍ത്തിരുന്നപ്പോഴും കോണ്‍ഗ്രസ് ഒക്കെ കമ്യൂണിസ്റ്റുകാരുടെ ധാര്‍മ്മികതയേയും പുരോഗമന ചിന്താഗതികളേയും മാനിച്ചിരുനു. ഇന്ന് പക്ഷെ പാര്‍ട്ടി അണികള്‍ പോലും നേതാക്കളുടെ ധാര്‍മ്മികതയെ ചോദ്യം ചെയ്യുന്നു. മാധ്യമങ്ങള്‍ ജനങ്ങളെ അന്ധരാക്കുന്നതു കൊണ്ടല്ല അത് നടക്കുന്നത്. മാധ്യമങ്ങള്‍ പാര്‍ട്ടി അംഗങ്ങളുള്‍പ്പടെയുള്ളവരുടെ കണ്ണു തുറപ്പിക്കുന്നതു കൊണ്ടാണ്. ദേശാഭിമാനിയും കൈരളിയും മാത്രമേ കേരളത്തിലുള്ളു എന്നു കരുതുക. ഒരു പാര്‍ട്ടി നേതാവിന്റെയും വഴി വിട്ട ഒരു നടപടിയും അണികള്‍ അറിയില്ല. ചിലപ്പോഴൊക്കെ മാധ്യമങ്ങള്‍ അതിരു വിടുന്നു എന്നത് ശരിയാണ്. ചില കാര്യങ്ങളിലെങ്കിലും സി പി എം അണികളുടെ കണ്ണിലെ ആന്ധ്യം മറ്റുന്നതു ഈ മാധ്യമങ്ങളാണെന്ന കാര്യം മറക്കാനാകില്ല.

സെബിന്‍ വ്യാഖ്യനിച്ചത് നോക്കൂ. ഇടതുപക്ഷ പ്രസ്ഥാനം പുരോഗമനചിന്തകളിലേക്കു് തിരികെവരട്ടെ എന്നു പറഞ്ഞപ്പോള്‍ സെബിന്‍ കൊടുത്ത വ്യാഖ്യാനം കണ്ടില്ലേ. ഇടതുപക്ഷമപ്പാടെ അധോഗമനചിന്തകളിലേക്കു് കൂപ്പൂകുത്തിയെന്നാണോ. സെബിനേപ്പോലെ കാര്യവിവരമുള്ളവര്‍ പോലും അസഹിഷ്ണുത പ്രകടിപ്പിച്ച് ഇല്ലാത്ത വ്യാഖ്യാനം നല്‍കുന്നു. ഇവിടെ ആകെ ചര്‍ച്ച ചെയ്തത് സഖറിയ ഡി വൈ എഫ് ഐ കാര്‍ക്ക് നല്‍കിയ ഉപദേശമാണ്. അത് പഴയ കാല കമ്യൂണിസ്റ്റുകാരുടെ പുരോഗമന ചിന്തയിലേക്ക് തിരിച്ചു പോകാനും.

സി പി എം കാരുടെ ഏത് പ്രവര്‍ത്തിയെ വിമര്‍ശിച്ചാലും ഇതു പോലുള്ള വ്യാഖ്യാനം വരാറുണ്ട്. സി പി എം തെറ്റു തിരുത്തണം എന്ന് പാര്‍ട്ടി തന്നെ തീരുമാനിച്ചതാണ്.അതേക്കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ അതിനെ വ്യാഖ്യാനിച്ചത് സി പി എം അപ്പാടെ തെറ്റ് ചെയ്തു എന്നാരോപിക്കുന്നു എന്നും. ഇതു പോലെയുള്ള അസഹിഷ്ണുതകളാണ്‌ ഓരോ അരോപണവും വിവാദമാക്കുന്നത്.



Posted by kaalidaasan to OpenHouse at Monday, January 18, 2010 3:49:00 AM GMT+05:30

17. CKLatheef നിങ്ങളുടെ പോസ്റ്റ് "സൂര്യഗ്രഹണവും ഇസ്‌ലാമും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ബീമാപള്ളി,

കമന്റിന് നന്ദി. അത്തരം പോസ്റ്റുകളില്‍ അവ്യക്തയുള്ള ഭാഗം ചൂണ്ടിക്കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരമാവധി ശ്രദ്ധിക്കുകയും ചെയ്യാം.

എന്റെ പോസ്റ്റുകളില്‍ ഉള്‍കൊള്ളിക്കാന്‍ കഴിയുന്നതിനപ്പുറം കൂടുതല്‍ വിവരണങ്ങള്‍ പ്രസ്തുത പോസ്റ്റുകളിലുണ്ടെങ്കില്‍ മാത്രമാണ് സാധാരണഗതിയില്‍ ഞാന്‍ ലിങ്ക് ഇടാറുള്ളത്.

ഒതയാര്‍ക്കം,

താങ്കളാരുടെയോ അപരനാണെന്ന് വ്യക്തം. എന്തുകൊണ്ട് നേരിട്ട് വന്ന് ചര്‍ചയില്‍ പങ്കെടുത്തുകൂടാ. താങ്കളെപ്പോലുള്ളവര്‍ക്ക് ഇക്കാര്യത്തിലുള്ള അവ്യക്തതകളാണ് പലപ്പോഴും ഞാനും ചിന്തകനും മറ്റുള്ളവരും പറയുന്ന കാര്യങ്ങളില്‍ സംശയിക്കാന്‍ ഇടനല്‍കുന്നത്. വൈജ്ഞാനികമായി ഉയരാന്‍ സഹായിക്കുന്ന എല്ലാ സാഹചര്യങ്ങളും നിലനില്‍ക്കെ മുത്തു മുഹമ്മദ് മുസ്്തഫാ നബിയെക്കുറിച്ചൊക്കെ കുറച്ച് കാര്യങ്ങള്‍ യഥാവിധി മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്ന് കരുതുന്നു.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 18 7:33 am ന് പോസ്റ്റ് ചെയ്തത്

18. Anonymous has left a new comment on your post "ഓം വിനായകായ നമ:":

ganapathy bhagavanee vighnangal onnum varuthallee. punyalan chettaa,, kasary



Posted by Anonymous to OUT OF FOCUS at January 18, 2010 4:44 AM

19. ഒരു നുറുങ്ങ് has left a new comment on your post "കാന്തവലയം ( മിനിക്കഥ)":

വാഴക്കോടാ,കഥയില്‍ ചോദ്യമില്ലെന്ന് രമേശനറിയാം.
എന്നാലും ചോദിക്കുന്നു;അയാള്‍ പിന്നെയുമെന്താ
കയറിവന്നത്? ആളെ മാറിയാവും..



Posted by ഒരു നുറുങ്ങ് to ...കഥ കഥ കസ്തൂരി... at January 18, 2010 3:24 AM

20. Mohamedkutty മുഹമ്മദുകുട്ടി നിങ്ങളുടെ പോസ്റ്റ് "ഒരു ചാനല്‍ വിശേഷം..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അപ്പോ പിന്നെ ഞാനെങ്ങിനെ അഭിപ്രായം പറയും. ഇവര്‍ക്കൊക്കെ വയസ്സായി അല്ലെ?. ഈ അരീക്കോടന്‍ മാഷും വാഴക്കോടനുമൊന്നും മിണ്ടില്ലെ?



Mohamedkutty മുഹമ്മദുകുട്ടി , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, ജനുവരി 18 7:53 am ന് പോസ്റ്റ് ചെയ്തത്

21. niminnair has left a new comment on your post "അനാഥ!":

ഹൃദയത്തില്‍ തൊട്ട വരികള്‍ ....എങ്കിലും മുന്‍പേ ചോദിച്ച സംശയം ബാക്കി ..... മരിക്കാന്‍ കാരണം തേടുന്നവര്‍?? ജീവിച്ചു തീര്‍ക്കാനായി മാത്രം?? ഈ സങ്കല്പങ്ങളില്‍ നിന്നും ഒരു മോചനമില്ലേ ??



Posted by niminnair to നീലാംബരി at January 17, 2010 3:50 PM

22. റ്റോംസ് കോനുമഠം has left a new comment on your post "ലോക കമ്യൂണിസ്റ് പ്രസ്ഥാനത്തിന് കനത്ത നഷ്ടം: മുഖ്യമ...":

ധീരസഖാവിനു ആദരാഞ്ജലികൾ..



Posted by റ്റോംസ് കോനുമഠം to ജനശബ്ദം at January 17, 2010 2:29 PM

23. റ്റോംസ് കോനുമഠം has left a new comment on your post "ഇതിഹാസതുല്യമായ ജീവിതം":

ധീരസഖാവിനു ആദരാഞ്ജലികൾ..



Posted by റ്റോംസ് കോനുമഠം to ജാഗ്രത at January 18, 2010 3:59 AM

24. അരുണ്‍ കാക്കനാട് has left a new comment on your post "സായാഹ്നം ":

കൊള്ളാം,പടം നന്നായിട്ടുണ്ട്..



Posted by അരുണ്‍ കാക്കനാട് to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 17, 2010 5:28 PM

Reply via email to