1. is ti ON AIR has left a new comment on your post "തുടങ്ങട്ടെ ......":

....അതുകൊണ്ടെ ഞാന്‍ തുടങ്ങുന്നു അനുസരണ ഇല്ലാത്ത ലോകം കേട്ടിപടുക്കാന്‍ ......



Posted by is ti ON AIR to monukuttapy at January 28, 2010 8:28 PM

2. അനംഗാരി has left a new comment on your post "അടിവസ്ത്രം മോഷ്ടിക്കുന്നവന്റെ ജനാധിപത്യം.":

കമന്റിനെ തെറ്റിധരിക്കുമെന്ന് എനിക്ക് അപ്പോഴെ തോന്നിയിരുന്നു.കാക്കര രാജകാലത്ത് ജീവിച്ചിരുന്ന ആളാണ് എന്നറിഞ്ഞതില്‍ സന്തോഷം :) അതില്‍ അല്‍ഭുതമില്ല.ഒരു താരതമ്യം നടത്താനാണ് ഞാനാവശ്യപ്പെട്ടത്.നമ്മുടെ ജനാധിപത്യത്തെ നേര്‍വഴിക്ക് നയിക്കാന്‍ ഉത്തരവാദപ്പെട്ട ജനസമൂഹം,അതിനെ എങ്ങിനെ ദുരുപയോഗം ചെയ്യുന്നുവെന്ന് മനസ്സിലാക്കുക.നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ ഇവരെ ശിക്ഷിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ എന്തെല്ലാം പഴുതുകളിലൂടെയാണ് ഇവര്‍ രക്ഷപ്പെടുക.ഈ പഴുതുകളാണ് ഇവരുടെ ആയുധം.മര്‍ദ്ദിതന്‍ സ്വയം ആയുധമെടുക്കുന്ന അവസ്ഥയിലേക്കാണ് ഇത് കൊണ്ടെത്തിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇടതുപക്ഷവും,വലതുപക്ഷവുമായി സംഘടനകളുണ്ട്.ഈ സംഘടനകളില്‍ ഇവരൊക്കെ അംഗങ്ങളുമാണ്.സംഘടനക്ക് ആളെകൂട്ടാനും, വരിസംഖ്യ കൃത്യമായി വാങ്ങാനും മാത്രമാണ് ഇവര്‍ക്ക് താല്‍പ്പര്യം.തങ്ങള്‍ ജനങ്ങളുടെ ഭാഗമാണെന്ന് ചിന്തിക്കാത്തവര്‍, ജനങ്ങളുടെ ആവശ്യങ്ങള്‍ നേരായ വഴിക്ക് നടത്തി കൊടുക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍, കൂട്ടാക്കാത്തവര്‍, ഇവരൊക്കെ ഈ ജനാധിപത്യത്തെ കശാപ്പു ചെയ്യുകയല്ലെ? ഈ യൂണിയനുകള്‍ വിചാരിച്ചാല്‍ കൈക്കൂലിയും, അഴിമതിയും,ഒഴിവാക്കാന്‍ എന്തെളുപ്പമാണ്? എന്നാല്‍ ചെയ്യുന്നില്ല.അല്ലെങ്കില്‍ ചെയ്യുകയില്ല. പറയാനേറെയുണ്ട്.ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല.തലസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ആഫീസില്‍ ഞാന്‍ അനുഭവിച്ച ദുരിതം വേറൊരു പോസ്റ്റില്‍ എഴുതാം. തൊഴിലാളി വര്‍ഗ്ഗ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി എന്നും നിലകൊണ്ടിട്ടുള്ള ഒരു അച്ഛന്റേയും,അമ്മയുടേയും മകനാണ് ഞാന്‍.ഏതൊരു ഏകാധിപത്യത്തേയും,ഏതൊരു രാജവാഴ്ചയേയും,അനീതിയേയും എല്ലാക്കാലത്തും ഞാന്‍ എതിര്‍ക്കുകയും ചെയ്യും.അത് ജനാധിപത്യം എന്ന ലേബലില്‍ ആയാലും :)



Posted by അനംഗാരി to തപാല്‍ at 10:21 PM, January 28, 2010

3. Cartoonist has left a new comment on your post "ആതിഥേയന്‍ Vs. അതിഥി (0-1)":

അല്ല, ഞാനിതെന്തായീ കാണണെ !

വന്ന് വന്ന് എന്റെയീ പ്രിയസങ്കേതത്തില്‍ ഒന്നു രണ്ട് അഭിലാഷങ്ങളും ബാക്കി മൂന്നാല് മെയില്‍ ഷൌനിസ്റ്റ് മെനോപോസ്ഡ് മദ്ധ്യവയസ്ക്കരും മാത്രം സ്ഥിരസന്ദര്‍ശകര്‍ എന്ന നിലയായോ?

:(((((

ഫെമിന, കൊച്ച്രേസ്സ്യ, ആഗ്നേയ എന്നിവര്‍ക്കാണെങ്കില്‍ ബ്ലാക്കിന് ടിക്കറ്റെടുത്താണ് കമെന്റേറ്റര്‍മാര്‍.

ഇനി, എടോം വലോം നോക്കാനില്ല. അടുത്ത പോസ്റ്റു മുതല്‍, ഈ ഞാന്‍ മിസ്സ്.ജീവ എന്ന പേരില്‍ അറിയപ്പെട്വേ നിവര്‍ത്തീള്ളൂ.

അല്ല, ഞാനിതെന്തായീ കാണണെ !
(ശ്രദ്ധിച്ചോ, ആദ്യോം അവസാനോം ഒരേ വാചകം! ആദ്യന്ത വാചക പ്രാസം എന്നു പറയും. ജന്മനാ കവിയായതോണ്ട് എനിക്കിതൊക്കെ പുഷ്പാ...)



Posted by Cartoonist to ഊണേശ്വരം പി.ഒ. at January 29, 2010 12:03 AM

4. NITHYAN has left a new comment on your post "മതസൌഹാര്‍ദ്ദം ഒരു ചതിക്കുഴി !":

ധര്‍മ്മത്തിന്റെ സ്രോതസ്സ് എന്നും മതങ്ങളായിരുന്നു എന്നു പള്ളിക്കൂടം വച്ചുകാച്ചുമ്പോള്‍ ഒന്നോര്‍ക്കണം. അതു തെളിയിക്കേണ്ടത് പ്രവൃത്തിയിലൂടെയാണ് വാക്കുകളിലൂടെയല്ല. ഇതുവരെയായി രാഷ്ട്രങ്ങള്‍ തമ്മില്‍ ലോകത്തുനടന്ന യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടവരിലേറെ പേര്‍ കൊല്ലപ്പെട്ടതും പെട്ടുകൊണ്ടിരിക്കുന്നതും സംഘടിത മതങ്ങള്‍ക്കുവേണ്ടിയാണ്. ഭൂമിയുരുണ്ടാല്‍ പള്ളീലച്ചന്റെ അരമന നിലംപൊത്തുമെന്ന ഒറ്റക്കാരണത്തിനാണ് ബ്രൂണോയെ ചുട്ടുകൊന്നത്. എവിടെയായിരുന്നു ധര്‍മ്മബോധം?



Posted by NITHYAN to chithrakaran:ചിത്രകാരന്‍ at January 29, 2010 9:14 AM

5. メル友 has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

変な性癖があるのはどう思いますか?私、獣姦とか好きなんです…いきなりこんな話驚きますよね…引きましたか?Σ(゜□゜(゜□゜*)野外とかにも興味があります!変態チックなのもたまにはいいですよ\(^-^ )こんな私にメールしてくれるとうれしいです。メールから色んな話しましょ(^_^)年上の人がいいです、私は27歳ですよ!それでは、メール待ってますね [email protected]



Posted by メル友 to പ്രതികരണവേദി at 29 January 2010 09:16

6. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

ജോഷീ പേടിക്കേണ്ട. സ്കോർ റിവൈസ് ചെയ്യുകയാണെന്നു ഞാൻ പറഞ്ഞല്ലൊ. കിരൺസിനു ഞാൻ ഉത്തരങ്ങൾ അയച്ചുകൊടുത്തതിൽ വന്ന ചില പ്രശ്നങ്ങൾ കൊണ്ട് ശരി ഉത്തരങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയതാണ്. മാർക്കൊക്കെ കിട്ടും കേട്ടോ.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at January 29, 2010 9:53 AM

7. Captain Haddock has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

ആ നിരക്ഷരനും, ഞാനും ഇഞ്ച്‌ഓടു ഇഞ്ച്‌ പോരാട്ടം നടക്കുന്ന സുവര്‍ണ്ണ നിമിക്ഷഗള്‍ ഏഴാം എപ്പിസോഡ് സ്കോര്‍ ബോര്‍ഡില്‍ കാണാവുനത്‌ആണ് !!!



Posted by Captain Haddock to മലയാളഗാനശേഖരം at January 29, 2010 7:29 AM

8. രതീഷ് രവീന്ദ്രന്‍ has left a new comment on your post "ഗുസ്തിമത്സരം":

ഈ സംഭവം ഇവിടെ വന്നത് ഇപ്പൊഴാ അറിഞ്ഞത്..! മിസ്സായേനെ..!

ഇവിടെ എത്തിയപ്പോഴേക്കും ചിരി പൊട്ടിച്ചിരിയായണ്ണാ‍..-"ഇന്നേവരെ ഒരു ഗ്രീക്കോ-റോമന്‍‌സ്റ്റൈലിലും കാ‍ണാത്ത
ടെക്നിക്കുകള്‍ നാട്ടുകാര്‍ ഗുസ്തിക്കാര്‍ക്കു കാണിച്ചുകൊടുത്തു."

ഇതെങ്ങാനും നിങ്ങള്‍‌ പോസ്റ്റാതെ വെച്ചിരുന്നേല്‍‌..ഹാ..

ഇനി എന്തേലും ത്രെഡ് മനസ്സില്‍‌ വന്നാല്‍‌ ‘അങ്ങു വാരിയലക്കിയേക്കണം..’

അഭിനന്ദങ്ങള്‍‌!



Posted by രതീഷ് രവീന്ദ്രന്‍ to വക്രദൃഷ്ടി(vakradrishti) at 28 January, 2010 19:37

9. dhanya has left a new comment on your post "ഉടല്‍ ഉരിയാടുന്നു":

ശൈലന്റെ കവിതകളും കമന്റുകളും വരുമ്പോള്‍ പുതുകവിത യിലെ ചര്‍ച്ചകള്‍ എപ്പോഴും ചൂട് പിടിക്കുന്നുണ്ട്.. അദ്ദേഹം സ്വന്തമായി ബ്ലോഗ്‌ തുടങ്ങതത് എന്താണാവോ? പുതുകവിതയില്‍ മുന്‍പ് വന്ന ശൈലന്റെ " സുതാര്യം" എന്നാ കവിത ഈ ലക്കം മാതൃഭൂമി ആഴ്ചപതിപ്പില്‍ ഉദ്ടരിചിട്ടുണ്ട്. ഇപ്പോള്‍ നോക്കുമ്പോള്‍ പുതുകവിതയില്‍ ആ കവിത കാണുന്നില്ല . പഴയ പോസ്റ്റുകള്‍ കാണാനുള്ള സംവിധാനം ഉണ്ടാക്കണം.



Posted by dhanya to പുതുകവിത at January 28, 2010 6:33 PM

10. രാഹുല്‍ കടയ്ക്കല്‍ നിങ്ങളുടെ പോസ്റ്റ് "വേര്‍ഡ്പ്രസില്‍ നിങ്ങള്‍ക്കും ബ്ലോഗ് തുടങ്ങാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

WampServer തുറന്നു വരികയൊന്നുമില്ല മൊഴി കീമാപില്‍ ഒക്കെ ചെയ്യുന്ന പോലെ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഓപ്ഷനുകള്‍ വരുകയേ ഉള്ളൂ മുകളിലെ ചിത്രം നോക്കൂ



രാഹുല്‍ കടയ്ക്കല്‍ , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ജനുവരി 29 9:51:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

11. Sabu M H has left a new comment on your post "ശ്രീക്കുട്ടിയുടെ കളികൾ":

കൊള്ളാല്ലോ!



Posted by Sabu M H to മിനി ചിത്രശാല at January 29, 2010 8:16 AM

12. ആദി കിരണ് ‍|| Adhi Kiran has left a new comment on your post "മഴ -മലയാളിയുടെ ഗൃഹാതുരത":

മനസ്സിലേക്ക് പെയ്തിറങ്ങുന്ന മഴനൂലുകള്‍..!!



Posted by ആദി കിരണ് ‍|| Adhi Kiran to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 29 January 2010 9:49 AM

13. സാപ്പി നിങ്ങളുടെ പോസ്റ്റ് "ഇസ്‌ലാം വിമര്‍ശനവും ചാടിവീഴലും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല, ഒരു ക്രിയേറ്റീവായ പോസ്റ്റ്‌.... ( സബാഷ്‌ മുഴക്കാതെ പോകാന്‍ സാപ്പിക്ക്‌ മനസ്സ്‌ വരുന്നില്ല... )



സാപ്പി , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 29 9:18 am ന് പോസ്റ്റ് ചെയ്തത്

14. പ്രയാണ്‍ has left a new comment on your post "ആറാമിന്ദ്രിയം (നിരൂപണം)":

വെറുതെയല്ല നിരൂപണത്തിന്റെ മണംഇവിടെവരെയടിച്ചത്......:))



Posted by പ്രയാണ്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at January 29, 2010 7:21 AM

15. മാണിക്യം has left a new comment on your post "വ്യത്യസ്തനാം ഒരു 'Mathematics Teacher'":

വളരെ നന്നായി എഴുതിയിരിക്കുന്നു,

അദ്ധ്യാപനം വെറും ഒരു തൊഴില്‍ ആയി കാണുന്നവര്‍ക്കിടയില്‍ ‘ഗുരുവായി’ ജീവിക്കുന്ന എം.കെ.എസ് നു മനസ്സുകൊണ്ട് ഒരു പ്രണാമം.

15 കൊല്ലം മുന്പ്‍ 30%നു മുകളില്‍ കയറാത്ത ‘SSLC റിസള്‍‌ട്ട്’ ഉയര്ന്നു‍യര്ന്ന് ഏതാനും വർഷങ്ങളായി 100% വിജയത്തിലേക്ക് പ്രവേശിച്ചു. ...

അദ്ധ്യാപകരുടെ കൂട്ടായ പരിശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍



Posted by മാണിക്യം to മിനിലോകം at January 29, 2010 8:21 AM

16. Anonymous has left a new comment on your post "സ. കറിയാച്ചന്റെ “വിശേഷാല്‍ പ്രാര്‍ത്ഥന”...":

http://www.deshabhimani.com/Profile.php?user=136638
http://mangalam.com/index.php?page=detail&nid=265095&lang=malayalam

വിഷയത്തില്‍ നിന്ന് വിഷയത്തിലേക്ക് ചാടുന്നതൊക്കെ നന്നായിട്ടുണ്ട്. വിധി വായിക്കാത്ത, വാര്‍ത്ത തന്നെ ഇപ്പോള്‍ കാണുന്ന താങ്കള്‍ വിധി പൂര്‍ണ്ണമായും വായിച്ചവരെ (സര്‍ക്കാര്‍ ഭാഗം വക്കീലന്മാര് തുടങ്ങി‍) ഇക്കാര്യത്തില്‍ തിരുത്താന്‍ നോക്കുന്നത് നന്നായി.

അദ്ദേഹത്തിന്റെ പാര്‍ട്ടിക്കെതിരെ തെറ്റായ പ്രചരണം നടക്കുമ്പോള്‍ സ്വാഭാവികമായും പ്രതിരോധിക്കാന്‍ അദ്ദേഹത്തിനിടപെടേണ്ടി വരും. അതിനായിരുന്നു ആ പത്രസമ്മേളനം.

താങ്കള്‍ കാണാത്ത വാര്‍ത്തകള്‍ എത്രയോ ഉണ്ട്. എന്തെങ്കിലും എഴുതുന്നതിനുമുന്‍പ് എല്ലാം നോക്കുക. അത്രയേ പറയാനുള്ളൂ. കുറച്ച് കൂടി കാര്യങ്ങള്‍ ഇപ്പോള്‍ താങ്കള്‍ക്ക് മനസിലായതില്‍ സന്തോഷമുണ്ട്.



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at January 29, 2010 8:23 AM

17. വേദ വ്യാസന്‍ has left a new comment on your post "ഗുസ്തിമത്സരം":

‘മലര്‍ത്തിയടിയെടാ‘, ‘വാരിയലക്കെടാ’(കൂടെ അഞ്ചാറ് തെറിയും) ഇങ്ങനെയൊക്കെ ഞങ്ങളും പറഞ്ഞില്ലേല്‍ ഈ പോസ്റ്റ് വരുമായിരുന്നോ ??

ഈ കിപ്കേട്ടര്‍ ആരാ? ???
ക്രിഷ്ണേട്ടനെന്നാണോ :p :)



Posted by വേദ വ്യാസന്‍ to വക്രദൃഷ്ടി(vakradrishti) at 28 January, 2010 20:14

18. CKLatheef നിങ്ങളുടെ പോസ്റ്റ് "ഇസ്‌ലാം വിമര്‍ശനവും ചാടിവീഴലും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ പോസ്റ്റില്‍ നല്‍കപ്പെട്ട ഒരഭിപ്രായത്തെയും ഞാന്‍ ഖണ്ഡിക്കേണ്ടതില്ല. ഞാനതിന് മുതിരുന്നുമില്ല. കാരണം ഈ പോസ്റ്റ് മുഴുവന്‍ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. അതിനാല്‍ ഇവിടെ നല്‍കപ്പെട്ട അഭിപ്രായങ്ങളൊക്കെ സ്വന്തം നിലക്ക് തന്നെ നിലനില്‍പുള്ളവയാണ്. ഏതെങ്കിലുമൊന്ന് തെറ്റാണെന്നോ ശരിയെന്നോ പറയാന്‍ കഴിയില്ല. ആ അഭിപ്രായങ്ങളോടുള്ള എന്റെ പ്രതികരണം ഇവിടെ കുറിക്കുന്നു. പള്ളിക്കുളത്തിന്റെ അഭിപ്രായം ഞാന്‍ ആദ്യഘട്ടത്തില്‍ പുലര്‍ത്തിയിരുന്ന അഭിപ്രായമായിരുന്നു അത്. പക്ഷെ ബൂലോഗത്ത് ആ ചിന്താഗതിക്ക് തീരെ പ്രസക്തിയില്ലെന്ന് ബോധ്യപ്പെട്ടു. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ അവഗണനകാരണം ഒരു ബ്ലോഗിന് വായനക്കാരില്ലാതെ പോകില്ല. മാത്രമല്ല ലിങ്ക് നല്‍കിയതുകൊണ്ട് അതിന് കാര്യമായി വായനക്കാര്‍ വര്‍ദ്ധിച്ചുവെന്നും വരില്ല. തുറന്ന അഭിപ്രായവും നിര്‍ഭയമായ ചര്‍ചയും നടക്കുന്ന ബ്ലോഗുകളെ കണ്ടെത്താനുള്ള കഴിവ് വായനക്കാര്‍ക്കുണ്ട്. മാത്രമല്ല ഇസ്്‌ലാമിനെ വിമര്‍ശിക്കുന്ന ബ്ലോഗിലൂടെയാണ് ഇത്തരം ബ്ലോഗിലേക്ക് ആളുകള്‍ കടന്നുവരുന്നത്. അവിടെ വിമര്‍ശനവിധേയമാക്കിയ വിഷയത്തിന്റെ യഥാര്‍ഥ കാഴ്ചപാട് വിശദീകരിച്ച ശേഷം പ്രസ്തുത പോസ്റ്റിലേക്ക് ലിങ്ക് നല്‍കുന്നത് ധീരമായ നടപടിയാണ്. ഒരു പക്ഷെ യുക്തിവാദികളില്‍ നിന്ന് അത്തരമൊരുനിലപാട് അബദ്ധത്തില്‍ പോലും സംഭവിക്കില്ല. ഈ ഒരു കാര്യം മാത്രം ചിന്തിച്ചാല്‍ മതി യുക്തിവാദം എന്ന് പറഞ്ഞ് നടത്തപ്പെടുന്ന കെട്ടുകാഴ്ചയുടെ പൊള്ളത്തരം വ്യക്തമാകാന്‍. പിന്നെയൊരു കാര്യം അവഗണിക്കേണ്ട സൈറ്റില്‍ കടന്ന് അഭിപ്രായം പറയുന്നത്. പോസ്റ്റില്‍ വളരെ ചെറിയ സൂചന നല്‍കി കല്ലെറിയാന്‍ മതത്തെ കല്ലെറിയാന്‍ പാകത്തിലിട്ട് ബ്ലോഗര്‍ മാന്യനാകുന്നു. തുടര്‍ന്ന് വരുന്ന കടുത്ത വിമര്‍ശത്തെ കണ്ടില്ലെന്ന് നടിച്ചത് കൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും മെച്ചം ഉള്ളതായി എനിക്ക് തോന്നുന്നില്ല. അവിടെ ഇസ്്‌ലാമിന്റെ യഥാര്‍ഥനിലപാട് പറഞ്ഞുവെക്കുന്നത് അസംബന്ധമായി എനിക്ക് തോന്നിയിട്ടില്ല. മാത്രമല്ല എല്ലാ ബ്ലോഗിലേക്കുമുള്ള പ്രവേശന കവാടങ്ങള്‍ ഒരേ പോലെയാണ്. ചില ജനാലകള്‍ തുറന്നത് കൊണ്ട് അല്‍പം കൂടി കാറ്റുവെളിച്ചവും അകത്ത് കടക്കും എന്നതല്ലാതെ അകത്തുള്ള വെളിച്ചം പുറത്ത് പോകും എന്നാരെങ്കിലും ഭയപ്പെടാറുണ്ടോ പള്ളിക്കുളം.

പ്രിയ അരുണ്‍,

യുക്തിവാദികള്‍ പിടികൂടാതിരിക്കാന്‍ എന്ന എന്റെ വാചകം അബദ്ധമാകാന്‍ സാധ്യതയുണ്ട്. അതൊരു നിരീക്ഷണം മാത്രമാണ്. പക്ഷെ അതു നാട്ടുനടപ്പുള്ള ഒരു ഹിന്ദുമതവുമായി ഒരു സാമ്യവും കാണാത്തതുകൊണ്ടാണ് അപ്രകാരം സൂചിപ്പിച്ചത്. ഈ വീക്ഷണം പോലും കൃത്യമാകാനിടയില്ല. എങ്കിലും ഇസ്‌ലാം എന്തുകൊണ്ട് ശരവ്യയമാകുന്നു എന്ന ചര്‍ചയില്‍ അത്തരമൊരു ഊഹം അസ്ഥാനത്താണെന്ന് തോന്നുന്നില്ല.

പ്രിയ ബൈജു.

തീര്‍ചയായും അതില്‍ യുക്തിരാഹിത്യം ഉണ്ട്. പക്ഷെ യുക്തിവാദികള്‍ക്ക് മതമില്ല എന്നതിനേക്കാള്‍ ശരി മതമുണ്ട് എന്ന് പറയുന്നതാണ്. ബാബുവിന് ക്രിസ്തുമതം. ഇ.എ. ജബ്ബാറിന് ഇസ്‌ലാം മതം. പക്ഷെ ഈ മതം ആചരിക്കാനുള്ളതല്ല വിമര്‍ശിക്കാനുള്ളതാണ്. മറ്റൊന്ന് ഇവരൊന്നും മതവിശ്വാസികളല്ലാത്തതുപോലെ യുക്തിവാദികളും അല്ല എന്നതാണ്. യുക്തിവാദികള്‍ ദൈവനിഷേധികള്‍ എന്ന സങ്കല്‍പ്പത്തിലാണ് പ്രയോഗിക്കുന്നത്. അവരുടെ വാദത്തില്‍ യുക്തിയുടെ തരിമ്പ് കാണാന്‍ കഴിയുന്നുണ്ടോ നിങ്ങള്‍ക്ക് ഏതാനും നിഷേധങ്ങള്‍ നടത്തിയാല്‍ യുക്തിയാകുമോ. ചിലകാര്യങ്ങളില്‍ വിശ്വാസം കൈക്കൊള്ളാനാവശ്യമായ അറിവ് അവര്‍ക്ക് ലഭിക്കാതെ പോയി എന്നതാണ് സത്യം

പ്രിയ പുലരി.

താങ്കള്‍ പറഞ്ഞതില്‍ അടിവരയിടേണ്ടത്. യുക്തിവാദികള്‍ക്ക് സ്വന്തത്തെ പരിചയപ്പെടുത്താന്‍ ഒന്നുമില്ല എന്നതാണ്. അത് എല്ലാവരും മനസ്സിലാക്കിയ സംഗതിയാണ്. എന്നാലും അവരുടെ അവസ്ഥ പിഞ്ഞാണ കടയില്‍ കയറിയ കാട്ടുപോത്തിനെ പോലെയാണ്. നിര്‍മിക്കാനൊന്നുമില്ലെങ്കിലും നല്ല ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട് എന്നത് അനിഷേധ്യമാണ്.

അഭിപ്രായം നല്‍കിയ എല്ലാവര്‍ക്കും നന്ദി.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 29 8:13 am ന് പോസ്റ്റ് ചെയ്തത്

19. ജോഷി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

കിരൺസ് :) ക്വിസ് 7-ഇൽ 6-മത്തെ ചോദ്യത്തിനും 9-അംത്തെ ചോദ്യത്തിനും ഉള്ള എന്റെ ഉത്തരങ്ങൾക്ക്‌ മുഴുവൻ മാർക്കും തരേണ്ടതാണ്. 10 പാട്ടുകൾ കുത്തിയിരുന്നു കേട്ട് വേണ്ട യോഗ്യത ഉണ്ടെന്നു കണ്ടെത്തിയതാണ് :) ഇനി അതു തെറ്റാണെങ്കിൽ എന്തുകൊണ്ട് തെറ്റി എന്നെങ്കിലും പറഞ്ഞു തരണേ :) പിന്നെ 11-അം ചോദ്യത്തിനു ക്ലൂവിനുശേഷം മാർക്ക് കുറയ്ക്കില്ല എന്ന കതിരന്റെ വാക്കു പാലിക്കുക :)



Posted by ജോഷി to മലയാളഗാനശേഖരം at January 29, 2010 9:15 AM

Reply via email to