1. Zebu Bull::മാണിക്കന്‍ has left a new comment on your post "മഞ്ഞേ പോ!!!":

മാർഗരീറ്റ കുടിക്കാൻ കിട്ടുമെങ്കിൽ ഞാൻ എന്തുതന്നെ ചെയ്യില്ല? :) പക്ഷേ തണുപ്പത്തു കുടിക്കാൻ hot buttered rum-ഓ മറ്റോ അല്ലേ നല്ലത്?



Posted by Zebu Bull::മാണിക്കന്‍ to പിക്സെല്‍‌സ്::PIXELS at February 22, 2010 1:15 PM

2. കറുമ്പന്‍ has left a new comment on your post "എന്നാലും തിലകാ മോഹന്‍ലാലിനെ പറഞ്ഞു കൂടായിരുന്നോ ??...":

തിലകൻ പറഞ്ഞതിൽ വല്ല കഴമ്പും ഉണ്ടോയെന്നു പരിശോധിക്കൂ, അല്ലാതെ ചുമ്മാ മോഹൻലാൽ/നായർ ഫാൻസ് അസോസിയേഷൻ സ്റ്റൈലിൽ സംസാരിക്കാതെ.



Posted by കറുമ്പന്‍ to വിഹഗ വീക്ഷണം at February 22, 2010 1:17 PM

3. പാവപ്പെട്ടവന്‍ has left a new comment on your post "ഹിമാലയ യാത്ര - PART 11":

മടങ്ങി പോക്കിന്റെ ഒരുക്കത്തിലേക്ക് മനസ് തയ്യാറാകുന്നത് എഴുത്തിന്‍റെ സുഖകരമായ സ്പര്‍ശത്തിനു മാറ്റങ്ങള്‍ വരുത്തും .എങ്കിലും ഒരു യാത്രക്ക് ഒരുങ്ങാന്‍ ഇത്രയൊക്കെ മതി . ഇതിന്‍റെ മുന്‍പുള്ള രണ്ടു മൂന്നു പാര്‍ട്ടുകള്‍ വായിക്കാന്‍ കഴിഞ്ഞില്ല കുറെ ദിവങ്ങളായി നെറ്റില്‍ വരാറില്ലായിരുന്നതാണ് കാരണം .തിരക്കുകള്‍ തല പെരുപ്പിക്കുമ്പോള്‍ ഇങ്ങനെയുള്ള മനസിനോട് ചേര്‍ത്തുവെച്ച ചിലതൊക്കെ മറന്നുപോകും സ്വാഭാവികം .എങ്കിലും വായിക്കാന്‍ കഴിയാത്ത പോയ പാര്‍ട്ടുകള്‍ സമയം കണ്ടെത്തി വായിച്ചു കൊള്ളാം .ആശംസകള്‍



Posted by പാവപ്പെട്ടവന്‍ to നമ്മുടെ ബൂലോകം at February 23, 2010 2:51 AM

4. Zebu Bull::മാണിക്കന്‍ has left a new comment on your post "വീണ്ടും മഞ്ഞ്!":

അവസാനത്തെ പടം വളരെ ഇഷ്ടപ്പെട്ടു :)



Posted by Zebu Bull::മാണിക്കന്‍ to ആര്‍പ്പേയ്!!! at February 22, 2010 1:11 PM

5. Zebu Bull::മാണിക്കന്‍ has left a new comment on your post "മഞ്ഞേ പോ!!!":

track



Posted by Zebu Bull::മാണിക്കന്‍ to പിക്സെല്‍‌സ്::PIXELS at February 22, 2010 1:20 PM

6. Anonymous has left a new comment on your post "എന്നാലും തിലകാ മോഹന്‍ലാലിനെ പറഞ്ഞു കൂടായിരുന്നോ ??...":

തിലകന്‍‌‌ എന്തു പറഞ്ഞോ പറഞ്ഞില്ലേ എന്നതല്ല ഇവിടെ വിഷയം‌‌. ലഷ്കാറികളുടെ അവസരവാദമാണു കറുമ്പാ.



Posted by Anonymous to വിഹഗ വീക്ഷണം at February 22, 2010 1:37 PM

7. Shibin Antony Boban has left a new comment on your post "എന്‍റെ പ്രണയം":

Love, is elucidated in a different manner. A thought that really swells the heart beats....



Posted by Shibin Antony Boban to ! Murivukal മുറിവുകള്‍ ! at 04:04

8. പാവപ്പെട്ടവന്‍ has left a new comment on your post "വിലാപം..":

വളരെ നന്നായിട്ടുണ്ട്



Posted by പാവപ്പെട്ടവന്‍ to തണല്‍ at 23/2/10 1:19 AM

9. Devi has left a new comment on your post "ഇത് ഞങ്ങളുടെ മാത്രം.....അഹങ്കാരം":

amme.....awesome shot !!! very creative....only you can put these into words....love ya amma...keep going...



Posted by Devi to കിലുക്കാംപെട്ടി at February 23, 2010 1:47 AM

10. Anonymous has left a new comment on your post "എന്നാലും തിലകാ മോഹന്‍ലാലിനെ പറഞ്ഞു കൂടായിരുന്നോ ??...":

ലഷ്കാര്‍‌‌‌‌ ജിഹാദികള്‍‌‌‌‌‌‌‌‌‌‌ വെള്ളം‌‌ തൊടാതെ മീന്‍‌‌ പിടിക്കാന്‍‌‌ വിരുതന്മാരാണു. സവര്‍‌‌ണ്ണനെന്നും‌‌ അല്ലാത്തവരെന്നും‌‌ പറഞ്ഞ് ഹിന്ദുക്കളെ തമ്മിലടിപ്പിക്കുകയാണു ഇവരുടെ പുതിയ അജണ്ട. ഇതിന്റെ കൂടെ ഒരു ബോണസുകൂടിയുണ്ട്. ജാതിയുടെ പേരില്‍‌‌ ആര്‍‌‌ക്കെങ്കിലുമൊക്കെ എന്തെങ്കിലും‌‌ കിട്ടിക്കൊണ്ടിരിക്കുന്ന കാലത്തോളം‌‌ മതത്തിന്റെ പേരില്‍‌‌ തങ്ങള്‍‌‌ക്കും‌‌ അത് കിട്ടിക്കൊണ്ടിരിക്കുമെന്ന ഗൂഢലക്ഷ്യം‌‌. മറ്റൊന്നു ഹിന്ദുക്കളെ വിഘടിപ്പിച്ച് നിര്‍‌‌ത്താനുള്ള തന്ത്രവും‌‌. കള്ളുകുടിച്ച് രണ്ടു പേര്‍‌‌ വഴക്കുണ്ടാക്കുന്നതു കണ്ടാലും‌‌ ലഷ്കാറികള്‍‌‌ രണ്ടു പേരുടെയും‌‌ ജാതി ചോദിച്ച് മനസ്സിലാക്കും‌‌. എന്നിട്ട് പിറ്റേ ദിവസത്തെ പാക്കിസ്ഥാന്റെ മലയാള പത്രത്തില്‍‌‌‌‌ അവര്‍‌‌ണ്ണനു മര്‍‌‌ദ്ദനം‌‌ എന്നു വെണ്ടക്കയും‌‌ കൊടുക്കും‌‌.



Posted by Anonymous to വിഹഗ വീക്ഷണം at February 22, 2010 1:30 PM

11. Zebu Bull::മാണിക്കന്‍ has left a new comment on your post "ഡൈനൊസൊറിന്റെ ചിരി..!":

ഇത്തവണയും Virginia ആയിരുന്നോ ഡിസംബറിൽ?



Posted by Zebu Bull::മാണിക്കന്‍ to പിക്സെല്‍‌സ്::PIXELS at February 22, 2010 1:26 PM

12. Zebu Bull::മാണിക്കന്‍ has left a new comment on your post "MERRY CHRISTMAS!!!":

പാഞ്ചാലീ, ഈ ബ്ലോഗിലെ 'കമന്റ്' ലിങ്ക് കാണാൻ ബുദ്ധിമുട്ടുണ്ട്. കറുത്ത ബാക്‌ഗ്രൗണ്ഡ് ആയതുകൊണ്ടാണോ? ഞാൻ ഉപയോഗിക്കുന്നത് ഫയർ‌ഫോക്സ്/എക്സ് പി.



Posted by Zebu Bull::മാണിക്കന്‍ to പിക്സെല്‍‌സ്::PIXELS at February 22, 2010 1:18 PM

13. maneesarang has left a new comment on your post "മരിയൻ ഇവാൻസ് (ജോർജ്ജ് ഇലിയറ്റ്)":

ആഗ്നേയ ......നന്നായി.........!



Posted by maneesarang to ഗയാത്തിയില്‍നിന്നും at February 22, 2010 1:44 PM

14. പാവപ്പെട്ടവന്‍ has left a new comment on your post "ചിദംബരത്തിന്റെ മാന്ത്രികദണ്ഡ്‌":

എന്നിട്ടും കളമശ്ശേരി കേസ്‌ ഏറ്റെടുത്ത എന്‍ ഐ എയോട്‌ ബംഗളൂരു സ്‌ഫോടന പരമ്പരയുടെ അന്വേഷണം ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചില്ല.

അത് മറ്റൊന്നും കൊണ്ടല്ല പാല് പുളിക്കും അതുകൊണ്ടാ .....പിരിഞ്ഞത് കൊണ്ടല്ല



Posted by പാവപ്പെട്ടവന്‍ to rajeevcoup at February 23, 2010 3:17 AM

15. ജനശബ്ദം has left a new comment on your post "ഭൂസമരത്തിന്റെ സാമൂഹ്യ പ്രസക്തി":

ഭൂസമരത്തിന്റെ സാമൂഹ്യ പ്രസക്തി
ഇ പി ജയരാജന്‍
കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ആദിവാസികളും മണ്ണിനുവേണ്ടി സമരം നടത്തി ചരിത്രം സൃഷ്ടിച്ച മണ്ണാണ് കേരളം. കേരളത്തിന്റെ ആധുനികവല്‍ക്കരണത്തിന് അടിത്തറയായ മൌലിക ഘടകം ഭൂപരിഷ്കരണമാണ്. കാര്‍ഷികമേഖലയിലെ നാടുവാഴിത്ത, അര്‍ധ നാടുവാഴിത്ത ഉല്‍പ്പാദനബന്ധങ്ങളെയാകെ തകര്‍ത്ത് കൃഷിഭൂമി യഥാര്‍ഥ കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനുള്ള ഉപാധിയാണ് ഭൂപരിഷ്കരണം. കേരളം, പശ്ചിമബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളിലൊഴികെ ഇന്ത്യയിലെ മറ്റിടങ്ങളില്‍ ഇന്നും ഭൂപരിഷ്കരണം മരീചികയാണ്. 1957ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭ കാര്‍ഷികബന്ധങ്ങളില്‍ മാറ്റംവരുത്താനുള്ള ധീരമായ നടപടികള്‍ക്ക് തുടക്കംകുറിച്ചു. കാര്‍ഷികബന്ധങ്ങളില്‍ മൌലിക മാറ്റമെന്ന ലക്ഷ്യത്തോടെ കാര്‍ഷിക ബന്ധബില്‍ പാസാക്കി. ഒന്നാം ഇ എം എസ് സര്‍ക്കാരിന്റെ ഏറ്റവും പ്രധാന സംഭാവനയാണ് ഇത്. 28 ലക്ഷത്തോളം വരുന്ന കുടിയാന്മാര്‍ക്ക് 6 ലക്ഷം ഹെക്ടര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചു. 5.3 ലക്ഷം കുടുംബത്തിന്് കുടികിടപ്പ് അവകാശം കിട്ടാനും ഭൂപരിഷ്കരണം സഹായിച്ചു. കുടിയാന്മാര്‍ക്ക് സ്ഥിരാവകാശം നല്‍കുകയും പാട്ടം ഗണ്യമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഐക്യകേരളം രൂപംകൊണ്ട 1956ല്‍ സംസ്ഥാനത്ത് ഒരേക്കറില്‍ താഴെ ഭൂമിയുള്ള 14,86,000 കുടുംബമാണ് ഉണ്ടായിരുന്നത്. അവരുടെ കൈവശമുള്ള ഭൂമിയുടെ വിസ്തൃതി 6,45,000 ഏക്കറായിരുന്നു. അതേസമയം, 25 ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ള കുടുംബങ്ങള്‍ 39,000ഉം അവരുടെ കൈവശമുള്ള ഭൂമി 25,40,000 ഏക്കറുമായിരുന്നു. ഒരേക്കറില്‍ താഴെ ഭൂമിയുള്ളവരായിരുന്ന 55.60 ശതമാനം പേരുടെ കൈയില്‍ മൊത്തം ഭൂമിയുടെ 8.10 ശതമാനമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, 25 ഏക്കറിലേറെ ഭൂമിയുള്ള 1.40 ശതമാനം കുടുംബങ്ങള്‍ മൊത്തം ഭൂമിയുടെ 31.80 ശതമാനം കൈയടക്കിവച്ചു. ഈ സ്ഥിതിവിശേഷത്തെ മാറ്റിമറിക്കുകയായിരുന്നു ഇ എം എസ് സര്‍ക്കാര്‍. അധികാരത്തില്‍ വന്നതിന്റെ ആറാം നാള്‍ 1955 ഏപ്രില്‍ 11നു കുടിയൊഴിപ്പിക്കല്‍ നിരോധിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. 1959 ജൂ 19നു കാര്‍ഷികബന്ധബില്‍ നിയമസഭ പാസാക്കുകയും ചെയ്തു. ഇതിനു കയ്യൂര്‍ സമരം മുതല്‍ ഇ എം എസ് സര്‍ക്കാരിന്റെ കാലത്തു നടത്തിയ ബഹുജനപ്രക്ഷോഭങ്ങള്‍വരെ അടിസ്ഥാന കാരണമായി.



Posted by ജനശബ്ദം to ജനശബ്ദം at February 22, 2010 11:22 AM

16. Senin has left a new comment on your post "പുതുജീവന്‍":

padam kollam...ninte uddesham mathram manassilayilla..?



Posted by Senin to ലൈഫ് ഇന്‍ സ്മാള്‍ പിക്സല്‍സ് (LIFE IN SMALL PIXELS) at February 22, 2010 9:02 AM

17. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "കൊസ്രാക്കൊള്ളി":

കൊച്ചാപ്പുവിന്റെ കഥയോടൊപ്പം മാറിയ ലേ ഔട്ടും ഇഷ്ടപ്പെട്ടു.ഇനി ഫോണ്ടിലും ബാക്ക് ഗ്രൌണ്ടിലും കൂടി അല്പം ശ്രദ്ധിച്ഛാല്‍ നന്നായിരിക്കും.



Posted by Mohamedkutty മുഹമ്മദുകുട്ടി to തണല്‍ at 22/2/10 9:47 PM

18. അപ്പു നിങ്ങളുടെ പോസ്റ്റ് "ചാലക്കുടി എന്ന് കേട്ടാല്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അശ്വതി മാഷേ, താങ്കളുടെ ബ്ലോഗില്‍ നിന്നു ഒന്ന് രണ്ടു reference ഫോട്ടോകള്‍ എടുത്തിട്ടുണ്ട്. പോസ്റ്റ്‌ ഇവിടെ



അപ്പു , വെളിച്ചം വരച്ചതില്‍ ചിലത് . ലേക്ക് 22.2.10 ന് പോസ്റ്റ് ചെയ്തത്

19. Anonymous has left a new comment on your post "എന്നാലും തിലകാ മോഹന്‍ലാലിനെ പറഞ്ഞു കൂടായിരുന്നോ ??...":

സത്യാന്വേഷി said...
"മലയാളസിനിമയിലെ സവര്‍ണതയെ വിമര്‍ശിച്ചപ്പോള്‍ വായുജിത്തിന് നോവും. അങ്ങനെ മുഖംമൂടികള്‍ അഴിഞ്ഞുവീഴും".

തെന്നെ തെന്നേ... ഞമ്മടെ മുഖം മൂടി അഴിക്കുന്ന പ്രച്ചനം ഇല്ല... പാവം ബുദ്ധന്‍ എന്തു പിഴച്ചോ ആവോ...



Posted by Anonymous to വിഹഗ വീക്ഷണം at February 22, 2010 9:30 AM

20. kaalidaasan has left a new comment on your post "റൂറല്‍ എംബിബിഎസ് എന്ന മുറി വൈദ്യം":

അനില്‍,

എത്ര രോഗികള്‍ ഒരു പി എച് സി യില്‍ വരുന്നു എന്നതിനെന്താണു പ്രസക്തി? ഒരു പി എച് സിയില്‍ ചികിത്സിക്കേണ്ടത് ഏതു തരം രോഗമാണെന്നതല്ലേ പ്രസക്തം. ഗുരുതരമായ രോഗങ്ങള്‍ ചികിത്സിക്കാന്‍ ഒരു പി എച് സിയിലും സൌകര്യമില്ല. കുറച്ചു കൂടി ഗൌരവമുള്ള രോഗങ്ങള്‍ ചികിത്സിക്കാന്‍ താലൂക്ക് ആശുപത്രികളുണ്ട്. അല്‌പം കൂടി സൌകര്യമുണ്ട് ജില്ലാ ആശുപത്രികളില്‍. ഏറ്റവും കൂടുതല്‍ സൌകര്യം മെഡിക്കല്‍ കോളേജുകളില്‍.

ബോധവാന്‍മാരായ അയല്‍വസികളില്ലാത്ത ചില ആദിവാസി മേഖലുള്ളത് കൊണ്ട്, കേരളത്തെ മുഴുവന്‍ ആദിവാസി മേഖലയേപ്പോലെ കാണണമെന്നൊക്കെ പറയുന്നത് ശരിയാണോ? ഇന്‍ഡ്യയെ മുഴുവന്‍ കേരളത്തേപ്പോലെ കാണണം എന്നു പറയുന്നതും ശരിയല്ല.

കേരളത്തില്‍ എല്ലാ ഗ്രാമങ്ങളിലെങ്കിലും പി എച് സി കള്‍ ഉണ്ട്. അതു പോലുമില്ലാത്ത അനേകായിരം ഗ്രാമങ്ങള്‍ ഇന്‍ഡ്യയുടെ പല ഭാഗത്തും ഉണ്ട്. അതൊക്കെ കൂടി കണക്കിലെടുത്താണീ കോഴ്സ് സര്‍ക്കാര്‍ ആലോചികുന്നത്.



Posted by kaalidaasan to നമ്മുടെ ബൂലോകം at February 23, 2010 3:30 AM

21. ഷിനു മോഹന്‍ has left a new comment on your post "ഹിമാലയ യാത്ര - PART 11":

യാത്രയിലെ ദൃശ്യങ്ങള്‍ ചാരുത വിടാതെ പകര്‍ത്തിയിട്ടുണ്ട്,വാക്കുകളാലും ചിത്രങ്ങളാലും. അനുഭവങ്ങള്‍ അതേപടി പറയുന്നതിലല്ല ചമല്‍ക്കാരങ്ങളോടെ അത് അവതരിപ്പിക്കാനുള്ള കഴിവാണ് എഴുത്തുകാരനുണ്ടാവേണ്ടതെന്ന് താങ്കള്‍ വീണ്ടും തെളിയിക്കുന്നു. സംസാരത്തില്‍ മാത്രമല്ല എഴുത്തിലും അത് പ്രതിഫലിക്കുന്നു.



Posted by ഷിനു മോഹന്‍ to നമ്മുടെ ബൂലോകം at February 22, 2010 10:36 PM

22. kaalidaasan has left a new comment on your post "റൂറല്‍ എംബിബിഎസ് എന്ന മുറി വൈദ്യം":

അനില്‍,
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ളോമയും ഡിഗ്രിയും തമ്മിലുള്ള വ്യത്യാസത്തിനു അടിസ്ഥാന യോഗ്യത നേടിയതുമായി ബന്ധമില്ല. എം ബി ബി എസ് ബിരുദമുള്ള ആര്‍ക്കും രണ്ടു വര്‍ഷത്തെ ഡിപ്ളോമക്കും മൂന്നു വര്‍ഷത്തെ ഡിഗ്രിക്കും പഠിക്കാം. അവരുടെ അറിവില്‍ വലിയ വ്യത്യാസമില്ല എന്നു മനസിലാക്കിക്കാന്‍ വേണ്ടിയാണത് പറഞ്ഞത്. അതു പോലെ അടിസ്ഥാന യോഗ്യതയായ പ്ളസ് 2 ഉള്ളവര്‍ ഒരേ വിഷയത്തില്‍ നാലര വര്‍ഷത്തെ കോഴ്സിനു പഠിക്കുന്നതും മുന്നു വര്‍ഷത്തെ കോഴ്സിനു പഠിക്കുന്നതും സമാനരീതിയില്‍ കാണണമെന്നേ ഉദ്ദേശിച്ചുള്ളു. ജെനറല്‍ നേഴ്സിംഗും ബി എസ് സി നേഴ്സിംഗും പോലെ. ബി എസ് സിക്കാര്‍ കുറച്ചു കൂടെ ആഴത്തില്‍ പഠിക്കുന്നു. നേഴ്സിംഗ് എന്ന കാര്യത്തില്‍ അവര്‍ രണ്ടു കൂട്ടരും പഠിക്കുന്നത് ഒന്നു തന്നെ. നേഴ്സ് എന്ന നിലയില്‍ ജോലി ചെയ്യുമ്പോള്‍ ബി എസ് സി നേഴ്സ് തന്നെ വേണമെന്നില്ല. ഡിപ്ളോമ നേഴ്സ് ആയാലും മതി.

പല ഫര്‍മസിസ്റ്റുകളും ചെറിയ രോഗങ്ങളുടെ ചികിത്സാ വിധികള്‍ അറിവുള്ളവരും ചികിത്സിക്കുന്നവരും ആണ്. ബിരുധമല്ല ഇതില്‍ പ്രധാനം എന സത്യത്തിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. രോഗികളുടെ രോഗം ചികിത്സിക്കുക എന്നത് മുഖ്യമായി കരുതുമ്പോള്‍ അതിനുള്ള യോഗ്യത മൂന്നു വര്‍ഷം കൊണ്ട് നേടുന്നോ അതോ നാലര വര്‍ഷം കൊണ്ട് നേടുന്നോ എന്നതിനു വലിയ പ്രസക്തിയുണ്ടാകാന്‍ പാടില്ല. എഞ്ചിനീയറിംഗ് ഡിപ്ളോമക്കാരെ മുറി എഞ്ചിനീയര്‍ എന്നാരും വിളിക്കാറുമില്ല.



Posted by kaalidaasan to നമ്മുടെ ബൂലോകം at February 23, 2010 3:30 AM

Reply via email to