1. കുമാരന്‍ | kumaran has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

ശ്രീ.. ഒരു ഉമ്മ.. ഇത്ര മനോഹരമായ ഒരു പോസ്റ്റെഴുതിയ ആ കൈകള്‍ക്ക്. അതിമനോഹരം..

(ഒരു സംശയം.. “പക്ഷെ അത് സ്വന്തം കൈപ്പടയില്‍” ഇവിടെ കൈപ്പട എന്നത് ശരിയാണോ?)



Posted by കുമാരന്‍ | kumaran to നീര്‍‌മിഴിപ്പൂക്കള്‍‌ at March 11, 2010 10:06 PM

2. akhi നിങ്ങളുടെ പോസ്റ്റ് "കവിത - കണ്ണിനെ പ്രണയിച്ച കൗമാരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബ്ലോഗ് കവിതയുടെ ലോകം ഒന്നു വേറെ തന്നെ.....



akhi , BLACK & WHITE by Manzoor Aluvila ലേക്ക് 2010, മാര്‍ച്ച് 11 7:17 pm ന് പോസ്റ്റ് ചെയ്തത്

3. M.R.Anilan -എം. ആര്‍.അനിലന്‍ has left a new comment on your post "പ്രൈസ് റ്റാഗ്":

നൈസ് വര്‍ക്ക്,
നല്ല പെയിന്‍റിംഗ്
പ്രൈസ്സ് റ്റാഗെവിടെ?

ആര്‍ട്ട് ഗ്യാലറിയില്‍ തൂങ്ങിയ
വര്‍ണ്ണ ചിത്രത്തില്‍ നിന്നും
അവള്‍ ഇറങ്ങി നടന്നു.
തുളുമ്പിപ്പോയ നിഴലുകള്‍ ആവിയായി.

-ഞാന്‍ ഇങ്ങനെ വായിക്കുന്നു! നന്നായിരിക്കുന്നു ദിനേശ്‌



Posted by M.R.Anilan -എം. ആര്‍.അനിലന്‍ to സിപി at 11 March 2010 8:31 PM

4. Ranjith chemmad നിങ്ങളുടെ പോസ്റ്റ് "ഉയരത്തേക്കാള്‍ ആഴത്തില്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിന്റെ കവിതയുടെ ഉയരം നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുന്നു....



Ranjith chemmad , ഞാനിവിടെയുണ്ട്..... ലേക്ക് 2010, മാര്‍ച്ച് 11 6:15 pm ന് പോസ്റ്റ് ചെയ്തത്

5. aathman / ആത്മന്‍ has left a new comment on your post "മലയാളത്തിലെ പുതിയ വാക്കുകള്‍ക്കായി ഒരു സംരംഭം":

ഈ സംലംഭത്തിന് ആശംസകള്‍ നേരത്തെ അറിയിച്ചിരുന്നു. അന്ന് മനസ്സില്‍ തോന്നിയത് തന്നെ ഇവിടെ സംഭവിയ്ക്കുന്നു. ബ്ലോഗ് എന്ന ഈ മാധ്യമം ഈ ഒരു ആവശ്യത്തിന് ഏറ്റവും ഉചിതം എന്നതാണ് അത്. ചുരുങ്ങിയ ഈ ദിവസങ്ങള്‍ കൊണ്ട് നടന്ന ചര്‍ച്ചകള്‍ തന്നെ ഇത് തെളിയിയ്ക്കുന്നു. സാല്‍ജൊ പറയുന്ന കാര്യങ്ങളില്‍ പലതിലും പല നിലപാടുകള്‍ ആണ് ഉളളത്. പദങ്ങള്‍ വരണം എന്നാല്‍പ്പിന്നെ തുടക്കത്തിലേ എതിര്‍പ്പെന്തിന്? അന്തിമവിധിയൊന്നുമല്ലല്ലൊ ഇത്. സാല്‍ജൊയ്ക്ക് തന്‍റെ അഭിപ്രായം രേഖപ്പെടുത്താമല്ലൊ. ഏത് സ്വീകരിയ്ക്കണമെന്ന് പ്രയോഗിയ്ക്കുന്നവര്‍ തീരുമാനിയ്ക്കട്ടെ.

മറ്റൊരു പ്രധാനവിഷയം അവതരിപ്പിയ്ക്ക്ക്കട്ടെ,

ആദര്‍ശിന്‍റെയും ഹരിയുടെയും പ്രധാനപ്രവര്‍ത്തനമേഖല ഭാഷാപഠനം അല്ല എന്നത് ഈ സംരംഭത്തിന്‍റെ മുല്യം വര്‍ധിപ്പിയ്ക്കുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച നിഘണ്ടുവിന് എസ്.പി.സി.എസ്. ഇറക്കിയ പുതിയ പതിപ്പിലെ 'അക്രമങ്ങള്‍' ഒന്ന് നോക്കുക. സത്യത്തില്‍ കരച്ചില്‍ വരും.പുതിയ പദങ്ങള്‍ എന്ന പേരില്‍ തനി ഇംഗ്ലീഷ് പദങ്ങള്‍ മലയാളം ആക്കിയിരിയ്ക്കുന്നു. ഈ പദങ്ങളുടെ പ്രയോഗസന്ദര്‍ഭത്തെയോ അര്‍ത്ഥവിപുലതയെയോ പരിഗണിയ്ക്കാതെ തികച്ചും അപ്രധാനമായ പ്രയോഗസന്ദര്‍ഭത്തിലെ അര്‍ത്ഥത്തെ നല്‍കുന്നു ഇവര്‍. ഉദാഹരണത്തിന്, realism ഇവര്‍ക്ക് സിനിമയുമായി മാത്രം ബന്ധമുള്ള വാക്കാണ്. സാഹിത്യം പോലും പുറത്ത്. (കൂടുതല്‍ ഉദാഹരണങ്ങള്‍ ചര്‍ച്ചയില്‍ തരാം). stay എന്ന വാക്കിന് എന്താകും അര്‍ത്ഥം? ഉത്തരം നാളെ തരാം. അത് വരെ ഈ നിഘണ്ടു കാണാത്തവര്‍ പറയൂ...

ഇത്തരം പദങ്ങള്‍, മലയാളമായി പരിഗണിയ്ക്കത്തക്കവിധത്തില്‍ ആയിട്ടുള്ളവയല്ല എന്ന് ഞാന്‍ കരുതുന്നു.നമ്മള്‍ മലയാളത്തെ നിലനിര്‍ത്താന്‍ ശ്രമിയ്ക്കുമ്പോള്‍ അത് ചെയ്യേണ്ടവര്‍ അതിനെ വികലമാക്കുന്നു. ആയിരക്കണക്കിന് പുറങ്ങള്‍, പദങ്ങള്‍ക്ക് അതിന്‍റെ എല്ലാ സാധ്യതകളെയും കണ്ട് അര്‍ത്ഥം നല്കി, ശ്രീകണ്ഠേശ്വരം തയ്യാരാക്കിയ വിലപ്പെട്ട പുസ്തകത്തില്‍ ഇത് നടത്തിയത് അതിക്രമം തന്നെ. കേവലം 57 പുറങ്ങള്‍ ഇത്തരം സാധ്യതകളെക്കൂടി ഉള്‍ക്കൊള്ളിയ്ക്കാന്‍ കഴിയില്ലെങ്കില്‍ എന്തിന് ഇപ്പണിയ്ക്ക് ഇവര്‍ പോയി? ആദര്‍ശ് മുന്‍പ് കാണിച്ച, 'അരയിടത്ത്പാലം ഗ്രൌണ്ടി'നെയും കവച്ച് വയ്ക്കും ഇത്.
ഇവരെല്ലാംകൂടി മലയാളത്തെ ഒരു വഴിയ്ക്കാക്കും.
മറ്റൊരു പുതിയ വാക്ക് കൂടി,
'വീശുക' എന്ന വാക്കിന്‍റെ അര്‍ത്ഥം 'മദ്യപിയ്ക്കുക' എന്നാണത്രെ!!!!
ഈ അര്‍ത്ഥത്തില്‍ ഈ പദം പ്രയോഗിയ്ക്കുന്നത് അറിയാഞ്ഞിട്ടല്ല, അത് സാന്ദര്‍ഭികമാണെന്ന് സൂചിപ്പിയ്ക്കേണ്ടതുണ്ട്. ഈ പുസ്തകത്തിന്‍റെ മുന്‍ പുറങ്ങളില്‍ ശ്രീകണ്ഠേശ്വരം 'ദേശ്യം' തുടങ്ങി നിരവധി ചുരുക്കെഴുത്തുകളിലൂടെ പ്രയോഗസന്ദര്‍ഭത്തെ ആവശ്യമുള്ളിടത്ത് സൂചിപ്പിയ്ക്കുന്നു. ഇതിനെയെല്ലാം ഇങ്ങനെ അവമതിയ്ക്കാമോ? നമുക്ക് ഇതിനോട് സഹതപിയ്ക്കാം... നമ്മുടെ പ്രവര്‍ത്തനങ്ങളെ ഉഷാറാക്കാം.

അടിക്കുറിപ്പ്-
'പൂശുക' എന്ന പദത്തിന്‍റെ അര്‍ത്ഥം ചേര്‍ക്കാന്‍ വിട്ടുപോയത് മോശമായി... അടുത്ത പതിപ്പില്‍ കാണുമായിരിയ്ക്കും.



Posted by aathman / ആത്മന്‍ to ബ്ലോഗ് ഭൂമി - e lekhanangal at 7:14 AM

6. അപ്പു has left a new comment on your post "ബുർജ് ഖലീഫ - അത്ഭുതങ്ങളുടെ ആകാശഗോപുരം":

വൈകിയാണെങ്കിലും വായിക്കാനെത്തിയ രാമചന്ദ്രനും, അതിന് ഇടയാക്കിയ ഭായിക്കും പിന്നെ എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി :-)



Posted by അപ്പു to ഓര്‍മ്മച്ചെപ്പ് at March 11, 2010 8:46 PM

7. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "ഒരു ചിന്ന ഹെല്പ് പ്ലീസ് !":

ജിക്കു,
അത് ഹാക്കിംഗ് ഒന്നുമല്ല, കമന്റ് ഓപ്ഷനില്‍ Namae/URL Option ഉപയോഗിച്ച് ചെയ്യുന്നത്. പേര് ജിക്കു11 എന്നും, യു ആര്‍ എല്ലില്‍ ജിക്കുവിന്റെ പ്രൊഫൈല്‍ ലിങ്കും കൊടുത്താല്‍ ഇങ്ങനെ ഉണ്ടാവും. ജിക്കുവിനോട് വിരോധമുള്ള ആരെങ്കിലും ചെയ്തതാവും.



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to സത്യാന്വേഷകന്‍ ............ at March 11, 2010 6:45 AM

8. കൂതറHashimܓ has left a new comment on your post "മൊബൈല്‍ ഫോണുകളും മലയാളികളും, പിന്നെ കുട്ടികളും":

സത്യം !!!



Posted by കൂതറHashimܓ to നമ്മുടെ ബൂലോകം at March 11, 2010 9:12 PM

9. Ranjith chemmad നിങ്ങളുടെ പോസ്റ്റ് "കവിത - കണ്ണിനെ പ്രണയിച്ച കൗമാരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിരിക്കുന്നു...



Ranjith chemmad , BLACK & WHITE by Manzoor Aluvila ലേക്ക് 2010, മാര്‍ച്ച് 11 5:49 pm ന് പോസ്റ്റ് ചെയ്തത്

10. ജനശക്തി has left a new comment on your post "സര്‍ക്കാര്‍ ഒളിച്ചോടി; സ്ത്രീസമൂഹത്തോടുള്ള വഞ്ചന":

കണക്കെങ്കിലും ശരിയായി മനസ്സിലാക്കിയിട്ട് മതിയായിരുന്നു പോസ്റ്റിടലും വിമര്‍ശനവും. തിരുത്തിയത് നന്നായി.



Posted by ജനശക്തി to ജാഗ്രത at March 11, 2010 9:47 PM

11. അപ്പു has left a new comment on your post "മൊബൈല്‍ ഫോണുകളും മലയാളികളും, പിന്നെ കുട്ടികളും":

പരമമായ കുറേ സത്യങ്ങളാണ് ജസ്റ്റിന്‍ ഇവിടെ എഴുതിവച്ചിരിക്കുന്നത്. ഇതുമാത്രവുമല്ല, കേരളത്തിലെ ഒരു നിരത്തിലും ഇതേ ആഭാസം കണ്ടു. ബൈക്കില്‍ നിന്ന് താഴെ വീണ് പരുക്കുപറ്റി കിടക്കുന്ന ഒരു യുവാവ് സഹായത്തിനായി നിലവിളിക്കുന്നു. ചിലര്‍ അവനെ താങ്ങിയെടുക്കുമ്പോള്‍ അതിന്റെ പത്തിരട്ടി ആളുകള്‍ ആ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നു... മറ്റെങ്ങുമല്ല, എറണാകുളത്തുതന്നെ. ഈ മൊബൈല്‍ ഭ്രാന്തില്‍ നിന്ന് ഈശ്വരോ രക്ഷതു.



Posted by അപ്പു to നമ്മുടെ ബൂലോകം at March 11, 2010 9:29 PM

12. കെ.പി.സുകുമാരന്‍/KPS has left a new comment on your post "വിനൈതാണ്ടി വരുവായാ........ ഇന്നലെ കണ്ടു സിനിമ, എന...":

വിണ്ണൈ താണ്ടി വരുവായാ എന്നാണ്. ഏതായാലും കണ്ടല്ലൊ അല്ലേ.



Posted by കെ.പി.സുകുമാരന്‍/KPS to അന്നയുടെ വാക്കുകള്‍ at March 11, 2010 11:30 AM

13. maithreyi has left a new comment on your post "അവിചാരിതം":

Pls go thru my story mooshikasthree in maithreyi when u get time.I too had many such experiences as yours....



Posted by maithreyi to എഴുത്തോല at March 11, 2010 9:52 PM

14. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "ബുർജ് ഖലീഫ - അത്ഭുതങ്ങളുടെ ആകാശഗോപുരം":

അമ്പതടിച്ചത് ഞാനാ.. :)



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to ഓര്‍മ്മച്ചെപ്പ് at March 11, 2010 8:40 PM

15. aathman / ആത്മന്‍ has left a new comment on your post "മലയാളത്തിലെ പുതിയ വാക്കുകള്‍ക്കായി ഒരു സംരംഭം":

ശബ്ദതാരാവലിയ്ക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുന്പ് ഇറങ്ങിയ എസ്.പി.സി.​എസ്. പരിഷ്കരിച്ച പതിപ്പാണ് മുകളിലെ കമന്‍റിന് ആധാരം. (ഇതിന്‍റെ അവസാന 57 പുറങ്ങള്‍ നോക്കുക)



Posted by aathman / ആത്മന്‍ to ബ്ലോഗ് ഭൂമി - e lekhanangal at 7:18 AM

16. Jenshia has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

അമ്മൂമ്മയുമൊത്തിരിക്കുക...അതൊരു പ്രത്യേക ലോകമാണ് ..കുറെ പഴങ്കഥകള്‍ എന്നു ആദ്യം തോന്നും..പിന്നീട് കാലങ്ങള്‍ വേണ്ടി വരും അവര്‍ പറഞ്ഞതിന്റെ അര്‍ത്ഥവും വ്യാപ്തിയും മനസ്സിലാവാന്‍... :-)



Posted by Jenshia to നീര്‍‌മിഴിപ്പൂക്കള്‍‌ at March 11, 2010 8:59 PM

17. കാവലാന്‍ has left a new comment on your post "സന്താനഗോപാലം":

കഥ ഉഗ്രന്‍ അഭിനന്ദനങ്ങള്‍.

സൂരജേ, മിനിറ്റു വച്ചുണ്ടാകുന്ന വ്രണങ്ങള്‍ മിനിറ്റു വച്ചുതന്നെ ഉണങ്ങിയും ശീലമുള്ള നാട്ടുകാരനല്ലേ ഗുപ്തന്‍ ,ഇത്ര പേടിവേണോ? അല്ലെങ്കില്‍ തന്നെ
മൃതി

എന്നപേരില്‍ ബ്ലോഗെഴുതുന്ന രാമന്‍ പറഞ്ഞതിന്റെ ഏഴയലത്തുവരുന്നില്ല ഗുപ്തന്റെ പഞ്ചചാപല്യം :)



Posted by കാവലാന്‍ to ഗുപ്തം || guptham at 11 March 2010 21:45

18. കുമാരന്‍ | kumaran has left a new comment on your post "നിഴലും വെളിച്ചവുമായി ശ്രീക്കുട്ടിയും കൂട്ടുകാരും":

കുടുംബസമേതം.. സന്ധ്യാകാലേ.. നന്നായി.



Posted by കുമാരന്‍ | kumaran to മിനി ചിത്രശാല at March 11, 2010 9:56 PM

19. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "സന്താനഗോപാലം":

എഴുത്ത്‌ ഗംഭീരം. വേറിട്ട ചില കാഴ്ച്ചപ്പാടുകള്‍. പൂതനക്കു കുറേക്കൂടി പ്രാധാന്യം കൊടുക്കാമായിരുന്നു. അവളുടെ കണ്ണുകളിലൂടെ തന്നെ.



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to ഗുപ്തം || guptham at 11 March 2010 20:19

20. ജനശക്തി has left a new comment on your post "രണ്ട് ബജറ്റ്, രണ്ട് സമീപനം":

സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഉരകല്ലിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ എപ്പോഴും പരാമര്‍ശിക്കുന്നതാണ് മഹാത്മാഗാന്ധിയുടെ വാക്കുകള്‍. സമൂഹത്തിലെ ഏറ്റവും താഴെ കിടക്കുന്ന പാവപ്പെട്ടവന്റെ ജീവിതത്തില്‍ എന്ത് മാറ്റമുണ്ടാക്കുന്നുവെന്നതാണ് എപ്പോഴും പരിശോധിക്കേണ്ടതെന്ന് ഗാന്ധി പറഞ്ഞു. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും അവതരിപ്പിച്ച ഇത്തവണത്തെ ബജറ്റുകളെ ഈ വിശകലനരീതിയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് എന്തുകൊണ്ടും നന്നായിരിക്കും. അങ്ങേയറ്റം വ്യത്യസ്തമായ രണ്ടു കാഴ്ചപ്പാടുകളാണ് രണ്ടു ബജറ്റിലും പ്രതിഫലിക്കുന്നത്. കേന്ദ്രബജറ്റ് ഉദാരവല്‍ക്കരണ പ്രക്രിയയുടെ പുതിയ ഘട്ടത്തിനുള്ള അടിത്തറയിടാനാണ് ശ്രമിക്കുന്നത്. സംസ്ഥാനബജറ്റ് കേന്ദ്രനയം സൃഷ്ടിക്കുന്ന പരിമിതികള്‍ക്കകത്തുനിന്നും പുതിയ സാധ്യതകള്‍ തേടുകയും ജനങ്ങള്‍ക്ക് പരമാവധി ആശ്വാസം നല്‍കാനുമാണ് ശ്രമിക്കുന്നത്.



Posted by ജനശക്തി to ജാഗ്രത at March 11, 2010 9:57 PM

21. ഒരു നുറുങ്ങ് has left a new comment on your post "മൊബൈല്‍ ഫോണുകളും മലയാളികളും, പിന്നെ കുട്ടികളും":

പണ്ട്-കുറച്ച് മുമ്പ് വരെ-ഗ്രാമങ്ങളില്‍ പത്തു
വീടുകള്‍ക്ക് ഒരു ലാന്‍റ്ഫോണ്‍ എന്ന റേഷ്യോ
ആയിരുന്നല്ലൊ..ഇന്ന് അവസ്ത പാടേമാറി...
ഒരു വീട്ടില്‍ തന്നെ,ഓരോ ചെറുതും വലുതുമായ
അംഗങ്ങള്‍ക്കും നിര്‍ബന്ധമായും ഓരോ മൊബൈലും/ചിലര്‍ക്ക് ഒന്നില്‍കൂടുതലും!
ഫലമോ,ആളെണ്ണം മൊബൈലായിട്ടും ഒന്നിനും
നേരമില്ല!വൃദ്ധരും രോഗികളുമായ രക്ഷിതാക്കള്‍ക്ക്
യഥാസമയങ്ങളില്‍ മരുന്ന് വാങ്ങിക്കാന്‍ പോലും
ഈ മൊബൈല്‍മക്കള്‍ക്ക് വിസ്മൃതിയും!
ഇതിങ്ങ് ദൈവനാട്ടിലെ കഥ! അങ്ങ് പ്രവാസ
ഭൂമിയില്‍ കാര്യം ഇതിനെക്കാള്‍ പോക്കെന്നോ!!



Posted by ഒരു നുറുങ്ങ് to നമ്മുടെ ബൂലോകം at March 11, 2010 9:45 PM

22. കൊലകൊമ്പന്‍ has left a new comment on your post "മടക്കം":

" * മരണത്തിന്റെ മാലാഖ "

ഒരു കാര്യം മനസിലായി..
അപ്പോള്‍ സ്റ്റാര്‍ ആണ് മരണത്തിന്റെ മാലാഖ അല്ലെ ?

കൊള്ളാംട്ടോ ;-)



Posted by കൊലകൊമ്പന്‍ to കരിനാക്ക് at March 11, 2010 6:25 PM

23. Ranjith chemmad has left a new comment on your post "കുറുങ്കവിതകള്‍":

ഗിരീഷേട്ടാ നന്നായിരിക്കുന്നു, പല പ്രയോഗങ്ങളും



Posted by Ranjith chemmad to സഹയാത്രികര്‍ at March 11, 2010 6:45 AM

24. അഭിമന്യു has left a new comment on your post "ആത്മവിശുദ്ധിയുടെ അമ്പത്നോമ്പ്":

കിടങ്ങൂരാനു പറ്റിയത് ഒറ്റവരി രാമന്‍റെ ഈ കഥയാ..

മള്‍ട്ടി പര്‍പസ്

ഒറ്റവരിയിലെ ആ കഥ ഇങ്ങനെ..
തടി കുറയ്ക്കാന്‍ എടുക്കുന്ന ഡയറ്റിങ്ങിനൊപ്പം ഒരു തുണ്ട് 'ആമേന്‍' ചേര്‍ത്തു ഞാനത് നോമ്പ് ആക്കി.



Posted by അഭിമന്യു to ചക്രവ്യൂഹം at March 11, 2010 9:29 PM

25. മുക്കുവന്‍ has left a new comment on your post "ആത്മവിശുദ്ധിയുടെ അമ്പത്നോമ്പ്":

I do take lent... 25 days fish only 25 days meat... yea.. alternate days :)



Posted by മുക്കുവന്‍ to ചക്രവ്യൂഹം at March 11, 2010 10:13 PM

26. Rainbow has left a new comment on your post "ബുർജ് ഖലീഫ - അത്ഭുതങ്ങളുടെ ആകാശഗോപുരം":

valare interesting aayittulla oru paadu kaaryangal ariyaan kazhinju,thank you.



Posted by Rainbow to ഓര്‍മ്മച്ചെപ്പ് at March 11, 2010 9:12 PM

27. സാല്‍ജോҐsaljo has left a new comment on your post "മലയാളത്തിലെ പുതിയ വാക്കുകള്‍ക്കായി ഒരു സംരംഭം":

ഇതിന്റെ പ്രയോഗസാധ്യതകളെ മുൻ‌നിർത്തി ചില ഉദാഹരണങ്ങളാണ് ഞാൻ ആദ്യം മുതലേ നൽകിക്കൊണ്ടിരിക്കുന്നത്. ആ വാക്കുകൾക്കെല്ലാം ശരിയായ അർത്ഥം തന്നെയാണ് നൽകിയിരിക്കുന്നത് എന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നില്ല. ചർച്ച എങ്ങും തൊടാതെ പോകുന്നതുകൊണ്ട് ഉദാഹരണങ്ങളിൽ പിടിച്ച് പോകുന്നില്ല. ഞാൻ പറഞ്ഞുവന്നതത്രയുടെയും സാരം ഇതാണ്.

1. വാക്കുകൾ ഇതുവരെ ചേർത്തിരിക്കുന്നതനുസരിച്ച് മെച്ചമെന്ന് പറയാവുന്ന തർജ്ജമകൾ കണ്ടില്ല. ഉള്ളവ നിലവിൽ നിഘണ്ടുവിൽ കൊടുത്തിരിക്കുന്ന മറ്റ് അർത്ഥങ്ങളുള്ള വാക്കുകളുടെ ഒരു പ്രയോഗരീതിയാണ്.

2. ഹാർഡ് ഡിസ്ക്(കാക്കക്കാഷ്ഠം) എന്ന് എഴുതിയാൽ ചിലപ്പോൾ കാലക്രമേണ ആളുകൾ അത് സ്വീകരിച്ചേക്കാം. എന്നുവച്ച് ആ വാക്ക് ശരിയാണെന്ന് പറയാൻ (വ്യക്തിപരമായി‌) കഴിയില്ല.

3. പുതിയവാക്കുകൾ ഒരുപക്ഷേ കാലക്രമേണ ജനങ്ങൾ സ്വീകരിച്ചേയ്ക്കാം. പക്ഷേ മണിപ്രവാളാവലംബിതമായ വാക്കുകൾ ജനങ്ങളെ വെറുപ്പിക്കും.

4. നിലവിൽ ഫയൽ എന്ന വാക്കിന് ഏറ്റവും യോജിച്ച ഒന്ന് ഇല്ല എന്നുകരുതി ഏകദേശരൂപം വരുത്തിത്തീർക്കുന്നതിനോട് വിയോജിക്കുന്നു.അങ്ങനെയൊന്നില്ലാത്തിടത്തോളം അത് അന്യഭാഷയിൽ തന്നെ നിൽക്കട്ടെ, ഒരു മികച്ച വാക്ക് ഉണ്ടായിവരുന്നതുവരെ.

5. പുതിയ വാക്കുകൾ മാത്രമേ മിക്കവയിലും യോജിക്കൂ. എന്നിരിക്കെ അതിന് വികലമായ പരിഭാഷ നൽകരുത്.

6. ഞാൻ ഇതെന്നല്ല ഒരു പൊതുജനനന്മയ്ക്കുള്ള സംരംഭത്തിനും ഞാൻ എതിരല്ല.നിരുത്സാഹപ്പെടുത്തുകയല്ല, ചൂണ്ടിക്കാണിക്കുകയാണ് ചെയ്തിരിക്കുന്നത്.

ആത്മൻ പലതിലും പല നിലപാടുകൾ അല്ല എന്നത് വ്യക്തമായിക്കാണുമെന്ന് വിചാരിക്കുന്നു.

ഓഫ്: ആദ്യം ഈ പരിഭാഷയിൽ ചാടിവീഴാനുണ്ടായ കാരണം, ഡെൽഹിയിൽ ഹിന്ദിയിൽ മിക്ക ടെക്നിക്കൽ കാര്യങ്ങളും സംസാരിച്ച് ഒടുവിൽ ദുബൈയിലെത്തിയപ്പോൾ മലയാളത്തിൽ വേണ്ടിവന്നു. അപ്പോഴാണ് പല പ്രയോഗരീതികളിലെയും വ്യത്യാസം രസകരമായി തോന്നിയത്. (നല്ലതാണെന്നാണ് പറഞ്ഞുവന്നത്). പിന്നെ ഇൻഫോകൈരളിയുടെ ഒരു സിഡി കേൾക്കാനിടയായി. വികലമായ ഭാഷോച്ഛാരണമായിരുന്നു വെറുപ്പിച്ച ഒന്നാമത്തെ സംഗതി. “ഭ’(as in f**k).
കൂട്ടത്തിൽ ഏതൊക്കെയോ ചില തർജ്ജമകളും.



Posted by സാല്‍ജോҐsaljo to ബ്ലോഗ് ഭൂമി - e lekhanangal at 8:10 AM

28. പാട്ടോളി, Paattoli has left a new comment on your post "എന്റെ വേറൊരച്ചന്റെ..........":

Mohamedkutty മുഹമ്മദുകുട്ടി
ഇക്കാന്റെ കഥ കൊള്ളാം........

OAB/ഒഎബി
അതെന്റെ വിളിപ്പേരാണേ.....

sm sadique
കാണണം.........

Raman
വീണ്ടും വരിക....



Posted by പാട്ടോളി, Paattoli to ഓലപ്പടക്കങ്ങൾ.... at March 11, 2010 9:56 PM

29. കണ്ണനുണ്ണി has left a new comment on your post "മൊബൈല്‍ ഫോണുകളും മലയാളികളും, പിന്നെ കുട്ടികളും":

ജസ്റ്റിന്‍ മാഷെ....നൂറു ശതമാനം സത്യം...
ഇപ്പൊ ഇത്രേ അല്ലെ ഉള്ളു..
ഒരു പതിനഞ്ചു കൊല്ലം കൊല്ലം കൂടി കഴിഞ്ഞാല്‍ എന്താവും എന്ന് ഓര്‍ത്തിട്ടു പേടി ആവുന്നു..

ഒരുപക്ഷെ കുട്ടി ജനിച്ചു ഇരുപത്തെട്ടു കേട്ടുമ്പോ അരങ്ജാനതിനു പകരം ഒരു മൊബൈല്‍ വാങ്ങി അറയില്‍ കെട്ടി തൂക്കി കൊടുക്കുകയാവും അന്നത്തെ ചടങ്ങ്



Posted by കണ്ണനുണ്ണി to നമ്മുടെ ബൂലോകം at March 11, 2010 9:56 PM

30. Anonymous has left a new comment on your post "പ്രാന്ത സാംഘിക്കും മാധ്യമങ്ങളും...":

കുരുത്തം കെട്ടവനെ,

'അറിയാതെ'യാണ് അഫ്സല്‍ ഗുരുവിന്റെ പേര്‍ എഴുതി എന്ന് ആദ്യമേ വിശ്വസിക്കട്ടെ.. എന്നിട്ട് ഗാന്ധിയെ കൊല്ലാന്‍ ആര്‍ എസ് എസ്സിന്റെ ആരെങ്കിലും പിറകില്‍ ഉണ്ടായിരുന്നു എങ്കില്‍ കോണ്‍ഗ്രസ്‌ മാങ്ങാ പറിച്ചു കളിക്കുവാരുന്നു എന്നും വിശ്വസിപ്പിക്കാന്‍ ശ്രമിക്കൂ.. വിശ്വസിക്കാന്‍ ശ്രമിക്കാം..
ഗാന്ധിയെപ്പോലെ ഒരാളെ കൊന്നിട്ട് ആര്‍ എസ് എസ്സിനെ പിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ എന്ത് പറയാന്‍? പക്ഷെ, മുസ്ലീം തീവ്രവാദികള്‍ക്കും ഇടതു തീവ്രവാദികള്‍ക്കും ആര്‍ എസ് എസ്സിനെ ഒതുക്കിയെ തീരൂ... അതോണ്ടല്ലേ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ തോണ്ടുന്നത്..!

പച്ചേങ്കില് ഇവിടെ നിങ്ങടെ മദനി സായിബ്ബിന്റെ ഫാര്യ തന്നെ ആണല്ലോ ബസ്‌ കത്തിക്കലിന്റെ പിന്നില്‍ എന്ന് പോലീസും എന്‍ ഐ യും ഒക്കെ പറേന്നൊണ്ടല്ലോ കോയാ.. ബെന്ഗലൂര്‍ സ്ഫോടനങ്ങള്‍ക്ക് ശേഷവും ഓളെ ഫീകരന്മാര്‍(അങ്ങനെ വിളിച്ചോട്ടെ?) വിളിച്ചല്ലോ.. ഇങ്ങടെ മദനിയും പറയുന്നുണ്ട് കൊടും ഫീകരന്‍ നസ്സീറുമായി ജയിലില്‍ വച്ചും ഇറങ്ങിയ ശേഷവും ഒക്കെ ഫോണ്‍ ചെയ്ത കാര്യം..

പിന്നെ ഇങ്ങള്‍ എന്തിനാ ഇഷ്ട്ടാ അയാളെ രക്ഷിക്കാന്‍ നടക്കുന്നെ...??



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at March 11, 2010 8:30 PM

31. ജിക്കു|Jikku has left a new comment on your post "ഒരു ചിന്ന ഹെല്പ് പ്ലീസ് !":

ക്ഷമിക്കണം ബ്ലോഗ്ഗര്‍ സുഹൃത്തുക്കളെ ...ഇതിനു പിന്നില്‍ ഹാക്കിംഗ് ഒന്നും അല്ല എന്ന് തെളിഞ്ഞിരിക്കുന്നു ..ബ്ലോഗ്ഗര്‍ രാമചന്ദ്രനുമായി സംസാരിച്ചപോ ഇത് Name/URL എന്നാ വിദ്യ ഉപയോഗിച്ചാണ് എന്ന് കരുതുന്നു ....ക്ഷമിക്കുക തിനാല്‍ എന്റെ പോസ്റ്റ്‌ ഞാന്‍ ഡിലീറ്റ് ചെയ്യുന്നു



Posted by ജിക്കു|Jikku to സത്യാന്വേഷകന്‍ ............ at March 11, 2010 6:47 AM

32. chithrakaran:ചിത്രകാരന്‍ നിങ്ങളുടെ പോസ്റ്റ് "ആഘോഷിക്കാനൊരു വനിതാദിനം കൂടി." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം.
സ്ത്രീ അങ്ങനെയൊന്നും രക്ഷിക്കപ്പെടുകയില്ല,സോദരി !!!
പെറ്റു വളര്‍ത്തിയ പുരുഷനെ ഭയക്കാന്‍
പഠിക്കുന്നിടത്ത് സ്ത്രീ പിഴക്കുന്നു :)
ആശംസകള്‍ !!!
33%സവര്‍ണ്ണ സ്ത്രീ സംവരണം !



chithrakaran:ചിത്രകാരന്‍ , മോഹപ്പക്ഷി ലേക്ക് 2010, മാര്‍ച്ച് 11 4:47:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

33. കിടങ്ങൂരാൻ has left a new comment on your post "ആത്മവിശുദ്ധിയുടെ അമ്പത്നോമ്പ്":

ഒരു ദൈവത്തോടും പ്രാർത്ഥിക്കാതെ ഏതാണ്ട്‌ വർഷത്തിൽ 365 ദിവസവും നോമ്പ്‌ നോൽക്കുന്ന (കൊടും പട്ടിണി) മൂന്നാം ലോകരാഷ്ട്രങ്ങളിലെ കോടിക്കണക്കായ ജനങ്ങൾക്ക്‌ വളരേ പിന്നിലായാണ്‌ ദിവസവും പ്രാർത്ഥനയും പള്ളിയും നോമ്പും കുർബാനയുമായി നടക്കുന്ന എന്റെ സ്ഥാനം.ദൈവം അനുഗ്രഹിക്കുമോ എന്തോ?



Posted by കിടങ്ങൂരാൻ to ചക്രവ്യൂഹം at March 11, 2010 8:37 PM

34. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "ബുർജ് ഖലീഫ - അത്ഭുതങ്ങളുടെ ആകാശഗോപുരം":

നല്ല ലേഖനം. കൂടുതല്‍ അറിയാന്‍ കഴിഞ്ഞു.

http://thambivn.blogspot.com/2010/03/blog-post.html



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to ഓര്‍മ്മച്ചെപ്പ് at March 11, 2010 8:40 PM

35. ചങ്കരന്‍ has left a new comment on your post "ചാത്തനാരാ മോന്‍":

ചാത്തന്‍ സേവ നന്നായിട്ടുണ്ട്‌. ഞാനും മറ്റൊരു രാമപുരംകാരനാണേ! :-)



Posted by ചങ്കരന്‍ to വര്‍ഷ ഗീതം at March 11, 2010 8:56 PM

Reply via email to