1. കാണാപ്പുറം നകുലന്‍ has left a new comment on your post "ഭാഗവതിന് പാദപൂജയോ?":

മറ്റുള്ളവരുടെ കാര്യം വിടാം. കമ്മ്യൂണിസ്റ്റുകളുടെ കാര്യം മാത്രമേ താങ്കളോടു പറയേണ്ടതുള്ളൂ. വെറുതെ “ഇന്ത്യയുടെ ശതൃക്കൾ“ എന്നൊന്നും ആരും പ്രഖ്യാപിച്ചിട്ടൊന്നുമില്ല. ഭാരതത്തിൽ ജനിച്ചുവളർന്നവരായിരിക്കെത്തന്നെ നമ്മുടെ രാഷ്ട്രതാല്പര്യങ്ങൾക്കു തികച്ചും വിരുദ്ധമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും അന്യരാഷ്ട്രങ്ങളോടു കൂറു പുലർത്തുകയും ചെയ്യുന്നവരേക്കുറിച്ചു നാം ജാഗരൂകരായിരിക്കണമെന്നു പറയുന്ന ഒരു ഭാഗം വിചാരധാര എന്ന ഗ്രന്ഥത്തിലുണ്ട്. അത്തരം ചില ഭാഗങ്ങളിൽ‌പ്പിടിച്ചാണ് കമ്മ്യൂണിസ്റ്റുകൾ കള്ളക്കഥകൾ മെനയാറുള്ളത്. അതു തന്നെയാണു താങ്കളും ആവർത്തിച്ചിരിക്കുന്നത്. ചൈന നമ്മെ (ഭാരതീയരെ) ആക്രമിച്ചകാലത്ത് നമ്മുടെ ജവാന്മാർക്കു ഭക്ഷണവും മരുന്നുമെത്തുന്നതു തടയുകയും അതേസമയം തന്നെ ചൈനീസ് പടയ്ക്കു സിന്ദാബാദ് വിളിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റുകാരില്ലേ – അവരേക്കുറിച്ചാണവിടെ പറഞ്ഞിരിക്കുന്നത്. അക്കൂട്ടർ രാഷ്ട്രതാല്പര്യങ്ങൾക്കു “ഭീഷണി”യാണെന്നു തിരിച്ചറിയാൻ സാമാന്യബോധം മാത്രം മതി. സത്യത്തിൽ, അതൊന്നും ഗോൾവൾക്കർ പറഞ്ഞിട്ടുവേണ്ട നാം മനസ്സിലാക്കാൻ. ചുരുക്കിപ്പറഞ്ഞാൽ, വിചാരധാര എന്ന ഗ്രന്ഥത്തിലെ ആ ഭാഗത്തുപറഞ്ഞിരിക്കുന്ന ഭാഗങ്ങൾ തികച്ചും പരമാർത്ഥം തന്നെയാണ്. അതിനെ ദുർവ്യാഖ്യാനം ചെയ്തു മുതലാക്കാനുള്ള ലജ്ജാകരമായ ശ്രമങ്ങൾ തുടരുന്തോറും കമ്മ്യൂണിസ്റ്റുകാർക്കു ദുഷ്പേരു വർദ്ധിക്കുകയേയുള്ളൂ.

സത്യത്തിൽ, പതിറ്റാണ്ടുകൾക്കു മുമ്പെഴുതിയ ഒരു പുസ്തകത്തിൽ നടത്തിയ ആ പരാമർശം ഇപ്പോളും എത്ര കാലികപ്രസക്തിയുള്ളതാണ് എന്നു ചിന്തിപ്പിക്കുന്നു കൂടിയുണ്ട് താങ്കളുടെ ഈ ലേഖനം. അന്നേ ചൂണ്ടിക്കാട്ടിയ ചൈനാപ്രേമം ഇപ്പോളും എത്രസജീവമാണ് എന്നു ചൂണ്ടിക്കാണിക്കുന്നു അത്. കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ ശതൃക്കളായിരിക്കേണ്ട നാലുകൂട്ടം കാര്യങ്ങളാണല്ലോ താങ്കൾ ആദ്യം തന്നെ വിസ്തരിച്ചു പറഞ്ഞിരിക്കുന്നത്. അതിൽ ആദ്യം തന്നെ കൊടുത്തിരിക്കുന്നതു “സാമ്രാജ്യത്വ“മാണ്. വളച്ചുകെട്ടാതെ തെളിച്ചുപറഞ്ഞാൽ - അമേരിക്ക. ഭൂഗോളത്തിന്റെ അങ്ങേത്തലയ്ക്കു കിടക്കുന്ന അമേരിക്ക അവിടെ നിൽക്കട്ടെ – അയലത്തു കിടക്കുന്ന ചൈനയുടെ സാമ്രാജ്യത്വമോഹങ്ങൾ നമുക്ക് (ഭാരതീയർ എന്നു സാരം) ഭീഷണിയുയർത്തുന്നുണ്ടോ എന്നൊന്നു ചിന്തിച്ചതിനു ശേഷം അപ്പുറത്തേക്കു പോകാം എന്നു വിചാരിച്ചാലോ സുഹൃത്തേ? അരുണാചൽ പ്രദേശിന്റേയും സിക്കിമിന്റേയും പോലെ ആഭ്യന്തരം മാത്രമല്ല – ടിബറ്റും നേപ്പാളും പോലെയുള്ള അയൽപ്രദേശങ്ങളിലടക്കം ചൈനയുടെ സാമ്രാജ്യത്വതാല്പര്യങ്ങൾ നാം നിരന്തരം നിരീക്ഷിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യേണ്ടതാവശ്യമാണ്. താങ്കൾ അംഗീകരിക്കുമോ എന്തോ? അംഗീകരിക്കാനിടയില്ല. ചൈനയേക്കുറിച്ചു സർസംഘചാലകൻ പറഞ്ഞതിനോടുള്ള അസഹിഷ്ണുത പ്രകടിപ്പിക്കുവാനാണല്ലോ താങ്കൾ ഒരു ഖണ്ഡിക തന്നെ മാറ്റിവച്ചിരിക്കുന്നത്. അറുപതുകളിൽ മാത്രമല്ല – അമ്പതാണ്ടുകൾ കഴിഞ്ഞിട്ടും ചൈനാപ്രേമത്തിനു കുറവൊന്നുമില്ലെന്നു സാരം.

കമ്മ്യൂണിസ്റ്റുകളും മറ്റും പറയുന്നതു കേട്ടുകൊണ്ടാണ് ആളുകൾ സംഘത്തെ മനസ്സിലാക്കുന്നത് എന്ന് ഇനിയെങ്കിലും കരുതാതിരിക്കുക സുഹൃത്തേ. കാലം ഒത്തിരി മാറിയിരിക്കുന്നു. ഇന്ന് സംഘത്തേക്കുറിച്ചറിയാൻ അവരെ അന്ധമായി എതിർക്കുന്നവരെത്തന്നെ ആശ്രയിക്കേണ്ട അവസ്ഥയില്ല. പലതും നേരിട്ടു മനസ്സിലാക്കാം. പ്രാന്തസാംഘിക്കിന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നതും അതു തന്നെ. നേരിട്ടു കണ്ടവർ കണ്ട കാര്യം എഴുതി. കാണാത്ത താങ്കളോ - ഊഹാപോഹങ്ങളെഴുതി വിഡ്ഢിവേഷമണിയുകയാണ്. 25000 പേരാണത്രേ വന്നത്. സാർ! കുപ്രസിദ്ധമായ ചൂടൻ പട്ടി പ്രയോഗം – ദേശാഭിമാനിയുടെ മാസ്റ്റർപീസ് – അത് ഇതിലും എത്ര ഭേദം!



Posted by കാണാപ്പുറം നകുലന്‍ to ജാഗ്രത at March 15, 2010 2:23 AM

2. Anya has left a new comment on your post "ചിരിപ്പിച്ച് പീഡനം നടത്തുന്ന കട്ടുറുമ്പ്":

So lovely red flower
Unique photo :-)



Posted by Anya to മിനി കഥകള്‍ at March 15, 2010 3:10 AM

3. കാണാപ്പുറം നകുലന്‍ has left a new comment on your post "ഭാഗവതിന് പാദപൂജയോ?":

പ്രിയ സഖാവേ,
താങ്കളിവിടെ എഴുതിയിരിക്കുന്നതു സർവ്വത്ര അബദ്ധമാണെന്നു തുറന്നു പറയട്ടെ. എല്ലാത്തിനും മറുപടിയെഴുതുക അസാദ്ധ്യമായതുകൊണ്ട് കേവലം ഒരു വരിയുടെ തുടക്കം മാത്രം തെരഞ്ഞെടുക്കുന്നു.

>> [ബാബു] ഇന്ത്യയുടെ ശത്രുക്കൾ സാമ്രാജ്യത്വവും നാടുവാഴിത്തവും മുതലാളിത്തവും പുത്തൻ സാമ്പത്തിക നയവുമല്ല, മുസ്ളിങ്ങളും ക്രിസ്ത്യാനികളും ദളിതരും കമ്യൂണിസ്റ്റുകാരുമാണെന്ന സംഘപരിവാർ സമീപനമാണ് <<

സഖാവേ – കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള എഴുത്തുകാരുടെ മുഖമുദ്ര എന്നത് യാതൊരു ലജ്ജയുമില്ലാതെ പൊട്ടത്തരങ്ങളും പച്ചക്കള്ളങ്ങളും വിളിച്ചുപറയുക എന്നതാണ് എന്നൊരു ഇമേജു പതിഞ്ഞുകിട്ടാനിടയായത് ദാ ഇത്തരം അബദ്ധഭാഷണങ്ങൾ കൊണ്ടൊക്കെയാണെന്നു ദയവായി തിരിച്ചറിയുക. അല്പമെങ്കിലും വിവരമുള്ളവരാരും അബദ്ധത്തിൽ‌പ്പോലും ദേശാഭിമാനി കൈകൊണ്ടു തൊടുക പോലും ചെയ്യില്ല എന്ന ആത്മവിശ്വാസത്തിലാണോ എഴുതുന്നതെന്നു സംശയിച്ചുപോകും. അതല്ലെങ്കിൽ‌പ്പിന്നെ, വായിക്കുന്നവർ എന്തുവിചാരിക്കും എന്ന സന്ദേഹത്തിൽ മണ്ടത്തരങ്ങളുടെ തോതു കുറയ്ക്കുകയെങ്കിലും ചെയ്യേണ്ടതാണല്ലോ.

മുസ്ലീങ്ങൾ - കമ്മ്യൂണിസ്റ്റുകൾ - ക്രിസ്ത്യാനികൾ - ഈ മൂന്നു പേരുകൾ ഉപയോഗിച്ച് പണ്ടു നിങ്ങൾ പറഞ്ഞുകൂട്ടിയിട്ടുള്ള പച്ചക്കള്ളങ്ങൾ ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടേ സുഹൃത്തേ? യാഥാർത്ഥ്യങ്ങൾ ആർക്കുവേണമെങ്കിലും വായിച്ചു മനസ്സിലാക്കാവുന്ന വിധത്തിൽ സംഘത്തിന്റേതായ പുസ്തകങ്ങൾ ലഭ്യമായിക്കഴിഞ്ഞ ഈ ആധുനികകാലത്തെങ്കിലും? പതിവു നുണകൾക്കൊപ്പം താങ്കളിവിടെ അല്പം മനോധർമ്മപ്രയോഗം കൂടി നടത്തി നാലാമതൊരു കൂട്ടരെ കൂടെ കൂട്ടിയിട്ടുണ്ട്. ദലിതർ! കഷ്ടം! എത്ര ലജ്ജാകരമായ പ്രസ്താവമാണു സുഹൃത്തേ താങ്കൾ നടത്തിയിരിക്കുന്നത്? ഇന്ത്യയിലെ ദലിത് ജനവിഭാഗങ്ങളെ സംബന്ധിച്ച് സംഘത്തിന്റെ കാഴ്ചപ്പാട് എന്താണെന്നു താങ്കൾക്കറിയുമോ? താങ്കളതു മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ? ഇവിടത്തെ ഓരോ വരിയിലും സംഘത്തേക്കുറിച്ചുള്ള താങ്കളുടെ സമ്പൂർണ്ണമായ അജ്ഞത മാത്രമാണു മുഴച്ചുനിൽക്കുന്നത്. തികച്ചും പരിഹാസ്യമായ തോതിലുള്ള അജ്ഞത.


Contd…



Posted by കാണാപ്പുറം നകുലന്‍ to ജാഗ്രത at March 15, 2010 2:20 AM

Reply via email to