1. മുക്കുവന്‍ has left a new comment on your post "ഐ.പി.എല്‍, എ.പി.എല്‍, ബി.പി.എല്‍":

ഈ ചോരത്തിളപ്പ് പിണറായി ചേട്ടന്റെ കേസ് വന്നപ്പോൾ കണ്ടില്ലാ.. എന്താ അന്ന് അണ്ണന്മാർ ഇവിടെ ഒന്നും ഉണ്ടായിരുന്നില്ലേ??



Posted by മുക്കുവന്‍ to ജാഗ്രത at March 22, 2010 2:57 AM

2. മുരളി I Murali Nair has left a new comment on your post "കുമാരന്‍ തെയ്യം":

@ജീവി കരിവെള്ളൂര്‍.
താങ്കളുടെ വിലയിരുത്തല്‍ എന്നെ ഏറെ ആകര്‍ഷിച്ചു.വിശ്വാസങ്ങളെ ഒളിച്ചു വച്ച് ഭീരുക്കളായി ജീവിക്കുന്ന ഒരുപാട് പേര്‍ നമുക്കിടയിലുണ്ട്. വിശ്വാസത്തിന് ഇന്ന രൂപം,പേര് എന്നില്ല..എന്തുമാവാം..ഒടുവില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് സ്വയം ഒളിക്കാന്‍/ഒളിപ്പിക്കാന്‍ ആവാതെ വരുമ്പോഴാണ് പലപ്പോഴും ഉള്ളില്‍ മൂടിവച്ച പലതും പുറത്തു വരുന്നത്..അവിടെ വ്യക്തിയുടെ പരാജയം ആരംഭിക്കുന്നു..സ്വയം തിരിച്ചറിഞ്ഞതാണെന്ന ലേബല്‍ കൊടുത്ത് ഒരുപാടുകാലം ഉയര്‍ത്തിപ്പിടിച്ചു നടന്ന മൂല്യങ്ങള്‍ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഉപേക്ഷിച്ചു തിരിഞ്ഞു നടക്കുന്നവര്‍..അവര്‍ എല്ലായിടത്തും ഉണ്ട്..രാഷ്ട്രീയത്തിലും മതവിശ്വാസത്തിലും സാഹിത്യത്തിലുമെല്ലാം..പേരെടുത്തു പറയാതെ തന്നെ പലരെയും നമുക്കറിയാവുന്നതാണല്ലോ..
നല്ല നിരീക്ഷണത്തിനു നന്ദി.



Posted by മുരളി I Murali Nair to ,Murali I പെയ്തൊഴിയാതെ at 21 March 2010 13:54

3. മുരളി I Murali Nair has left a new comment on your post "കുമാരന്‍ തെയ്യം":

കുക്കു,ഷാജു ജോസഫ്‌,ജയന്‍ ഏവൂര്‍‍,സൂര്യ,ഏറക്കാടന്‍,സുമേഷ്‌,മനോരാജ്,പട്ടേപ്പാടം റാംജി,ജീവി കരിവെള്ളൂര്‍,സുനില്‍ കൃഷ്ണന്‍,വിജി പിണറായി..
കഥ വായിച്ചു അഭിപ്രായങ്ങള്‍ പങ്കുവച്ച എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു..



Posted by മുരളി I Murali Nair to ,Murali I പെയ്തൊഴിയാതെ at 21 March 2010 13:53

4. മുരളി I Murali Nair has left a new comment on your post "കുമാരന്‍ തെയ്യം":

@ശ്രി.സുനില്‍ കൃഷ്ണന്‍,
വസ്തുനിഷ്ഠമായ ഒരു നല്ല വിലയിരുത്തലിനു ആദ്യമേ നന്ദി അറിയിക്കട്ടെ,തികച്ചും യാദൃശ്ചികമായി കണ്മുന്നില്‍ വന്ന ഒരു പഴയ പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഈ കഥ പിറക്കുന്നത്.വെറും രണ്ടോ മൂന്നോ മണിക്കൂറുകള്‍ മാത്രമെടുത്ത് എഴുതിയ കഥ. അത് കൊണ്ട് തന്നെ പ്രമേയത്തിലും അവതരിപ്പിച്ച രീതിയിലും പാളിച്ചകള്‍ വന്നു കാണാന്‍ ഒരു പാട് സാധ്യതയുണ്ട്. കൂട്ടത്തില്‍ രാഷ്ട്രീയമല്ല, ഒരു വ്യക്തിയുടെ മാനസിക വ്യാപാരങ്ങളാണ് കഥ കൂടുതലും നോക്കിക്കാണാന്‍ ശ്രമിക്കുന്നത് എന്ന് കൂടി അറിയിക്കട്ടെ..
എങ്കിലും കമ്യൂണിസവും ദൈവവിശ്വാസവും ഒന്ന് ചേര്‍ന്ന് പോകുന്നതിലെ വൈരുധ്യം കുറെ കാലമായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത് തന്നെയാണ്. പ്രാചീനഗോത്ര സംസ്കാരത്തിന്റെ ഭാഗമായി തെയ്യം,തിറ തുടങ്ങിയ കലാരൂപങ്ങളെ കാണുവാന്‍ നമുക്ക് സാധിക്കുന്നതാണ്.പക്ഷെ ജനകീയസംസ്കാരമെന്നതിലുപരി ദൈവികത നിറഞ്ഞ അനുഷ്ഠാനകലകളായി തന്നെയാണ് ഈ കലാരൂപങ്ങള്‍ കേരളത്തില്‍ അവതരിപ്പിക്കപ്പെടുന്നത് എന്ന് പറയാതെ വയ്യ. ദൈവത്തിന്റെ പ്രതിരൂപങ്ങളായി തന്നെയാണ് കാവുകളില്‍ തെയ്യങ്ങളും തിറകളും കെട്ടിയാടപ്പെടുന്നത്. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ ഇല്ലായ്മ ചെയ്യുക എന്ന, കമ്യൂണിസത്തിന്റെ ആത്യന്തികമായ ലക്ഷ്യത്തില്‍ കീഴാളന്റെ സ്വന്തം ദൈവികരൂപങ്ങളായ തെയ്യങ്ങള്‍ വളരെ പ്രധാനമായ ഒരു പങ്കു വഹിക്കുന്നു എന്നു തന്നെ ഞാനും വിശ്വസിക്കുന്നു..എന്റെ നാട്ടിലും ഞാന്‍ കണ്ടിട്ടുള്ള മിക്ക തെയ്യം/തിറ കലാകാരന്‍മാരും ഉറച്ച കമ്യൂണിസ്റ്റ്‌ അനുഭാവികളാണ്..അതുകൊണ്ട് തന്നെ ഈ കഥ ഒരിക്കലും സങ്കുചിതമായ രീതിയില്‍ ആ കലാകാരന്മാരുടെ രാഷ്ട്രീയത്തെ നോക്കിക്കാണുന്നില്ല. പക്ഷെ ഈയടുത്ത് തെയ്യം കെട്ടിയാടുന്നതില്‍ ചിലയിടങ്ങളിലുണ്ടായ മുറുമുറുപ്പുകള്‍ ആയിരത്തില്‍ ഒന്ന് മാത്രമെങ്കിലും ആയൊരു വിഷയത്തിലേക്ക് എന്റെ ശ്രദ്ധയെ ആകര്‍ഷിച്ചു. കൂടെ നേരിട്ട് പരിചയമുള്ള ചില കഥാപാത്രങ്ങളും, മധ്യവയസ്സു പിന്നിടുമ്പോള്‍ ഉറച്ച തത്വസംഹിതയില്‍ നിന്ന് വ്യതിചലിച്ചു പ്രകടമായ ആത്മീയതയില്‍ അഭിരമിച്ച ചിലര്‍... ഒരു പാര്‍ട്ടി,അല്ലെങ്കില്‍ ഒരു വിഭാഗം എന്നതില്‍ നിന്ന് മാറി നിന്ന് കമ്യൂണിസമെന്ന ആശയം മനുഷ്യനില്‍ അന്തര്‍ലീനമായി കിടക്കുന്ന ദൈവികവിശ്വാസവുമായി എങ്ങനെ സമാന്തരമായി ഒന്നു ചേര്‍ന്ന് പോകുന്നു എന്നൊരു വിശകലനമായിരുന്നു ഈ കഥ എഴുതാനിരിക്കുമ്പോള്‍ മനസ്സില്‍. ഒരു കഥയുടെ രൂപത്തില്‍ വന്നപ്പോള്‍ അവതരണത്തിലെ പാളിച്ചകള്‍ ഒരു നെഗറ്റീവ് ഇംപാക്റ്റ് കഥയില്‍ ഉണ്ടാക്കുന്നുവെങ്കില്‍ ഞാന്‍ ദുഖിതനാണ്..
താങ്കള്‍ പറഞ്ഞത് പോലെ കമ്യൂണിസവും വിശ്വാസവും ഒന്നിച്ചു കൊണ്ട് പോകുന്ന ഒരു ജനതയെ തന്നെയാണ് ഞാനും ഒടുവില്‍ കണ്ടെത്തുന്നത്. അത് തന്നെയാവും പ്രായോഗിക കമ്യൂണിസവും.
വഴിതെറ്റി വന്ന ഒരു വിഷയം മാത്രമായിരുന്നു ഈ കഥയുടെത്.. എങ്കിലും പ്രമേയത്തെ മാക്സിമൈസ് ചെയ്തു കൊണ്ട് അവതരിപ്പിക്കുമ്പോള്‍ വായനയുടെ രീതിയനുസരിച്ച് വ്യത്യസ്ഥമായ ആശയങ്ങളായിരിക്കും വായനക്കാരിലേക്ക് കണ്‍വേ ചെയ്യപ്പെടുന്നത്. പക്ഷെ സാഹിത്യവും വ്യക്തിരാഷ്ട്രീയവും തമ്മില്‍ വളരെയധികം അകലം കാത്തു സൂക്ഷിക്കുന്നത് കൊണ്ട് താങ്കള്‍ ശ്രദ്ധയില്‍പ്പെടുത്തിയ പോലുള്ള സ്വാര്‍ത്ഥതാല്‍പ്പര്യക്കാര്‍ പോകുന്ന പാതയുടെ സമീപപ്രദേശങ്ങളില്‍ കൂടെ പോലും ഞാന്‍ സഞ്ചരിക്കുന്നില്ലെന്നു മാത്രം വിനീതമായി അറിയിക്കട്ടെ. അപ്രതീക്ഷിതമായി ലഭിച്ച ഒരു സ്പാര്‍ക്കിന്റെ എക്സിക്യൂഷന്‍... അത്ര മാത്രമാണ് ഈ കഥ
വളരെ നല്ല അഭിപ്രായത്തിനു ഒരിക്കല്‍ കൂടി നന്ദി അറിയിക്കട്ടെ.
:)



Posted by മുരളി I Murali Nair to ,Murali I പെയ്തൊഴിയാതെ at 21 March 2010 13:54

5. വീ കെ നിങ്ങളുടെ പോസ്റ്റ് "മോട്ടോര്‍ വാഹന വകുപ്പിലെന്താണ്?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇടനിലക്കാരെ ഒഴിവാക്കാൻ പറ്റില്ലെങ്കിൽ അവരെ നിയമവിധേയ ഏജന്റുമാരായി പരിഗണിക്കുക.



വീ കെ , പതിവുകാഴ്ചകള്‍ ലേക്ക് 2010, മാര്‍ച്ച് 22 2:57 am ന് പോസ്റ്റ് ചെയ്തത്

6. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "ബാബുവും ചിന്തകനും പിന്നെ ഞാനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സികെ ബാബുവിന്റെ ചില നിലപാടുകള്‍ വളരെ രസകരവും വിചിത്രവുമാണ്. നിക്ഷ്പക്ഷമായി അഭിനയിച്ച്, മറ്റു മതങ്ങളെയോ നിലപാടുകളെയോ മുറിവേല്പിക്കുന്നതെന്തിനാണ് എന്ന് ചില ബ്ലോഗര്‍മാരോട് മാത്രം ചോദിക്കുകയും, അവരുടെ നിലപാടുകാര്‍ മറ്റുള്ളവരെ പരിഹസിച്ചുകൊണ്ടും ഇകഴ്ത്തിപറഞ്ഞു കൊണ്ടും പോസ്റ്റിടുകയും ചെയ്യുമ്പോള്‍ അവിടെ പോയി കയ്യടിക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന ചില ഇരട്ടമുഖമുള്ള ബ്ലോഗര്‍മാരുടെ നിലപാടുകള്‍ അതിലും വിചിത്രമായി ചിലപ്പോള്‍ തോന്നിയിട്ടുണ്ട്.

മറ്റുള്ള മതങ്ങളേയോ വിശ്വാസങ്ങളെയോ ആദര്‍ശങ്ങളെയോ വിലയിരുത്താന്‍ പാടില്ലെന്ന് പറയുന്നവര്‍ ആദ്യം അത് ഉപദേശിക്കേണ്ടത് യുക്തിവാദികളോടും നിരീശ്വരവാദികളോടുമാണ്. ഈ ബ്ലോഗ് ലോകത്ത്, അതിന്റെ ഏറ്റവും മോശമായ രീതിയില്‍ ഇത്തരം കാര്യങ്ങള്‍ തുടങ്ങിവെച്ചത് ഇഎ.ജബ്ബാര്‍, സികെ ബാബു എന്നിവരെ പോലുള്ള യുക്തിവാദി ബ്ലോഗര്‍മാരാണ്. കൃസ്ത്യന്‍ വിശ്വസികള്‍ അവരുടെ ബൈബിള്‍ ആരാലും വിലയിരുത്തപെടാന്‍ പാടില്ല എന്ന് വാദിക്കുമ്പോള്‍ അത് മനസ്സിലാക്കാം. എന്നാല്‍ യുതിവാദി സുഹൃത്തുക്കള്‍ പലരും ബൈബിളിന്റെ സംരക്ഷണം ഏറ്റെടുക്കുന്നത് കാണുമ്പോള്‍ എന്തോ.. എവിടെയോ.. ‘ഫോബിയ’ ആണ് എന്നൊക്കെ തോന്നി പോവുക സ്വാഭാവികം മാത്രമാണ്. ഇസ്ലാമിനെയും അതിന്റെ വിശ്വാസികളെയും ഇകഴ്ത്താന്‍ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നടക്കുന്ന ഒറ്റപെട്ട സംഭവങ്ങളെ സാമാന്യവത്കരിച്ച്, ആനന്ദം കണ്ടെത്തുന്നവരില്‍ നിന്നാണ് ഇത്തരം നിലപാടുകള്‍ എന്നത് ഏറെ അത്ഭുതമുളവാക്കുന്നുണ്ട്.

മുസ്ലീങ്ങളെ സംബന്ധിച്ച്, മുഹമ്മദ് നബി ദൈവ ദൂതനാണെന്ന് അംഗികരിക്കാന്‍ ബര്‍ണാബാസ് സുവിശേഷം കാണേണ്ട കാര്യമില്ല. ബര്‍ണബാസിന്റെ സുവിശേഷത്തിന്റെ ഒറിജിനല്‍ കോപി ലഭിക്കാത്തിടത്തോളം ബൈബിളിലെ സുവിശേഷങ്ങളെ പോലെ തന്നെ അതിലും സ്കലിതങ്ങളുണ്ടാവാം. എന്തായാലും അങ്ങിനെ ഒരു സുവിശേഷം ഉണ്ടായിരുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്.

സി.കെ ബാബുവിന്റെ അഭിപ്രായത്തില്‍, ഏതോ മുസ്ലീമായ ഒരു കൃസ്ത്യാനി രചിച്ച് കൃസ്ത്യാനികളുടെ ലൈബ്രററിയില്‍ സൂക്ഷിക്കാന്‍ ഏത്പിച്ചതായിരിക്കാം അത് എന്നാണ്. എന്നിട്ട് കൃസ്ത്യാനികളില്‍ ഒരാള്‍ക്ക് പോലും ഈ പുസ്തകം രചിച്ച മുസല്‍മാന്റെ ഊരോ പേരോ അറിയാതെ പോയി എന്നത് വളരെ വിചിത്രം തന്നെയാണ്.



ചിന്തകന്‍ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 22 2:28 am ന് പോസ്റ്റ് ചെയ്തത്

7. മുരളി I Murali Nair has left a new comment on your post "കുമാരന്‍ തെയ്യം":

h



Posted by മുരളി I Murali Nair to ,Murali I പെയ്തൊഴിയാതെ at 21 March 2010 13:56

8. മുരളി I Murali Nair has left a new comment on your post "കുമാരന്‍ തെയ്യം":

@വിജി പിണറായി.
അഭിപ്രായത്തിന് വളരെ നന്ദി. തെയ്യങ്ങളുടെയും തിറകളുടെയും നാട്ടില്‍ നിന്നും മറ്റൊരാളെ കൂടി കണ്ടതില്‍ വളരെ സന്തോഷം.(ഞാനും സമീപ പ്രദേശങ്ങളില്‍ നിന്നു തന്നെ.. :) )
കമ്യൂണിസവും മതവും പരസ്പരവിരുദ്ധം തന്നെയോ എന്ന് തന്നെയാണ് എന്റെ ചോദ്യം. പാരലല്‍ എക്സിസ്റ്റന്‍സിന്റെ പ്രതീകമല്ലാത്ത ഒരുപാടുപേരെ നമുക്കിവിടെ കാണാന്‍ സാധിക്കുമല്ലോ..പ്രത്യയശാസ്ത്രവും മതവിശ്വാസവും രണ്ടായി മാത്രം കാണുന്ന വലിയൊരു സമൂഹം ഇവിടെയുണ്ട് (യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍) എന്നത് നാം വിസ്മരിച്ചു കൂടാ..ഇവിടെ വൈരുധ്യം നിറഞ്ഞ രണ്ടു വിശ്വാസങ്ങളിലൂടെ സമാന്തരമായി സഞ്ചരിക്കാന്‍ കഴിയാതെ ഉഴലുന്ന കഥാനായകന്റെ മാനസിക വ്യാപാരങ്ങള്‍ അയാള്‍ കാണുന്ന സ്വപ്നങ്ങളുടെ രൂപത്തില്‍ അവതരിപ്പിക്കുകയാണ്‌ ചെയ്തത്. യാഥാര്‍ത്ഥ്യമേത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയില്‍ അയാളുടെ മനസ്സ് ചായുന്നത് ദൈവികതയിലേക്കാണെന്നു മാത്രം. ഭൂരിപക്ഷത്തെ മാറ്റി നിര്‍ത്തി ചെറുതില്‍ ചെറുതായ ന്യൂനപക്ഷത്തെ ഉയര്‍ത്തിക്കാട്ടുകയാണല്ലോ സാഹിത്യത്തിന്റെ ധര്‍മ്മം.വിശ്വാസത്തില്‍ അഭയം തേടുന്ന നായകനെ ആ രീതിയില്‍ മാത്രം നോക്കിക്കാണാന്‍ അപേക്ഷ.
:)



Posted by മുരളി I Murali Nair to ,Murali I പെയ്തൊഴിയാതെ at 21 March 2010 13:58

9. Cm Shakeer(ഗ്രാമീണം) has left a new comment on your post "വാഴക്കുടപ്പന്‍":

ദിലീപ്.. അടിപൊളി!
ഇത് ഒറിജിനല്‍ തന്നെയല്ലെ?
ഇനി അമേരിക്കക്കാര് Genetic Engineering-വഴി പുറത്തിറക്കിയ വല്ല terminator വാഴയുടെ കൂമ്പോ മറ്റോ ആണോ?
എന്തായാലും ചിത്രത്തിന് ഫുള്‍ മാര്‍ക്ക് !



Posted by Cm Shakeer(ഗ്രാമീണം) to ചില്ലുജാലകത്തിനപ്പുറം at March 21, 2010 5:13 PM

10. Cm Shakeer(ഗ്രാമീണം) has left a new comment on your post "flying colours":

കലക്കന്‍! ഈ പഞ്ചവര്‍ണ്ണന്റെ പേരെന്താ?



Posted by Cm Shakeer(ഗ്രാമീണം) to fade in at 22 March 2010 02:18

11. vrajesh has left a new comment on your post "മുട്ട മ്യൂസിയം":

കല്‍‌പറ്റയില്‍ നടന്ന പുഷ്പ ഫല സസ്യപ്രദര്‍‌ശനത്തിലെ പൂക്കോട് വെറ്റിനറി കോളേജിന്റെ സ്റ്റാളില്‍ നിന്ന്.ഏറ്റവും നന്നായത് അവരുടേതായിരുന്നു.



Posted by vrajesh to atheena at March 21, 2010 10:31 PM

12. പട്ടേപ്പാടം റാംജി has left a new comment on your post "അവള് കാത്തിരിക്കുകയാണ്":

ഒന്നുമില്ലായ്മയിലെ ഒരു സ്വപ്നം പോലെ കഥ നന്നായി.



Posted by പട്ടേപ്പാടം റാംജി to വിചാരം at March 21, 2010 11:28 AM

13. പള്ളിക്കുളം.. has left a new comment on your post "വീണ്ടും മനോരമ!!":

മരണവാർത്തകേട്ടും ചിരിക്കേണ്ട ഗതികേട് വന്നല്ലോ ശ്രദ്ധേയാ..



Posted by പള്ളിക്കുളം.. to കരിനാക്ക് at March 21, 2010 9:08 PM

14. murali has left a new comment on your post "ചിന്താവിഷ്ടയായ മണ്ഡോദരി":

Thank ..God..M krishnan nair no longer lives.....else nide khabar adakkam nadattiyene,,,,..



Posted by murali to തുറന്നിട്ട വലിപ്പുകൾ at March 10, 2010 5:31 PM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to