1. jayanEvoor has left a new comment on your post "ജോസഫ് ഗ്രൂപ്പിന്റെ ഗുട്ടന്‍സ്...":

à´¹!! à´¹!!
പോക്കരക്കാ...ഇങ്ങളാളു പുലിയന്നെ!

(മോൻസിയല്ല മോൻസ്)



Posted by jayanEvoor to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, May 09, 2010 6:29:00 PM

2. മാണിക്യം has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

പേര്‍ഷ്യാക്കാരന്‍! പണ്ട് അതൊരു വലിയ ഗമ ആയിരുന്നു അതു പിന്നീട് ഗള്‍ഫ്‌കാരന്‍ ആയി നാട്ടില്‍നിന്ന് കടലുതാണ്ടി പോരുന്നവരെല്ലാം മെയ്യ് അനങ്ങാതെ സ്വര്‍ണ്ണം വാരുന്നവരാ ഒരു കത്ത് അയ്ച്ചാല്‍ അപ്പോള്‍ കിട്ടും ഡ്രാഫ്റ്റ് എന്ന് ഒരു ധാരണ പരത്തി...നാടുവിട്ട് വീട്ടുകാരെ മാത്രം പറ്റി ആലോചിച്ചു കഴിയുന്നവര്‍ തന്റെ അഭാവത്തില്‍ വീട്ടില്‍ ഒന്നിനും കുറവുണ്ടാവരുത് എന്ന് ചിന്തിച്ചു .. അതിന്റെ ഭവിഷ്യത്ത് ഏറെയാണൂ ..ഗള്‍ഫില്‍ എത്തി എന്തു ജോലിയും ചെയ്തു ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രവാസി എന്ന നരകക്കോഴി മറ്റുള്ളവര്‍ക്ക് ഇരയാകുന്നതല്ലതെ ഒന്നും സ്വയം നേടുന്നില്ലാ...... ഗള്‍ഫ്‌ വര്‍ത്തമാനത്തില്‍ പ്രസിദ്ധീകരിച്ച ഈ കഥ ഞാന്‍ അന്നു സൗദിയില്‍ വച്ച് വായിച്ചതാണ്...



Posted by മാണിക്യം to തണല്‍ at 9/5/10 4:11 PM

3. suraj::സൂരജ് has left a new comment on your post " വടക്കോട്ട് തലവച്ചുറങ്ങിയാല്‍ : “ശരീര കാന്തികത”യും...":

"പ്രധാന ഉദ്ദേശം കാന്തിക കച്ചവടം വഴി ഒഅഴുകിപ്പോകുന്ന കാശിനു തടയിടുക എന്നുള്ളതല്ലാതെ മറ്റൊന്നുമില്ല. മോഡേൺ മെഡിസിനിൽ കച്ചോടം വല്ലാതെ കുറഞ്ഞ് വരികയാണെന്നാണു കേൾവി. അപ്പോൾ അതിൽ കച്ചോടം ഉറപ്പിക്കാൻ സൂരജിനേപ്പോലുള്ളവർ രംഗത്തു വരും."

ങാഹാ.. അപ്പം കര്‍ത്താവ് സാറ് സിദ്ധയുനാനി കച്ചവടം ഉറപ്പിക്കാനാണ് മോഡേണ്‍ മെഡിസിനെതിരേ പോസ്റ്റിടുന്നത് എന്ന്‍ എനിക്കും വാദിക്കാമല്ലോ അല്ലേ ? ;))



Posted by suraj::സൂരജ് to മെഡിസിന്‍ @ ബൂലോകം at May 9, 2010 6:56:00 PM GMT+05:30

4. MyDreams has left a new comment on your post "മർമ്മരം.........":

ഞാൻ മരിച്ചാൽ എനിക്കു വേണ്ടി
ദുഃഖഗാനങ്ങൾ ആലപിക്കരുതേ;
റോസാപുഷ്പങ്ങൾ കൊണ്ട്
ശിരസ്സ് അലങ്കരിക്കരുതേ;
സൈപ്രസ് മരത്തിന്റെ തണലിൽ
കിടത്തരുതേ;
മഴയും മഞ്ഞുതുള്ളികളും നനഞ്ഞ
പച്ചപുല്ലുകൾ എനിക്കുമീതേ വളരട്ടേ
അവ, ഉണങ്ങിയാൽ ഓർമ്മിക്കുക
അവ ഉണങ്ങിയാൽ, മറന്നേക്കുക



Posted by MyDreams to ദേവപ്രിയ at May 9, 2010 6:29 AM

5. പട്ടേപ്പാടം റാംജി has left a new comment on your post "ജോസഫ് ഗ്രൂപ്പിന്റെ ഗുട്ടന്‍സ്...":

എല്ലാം ജോസഫായാല്‍ പിന്നെന്തു ചെയ്യും?



Posted by പട്ടേപ്പാടം റാംജി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, May 09, 2010 7:30:00 PM

6. കാക്കര - kaakkara has left a new comment on your post "കൈപ്പള്ളിക്ക് ഇത് കിട്ടണം":

ദേശീയ ഗാനം ഇങ്ങനെയെ പാടാവു എന്ന്‌ ഒരുതരം വാശി നമുക്കുണ്ട്‌. ദേശീയഗാനത്തെ ആദരിക്കണമെന്ന്‌ ഭരണഘടനയിൽ എഴുതിയിട്ടുണ്ട്‌. ഒരു സംശയം ചോദിച്ചോട്ടെ, രണ്ടും കൈയും താഴെയിട്ട്‌ അനങ്ങാതെ പാടണമെന്ന്‌ വല്ല നിയമമുണ്ടോ? നടന്ന്‌ പാടിയാൽ വല്ല കുഴപ്പവും? അങ്ങനേയും നാം ശഠിക്കുന്നില്ലെ? എന്റെ അറിവിലേക്കായി ഉത്തരം തരുമല്ലോ?

ദേശീയ ഗാനത്തിന്റെ പാരടി ഗാനം പാടിയാൽ പോകുന്ന ദേശീയബോധമോ? കളിസ്ഥലങ്ങളിൽ ദേശീയപതാക വീശുന്നതും പുതപ്പിക്കുന്നതും ഈ ദേശീയബോധത്തിന്‌ കളങ്കം ചാർത്തില്ലെ?

ഏറ്റവും വലിയ തമാശ... ബസ്സിലെ ചർച്ച ദേശീയഗാനം പാരഡിയായി പാടാമോ എന്നൊന്നുമല്ല നടന്നത്‌, മറിച്ച്‌ കമ്യുണിസ്റ്റ്കാർക്ക്‌ ദേശീയബോധം കുറവാണ്‌ എന്ന തരത്തിലാണ്‌, അതിനുള്ള കാരണമായി കണ്ടത്‌ പോസ്റ്റ് ഇട്ടവന്റെ രാഷ്ട്രീയം, പ്രത്യേയശാസ്ത്രം. കഷ്ടം ഇങ്ങനെയുള്ള ചർച്ചകൾ! പിന്നേയാണ്‌ കഥയുടെ ക്ലൈമാക്സ്, പോസ്റ്റിന്റെയുടമ മനോജ്‌ പറയുന്നു “ഈ കവിത ഞാൻ എഴുതിയതല്ല,കോൻ‌ഗ്രസ്സ്കാരനായ സജ്ഞയൻ എഴുതിയതാണ്. ഇത് ആദ്യം പ്രസിദ്ധീകരിച്ചത് മാതൃഭൂമിയാണ്. അതു കൊണ്ട് നിങ്ങൾക്ക് പറയാനുൾലത് സഞ്ഞയനോട് പറയുക“



Posted by കാക്കര - kaakkara to ശിഥില ചിന്തകള്‍ at May 9, 2010 7:55 PM

7. പാര്‍ത്ഥന്‍ has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

ആനയെ ലോറി പുറത്ത് കേറ്റണം എന്നത് കോടതി വിധിയാണോ?" വീണ്ടും ചിറ്റപ്പന്‍.

അല്ലേ അല്ല, ഇത് എന്‍റെ വിധിയാ!!


സേവ തുടങ്ങുമ്പോൾ ഒന്ന് അറിയിക്കണേ.



Posted by പാര്‍ത്ഥന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 9, 2010 7:29 PM

8. ആയിരത്തിയൊന്നാംരാവ് has left a new comment on your post "വിശദാംശം എന്ന സ്‌ഫോടകവസ്‌തു":

ഉചിതം ഈ പോസ്റ്റ്‌



Posted by ആയിരത്തിയൊന്നാംരാവ് to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at May 9, 2010 7:30 AM

9. MyDreams has left a new comment on your post "പക്രു എങ്ങനെ ഹനുമാനായി!?":

വട്ടോളി’ വീണ്ടും വന്നു.
ഞാന്‍ വീണ്ടും വായിച്ചു .......ഹി ഹി ഹി



Posted by MyDreams to എന്റെ കഥകള്‍ at May 9, 2010 6:53 AM

10. babu has left a new comment on your post "ഭൂമിദാഹം":

വളരെയധികം ശ്രദ്ധിക്കെണ്ടുന്ന ഒരു വിഷയമാണ്‌ ഇവിടെ അവതരിപ്പിചിരിക്ന്നതു.നാം ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമ്മുടെ വരും തലമുറ ഒരു വലിയ വിപത്തിനെ നേരിടേണ്ടിവരുമെന്ന ബോധം നമുക്ക്‌ ഉണ്ടാകേണ്ടതുണ്ട്.



Posted by babu to പൂരക്കടവ് at May 9, 2010 6:53:00 AM PDT

11. sreekumarb (http://sreekumarb.wordpress.com/) has left a new comment on your post "ഹാപ്പി മദേഴ്‌സ് ഡേയ്!":

ഒറ്റപെട്ടവരുടെ നാടായി മാറി കേരളവും. അണുകുടുംബ വ്യവസ്ഥിതി ഒരു പരാജയം ആണെന്ന് തോന്നിക്കും വിധം ക്രൂരമായ ഏകാന്തത. ഇത് കേരളത്തില്‍ മിക്ക കുടുംബത്തിലും എത്തി കഴിഞ്ഞു. കൂട്ടുകുടുംബം, ബഹുഭാര്യത്തം, polyandry, polyamory തുടങ്ങിയ വ്യവസ്ഥിതികള്‍ പരീക്ഷിക്ക പെടെണ്ടതാണ്. വയസ്സ് കാലത്ത് ഒറ്റപ്പെടുവാന്‍ ആണെങ്കില്‍ പിന്നെ എന്തിനു കുടുംബം ഒക്കെ ഉണ്ടാക്കണം?



Posted by sreekumarb to മാണിക്യം at May 9, 2010 7:29 AM

12. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "അങ്ങനെ ഒരു ഓണക്കാലത്തു …..":

'മനോവിഭ്രാന്തി' ഇല്ലാതെ ഒരാവര്‍ത്തി കൂടി വായിച്ചു..



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to മനോവിഭ്രാന്തികള്‍ at May 9, 2010 6:55 AM

13. Ranjith Chemmad / ചെമ്മാടന്‍ has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

"എങ്ങനാ അപ്പുപ്പന്‍ മരിച്ചത്?"
"ഹാര്‍ട്ട് അറ്റാക്കായിരുന്നു"
"എപ്പോഴാ സംഭവം?"
"മുപ്പത്തി രണ്ട് വര്‍ഷം മുമ്പുള്ള ഒരു ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക്"
എന്ത്???

ശാലിനിയുടെ നില്പ്പ് എനിക്കൂഹിക്കാന്‍ കഴിയുന്നുണ്ട്!!!!
Totaly intresting...



Posted by Ranjith Chemmad / ചെമ്മാടന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 9, 2010 6:43 PM

14. മൈലാഞ്ചി has left a new comment on your post "‘ജാലകം’ - നിങ്ങൾക്കായി ഒരു പുത്തൻ ബ്ലോഗ് ആഗ്രിഗേറ്...":

സഹായീ, ഈ കമന്റ് ആ ചേച്ചീയുടെ ബ്ലോഗിൽ തന്നെ കൊണ്ടൂപോയി പബ്ലിഷ് ചെയ്യുന്നതല്ലേ നല്ലത്? ഇവിടെ അതിട്ടാൽ അവർ ഇത് കാണുന്നുണ്ടെന്ന് എന്താണുറപ്പ്?

ഈ കമന്റാണൊ പിന്‍ വലിക്കുന്നൂന്ന് പറഞ്ഞേ..? ഞാന്‍ ഇതിപ്പഴാ കണ്ടേ.. എന്നാ ഞാനും വലിച്ചിരിക്കുന്നു പിന്‍.....

സാങ്കേതിക വിവരം കുറവാണെങ്കിലും കമന്റിട്ടാല്‍ ഫോളോ ചെയ്യാന്‍ ഓപ്ഷന്‍ കൊടുക്കാറുണ്ട്.. ഇതും മാഷ് തന്നെയാ പറഞ്ഞു തന്നേ ന്ന് തോന്ന്ണൂ



Posted by മൈലാഞ്ചി to ആദ്യാക്ഷരി at 9 May 2010 18:29

15. പട്ടേപ്പാടം റാംജി has left a new comment on your post "ചിതലരിക്കാത്ത ഒരു ഓർമ്മ":

മാതാവിന്റെ സ്നേഹത്തിന് പകരം വെക്കാനായ്‌ മറ്റൊന്നുമില്ല തന്നെ.
നല്ല പോസ്റ്റ്‌.



Posted by പട്ടേപ്പാടം റാംജി to കാഴ്ചകള്‍ at May 9, 2010 6:05 PM

16. പട്ടേപ്പാടം റാംജി has left a new comment on your post "മനസ്സിന്റെ മണിച്ചെപ്പിൽ ഒളിപ്പിച്ച ഒരു ‘ഇഷ്ടം’":

പണ്ട് കേറിപ്പറ്റിയ ആ ഇഷ്ടം ഇപ്പോഴും നിലനില്കുന്നല്ലോ
ആശംസകള്‍ ടീച്ചര്‍.



Posted by പട്ടേപ്പാടം റാംജി to മിനിലോകം at May 09, 2010 7:25 PM

17. മനോവിഭ്രാന്തികള്‍ has left a new comment on your post "ഹാപ്പി മദേഴ്‌സ് ഡേയ്!":

മദേര്‍സ് ഡേ --- എഴുതി എഴുതി ആരോചകമായിരിക്കുന്നു ... വാക്കുകള്‍ക്ക് ചൂടും മൂര്‍ച്ചയും നഷ്ടപെട്ടിട്ടും നമ്മള്‍ വീണ്ടും ഗൃഹാതുരതയോടെ ഈ ദിവസം കാത്തിരിക്കുന്നു.. നമ്മളൊക്കെ അമ്മയെ ഓര്‍ക്കാന്‍ ഈ ദിവസം സൂക്ഷിച്ചു വക്കുന്നു...
വരുന്ന തലമുറയില്‍, ഈ ദിനം കുട്ടികള്‍ക്ക് അമ്മയെ ഓര്‍ക്കാന്‍ വേണ്ടി ആയിരിക്കില്ല. മറിച്ചു, അമ്മമാര്‍ കുട്ടികളെ ഓര്‍ത്തു നെടുവീര്‍പ്പിടും. എത്ര കുട്ടികള്‍ അമ്മയെ ഓര്‍ക്കുമെന്ന് നമുക്ക് കണ്ടു തന്നെ അറിയണം. ഒന്നുകില്‍ ഒരിക്കലും ഓര്‍ക്കാത്തവര്‍, അല്ലെങ്കില്‍ ആ ദിവസം കൃത്രിമമായി ചിരിച്ചു "ചോ ച്വീറ്റ് മോം" എന്നൊക്കെ ഗോഷ്ടി കാണിക്കുന്ന കുട്ടികളെ കണ്ടു നമുക്ക് മനസ്സില്‍ ചിരിക്കാം.
മക്കള്‍ക്ക്‌ മതിയാവോളം സ്നേഹം കൊടുക്കുക... തിരിച്ചു ഒന്നും ( അതെ, ഒന്നും ) പ്രതീക്ഷിക്കാതിരിക്കുക....
മകളെ അതിയായി സ്നേഹിക്കുകയും, വാനോളം പ്രതീക്ഷിക്കുകയും ചെയ്യുന്ന ചില അമ്മമാരെ മനസ്സില്‍ കണ്ടു കൊണ്ടാണ് ഞാന്‍ ഇത് എഴുതുന്നത്‌.
Expect the Worst; Hope for the Best...
If you follow this policy, you will not be disappointed tomorrow.



Posted by മനോവിഭ്രാന്തികള്‍ to മാണിക്യം at May 9, 2010 5:46 AM

18. jayanEvoor has left a new comment on your post "ഹാപ്പി മദേഴ്‌സ് ഡേയ്!":

ശരിയാണ്...
ഒരു പ്രത്യേക ദിവസം വേണമെന്നില്ല അമ്മയെ ഓർക്കാൻ...
എന്നാലും ചടങ്ങിനായെങ്കിലും ഈ ദിവസം മാത്രം അമ്മയെ ഓർക്കുന്നവരുടെ എണ്ണം ഇക്കാലത്തു കൂടി വരികയാണ്.
മക്കൾ ചടങ്ങിനായാണു വരുന്നതെങ്കിൽ പോലും, ആ വരവ് അമ്മമാർക്കു നൽകുന്ന സന്തോഷം വലുതാണ്.

എല്ലാ അമ്മമാർക്കും ആശംസകൾ!



Posted by jayanEvoor to മാണിക്യം at May 9, 2010 6:36 AM

19. MyDreams has left a new comment on your post "കുങ്കുമ നിറമുള്ള ചായ (കഥ)":

നല്ല കഥ .....പ്രവാസം ശരിക്കും മുറ്റി നിക്കുന്നു



Posted by MyDreams to സുമേറിയന്‍ ഡയറി at May 9, 2010 6:19 AM

20. ജനശക്തി has left a new comment on your post "രണ്ടു രൂപ അരി 35 ലക്ഷം കുടുംബങ്ങളിലേക്ക്":

സംസ്ഥാനത്തെ 50 ശതമാനം കുടുംബത്തിലേക്കും രണ്ടു രൂപയ്ക്ക് അരി എത്തുന്നു. കയര്‍, കശുവണ്ടി, കൈത്തറി, ഖാദി, ചെറുകിടതോട്ടം, കളിമണ്‍, ബീഡി തുടങ്ങിയ അസംഘടിതമേഖലയിലെ എപിഎല്‍ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികളും കഴിഞ്ഞവര്‍ഷം 50 ദിവസമെങ്കിലും തൊഴിലുറപ്പുപദ്ധതിയില്‍ ജോലിചെയ്ത എപിഎല്‍ കുടുംബങ്ങളുമാണ് പുതുതായി രണ്ടു രൂപ അരിക്ക് അര്‍ഹത നേടിയിട്ടുള്ളത്. പുതുക്കിയ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ രണ്ടിന് ടാഗോര്‍ തിയറ്ററില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിര്‍വഹിക്കും. നിലവില്‍ 25 ലക്ഷം കുടുംബത്തിനാണ് രണ്ടു രൂപ അരി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. പദ്ധതിയിലേക്ക് പുതുതായി 10 ലക്ഷം എപിഎല്‍ കുടുംബം വരുമെന്നാണ് കണക്കാക്കുന്നത്. എപിഎല്‍ റേഷന്‍കാര്‍ഡുകാര്‍ക്ക് അനുവദിച്ചിട്ടുള്ള പ്രതിമാസ വിഹിതമാണ് രണ്ടു രൂപ നിരക്കില്‍ ഇവര്‍ക്ക് ലഭിക്കുക. രണ്ടു രൂപ അരി എത്തുന്ന കുടുംബത്തിന്റെ എണ്ണം ഇതോടെ 35 ലക്ഷമാകും. ആകെയുള്ള 69 ലക്ഷം റേഷന്‍കാര്‍ഡില്‍ പകുതിയിലേറെ പദ്ധതിക്കുകീഴിലാകും.



Posted by ജനശക്തി to ജാഗ്രത at May 9, 2010 7:20 PM

21. Areekkodan | അരീക്കോടന്‍ has left a new comment on your post "ദൈവത്തിന്റെ വികൃതികള്‍":

പൌരന്‍...വിചിത്രം തന്നെ.

ജയന്‍ സാര്‍...വെറും സ്കോപ്പല്ല,സിനിമസ്കോപ്പുണ്ട്!!!

കൂതറേ...അതിനും വേണം സുകൃതം ചെയ്യാ

ഹാറൂണ്‍ക്കാ...അത് ഞമ്മക്കും ഇഷ്ടപ്പെട്ട്

റാംജി...നന്ദി

തെച്ചിക്കോടാ...അതേ സുകൃതികള്‍ തന്നെ

അരുണ്‍...കൂതറകള്‍ക്ക് എന്തും പറയാമെന്നല്ലേ?



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, May 09, 2010 6:24:00 PM

22. പട്ടേപ്പാടം റാംജി has left a new comment on your post "പഞ്ചതന്ത്രം":

ഒച്ചിനെപ്പോലെ
അരിച്ചരിച്ചാണു വരിക
ഒരിക്കലൊന്നു തൊട്ടുനോക്കുകയേ വേണ്ടൂ
വഴുവഴുത്തങ്ങനെ ഒട്ടിനില്‍ക്കും



Posted by പട്ടേപ്പാടം റാംജി to കാവ്യതളിരുകള്‍ at 9 May 2010 19:20

23. മൈലാഞ്ചി has left a new comment on your post "‘ജാലകം’ - നിങ്ങൾക്കായി ഒരു പുത്തൻ ബ്ലോഗ് ആഗ്രിഗേറ്...":

എന്താ മാഷേ പിണങ്ങിയോ? അതിനു മാത്രം ഞാനെന്തു പറഞ്ഞു? ഞാന്‍ ഇങ്ങനെ ഇങ്ങനെ ഒക്കെയാ ചെയ്തേ ന്നല്ലേ പറഞ്ഞുള്ളൂ.? അതും എന്റെ വിവരക്കേട് വച്ച്...

എന്നാ ഇനി ഞാനും ഒന്നും പറയുന്നില്ല... പോരേ?



Posted by മൈലാഞ്ചി to ആദ്യാക്ഷരി at 9 May 2010 18:22

24. paarppidam has left a new comment on your post "വിശദാംശം എന്ന സ്‌ഫോടകവസ്‌തു":

മതവും ജാതിയും ഒന്നും നോക്കാതെ അവരെ ശിക്ഷിക്കുകയാണ് വേണ്ടത്.
രാജ്യത്തെ ഒറ്റുകൊടുക്കുന്നവരെയും ഭീകരന്മാർക്ക് ഒത്താശചെയ്യുന്നവരേയും ഒരു നിലക്കും ന്യായീകരിക്കുവാൻ ആകില്ല. അതിനു ഹിന്ദുവെന്നോ മുസ്ലീമെന്നൊ ക്രിസ്ത്യാനിയെന്നൊ നോക്കേണ്ടതില്ല. ഒറ്റിനുഉം മത ഭീകരവാദത്തിനും ഒറ്റ ശിക്ഷയെ നൽകാവൂ..അതു പരമാവധി ശിക്ഷതന്നെ.



Posted by paarppidam to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at May 9, 2010 6:43 AM

25. abdurahman oorakam has left a new comment on your post "നോട്ട്ബുക്ക് കമ്പ്യൂട്ടറില്‍ നിന്ന് നെറ്റ്ബുക്കിലേ...":

very much informative... thank you very much



Posted by abdurahman oorakam to കോര്‍ക്കറസ് ഓണ്‍ലൈന്‍ at May 8, 2010 9:46 PM

26. cALviN::കാല്‍‌വിന്‍ നിങ്ങളുടെ പോസ്റ്റ് "നന്മയുടെ മനഃശ്ശാസ്ത്രം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തീസ്റ്റ് - എതിയെസ്റ്റ് ചര്‍ച്ചയ്ക്കിവിടെ പ്രസക്തിയില്ല. ഏതിയെസ്റ്റ് എന്താണെന്ന് തീരുമാനിക്കേണ്ടത് ഏതായാലും വിശ്വാസിയല്ല. ബ്രൈറ്റ് എന്ത് വിശദീകരണം തരുന്നു എന്നത് എതിയെസ്റ്റുകളുടെ നിലപാടുകളെയും വീക്ഷണത്തെയും ബാധിക്കുകയും ഇല്ല



cALviN::കാല്‍‌വിന്‍ , bright ലേക്ക് 2010, മേയ് 9 8:05 pm ന് പോസ്റ്റ് ചെയ്തത്

27. വരയും വരിയും : സിബു നൂറനാട് has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

അല്ലേലും നമ്മുടെ നാട്ടുകാരിങ്ങനെയാ അണ്ണാ...ആരോടും പറയാന്‍ പറ്റാത്ത രീതിയില്‍ കൂമ്പിനിടിച്ചു കളയും..!!
"ആ ഭാഗം മുക്കി അല്ലെ..?!!!"

കിടിലന്‍ ..ചുമ്മാ കിടിലന്‍ അല്ല..കിടിലോല്‍ കിടിലന്‍



Posted by വരയും വരിയും : സിബു നൂറനാട് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 9, 2010 7:55 PM

28. സത്യാന്വേഷി നിങ്ങളുടെ പോസ്റ്റ് "നന്മയുടെ മനഃശ്ശാസ്ത്രം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാല്‍‌വിന്‍,

ഈ 'ബോധ്യം' സ്വയം വരുന്നതാണോ അതോ ദൈവം നേരിട്ട് ബൊധ്യപ്പെടുത്തുന്നതോ? ബ്രൈറ്റിന്‍റെ നിര്‍‌‌വ്വചനത്തില്‍ നിന്ന് എനിക്കു മനസ്സിലാകുന്നത് അങ്ങനെയല്ല. അദ്ദേഹം സ്വയം വിശദീകരിച്ചാല്‍ നന്നായിരുന്നു



സത്യാന്വേഷി , bright ലേക്ക് 2010, മേയ് 9 6:54 pm ന് പോസ്റ്റ് ചെയ്തത്

29. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "ഒരു നോക്ക്...ഒരു വാക്ക്...ഒരു വിഹിതം....":

എല്ലാ വിധ പിന്തുണയും....

"അസ്മദീയം" എന്നാല്‍ എന്തുവാ??



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to അസ്മദീയം at May 9, 2010 6:52 AM

30. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "‘ഋതു-കഥയുടെ വസന്തം’":

എന്ത് ചെയ്യണം?



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to jigishspace at May 9, 2010 6:06 AM

31. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "ഹാപ്പി മദേഴ്‌സ് ഡേയ്!":

ഇന്ഗ്ലിഷ് അക്ഷരങ്ങള്‍ രാഷ്ട്രീയക്കാര്‍ പങ്കിട്ടെടുത്തു ,
വര്‍ഷത്തിലെ ദിവസങ്ങള്‍ നാം ഓരോരുത്തര്‍ക്കായി പകുത്തു നല്‍കി. 365 ദിവസങ്ങള്‍ തികയാതെയായിരിക്കുന്നു.
365 ദിവസവും mothers day ആണെന്നാണ്‌ എന്റെ പക്ഷം......



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to മാണിക്യം at May 9, 2010 6:45 AM

32. ശിഹാബ് മൊഗ്രാല്‍ has left a new comment on your post "മൊസപ്പൊട്ടാമിയ- ബാബിലോണിയ":

Interesting...



Posted by ശിഹാബ് മൊഗ്രാല്‍ to ചരിത്രം at May 9, 2010 5:03 PM

Reply via email to