1. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "അനീതി":

ഇന്ത്യയുമായുള്ള തന്ത്രപരപങ്കാളിത്തം നിലനിര്‍ത്തുന്നതിനായി ഇന്ത്യയെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായി അമേരിക്ക പ്രകീര്‍ത്തിക്കാറുണ്ട്. എന്നാല്‍, ഇന്ത്യയുടെ നീതിന്യായസംവിധാനത്തെ അമേരിക്ക പരിഗണിക്കാറുണ്ടോ? അതോ അമേരിക്കക്കാരും ബഹുരാഷ്ട്രകുത്തകകളുമൊക്കെ ഇന്ത്യയുടെ നിയമസംവിധാനത്തിന് അപ്പുറമാണെന്നുണ്ടോ? ഒരു കേസിനുവേണ്ടി കോര്‍പറേറ്റ് ബന്ധങ്ങള്‍ അട്ടിമറിക്കേണ്ടെന്ന നിലപാട് ഇന്ത്യയും അമേരിക്കയും സൌകര്യപൂര്‍വം സ്വീകരിച്ചു എന്നതാണ് യാഥാര്‍ഥ്യം. എന്ത് സംഭവിച്ചാലും കോര്‍പറേറ്റ് ബന്ധങ്ങള്‍ക്ക് കേടൊന്നും വരരുത്. ഇന്ത്യയെ എപ്പോഴും നിക്ഷേപസൌഹൃദരാഷ്ട്രമായി വിലയിരുത്തണം. പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ഭീതിയൊന്നും കൂടാതെ കുത്തകകള്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം നീങ്ങാന്‍ സൌകര്യമൊരുക്കണം- ഇതൊക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നയം.

തങ്ങള്‍ എന്തു ഗുരുതരമായ കുറ്റംചെയ്താലും എളുപ്പത്തില്‍ രക്ഷപ്പെടാനാകുമെന്ന ബോധ്യം ബഹുരാഷ്ട്രകുത്തകകള്‍ക്കും ഇന്ത്യന്‍ കുത്തകകള്‍ക്കുമുണ്ട്. കോര്‍പറേറ്റുകളും സര്‍ക്കാരിനുള്ളിലെ അവരുടെ അനുകൂലികളും ഭോപാലും ഡല്‍ഹിയും ഭരിച്ച പ്രധാന രാഷ്ട്രീയപാര്‍ടികളും ഭോപാല്‍ദുരന്തത്തെയും അതിന്റെ ഭാഗമായുള്ള ജനകീയപ്രസ്ഥാനത്തെയും നാണക്കേടായാണ് കണ്ടിരുന്നത്. കച്ചവടം തടസ്സംകൂടാതെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ദുരന്തപ്രശ്നങ്ങള്‍ വേഗം കുഴിച്ചുമൂടണമെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. എന്തായാലും ഭോപാല്‍ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്ക് ശിക്ഷ വാങ്ങികൊടുക്കാനായി നടത്തിയ നീണ്ട നിയമയുദ്ധത്തില്‍ പങ്കെടുത്തവര്‍ ഇപ്പോഴത്തെ വിധിയെ പോരാട്ടത്തിന്റെ അവസാനമായല്ല, അതിന്റെ ഒരു ഘട്ടംമാത്രമായാണ് കാണുന്നത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 8, 2010 12:51 AM

2. sabeer has left a new comment on your post "ലുട്ടുവിന്റെ html സൂത്രപ്പണികള്‍":

മാധ്യമം പത്രമാണ്‌ ഈ ബ്ലോഗിനെക്കുറിച്ച് അറിയിച്ചത് ... അത്യുഗ്രന്‍...
ചെറിയൊരു സംശയം തീര്‍ത്ത് തരുമോ..? ഓരോ ഗാട്ജെറ്റ് തലക്കെട്ടുകള്‍ക്കും വ്യത്യസ്ത നിറവും വലിപ്പവും എങ്ങിനെ നല്‍കും...?



Posted by sabeer to ആദ്യാക്ഷരി at 7 June 2010 22:59

3. ഹരിയണ്ണന്‍@Hariyannan has left a new comment on your post "എന്റെ ഗുരുദക്ഷിണ!!":

ഹരിലാല്‍,ബിജിലീ

നന്ദി,വീണ്ടും വരിക!



Posted by ഹരിയണ്ണന്‍@Hariyannan to ബ്രഹ്മി at June 7, 2010 3:01 PM

4. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "വഴിപിഴയ്ക്കുന്ന പുതു തലമുറ":

ഇതിനേക്കാള്‍ വളരെ കഠിനമായ മറ്റൊരു ഭവിഷ്യത്തു കൂടി ചെറുപ്പക്കാര്‍ക്കിടയില്‍ പ്രചരിക്കുന്നതായി അറിവായിരിക്കുന്നു,മൊബൈല്‍ ഫോണ്‍ ദുരുപയോഗം.നമ്മള്‍ കേട്ടിരുന്ന ക്യാമറയോ SMS ഓ അല്ല!.സാക്ഷാല്‍ ലൈംഗികത.അതും മൊബൈല്‍ കമ്പനികളുടെ തന്നെ മേല്‍നോട്ടത്തില്‍!കൂടുതല്‍ വിവരങ്ങള്‍ ഇവിടെവായിക്കാം.



Posted by Mohamedkutty മുഹമ്മദുകുട്ടി to കല്ലുവെച്ച നുണകള്‍ at June 08, 2010 5:49 AM

5. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "എല്ലാം ഒരു ശ്വാസം":

ഈ വിശ്വാസത്തിന്‍റെ എതിരെ ചുമ്മാ ഒരു അവിശ്വാസം രേഖപ്പെടുത്തട്ടെ.അതോടൊപ്പം ആശംസകളും .



Posted by സിദ്ധീക്ക് തൊഴിയൂര്‍ to ആത്മവ്യഥകള്‍ . at June 7, 2010 1:07 PM

6. SULFI has left a new comment on your post "പ്രണയമായ്...":

അസൂയ തോന്നുന്നു. ഈ വരികള്‍ കുറെ മുമ്പ് എനിക്ക് കിട്ടിയിരുന്നെങ്കില്‍ നാട്ടിലുള്ള പെണ്‍കുട്ടികള്‍ക്ക് മുഴുവന്‍ പ്രണയ ലേഖനം കൊടുത്തു. ഞാനങ്ങു വിലസിയേനെ.
ശോ കഷ്ടം.
സത്യായിട്ടും അസൂയ തോന്നുന്നു ട്ടോ. ഇത്ര നല്ല വരികള്‍. ഇനിയും എന്ത് പറയാനാ. പ്രണയം എന്നാ അമൂര്‍ത്ത ഭാവത്തെ ആവാഹിച്ചെടുത്തങ്ങ് അലക്കിയില്ലേ.
മനസ്സില്‍ കൊള്ളുന്ന വരികള്‍.



Posted by SULFI to സ്നേഹഗീതം at June 7, 2010 12:26 PM

7. SULFI has left a new comment on your post "പട്ടിത്തം":

നല്ല കാര്‍ടൂണ്‍ എന്തെ മതിയായോ വരഞ്ഞിട്ടു.
ഇനിയും തിരിച്ചു വന്നൂടെ.



Posted by SULFI to തോന്ന്യാക്ഷരങ്ങൾ at 2:21 AM, June 08, 2010

8. ജിപ്പൂസ് has left a new comment on your post "ത്‌ഫൂൂൂൂ...":

അദ്ദന്നെ.

ത്‌ഫൂൂൂൂ.....



Posted by ജിപ്പൂസ് to rajeevcoup at June 8, 2010 12:25 AM

9. ജൂപപ്പാ has left a new comment on your post "ജുവൈര പ്രായോജകരെ തേടുന്നു.":

ജുവൈര പ്രായോജകരെ തേടുന്നു.



Posted by ജൂപപ്പാ to ജുവൈരയുടെ പപ്പ / JUVAIRAYUDE PAPPA at June 8, 2010 12:22 AM

10. lekshmi. lachu നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇവിടെ എത്താന്‍ വൈകിയതില്‍
ക്ഷെമിക്കണം മനൂ,
പ്രമേയം ഇഷ്ടമായി.പക്ഷെ എവിടെയോ ,
എന്തോ ഒരു കല്ലുകടി തോന്നി.
എപ്പോഴും ഒരേ രീതിയില്‍ എഴുതുനത്
കൊണ്ടാണെന്ന് തോന്നു.എനിക്ക് അത്രക്കങ്ങു
ഇഷ്ടം ആയില്ല്യ.പക്ഷെ തിരഞ്ഞെടുത്ത
വിഷയം നന്നായി.ഇത്തരം ആളുകളെ എന്തിനു
പരിഹസിക്കയും,വിമര്‍ശിക്കയും ചെയ്യണം എന്നെ
എനിക്ക് പറയാന്‍ ഉള്ളൂ .എല്ലാവര്ക്കും അവരവരുടെ
മനസ്സിന്റെ തൃപ്തി അല്ലെ വലുത്..എല്ലാം മനുഷ്യ സഹജം..ആര്‍ക്കും
ആരെയും കുറ്റം പറയാന്‍ അവകാശം ഇല്ല.
കഥയുടെ അവസാനം എന്തോ ഒരു പൂര്‍ണ്ണത വന്നില്ലാന്ന് തോന്നി



lekshmi. lachu , തേജസ്‌ ലേക്ക് 2010, ജൂണ്‍ 8 1:21 am ന് പോസ്റ്റ് ചെയ്തത്

11. ഹേമാംബിക has left a new comment on your post "ഹായ് എന്തൊരു പൗരബോധം!":

മൂന്നു നേരം കുളിക്കുന്ന മലയാളിയുടെ ആ മനസ്സിലെ 'ചളി 'എങ്ങനെ പോകും ?



Posted by ഹേമാംബിക to സമകാലികചിന്തകൾ at June 8, 2010 2:03 AM

12. SULFI has left a new comment on your post "സെന്റോഫ് - ഒരു കാര്‍ട്ടൂണ്‍":

കാലികം . അര്‍ത്ഥവത്തും.



Posted by SULFI to തോന്ന്യാക്ഷരങ്ങൾ at 2:22 AM, June 08, 2010

13. SULFI has left a new comment on your post "ട്യൂണ":

മാഷെ. ആദ്യ കഥ ട്യുണ കലക്കി.
പക്ഷെ ട്യുണയെ കുറ്റം പറയരുത്. (ട്യുണ എന്താ നിനക്ക് സ്ത്രീ ധനം കിട്ടിയതാണോ എന്നൊന്നും ചോദിച്ചേക്കല്ലേ )
കാരണം കരി വെക്കാന്‍ മടിച്ചിട്ട് മിക്കവാറും എന്നെ സേവിക്കുന്ന ആ മഹാനുഭാവനെ പറഞ്ഞാല്‍ എനിക്കെങ്ങിനെ സഹിക്കും.



Posted by SULFI to ഇടിവാള്‍ at 1:33 AM, June 08, 2010

14. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "പര്‍ദ ധരിച്ച പുരുഷന്മാര്‍":

ഈ പോസ്റ്റിനോട് കൂട്ടി വായിക്കാന്‍....
ഫിറോസ്‌ ദോഹ ഖത്തറില്‍ നിന്നും എഴുതിയ ഒരു കുറിപ്പിവിടെ ചേര്‍ക്കുന്നു..
സത്യന്‍ അന്തിക്കാട് പ്രതിഭാശാലിയായ ഒരു സം‌വിധായകനാണ്.ശക്തം ആയ തിരക്കഥകള്‍ സ്വയമേ സമ്മാനിക്കാന്‍ അദ്ധേഹത്തിനു കഴിഞ്ഞിട്ടില്ലെങ്കില്‍ കൂടി. അരാഷ്ട്രീയത സത്യന്‍ അന്തിക്കാട് സിനിമകളുടേ ജൈവഗുണം ആണെന്ന വിലയിരുത്തലിനു പുറമേ കഥ തൂടരുന്നു" പുറത്തിറങ്ങിയപ്പോള്‍ മുസ്ലിം വിരുദ്ധമായ ഒരു പൊതുബോധ നിര്‍മ്മാണം കൂടീ (പുഷ്ടിപ്പെടുത്തലോ) അദ്ധേഹത്തിന്റെ സിനിമകളിലുണ്ടൊ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.


ലവ് ജിഹാദ് പ്രചാരണത്തെ പരിഹസിക്കുന്ന "കഥ തുടരുന്നു" വില്‍ അതിന്റെ പിന്നിലെ രാഷ്ട്രീയ വര്‍ഗീയ അജണ്ടകളേയൊ കാരണങ്ങളേയൊ തിരയാനോ അന്വേഷിക്കാനോ അദ്ധേഹം മുതിരുന്നില്ല. മുസ്ലിം ചെറുപ്പക്കാരന്റെ കൂടേ ഒളിച്ചോടുന്ന നായിക വിധവയാകുന്നു.. പിന്നീട് കയ്യില്‍ ചരട് കെട്ടിയ ഓട്ടൊക്കാരനായ ചെറുപ്പക്കാരനാല്‍ സം‌രക്ഷിക്കപ്പെടുന്ന നായിക താമസിക്കുന്ന സ്നേഹ സൗഹ്രദങ്ങള്‍ നിറഞ്ഞ തെരുവില്‍ പേരിനു പോലും ഒരു മുസ്ലിമില്ല. പ്രമാണീയായ ഭര്‍ത്യബന്ധുവിന്റെ ആക്രോശങ്ങള്‍ : എന്റെ സമുദായം നിന്നെ വെറുതെ വിടില്ല തുടങ്ങിയ ആക്രോശങ്ങളിലൂടേ തലേക്കെട്ടൂം വട്ടത്താടീയും വച്ച മുസ്ലിം കോമാളി ചിത്രീകരണത്തിലൂടേ പര്‍ദയുടേ സിംബോളീക്കലായ പ്രശ്നവത്കരണത്തിലൂടേ സത്യന്‍ അന്തിക്കാടീന്റെ പൊതുബോധ പോഷണം മുന്നേറുകയാണ്.

കോളനിക്കാര്‍ പഠിപ്പിച്ച് ഡോക്ടറാക്കുന്ന നായിക ആശുപത്രിക്കിടക്കയില്‍ വച്ച് തന്റെ ഭര്‍ത്താവിന്റെ ഉമ്മയെ കാണുന്നു. മരണപ്പെട്ട തന്റെ മകന്റെ ഭാര്യയേയും കുട്ടീയേയും വാരിപ്പുണരുന്ന പതിവ് സിനിമ ശീലങ്ങള്‍ ഇതൊരു മുസ്ലിം !ഉമ്മയായതിനാല്‍ ആവര്‍ത്തിക്കാന്‍ പാടീല്ലല്ലോ..
കുട്ടിയുടേ മേല്‍ അവകാശം ഉന്നയിക്കുന്നു. സമുദായം ഇടപെടുന്നു.... മകന്റെ വിധവയോട് ഒരു മുസ്ലിമിനെങ്ങനെ കരുണ കാണീക്കാന്‍ കഴിയും ?

മുസ്ലിം സമുദായം തന്റെ കുട്ടീയെ തട്ടീയെടുക്കുന്നത് സ്വപ്നം കണ്ട് ഞെട്ടിയുണരുന്ന നായികയെ അഭ്രപാളീകളീല്‍ ഒതുക്കാവുന്ന ഒന്നായി എങ്ങനെ ചുരുക്കം.

ഏറ്റവും രസകരം മരിച്ച ഭര്‍ത്താവിന്റെ മയ്യിത്ത് കാണാന്‍ കരഞ്ഞലറീ വരുന്ന നായികയെ മുസ്ലിം മത നേതാക്കളും അനുയായികളും ആട്ടിയോടീക്കുന്നതാണ്. മുസ്ലിം സമൂഹത്തിന്റെ ചരിത്രമോ വര്‍ത്തമാനമോ അറീയില്ലെന്ന നാട്യത്തിലാണ് ഈ രംഗം ഒരുക്കിയിരിക്കുന്നത് എന്ന് പറയാതെ വയ്യ്. മിനിമം കമല സുരയ്യയൂടേ ശവസംസ്കാരത്തില്‍ മുസ്ലിംകളോടൊപ്പം പള്ളിയില്‍ നിന്ന് പ്രാര്‍ത്തിച്ച നാലപ്പാടീന്റെ ഫോട്ടോയെങ്കിലും പത്രത്താളുകളില്‍ നിന്ന് മാഞ്ഞിട്ട് നാളേറേയായില്ലല്ലോ?

"വിനോദയാത്ര"യില്‍ " മലപ്പുറ" (മലപ്പുറത്ത് എത്ര കലാപം നടന്നിട്ടൂണ്ട്?!)ത്തെ കലാപത്തില്‍ പരിക്കേറ്റ പോലീസുകാരനെ കുറിച്ച് എഴുതിയപ്പോഴും ഒരു മിനിറ്റ് പോലും നീളാത്ത ഒരു ഡയലോഗിലൂടേ കേരള പൊതുബോധ നിര്‍മ്മാണത്തില്‍ അദ്ധേഹം നല്‍കുന്ന മലബാര്‍ സിമന്റ് ചാക്കുകളൂടേ എണ്ണം നമ്മെ അമ്പരിപ്പിക്കുന്നുണ്ട്.
--
FIROSE S.A
DOHA-QATAR



Posted by സിദ്ധീക്ക് തൊഴിയൂര്‍ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at June 7, 2010 2:17 PM

15. Renjith has left a new comment on your post "1.1 ചോദ്യങ്ങളും സംശയങ്ങളും - ഭാഗം രണ്ട്":

വളരെ നന്ദി സഹായി ,ഇപ്പോള്‍ ശരിയായി



Posted by Renjith to കമ്പ്യൂട്ടർ സഹായി at June 7, 2010 10:38 PM

16. SAMAD IRUMBUZHI has left a new comment on your post "സങ്കര ചരിതം ! / Sankara Charitham !":

"തീർച്ചയായും നമ്മൾ ഇനിയുള്ള ഭാവിയിലെങ്കിലും നമ്മുടെ മലയാളത്തെ വളരെയേറെ തീവ്രതയോടെ പ്രണയിക്കണം കേട്ടൊ .
നാം അഭിമുഖീകരിക്കേണ്ട വളരെ ഗൌരവമായ ഒരു വിഷയം തന്നെയാണിത് "

വളരെ നന്നായി മുരളിച്ചേട്ടാ.,ഇതിന് ഈ എളിയവന്‍റെ ഒരു പിന്തുണ.,

മക്കളെകൊണ്ട് ഇംഗ്ലീഷ് സംസാരിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന മലയാളികളുണ്ട്. എന്നാല്‍ ഇംഗ്ലീഷ് എഴുതാനും, വായിക്കാനും കഴിയാത്ത
ഇംഗ്ലീഷ്കാരനെ കണ്ടപ്പോഴാണ് മലയാളിയുടെ സാക്ഷരതയുടെ വലിപ്പം മനസ്സിലായത്‌...!!



Posted by SAMAD IRUMBUZHI to BILATTHIPATTANAM at 7 June 2010 15:46

17. പാവപ്പെട്ടവന്‍ നിങ്ങളുടെ പോസ്റ്റ് "ഭാഗ്യം വില്‍ക്കുന്ന പെൺകുട്ടി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കഥ നന്നായിട്ടുണ്ട്
നന്നായി എഴുതി ആശംസകള്‍



പാവപ്പെട്ടവന്‍ , തേജസ്‌ ലേക്ക് 2010, ജൂണ്‍ 8 3:25 am ന് പോസ്റ്റ് ചെയ്തത്

18. ഹരിയണ്ണന്‍@Hariyannan has left a new comment on your post "വറ്റിന്റെ വില!!":

അല്പം,എന്നുവച്ചാല്‍ ഒരു രണ്ടുകൊല്ലം വൈകിപ്പോയി.ഈ ബ്ലോഗൊന്ന് പൊടിതട്ടിയെടുക്കാമെന്നു തോന്നിയത് ഇപ്പോഴാണ്.

മുരളിക, ബിന്ദു, കുമാരന്‍(നടന്നതു തന്നെ കുമാരാ ) വായനക്ക് നന്ദി.

വെഞ്ഞാറാ, നനക്കറിയാത്തതല്ലല്ലോ? :(

ചേച്ചിപ്പെണ്ണേ..

വീണ്ടും വരിക!



Posted by ഹരിയണ്ണന്‍@Hariyannan to ബ്രഹ്മി at June 7, 2010 2:50 PM

19. പാവപ്പെട്ടവന്‍ has left a new comment on your post "ബൂലോകത്തെ “മദ” പാടുകള്‍":

മതം മനുഷ്യന് എന്തിനാണ് ? കലഹിക്കനാണോ ? ആത്മസംസ്കരണത്തിനാണോ ?
മനസ്സില്‍ കനിവ് , കരുണ ,കാരുണ്യം , എന്ന മതത്തില്‍ തുടങ്ങി സ്നേഹത്തില്‍ വിരിഞ്ഞ നന്മയുടേയും സഹനത്തിന്‍റെയും പച്ചപ്പ്‌ മനസ്സില്‍ ഉണ്ടായാല്‍ മാത്രമേ മനുഷ്യനില്‍ ദൈവസാന്നിദ്ധ്യമുണ്ടാകു.
ഒരു അഭിപ്രായത്തിലൂടെ ,ഒരു തര്‍ക്കത്തിലൂടെ ആര്‍ക്ക് ഇവിടെ മതങ്ങളെയും ദൈവങ്ങളെയും ഉണ്ടാകാന്‍ കഴിയും?



Posted by പാവപ്പെട്ടവന്‍ to ....മൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍‍..... at Monday, June 07, 2010 10:18:00 PM

20. SULFI has left a new comment on your post "ആകാശത്തേക്ക് നടന്നു പോകുന്നവര്‍..":

ആദ്യായിട്ടാ. എന്ത് പറയണം എന്നറിയില്ല. ചിരിച്ചു കാണിക്കാനും പേടി. പല്ലിനു കുഴപ്പമുണ്ടെന്നു പറഞ്ഞു അത് മാറി വെക്കാന്‍ പറഞ്ഞാലോ.
എന്നാലും പറയുവാ. നല്ല ചിത്രം.



Posted by SULFI to സ്നേഹദീപം at June 8, 2010 12:49 AM

21. rafeeQ has left a new comment on your post "ഞാനൊരു തരം...":

നല്ല വരികളെ ശീര്‍ഷകം കൊണ്ട് പരിഹസിച്ചത്‌ എന്തിനാണ്?



Posted by rafeeQ to തണല്‍ at 7/6/10 9:48 PM

22. ഉപാസന || Upasana has left a new comment on your post "ഒരു രാജിക്കത്ത്":

ബാച്ചി ക്ലബ്ബില്‍ നിന്നു അഭിലാഷണ്ണനെ പുറത്താക്കണം
:-)



Posted by ഉപാസന || Upasana to ബാച്ചിലേഴ്സ് ക്ലബ്ബ് at Monday, June 07, 2010 11:56:00 AM

23. SULFI has left a new comment on your post "പകരക്കാരന്‍":

നല്ല ചിത്രം. കൂടെ മനോഹരമായ വരികളും.



Posted by SULFI to തോന്ന്യാക്ഷരങ്ങൾ at 2:40 AM, June 08, 2010

24. ക്ഷമ has left a new comment on your post "പഴയ നിയമം ആരാണെഴുതിയത്-3":

കാട്ടിപരുത്തി, മരണശേഷം ലഭിക്കുന്ന സര്‍ഗ്ഗവും നരകവും തന്നെയാണ് എല്ലാ മതഗ്രന്ഥങ്ങളും ഭൂമിയില്‍ തെറ്റുകള്‍ ചെയ്യരുത് എന്ന് പഠിപ്പിക്കവാന്‍ ചൂണ്ടികാട്ടുന്നത്. ഭൂമിയില്‍ പൂര്‍ണ്ണമായ മദ്യനിരോധനം അവതരിപ്പിക്കുന്നു എന്ന് നിങ്ങള്‍ അവകാശപ്പെടുന്ന അതെ ഖുര്‍ ആന്‍ തന്നെയാണ് സ്വര്‍ഗ്ഗത്തില്‍ മദ്യപ്പുഴ വാഗ്ദാനം ചെയ്യുന്നതും. ഭൂമിക്കും സ്വര്‍ഗ്ഗത്തിനും ഒരേ ദൈവം തന്നെയല്ലേ ഉള്ളത്? പിന്നെ എങ്ങനെ ഭൂമിയിലെ തിന്മ സ്വര്‍ഗത്തില്‍ നന്മയാകും?

വാക്കുകള്‍ക്കു സുതാര്യത ഇല്ലാതെ വരുമ്പോള്‍ സ്വാഭാകിമായും രചയിതാവിന്റെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടും. നിങ്ങളുടെ എഴുത്തുകളുടെ സമീപനം അറിയുവാന്‍ ഉള്ളതാണ് എന്നു തോന്നുന്നില്ല. "അറിയിക്കുവാന്‍" വേണ്ടിയാണ് എങ്കില്‍ അറിയിക്കുന്ന കാര്യങ്ങളില്‍ അറിവ് ഉണ്ടാവണം. ബൈബിളിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അത് ഇല്ല, അതുകൊണ്ടാണ് നിങ്ങള്‍ പല തെറ്റുകളും ആവര്‍ത്തിക്കുന്നത്. ഖുര്‍ ആന്‍ പോലും മറ്റൊരാക്ക് വിശദീകരിക്കാന്‍ പാകത്തിന് അറിവ് നിങ്ങള്‍ക്കുണ്ടോ എന്നും സംശയമാണ്. അല്ലെങ്കില്‍ എന്ത് കാരണത്തിന്റെ പേരിലാണെങ്കിലും നിങ്ങള്‍ ഖുര്‍ ആന്‍ സൂക്തങ്ങള്‍ ഇവിടുത്തെ കമന്റില്‍ നിന്നും നീക്കം ചെയ്യില്ലായിരുന്നു.



Posted by ക്ഷമ to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at June 7, 2010 5:33 PM

25. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ദുരന്തബാധിതര്‍ക്ക് നീതിയെവിടെ?":

ഭോപാലില്‍ ഉറങ്ങിക്കിടന്ന ആയിരങ്ങളുടെ മരണം മാത്രമല്ല സംഭവിച്ചത്. തലമുറകള്‍തന്നെ ദുരന്തത്തിനിരയായി. വാതകദുരന്തത്തിനുശേഷം ജനിച്ചുവീണ കുഞ്ഞുങ്ങള്‍ രോഗബാധിതരും അംഗവിഹീനരുമൊക്കെയാണ്. ദുരിതം ഇന്നും തുടരുന്നു. ഒരാള്‍ക്ക് ലഭിച്ച ഏറ്റവും വലിയ നഷ്ടപരിഹാരം നാലുലക്ഷം രൂപയാണ്. ദുരിതമനുഭവിക്കുന്ന ആയിരങ്ങള്‍ക്ക് ഒരുപൈസപോലും ലഭിച്ചില്ല. യൂണിയന്‍ കാര്‍ബൈഡ് കമ്പനിയെ നിയമപരമായ ബാധ്യതകളില്‍നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വലിയതോതില്‍ നടന്നു. അതിന്റെയെല്ലാം തുടര്‍ച്ചയാണ് ലോകത്തെ നടുക്കിയ ദുരന്തം സംബന്ധിച്ച കേസില്‍ ഇപ്പോള്‍ വന്ന വിധി. ഇന്നാട്ടില്‍ ആണവദുരന്തമുണ്ടായാല്‍ അതിന്റെ ബാധ്യതയില്‍നിന്ന് അമേരിക്കന്‍കമ്പനികളെ ഒഴിവാക്കാനുള്ള നിയമനിര്‍മാണത്തിനു ശ്രമിക്കുകയാണിപ്പോള്‍ യുപിഎ സര്‍ക്കാര്‍. അവര്‍ക്കുമുന്നില്‍ ജനങ്ങളില്ല- കോര്‍പറേറ്റുകളേയുള്ളൂ; ഇന്ത്യയില്ല- അമേരിക്കന്‍ വിധേയത്വമേയുള്ളൂ.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 8, 2010 12:29 AM

26. SULFI has left a new comment on your post "ഡബ്ബാവാലകള്‍":

ടബ്ബാ വാലകള്‍ എന്ന് കേട്ടരിഞ്ഞിട്ടെ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ആദ്യമായി അതിനെ കുറിച്ച് വ്യക്തമായി അറിഞ്ഞു.
വളരെ ഉപകാരപ്രദമായ പോസ്റ്റ്‌.
കൂടാതെ, ഈ കമെന്റില്‍ സെഞ്ചുറി തികക്കാനുള്ള ഭാഗ്യവും ഈ എളിയവനാനെന്നരിയുന്നു.



Posted by SULFI to തോന്ന്യാക്ഷരങ്ങൾ at 2:38 AM, June 08, 2010

27. SULFI has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

ഇതോ പ്രൊഫൈല്‍.
............ ഞാനൊന്നും പറയുന്നില്ലേ.
കലക്കി.



Posted by SULFI to ഇടിവാള്‍ at 1:25 AM, June 08, 2010

28. Renjith has left a new comment on your post "1.1 ചോദ്യങ്ങളും സംശയങ്ങളും - ഭാഗം രണ്ട്":

വളരെ നന്ദി സഹായി ,ഇപ്പോള്‍ ശരിയായി



Posted by Renjith to കമ്പ്യൂട്ടർ സഹായി at June 7, 2010 10:38 PM

29. Kuttettan has left a new comment on your post "പര്‍ദ ധരിച്ച പുരുഷന്മാര്‍":

@ antony

ഞാനും ഇടതു അനുഭാവിയാണ് ഇത് സ്ഥിരമായി വായിക്കുകയും ചെയ്യാറുണ്ട് ഇതിലെങ്ങും ഞാന്‍ ഇത് വരെ അഭിപ്രായം പറഞ്ഞിട്ടുമില്ല .
ഒരു സിനിമയെ കുറിച്ച് ആ കഥയില്‍ ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് സങ്കല്‍പ്പിച്ചു കഥയുണ്ടാക്കി അത് ഇതാണ് സത്യം എന്ന് വരുത്തി തീര്‍ക്കുന്നത് എന്ത് ബുദ്ധി ആണ് ?
ഞാന്‍ ഒന്നുകൂടി വ്യക്തമായി പറയട്ടെ ഞാന്‍ ഒരു കഥ എഴുതിയാല്‍ അത് എന്റെ ഭാവന ആണ് അല്ലെങ്കില്‍ എന്റെ അനുഭവം . അപ്പോള്‍ വേറെ ഒരാള്‍ എങ്ങനെ പറയും കഥ ഇങ്ങനെ അല്ലായിരുന്നു നടന്നത് എന്ന് ?
സിനിമയെ സിനിമ ആയി കാണുക.
ഇനി പ്രത്യേക വിഭാഗങ്ങളെ കുറിച്ചും എങ്ങും പരാമര്‍ശിക്കാന്‍ പാടില്ല എന്ന് കരുതേണ്ടി വരുമോ ഇത്തരം പ്രതിഷേധങ്ങള്‍ കണ്ടാല്‍ ?
വിവരമുള്ളവര്‍ വിവരമുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കട്ടെ ഇത്തരം വേണ്ടാത്ത കാര്യങ്ങളെ കുറിച്ച് കൂലങ്കലുഷമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യം ഇടതു ബുദ്ധി ജീവികള്‍ക്ക് ഉണ്ടോ ?



Posted by Kuttettan to വര്‍ക്കേഴ്സ് ഫോറം at June 8, 2010 1:46 AM

30. ഉപാസന || Upasana has left a new comment on your post "ഒരു രാജിക്കത്ത്":

ഏക്കെന്റ്രിക് : ഒകെ ഒകെ :-)



Posted by ഉപാസന || Upasana to ബാച്ചിലേഴ്സ് ക്ലബ്ബ് at Monday, June 07, 2010 11:59:00 AM

31. Jijo has left a new comment on your post "പര്‍ദ ധരിച്ച പുരുഷന്മാര്‍":

കേരളം എങ്ങോട്ട് പോകുന്നു എന്ന് വ്യക്തമായി മനസ്സിലാകുന്നു. സത്യനും ശ്രീനിവാസനും എല്ലാം ഈ മുസ്ലിം വിരുദ്ധത തുടങ്ങിയിട്ട് നാളേറെയായി. ‘കഥ പറയുമ്പോ’ളിലെ മുസ്ലിം അയല്പക്കത്തെ എത്ര ക്രൂരമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് നോക്കൂ. ‘പാസ്സഞ്ചറിലെ’ മുസ്ലിം കഥാപാത്രങ്ങൾ രണ്ട് പേരും മദ്യപിക്കുന്നവർ. ഒരുത്തൻ കോമാളി, മറ്റൊരുത്തൻ വില്ലൻ. കയ്യിൽ കെട്ടും, നെറ്റിയിൽ കുറിയും ഒക്കെയായി തികഞ്ഞ ഭക്തന്മാരായ സവർണ്ണ ഹിന്ദുക്കൾ മാത്രമേ ഇപ്പോൾ മലയാളി ‘പൊതുസമൂഹം’ എന്ന ലേബലിൽ വരാവൂ എന്നാർക്കോ നിർബന്ധമുള്ള പോലെ തോന്നും.



Posted by Jijo to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at June 7, 2010 12:46 PM

Reply via email to