1. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "The Nation at Stake":

Thus if the redoubtable RSS is now under the scanner in relation to the many acts of terror committed by Hindutva terrorists, this can only be seen as yet another instance of a conspiracy to malign the pre-eminent “nationalist” organization of Bharat.

Declare yourself a “patriot,” then berate the enemies of the nation.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 6, 2010 8:37 AM

2. NANZ has left a new comment on your post "പെണ്‍പട്ടണം":

@ കിരണ്‍സ്
രഞ്ജിത്ത്, വര്‍ണ്ണചിത്ര ബാനര്‍, നാലു സ്ത്രീ കഥാപാത്രങ്ങള്‍ എന്നൊക്കെ കേട്ടപ്പോള്‍ ഒരു പുതിയ തുടക്കമാകും എന്നു കരുതി. രഞ്ജിത്ത് തിരക്കഥയായിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നേനെ. കാരണം ആ സീനുകള്‍ അതേപടീ പകര്‍ത്തിവെച്ചാല്‍ പോലും ഭേദമായേനെ.

ശരിയാണ് പല സംവിധായകരും ഉടക്കുന്നുണ്ട്. പ്രേക്ഷകന്റെ തലയിലാണെന്ന് മാത്രം. രണ്ടാഴ്ചമുന്‍പ് ശ്രീനിവാസനും മോഹന്‍ലാലും കൂടി ഒരു ഉടക്കല്‍ ഉടച്ചു.ഹോ!! രണ്ടാഴ്ച എടൂത്തു തലയുടെ പെരുപ്പ് മാറാന്‍ :) :)
നന്ദി.



Posted by NANZ to സിനിമാടാക്കീസ് at August 6, 2010 8:31 AM

3. pakkaran നിങ്ങളുടെ പോസ്റ്റ് "ഗര്‍ഭിണികള്‍ നോമ്പെടുക്കരുത്...!!!..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)
പാക്കരനു മനസ്സിലാകുന്നില്ലെങ്കില്‍ തുണിപൊക്കി കാണിച്ചു തരാം. അപ്പോള്‍ മനസ്സിലാകും 2+1=3 !

ഞാന്‍ ബോധ്യപ്പെടുത്തി തരാമായിരുന്നു എന്ത് ചെയ്യാം താങ്കള്‍ക്ക് ഇങ്ങനാണല്ലോ ഇഷ്ടം

2+1=2¾



pakkaran , bright ലേക്ക് 2010, ഓഗസ്റ്റ് 6 8:28 am ന് പോസ്റ്റ് ചെയ്തത്

4. jayanEvoor has left a new comment on your post "ഇലച്ചിറകുകള്‍":

രസകരമായ ചിന്ത!

പറക്കൽ എപ്പോഴും
കീഴേക്കു തന്നെ
ആവണം എന്നില്ല....

ഒരു വേള കാറ്റിൽ
ബഹുദൂരം
മുകളിലേക്കും
ദൂരേക്കും
പറക്കാനായാലോ!?

എങ്കിലും
ഈ പറക്കമുറ്റലിൽ
ആദ്യയാത്ര
കീഴേക്കു തന്നെ!

പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം!



Posted by jayanEvoor to ഋതുഭേദങ്ങള്‍ at 9:28 PM

5. NANZ has left a new comment on your post "പെണ്‍പട്ടണം":

@ വിനയന്‍
കമന്റിനു നന്ദി. അഭിപ്രായങ്ങള്‍ക്കും.
വളരെ സന്തോഷം, കാരണം ഈ സിനിമ കാണുമ്പോള്‍ എന്റെ മനസ്സിലൂടെ കടന്നു പോയത് ‘അങ്ങാടിതെരു’ എന്ന തമിഴ് സിനിമ തന്നെയാണ്. ഇടവേളക്ക് ഞാന്‍ ആലോചിക്കുക കൂടി ചെയ്തു ഈ കഥാ തന്തു ഒരു തമിഴ് സംവിധായകന് കിട്ടിയിരുന്നെങ്കില്‍ അവന്‍ എത്ര ഉജ്ജ്വലമാക്കുമായിരുന്നു ഈ സിനിമ എന്ന്.

ഡീ ഗ്ലാമറൈസ്ഡ് എന്നു പറയുമ്പോള്‍ മാലിന്യം വാരുന്ന സ്ത്രീകള്‍ അവരുടെ വേഷവിധാനം എന്നു മാത്രമായ സൂചനയല്ല. പതിവു സിനിമകളിലെ (ബ്യൂട്ടീപാര്‍ലറില്‍ നിന്നിറങ്ങിവരുന്ന കെട്ടുകഥാപാത്രങ്ങള്‍) കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളുമായി നോക്കുമ്പോള്‍ ഇത് ഒരു യഥാര്‍ത്ഥജീവിതത്തിലെ ആളുകളുടെ കഥയാണ്.ആ നിലക്കും.
പിന്നെ, വിനയന്‍ പറഞ്ഞതില്‍ കാര്യമില്ലാതില്ല. കാരണം ഈ നാലു കഥാപാത്രങ്ങളെ കുറച്ചുകൂടി റിയലിസ്റ്റിക്കായി അവതരിപ്പിച്ചിരുന്നെങ്കില്‍ (അവരുടെ ഡ്രസ്സും മറ്റു പ്രോപ്പര്‍ട്ടീസുമൊക്കെ അത്ര പഴക്കം ചെന്നതല്ല സിനിമയില്‍) നന്നായിരുന്നു. പക്ഷെ ആ ഒരു ഭാഗത്തെമാത്രം പറയണ്ട കാരണം മൊത്തം എക്സിക്യൂഷന്‍ ബിലോ ആവറേജ് ആണ്. അതാണ് ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ചത് വി എം വിനുവിനും സജ്ജീവ് ശങ്കറിനു പോലും ഈ സിനിമയെ ഒരു സ്റ്റെപ്പ് മുകളിലേക്ക് എടുത്തുവെക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന്. പല സ്വീക്കന്‍സുകളും ഭയങ്കര അമച്ച്വറിഷ് ആണ്. ഇത്രയും എക്സ്പീരിയന്‍സ് ഉള്ള കാമറാമന്‍ സജ്ജീവ് ശങ്കറൊന്നും അങ്ങിനെ ചെയ്യാന്‍ പാടില്ലാത്തതാണ്.

ലോഹിയെക്കുറിച്ച് ഫീല്‍ഡില്‍ പറഞ്ഞിരുന്ന ഒരു തമാശ ഉണ്ട് “ലോഹിക്ക് ജനറേറ്ററിന്റെ ശബ്ദം കേട്ടല്ലേ തിരക്കഥ വരൂ” എന്ന് :) പലതും അദ്ദേഹം സെറ്റിലിരുന്ന് എഴുതിയതാണ്. പ്രത്യേകിച്ച് അദ്ദേഹം സംവിധായകനായി അവതരിക്കുന്നതിനു തൊട്ടുമുന്‍പു മുതല്‍.



Posted by NANZ to സിനിമാടാക്കീസ് at August 6, 2010 8:28 AM

6. അപ്പു has left a new comment on your post "Sukumar Azhikode":

കലക്കി സർ....



Posted by അപ്പു to കൈപ്പള്ളി (PhotoBlog) at 6:13 AM, August 06, 2010

7. mini//മിനി has left a new comment on your post "ഒരു കടങ്കഥ":

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. ഇതിന്റെ ഇലകൾ ചൂടു വെള്ളത്തിലിട്ട് പിഴിഞ്ഞെടുത്ത ജൂസ്, നമ്മുടെ ഷാമ്പു വരുന്നതിനു മുൻപ് നാട്ടിൻ‌പുറത്തെ സുന്ദരിമാർ കുളിക്കുന്നതിനു മുൻപ് തലമുടിയിൽ തേച്ച് പിടിപ്പിക്കാറുണ്ട്. പനങ്കുല പോലുള്ള മുടിയുടെ സൂത്രം ഇതാണെന്ന് പറയുന്നു.
Botanical Name: Mussaenda frondosa
Family : Rubiaceae
വെളീല എന്ന് എന്റെ നാട്ടിൻപുറത്തുകാർ പറയുന്നു.
വലിയ തോട്ടങ്ങളിൽ ‘മുസേണ്ട’ എന്ന പേരിൽ കയറിക്കൂടി പലനിറങ്ങളിൽ പൊങ്ങച്ചം കാട്ടിയിരുന്ന ‘ആ ചെടിയുടെ തനിനാടൻ പൂർവ്വികൻ!
ഇപ്പൊഴും കേരളത്തിലെ പുഴക്കരയിലും വയൽക്കരയിലും പൂവിട്ട് നിൽക്കാറുണ്ട്.
ഉത്തരം പറഞ്ഞ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at August 06, 2010 7:08 AM

8. ശ്രീ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 56":

ഹോ! ഇനിയെന്താകുമോ എന്തോ...


അല്ല, അപ്പോ ഡോയ്‌ഷ്ലാന്റിന്റെ വിശേഷങ്ങള്‍???



Posted by ശ്രീ to സ്റ്റോം വാണിംഗ്‌ at August 6, 2010 4:07 AM

9. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ജനന-മരണ-വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍...":

ആധുനിക ശാസ്‌ത്രസാങ്കേതിക വിദ്യകള്‍ ഫലപ്രദമായി ഉപയോഗിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണനിര്‍വഹണത്തിന്റെ ഗതിവേഗം കൂട്ടുന്നതിനും കാര്യക്ഷമമാക്കുന്നതിനും വേണ്ടിയുള്ള പരിശ്രമങ്ങളുടെ ‘ഭാഗമാണ് ഈ നടപടികള്‍. കംപ്യൂട്ടര്‍വല്‍ക്കരണം സംബന്ധിച്ചുള്ള സാമ്പ്രദായിക കാഴ്‌ചപ്പാടില്‍നിന്നും നിലപാടുകളില്‍നിന്നും ജീവനക്കാരും ‘ഭരണസമിതികളും മാറേണ്ടതുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഭരണാധികാരികളുടെയും ജീവനക്കാരുടെയും താല്‍പ്പര്യങ്ങള്‍ക്കുപരി പൊതുജനങ്ങളുടെ താല്‍പ്പര്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്.

ജനന-മരണ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് 1970 മുതല്‍ക്കുള്ള പഴയകാല വിവരങ്ങളുടെ ഇലൿട്രോണിക് ശേഖരണം പൂര്‍ത്തീകരിച്ചെങ്കില്‍ മാത്രമേ എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഈ നിലയില്‍ നല്‍കാന്‍ കഴിയൂ. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ‘ഭരണസമിതികളും ജീവനക്കാരും കാര്യമായ താല്‍പ്പര്യവും ശ്രദ്ധയും എടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 6, 2010 8:24 AM

10. നിസ്സഹായന്‍ നിങ്ങളുടെ പോസ്റ്റ് "ഗര്‍ഭിണികള്‍ നോമ്പെടുക്കരുത്...!!!..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

-:) 2+1=2¾ പാക്കരാ, എന്റെ ബാക്കി 1/4 ഭാഗം കടിച്ചെടുത്തത് നീയായിരുന്നെല്ലേ കൊച്ചു കള്ളാ .....:)



നിസ്സഹായന്‍ , bright ലേക്ക് 2010, ഓഗസ്റ്റ് 6 8:42 am ന് പോസ്റ്റ് ചെയ്തത്

11. Denish Sebastian നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആന്‍ ദൈവികവെളിപാടോ അതല്ല വെളിച്ചപ്പാടോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ വിഷയത്തെക്കുറിച്ച് പഠിക്കണം എന്ന് ആഗ്രഹിച്ചിരിക്കുകയായിരുന്നു. തുടര്‍ന്നുള്ള പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.



Denish Sebastian , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഓഗസ്റ്റ് 6 4:31 am ന് പോസ്റ്റ് ചെയ്തത്

12. അപ്പു has left a new comment on your post "കമന്റ് സെറ്റിങ്ങുകള്‍":

കുടിവെള്ളം ബ്ലോഗിന്റെ ടെമ്പ്ലേറ്റ് മാറ്റിയിരുന്നോ ഈ പ്രശ്നം കാണുന്നതിനു തൊട്ടുമുമ്പ്? ചില ടെമ്പ്ലേറ്റുകളുടെ പ്രശ്നമാണ് ഇങ്ങനെ കമന്റ് ഓപ്ഷൻ പ്രവർത്തിക്കാതിരിക്കുന്നത്. ഏതായാലും താങ്കളുടെ ബ്ലോഗിൽ ഇപ്പോൾ ഈ പ്രശ്നം പരിഹരിച്ചിരിക്കുന്നതായി കാണുന്നു.



Posted by അപ്പു to ആദ്യാക്ഷരി at 6 August 2010 06:13

13. manoj pm has left a new comment on your post "യുഡിഎഫിന്റെ അട്ടപ്പാടി നയം":

അട്ടപ്പാടിയിലുള്‍പ്പെടെയുണ്ടായ ഭൂമിപ്രശ്നം പരിഹരിക്കാന്‍ 1975ലാണ് കേരള നിയമസഭ നിയമം പാസാക്കിയത്. പട്ടികവര്‍ഗക്കാരുടെ ഭൂമി അന്യാധീനപ്പെടുന്നത് തടയാനും അന്യാധീനപ്പെട്ടത് തിരിച്ചുപിടിക്കാനുമുള്ള നിയമം. ആ നിയമം പക്ഷേ, നടപ്പാക്കാന്‍ കഴിഞ്ഞില്ല. ആദിവാസികളില്‍നിന്ന് അറിഞ്ഞും അറിയാതെയും തട്ടിപ്പുനടത്തിയും അല്ലാതെയും ഭൂമി കൈവശംവച്ച് കൃഷിചെയ്യുന്നവര്‍ അവിടെ ഏറെയുണ്ട്്. അത്തരക്കാരെ ഒന്നടങ്കം ഇറക്കിവിട്ട് കൃഷിഭൂമിയാകെ ആദിവാസികള്‍ക്ക് തിരികെ നല്‍കാനുള്ള സാഹചര്യമല്ല അന്ന് നിലനിന്നത്. നിയമം നടപ്പാക്കാന്‍ചെന്ന ഒറ്റപ്പാലം ആര്‍ഡിഒയ്ക്ക് മര്‍ദനമേറ്റ് തിരിച്ചുപോകേണ്ടിവന്നു. 1960നുശേഷം നടന്ന എല്ലാ ഭൂമി കൈമാറ്റങ്ങളും അസാധുവാക്കുന്ന ആ നിയമം നടപ്പാക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് പ്രശ്നത്തിന് പരിഹാരം കണ്ടേതീരൂ എന്ന ബോധ്യത്തില്‍ 1966ല്‍ പുതിയ നിയമം കൊണ്ടുവന്നത്. ആ നിയമം രാഷ്ട്രപതി തിരിച്ചയച്ചു. പിന്നീട് പഴുതടച്ച നിയമമുണ്ടാക്കാന്‍ 1999 വരെ കാത്തുനില്‍ക്കേണ്ടിവന്നു. ഹൈക്കോടതിയില്‍ കേസ്, സ്റേ എന്നിവയൊക്കെ ഉണ്ടായെങ്കിലും സുപ്രീംകോടതി ആ നിയമത്തിന് അന്തിമ അംഗീകാരം നല്‍കുകയാണുണ്ടായത്. 1986 ജനുവരി 24 വരെ കൈവശംവച്ച ഭൂമിക്ക് സംരക്ഷണം നല്‍കുന്ന നിയമമാണ് '99ലേത്. ആദിവാസികളില്‍നിന്ന് വാങ്ങിയതാണെങ്കിലും അഞ്ച് ഏക്കര്‍വരെ ഭൂമി കര്‍ഷകര്‍ക്ക് കൈവശംവയ്ക്കാം; പകരമായി അത്രതന്നെ ഭൂമി കണ്ടെത്തി ആദിവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കും. അഞ്ച് ഏക്കറില്‍ കൂടുതലാണ് കൃഷിക്കാരന്റെ കൈവശഭൂമിയെങ്കില്‍ കൂടുതലുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് ആദിവാസികള്‍ക്ക് വിതരണംചെയ്യും. നാട്ടില്‍ നിലനില്‍ക്കുന്ന സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുത്താണ് ഇത്തരമൊരു നിയമം നിയമസഭ ഐകകണ്ഠ്യേന പാസാക്കിയത്.



Posted by manoj pm to P M MANOJ | പി എം മനോജ് at August 6, 2010 8:00 AM

14. jayanEvoor has left a new comment on your post "3- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീമതി. മാണിക്യ...":

ഒന്നാംതരം അഭിമുഖം!

ഓരോ തവണയും മെച്ചപ്പെട്ടു വരുന്നുണ്ട്.

(മറുപടി പറയുന്നതിൽ ചേച്ചി ബെർളിയെ കാതങ്ങൾ പിന്നിലാക്കി.)



Posted by jayanEvoor to നട്ടപ്പിരാന്തുകള്‍ at Friday, August 06, 2010 5:49:00 AM

15. NANZ has left a new comment on your post "പെണ്‍പട്ടണം":

@ shajiqatar
വരവിനും അഭിപ്രായത്തിനു സന്തോഷം.സാധിക്കുമെങ്കില്‍ ഈ ചെറിയൊരു സിനിമ കണ്ടു നോക്കു. സൂപ്പര്‍ താരങ്ങളുടെ അമാനുഷികതയൊന്നുമില്ലാത്ത റിയല്‍ ജീവിതത്തിന്റെ ചിത്രം കാണാം (റിയലിസ്റ്റിക്കായി മുഴുവന്‍ ചിത്രീകരിച്ചിട്ടില്ലെങ്കിലും)


@ ജീവി കരിവെള്ളൂര്‍
ഒരു ബാലേട്ടന്റെ അപ്രതീക്ഷിത വിജയമാണല്ലോ വി എം വിനുവിനെ ഒരു സംവിധായകനായി പിടീച്ചു നിര്‍ത്തുന്നാത്. മലയാള സിനിമയെ സംബന്ധിച്ച് ഹിറ്റുകള്‍ ഉണ്ടാക്കുന്നവന്‍ ആണല്ലോ ‘നല്ല സംവിധായകന്‍’ :) :) നന്ദി



Posted by NANZ to സിനിമാടാക്കീസ് at August 6, 2010 8:19 AM

16. കെ.പി.സുകുമാരന്‍ has left a new comment on your post "3- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീമതി. മാണിക്യ...":

രണ്ടാം ചോദ്യം: ഒരു ഭാര്യ എന്ന നിലയില്‍ ഭര്‍ത്താവിന്റെ ഏത് സ്വഭാവമാണ് ഏറ്റവും വെറുപ്പ് തോന്നിയിട്ടുള്ളത്?

ഉത്തരം: ചില അത്യാവശ്യ കാര്യങ്ങള്‍ പറയാതെ പോകും പിന്നെ ചോദിക്കുമ്പോള്‍ "ങ്ഹേ ഞാന്‍ അതു പറഞ്ഞില്ലാരുന്നോ?" എന്നൊരു ഉരുണ്ടുകളി അതു കാണുമ്പോള്‍... .

പല ദാമ്പത്യങ്ങളിലും അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്ന ഒരു സംഗതിയാണിതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഭര്‍ത്താവ് എവിടെ പോകാന്‍ തുനിയുമ്പോഴും എവിടെയാണ് പോകുന്നതെന്ന് ചോദിക്കുക. പറയാതെ പോവുകയാണെങ്കില്‍ അതിന്റെ പേരില്‍ ചില്ലറ വഴക്കിന് കാരണമാക്കുക. പറയാതെ പോകേണ്ടുന്നതായ കാരണങ്ങള്‍ ഭര്‍ത്താവിന് ഉണ്ടായേക്കാം. അത്തരം അവസരങ്ങളില്‍ ചോദ്യം ചെയ്യല്‍ ഒരു അലോസരം ഭര്‍ത്താവിന് തോന്നുകയും ചെയ്യും. ഓരോ വ്യക്തിക്കും അല്പം സ്വകാര്യത കാണും. അത് അംഗീകരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. ഓരോ വ്യക്തിയും ആത്യന്തികമായി ഒരു വ്യക്തി മാത്രമാണ്. എവിടെയായാലും പോകുമ്പോള്‍ അത് ഭാര്യയോട് പറയുകയും, പറഞ്ഞാല്‍ മാത്രം മനസ്സിലാക്കുകയും പറയാതിരുന്നാല്‍ ഭാര്യ ചോദിക്കാതിരിക്കുകയും ചെയ്യുന്ന ശീലം എത്ര നല്ലതാണെന്നും ഞാന്‍ ആലോചിക്കാറുണ്ട്.

അഭിമുഖം നന്നായിട്ടുണ്ട്, ആശംസകള്‍ ...



Posted by കെ.പി.സുകുമാരന്‍ to നട്ടപ്പിരാന്തുകള്‍ at Friday, August 06, 2010 6:34:00 AM

17. കെ.പി.സുകുമാരന്‍ has left a new comment on your post "3- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീമതി. മാണിക്യ...":

അഭിമുഖം നന്നായിട്ടുണ്ട്. ഒന്നാം വായനയില്‍ ഒരു ചോദ്യവും ഉത്തരവും മനസ്സിലാകാത്തതിന്റെ പേരില്‍ എഴുതിപ്പോയ കമന്റ് ഡിലീറ്റേണ്ടി വന്നു.

ആശംസകളോടെ,



Posted by കെ.പി.സുകുമാരന്‍ to നട്ടപ്പിരാന്തുകള്‍ at Friday, August 06, 2010 6:38:00 AM

Reply via email to