1. arshu has left a new comment on your post "അഴിമതിമുക്ത സ്വയംഭരണത്തിനായി ജനകീയ ഐക്യവേദി":

sir, will it become an anti cpm movement? is there any muslim organisation to support????



Posted by arshu to വായന‌ at Wednesday, August 11, 2010 9:08:00 AM GMT+05:30

2. ഏറനാടന്‍ has left a new comment on your post "പ്രകാശിതപൂരിതം.":

പ്രകാശിതപൂരിതമാം അന്ത:രംഗം.



Posted by ഏറനാടന്‍ to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at August 11, 2010 7:05 AM

3. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ബാബുരാജ് - പാടുക പാട്ടുകാരാ":

ബാബുരാജ് - പാടുക പാട്ടുകാരാ കാണാന്‍ പോകും മുന്‍പ് ചലച്ചിത്ര സംവിധായകനായ സുഹൃത്ത് പറഞ്ഞു “ബാബുരാജിപ്പോ ഫാഷനാണ്, പലര്‍ക്കും. ഇതു നന്നാവാനിടയില്ല “

തിരശ്ശീല വീണപ്പോള്‍ അദ്ദേഹം കുറേ നേരം മിണ്ടാതിരുന്നു. പിന്നെ മന്ത്രിച്ചു

“ബാബുക്കയെ നമ്മള്‍ സിനിമാക്കാരൊക്കെ ശരിക്ക് അറിഞ്ഞിട്ടില്ല”



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 11, 2010 9:04 AM

4. mini//മിനി has left a new comment on your post "‘ഒറുക്ക്’, വില 999 രൂപ മാത്രം":

ചിതല്‍/chithal-, Sabu M H-, ഗിനി-, ഇ.എ.സജിം തട്ടത്തുമല-, രസികന്‍-, ഭൂതത്താന്‍-, MyDreams-, ബിന്ദു കെ പി-, ഗന്ധർവൻ-, Kalavallabhan-, റോസാപ്പൂക്കള്‍-, Akbar-, മാട്ടേട്ടന്‍ | മറാട്ട്.എല്‍.റ്റി-, ഫിലിംപൂക്കള്‍-,

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. അക്ഷരത്തെറ്റ് ഏതാണെന്ന് മനസ്സിലായില്ല. ഇത് കണ്ണൂർ ഭാഷയാണേ,



Posted by mini//മിനി to മിനി കഥകള്‍ at August 11, 2010 6:47 AM

5. Vellayani Vijayan/വെള്ളായണിവിജയന്‍ has left a new comment on your post "ഇടപ്പള്ളി മീറ്റിൽ ഒരു അനോണി ചാരൻ!":

കലക്കീട്ടുണ്ട് ജയാ.ആശംസകള്‍..........



Posted by Vellayani Vijayan/വെള്ളായണിവിജയന്‍ to അവിയൽ..! at August 10, 2010 5:48 PM

6. jayanEvoor has left a new comment on your post "ഇടപ്പള്ളി മീറ്റിൽ ഒരു അനോണി ചാരൻ!":

സജിം തട്ടത്തുമല
എനിക്കും ഇന്നലെയാണ് സമയം ഒത്തു വന്നത്.

ഞാനും ഡെസ്പായിരുന്നു മിനിഞ്ഞാന്ന്.... പിന്നെ എല്ലാ ബ്ലോഗർമാരും എന്റെ സഹോദരീസഹൊദരന്മാരാണ് എന്ന പ്രതിജ്ഞ ഓർമ്മ വന്നു.... സഹോദരങ്ങൾക്കിടയിലെ കുഞ്ഞുപിണക്കങ്ങൾ അപ്പോഴേ മറക്കുമല്ലോ... അതോടെ വീണ്ടും ഉഷാറായി!
പുതിയപോസ്റ്റ് പോരട്ടെ!

ചിതൽ
സന്തോഷം, അനിയാ!
കുമാരൻ കഴുത്തിനു പിടിക്കാൻ വന്നാൽ നോ പ്രോബ്ലം!
ഞാൻ തവളക്കാൽ ശരിയാക്കി വച്ചിട്ടുണ്ട്!
അതുകണ്ടാൽ ആൾ വീഴും!
അനിയൻ തച്ചപ്പുള്ളി

ഏറനാടൻ
നന്ദി സുഹൃത്തേ!
അടുത്ത മീറ്റിൽ പാക്കലാം!

കൃഷ്
സന്തോഷം.
അടുത്ത മീറ്റിലേക്കു സ്വാഗതം!

അപ്പൂട്ടൻ
à´¹! à´¹!
കണ്ടാൽ കോളേജ് കുമാരൻ തന്നെ!

കൊട്ടോട്ടിക്കാരൻ
എനിക്കിതു വരണം!
സൽമൽ ഖാൻ, ഗുൽമൽ ഖാൻ എന്നൊക്കെ പറഞ്ഞ് പുകഴ്ത്തിയ എനിക്കിതു വരണം!

സോണ ജി
നന്ദി അനിയാ...
കാണാം!



Posted by jayanEvoor to അവിയൽ..! at August 10, 2010 7:41 PM

7. ദൈവം has left a new comment on your post "നിന്നെ ഞാനൊന്ന് ചിരിപ്പിച്ചോട്ടെ?":

ഹ ഹ ഹ ഹ ഹ എന്റമ്മോമ്മോ ഹഹഹഹ ഹഹഹ ഹോ ഹ ഹഹ് ഹ
ചിരിച്ചു ചിരിച്ചു മരിച്ചു!



Posted by ദൈവം to ഋതുഭേദങ്ങള്‍ at 10:30 PM

8. Anonymous has left a new comment on your post "ഇന്ത്യന്‍ കോഫീ ഹൗസിലേക്ക്...":

"കൂട്ടുകറിയും തൈരും കൂട്ടിക്കുഴച്ചുള്ള ആ 'അവസാന പിടുത്ത'ത്തിന്റെ രുചി ഇപ്പോഴും നാവിൻ തുമ്പിൽ നിൽക്കുന്നു."
"തലയിൽ പ്രത്യേകരീതിയിൽ മെടഞ്ഞ തൊപ്പിയും ധരിച്ച്‌, കയ്യിലെ ട്രേയിൽ നിന്നും ചൂടുകരിങ്ങാലിവെള്ളം നിറച്ച ഗ്ലാസ്സ്‌ മേശപ്പുറത്തുവച്ച്‌, 'എന്താണ്‌ കഴിക്കാൻ വേണ്ടത്‌?' എന്ന ചോദ്യഭാവത്തിൽ നിൽക്കുന്ന ഒരു വെള്ള വസ്ത്രധാരി കണ്മുന്നിൽ തെളിയുന്നു."

AGREE with you 100%. The saga of Coffee House is extra ordinary..



Posted by Anonymous to കുട്ടപ്പചരിതം at 11 August 2010 06:33

9. ശ്രീ has left a new comment on your post "അനർഘനിമിഷങ്ങൾ..!!":

ആഹാ... അടിപൊളി!

നന്നായി, ഹരീഷേട്ടാ... ചിത്രങ്ങളും അടിക്കുറിപ്പുകളും :)



Posted by ശ്രീ to കല്ല്യാണസൗഗന്ധികം at August 11, 2010 8:26 AM

10. ഒരു നുറുങ്ങ് has left a new comment on your post "ബ്ലോഗ്‌ മീറ്റിൽ നിന്നും.":

അപ്പുട്ടാ..വരാനൊത്തില്ലെന്നാലും
എല്ലാം വന്നറിഞ്ഞപോലായി!
പോട്ടംസ് ഏറെ വാചാലം!
ഓൾ സൂപര്‍ !



Posted by ഒരു നുറുങ്ങ് to അപ്പൂട്ടന്റെ ലോകം. at August 11, 2010 8:23 AM

11. Fazil നിങ്ങളുടെ പോസ്റ്റ് "സത്യാന്വേഷണത്തിന്റ തത്വശാസ്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സുശീല്‍ കുമാര്‍ പി പി പറഞ്ഞു...

പോളിന്റെ മുന്നില്‍ രണ്ട് പെട്ടികളെയുള്ളു. ലോട്ടറി നറുക്കെടുപ്പില്‍ പത്തുലക്ഷം ടിക്കറ്റുകള്‍ ഉണ്ടെങ്കില്‍ അതില്‍ ഒരേ നമ്പറിന്‌ വീണ്ടും നറുക്കു വീഴാനുള്ള സാധ്യത പത്തു ലക്ഷത്തില്‍ ഒന്നു മാത്രമാണ്‌. ഇവിടെ അത് അന്‍പതു ശതമാനമാണ്‌. അത് ഒരു നാണയം മുകളിലേക്കിട്ട് താഴേക്കു വീഴുമ്പോള്‍ ഒരേ വശം ആവര്‍ത്തിച്ചു വീഴാനുള്ള സാധ്യതയ്ക്കു തുല്യമാണ്‌.



താങ്കളുടെ കണക്കുകളില്‍ ചെറിയ തെറ്റുകള്‍ ഉണ്ടെന്നു ഓര്‍മിപ്പിക്കുന്നു. 50% ആണ് സാധ്യത എന്ന ആരോപണം ശരിയല്ല. അങ്ങനെ ആണെങ്കില്‍ ക്രിക്കറ്റില്‍ ടോസ് നേടുന്ന ക്യാപ്ടന്‍ പോളിനെ പോലെ പ്രശസ്തനായേനെ.

ഇവിടെ പോള്‍ എട്ടു പ്രവചനങ്ങള്‍ (വേള്‍ഡ് കപ്പില്‍) തുടര്‍ച്ചയായി ശരിയാക്കി എന്നതാണ് ശ്രദ്ധിക്കപ്പെട്ട കാര്യം. ജയം അല്ലെങ്കില്‍ തോല്‍വി എന്ന സാധ്യത വച്ച് നോകുമ്പോള്‍ പോളിന് 256 വ്യത്യസ്ത രീതികളില്‍ പ്രവചിക്കാമായിരുന്നു; അതില്‍ ഒന്ന് മാത്രം ശരി, ബാകിയെല്ലാം തെറ്റ്. ഇവിടെ വിജയിക്കാനുള്ള സാധ്യത 1:256 അഥവാ 0.39% മാത്രം ആണ്. പോളിന്‍റെ ഇതുവരെ ഉള്ള 14 ശ്രമങ്ങളിലെ (12 വിജയങ്ങള്‍) സാധ്യത 1:154 അഥവാ 0.65% ആണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കുക.

താങ്കളുടെ ലോട്ടറിയുടെ കണക്കു വളരെ ശരിയാണ്. ഇനി ഇതേ ലോജിക് ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തില്‍ ഒന്ന് ഉപയോകിച്ച് നോക്കൂ. അത് ഈ പ്രപഞ്ചത്തിന്റെ ശ്രഷ്ടാവിലേക് വിരല്‍ ചൂണ്ടും.
ചിന്തിക്കുന്ന ജനങ്ങള്‍ക് പല ദൃഷ്ടാന്തങ്ങളുമുണ്ട് (2:164).



Fazil , bright ലേക്ക് 2010, ആഗസ്റ്റ് 11 12:37 രാവിലെ ന് പോസ്റ്റ് ചെയ്തത്

12. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "ഇടപ്പള്ളി മീറ്റിൽ ഒരു അനോണി ചാരൻ!":

nalla ugran post.nalla bhagiyaayittu avatharippichu.palathum vaayichu chirichupoyi.



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to അവിയൽ..! at August 10, 2010 5:57 PM

13. jayanEvoor has left a new comment on your post "പീലിച്ചായന്റെ കടും കൈ....!!":

അപ്പച്ചൻ ഒഴാക്കൽ

കലാവല്ലഭൻ

ഒറ്റയാൻ

മിഴിനീർത്തുള്ളി

തൊമ്മി

ആളവൻതാൻ....

പീലിച്ചായൻ - റാഹേൽ ഫാമിലി സന്ദർശിച്ച രസികന്മാർക്കെല്ലാം ഈ ക്രിസ്മസിന് താറാവിറച്ചി ഫ്രീ....!

നേരേ ചേപ്പാട്ടേക്കു പോരെ!



Posted by jayanEvoor to എന്റെ കഥകള്‍ at August 10, 2010 7:11 PM

14. കെ.പി.സുകുമാരന്‍ has left a new comment on your post "എന്റെ ആദ്യ ബ്ലോഗ് മീറ്റ്":

ഒരു കമന്റ് കൂടി എഴുതുന്നു. ബൂലോഗത്തെ ഒരു പ്രവണതയെ ആത്മവഞ്ചനയായി ഞാന്‍ കാണുന്നത്കൊണ്ടാണ് എഴുതുന്നത്. എന്റെ ഭാഗത്താണ് ന്യായം എന്നും തോന്നുന്നത്കൊണ്ടാണ് വീണ്ടും എഴുതുന്നത്. പ്രയാസമുണ്ടാക്കുന്നുണ്ടെങ്കില്‍ ബ്ലോഗുടമക്ക് ഇത് ഡിലീറ്റ് ചെയ്യാവുന്നതാണ്.

ബ്ലോഗിലെ അനോനിപേരുകാര്‍ ബ്ലോഗ് മീറ്റുകളില്‍ സനോനിപേരുകളിലാണ് പരസ്പരം പരിചയപ്പെടുത്തുന്നത് എന്നും പിന്നെന്തിന് ബ്ലോഗെഴുത്തില്‍ മാത്രം മറഞ്ഞിരുന്ന് എഴുതണം എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ കലികൊണ്ട് ചിത്രകാരന്‍ എഴുതിയ കമന്റ് മേലെ കണ്ടല്ലൊ. ഞാന്‍ ബ്ലോഗില്‍ വന്നത് മുതല്‍ ഇതിനെ എതിര്‍ക്കുന്നുണ്ട്. സഹബ്ലോഗര്‍മാരെ തെറി പറയാനും വ്യക്തിഹത്യ നടത്താനും കൂട്ടത്തോടെ വന്ന് അഹിതമായി തോന്നുന്നവരുടെ ബ്ലോഗ് പൂട്ടിക്കാനും ഈ അനോനൊമിറ്റി ദുരുപയോഗം ചെയ്യുന്നത്കൊണ്ടാണ് എതിര്‍ക്കാറുള്ളത്. ബ്ലോഗെഴുത്ത് സുതാര്യമായിരിക്കണം എന്ന ആത്മാര്‍ത്ഥത കൊണ്ടാണ് അപ്രകാരം ഒരു നിലപാട് ഞാന്‍ സ്വീകരിക്കുന്നത്.

ചിത്രകാരന്‍ ചിത്രകാരന്റെ അനന്യബ്ലോഗ് ശൈലിയിലാണ് എനിക്കെതിരെ പ്രതികരിച്ചത്. എന്നാല്‍ ഞാന്‍ അനോനിമിറ്റിയെ എതിര്‍ത്തപ്പോള്‍ കണ്ണൂരിലെ ഒരു സീനിയര്‍ ബ്ലോഗര്‍ വളരെ മാന്യമായും കുലീനമായും ബ്ലോഗില്‍ ഒളിഞ്ഞിരുന്ന് എഴുതേണ്ടി വരുന്ന അവസ്ഥയെ ശക്തമായി ന്യായീകരിച്ചിരുന്നു. എന്നാല്‍ അതേ ബ്ലോഗര്‍ പില്‍ക്കാലത്ത് എങ്ങനെ ബ്ലോഗാം എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ ഗ്രന്ഥകര്‍ത്താവിന്റെ പേരായി കൊടുത്തത് സ്വന്തം പേര്‍ തന്നെയായിരുന്നു. പിന്നെയും കുറെ ബ്ലോഗ് രചനകള്‍ പുസ്തകമായി. അതിലൊക്കെ സ്വന്തം പേര്‍ ബ്ലോഗര്‍മാര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.

ബ്ലോഗിനോടുള്ള ചിറ്റമ്മനയവും അവഗണനയും ബ്ലോഗര്‍മാര്‍ തന്നെ കാട്ടുന്നു എന്നാണിത് കാണിക്കുന്നത്. അതേ സമയം അച്ചടിമാധ്യമങ്ങളോട് ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്തുകയും ചെയ്യുന്നു. ബ്ലോഗ് എന്നത് അത്രയ്ക്കും മോശമായ ഒരു മാധ്യമമാണോ? അച്ചടി മാധ്യമങ്ങളോട് കാണിക്കുന്ന കൂറ് ബ്ലോഗര്‍മാര്‍ക്ക് ബ്ലോഗിനോടും കാണിച്ചുകൂടേ? ബ്ലോഗിലാവുമ്പോള്‍ എനിക്കെന്തും എഴുതാനുള്ള അനോനിമിറ്റി സൌകര്യം വേണം, അച്ചടിമാധ്യമത്തിലാണെങ്കില്‍ ഞാന്‍ ന്യായമായതേ എഴുതൂ എന്നത്കൊണ്ട് അവിടെ അനോനിമിറ്റി പാടില്ല എന്ന മനോഭാവം ബ്ലോഗര്‍മാര്‍ക്ക് ഉണ്ടാകുന്നത് ബ്ലോഗിനെ ഒരു തരം താഴ്ന്ന മാധ്യമമായി നിലനിര്‍ത്താനേ ഉപകരിക്കുകയുള്ളൂ എന്ന് ബ്ലോഗ്കാരന്മാര്‍ മനസ്സിലാക്കേണ്ടതുണ്ട്.



Posted by കെ.പി.സുകുമാരന്‍ to കുമാര സംഭവങ്ങള്‍ at August 11, 2010 7:09 AM

15. ഒരു നുറുങ്ങ് has left a new comment on your post "ഇടപ്പള്ളി മീറ്റിൽ ഒരു അനോണി ചാരൻ!":

ജയന്‍ ഡോക്ടറേ..എറണാകുളത്തെത്താനാവത്തതിന്‍റെ വിഷമം
ഇത്തിരി കുറഞ്ഞുകിട്ടി!
കണ്ണൂരിലും പരിസരങ്ങളിലുമൊക്കെ തവള വിരളമായതിന്‍റെ
കാരണം ഇപ്പഴല്ലേ ഞമ്മക്ക് പുടികിട്ട്യേ....



Posted by ഒരു നുറുങ്ങ് to അവിയൽ..! at August 10, 2010 6:54 PM

16. സാത്വികന്‍ നിങ്ങളുടെ പോസ്റ്റ് "ന്യുട്രിഷ്യണല്‍ ഇമ്യൂണിറ്റി." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞാന്‍ ആറ് മാസം കൂടുമ്പോള്‍ രക്തം ദാനം ചെയ്യാന്‍ പോകുന്നു
ഈ എഴുതിയതൊക്കെ സത്യമല്ലെങ്കില്‍ എന്റെ ചോരക്ക് ഡോക്ടര്‍ സമാധാനം പറയേണ്ടി വരും



സാത്വികന്‍ , bright ലേക്ക് 2010, ആഗസ്റ്റ് 10 4:56 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

17. നന്ദകുമാര്‍ has left a new comment on your post "ബ്ലോഗ്‌ മീറ്റിൽ നിന്നും.":

പ്രിയമിത്രം അപ്പുട്ടന്‍
എനിക്ക് ചിരിപൊട്ടിയത് അപ്പുട്ടന്റെ കാരികേച്ചര്‍ കണ്ടപ്പോഴാണ്. :) ആവാഹനം തന്നെ ശരിക്കും. ഹരീഷിന്റെ ഫോട്ടോസില്‍ അപ്പുട്ടന്‍ ഫുഡടിക്കുന്ന ഒരു ഫോട്ടോയുണ്ട് പക്ഷെ നേരില്‍ കണ്ടാ പറയില്ലാട്ടോ ഇത്രേം ഫുഡടിക്കുന്ന ആളാണെന്ന് :)

ലാളിത്യമാര്‍ന്ന മീറ്റിനെക്കുറിച്ച് ലാളിത്യമാര്‍ന്ന പോസ്റ്റ്.



Posted by നന്ദകുമാര്‍ to അപ്പൂട്ടന്റെ ലോകം. at August 11, 2010 7:19 AM

18. ബിജുകുമാര്‍ alakode has left a new comment on your post "ആയമ്മ.":

ഇതുപോലൊരമ്മ ഈ കേരളത്തില്‍ ജീവിച്ചിരിപ്പുണ്ട്.
തലവൂര്‍ ഞാറക്കാട് നടുവിലെ വീട്ടില്‍ താഴേതില്‍ മണികണ്ഠന്റെ (5.07.88-15.04.93)അമ്മ ശാരദാമ്മ.
ആ അമ്മയാണ് ഈ കഥയ്ക്ക് പ്രചോദനം.
വറ്റാത്ത മാതൃസ്നേഹത്തിന്റെ ആ “ആയമ്മ”യ്ക്ക് ഈ കഥ സമര്‍പ്പിയ്ക്കുന്നു.



Posted by ബിജുകുമാര്‍ alakode to ഋതു - കഥയുടെ വസന്തം at August 11, 2010 8:16 AM

19. ഏറനാടന്‍ has left a new comment on your post "എപ്പിസോഡ് ആരംഭം..":

എപ്പിസോഡ് ആരംഭിക്കുന്നു...



Posted by ഏറനാടന്‍ to ഏറനാടന്‍ സ്വരമേളം at August 11, 2010 5:45 AM

20. mini//മിനി has left a new comment on your post "ഓണം ... പൊന്നോണം!!!":

ഓണത്തിന്റെ ഓർമ്മയിൽ എഴുതിയ കഥ നന്നായി.



Posted by mini//മിനി to ആല്‍ത്തറ at August 10, 2010 6:54 PM

21. S.V.Ramanunni has left a new comment on your post "പ്രകോപനത്തിന്റെ ഏജന്‍സിപ്പണിക്കാര്‍":

ഏറ്റവും നല്ല ലിറ്റ്മസ് ‘വാക്ക്’ തന്നെ. എത്ര പെട്ടെന്നാ ആ‍ളുകളുടെ തരം തിരിയുന്നത്!



Posted by S.V.Ramanunni to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at August 10, 2010 6:27 PM

22. an-e-motion has left a new comment on your post "പ്രകോപനത്തിന്റെ ഏജന്‍സിപ്പണിക്കാര്‍":

ഈ ലേഖനത്തിന്റെ പ്രിന്റ്‌ കോപ്പി ഉണ്ടാകാത്തത് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു .കേരളത്തിന്റെ സാംസ്കാരിക -ഇടതു വായനകളെ ഒളിച്ച്ച്ചുകടത്തുന്ന സാംസ്കാരിക മുഖം മൂടി അണിഞ്ഞ പ്രൊ-ഇസ്ലാമിസ്റ്റുകള്‍
മലയാളത്തെ കടത്തികൊണ്ടു
പോകുന്നുണ്ട് !



Posted by an-e-motion to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at August 10, 2010 7:30 PM

23. കെ.പി.സുകുമാരന്‍ has left a new comment on your post "അനാവൃതമാകുന്ന അനോനിത്തങ്ങള്‍":

കുമാരസംഭവങ്ങളില്‍ എനിക്കെതിരെ ഒരു ബ്ലോഗര്‍ പ്രതികരിച്ചത്കൊണ്ട് അവിടെ വീണ്ടും എഴുതിയ കമന്റ്:

ഒരു കമന്റ് കൂടി എഴുതുന്നു. ബൂലോഗത്തെ ഒരു പ്രവണതയെ ആത്മവഞ്ചനയായി ഞാന്‍ കാണുന്നത്കൊണ്ടാണ് എഴുതുന്നത്. എന്റെ ഭാഗത്താണ് ന്യായം എന്നും തോന്നുന്നത്കൊണ്ടാണ് വീണ്ടും എഴുതുന്നത്. പ്രയാസമുണ്ടാക്കുന്നുണ്ടെങ്കില്‍ ബ്ലോഗുടമക്ക് ഇത് ഡിലീറ്റ് ചെയ്യാവുന്നതാണ്.

ബ്ലോഗിലെ അനോനിപേരുകാര്‍ ബ്ലോഗ് മീറ്റുകളില്‍ സനോനിപേരുകളിലാണ് പരസ്പരം പരിചയപ്പെടുത്തുന്നത് എന്നും പിന്നെന്തിന് ബ്ലോഗെഴുത്തില്‍ മാത്രം മറഞ്ഞിരുന്ന് എഴുതണം എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ കലികൊണ്ട് ഒരു ബ്ലോഗര്‍ എഴുതിയ കമന്റ് മേലെ കണ്ടല്ലൊ. ഞാന്‍ ബ്ലോഗില്‍ വന്നത് മുതല്‍ ഇതിനെ എതിര്‍ക്കുന്നുണ്ട്. സഹബ്ലോഗര്‍മാരെ തെറി പറയാനും വ്യക്തിഹത്യ നടത്താനും കൂട്ടത്തോടെ വന്ന് അഹിതമായി തോന്നുന്നവരുടെ ബ്ലോഗ് പൂട്ടിക്കാനും ഈ അനോനൊമിറ്റി ദുരുപയോഗം ചെയ്യുന്നത്കൊണ്ടാണ് എതിര്‍ക്കാറുള്ളത്. ബ്ലോഗെഴുത്ത് സുതാര്യമായിരിക്കണം എന്ന ആത്മാര്‍ത്ഥത കൊണ്ടാണ് അപ്രകാരം ഒരു നിലപാട് ഞാന്‍ സ്വീകരിക്കുന്നത്.

ഞാന്‍ അനോനിമിറ്റിയെ എതിര്‍ത്തപ്പോള്‍ കണ്ണൂരിലെ ഒരു സീനിയര്‍ ബ്ലോഗര്‍ വളരെ മാന്യമായും കുലീനമായും ബ്ലോഗില്‍ ഒളിഞ്ഞിരുന്ന് എഴുതേണ്ടി വരുന്ന അവസ്ഥയെ ശക്തമായി ന്യായീകരിച്ചിരുന്നു. എന്നാല്‍ അതേ ബ്ലോഗര്‍ പില്‍ക്കാലത്ത് എങ്ങനെ ബ്ലോഗാം എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ ഗ്രന്ഥകര്‍ത്താവിന്റെ പേരായി കൊടുത്തത് സ്വന്തം പേര്‍ തന്നെയായിരുന്നു. പിന്നെയും കുറെ ബ്ലോഗ് രചനകള്‍ പുസ്തകമായി. അതിലൊക്കെ സ്വന്തം പേര്‍ ബ്ലോഗര്‍മാര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.

ബ്ലോഗിനോടുള്ള ചിറ്റമ്മനയവും അവഗണനയും ബ്ലോഗര്‍മാര്‍ തന്നെ കാട്ടുന്നു എന്നാണിത് കാണിക്കുന്നത്. അതേ സമയം അച്ചടിമാധ്യമങ്ങളോട് ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്തുകയും ചെയ്യുന്നു. ബ്ലോഗ് എന്നത് അത്രയ്ക്കും മോശമായ ഒരു മാധ്യമമാണോ? അച്ചടി മാധ്യമങ്ങളോട് കാണിക്കുന്ന കൂറ് ബ്ലോഗര്‍മാര്‍ക്ക് ബ്ലോഗിനോടും കാണിച്ചുകൂടേ? ബ്ലോഗിലാവുമ്പോള്‍ എനിക്കെന്തും എഴുതാനുള്ള അനോനിമിറ്റി സൌകര്യം വേണം, അച്ചടിമാധ്യമത്തിലാണെങ്കില്‍ ഞാന്‍ ന്യായമായതേ എഴുതൂ എന്നത്കൊണ്ട് അവിടെ അനോനിമിറ്റി പാടില്ല എന്ന മനോഭാവം ബ്ലോഗര്‍മാര്‍ക്ക് ഉണ്ടാകുന്നത് ബ്ലോഗിനെ ഒരു തരം താഴ്ന്ന മാധ്യമമായി നിലനിര്‍ത്താനേ ഉപകരിക്കുകയുള്ളൂ എന്ന് ബ്ലോഗ്കാരന്മാര്‍ മനസ്സിലാക്കേണ്ടതുണ്ട്.



Posted by കെ.പി.സുകുമാരന്‍ to കമന്റ് ബോക്സ് at August 11, 2010 7:17 AM

24. ramanika has left a new comment on your post "ഓണം ... പൊന്നോണം!!!":

പ്രവാസി ജീവിതത്തില്‍ ഓണവും കൃസ്തുമസ്സും എല്ലാം ഇതുപോലെ വിരസം പ്രതേകിച്ചു ഒറ്റപെടുമ്പോള്‍
എന്തായാലും കഥ നന്നായി!!!!



Posted by ramanika to ആല്‍ത്തറ at August 10, 2010 8:35 PM

Reply via email to