1. വിനുവേട്ടന്‍|vinuvettan നിങ്ങളുടെ പോസ്റ്റ് "നടപ്പാതയിൽ വീണുടയുന്ന സ്വപ്നങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോരാജ്‌... ആ കുട്ടി നിര്‍മ്മിച്ച അസംഖ്യം ദൈവങ്ങള്‍ക്കു പോലും അവളെ രക്ഷിക്കാനായില്ലല്ലോ... ഇത്രയൊക്കെയേയുള്ളൂ ... കണ്ണനുണ്ണി പറഞ്ഞതിന്‌ അടിയില്‍ ഞാന്‍ ഒപ്പ്‌ വയ്ക്കുന്നു...

കഥ ഹൃദയസ്പര്‍ശിയായി കേട്ടോ മനോ... ആശംസകള്‍ ...



വിനുവേട്ടന്‍|vinuvettan , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 16 1:15 രാവിലെ ന് പോസ്റ്റ് ചെയ്തത്

2. ജനശബ്ദം has left a new comment on your post "മതനിരപേക്ഷതയെ വെല്ലുവിളിക്കുന്നവര്‍":

മതനിരപേക്ഷതയെ വെല്ലുവിളിക്കുന്നവര്
‍കോടിയേരി ബാലകൃഷ്ണന്‍
അസംബ്ളിമണ്ഡലങ്ങള്‍ പുനര്‍നിര്‍ണയം നടത്തിയപ്പോള്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലായി 7 മണ്ഡലം കുറയുകയും മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി 7 മണ്ഡലം വര്‍ധിക്കുകയുംചെയ്തു. മുന്നണി അടിസ്ഥാനത്തില്‍ മത്സരം നടക്കുന്ന കേരളത്തില്‍ സീറ്റുകള്‍ അനുവദിക്കുന്നതില്‍ പ്രധാനപ്പെട്ട ഘടകമായി തീരുന്നത് ഈ പ്രശ്നമാണ്. മുസ്ളിംലീഗിന് താരതമ്യേന സ്വാധീനമുള്ള കേന്ദ്രങ്ങളില്‍ സീറ്റുവര്‍ധിക്കുകയും കോഗ്രസ്, കേരള കോഗ്രസ് പാര്‍ടികള്‍ക്ക് സ്വാധീനമുള്ള കേന്ദ്രങ്ങളില്‍ സീറ്റ് കുറയുകയും ചെയ്തതോടെ, യുഡിഎഫിലെ വിലപേശല്‍ ശക്തിയായി മുസ്ളിംലീഗിന് മുന്‍കൈ ലഭിക്കുന്ന സ്ഥിതി വന്നിരിക്കുന്നു. ഇതിന് തടയിടാന്‍ കേരള കോഗ്രസുകളെ ഏകോപിപ്പിച്ച് ശക്തി സംഭരിക്കാന്‍ ഒരുവിഭാഗം മതമേലധ്യക്ഷന്മാരടക്കം രംഗത്തിറങ്ങിയതോടെയാണ് വളരെക്കാലമായി ശത്രുപക്ഷത്തു നിലകൊണ്ട കെ എം മാണിയും പി ജെ ജോസഫും തമ്മിലുള്ള ലയനം യാഥാര്‍ഥ്യമായത്. കേരള രാഷ്ട്രീയത്തില്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായി രൂപംകൊണ്ട കമ്യൂണിസ്റ്- ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച വിളിച്ചറിയിച്ച ചരിത്രസംഭവമാണ് 1957ലെ കമ്യൂണിസ്റ് പാര്‍ടി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരണം. ഇന്ത്യക്ക് മാതൃകയായി പ്രവര്‍ത്തിച്ച ആ ഗവമെന്റ് 5 വര്‍ഷം കേരളം ഭരിച്ചിരുന്നെങ്കില്‍ അതിന്റെ സ്വാധീനം ദേശവ്യാപകമായി വര്‍ധിക്കുമെന്ന് ഭയന്ന ഇന്ത്യയിലെ മുതലാളിത്ത വര്‍ഗം കേരളത്തില്‍ പിന്തിരിപ്പന്‍ ശക്തികളായി പ്രവര്‍ത്തിച്ചുവന്നന്നജാതി-മത ശക്തികളെ കൂട്ടുപിടിച്ച് കുപ്രസിദ്ധമായ വിമോചനസമരം സംഘടിപ്പിച്ചു. നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടായിരുന്നന്നസര്‍ക്കാരിനെ കേന്ദ്ര ഗവമെന്റ് പിരിച്ചുവിടുകയുംചെയ്തു. കേരളഭരണത്തില്‍ മത-ജാതി ശക്തികള്‍ക്ക് സ്വാധീനം ചെലുത്താനുള്ള സ്ഥിതിവിശേഷം സൃഷ്ടിച്ച നടപടിയായിരുന്നു ഇത്. മുസ്ളിംലീഗും കേരള കോഗ്രസും ഇതിന്റെ പ്രതിരൂപങ്ങളായിത്തീര്‍ന്നു. 1980കളില്‍ ഇടതുപക്ഷം വീണ്ടും ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ്, കേരള കോഗ്രസും ലീഗും മാത്രം ഉണ്ടായാല്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് കോഗ്രസിന് ബോധ്യപ്പെട്ടത്. 1982ല്‍ എന്‍ഡിപി, എസ്ആര്‍പി തുടങ്ങിയ ജാതി പാര്‍ടികള്‍ക്കു കൂടി മന്ത്രിസ്ഥാനം നല്‍കി മത-ജാതിശക്തികളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഭരിക്കുന്നന്നസംവിധാനം അവര്‍ രൂപപ്പെടുത്തി. ഹിന്ദു-മുസ്ളിം വര്‍ഗീയ ചേരിതിരിവുകള്‍ ശക്തിപ്പെട്ടതും പൂന്തുറ, വിഴിഞ്ഞം, ചാല തുടങ്ങിയ സ്ഥലങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറിയതും 1982-87 കാലഘട്ടത്തിലാണെന്നത് യാദൃച്ഛികമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജാതി-മത ശക്തികള്‍ക്കു വീതംവച്ചു നല്‍കുന്ന അവസ്ഥയിലേക്ക് സ്ഥിതിഗതികള്‍ വഷളായി. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും ഈ വിഭാഗങ്ങള്‍ വീതിച്ചെടുത്തു. ഈ ഘട്ടത്തിലാണ് ജാതി മത- വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടുകയില്ല എന്ന് പ്രഖ്യാപിച്ച് മതേതരഭരണത്തില്‍ അടിയുറച്ച ഗവമെന്റ് രൂപീകരിക്കാന്‍ സിപിഐ എം ആഹ്വാനംചെയ്തതും ജാതി- മത പാര്‍ടികളുമായി പല ഘട്ടങ്ങളിലായി ഉണ്ടാക്കിയ ബന്ധങ്ങള്‍ വിച്ഛേദിച്ച് 1987ലെ തെരഞ്ഞെടുപ്പിനെ നേരിട്ടതും. പലരുടെയും കണക്കുകൂട്ടല്‍ തെറ്റിച്ച് 1987ല്‍ ഇ കെ നായനാരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നു. ഈ മുന്നണിയെ തകര്‍ക്കാനാണ് 1991ലെ തെരഞ്ഞെടുപ്പില്‍ വടകര ലോക്സഭാ മണ്ഡലത്തിലും ബേപ്പൂര്‍ നിയസഭാ മണ്ഡലത്തിലും യുഡിഎഫ് ബിജെപിയുമായി പരസ്യ കൂട്ടുകെട്ടുണ്ടാക്കുകയും മറ്റ് അസംബ്ളിമണ്ഡലങ്ങളില്‍ല്‍വോട്ടു കൈമാറ്റം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്ത് അവിശുദ്ധ രാഷ്ട്രീയബന്ധം വളര്‍ത്തിയെടുത്തത്.



Posted by ജനശബ്ദം to ജനശബ്ദം at August 15, 2010 12:34 PM

3. Dr.Ajay Chandrasekharan has left a new comment on your post "യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....":

a good interesting travel review....
....its indeed a great pleasure to watch the transition from no where to everything in the world of blog
good luck
keep going...........and enlighten the world with your lighter moments and with your magic!!!!!!
cheers Aj



Posted by Dr.Ajay Chandrasekharan to BILATTHIPATTANAM at 15 August 2010 12:28

4. ശാന്ത കാവുമ്പായി has left a new comment on your post "ശാന്ത ടീച്ചറുടെ മോഹപ്പക്ഷി ഭൂലോകത്ത് പറക്കാനാരംഭി...":

ചിത്രകാരാ എങ്ങനെയാണ്‌ ഞാൻ നന്ദി പറയേണ്ടത്‌.അറിയില്ലല്ലോ.ഒന്നു ശരിക്ക്‌ മിണ്ടാൻ പോലും എനിക്ക്‌ പറ്റിയില്ലല്ലോ.ക്ഷമിക്കണം കെട്ടോ.ഒരപേക്ഷയുണ്ട്‌.ഈ ചിത്രങ്ങൾ എനിക്കൊന്നു അയച്ചു തരുമോ?
[email protected]



Posted by ശാന്ത കാവുമ്പായി to chithrakaran:ചിത്രകാരന്‍ at August 16, 2010 12:27 AM

5. ആളവന്‍താന്‍ has left a new comment on your post "നാലു തലമുറകളുടെ ആറാം തമ്പുരാന്‍!!!":

കൊള്ളാം... ഇത് ലാലേട്ടന്‍ ഫാന്‍സിനു അയച്ചു കൊടുക്കാം.!



Posted by ആളവന്‍താന്‍ to എന്‍റെ ആനമങ്ങാട് at August 15, 2010 12:17 PM

6. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

മനുചേട്ടാ ആദ്യാമായിട്ടാ ഇവിടെ വരുന്നത്..
ഒരുപാട് ചിരിച്ചു..വായിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടീ ട്ടോ..
ഇതെന്താ ഇങ്ങനെയൊരു ഫോണ്ട്...?



Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to ::ബ്രിജ്‌ വിഹാരം:: at 16 August 2010 01:16

7. പാഞ്ചാലി :: Panchali has left a new comment on your post "...waterfall...":

Nice Capture! :)



Posted by പാഞ്ചാലി :: Panchali to Punya Bhoomy at August 15, 2010 10:58 PM

8. BIJU നാടകക്കാരൻ has left a new comment on your post "പഴയൊരു ഉത്രാട നാൾ....":

ഓർമ്മയ്ക്കു പേരാണിതോണം
കാട്ടാക്കടയുടെ കവിത കടമെടുത്താൽ അതു തന്നെയാണ് ഓണം മലയാളികളുടെ ഓർമ്മയാണ് ഓണം ഇന്നത് വെറും ഓർമ്മമാത്രമായി അവശേഷിച്ചിരിക്കുന്നു ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചതിനു നന്ദി



Posted by BIJU നാടകക്കാരൻ to ആല്‍ത്തറ at August 15, 2010 12:21 PM

9. വിനുവേട്ടന്‍|vinuvettan has left a new comment on your post "നിങ്ങളെ ഞാന്‍ വെറുക്കുന്നില്ല..!!":

അത്രയ്ക്ക്‌ ദുഷ്ടത നിറഞ്ഞതാണോ ഈ ലോകം?



Posted by വിനുവേട്ടന്‍|vinuvettan to കാട്ടുകുറിഞ്ഞി... at August 15, 2010 11:57 PM

10. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "സീതയെ രാമൻ ഉപേക്ഷിച്ചതെന്തിന്...?":

ഈ മാഷ് കൊള്ളാലോ....നിങ്ങളെ സമ്മതിച്ചിരിക്കുന്നു..



Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to എന്റെ കഥകള്‍ at August 15, 2010 12:15 PM

11. നീലത്താമര | neelathaamara has left a new comment on your post "സീതയെ രാമൻ ഉപേക്ഷിച്ചതെന്തിന്...?":

പാവം സീത... കണ്ണനുണ്ണി പറഞ്ഞത്‌ പോലെ ഈ ദേവന്മാരുടെ പല ചെയ്തികളും അങ്ങോട്ട്‌ സമ്മതിച്ചുകൊടുക്കുവാന്‍ മനസ്സനുവദിക്കുന്നില്ല.

എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍ ...



Posted by നീലത്താമര | neelathaamara to എന്റെ കഥകള്‍ at August 15, 2010 11:49 AM

12. ഡോ.ആര്‍ .കെ.തിരൂര്‍ നിങ്ങളുടെ പോസ്റ്റ് "ഇന്ത്യ, ഹിന്ദുസ്ഥാന്‍, ഭാരതം - ചില സ്വാതന്ത്ര്യ ദി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതെ...എല്ലാര്‍ക്കും ഗോസിപ്പുകളും വില കുറഞ്ഞ തമാശകളും മതി. ഇതുപോലെ എന്തെങ്കിലും എഴുതിയാലോ രാഷ്ട്രീയം എഴുതിയാലോ ഉടനെ വരും അഭിപ്രായം... "വേറെ പണിയൊന്നുമില്ലേ?" എന്ന്. വര്‍ഗീയതക്കെതിരെ എഴുതുന്നവനെ വര്‍ഗീയവാദി ആക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. എന്റെ ബ്ലോഗില്‍ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.



ഡോ.ആര്‍ .കെ.തിരൂര്‍ , നീലത്താമരയും ലോകവും ലേക്ക് 2010, ആഗസ്റ്റ് 15 12:26 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

13. b Studio നിങ്ങളുടെ പോസ്റ്റ് "കിംഗ്‌ സൈസ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലോക സിനിമകളെ പരിചയപ്പെടുത്തുന്ന ഈ ബ്ലോഗിനു എല്ലാവിധ ആശംസകളും..! പക്ഷെ ഈ സിനിമകളുടെയെല്ലാം സിഡികൾ കിട്ടുന്നതാണു ദുഷ്ക്കരം..



b Studio , PULARUMVARE CINEMA ലേക്ക് 2010, ആഗസ്റ്റ് 15 12:57 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

14. ツイッター has left a new comment on your post "ചരിത്രം":

新時代突入!ツイッターで始まる出逢い…ここでしかできない出逢いが新しい風を巻き起こす!!素敵な巡りあわせを体験していこう!



Posted by ツイッター to സകലം-VAIKOM at August 15, 2010 10:48 PM

15. SAMAD IRUMBUZHI has left a new comment on your post "മറക്കല്ലേ":

ആശംസകള്‍....



Posted by SAMAD IRUMBUZHI to മോഹപ്പക്ഷി at August 16, 2010 1:19:00 AM GMT+05:30

16. Dr.Ajay Chandrasekharan has left a new comment on your post "യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....":

a good travel review....
its indeed a great pleasure to watch the transtion from no where to everything in the "world of blog"
....good luck n keep going and
enlighten the world with your lighter moments and with your magical touch...........
cheers Aj



Posted by Dr.Ajay Chandrasekharan to BILATTHIPATTANAM at 15 August 2010 12:32

17. വി.എ || V.A നിങ്ങളുടെ പോസ്റ്റ് "സ്വാതന്ത്ര്യ ദിനാശംസകള്‍ ...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നവാസ്,ഇന്നുതന്നെ നല്ല ഒരു ഷോട്ട് കാണിച്ചതിന് അഭിനന്ദനങ്ങൾ... ഇന്നത്തെ സ്വാതന്ത്ര്യം മനുഷ്യമനസ്സിൽനിന്ന് പറന്ന് ഭൂമിയേയും സൌരയൂഥത്തേയും കടന്നു പോകുകയാണ്. അതിന് ഈ വഴിയേയുള്ളൂ. നമുക്ക് പറയാവുന്നതും ചെയ്യാവുന്നതുമായവ ചൂണ്ടിക്കാട്ടുകയെന്നത്. വിജയിക്കട്ടെ, താങ്കളുടെ സന്ദേശങ്ങൾ....



വി.എ || V.A , ഗസല്‍ പൂക്കള്‍ ലേക്ക് 2010, ആഗസ്റ്റ് 15 11:51 രാവിലെ ന് പോസ്റ്റ് ചെയ്തത്

18. പ്രചാരകന്‍ has left a new comment on your post "സൂപ്പര്‍ സ്റ്റാറാകുന്ന അബ്ദുള്‍ നാസര്‍ മദനി":

നിങ്ങള്ക്ക് അങ്ങനെ തോനിയുട്ടുന്ടകില്‍ നിങ്ങളുടെയുള്ളിലുംചികിത്സിക്ക പെടേണ്ട എന്തോ ചീഞ്ഞുനാറുന്നുണ്ട്.



Posted by പ്രചാരകന്‍ to chithrakaran:ചിത്രകാരന്‍ at August 16, 2010 1:53 AM

19. നീലത്താമര | neelathaamara has left a new comment on your post "നാലു തലമുറകളുടെ ആറാം തമ്പുരാന്‍!!!":

മോഹന്‍ലാലിന്റെ പഴയ ചിത്രങ്ങളില്‍ ലാളിത്യമുണ്ടായിരുന്നു. പ്രത്യേകിച്ച്‌ സത്യന്‍ അന്തിക്കാടിന്റെ പടങ്ങളില്‍ ... ചെങ്കോലിന്‌ ശേഷം മീശ പിരിക്കാന്‍ തുടങ്ങിയതോടെ ആ ലാളിത്യം അദ്ദേഹത്തിന്‌ കൈമോശം വന്നു. പിന്നീട്‌ അത്‌ അല്‍പ്പമെങ്കിലും കണാനായത്‌ തന്മാത്രയിലായിരുന്നു.



Posted by നീലത്താമര | neelathaamara to എന്‍റെ ആനമങ്ങാട് at August 15, 2010 12:07 PM

20. ചിന്തകന്‍ has left a new comment on your post "സൂപ്പര്‍ സ്റ്റാറാകുന്ന അബ്ദുള്‍ നാസര്‍ മദനി":

ചിത്രകാരന്റെ ചില അഭിപ്രായങ്ങളോട് എനിക്ക് യോജിപ്പാണുള്ളത്. പ്രത്യേകിച്ച് മാധ്യമങ്ങളുടെ അവതരണ രീതികളോടും മറ്റു ചിത്രകാരന്‍ പ്രകടപ്പിച്ച വികാരം ഏതാണ്ട് അതേ അളവില്‍ എനിക്കുമുണ്ട്.

ഖുര്‍ ആനും, അതുപൊലെ മറ്റു വേദഗ്രന്ഥങ്ങള്‍ പിടിച്ചും, ദൈവത്തെ പിടിച്ചുമൊക്കെ സത്യം ചെയ്യുന്നതും സത്യപ്രതിജ്ഞ ചെയ്യുന്നതുമൊക്കെ സാധാരണ നമ്മുടെ നാട്ടില്‍ നടപ്പുള്ള കാര്യമാണ്. മദനി 100% സത്യമാണെന്ന് വിചാരിക്കുന്ന ഒരു ഗ്രന്ഥത്തെയും അതിന്റെ അവതരണമാസത്തെ പിടിച്ചും സത്യം ചെയ്തത് ഒരു വലിയ വര്‍ഗ്ഗീയതായി കാണേണ്ടതില്ല എന്നാണ് എന്റെ പക്ഷം. അദ്ദേഹം തെറ്റ് ചെയ്തില്ല എന്ന് ബോധ്യപെടുത്താന്‍ വിശ്വസിക്കുന്ന ഒരു ഗ്രന്ഥത്തെ പിടിച്ച് സത്യം ചെയ്തൂ. അത്രമാത്രം. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു വിശ്വാസിയായ മദനിക്ക് ആഗ്രന്ഥത്തെപിടിച്ച് സത്യം ചെയ്യാന്‍ കഴിയില്ല. അങ്ങിനെ അദ്ദേഹം ചെയ്താല്‍ ആഗ്രന്ഥത്തെ അനാധരിക്കുന്നവരില്‍ ഒന്നാമന്‍ അയാളായിരിക്കും. ഇത് വിശ്വാസികള്‍ വികാരം പൊട്ടിമുളക്കുന്ന ഒരു സംഗതിയുമല്ല.

ചിത്രകാരനെ സംബന്ധിച്ചേടൊത്തോളം ഖുര്‍ ആന്‍ എന്നാല്‍ 100% തള്ളപെടേണ്ടതും ഭത്സിക്കേണ്ടതുമായ ഒരു ഗ്രന്ഥമാണെന്ന വിശ്വാസമാണുള്ളത്. ചിത്രകാരന് അതിനുള്ള അവകാശമുണ്ട്. അതിനെ ആര്‍ക്കും ചോദ്യം ചെയ്യാനുമാകില്ല. എന്നാല്‍ വിശ്വാസിയായ മദനി ഖുര്‍ ആന്‍ പിടിച്ച് സത്യം ചെയ്തതില്‍ ചിത്രകാരന് പ്രശ്നം തോന്നുന്നുവെങ്കില്‍ ചിത്രകാരന്റെ ഉള്ളില്‍ നല്ലവണ്ണം ചികിത്സ ആവശ്യമുള്ളത് (വര്‍ഗ്ഗീയത)എന്തോ ഉണ്ട് എന്ന് സാരം.

ഇവിടെ നാടകം കളിക്കുന്നത് മദനിയാണെന്ന് പറയുമ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല. യഥാര്‍ത്ഥത്തില്‍ ഇരു സര്‍ക്കാരുകളും അന്വേഷണ ഏജന്‍സികളുമാണെ ഇവിടെ നാടകം കളിക്കുന്നത്. ജനങ്ങള്‍ക്ക് ഒരു യുക്തിപയോഗിച്ചും ന്യായീകരിക്കാന്‍ പറ്റാത്ത വിധം സുതാര്യമായി ഒരു മനുഷ്യനെ അന്യായമായി കുടുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നവര്‍ കൂട്ടുപിടിക്കുന്നത് നിയമത്തെയാണ്. നിയമം ഇവിടെ പൊതുജനത്തെ നോക്കി പല്ലിളിക്കുന്നു. എന്നാലും ചില ആളുകള്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേയെന്ന്. നിയമ നിയമത്തിന്റെ വഴിക്ക് പൊകണമെങ്കില്‍ നിക്ഷ്പക്ഷമായും അവര്‍ഗ്ഗീയമായും മനുഷ്യത്വപരമായും ചിന്തിക്കുന്ന നിയമപാലകര്‍ വേണം. ഒരു മനുഷ്യായുസിന്റെ പ്രധാനപെട്ട കാല്‍ഭാഗം കവര്‍ന്നെടുത്ത ആ നിയമ പാലനം നാം കണ്ടതാണ്.

കാരശ്ശേരിയുടെ അസുഖം ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല. അതൊട്ട് ചികിസ്ത്സിച്ചിട്ട് മാറ്റാനും കഴിയുകയില്ല. മുസ്ല്ലിംങ്ങളുമായി ബന്ധപെട്ട വിഷയങ്ങളില്‍ വര്‍ഗ്ഗീയത ഇളക്കിവിടാന്‍ പ്രത്യക്ഷപെടുന്നതല്ലാതെ മറ്റൊരു പൊതുവിഷയത്തില്‍ ചാനലുകളില്‍ കാരശ്ശേരിയും ഹമീദുമൊന്നും ഇതുവരെ പ്രത്യക്ഷപെട്ടതായി ഞാന്‍ കണ്ടിട്ടുമില്ല.

അനീതി എന്നാല്‍ ഒരേ കാര്യത്തിന്/കുറ്റത്തിന് രണ്ട് വിഭാഗങ്ങളോട് രണ്ട് തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കുന്നതിനാണ്.

ഇവിടെ മദനി ഒരു കുറ്റവും ചെയ്തിട്ടുപോലുമില്ല എന്ന് നാം മനസ്സിലാക്കണം.

നിയമത്തിന്റെ പേര് പറഞ്ഞ് ഈ നാടകം കളിക്കുന്നവര്‍, നിയമത്തെയും നീതിയെയും നിയമവാഴ്ചയും തന്നെയാണെന്ന് തകര്‍ത്തെറിയാന്‍ ശ്രമിക്കുന്നത്.



Posted by ചിന്തകന്‍ to chithrakaran:ചിത്രകാരന്‍ at August 16, 2010 2:37 AM

21. വി.എ || V.A has left a new comment on your post "ഗ്രാഫിക്ക്മാജിക്കിന്റെ സ്വതന്ത്ര്യദിനാശംസകള്‍":

‘ സ്വാതന്ത്ര്യം തന്നെയമൃതം........’ ആ അമൃത് കിട്ടാനുള്ള മഥനത്തിന് ധാരാളം പേർ ബലിയാടുകളായി, തലകൾ പോയവരുണ്ട്. ആ തലയെല്ലാം കൂടി നിരത്തണമെങ്കിൽ നമ്മുടെ രാജ്യം ഇത്രയും മതിയോ? എല്ലാവരുടേയും ചിത്രങ്ങൾ നമുക്ക് മനസ്സിൽ പ്രതിഷ്ഠിക്കാം. സ്വാതന്ത്ര്യദിനാശംസകൾ..........



Posted by വി.എ || V.A to Graphic Magic at August 15, 2010 10:18 PM

22. ലീല എം ചന്ദ്രന്‍.. has left a new comment on your post "പേറും ബൈതിങ്ങേം":

എന്റെ ജേസിബി...ക്ഷമിക്കണം ഐസിബി...ആദ്യമായിട്ടാണ്‌ ഇതിലെ വന്നത്‌....ഹമ്മൊ...ശ്വാസം വിട്ടത്‌ വായിച്ചു കഴിഞ്ഞാണോ എന്നു സംശയം...എന്തായാലും...സംഭവം ഉഷാറായി..... ഇതാ..അഭിനന്ദനത്തിന്റെ ഒരു പൂവല്ല പൂക്കുലതന്നെ പിടിച്ചൊളൂ



Posted by ലീല എം ചന്ദ്രന്‍.. to ഐസിബിയും ചട്ടിക്കരിയും. at August 15, 2010 12:11 PM

23. ബിക്കി has left a new comment on your post "Freedom and struggle":

good one....



Posted by ബിക്കി to ചിത്രപ്പെട്ടി at August 16, 2010 1:12 AM

24. SAMAD IRUMBUZHI has left a new comment on your post "ശാന്ത ടീച്ചറുടെ മോഹപ്പക്ഷി ഭൂലോകത്ത് പറക്കാനാരംഭി...":

ആശംസകള്‍....



Posted by SAMAD IRUMBUZHI to chithrakaran:ചിത്രകാരന്‍ at August 16, 2010 1:18 AM

25. വരയും വരിയും : സിബു നൂറനാട് നിങ്ങളുടെ പോസ്റ്റ് "സ്വാതന്ത്ര്യ ദിനാശംസകള്‍ ...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സ്വാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതവും.

വര നന്നായിരിക്കുന്നു. വായിലെ shade കുറച്ചു അധികമായി.



വരയും വരിയും : സിബു നൂറനാട് , ഗസല്‍ പൂക്കള്‍ ലേക്ക് 2010, ആഗസ്റ്റ് 15 1:09 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

26. Anishia has left a new comment on your post "സുകൃതം":

kalaam bhaai nalla katha, ishtamaayi aashamsakal



Posted by Anishia to മരുപ്പൂക്കള്‍ at August 15, 2010 11:25 PM

27. Abdulkader kodungallur has left a new comment on your post "എന്റെ ആദ്യ ബ്ലോഗ് മീറ്റ്":

താങ്കളുടെ എഴുത്തും കമന്റുകളും മൊത്തം വായിച്ചു തീര്‍ത്തപ്പോള്‍ ഗ്രേറ്റ് ഇന്ത്യ സര്‍ക്കസ്സു കണ്ട പ്രതീതി . സര്‍ക്കസ്സിലെ ജോക്കര്‍മാരുടെ ഹാസ്യവും ട്രിപ്പീസും മാജിക്കും താങ്കള്‍ കൈകാര്യം ചെയ്തപ്പോള്‍ ബ്ലോഗു പുലികളുടെ ഉഗ്ര പോരാട്ടവും ,ഞാണിന്മേല്‍ കളിയും ഒറ്റച്ചക്ര സൈക്കിളിങ്ങും എല്ലാം മറ്റുള്ളവരും കാഴ്ച വെച്ചു. നന്നായിരിക്കുന്നു .



Posted by Abdulkader kodungallur to കുമാര സംഭവങ്ങള്‍ at August 16, 2010 12:44 AM

28. chithrakaran:ചിത്രകാരന്‍ has left a new comment on your post "സൂപ്പര്‍ സ്റ്റാറാകുന്ന അബ്ദുള്‍ നാസര്‍ മദനി":

മദനിക്ക് നീതി ഉറപ്പാക്കേണ്ടത് നമ്മുടെ ജനാധിപത്യത്തിന്റേയും, മത നിരപെക്ഷതയുടേയും പരമ പ്രധാന കര്‍ത്തവ്യമാണ്. എല്ലാ ജനങ്ങളുടേയും ധാര്‍മ്മിക ബാധ്യതയുമാണ് അത്. പ്രത്യേകിച്ചും, ശിക്ഷിക്കപ്പെടാതെ ഒന്‍പതു വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച ഒരു വ്യക്തിയെ വീണ്ടും പീഢിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ഉണര്‍ന്നിരിക്കേണ്ടതുമുണ്ട്. കോടതിയില്‍ നിന്നും അദ്ദേഹത്തിന് നീതി തീര്‍ച്ചയായും ലഭിക്കേണ്ടതുണ്ട്. പക്ഷേ, ആ നീതി അന്‍‌വാര്‍ശ്ശേരിയില്‍ മനുഷ്യകോട്ട തീര്‍ത്തുകൊണ്ടോ ,ക്രമസമാധന തകര്‍ച്ചയുണ്ടാകുമെന്ന് ധ്വനിപ്പിച്ചുകൊണ്ടുള്ള കീഴടങ്ങാനുള്ള സന്നദ്ധത പ്രഖ്യാപനം അഭിനയിച്ചുകൊണ്ടോ ആകരുതായിരുന്നു. മദനിയുടെ ഖുറാന്‍ പിടിച്ചുള്ള ചാനല്‍ അഭിനയം നമ്മുടെ മതേതര സമൂഹത്തില്‍ വര്‍ഗ്ഗീയ വിഷം കലക്കലാണ്. ചരിത്രാധീത കാലത്തെ മാംസാഹാരിയായ ഒരു ഭീഭത്സ ജീവിയുടെ വര്‍ത്തമാന സാന്നിദ്ധ്യത്തെയാണ് മദനിയുടെ ടി.വി.ഷോ അനുഭവപ്പെടുത്തുന്നത്.



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at August 16, 2010 12:27 AM

29. വിനുവേട്ടന്‍|vinuvettan has left a new comment on your post "പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍":

അരുണ്‍ഭായ്‌... ദ്രിങ്ക്‌ വണ്‍ ബെബ്‌സി... എവെരി തിംഗ്‌ വില്‍ ബീ ഓ.ഗെ...



Posted by വിനുവേട്ടന്‍|vinuvettan to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 16, 2010 1:07 AM

30. മാണിക്യം has left a new comment on your post "സ്വാതന്ത്ര്യദിന ചിന്തകള്‍":

സ്വാതന്ത്ര്യദിനാശംസകൾ !



Posted by മാണിക്യം to നമ്മുടെ ബൂലോകം at August 16, 2010 1:06 AM

Reply via email to