1. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "ഇന്‍ലാന്റ് കവര്‍":

സത്യം പറഞ്ഞാല്‍ കത്തുകളുടെ സുഖം ഇ-മെയിലിനില്ല. പിന്നെ ഇപ്പോള്‍ മലയാളത്തില്‍ എഴുതാന്‍ കഴിയുന്നതില്‍ ഒരാശ്വാസമുണ്ട്. എന്നാലും കത്തോളം വരില്ല. കത്താവുമ്പോള്‍ ഓരോരുത്തരുടെ കയ്യക്ഷരം കാണുമ്പോഴുള്ള ആ നിര്‍വൃതി ഒന്നു വേറെ തന്നെയാണ്. എന്റെ അഭിപ്രായത്തില്‍ കവറില്‍ കുറെ പേജുകള്‍ നമ്പറിട്ട് ഉണ്ടായാല്‍ ഏരെ രസമായിരുന്നു. തൂലികാ മിത്രങ്ങള്‍ കുറെ എനിക്കുമുണ്ടായിരുന്നു.ഇന്റെര്‍നെറ്റ് വന്നതോടെ അതൊക്കെ നിന്നു.കത്തുകള്‍ കുറെ നാളുകള്‍ക്കു ശേഷം വീണ്ടും വായിക്കാന്‍ രസമാണ്. ഇ-മെയിലും ഒരു വര്‍ഷത്തിലധികം ഞാന്‍ സൂക്ഷിക്കാറുണ്ട്. ഫോര്‍വാഡ് ചെയ്ത ഉരുപ്പടികളല്ല,പേര്‍സണല്‍ മെയിലുകള്‍!



Posted by Mohamedkutty മുഹമ്മദുകുട്ടി to ശിഥില ചിന്തകള്‍ at August 24, 2010 8:16 AM

2. ഷാ has left a new comment on your post "കൊച്ചി ബ്ലോഗേഴ്സ് മീറ്റ്‌ വീഡിയോ":

ഇപ്പോഴാണ് മുഴുവനായി കണ്ടത്. നന്നായിരിക്കുന്നു... അഭിനന്ദനങ്ങള്‍ ..



Posted by ഷാ to നമ്മുടെ ബൂലോകം at August 24, 2010 6:52 AM

3. CKLatheef has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

പ്രിയ ശ്രീജിത്ത്,

തീവ്രമായ ആശയം പ്രചരിപ്പിക്കുന്ന ഒരു സംഘടനക്കും പ്രവര്‍ത്തനത്തില്‍ മിതവാദം സ്വീകരിക്കാന്‍ കഴിയില്ല എന്നത് യുക്തിയുടെ വിധിയാണ്. പക്ഷെ ഇവിടെ ഏകസ്വരത്തില്‍ പറയുന്നു. ജമാഅത്ത് ഇവിടെ മിതവാദം സ്വീകരിക്കുന്നത് ഒരു മുഖംമൂടിയാണ് എന്ന്. അല്ല എന്ന് ജമാഅത്ത് ആവര്‍ത്തിച്ചു പറയുന്നു. കാരണം കാപട്യം ഒരു അര്‍ഥത്തിലും അവരുടെ ആദര്‍ശം അവര്‍ക്ക് അംഗീകരിച്ചു നല്‍കുന്നില്ല എന്നത് കൊണ്ടുതന്നെ. ശ്രീജിത്ത് ജമാഅത്ത് സാഹിത്യങ്ങളുടെ വായനക്കാരനായിരിക്കാം. എന്നാല്‍ അവയുടെ ആശയ സംഗ്രഹവും വിലയിരുത്തലിനും അദ്ദേഹം അവലംബിക്കുന്നത് ഹമീദ് ചേന്ദമംഗലൂരിനെയാണ് എന്ന് അദ്ദേഹത്തിന്റെ കമന്റുകള്‍ സൂചിപ്പിക്കുന്നു.

നിലവിലുള്ള വ്യവസ്ഥകളോടും ആശയങ്ങളോടും കാപട്യമില്ലാത്ത ഏറ്റവും സത്യസന്ധമായ നിലപാട് സ്വീകരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണ് എന്നാണ് എന്റെ അഭിപ്രായം. ന്യായം വ്യക്തമാക്കാം. ജനാധിപത്യത്തെയും മതേതരത്വത്തെയും ദേശീയതയെയും അത് വ്യക്തമായി നിര്‍വചിക്കുകയും അതിനോട് യോജിക്കുന്നവയും വിയോജിക്കുന്നവയും ആദ്യമേ താത്വിക തലത്തില്‍ വിശദീകരിച്ചു. ആ കാര്യത്തില്‍ ജമാഅത്ത് പ്രയോഗികമായി സ്വീകരിക്കുന്ന സമീപനം അത് സ്വീകരിച്ചുവരുന്നു. നൗഷാദിന്റെ സംഘടനയടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കാതെ ഉരുണ്ടുകളിക്കുകയാണ്. സൂക്ഷമായി നോക്കിയാല്‍ ഇസ്്‌ലാമിനെപോലെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ഉള്ളടക്കമുള്ള ഒരു ആദര്‍ശത്തിന് മതം മനുഷ്യന്റെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ കാര്യത്തില്‍ അഭിപ്രായം പറയാന്‍ പാടില്ല എന്ന് പറയുന്നതിനോട് യോജിക്കാന്‍ സാധിക്കുമോ എന്ന് സ്വയം ചോദിച്ചു നോക്കുക. മതം കേവലം ആരാധനയും ആത്മീയവുമായി കൊണ്ടുനടക്കുന്ന മതങ്ങള്‍ പോലും ഇന്നലെയും മിനിഞ്ഞാന്നുമായി ചാനലിലൂടെ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ മതത്തിന്റെ പരിധിയില്‍ ഒതുങ്ങുന്നതല്ലെങ്കില്‍ പൂര്‍ണാര്‍ഥത്തിലുള്ള മതേതരത്വം സാധ്യമല്ല എന്നുതന്നെയാണ് അര്‍ഥമാക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം അഥവാ രാഷ്ട്രത്തിന് ഒരു പ്രത്യേക മതത്തോട് താല്‍പര്യമോ വിവേചനമോ ഇല്ല എന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് പൂര്‍ണാര്‍ഥത്തില്‍ പാലിക്കപ്പെടേണ്ടതാണ്. അത് അംഗീകരിക്കുക ജമാഅത്ത് ആദര്‍ശപരമായി തന്നെ കടപ്പെട്ടിരിക്കുന്നു. പ്രയോഗത്തിലും അവര്‍ അതിനെ അനുകൂലിക്കുന്നു.

ഇതിനോട് വിയോജിക്കാനുള്ള അവകാശം മറ്റുള്ളവര്‍ക്കുണ്ട്. അതേ സമയം ഈ ആശയം മിണ്ടിപോകരുത് അത് തീവ്രവാദമാണ് എന്ന വാദം ജമാഅത്തുകാര്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല. അത് ഇന്ത്യമുന്നോട്ട് വെക്കുന്ന മതസ്വാതന്ത്ര്യത്തിനും ജനാധിപത്യമതേതര ചിന്താഗതിക്കും വിരുദ്ധമാണ്.

ഇത്രയും ഇവിടെ പറായാന്‍ കരുതിയതല്ല പക്ഷെ മറുപടി നല്‍കപ്പെടേണ്ട ചിലതിനെങ്കിലും മറുപടി പറയാതെ പോകുന്നത് തെറ്റിദ്ധാരണക്കിടയാക്കും എന്നതിനാല്‍ ഇതിവിടെ പരാമര്‍ശിച്ചു എന്ന് മാത്രം.



Posted by CKLatheef to ശിഥില ചിന്തകള്‍ at August 24, 2010 8:34 AM

4. സുസ്മേഷ് ചന്ത്രോത്ത് has left a new comment on your post "ഒരു ഓണക്കോടിയുടെ ഓര്‍മ്മപ്പെടുത്തല്‍":

പ്രിയ മിനേഷ്‌,
ക്ഷമിക്കണം.അതൊരു കഥയായി വായിക്കാന്‍ പറ്റിയില്ല.പക്ഷേ അസാധ്യമായൊരു ഓര്‍മ്മക്കുറിപ്പായി.നല്ല ശൈലി.
അഭിനന്ദനങ്ങള്‍.



Posted by സുസ്മേഷ് ചന്ത്രോത്ത് to രവം at August 23, 2010 7:43 PM

5. പ്രചാരകന്‍ has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

ഹലോ ശ്രീജിത്ത്‌ നല്ല നമസ്കാരം
1)ജമാ-അത്തെ ഇസ്ലാമി ഏതു തരം സംഘടന ആണ്.(മത/സാമൂഹിക?)
നിങ്ങള്‍ ജമാ-അത്തെ ഇസ്ലാമിയുടെ ഒട്ടുമിക്ക പുസ്തകങ്ങള്‍ വായിച്ചു പണ്ടാരമടങ്ങിരിക്കുകായന്നു എന്ന് നിങ്ങളുടെ മുന്‍ കമന്റില്‍ നിന്നും മനസിലായത് എന്നിട്ടും ജമാത് ഏതു തരത്തിലുള്ള സങ്കടനയാന്നു മനസിലായില്ലേ ഒടുക്കത്തെ ബുദ്ധിയാണ് ചേട്ടന് സമ്മതിക്കാതെ തരംമില്ല.!! രാമായണം മുഴുവന്‍ വായിച്ചു രാമന്‍ സീതന്റെ ആരാ???കഷ്ട്ടം
സഹോദരന് സമയമുണ്ടാകില്‍ ,സൗകര്യം ഉണടകില്‍ താഴെ തരുന്ന ലിങ്കില്‍ പോയി ജമാ-അത്തെ ഇസ്ലാമിയെ മനസിലാക്കൂ!! നിര്‍ബന്ധം തീരെ ഇല്ല ...അവിടെ ജമാ-അത്തെ ഇസ്ലാമിയുടെ ബരനകടനകിടപ്പുണ്ട്‌
http://www.jihkerala.org/
പിന്നെ താഴെ വരുന്ന ചോധ്യതിന്നു ഉത്തരം നല്‍കേണ്ട ആവിശ്യം ഉണ്ടന്ന് തോന്നുന്നില്ല



Posted by പ്രചാരകന്‍ to ശിഥില ചിന്തകള്‍ at August 24, 2010 6:39 AM

6. നിരക്ഷരന്‍ has left a new comment on your post ""ഉത്രാടപ്പാച്ചില്‍ "":

സജീവേട്ടാ - ഈ നേട്ടം ലിംകാ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ വരട്ടെ എന്നാശംസിക്കുന്നു. വരാതെവിടെപ്പോകാന്‍ ?



Posted by നിരക്ഷരന്‍ to നമ്മുടെ ബൂലോകം at August 24, 2010 7:57 AM

7. CKLatheef has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

പ്രിയ സുകുമാരന്‍ സാര്‍,

ആദ്യമായി നന്മകാണാനും അംഗീകരിക്കാനുമുള്ള താങ്കളുടെ മനസ്സിന് നന്ദി പറയട്ടേ. പോസ്റ്റ് നേരത്തെ വായിച്ചിരുന്നെങ്കിലും മനപൂര്‍വമാണ് കമന്റിടാതിരുന്നത്. ജമാഅത്തിനെ ആരെങ്കിലും അല്‍പം മാന്യമായി ഏതെങ്കിലും പോസ്റ്റില്‍ പരാമര്‍ശിച്ചു പോയാല്‍ പിന്നെ അതിനോട് വിയോജിക്കുന്നവരുടെ കമന്റുകള്‍കൊണ്ട് നിറയും. എന്റെ സാന്നിദ്ധ്യം അതിന് കൂടുതല്‍ പ്രചോദകമാകേണ്ടെന്ന് കരുതി മാറിനിന്നതാണ്. എന്നാലും നൗഷാദും ശ്രീജിത്തും ഇത് ഒരു ജമാഅത്തെ ഇസ്‌ലാമി ചര്‍ചയാക്കിമാറ്റാനാണ് ശ്രമം നടത്തുന്നത്.

ശ്രീജിത്തിന് ജമാഅത്തെ ഇസ്്ലാമിയോട് 50% യോജിപ്പുണ്ട് എന്നത് വളരെ വലിയ കാര്യവും അദ്ദേഹത്തിലുള്ള നന്മയേയും കാണിക്കുന്നു. അദ്ദേഹം വായിച്ച പുസ്തകങ്ങള്‍ താങ്കള്‍ വായിക്കുന്ന പക്ഷം താങ്കളുടെ യോജിപ്പും 50 ലേക്ക് വരും എന്നാണ് അദ്ദേഹം കരുതുന്നത്. എനിക്കുറപ്പിച്ചു പറയാന്‍ കഴിയും അദ്ദേഹം ചൂണ്ടികാണിക്കുന്ന പുസ്തകങ്ങള്‍ തന്നെ താങ്കളും വായിക്കുക. ഇപ്പോഴത്തെ നിങ്ങളുടെ മുന്‍ധാരണയില്ലാത്ത മനസ്സ് വെച്ച് അത് 75 ലേക്കും 80 ലേക്കുമേ പോകൂ. കാരണം ശ്രീജിത്തിന്റെ അഭിപ്രായങ്ങളില്‍ അദ്ദേഹത്തിന്റെ മുന്‍ധാരണയും അപൂര്‍ണമായ വായനയും പ്രതിഫലിച്ചു കാണുന്നു. (cont.)



Posted by CKLatheef to ശിഥില ചിന്തകള്‍ at August 24, 2010 8:32 AM

8. യൂസുഫ്പ has left a new comment on your post "തിരുവോണസ്പെഷിയൽ കാഴ്ചകൾ..":

ഇന്നലെ ഒരുത്തൻ പാമ്പായി മുന്നിലേക്ക് ചാടി.അതും രാത്രിയിൽ,എന്റെ പെമ്പിള്ളാര് പേടിച്ചു പോയി.ഇന്ന് ജോലിക്ക് കാലത്തെ വരുമ്പോഴും കണ്ടു ചില പാമ്പുകളെ.ഇത്ങ്ങളെ വളർത്തിയില്ലെങ്കിൽ സർക്കാരിന്റെ വരുമാനം മുട്ടിപ്പോകില്ലെ?.............. ഓണാശംസകൽ.



Posted by യൂസുഫ്പ to ഗുൽമോഹർ at August 24, 2010 9:12 AM

9. robin has left a new comment on your post "തിരികെ വിളിക്കുന്ന ഓര്‍മ്മകള്‍":

എന്നും നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ആ വിദ്യാലയത്തിലേക്ക് ഈ നനുത്ത പ്രഭാതത്തില്‍ ഒരു തിരിച്ചു പോക്ക് സമ്മാനിച്ച പ്രിയ സുഹൃത്തേ... നന്ദി പറയാന്‍ വാക്കുകളില്ല. പഠിച്ചിരുന്ന കാലത്ത് എന്നെ ഒരുപാട് സ്നേഹിച്ച, പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷം എന്നെ വല്ലാതെ നോവിച്ചു കളഞ്ഞ എന്‍റെ പ്രിയ അധ്യാപകരെ അറിവിനൊപ്പം അവര്‍ വിളമ്പിയ സ്നേഹത്തിന്‍റെ പേരില്‍ ഇന്നും ഓര്‍ക്കുന്നു.



Posted by robin to സെന്‍റര്‍കോര്‍ട്ട് at August 23, 2010 7:39 PM

10. റ്റോംസ് കോനുമഠം has left a new comment on your post "ഈ കണ്ണുകളിലെ തിളക്കം പുതിയ തലമുറയ്ക്ക് അന്യമല്ലേ":

ഉമ്മ...ഉമ്മ.ചക്കരയുമ്മ ...
ഇതിനെല്ലാം ഒരു ഭാഗ്യം തന്നെ വേണം.



Posted by റ്റോംസ് കോനുമഠം to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at August 23, 2010 8:03 PM

11. CKLatheef has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

ബംഗ്ലാദേശില്‍ മൗദൂദിയുടെ സാഹിത്യങ്ങള്‍ നിരോധിച്ചു എന്ന പ്രചാരണം വസ്തുതാപരമല്ല. സര്‍ക്കാര്‍ പള്ളികളില്‍നിന്നും ലൈബ്രറികളില്‍നിന്നും അത് നീക്കം ചെയ്യണമെന്നാണ് പറഞ്ഞിട്ടുള്ളത്. (ഇതാണ് അവിടെ പുതുതായി കൊണ്ടുവരാന്‍ പോകുന്ന ജനാധിപത്യമതേതരത്വമെങ്കില്‍ അതിനോടു ജമാഅത്ത് വിയോജിക്കുക സ്വാഭാവികം. തീര്‍ത്തും മതവിരുദ്ധരായ കമ്മ്യൂണിസ്റ്റുകളെ പാകിസ്ഥാനില്‍ നിരോധിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയ പാര്‍ട്ടിക്ക് ഇത്തരം അക്ഷര നിരോധങ്ങളെ അംഗീകരിക്കാനാവില്ല) ആകെയുള്ള പള്ളികളുടെയും ലൈബ്രറികളുടെയു നാലിലൊന്നേ അത് വരൂ. അവയുടെ പ്രസാധനമോ വിതരണമോ തടഞ്ഞിട്ടില്ല. രാഷ്ട്രീയ പകപോക്കലുകളും കുതന്ത്രങ്ങളും തിരിച്ചറിയാത്ത കമ്മ്യൂണിസ്റ്റുകളുണ്ടോ. ഇത് വെച്ച് ബംഗ്ലാദേശില്‍ നിരോധിച്ചു എന്ന് പറയുന്നവര്‍ ഉദ്ദേശിക്കുന്നത് മറ്റുചിലതാണ്.

മൗദൂദിയുടെ സാഹിത്യങ്ങള്‍ വളരെ കൃത്യമായി വായിച്ചതുകൊണ്ടാണ് ജമാഅത്തുകാര്‍ക്ക് മിതവാദികളാകാന്‍ കഴിഞ്ഞത്. തീവ്രതയുടെ നേരിയ കടന്നുവരവിനെ പോലും ഇത്ര ജാഗ്രതയോടെ വീക്ഷിക്കുകയും മുന്നറിയിപ്പ് നല്‍കി അതിന്റെ നേരിയ ലാഞ്ചനയില്‍നിന്ന് പോലും ജമാഅത്തെ ഇസ്‌ലാമി എന്ന പ്രസ്ഥാനത്തെ രക്ഷപ്പെടുത്തുകയും ചെയ്ത മറ്റൊരു വ്യക്തിത്വം ലോക ചരിത്രത്തില്‍ തന്നെ കാണുമോ എന്ന് പ്രയാസം.

ബംഗ്ലാദേശ് കാരനായ സുഹൃത്തിന്റെ വാക്കുകളാണ് താങ്കളുടെ അവലംബമെങ്കില്‍ നേരെ എതിരായ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ബംഗ്ലാദേശിയായ എന്റെ ഓഫീസ് ബോയിയില്‍ നിന്ന് അദ്ദേഹം ചാത്രശിബ്‌റിന്റെ പ്രവര്‍ത്തകനായിരുന്നു. ഇത്തരം ഒറ്റപ്പെട്ട ആരുടെയും വാക്ക് കേട്ടല്ല ഒരു പ്രസ്ഥാനത്തെ വിലയിരുത്തേണ്ടത്. അവരുടെ ചരിത്രവും വര്‍ത്തമാന കാല പ്രവര്‍ത്തനവും പരിശോധിക്കുക. ഇവിടെ തന്നെ ജമാഅത്തിനെ കുറിച്ച് എത്ര വ്യത്യസ്ഥ അഭിപ്രായങ്ങള്‍ വന്നുകഴിഞ്ഞു.



Posted by CKLatheef to ശിഥില ചിന്തകള്‍ at August 24, 2010 9:05 AM

12. സുസ്മേഷ് ചന്ത്രോത്ത് has left a new comment on your post "ഓണം @ മര്യാദാമുക്ക്":

പ്രിയ ഉപാസന,
മര്യാദമുക്കിലെ വിശേഷങ്ങള്‍ അസ്സലായി.നല്ല ഭാഷ...



Posted by സുസ്മേഷ് ചന്ത്രോത്ത് to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at August 24, 2010 8:26 AM

13. ആയിരത്തിയൊന്നാംരാവ് has left a new comment on your post "ഓണാശംസകള്‍":

ഓണാശംസകള്‍



Posted by ആയിരത്തിയൊന്നാംരാവ് to ചിത്രണം at August 24, 2010 5:54 AM

14. Anonymous has left a new comment on your post "മൊഞ്ചുള്ള സഞ്ചാരങ്ങൾ...! / Monchulla Sancharang...":

THIRUVONASHAMSAKAL...!
പെണ്ണൊരുത്തിയുണ്ട്
തലോക്കാര് പെണ്ണുങ്ങള് ചക്ക കൂട്ടാൻ കിട്ടാത്തതിന് പിണങ്ങി മോന്തകയറ്റി നിൽക്കണെ പോലെ ; പൂമുഖവാതിക്കൽ സ്റ്റെഡിവടിയായി ബലൂൺ വീർപ്പിച്ചപോലത്തെ മുഖവുമായി , ഈയ്യുള്ളവനെ വരവേൽക്കാൻ നിൽക്കുന്നു....!
ചിരവ , ചൂല്, ഉലക്ക,...മുതലായ പണിയായുധങ്ങളൊന്നും
ഈ രജ്യത്ത് ഇല്ലാത്തതെന്റെ ഭാഗ്യം !

By
K.P.RAGHULAL



Posted by Anonymous to BILATTHIPATTANAM at 23 August 2010 18:59

15. sree sree sree has left a new comment on your post "മാധ്യമങ്ങളെ നിരീക്ഷിക്കാൻ":

നല്ല സംരംഭം. സ്വന്തം സുഹൃത്തുക്കളെ തന്നെ വിമര്‍ശിക്കേണ്ടി വരാം. അപ്പോള്‍ പ്രസ്‌ കൌണ്‍സില്‍ ആകാതെ ശ്രദ്ധിക്കണം .പിന്നെ , മാധ്യമ വിമര്‍ശം നെറ്റിലും , ബ്ലോഗിലും ഒക്കെ മാത്രമേ പറ്റു.
ശ്രീകുമാര്‍.പി.എന്‍.,തിരുവനപുരം



Posted by sree sree sree to വായന‌ at Tuesday, August 24, 2010 8:32:00 AM GMT+05:30

16. Hafeez നിങ്ങളുടെ പോസ്റ്റ് "ഇബാദത്ത്‌, ഇത്വാഅത്ത്‌ ജമാഅത്തിന്റെ വാദം തെറ്റ്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അദ്ദേഹം തന്നെ തുടരുന്നു: "ചില പ്രവൃത്തികള്‍ നാം ചെയ്യുമ്പോള്‍ ഇലാഹാക്കുക എന്ന ഉദ്ദേശ്യമോ ഇബാദതെടുക്കുക എന്ന ഉദ്ദേശ്യമോ നമുക്ക് ഇല്ലെങ്കിലും അതിന്റെ നിര്‍ബന്ധ താല്‍പര്യം എന്ന നിലയ്ക്ക് ഇലാഹാക്കലും ഇബാദതെടുക്കലും സംഭവിക്കുന്നതാണ്. പേര്‍ഷ്യക്കാരെയും മുശ്രികുകളെയും ഇലാഹാക്കിക്കൊണ്ടും അവര്‍ക്ക് ഇബാദതെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയും അനുസരിച്ച് ശവം ഭക്ഷിച്ചാലാണ് ശിര്‍കാവുക എന്ന് തനി മരത്തലയന്മാര്‍ മാത്രമേ വാദിക്കുകയുള്ളൂ.'' (തൌഹീദ് ഒരു സമഗ്ര വിശകലനം, പേ. 58)



Hafeez , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, ആഗസ്റ്റ് 24 8:34 രാവിലെ ന് പോസ്റ്റ് ചെയ്തത്

17. നിസ്സഹായന്‍ has left a new comment on your post "ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ്കറിലൂടെ":

അസ്തലവിസ്തേ,

ഹിന്ദുമതം സാങ്കേതികാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്ന ഒരു മതമാണ്. അതായത് അതൊരു രാഷ്ട്രീയ-ആത്മീയ ചൂഷണപദ്ധതിയാണ് അഥവാ സംസ്ക്കാരമാണ്. സെമറ്റിക്‍ മതങ്ങളെ അനുകരിച്ച് തട്ടിക്കൂട്ടി ഒരെണ്ണം ഉണ്ടാക്കിയെടുക്കാനുള്ള സവര്‍ണ അഭിവാഞ്ച ! യഥാര്‍ത്ഥത്തില്‍ ഭാരതീയമായ ഒരു മതം ഇവിടെയുണ്ടെങ്കില്‍ അത് ബ്രാഹ്മണമതം മാത്രമാണ്. ചാതുര്‍വര്‍ണ്യര്‍ മാത്രമാണ് അതിലെ അംഗങ്ങള്‍. ചാതുര്‍വര്‍ണ്യ ഹൈന്ദവികതയെ രാഷ്ട്രമതമായും ദേശീയസംസ്ക്കാരമായും നിര്‍മിക്കുന്നതിലുള്ള ശ്രമത്തിന്റെ ഭാഗമായി അഹൈന്ദവരെ മുഴുവന്‍ ദേശീയസെന്‍സസികളിലൂടെയും ബ്രാഹ്മണഭരണകര്‍ത്താക്കളുടെ ഇച്ഛാനുസരണവും ഹിന്ദുമതത്തില്‍ ചേര്‍ത്തെടുക്കുകയായിരുന്നു.

ഹിന്ദുക്കളല്ലെങ്കിലും സവര്‍ണഹിന്ദുവിന്റെ പീഢനങ്ങള്‍ക്ക് സഹസ്രാബ്ദങ്ങളോളം കീഴ്പ്പെട്ടു കിടന്നവരാണ് അവര്‍ണ-കീഴാളന്മാര്‍. ഹിന്ദുക്കളല്ലാത്ത അവര്‍ക്ക് അതിനുള്ള കോമ്പന്‍സേഷനാണ് സംവരണം. മതമില്ലാത്ത അവര്‍ണര്‍ ഏതു മതത്തിലേക്കു ചേക്കേറിയാലും സവര്‍ണന്റെ കീഴില്‍ അനുഭവിച്ച പീഢനം മൂലം ഉണ്ടായ വികലാംഗത്വത്തിന് സംവരണം കൊടുക്കുകയെന്നതാണ് ന്യായം. എന്നാല്‍ ഹിന്ദുമതത്തില്‍ നിന്നാല്‍ മാത്രമേ സംവരണം കൊടുക്കൂ എന്ന നീതികേട് ഹിന്ദുമതത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനുള്ള സവര്‍ണ അടവാണ്. സവര്‍ണര്‍ ഈ അടവ് സ്വീകരിച്ചിരിക്കുന്നതു കൊണ്ടാണ് അവര്‍ണര്‍ വൃത്തികെട്ട മതമാണെങ്കിലും സംവരണം നഷ്ടപ്പെടുത്താതിരിക്കാന്‍ അതില്‍ത്തന്നെ നില്‍ക്കുന്നത്. പിന്നെ സംവരണം എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ള താങ്കളുടെ ആക്ഷേപം ഇതിനു മുന്‍പ് ചര്‍ച്ച ചെയ്തിട്ടുട്ടുണ്ടെങ്കിലും താങ്കള്‍ക്കു മനസ്സിലാകില്ല, അലെങ്കില്‍ അങ്ങനെ നടിക്കുന്നു. യാതൊരു വിധത്തിലും സംവരണം കൊടുക്കുന്നതിന് സവര്‍ണര്‍ ഒരിക്കലും തയ്യാറായിരുന്നില്ലല്ലോ ! അതു കൊണ്ടല്ലേ സംവരണവിരോധികളെ സവര്‍ണരെന്ന് ഞങ്ങള്‍ വിളിക്കുന്നത്.



Posted by നിസ്സഹായന്‍ to വിഹഗ വീക്ഷണം at August 23, 2010 7:49 PM

18. siraj padipura has left a new comment on your post "ഫോട്ടോ ബ്ലോഗുകൾ തുടങ്ങുവാൻ":

വായിച്ചു എല്ലാവർക്കും മനസിലാകുന്ന ലളിതവിവ-
രണം.വളരെ വളരെ നന്ദി



Posted by siraj padipura to ആദ്യാക്ഷരി at 24 August 2010 07:22

19. Hafeez നിങ്ങളുടെ പോസ്റ്റ് "ഇബാദത്ത്‌, ഇത്വാഅത്ത്‌ ജമാഅത്തിന്റെ വാദം തെറ്റ്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതിന്റെ വിശദീകരണമായി
എ. അബ്ദുസ്സലാം സുല്ലമി എഴുതുന്നു: "ശവം ഭക്ഷിക്കുവാന്‍ പാടില്ലെന്ന് ഇസ്ലാം പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ മുസ്ലിംകളോട് ച#ില അമുസ്ലിംകള്‍ ഇപ്രകാരം തര്‍ക്കിക്കുവാന്‍ തുടങ്ങി: 'ഒരു ജീവി സ്വയം മരിക്കുമ്പോള്‍ അല്ലാഹു അതിനെ നേരിട്ടു വധിക്കുകയാണ് ചെയ്യുന്നത്. അല്ലാഹു വധിച്ചത് ഭക്ഷിക്കാന്‍ പാടില്ലെന്നും എന്നാല്‍ മനുഷ്യന്‍ വധിച്ചതിനെ ഭക്ഷിക്കുവാന്‍ പാടുണ്ടെന്നും മുഹമ്മദ് ജല്പിക്കുന്നു.' ഈ യുക്തിവാദം ദുര്‍ബല വിശ്വാസികളായ ചില മുസ്ലിംകളെ സ്വാധീനിച്ചു. ഈ സന്ദര്‍ഭത്തിലാണ് ഈ സൂക്തം അവതരിപ്പിക്കുന്നത്. ഈ യുക്തിവാദികളെ അനുസരിച്ച് ശവം നിങ്ങള്‍ ഭക്ഷിച്ചാല്‍ നിങ്ങള്‍ മുശ്രിക്കുകളായി എന്നാണ് അല്ലാഹു ഇവിടെ പറയുന്നത്.'' (ജംഇയ്യതുല്‍ മുജാഹിദീന്‍ സോവനീര്‍ 95- അരീക്കോട് പേ. 145)



Hafeez , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, ആഗസ്റ്റ് 24 8:32 രാവിലെ ന് പോസ്റ്റ് ചെയ്തത്

20. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "ഓണം ഒരു ഓര്‍മ്മ..":

ഒരുമധുവിധുമെയിലോണം....



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to ഏറനാടന്‍ ചരിതങ്ങള്‍ at 24/8/10 4:54 AM

21. kaalidaasan has left a new comment on your post "എന്റെ പ്രദേശം 1":

ആശംസകള്‍



Posted by kaalidaasan to വിചാരം - അനുഭവ കുറിപ്പുകള്‍- at August 23, 2010 6:33 PM

22. നിരക്ഷരന്‍ has left a new comment on your post "ആനേങ്ങാട്ടെ ഓണം!":

Sranj - ഓണാശംസകള്‍ :)



Posted by നിരക്ഷരന്‍ to ആല്‍ത്തറ at August 23, 2010 7:37 PM

23. നിസ്സഹായന്‍ has left a new comment on your post "അവര്‍ണര്‍ക്ക് ആശ്രയം ??":

സതേ,
മനോജ് കുമാര്‍ 12.56നിട്ട കമന്റിന്റെ തുടര്‍ച്ചയാണ് 12.59 നിട്ട കമന്റു്. ശ്രദ്ധിച്ചു വായിച്ചു നോക്കൂ, അവ തമ്മില്‍ വൈരുദ്ധ്യങ്ങളൊന്നുമില്ല. അവ ജയപ്രകാശിന്റെ ലേഖനത്തെ ശരിവെക്കുന്നതുമാണ്. താങ്കള്‍ ധരിക്കുന്നതു പോലെ ആദ്യത്തേത് സതയ്ക്കനുകൂലമായ കമന്റല്ല. എന്നാല്‍ സ്പഷ്ടമായി അദ്ദേഹം തന്റെ ആശയങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. സതയ്ക്ക് ഞാന്‍ പറയാറുള്ള പോലെ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ശേഷിക്കുറവും 'ട്യൂബ് ലൈറ്റ് സിന്‍ഡ്രോമും' ഉണ്ട്. അതാണ് ആകെ എല്ലാവരേയും സംശയം.



Posted by നിസ്സഹായന്‍ to 'സത'യുടെ ബൂലോകം at August 24, 2010 4:59 AM

24. mini//മിനി has left a new comment on your post "പ്രതീക്ഷകൾ പൂവണിഞ്ഞ തിരുവോണസന്ധ്യ":

Manoraj-, ഉപാസന || Upasana-, കുമാരന്‍ | kumaran-, ആളവന്‍താന്‍-, Sabu M H-, ചെറുവാടി-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at August 24, 2010 6:29 AM

25. റ്റോംസ് കോനുമഠം has left a new comment on your post "ബ്ലാക്ക് സ്വാളോറ്റെയിൽ ചിത്രശലഭം / Black Swallowta...":

മനോഹരി തന്നെ..!!



Posted by റ്റോംസ് കോനുമഠം to പിക്സെല്‍‌സ്::PIXELS at August 23, 2010 8:02 PM

26. ഗുണ്ടൂസ് has left a new comment on your post "തലമുറകളിലൂടെ":

Sreedharettan marichu enna kettathu.. villege officinte aduthaayirunnu veedu.. alle?
Gundoos



Posted by ഗുണ്ടൂസ് to Ramavicharam at August 23, 2010 7:32 PM

27. നിസ്സഹായന്‍ has left a new comment on your post "ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ്കറിലൂടെ":

വായുവിന്റെ അംബേദ്ക്കര്‍ വായന കലക്കുന്നുണ്ട്. അംബേദ്ക്കറിന്റെ രൂക്ഷമായ ഹിന്ദുമതവിമര്‍ശനങ്ങളും വിലയിരുത്തലും തള്ളിപ്പറയലുമൊന്നും കാര്യമാക്കാതെ സംഘികള്‍ക്ക് ആവശ്യമായ കഷ്ണങ്ങള്‍ അടര്‍ത്തിയെടുക്കുന്ന വൈഭവവും അഭിനന്ദീയം തന്നെ. സതയാണെങ്കില്‍ അദ്ദേഹത്തെ വീണ്ടും ഹിന്ദുവായി കണക്കാക്കുന്നു. ഒരു ഹിന്ദുവായി ജനിച്ചെങ്കിലും ഹിന്ദുവായി മരിക്കില്ലെന്നു പ്രതിജ്ഞ ചെയ്ത മഹാനെ വൃത്തികെട്ട ഹിന്ദുമതത്തില്‍ വീണ്ടും പെടുത്തി ഇത്ര ക്രൂരമായി അവഹേളിക്കല്ലേ സതേ !



Posted by നിസ്സഹായന്‍ to വിഹഗ വീക്ഷണം at August 23, 2010 7:15 PM

Reply via email to