1. ലീല എം ചന്ദ്രന്‍.. has left a new comment on your post "“മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍“ - വാര്‍ഷിക ഉത...":

'ആദ്യം വന്ന് കമന്റടിക്കുന്നയാള്‍ ഈ വാര്‍ഷിക പരിപാടിയും നാനൂറ്റി ഒന്നാമത്തെ ഈ പോസ്റ്റും ഉത്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു.'

എന്നിട്ട് ഉത്ഘാടനം സ്വന്തം അങ്ങു ചെയ്തു അല്ലേ?
കൊള്ളാല്ലോ....അപ്പൊപ്പിന്നെ പറഞ്ഞപോലെതന്നെ ....ഹായ്...ബൈ



Posted by ലീല എം ചന്ദ്രന്‍.. to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, September 01, 2010 8:33:00 PM

2. അങ്കിള്‍ has left a new comment on your post "ഫസല്‍ ഗഫൂറിന്‍റെ ആശങ്കകള്‍; ദേശാഭിമാനിയുടേയും":

മെരിറ്റ് പരീക്ഷിക്കാനല്ലേ വർഷാവർഷം പരീക്ഷ നടത്തുന്നതും പിന്നെ എന്റ്രൻസ് ടെസ്റ്റ് നടത്തുന്നതും. വർഷാവസാനത്തെ പരീക്ഷയുടേയും വേണമെൻകിൽ എന്റ്രൻസ് ടെസ്റ്റിന്റെയ്യും ഫലങ്ങളാണു എന്റെ അഭിപ്രായത്തിൽ ഒരു വിദ്ധ്യാർത്ഥിയുടെ മെറിറ്റ്.

ആ മെറിറ്റിനെ പറ്റി ജ്യോജുവിന്റെ പോസ്റ്റിൽ ഒന്നും കണ്ടില്ല എന്നാണു ഞാന് വിവക്ഷിച്ചത്.

കൂടുതൽ ചർച്ച വേണ്ടി വരില്ല. കാരണം, കൂടുതൽ കാര്യങ്ങളിലും ജ്യോജുവിനോടൊപ്പമാണു ഞാനും.



Posted by അങ്കിള്‍ to ചിന്തകള്‍ at 9/01/2010 08:48:00 PM

3. rahool... has left a new comment on your post "പാറുക്കുട്ടി":

my sympathies to u for partin wit ur love .... :-D



Posted by rahool... to വര്‍ഷ ഗീതം at September 1, 2010 7:42 PM

4. പാഞ്ചാലി :: Panchali has left a new comment on your post "കാട്ടുപൂക്കൾ":

ജിഷാദ്,
Queen Anne's Lace (Wild Carrot / Daucus Carota) എന്ന ഈ കാട്ടുചെടി ഇവിടെ മിക്കയിടങ്ങളിലും കാണാം! :)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at September 1, 2010 5:59 AM

5. Manickethaar has left a new comment on your post "മഴയില്‍ കുതിര്‍ന്ന പാസ്സിംഗ് ഔട്ട്‌":

നന്നായിട്ടുണ്ട്



Posted by Manickethaar to എസ്.കെ.മോഹന്‍ | S.K.Mohan at September 1, 2010 5:59 AM

6. ഒരുമയുടെ തെളിനീര്‍ has left a new comment on your post "വെളിച്ചത്തിലേയ്ക്ക്‌.....":

ജീവിതം നിറയെ വെളിച്ചം ഉണ്ടാവട്ടെ, എന്നും



Posted by ഒരുമയുടെ തെളിനീര്‍ to നിറവ്‌ at September 1, 2010 6:06 PM

7. വാഴക്കാവരയന്‍ (Sinoj Cyriac) has left a new comment on your post "കാരണവര്‍ വധം : “ഷെറിന്‍ ഒരു പുനര്‍വായന”":

ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ എന്തുകൊണ്ട് സാധാരണ ജനതയ്ക്ക് കഴിയുന്നില്ല? ഈ വാര്‍ത്ത അറിഞ്ഞപോള്‍ എനിക്ക് ഫീല്‍ ചെയ്ത കാര്യം ആണ് ഇത്.

കപട സദാചാരം ആണ് ഇന്ന് മലയാളിയുടെ മുഖമുദ്ര. ചന്തി, ലൈംഗിക ബന്ധം എന്ന് പോലും പറയാന്‍ മടിയുള്ള എന്നാല്‍ വൃത്തികെട്ട എന്തും ചെയ്യുന്ന നാണം കേട്ട മുഖം.
സ്വന്തം മക്കളോടെന്കിലും സെക്സിനെ പറ്റി തുറന്നു പറയാന്‍ നമ്മള്‍ തയ്യാറായില്ലെങ്കില്‍ നാം അനുഭവിക്കേണ്ടി വരും..



Posted by വാഴക്കാവരയന്‍ (Sinoj Cyriac) to നട്ടപ്പിരാന്തുകള്‍ at Wednesday, September 01, 2010 4:43:00 PM

8. Sandeep has left a new comment on your post "ഓണം : തിരിഞ്ഞു നോക്കുമ്പോള്‍":

@Biju Kumar Sir,
"താങ്കള്‍ പല പോസ്റ്റുകളിലും മുട്ടന്‍ ആംഗലേയവുമായി ചാടി വീഴാറുണ്ട്";" ഇവിടെ ചര്‍ച്ചിയ്ക്കുന്നത് പാവപ്പെട്ട മലയാളികളാണ്. അവര്‍ എല്ലാവരും സാറിന്റെയത്ര് ആംഗലേയ പണ്ഡിതരാവില്ല.";"പക്ഷെ നിങ്ങളുടെ ഉദ്ദേശം വേറെയായതു കൊന്റാണ് പ്രതികരിയ്ക്കാത്തത്";
"ജാഡ പ്രകടത്തിനു കൊടിപിടിക്കാന്‍ സമയമില്ലാത്തതു കൊണ്ടാണ്"

Read these comments once more with a clear head Biju Kumar Sir. just look at the number of preconceptions and personal attacks you have made.

And all these, because I dared to raise one critical remark.

"ക്ഷമിയ്ക്കണം.
അപ്പോള്‍ വീണ്ടും കാണാം.:-)"

Sir, I have no problem in accepting your apology. Now if you please, I would like to know the real reasons behind your "hair raising" sentiments.



Posted by Sandeep to നമ്മുടെ ബൂലോകം at September 1, 2010 8:40 PM

9. നന്ദു | naNdu | നന്ദു has left a new comment on your post "ഋതു":

ജമാല്‍, ജയിംസ് സണ്ണി പാറ്റൂര്‍, ഗന്ധര്‍വ്വന്‍ ,.. നന്ദി!



Posted by നന്ദു | naNdu | നന്ദു to എഴുത്തുകുത്തുകള്‍ at Wednesday, September 01, 2010 6:24:00 PM

10. Subair has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

പ്രബോധനത്തിന്റെ ആരംഭം.

നമ്മുക്ക് അറിയാം, മുഹമ്മദ്‌ നബി ഒരു ദിവസം മക്കയിലെ ജനങ്ങളോട്‌ പ്രഖ്യാപിക്കുകയാരിരുന്നു, താന്‍ ദൈവത്തിന്‍റെ ദൂതനാണെന്ന്. ഇത് കേട്ടപ്പോള്‍ വിരലിലെണ്ണാവുന്ന ആളുകളോഴിച്ചു എല്ലാവരും തെന്നെ അദ്ദേഹത്തെ തള്ളിപ്പറയുകയാരിന്നു. മുഹമ്മദ്‌ നിനക്ക് നാശം എന്ന് ആദ്യം പറഞ്ഞത് സ്വന്തം പിത്രുവ്യനായിരുന്ന അബു ലഹബ്‌ ആയിരുന്നു. പിന്നീട് പരസ്യമായി പ്രബോധനം ചെയ്യാന്‍ പോലും കഴിയാത്ത സ്ഥിതി വിശേഷമായിരുന്നു അദ്ദേഹത്തിന് മക്കയില്‍. അവസാനം വര്‍ഷങ്ങള്‍ക്ക് ശേഷം തുച്ഛമായ ഏതാനും അനുയായികളുമായി പരസ്യ പ്രബോധനത്തിന് ഇറങ്ങിയപ്പോള്‍ കൊടിയ പീഡനമാണ് അദ്ദേഹത്തിനും അനുയായികള്‍ക്കും നേരിടേണ്ടി വന്നത്. എന്നിട്ടും അദ്ദേഹത്തിന്‍റെ അനുയായികള്‍ അദ്ദേഹത്തിന്‍റെ കൂടെ ഉറച്ചു നിന്നു. പുതിയ ആളുകള്‍ ഇസ്ലാമിലേക്ക് കടന്നു വരികയും ചെയ്തു. പല അനുയായികള്‍ക്കും അബ്സീനിയലേക്ക് പാലയാനം ചെയ്തു. ഏത് വാളായിരുന്നു അവരെ കൊടിയ പീഡനങ്ങളും, ബഹിഷ്കരണങ്ങളും സഹിച്ചും ഇസ്ലാമില്‍ ഉറച്ചു നിറുത്തിയത് ? ഏതു വാളായിരുന്നു മക്കക്കാരെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചത് ?

മുഹമ്മദ്‌ നബിയുടെ അനുയായികളായിപ്പോയതിന്റെ നീചമായ പീഡനങ്ങളായിരുന്നു അവര്‍ക്കനുഭവിക്കേണ്ടി വന്നത്. സുമയ്യ (റ) ഇരുമ്പ് പഴുപ്പിച്ച് ഗുഹ്യസ്ഥാനത് കുത്തികയടറ്റി കൊലപ്പെടുത്തി. ബിലാലുബ്നു രബാഹിനെ (റ) കൈ കാലുകള്‍ ബന്ധിച്ച്, ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ കിടത്തി മാറത്തു പറ കല്ല് വെച്ച് മര്‍ദിച്ചു. എന്നിട്ടും അവരാരും മുഹമ്മദിനെ തള്ളി പറയാന്‍ കൂട്ടാക്കിയില്ല.

Prof. Rama Krishna Rao ചോദിക്കുന്നത് നോക്കൂ.

"Sumayya, an innocent women, is cruelly torn into pieces with spears. An example is made of "Yassir whose legs are tied to two camels and the beast were are driven in opposite directions", Khabbab bin Arth is made lie down on the bed of burning coal with the brutal legs of their merciless tyrant on his breast so that he may not move and this makes even the fat beneath his skin melt. "Khabban bin Adi is put to death in a cruel manner by mutilation and cutting off his flesh piece-meal." In the midst of his tortures, being asked weather he did not wish Mohammad in his place while he was in his house with his family, the sufferer cried out that he was gladly prepared to sacrifice himself his family and children and why was it that these sons and daughters of Islam not only surrendered to their prophet their allegiance but also made a gift of their hearts and souls to their master? Is not the intense faith and conviction on part of immediate followers of Mohammad, the noblest testimony to his sincerity and to his utter self-absorption in his appointed task? ( By Prof. K. S Ramakrishna Rao : Qouted from: http://www.mesmarty.com/2008/11/13/islam-and-hazrat-muhammad-saww-in-the-eyes-of-non-muslim-scholars )



Posted by Subair to സംവാദം at September 1, 2010 7:00 AM

11. ::: അഹങ്കാരി ::: has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

പ്രിയ സുകുമാരൻ മാഷേ,

ആ വ്യക്തിയുടെ പേര് ബാലഗംഗാധരൻ എന്നല്ല, അത് അഡ്വ: കെ.കെ. ബാലറാം ആണ്.

അദ്ദേഹം ആർ.എസ്.എസിന്റെ സംസ്ഥാന സഹസംഘചാലക് (സ്റ്റേറ്റ് വൈസ് പ്രസിഡന്റ്) ആണ്.

മുസ്ലിം വിരുദ്ധരെന്ന് പലരും അലറിവിളിക്കുന്ന ആർ.എസ്.എസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ഈ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിനെ താങ്കളും ഇങ്ങനെ തമസ്കരിച്ചത് കാണുമ്പോൾ അത്ഭുതം തോന്നുന്നു - ഞാൻ നേരത്തെ പറാഞ്ഞതു പോലെ പരസ്പരമുള്ളാ തെറ്റിദ്ധാരണകൾ മാറുന്നെങ്കിൽ അതല്ലേ നല്ലത്?

അതു പോലെ ആ വ്യക്തിയുടെ (മാത്രം ) പേരു പോലും താങ്കൾ നൽകിയതുമില്ല :)

പേരും സ്ഥാനവും ഉൾക്കൊള്ളിക്കുമെന്ന് കരുതട്ടെ

സ്നേഹത്തോടെ,



Posted by ::: അഹങ്കാരി ::: to ശിഥില ചിന്തകള്‍ at September 1, 2010 9:06 PM

12. ബിജുകുമാര്‍ alakode has left a new comment on your post "“നന്ദി“ - സുഗതകുമാരി ടീച്ചറിന്റെ കവിത":

ആദ്യമെ എന്റെ അഭിഅന്ദനം അറിയിയ്ക്കുന്നു. കവിത ഉള്ളില്‍ മാത്രമല്ല നാവിലുമുണ്ട് ഡോണയ്ക്ക്. ഈണത്തിന്റെ ചെറിയ പ്രശ്നങ്ങള്‍ ഒഴിച്ചാല്‍ വളരെ നന്നായിരിയ്ക്കുന്നു.
ഇനി സ്വന്തം കവിതകളും കേള്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നു.
താളബോധത്തോടെ എഴുതിയാല്‍ ആലാപനത്തിലും നന്നാവും.
ഭാവുകങ്ങള്‍..



Posted by ബിജുകുമാര്‍ alakode to ഋതുഭേദങ്ങള്‍ at 8:21 AM

13. KSSP - SCIENCE FOR REVOLUTION has left a new comment on your post "കാച്ചിയില്‍നിന്ന് പര്‍ദയിലേക്കുള്ള ദൂരം":

നല്ല ലേഖനം. മുസ്ലീം സമുദായത്തിലെ വിവരവും ചിന്താശേഷിയും സ്വാതന്ത്ര്യ ബോധവും ഉള്ള ചങ്ങാതിമാര്‍ തന്നെയാണ് ഇമ്മാതിരി കോമാളിത്തരങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടത്. ഇത് എല്ലാ സമുദായത്തിനും ബാധകമാണ്. സ്വന്തം സമുദായത്തെ പരിഷ്കരിക്കാന്‍ ശ്രമിക്കുന്നതാണ് ഏറ്റവും നല്ല സമുദായ പ്രവര്‍ത്തനം.



Posted by KSSP - SCIENCE FOR REVOLUTION to വര്‍ക്കേഴ്സ് ഫോറം at September 1, 2010 8:50 PM

14. Subair has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

അസ്മ എന്നാ സ്ത്രീയെ വധിക്കാന്‍ കൊട്ടേഷന്‍ സംഘത്തെ അയച്ചു എന്നതാണ് മറ്റൊരു ആരോപണം. യഥാര്‍ത്ഥത്തില്‍ പ്രാമാണികമായ ഹദീസ്‌ ഗ്രന്ഥങ്ങളില്‍ ഒന്നും ഉദ്ധരിചിട്ടില്ലാത്ത ഒരു സംഭവമാണ്. കര്‍മ ശാസ്ത്ര വിഷയങ്ങള്‍ക്ക് പോലും ഹദീസുകളള്‍ റിപ്പോര്‍ട്ട്‌ ചെയ്ത ആളുകളുടെ വിശ്വസ്തയും സ്വീകാര്യതയും പരിശോധിച്ച് മാത്രം തള്ലാവുന്നതാണോ കൊള്ളാവുന്നതാണോ എന്ന് തീരുമാനിക്കുന്നവാരാണ് മുസ്ലിംകള്‍. സീറ ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കുന്ന സംഭവങ്ങള്‍ക്ക് ഇസ്നദേ (reporters chain) ഇല്ല അത് കൊണ്ട് ഇത്തരം സംഭവങ്ങള്‍ ആര് ആരോട് പറഞ്ഞു എന്ന് അറിയാന്‍ ഒരു വഴിയുമില്ല, അത് കൊണ്ട് തെന്നെ സ്വീകാര്യതയുടെ കാര്യത്തില്‍ ഏറ്റവും താഴെ കിടയിലാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍. ഇനി ഇബ്നു ഇസാകും ഇബ്നു സാടും ഉദ്ധരിക്കുന്ന ഈ സംഭവം മുഖവിലക്കെടുത്താല്‍ തെന്നെ, ഈ സ്ത്രീ രചിച്ചിരുന്ന കവിതകള്‍ ഗോത്ര വികാരം ഇളക്കി വിടുന്നതും, വിത്യസ്ത ഗോത്രങ്ങളെ പരസ്പരം പോരാടാന്‍ ആഹ്വാനം ചെയ്യുന്നതുമായിരുന്നു. പ്രവാചകന്‍ മദീനയിലേക്ക് വരുന്നതിന് മുമ്പ് ഗോത്രകലഹത്താല്‍ തമ്മിലടിച്ചിരുന്ന ഒരു സമൂഹമാണ് മദീനയില്‍ ഉണ്ടായിരുന്നത് എന്നും ഇത് കാരണമാണ് പുറത്ത് നിന്നുള്ള പ്രവാചകനെ അര്വര്‍ ഭരണം ഏല്‍പ്പിച്ചത് എന്നും ഞാന്‍ സൂചിപ്പിച്ചിരുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ ഗോത്ര കലഹം ഇളക്കി വിടുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുക എന്ന് നീതിയും സമാധാനവും ആഗ്രഹിക്കുന്ന ഏതൊരു ഭരണാധികാരിയും ചെയ്യേണ്ടതാണ്.

മറുവശത്ത് പ്രാമാണികമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം തനിക്ക് വിഷം തന്ന ജൂദ സ്ത്രീയേ തെന്റെ മുന്നില്‍ ഹാജാരാക്കിയപ്പോള്‍ പോലും പൊറുത്തു കൊടുത്ത മഹാനാണ് പ്രവാചകന്‍.

Narrated Anas bin Malik:

A Jewess brought a poisoned (cooked) sheep for the Prophet who ate from it. She was brought to the Prophet and he was asked, "Shall we kill her?" He said, "No." I continued to see the effect of the poison on the palate of the mouth of Allah's Apostle .
(Sahih al-Bukhârî, Volume 3, Book 47, Number 786)


അവസാനമായി പറയട്ടെ, ജബ്ബാര്‍ വിമര്‍ശങ്ങള്‍ ആരോഗ്യഗരമായ സംവാദത്തിനു ഇടയാക്കുന്നവയാണെയെങ്കില്‍ അത് സമൂഹത്തിനു ഗുണകരമാണ് നല്ലതാണ്. പക്ഷെ അങ്ങയുടെ വിമര്‍ശങ്ങള്‍ നിര്മാനാത്മകമല്ല, അങ്ങയുടെ ഭാഷയും ശൈലിയും മാന്യമല്ല, സഹിഷ്ണുതപരവുമല്ല. സാധാരണഗതിയില്‍ താങ്കളെ പൊലെയുള്ളവരോട് സംവദിക്കുന്നതില്‍ അര്‍ഥം ഇല്ല, പക്ഷെ ഇത് വായിക്കുന്നവര്‍ തെറ്റിദ്ധരിക്കരുത് എന്ന് കരുതി ഏതാനും കാര്യങ്ങള്‍ കുറിച്ചു എന്ന് മാത്രം.



Posted by Subair to സംവാദം at September 1, 2010 7:14 AM

15. Rare Rose has left a new comment on your post "മതില്‍പ്പുറക്കാഴ്ചകള്‍":

നല്ല അവതരണം..



Posted by Rare Rose to ഋതു - കഥയുടെ വസന്തം at September 1, 2010 6:18 PM

16. aadhil has left a new comment on your post "മാധ്യമ നിര്‍മിത വിജയങ്ങള്‍":

ജി.പി സാറിന്റെ ലേഖനങ്ങള്‍ പലതും ഉദ്ദേശത്തില്‍ നിന്നും വഴുതിപോകുന്നു എന്നാണ് എനിക്ക് തോന്നുന്നത്. സംഘപരിവാര്‍ ഫാസിസത്തിനെ തുറന്നു കാണിക്കുമ്പോള്‍ സ്വാഭാവിക പ്രതികരണവും പ്രതിഷേധവും ഉയരും. അതുകരുതി എഴുതാതിരിക്കരുത്. അതോടൊപ്പം ചെറിയ തോതിലാണെങ്കിലും മുസ്ലീമിന്റെ പേരു പറഞ്ഞു നടത്തുന്ന അക്രമങ്ങളേയും താങ്കള്‍ കണ്ടില്ലെന്ന് നടിക്കാതിരിക്കുക.

കൈവെട്ടു സംഭവം മലയാളികളില്‍ ഭീതിയും സൃഷ്ടിച്ചു. അതോടൊപ്പം തെറ്റിദ്ധാരണയും പടര്‍ത്തുവാന്‍ മാധ്യമങ്ങളിലെ നിരന്തരമായ വാര്‍ത്തകള്‍ ഒരു കാരണമായി.

ആ സംഭവത്തെ മതത്തിന്റെ പേരില്‍ ചേര്‍ത്തുകെട്ടുവാന്‍ ശ്രമിച്ചത് സംഘപരിവാര്‍-മാധ്യമ വിഭാഗങ്ങള്‍ ആയിരുന്നു. അത് തിരിച്ചറിഞ്ഞുകൊണ്ട് ചെയ്തവരെ ഒറ്റപ്പെടുത്തുവാന്‍ മുന്നോട്ടു വരുന്നതിനു പകരം
പലരും അതിനെ അനുകൂലിച്ചും മറ്റു പല ക്രൂരസംഭവങ്ങളെ ഇവിടെ നിരത്തി വാദിക്കുകയും ആണ് ചെയ്തത്. ഇതോടെ അത് ചെയ്തവരുടെ ഉദ്ദേശ്യം ഇവിടെ വിജയിക്കുകയാണ്.
ഒരിക്കലും ഒരു വിശ്വാസിക്കും ആ പ്രസ്ഥാനത്തെ അനുകൂലിക്കുവാന്‍ ആകില്ല. നാളെ അവര്‍ ഇതിലും ഹീന കൃത്യം ചെയ്താല്‍ അതും ന്യായീകരിക്കേണ്ടിവരും. സമൂഹത്തില്‍ ഇത് മതത്തെ പറ്റി തെറ്റായ സന്ദേശം നല്‍കും. ഭീകരവാദത്തെ ഒരു വിഭാഗത്തിന്റെ തലയില്‍ കെട്ടിവെക്കുവാന്‍ കാരണമാകുന്നു എന്നത് ഒരു സത്യമാണ്. മതത്തിന്റെ പേരു വഹിക്കുന്ന ചുരുക്കം ചിലര്‍ നടത്തുന്ന അക്രമങ്ങളും അതിനെ പല രീതിയില്‍ ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നതും ഇതിനു കാരണമാകുന്നു എന്നതും ആവേശത്തോടെ കമന്റിടുന്ന സഹോദരന്മാര്‍ ശ്രദ്ധിക്കുക.

മുസ്ലീം സമൂഹം താങ്കളുടെ വീക്ഷണത്തിലൂടെ ഉള്ള സഹതാപം അല്ല ആഗ്രഹിക്കുന്നത് മറിച്ച് മറ്റുള്ളവര്‍ക്കൊപ്പം ഒരേ നീതിയും സാമൂഹികമായ ഒറ്റപ്പെടുത്തലുകളില്‍ നിന്നും ഉള്ള മുക്തിയും ആണ് ആഗ്രഹിക്കുന്നതെന്ന് ജി.പിസാറിനെ പോലുള്ളവര്‍ ലേഖനം എഴുതുമ്പോള്‍ ശ്രദ്ദിക്കുക എന്ന് അപേക്ഷയുണ്ട്.

ശരിയാണ് കോടതിയില്‍ മത ഗ്രന്ഥം തൊട്ട് സത്യം ചെയ്യുന്നു. അപ്പോള്‍ ഒരു വിശ്വാസി പരസ്യമായി അത് തൊട്ട് സത്യം ചെയ്താല്‍ എന്താണ് കുഴപ്പം?



Posted by aadhil to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at September 1, 2010 6:22 AM

17. Rare Rose has left a new comment on your post "ഒത്തുപിടീ....; ഹൈലേസാ..":

വടം വലിയുടെ ആവേശം മുഴുവനുമുണ്ട് ഈ പടത്തില്‍..!



Posted by Rare Rose to ഗുൽമോഹർ at September 1, 2010 6:22 PM

18. പ്രശാന്ത്‌ ചിറക്കര has left a new comment on your post "എന്റെതായിട്ടുള്ള നമസ്കാരങ്ങള്‍":

ആശംസകൾ



Posted by പ്രശാന്ത്‌ ചിറക്കര to സഹയാത്രികര്‍ at September 1, 2010 7:54 AM

Reply via email to