1. ജനശക്തി has left a new comment on your post "അന്യന്റെ വിശപ്പിനുമേല്‍ 'ആര്‍മാദി'ക്കുന്നവര്‍":

ഭക്ഷ്യധാന്യങ്ങള്‍ ഇല്ലാത്തതുകൊണ്ടോ, ജനസംഖ്യ കൂടിയതുകൊണ്ടോ അല്ല പട്ടിണി. പണ്ട് മാല്‍ത്തേസ് ചൂണ്ടിക്കാട്ടിയ ജനസംഖ്യ-ഭക്ഷ്യധാന്യ ഉല്‍പ്പാദന വര്‍ധനവിലെ വ്യത്യാസവുമല്ല. മാല്‍ത്തേസ് പറഞ്ഞതായിരുന്നു ശരിയെങ്കില്‍, ഭൂമിയിലെ മനുഷ്യര്‍ മുഴുവനും, എന്നോ പട്ടിണികൊണ്ട് ഒടുങ്ങിപ്പോയേനെ. അതല്ലാത്ത മറ്റൊരു ശരിയാണ് നാം ഈ കല്യാണസദ്യയില്‍ നിന്ന് ഉള്‍ക്കൊള്ളുന്നപാഠം. ധനികരായ വലിയൊരു വിഭാഗം രൂപം കൊണ്ടിരിക്കുന്നു. ഈ വിഭാഗത്തിന് യാതൊരു ധാര്‍മികബോധവും, മര്യാദയുമില്ല. എന്തും എത്രയും ആവാം. എന്തും ധൂര്‍ത്തടിക്കാം. ആരാന്റെ ഓഹരികൂടി നശിപ്പിക്കാം. പണം കൊടുത്താല്‍ മതിയല്ലോ. അവര്‍ തിന്നും കുടിച്ചും ആര്‍മാദിച്ചും കഴിയുന്നു. ഒരാള്‍ പത്താളുടെ ഓഹരി തിന്നുതീര്‍ക്കുന്നു.



Posted by ജനശക്തി to ജാഗ്രത at September 5, 2010 7:00 AM

2. ജനശക്തി has left a new comment on your post "ഇറാഖ് യുദ്ധം കൊണ്ട് അമേരിക്ക എന്തുനേടി?":

വിയറ്റ്നാം യുദ്ധത്തിന്റെ അനുഭവത്തില്‍ പാഠം പഠിക്കാന്‍ കൂട്ടാക്കാത്ത അമേരിക്കന്‍ സാമ്രാജ്യത്വ അധിപന്മാര്‍ക്ക് ഇറാഖ് യുദ്ധവും ഒരു പാഠമായിരിക്കുമെന്ന് കരുതാം. ഇറാഖിലെ ധീര ദേശാഭിമാനികളെ അഭിവാദ്യംചെയ്യാം. 4400 അമേരിക്കന്‍ പട്ടാളക്കാരുടെ വിലപ്പെട്ട ജീവന്‍ എന്തിന് ഇറാഖിന്റെ മണ്ണില്‍ ഹോമിച്ചുവെന്നതിന് സാമ്രാജ്യത്വ ഭരണാധികാരികള്‍ ഉത്തരം പറയേണ്ടിവരും.



Posted by ജനശക്തി to ജാഗ്രത at September 5, 2010 7:15 AM

3. Manoj മനോജ് has left a new comment on your post "അന്യന്റെ വിശപ്പിനുമേല്‍ 'ആര്‍മാദി'ക്കുന്നവര്‍":

"ധനികരായ വലിയൊരു വിഭാഗം രൂപം കൊണ്ടിരിക്കുന്നു...... ഒരാള്‍ പത്താളുടെ ഓഹരി തിന്നുതീര്‍ക്കുന്നു."

ഇന്ത്യക്കാരുടെ ഇന്നത്തെ ഈ “ഉന്നത” ആവസ്ഥയെ കുറിച്ച് ബുഷ് മറ്റൊരു രീതിയില്‍ പറഞ്ഞപ്പോള്‍ നാം പ്രതിഷേധിച്ചു :)



Posted by Manoj മനോജ് to ജാഗ്രത at September 5, 2010 8:03 AM

4. ഒരു നുറുങ്ങ് has left a new comment on your post "നാവ്":

നാവ്,നാവ്..നാവ്...
നാവിനെ ബന്ധിക്കുന്ന ചങ്ങലകള്‍ക്ക്
കണ്ണിയുറപ്പില്ല,അതിനാലവര്‍
നാവുകള്‍ അറുത്ത്മാറ്റുന്നു..ചിലപ്പോളവര്‍
പിഴുത് കളയുന്നു..!
നാവുകള്‍ കൂട്ടായി ശബ്ദിക്കട്ടെ...
മാനവികപോരാട്ടത്തിന്‍ ഞങ്ങളും അണിചേരാം..
അഭിവാദ്യങ്ങള്‍.!



Posted by ഒരു നുറുങ്ങ് to നാവ് at September 4, 2010 6:10 PM

5. സത്യാന്വേഷി has left a new comment on your post "പ്രഫസര്‍ ടി.ജെ.ജോസഫിന്റെ വാക്കുകള്‍ മാതൃഭൂമിയില്‍":

ചോദ്യപേപ്പറിന്റെ പേരില്‍ ആക്രമിക്കപ്പെട്ടതുകൊണ്ട് അധ്യാപകന്‍ ഇതിനോടകം തന്നെ ശിക്ഷിക്കപ്പെട്ടു എന്നു പറയുന്നത് യുക്തിഭദ്രമല്ല. മാനേജ്‌മെന്റിനെ സംബന്ധിച്ച് വിവാദ ചോദ്യപേപ്പര്‍ തയാറാക്കിയതും അതിന്റെ പേരിലുണ്ടായ അക്രമവും രണ്ടും രണ്ടാണ്. അധ്യാപകന്റെ നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുകയും ചികില്‍സാ സഹായമായി ആറ് ലക്ഷത്തോളം രൂപ മാനേജ്‌മെന്റിന് കീഴിലെ കോളജുകളില്‍നിന്ന് പിരിച്ച് നല്‍കുകയും ചെയ്തു.
അധ്യാപകനെതിരായ നടപടി വ്യക്തിപരമല്ല. മറിച്ച് പ്രശ്‌നാധിഷ്ഠിതമാണ്. സമൂഹത്തിലെ അനേകായിരങ്ങള്‍ക്ക് ഉള്‍ക്കാഴ്ച പകര്‍ന്നുനല്‍കേണ്ട അധ്യാപകന്റെ ഭാഗത്തുനിന്ന് സാമുദായികമായി വെറുപ്പും വിദ്വേഷവും ഉളവാക്കുന്ന പ്രവൃത്തികള്‍ ഉണ്ടാകാന്‍ പാടില്ല.
ഫാ. കുര്യാക്കോസ് കൊടകല്ലില്‍, സോണി നെല്ലിയാസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രൊഫ ജോസഫ് മതനിന്ദ മനപ്പൂര്‍വം ഉണ്ടാക്കിയെന്ന് സമ്മതിക്കുന്ന മാനേജ്മെന്റ് പോപ്പുലര്‍ ഫ്രണ്ടുകാരോ മറ്റോ ഉള്‍പ്പെട്ടതാണോ? ചിത്രകാരനോളവും ജബ്ഭാര്‍മാഷിനോളവും കൃഷ്ണദാസിനോളവും തിരിച്ചറിവ് ഇവര്‍ക്കില്ലാതെ പോയതുകൊണ്ട് സംശയിക്കയാണ്.



Posted by സത്യാന്വേഷി to chithrakaran:ചിത്രകാരന്‍ at September 5, 2010 8:34 AM

6. കുമാരന്‍ | kumaran നിങ്ങളുടെ പോസ്റ്റ് "പ്രിയ സുഹൃത്തുക്കള്‍ക്കെല്ലാവര്‍ക്കും ഹൃദ്യമായ സ്വ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



കുമാരന്‍ | kumaran , ആത്മഗതം ലേക്ക് 2010, സെപ്റ്റംബര്‍ 5 7:30 രാവിലെ ന് പോസ്റ്റ് ചെയ്തത്

7. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "ബാല്യത്തിനു പറയാനുള്ളത്":

പോസ്റ്റ്‌ നന്നായി .എന്റെ പള്ളിക്കൂടസ്മരണയിലേക്കും സ്വാഗതം
http://mekhamalhaar.blogspot.com/2006/12/1.html
http://mekhamalhaar.blogspot.com/2007/02/2-41.html
http://mekhamalhaar.blogspot.com/2008/09/3.html
http://mekhamalhaar.blogspot.com/2008/09/3.html



Posted by മേഘമല്‍ഹാര്‍(സുധീര്‍) to നീര്‍‌മിഴിപ്പൂക്കള്‍‌ at September 5, 2010 7:36 AM

8. ജനശക്തി has left a new comment on your post "മലയോര കര്‍ഷകരുടെ അവകാശം സംരക്ഷിക്കപ്പെട്ടു":

മലയോര കൃഷിക്കാര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കാന്‍ തീരുമാനിച്ചതിലൂടെ എല്‍ ഡി എഫ് സര്‍ക്കാര്‍ മറ്റൊരു വാഗ്ദാനം കൂടി പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കര്‍ഷക പ്രതിബദ്ധതയുടെ തെളിവാണ് ഈ നടപടി.



Posted by ജനശക്തി to ജാഗ്രത at September 5, 2010 7:11 AM

9. സത്യാന്വേഷി has left a new comment on your post "മോഹന്‍ലാല്‍: കേണലും താരവും":

"ബൂലോകത്തെ ഏറ്റവും മികച്ച ഫീഡ് ചൂണ്ടകളിലൊന്നാണ് ജാതിയെന്ന് കുറഞ്ഞകാലം കൊണ്ട് എന്റെ അനുഭവം."

ബൂലോകത്ത് ഇതെഴുതുന്നയാള്‍ വായിച്ച് ഏറ്റവും വലിയ തമാശയാണ് ഹരിമാഷിന്റെ ഈ വാക്യം. പുള്ളിക്കാരനും മറ്റും നടത്തുന്ന ബ്ലോഗിന് ആറുലക്ഷം ഹിറ്റുകള്‍ കിട്ടിയത് ഇക്കാരണം കൊണ്ടാണോ എന്നറിയില്ല. ഏതായാലും 'ജാതി-മതഭ്രാന്തന്മാരാ'യ ഈയുള്ളവനൊന്നും ഇപ്പറഞ്ഞ ഹിറ്റോ കമന്റോ കിട്ടുന്നില്ല;ഫീഡ് ചൂണ്ടയില്‍ കൊത്തുന്നുമില്ല. ജാതിവിഷയം കൈകാര്യം ചെയ്യുന്ന ബ്ലോഗര്‍മാര്‍ ഞങ്ങളെപ്പോലെ വിരലിലെണ്ണാവുന്നവരാണ്. അങ്ങേയറ്റം മോശക്കാരായാണ് ഈ ബൂലോകത്തുള്ളവര്‍ ഞങ്ങളെപ്പോലുള്ളവരെ കാണുന്നത്.ഇല്ലാത്ത ജാതിയും മതവും ഞങ്ങളായിട്ട് ഇറക്കുമതി ചെയ്യുന്നു എന്നാണവരുടെ പരാതി. അതാണത്രേ മികച്ച ഫീഡ് ചൂണ്ട.ഹ ഹ ഹ
ജാതി തികച്ചും മോശമായി കരുതുന്ന ഇക്കൂട്ടര്‍ ഈ പുരോഗമന കേരളത്തില്‍ ചില പ്രത്യേക വിഭാഗക്കാര്‍ എന്തുകൊണ്ടാണ് ഇപ്പോഴും പേരിനൊപ്പം ജാതിപ്പേരും കൊണ്ടു നടക്കുന്നതെന്ന് ചോദിക്കുന്നില്ല. മോശമായ ഒരു കാര്യം ആരും പരസ്യമായി കൊണ്ടുനടക്കുമോ? അപ്പോള്‍ മോശമായത് ചിലരുടെ ജാതിമാത്രമാണെന്നു വരുന്നു. മറ്റു ചില ജാതികള്‍ വളരെ നല്ലതും അതു കൊണ്ടുനടക്കുന്നവര്‍ക്ക് ഒരു കാപ്പിറ്റലുമാണ്. ഇതു ചൂണ്ടിക്കാണിച്ചാല്‍ അതു ജാതി-മതഭ്രാന്താണ് ഈ മാഷന്മാര്‍ക്ക്.
ടീച്ചറുടെ ബ്ലോഗ് കാണാന്‍ വൈകി.ചരിത്ര-യാഥാരി‍ഥ്യ ബോധമുള്ളവരും കണ്ണടച്ച് ഇരുട്ടാക്കാത്തവരും അധ്യാപകരുടെ കൂട്ടത്തിലുമുണ്ടെന്നു കണ്ട് സന്തോഷിക്കുന്നു.



Posted by സത്യാന്വേഷി to ഒരു കപ്പ്‌ ചായ at September 4, 2010 6:38 PM

10. അലി നിങ്ങളുടെ പോസ്റ്റ് "നോമ്പും പോലീസ്സും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആ സംഭവം ഇന്നായിരുന്നെങ്കിൽ എന്തെല്ലാം കോലാ‍ഹലങ്ങളായി മാറുമായിരുന്നു? രാഷ്ട്രീയമായും വർഗ്ഗീയമായും ചേരിതിരിഞ്ഞ് വാഗ്വാദങ്ങളും തമ്മിലടിയും കൂടെ മാധ്യമങ്ങളും ചേർന്ന് ആഘോഷമാക്കിയേനെ.
മനസ്സിന്റെ നന്മകൾ മായാത്ത ആ പഴയ കാലത്തെ മനുഷ്യരെ ഓർമ്മിപ്പിച്ച പോസ്റ്റ്.

റമദാൻ ആശംസകൾ!



അലി , sheriffkottarakara ലേക്ക് 2010, സെപ്റ്റംബര്‍ 4 5:52 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

11. mini//മിനി has left a new comment on your post "പ്രതീക്ഷകൾ പൂവണിഞ്ഞ തിരുവോണസന്ധ്യ":

താന്തോന്നി/Thanthonni-,
അഭിപ്രായം എഴുതിയതിനു നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at September 5, 2010 6:45 AM

12. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "എന്റെ ചിന്ന ചിന്ന (മിന്‍ മിനി ) ആശൈകള്‍":

മനസ്സൊരു മാന്ത്രിക കുതിരയായ്‌ പായും മര്‍ത്ത്യന്‍ കാണാത്ത പാതകളില്‍...
പോസ്റ്റ്‌ നന്നായി . അവസാനം ഒന്നുകൂടെ നന്നാക്കാമായിരുന്നു സഹോദരി..



Posted by മേഘമല്‍ഹാര്‍(സുധീര്‍) to രാധുവിന്റെരചന at September 4, 2010 7:01 PM

13. sathees makkoth | സതീശ് മാക്കോത്ത് has left a new comment on your post "“മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍“ - വാര്‍ഷിക ഉത...":

ആശംസകൾ!



Posted by sathees makkoth | സതീശ് മാക്കോത്ത് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, September 05, 2010 7:42:00 AM

14. Shukoor Cheruvadi has left a new comment on your post "ക്രോസ് കൺ‌ട്രി റെയ്സ്":

It is funny! very good writing.



Posted by Shukoor Cheruvadi to കുമാര സംഭവങ്ങള്‍ at September 5, 2010 9:10 AM

15. മാണിക്യം നിങ്ങളുടെ പോസ്റ്റ് "നോമ്പും പോലീസ്സും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"ഇവരെ പ്രതിയാക്കി ഞാൻ ഇപ്പോൾ കേസ്സെടുക്കാം, പക്ഷേ താൻ പറയണം താൻ ചെയ്തതു ശരിയാണെന്നു"
ഇങ്ങനെ തന്റേടത്തോടെ പറയാന്‍ ഇന്ന് ഒരു ഉദ്യോഗസ്ഥനുണ്ടോ?
മനസ്സില്‍ നന്മ സൂക്ഷിക്കുന്ന ദിവാകരന്‍ ചേട്ടനും,മാമാ ഇബ്രാഹിമും നമ്മുടെ ഇടയില്‍ എന്നും നിലനില്ക്കട്ടെ.
പോസ്ടിനു നന്ദി.

ഈദ് പെരുന്നാള്‍ ആശംസകളോടെ മാണിക്യം



മാണിക്യം , sheriffkottarakara ലേക്ക് 2010, സെപ്റ്റംബര്‍ 4 7:35 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

16. പാഞ്ചാലി :: Panchali has left a new comment on your post "രണ്ടു പൂക്കൾ...!":

പേരറിയാ കാട്ടുപൂക്കൾ...



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at September 4, 2010 6:23 PM

17. Manoraj has left a new comment on your post "നിലാവ് - ആദ്യത്തെ പ്രവാസ സിനിമ പൂര്‍ത്തിയാകുന്നു":

അങ്ങിനെ ബ്ലോഗര്‍മാര്‍ സിനിമയും പിടിച്ചു. പിടിച്ചടക്കൂ ഈ ലോകം.. അജിത്ത് നായര്‍ക്ക് ആശംസകള്‍.. നിലാവിന് എല്ലാ വിജയാശംസകളും നേരുന്നു..



Posted by Manoraj to നമ്മുടെ ബൂലോകം at September 5, 2010 8:23 AM

18. ജനശക്തി has left a new comment on your post "കോടതി കാണേണ്ട കള്ളക്കളി":

http://www.deshabhimani.com/ ആണ് ദേശാഭിമാനി പത്രത്തിന്റെ ലിങ്ക്. അതില്‍ ഇടതുവശത്ത് വാരികയുടെ ലിങ്ക് ഉണ്ട്. പഴയ ലക്കങ്ങള്‍ കിട്ടില്ല. അയിത്തത്തിന്റെ കന്നടക്കാഴ്ചകള്‍ വര്‍ക്കേഴ്സ് ഫോറം ബ്ലോഗില്‍ ഉണ്ട്. ലിങ്ക് http://workersforum.blogspot.com/2010/08/blog-post_5846.html. കുറെ ലേഖനങ്ങള്‍ കൈവശം ഉണ്ട്. ഏതാണ് വേണ്ടതെന്ന് സൂചിപ്പിച്ചാല്‍ അയച്ചുതരാം. ഇമെയില്‍ വിലാസം നല്‍കുമല്ലോ.



Posted by ജനശക്തി to ജാഗ്രത at September 5, 2010 7:05 AM

19. JAYARAJ has left a new comment on your post "ക്രോസ് കൺ‌ട്രി റെയ്സ്":

chirippichu.



Posted by JAYARAJ to കുമാര സംഭവങ്ങള്‍ at September 5, 2010 9:13 AM

20. കുമാരന്‍ | kumaran has left a new comment on your post "തിരികെ വിളിക്കുന്ന ഓര്‍മ്മകള്‍":

സ്കൂള്‍ കാലം പോലെ ഗൃഹാതുരത്വമുണര്‍ത്തിയ ഓര്‍മ്മക്കുറിപ്പ്.



Posted by കുമാരന്‍ | kumaran to സെന്‍റര്‍കോര്‍ട്ട് at September 4, 2010 8:23 PM

21. മാണിക്യം has left a new comment on your post "നിലാവ് - ആദ്യത്തെ പ്രവാസ സിനിമ പൂര്‍ത്തിയാകുന്നു":

ശ്രീ അജിത്തിന്റെ നിലാവിന്റെ വിജയത്തിനായി എല്ലാവിധ ആശംസകളും പ്രാര്‍ഥനകളും നേരുന്നു ..
ഗാനങ്ങള്‍ മനോഹരമായിരിക്കുന്നു.



Posted by മാണിക്യം to നമ്മുടെ ബൂലോകം at September 5, 2010 8:57 AM

22. OpenThoughts has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

ഭഗവാന്‍ രജനീഷ് അനുയായികളെ ക്ഷണിക്കാറുള്ളതും അങ്ങനെ ഒരു ലോകത്തേക്ക് ആണ്. 'മറയില്ലാത്ത' ഒരു ലോകത്തേക്ക് ...! ഇവിടെ നിങ്ങള്ക്ക് അടിച് പൊളിക്കാം ...!!! ആനന്ദത്തിന്റെ ആ മൂര്‍ധന്യം തീര്‍ന്നാല്‍ അവര്‍ തളരുന്നു ... പിന്നീട് കാത്തിരിക്കണം ...!

അമേരിക്കക്കാരി മേരി, പ്രശസ്തയായ കലാകാരി ...ഇഷ്ടം പോലെ ആരാധകര്‍ ..പണം, പത്രാസ് ഒന്നിന്നും കുറവില്ല. പക്ഷെ ഒന്ന് മാത്രമില്ല, മനസ്സമാധാനം ...നന്നായി ഒന്നുറങ്ങാന്‍ ഗുളിക കഴിക്കണം.
അവസാനം മാനസിക രോഗിയായി ആശുപത്രിയില്‍ ...അപ്പോള്‍ തിരിഞ്ഞു നോക്കാന്‍ ആരുമില്ല... ഏകാന്തത ..

പക്ഷെ അവരുടെ ജീവിതത്തില്‍ വഴിത്തിരിവായ അയല്‍വാസിയായ ഒരു സ്ത്രീയുടെ സാന്ത്വന സ്പര്‍ശത്തെ കുറിച്ച് അവര്‍ പറയുന്നുണ്ട്.
ആശുപത്രിയില്‍ അവരെ സന്ദര്‍ശിച്ച ആ സ്ത്രീ മേരിയുടെ കൈകള്‍ ചേര്‍ത്ത് പിടിച് അവള്‍ കെട്ടിയിരിക്കുന്ന വാച്ചിനെ കുറിച്ച് സംസാരിച്ചു..എത്ര വ്യവ്സ്ഥാപിതമായാണ് ആ വാച്ച് പ്രവര്‍ത്തിക്കുന്നത്. പിന്നീട് ഒരു വ്യവസ്ഥാപിത ലോകത്തെ നിയന്ത്രിക്കുന്നവനെ കുറിച്ച് ...

'എനിക്ക് കേള്‍ക്കണ്ട, കാണാന്‍ പറ്റാത്ത ഒരു ദൈവമോ ?' മേരി ആ ശക്തിയെ കാണാതെ അതില്‍ വിശ്വസിക്കില്ലെന്ന് ..!
പക്ഷെ പിന്നീട് അവള്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു, കാണാന്‍ പറ്റാത്തത് ആ ശക്തിയുടെ കുഴപ്പമല്ല ... തന്റെ കഴിവ് കേടാണ് ...പുറത്ത് വീശുന്ന കാറ്റും, ഈ ഇലക്ട്രിക്ക് വയറിലൂടെ ഒഴുകുന്ന വൈദ്യുതിയും ...ഇതൊക്കെ കാണാന്‍ പറ്റാത്തത് ..അതേ അതിനുള്ള ശക്തി തന്റെ കണ്ണുകള്ക്കില്ല ...

രോഗം പരിപൂര്‍ണമായി ഭേദപ്പെട്ട് പുതിയ ഒരു ലോകത്തേക്ക് പ്രവേശിച്ച നിരവധി മേരിമാരുടെ അനുഭവങ്ങള്‍ ഇനിയും നിങ്ങള്ക്ക് പറഞ്ഞു തരാം ..
കേള്‍ക്കാനുള്ള ക്ഷമ കാണിക്കണം ...അത് മാത്രം മതി ..

സസ്നേഹം,
ഓപണ്‍ തോട്സ്



Posted by OpenThoughts to ശിഥില ചിന്തകള്‍ at September 5, 2010 7:31 AM

23. വഴിപോക്കന്‍ നിങ്ങളുടെ പോസ്റ്റ് "ഭ്രാന്താലയം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇഷ്ടായി...
സാദാരണ ശൈലിയില്‍ നിന്നും ചെറിയൊരു മാറ്റം ഫീല്‍ ചെയ്തു
ആശംസകള്‍



വഴിപോക്കന്‍ , തേജസ്‌ ലേക്ക് 2010, സെപ്റ്റംബര്‍ 5 8:08 രാവിലെ ന് പോസ്റ്റ് ചെയ്തത്

24. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "പുതിയ ലാപ്പുകളിൽ എങ്ങനെ XP ഇൻസ്റ്റാൾ ചെയ്യാം":

വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റാണിത്. ഇത് പലരും അന്വേഷിക്കുന്ന ഒരു കാര്യ മായിരുന്നു.എന്റെ അഭിപ്രായത്തില്‍ XP തന്നെയാണ് കൂടുതല്‍ സൌകര്യം.



Posted by Mohamedkutty മുഹമ്മദുകുട്ടി to കമ്പ്യൂട്ടർ സഹായി at September 5, 2010 4:20 AM

25. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "നാറാണത്തു ഭ്രാന്തന്‍ പണികള്‍":

intreting



Posted by മേഘമല്‍ഹാര്‍(സുധീര്‍) to ഇടപെടലുകള്‍ at September 4, 2010 6:56 PM

26. സത്യാന്വേഷി has left a new comment on your post "പ്രഫസര്‍ ടി.ജെ.ജോസഫിന്റെ വാക്കുകള്‍ മാതൃഭൂമിയില്‍":

പ്രഫ. ജോസഫിനെ പിരിച്ചുവിട്ടു; ഗുരുതരമായ വീഴ്ചയുണ്ടായി -കോളജ് മാനേജര്‍
Saturday, September 4, 2010
മൂവാറ്റുപുഴ: വിവാദ ചോദ്യപ്പേപ്പര്‍ തയാറാക്കിയ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ. ജോസഫിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. അധ്യാപകന്‍ എന്ന നിലയില്‍ ഔചിത്വബോധവും സാമാന്യമര്യാദയും പുലര്‍ത്തുന്നതില്‍ ഉണ്ടായ ഗുരുതര വീഴ്ചയാണ് പിരിച്ചുവിടലിന് കാരണമെന്ന് കോളജ് മാനേജര്‍ മോണ്‍. തോമസ് മലേക്കുടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് ശിക്ഷാ നടപടിയായല്ല, വെറും ശിക്ഷണ നടപടി മാത്രമായാണ് കോളജ് മാനേജ്‌മെന്റ് കാണുന്നത്.

മാര്‍ച്ച് 23 ന് നടന്ന ഇന്‍േറണല്‍ പരീക്ഷയില്‍ വിവാദ ചോദ്യം ഉള്‍പ്പെടുത്തിയതിന്റെ ഔചിത്യം ഡി.ടി.പി ഓപറേറ്റര്‍ അധ്യാപകന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഗൗരവത്തിലെടുക്കാന്‍ തയാറായില്ല. പുസ്തകത്തില്‍നിന്ന് ചില ഭാഗങ്ങള്‍ മാത്രമാണ് അപ്പാടെ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന അധ്യാപകന്റെ വാദം ശരിയല്ല. പുസ്തകത്തില്‍നിന്ന് ചില ഭാഗങ്ങള്‍ എടുത്ത് അതില്‍ മാറ്റങ്ങള്‍ വരുത്തി ഒരു സമുദായം ആക്ഷേപിക്കപ്പെടാന്‍ പര്യാപ്തമായ രീതിയിലാണ് ചോദ്യപേപ്പര്‍ തയാറാക്കിയത് -അദ്ദേഹം പറഞ്ഞു.(contd)



Posted by സത്യാന്വേഷി to chithrakaran:ചിത്രകാരന്‍ at September 5, 2010 8:33 AM

27. സത്യാന്വേഷി has left a new comment on your post "പ്രഫസര്‍ ടി.ജെ.ജോസഫിന്റെ വാക്കുകള്‍ മാതൃഭൂമിയില്‍":

വിവാദ ചോദ്യം സംബന്ധിച്ച് പരീക്ഷ എഴുതിയ വിദ്യാര്‍ഥി ഉത്തരക്കടലാസില്‍ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. ഈ അധ്യാപകന്‍ തന്നെ മൂല്യനിര്‍ണയം നടത്തിയിട്ടും വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയോ പ്രശ്‌ന പരിഹാരത്തിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയോ ചെയ്തില്ല. ഇത് സാധിച്ചിരുന്നുവെങ്കില്‍ മാര്‍ച്ച് 26 ലെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നു.

മാനേജ്‌മെന്റിന്റെ അറിവോടെയാണ് വിവാദ ചോദ്യപേപ്പര്‍ തയാറാക്കിയതെന്ന പ്രചാരണം ശക്തമാകുകയും ഇത് കോളജിന്റെ വിശ്വാസ്യതക്ക് കോട്ടമുണ്ടാക്കുകയും ചെയ്തു. വിവാദ ചോദ്യപേപ്പറിന്റെ പേരില്‍ പ്രിന്‍സിപ്പല്‍ ക്ഷമ പറഞ്ഞതിനാലാണ് താന്‍ സമൂഹ മധ്യത്തില്‍ തെറ്റുകാരനാക്കപ്പെട്ടത് എന്ന അദ്ദേഹത്തിന്റെ പ്രസ്താവന മാനേജ്‌മെന്റിനെ പ്രതിക്കൂട്ടിലാക്കി. ചോദ്യപേപ്പര്‍ വിവാദമാക്കുക വഴിയായി തന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ഹനിക്കപ്പെട്ടത് എന്ന പ്രസ്താവനയും മാനേജ്‌മെന്റിന് നീതീകരിക്കാനായില്ല. (contd)



Posted by സത്യാന്വേഷി to chithrakaran:ചിത്രകാരന്‍ at September 5, 2010 8:34 AM

Reply via email to