1. പട്ടേപ്പാടം റാംജി has left a new comment on your post "ഓര്‍മ്മകളിലെ ഓണം":

ഫോളോ ഇല്ലാത്തതിനാല്‍ പോസ്റ്റ്‌ കാണാന്‍ വൈകി.
ശ്രീയുടെ കവിത ആദ്യമായാണ് വായിക്കുന്നത്.
റംസാന്‍ ആശംസകള്‍.



Posted by പട്ടേപ്പാടം റാംജി to നീര്‍‌മിഴിപ്പൂക്കള്‍‌ at September 8, 2010 4:20 PM

2. പ്രതി has left a new comment on your post "ഒരുമേണ്ടെൽ ഒലക്കപ്പുരത്തും കെടക്കാം..!!":

ഇവരെ കൂടി വായ്നോട്ടത്തിന് കൂടെ കൂട്ടിയോ?
നല്ല ചിത്രം



Posted by പ്രതി to ഗുൽമോഹർ at September 8, 2010 4:53 PM

3. പ്രതി has left a new comment on your post "ഉഷാകിരണങ്ങൾ...പുല്ല്കി..പുല്ല്..കീ....!":

Nice work



Posted by പ്രതി to പിക്സെല്‍‌സ്::PIXELS at September 8, 2010 4:00 AM

4. Faizal Kondotty has left a new comment on your post "യുക്തിവാദി +വിശ്വാസി = !!? (ഒരു ഹുമനിറ്റെറിയന്‍ ചി...":

@ അനില്‍ ,
(contd )
മാത്രമല്ല ജനക്ഷേമകരമായി ആയി പ്രവര്‍ത്തിക്കാന്‍ പലപ്പോഴും മത വിശ്വാസം ഒരു പ്രചോദനം കൂടിയാണ് .. ഭൂമിയില്‍ ആരുടേയും നന്ദിയോ അഭിനന്ദനമോ പ്രതീക്ഷിച്ചല്ല വിശ്വാസികള്‍ പ്രവര്‍ത്തിക്കുന്നത് എന്നത് അവരുടെ പ്രവര്‍ത്തനത്തിന്റെ മാറ്റ് കൂട്ടുന്നു എന്നാണു എന്റെ പക്ഷം ...

ഒരു ചെറിയ അനുഭവം പറയാം , കൊണ്ടോട്ടിയില്‍ ഞങ്ങളുടെ ഒരു കൊച്ചു സന്നദ്ധ പ്രവര്‍ത്തന സംഘം ഉണ്ട് .. വളരെ കഷ്ടപ്പെടുന്നവരെ കണ്ടെത്തി സ്ഥിരമായി അവരെ സംരക്ഷിക്കാന്‍ ഏര്‍പ്പടുണ്ടാക്കുക എന്നത് മാത്രം ആണ് സംഘത്തിന്റെ ലക്‌ഷ്യം . ഒരു മത സംഘടനയിലും കാര്യമായി പ്രവര്‍ത്തിക്കാത്ത എന്നാല്‍ , സാമൂഹികമായി, നമ്മുടെതായി , എന്തെങ്കിലും കയ്യൊപ്പുകള്‍ സമൂഹത്തില്‍ ചെയ്യണം എന്നാഗ്രഹിക്കുന്ന കുറച്ചു ഇസ്ലാം വിശ്വാസികള്‍ ആണ് സംഘത്തില്‍ ഉള്ളത് .. എന്നാല്‍ ഞങ്ങള്‍ക്ക് വീടുകളില്‍ എത്തിക്കാന്‍ മാസം തോറും ഒരു ചാക്ക് പഞ്ചസാര തന്നിരുന്നത് കൊണ്ടോട്ടി കെ ആര്‍ ബേക്കറി യുടെ നടത്തിപ്പുകാരന്‍ വിനോദ് ആയിരുന്നു .. വിശ്വാസിയായ വിനോദിനെ ഇതിനു പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ നല്ല മനസ്സായിരിക്കാം , ഒരു ഇസ്ലാം സംഘം ആയിട്ടും , ഞങ്ങളുടെ കയ്യില്‍ തന്നാല്‍ ,അത് അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തുമെന്ന് വിനോദ് മനസ്സിലാക്കിയിരിക്കണം.

ഏറ്റവും നിര്‍ഭാഗ്യകരം ആയ കാര്യം എന്തെന്ന് വച്ചാല്‍ കൊണ്ടോട്ടി കെ ആര്‍ ബേക്കറി കുറച്ചു മുന്‍പ് അടച്ചു പൂട്ടി , അതിനൊരു കാരണം ആയി പറഞ്ഞു കേട്ടത് , കെ ആര്‍ ബേക്കറി നടത്തിപ്പുകാര്‍ ആര്‍ എസ്‌ എസ്‌ അനുഭാവികള്‍ ആണ് എന്നാ ഒരു കിംവദന്തി നാട്ടില്‍ പ്രചരിച്ചതാണ് .. ഇങ്ങിനെ വിനോദി നെപ്പോലുള്ളവര്‍ ധാരാളം ഉണ്ടാകാം ..കഷ്ടപ്പെടുന്നവര്‍ക്ക് തന്നാലായത് എന്നായിരുന്നു അദ്ദേഹം വിചാരിച്ചത് . അത് ആരുടെ കൂടെ എന്നൊക്കെ പരിഗണിക്കാതെ തന്നെ ...

ഇന്ന് ഇപ്പൊ ഗള്‍ഫില്‍ ആയിട്ടും , ഞാനും എന്റെ സുഹൃത്തുക്കളും , ഇവിടുന്ന കിട്ടുന്ന സന്ദര്‍ഭങ്ങളില്‍ , സൗദി വീടുകളിലും, പ്രവാസി വീടുകളിലും വളരെ കുറച്ചു മാത്രം ഉപയോഗിച്ച ഡ്രെസ്സുകള്‍ collect ചെയ്യുന്നു .സോര്‍ട്ട് ചെയ്തു നാട്ടിലേക്ക് അയക്കുന്നു .( കാരണം സമ്പന്നതയും ധൂര്‍ത്തും ഒരു വശത്ത് കുന്നു കൂടുമ്പോള്‍ , ആരും കാണാതെ ഒരു കീറിപ്പറയാത്ത ഡ്രസ്സ്‌ കിട്ടിയെങ്കില്‍ എന്ന് വേദനയോടെ ചിന്തിക്കുന്ന കുഞ്ഞുങ്ങളെ ധാരാളം കണ്ടിട്ടുണ്ട് ഞാന്‍ കൊണ്ടോട്ടി , കിഴിശേരി ഭാഗങ്ങളില്‍ ) . ഞാന്‍ എനിക്ക് പരിചയം ഉള്ളവരോട് മിക്കവരോടും ( മത വ്യത്യാസമില്ലാതെ ) പഠിക്കാന്‍ കാശില്ലാതെ കഷ്ടപ്പെടുന്ന ഒരു കുട്ടിയുടെ പഠന ചെലവ് വഹിക്കുമോ എന്ന് ചോദിച്ചു അവരെ കൊണ്ട് sponsor ചെയ്യിക്കാന്‍ ശ്രമിക്കുന്നു ... (നാട്ടില്‍ ആയിരിക്കവേ വീട് വച്ച് കൊടുക്കുമ്പോള്‍ പണി ക്കൂലി കുറക്കാന്‍ വേണ്ടി ഞങ്ങള്‍ തന്നെ കല്ലുകളും മറ്റും ചുമക്കുമായിരുന്നു ) ..കഷ്ടപ്പെടുന്നവരുടെ ജാതിയോ മതമോ ഒന്നും ഞങ്ങള്‍ നോക്കാറുമില്ല ..ഒരു മത പ്രബോധനവും അത്തരം വീടുകളില്‍ എന്റെ അറിവില്‍ നടത്തിയിട്ടുമില്ല .

ഇത് പറയാന്‍ രണ്ടു കാരണം ഉണ്ട് ..ഒന്ന് ഇത് ആര്‍ക്കെങ്കിലും പ്രചോദനം ആകുന്നെങ്കില്‍ അത് നല്ലതാണല്ലോ , കാരണം ഒന്ന് തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ കഷടപ്പെടുന്നവര്‍ , ഏത് പ്രദേശത്തും ഉണ്ടാകുമല്ലോ ..കാണാന്‍ ഹൈ വെ സൈഡ് വിട്ടു ഉള്ളിലേക്ക് ഇറങ്ങി ചെല്ലണം എന്ന് മാത്രം ) ..രണ്ടാമത്തെ കാരണം ഇത് വളരെ ചെറിയ കാര്യം ആണെങ്കിലും തുടര്‍ച്ചയായി ഇക്കാര്യങ്ങള്‍ ചെയ്യാന്‍ , മറ്റു എന്ത് തിരക്കുകള്‍ക്കിടയിലും , ഞങ്ങളെ പ്രേരിപ്പിക്കുന്നത് ഭൂമിയില്‍ കഴിയുന്നത്ര പുണ്യങ്ങള്‍ ചെയ്തു കൂട്ടണം എന്ന മതപരമായ ചിന്ത കൂടിയാണ് .., ഇതൊരു വിശ്വാസിയുടെ ബാധ്യത ആണ് എന്ന തിരിച്ചറിവാണ് ...ഈ ചിന്ത സമൂഹത്തിനു എന്തെങ്കിലും കുഴപ്പം ഉണ്ടാക്കി വെക്കും എന്ന് ഞാന്‍ ഒട്ടും കരുതുന്നില്ല കാരണം ഇതിനു ഭൗതികമായ ഒരു താല്‍പര്യവും ഞങ്ങളെ ഭരിക്കുന്നില്ല .

പോസിറ്റീവ് ചിന്തകളുടെ , സമന്വയത്തിന്റെ , പരസ്പര വിശ്വാസത്തിന്റെ , സഹകരണത്തിന്റെ വേദി കൂടിയായി മാറട്ടെ ബ്ലോഗ്‌ ലോകം.. അതിനു കെ പി എസിന്റെ പോസ്റ്റ്‌ ഒരു നിമിത്തം ആയെങ്കില്‍ എന്ന് വിചാരിച്ചു പോകുന്നു .



Posted by Faizal Kondotty to സഫ-മര്‍വ (ന്യൂ ) at September 8, 2010 5:24 AM

5. Faizal Kondotty has left a new comment on your post "യുക്തിവാദി +വിശ്വാസി = !!? (ഒരു ഹുമനിറ്റെറിയന്‍ ചി...":

അനില്‍ജി , അഭിപ്രായത്തിനു നന്ദി .. താങ്കളുടെ അഭിപ്രായം അതിന്റെ എല്ലാ പോസിറ്റീവ് വശങ്ങളോട് കൂടിയും സ്വാഗതം ചെയ്യുന്നു ..

അനില്â�...@ബ്ലോഗ് // anil said...

വിവിധ മതവിശ്വാസം വച്ചു പുലര്‍ത്തുന്നവര്‍ക്ക് തത്വത്തില്‍ ഒന്നിച്ച് പോകാന്‍ കഴിയില്ല, എന്തെന്നാല്‍ ഒരു മതം മറ്റേ മതത്തെ നിരാകരിക്കുന്നു എന്നുള്ളത് തന്ന് കാരണം

വിവിധ മതവിശ്വാസം വച്ചു പുലര്‍ത്തിയവര്‍ ഒന്നിച്ചു നിന്ന് പ്രവര്‍ത്തിച്ച ചരിത്രങ്ങള്‍ ഇല്ലേ ? ഗാന്ധിജിയുടെ കൂടെ നിന്ന് അബുല്കലാം ആസാദും മറ്റും വിശ്വാസികള്‍ ആയി തന്നെ ബ്രിട്ടീഷ്‌ ആധിപത്യത്തിനെതിരെ പോരാടിയിട്ടില്ലേ ?

ഇപ്പോള്‍ തന്നെ കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിവിധ മത വിശ്വാസികള്‍ ആയി തന്നെ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നില്ലേ ?


ഒന്നിച്ചു പോകാന്‍ വെവ്വെറെ മത വിശ്വാസം എന്തിനാണ് ? ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്ന് വച്ചാല്‍ പോരെ?

സാമൂഹികമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ വിശ്വാസങ്ങള്‍ കൈ വെടിയണം എന്ന് ചിന്തിക്കുന്നതെന്തിനു ?
ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നു വെങ്കില്‍ അവരൊക്കെ അവരുടെ പാര്‍ട്ടിയെയും പ്രത്യയ ശാസ്ത്രത്തെയും തള്ളി കളയണം എന്ന് താങ്കള്‍ പറയുമോ ?

അനില്‍ജി ,പലരുടെയും തെറ്റിദ്ധാരണ ആണ് , വിവിധ മത വിശ്വാസികള്‍ക്ക് യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നൊക്കെ , പണ്ടൊക്കെ (ഇപ്പോഴും പല സ്ഥലത്തും ഉള്ള ) ഗ്രാമീണ ക്ലബ്ബുകളില്‍ , അവര്‍ ഒരുമിച്ചു നടത്തിയിരുന്ന സന്നദ്ധ , സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ വിവിധ മത വിശ്വാസികള്‍ ഒരുമിച്ചു തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു എന്നാ കാര്യം, ഒരു മലപ്പുറം വാസി എന്ന നിലയില്‍ താങ്കള്‍ക്കും അറിവുള്ളതല്ലേ ?അവര്‍ ഒക്കെയും മത വിശ്വാസം ഉപേക്ഷിച്ചു ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ മതി എന്നായിരുന്നോ ?



Posted by Faizal Kondotty to സഫ-മര്‍വ (ന്യൂ ) at September 8, 2010 4:21 AM

6. Sarin has left a new comment on your post "tea estate ..":

superb



Posted by Sarin to Punya Bhoomy at September 8, 2010 1:08 PM

7. ശ്രീ has left a new comment on your post "മൂത്രപുരാണങ്ങൾ...":

ഹഹ. ചിരിച്ച് ചിരിച്ച് ഒരു വഴിയ്ക്കായി ട്ടോ :)

"സിനിമാസ്റ്റൈലിൽ തന്നെ മുഖത്ത് പടപടാന്ന് നാലഞ്ച് തട്ടുകൊടുത്തപ്പോ--അടിക്കാൻ കിട്ട്യേ ചാൻസല്ലേ, കളയാൻ തോന്നീല്യ"

ഈ ഭാഗം ശരിയ്ക്കങ്ങ് ഇഷ്ടായി



Posted by ശ്രീ to മൈലാഞ്ചി at 8 September 2010 3:03 PM

8. ഗോപീകൃഷ്ണ൯.വി.ജി has left a new comment on your post "റമദാൻ":

ശരിയാണ് അര്‍ത്ഥവത്തായ വരികള്‍..ആശംസകള്‍.



Posted by ഗോപീകൃഷ്ണ൯.വി.ജി to *നൈദാഘം at 9/08/2010

9. അങ്കിള്‍ has left a new comment on your post "ലോട്ടറി വിവാദത്തില്‍ കേള്‍ക്കാതെ പോയത്":

കിരണ്‍,
ലോട്ടറി പ്രശ്നത്തില്‍ എന്‍റേതായ ഒരു കമന്‍റ് ഇവിടെയും കിടന്നോട്ടെ.

നാലാം വകുപ്പിന്‍റെ ലംഘനമാണു മന്ത്രി മുഴപ്പിച്ച് കാണിച്ച് പേടിപ്പെടുത്തുന്നത്. ശരിയാണ് ആ വകുപ്പ് ലംഘിച്ച് ഏതെങ്കിലും അന്യസംസ്ഥാനം ലോട്ടറി ടിക്കറ്റ് വിറ്റഴിച്ചാല്‍ സംഗതി കേന്ദ്രത്തിനെ അറിയിക്കാനേ വകുപ്പുള്ളൂ. പക്ഷേ അത് അന്യ സംസ്ഥാന സര്‍ക്കാരുകളുടെ ടിക്കറ്റുകള്‍ വിറ്റഴിച്ചാലല്ലേ ഉള്ളൂ. സാന്‍റിയോഗാ മാര്‍ട്ടിന്‍ ഇവിടെ വില്‍ക്കുന്ന സിക്കിം-ഭൂട്ടാന്‍ ടിക്കറ്റുകള്‍ എല്ലാം ആ സംസ്ഥാനത്തിന്‍റെ വകയാണെന്നു അവകാശപ്പെട്ടിട്ടുണ്ടോ? ഒരു പക്ഷേ അവകാശപ്പെട്ടാല്‍ തന്നെ ആ സംസ്ഥാന സര്‍ക്കാര്‍ പരസ്യപ്പെടുത്തിയ നിരക്കിലും സമ്മാനഘടനയിലും ഉള്ള റിസര്‍വ് ബാങ്കിന്‍റെ അംഗീകൃത പ്രസ്സില്‍ അച്ചടിച്ച ടിക്കറ്റുകള്‍ അല്ലാ എന്നുള്ള എല്ലാതെളിവുകളും നമ്മുടെ വിജിലന്‍സ് ശേഖരിച്ചിട്ടുണ്ടെന്നു ദൃശ്യ മാധ്യമങ്ങളും മന്ത്രിയും പറഞ്ഞു കഴിഞ്ഞില്ലേ. അപ്പോള്‍ പിന്നെ ആ ടിക്കറ്റുകള്‍ വ്യാജനല്ലേ. വ്യാജന്‍ വില്‍ക്കുന്നത് ക്രിമിനല്‍ കുറ്റമല്ലേ. ക്രിമിനല്‍ കുറ്റത്തിനു കേസെടുക്കാന്‍ കേന്ദ്രത്തിന്‍റെ അനുമതി വേണോ?

സിക്കിം ഭൂട്ടാന്‍ സര്‍ക്കാരിന്‍റേതാണെന്ന മുന്‍‍കൂര്‍ ധാരണയല്ലേ ഇതിനെല്ലാം കാരണക്കാരന്‍. എല്ലാ തെളിവുകള്‍ ശേഖരിച്ചിട്ടും സര്‍ക്കാര്‍ വക ലോട്ടറികള്‍ അല്ലാ എന്നു സ്ഥാപിക്കാന്‍ മുതിരാത്തതെന്തു കൊണ്ടെന്നാണു എനിക്ക് മനസ്സിലാകാത്തത്. ഒരു ‘നേര്‍ക്കു നേരിലും’ ഈ സംശയത്തിനു ആരും മറുപടി പറഞ്ഞു കേട്ടില്ല.

സാന്‍റിയഗോ മാര്‍ട്ടിന്‍ അന്യസംസ്ഥാന സര്‍ക്കാരുകളുടെ അംഗീകൃത ഏജന്‍റായ സ്ഥിതിക്ക അവര്‍ക്ക് ടിക്കറ്റുകള്‍ വിതരണം ചെയ്യാനല്ലേ അവകാശമുള്ളൂ, അച്ചടിക്കാന്‍ അധികാരം നല്‍കാന്‍ കഴിയുമോ?



Posted by അങ്കിള്‍ to അനുഭവങ്ങള്‍ പാളിച്ചകള്‍ at September 08, 2010 3:52 PM

10. അനില്‍@ബ്ലോഗ് // anil has left a new comment on your post "യുക്തിവാദി +വിശ്വാസി = !!? (ഒരു ഹുമനിറ്റെറിയന്‍ ചി...":

ഫൈസല്‍,
വിശദമായ ചര്‍ച്ചയിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നില്ല. യുക്തി വാദികള്‍ എന്ന് കാറ്റഗറൈസേഷനില്‍ ഒരുപാട് പിശകുകള്‍ സംഭവിക്കുന്നു എന്ന് പലരും പല സ്ഥലങ്ങളിലും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അതുകൊണ്ട് തന്ന് ഡഫനിഷനിഷനില്‍ വരുന്ന വ്യത്യാസം പരിഗണിക്കപ്പെടണം.
വിവിധ മതവിശ്വാസം വച്ചു പുലര്‍ത്തുന്നവര്‍ക്ക് തത്വത്തില്‍ ഒന്നിച്ച് പോകാന്‍ കഴിയില്ല, എന്തെന്നാല്‍ ഒരു മതം മറ്റേ മതത്തെ നിരാകരിക്കുന്നു എന്നുള്ളത് തന്ന് കാരണം. എന്നാല്‍ പ്രായോഗികമായി ഒന്നിച്ച് പോകാന്‍ സാധിക്കും അതാണ് താന്കള്‍ സൂചിപ്പിച്ച് സഹകരണം.
ഒന്നിച്ചു പോകാന്‍ വെവ്വെറെ മത വിശ്വാസം എന്തിനാണ് ?
ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്ന് വച്ചാല്‍ പോരെ?



Posted by അനില്‍@ബ്ലോഗ് // anil to സഫ-മര്‍വ (ന്യൂ ) at September 8, 2010 2:38 AM

Reply via email to