1. jayanEvoor has left a new comment on your post "ബ്ലോഗറുടെ എൻ സെവന്റി !":

പ്രവീൺ വട്ടപ്പറമ്പത്ത്
ഒരു ചാത്തൻ ഇതിനു പിന്നിൽ ഉണ്ടെന്നു സംശയിച്ചിരുന്നു. ഇപ്പോ ആളെ പിടികിട്ടി! ‘സനാതനി’കൾക്കും ചാത്തൻ സേവയോ!

എഴുത്തുകാരിച്ചേച്ചി
എന്തു ചെയ്യാം ചേച്ചീ... എഴുതിപ്പോയി!

നിരക്ഷരൻ
ഉം.... എല്ലാം മനസ്സിലാവണുണ്ട്!
ആ പാവം കുഞ്ഞൻ എലിക്കെണിയുമായി കാത്തിരിക്കുന്നുണ്ട്. വീഴാതെ സൂക്ഷിച്ചോ!

പാവം ഞാൻ
എന്തു പറഞ്ഞിട്ടെന്താ... പോകാനുള്ളത് പോയില്ലേ! ഞാൻ അത് ഭദ്രമായി എന്റെ അലമാരയിൽ സൂക്ഷിച്ചിട്ടുണ്ട്. മസ്തിഷ്കമരണം സംഭവിച്ച എൻ സെവന്റി!

കുമാരൻ
ഇനീപ്പോ നിരക്ഷരന്റെ നാവിന്റെ ‘ഗ്ലോറി’ആരും ഷെയർ ചെയ്യാൻ വരണ്ട!നിങ്ങൾക്കാർക്കും ആ ക്രെഡിറ്റ് ഞാൻ തരില്ല!

ഓ.എ.ബി
ഒന്നു നോക്കാം. ലാടവൈദ്യന്മാർ തന്നെ തുണ!

വി.കെ
ഉറക്കം പോയോ!?
നന്നായി. എന്തുറക്കമാ ഇത്!

ഷംസീർ
താങ്ക്യു താങ്ക്യു!



Posted by jayanEvoor to എന്റെ കഥകള്‍ at September 13, 2010 5:59 PM

2. ഒരു നുറുങ്ങ് has left a new comment on your post "ബാര്‍ബി കരയാറില്ല":

മണ്ണില്‍നിന്ന്,മണ്ണിലേക്ക്..അല്ലേ..?



Posted by ഒരു നുറുങ്ങ് to സിപി. at 14 September 2010 5:11 AM

3. സത്യാന്വേഷി നിങ്ങളുടെ പോസ്റ്റ് "ജാതി തിരിക്കണോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രത്യേകമായി ജാതിസെന്‍സസ് നടത്താനുള്ള തീരുമാനം സംബന്ധിച്ചു വിദഗ്ധരും സാമൂഹികപ്രവര്‍ത്തകരും തയ്യാറാക്കിയ കുറിപ്പ്
ജാതിസെന്‍സസ് പ്രത്യേകമായല്ല വേണ്ടത്




സത്യാന്വേഷി , ആത്മഗതം ലേക്ക് 2010, സെപ്റ്റംബര്‍ 14 5:43 രാവിലെ ന് പോസ്റ്റ് ചെയ്തത്

4. പഥികന്‍ has left a new comment on your post "റെയ്ഹാന: മാധ്യമ ബലിയാട്.":

വിഷയം നന്നായി അവതരിപ്പിച്ചിരിക്കുന്നു.



Posted by പഥികന്‍ to പുലരി at September 13, 2010 8:40 PM

5. ജനശക്തി has left a new comment on your post "ബംഗാള്‍: അസൂയാ‍വഹം ഈ പുരോഗതി":

ഗൂഢഭാഷയില്‍ എഴുതുന്നതിനു മറുപടി വയ്യ. നന്ദി.



Posted by ജനശക്തി to ജാഗ്രത at September 14, 2010 7:20 AM

6. കെ.പി.സുകുമാരന്‍ has left a new comment on your post "ഹമീദ് ചെന്നമംഗലൂരിന്റെ മാതൃഭൂമി ലേഖനം":

ശ്രീ സത, ഹമീദ് ചേന്ദമംഗലൂരിന്റെ മാതൃഭൂമി ലേഖനം താങ്കള്‍ പോസ്റ്റിട്ടു. താങ്കളുടേതായ ഒരു വരി പോലും ഈ പോസ്റ്റില്‍ എഴുതിയിട്ടുമില്ല.അങ്ങനെ എന്തെങ്കിലും വാക്ക് എഴുതിയിരുന്നുവെങ്കില്‍ അത് ഭംഗി കൂടും എന്നൊന്നും ഞാന്‍ പറഞ്ഞിട്ടുമില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പ് എല്ലാ ചൊവ്വാഴ്ചയും എന്റെ വീട്ടില്‍ പതിവായി എത്തുന്നുമുണ്ട്. ഹമീദ് ചേന്ദമംഗലൂറിന്റെയും കെ.വേണുവിന്റെയും ലേഖനങ്ങള്‍ ഉണ്ടെങ്കില്‍ അതാണ് ഞാന്‍ ആദ്യമായി വായിക്കാറ്. ഹമീദ് ചേന്ദമംഗലൂരിനെ വര്‍ഷങ്ങളായി വായിക്കുന്നു. മുസ്ലീം മതത്തിലെ ഒരു മതേതരവാദി എന്ന നിലയിലാണ് അദ്ദേഹത്തെ വായിക്കാറ്. ഈ പോസ്റ്റില്‍ ഉള്ള ലേഖനവും വായിച്ചതാണ്. അപ്പോള്‍ സ്വാഭാവികമായും ഈ പോസ്റ്റ് ഞാന്‍ വായിക്കേണ്ടതോ കമന്റ് എഴുതേണ്ടതോ ഇല്ല. പക്ഷെ ഇവിടെ ജെ.ദേവികയുടെ ഒരു ലിങ്ക് കണ്ടു. ഹമീദിന്റെ ലേഖനം വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ അഭിപ്രായങ്ങള്‍ വളരെ വിശദമായി ദേവിക ചേന്ദമംഗലൂരിന് മറുപടിയായി എഴുതിയത് വായിച്ചു. എനിക്ക് അങ്ങനെ ഒരിക്കലും എഴുതാന്‍ കഴിയില്ലല്ലൊ. എനിക്ക് എഴുതാന്‍ കഴിയാത്ത സംഗതി ദേവിക എഴുതിക്കണ്ട സന്തോഷത്തില്‍ ഇവിടെ രണ്ട് ഡയലോഗ് വെച്ചു കാച്ചിപ്പോയി. അത് അബദ്ധമായിപ്പോയെന്ന് ഇപ്പോള്‍ മനസ്സിലാകുന്നു. ഹമീദിന്റെ ലേഖനവും ദേവികയുടെ മറുപടി ലിങ്കുമാണ് ഇവിടെ ഉള്ളത്. ബ്ലോഗ് ഉടമ സ്വന്തമായി ചര്‍ച്ചയ്ക്ക് ഇവിടെ ഒന്നും അവതരിപ്പിച്ചിട്ടില്ല. അത്കൊണ്ട് ഭംഗിയുള്ള ഡയലോഗുകള്‍ ബ്ലോഗുടമ പ്രതീക്ഷിക്കും എന്ന് കരുതാനും ന്യായമില്ലായിരുന്നു. ഏതായാലും എന്റെ ഭാഗത്ത് നിന്ന് തെറ്റായിപ്പോയി ഇങ്ങനെ അഭംഗിയുള്ള ഡയലോഗ് വെച്ചു കാച്ചിയത്. അങ്ങ് ക്ഷമിച്ചു കള. ബ്ലോഗല്ലെ ചിലപ്പോള്‍ ഇങ്ങനെയൊക്കെ ക്ഷമിക്കേണ്ടി വരും. ഞാനും അങ്ങനെ ക്ഷമിക്കാറും ചിലപ്പോള്‍ കണക്കിന് കൊടുത്തും മറ്റ് ചിലപ്പോള്‍ കമന്റ് ഡിലീറ്റ് ചെയ്തും ഒക്കെ ബ്ലോഗില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. മേലില്‍ ഇവിടെ ഡയലോഗ് കാച്ചാതെ ശ്രദ്ധിക്കാം.



Posted by കെ.പി.സുകുമാരന്‍ to 'സത'യുടെ ബൂലോകം at September 14, 2010 5:38 AM

7. സത്യാന്വേഷി നിങ്ങളുടെ പോസ്റ്റ് "ജാതി തിരിക്കണോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Why caste should be counted in-
Yogendra Yadav




സത്യാന്വേഷി , ആത്മഗതം ലേക്ക് 2010, സെപ്റ്റംബര്‍ 14 5:47 രാവിലെ ന് പോസ്റ്റ് ചെയ്തത്

8. സത്യാന്വേഷി has left a new comment on your post "ഹമീദ് ചെന്നമംഗലൂരിന്റെ മാതൃഭൂമി ലേഖനം":

------മറുപടി ദേവികയെക്കൊണ്ട് തന്നെ-----
അതേ...ഹമീദ് ചേന്ദമംഗലൂരിനെക്കൊണ്ടും... അതും മാതൃഭൂമിയില്‍....



Posted by സത്യാന്വേഷി to 'സത'യുടെ ബൂലോകം at September 14, 2010 4:03 AM

9. ശ്രീ has left a new comment on your post "പുഴുവില്ല്":

തലക്കെട്ട് കലക്കി



Posted by ശ്രീ to മിനി ചിത്രശാല 'photos' at September 14, 2010 8:18 AM

10. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ബംഗാള്‍: അസൂയാ‍വഹം ഈ പുരോഗതി":

പഠിച്ചു കൊണ്ടിരിക്കുന്ന കാലത്ത്‌ ചില സര്‍ടിഫികറ്റുകള്‍ വേണ്ടിയിരുന്നപ്പോള്‍ ഒരു ഒപ്പിനു പത്തു രൂപ വാങ്ങിയിരുന്ന വലതുപക്ഷ എം എല്‍ എ ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്‌. അയാളെ അടൂത്ത വട്ടം തോല്‍പ്പിച്ചവനും, എന്റെ അടൂത്ത സര്‍ടിഫികറ്റ്‌ എവിടെ വച്ചു കാണിക്കുന്നോ അവിടെ വച്ച്‌ ഒപ്പിട്ടു തന്നിരുന്നവനും, പല പ്രാവശ്യം എം എല്‍ എ ആയിരുന്നിട്ടും , പണ്ടു കണ്ട അതേ പൊളിഞ്ഞ വീട്ടില്‍ താമസിച്ചിരുന്നവനും ആയ ഒരു ഇടതു പക്ഷ എം എല്‍ എയും ഉണ്ടായിരുന്നു.

പക്ഷെ അയാളെ തഴഞ്ഞത്‌ പെട്ടെന്നായിരുന്നു എന്തേ? അയാള്‍ കാശൂണ്ടാക്കാത്തതു കൊണ്ടോ അതൊ അതിനു കൂട്ടു നില്‍ക്കാത്തതു കൊണ്ടോ?

പണക്കാരുടെ പിന്നാലെ പോകുന്ന വലതുപക്ഷത്തിന്റെ അതേ പാത തന്നെ ഇടതു പക്ഷവും തെരഞ്ഞെടുത്തു അല്ലേ? നേതാക്കള്‍ ദൈവങ്ങള്‍ ആണെന്നു കരുതുന്ന വിഡ്ഢികള്‍ ആണല്ലൊ അണീകള്‍



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ജാഗ്രത at September 14, 2010 7:07 AM

11. മാണിക്യം has left a new comment on your post "ഞങ്ങളുടെ സ്വന്തം പിള്ളേച്ചന്‍":

ശ്രീ
പിള്ളേച്ചന്‍ ചരിതം അസ്സല്‍ ആയി.
പിള്ളെച്ചന്റെ സ്വഭാവങ്ങളും രസകരം
പങ്കു വച്ചതിനു നന്ദി....
പേര് വെറുതെ ആയില്ല.:)



Posted by മാണിക്യം to നീര്‍‌മിഴിപ്പൂക്കള്‍‌ at September 14, 2010 8:37 AM

12. jayanEvoor has left a new comment on your post "സീതയെ രാമൻ ഉപേക്ഷിച്ചതെന്തിന്...?":

ഗിരീഷ് വർമ്മ
അതെ.
തൃശ്ശൂർ മുതൽ തെക്കോട്ടാണ് ഓണം മിഴിവാർന്ന ഒരാഘോഷമായി മാറുന്നത്.
കണ്ണൂരൊക്കെ ഓണത്തേക്കാളും വിഷുവിനാണ് പ്രാധാന്യം.
അതുകൊണ്ടു തന്നെ ഈ കഥകൾ ഒന്നും വടക്കൻ കേരളത്തിൽ അത്ര പ്രചാരത്തിലുണ്ടാവില്ല.

അനിൽ @ബ്ലോഗ്
സന്തോഷം.

ചാണ്ടിക്കുഞ്ഞ്
അസൂയ പിടിക്കാൻ ഇവിടിപ്പോ എന്തുണ്ടായി!
ഞാനൊരു പാവം പൂച്ചയാ. ആരെയും മാന്തിപ്പറിക്കാത്ത പൂച്ച!നാലുകാലിൽ വീഴുന്നത് ഞങ്ങടെ വർഗസ്വഭാവമാ!

ജിക്കു
അനിയാ...
സ്ഥലം മാറിപ്പോയി അല്ലേ!?
സാരമില്ല. വരവു വച്ചിരിക്കുന്നു.



Posted by jayanEvoor to എന്റെ കഥകള്‍ at September 13, 2010 6:10 PM

13. Manoraj has left a new comment on your post "യുവർ ചോയ്സ്":

ഈ ഐഡിയ കൊള്ളാല്ലോ. ഒരാളെ കൊല്ലാന്‍ വീട്ടിലേക്ക് വിളിപ്പിച്ചാല്‍ മതിയല്ലോ!! പോലീസ് കേസും ഉണ്ടാവില്ല. ഹ..ഹ.. കലക്കി പ്രവീണേ..



Posted by Manoraj to ശ്യാമം.. at 7:17 PM

14. അപ്പു has left a new comment on your post "ആരൊക്കെ വന്നു, എവിടുന്നു വന്നു?":

രമേശ്‌, ഈ ബ്ലോഗിലെ Follow a blog എന്ന അദ്ധ്യായം വായിച്ചില്ല എന്ന് തോന്നുന്നു? ഈ പ്രശ്നം എന്തുകൊണ്ടാണ് വരുന്നതെന്നും അവിടെ പറഞ്ഞിട്ടുണ്ട്. താങ്കളുടെ ബ്ലോഗിന്റെ Language മലയാളം എന്ന് സെറ്റ് ചെയ്തിരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌. ബ്ലോഗ്‌ സെറ്റിങ്ങുകളില്‍ ബ്ലോഗിന്റെ ഭാഷ ഇംഗ്ലീഷ് എന്ന് സെറ്റ് ചെയ്തിട്ട് ഫോളോവര്‍ ഗാട്ജെറ്റ് ചേര്‍ത്തോളൂ. (ബ്ലോഗ്‌ ഭാഷയും, ബ്ലോഗില്‍ നമ്മള്‍ എഴുതുന്ന ഭാഷയും തമ്മില്‍ ബന്ധമൊന്നുമില്ല കേട്ടോ. ഗാഡ്ജെറ്റ് ചേര്‍ത്ത് കഴിഞ്ഞു താങ്കള്‍ക്കു വേണമെങ്കില്‍ വീണ്ടും ബ്ലോഗ്‌ ഭാഷ എന്നത് മലയാളം എന്ന് സെറ്റ്‌ ചെയ്യാം. ‌



Posted by അപ്പു to ആദ്യാക്ഷരി at 14 September 2010 06:28

15. Febin Joy has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

kalakki... congrats arun.. :)



Posted by Febin Joy to നമ്മുടെ ബൂലോകം at September 14, 2010 8:25 AM

16. കാഴ്ചകൾ has left a new comment on your post "റ്റ്രപ്പീസ് കളിക്കാർ..!":

വിശപ്പ്‌ മാറിയെന്നു തോന്നുന്നു.



Posted by കാഴ്ചകൾ to പിക്സെല്‍‌സ്::PIXELS at September 13, 2010 6:32 PM

17. ശ്രീ has left a new comment on your post "ഒരു ചിന്ന സംരംഭം":

50 നല്ല കഥാകൃത്തുക്കളെ കിട്ടാന്‍ ബൂലോകത്ത് പഞ്ഞമില്ലല്ലോ :)

നല്ല സംരംഭം. ആശംസകള്‍!



Posted by ശ്രീ to കല്ല്യാണസൗഗന്ധികം at September 14, 2010 7:27 AM

18. സത്യാന്വേഷി has left a new comment on your post "മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്...":

സതേ,
"ഇതെഴുതുന്നയാള്‍ രണ്ടുവേഷത്തേയും അനുകൂലിക്കുന്നയാളല്ല. രണ്ടും സ്ത്രീകളുടെ ചലനസ്വാതന്ത്ര്യത്തെ തടയുന്നവയാണ്."എന്നാണ് ആദ്യത്തെ കമന്റില്‍ത്തന്നെ ഞാനെഴുതിയത്. എവിടെയാണ് ഉരുണ്ടുകളി?



Posted by സത്യാന്വേഷി to chithrakaran:ചിത്രകാരന്‍ at September 14, 2010 6:26 AM

19. Vayady has left a new comment on your post "ബൂലോകത്തൊരു വാനമ്പാടി":

മൈത്രേയി, മയൂരയെ പരിചയപ്പെടുത്തിയതിനു നന്ദി. ആദ്യമായിട്ടാണ്‌ വായിക്കുന്നത്. മയൂരയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍.



Posted by Vayady to ബ്ലോഗുലകം at September 14, 2010 7:10 AM

20. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "What a piece of work is man":

Always what comes first is India’s image, not its reality. Which is why all of Delhi’s beggars are to be hidden away from gaze till the Games are over. On the principle that what you don’t see does not exist. Such is the contempt we have for the intelligence of the world community. Do you hear a knowledgeable chuckle? I do.

Yes we can make the wood disappear and deck the trees we choose.

Not for long, not for long. I see many millions of skeletal knuckles reach out of the wood, and many hungry wails raise a curse no earpiece may obstruct. And a resistless flood in the making that may take away everything that stands in the way.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 14, 2010 9:00 AM

21. മേഘമല്‍ഹാര്‍(സുധീര്‍) നിങ്ങളുടെ പോസ്റ്റ് "ഒരു പുഴയുടെ അന്ത്യം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

@ സ്മിത
സഞ്ചാരി എന്റെയും നാട്ടുകാരനാണെന്ന് അറിഞ്ഞതില്‍ സന്തോഷം.



മേഘമല്‍ഹാര്‍(സുധീര്‍) , മേഘമല്‍ഹാര്‍ ലേക്ക് 7:41 AM ന് പോസ്റ്റ് ചെയ്തത്

22. കാഴ്ചകൾ has left a new comment on your post "ബന്ധങ്ങളുടെ കെട്ടുറുപ്പുകള്‍ !":

കണ്ടിട്ട് നല്ല ഉറപ്പുണ്ട് എന്ന് തോന്നുന്നു



Posted by കാഴ്ചകൾ to ഛായാഗ്രഹണം at September 14, 2010 4:02 AM

23. ശ്രീ has left a new comment on your post "ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി":

ഹ ഹ. അയ്മൂട്ടി ആളു കൊള്ളാമല്ലോ :)



Posted by ശ്രീ to കുമാര സംഭവങ്ങള്‍ at September 14, 2010 8:21 AM

24. ജനശക്തി has left a new comment on your post "പ്രതിലോമ ശക്തികളെ വര്‍ധിത വീര്യത്തോടെ ചെറുക്കുക":

കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. സംസ്ഥാന സര്‍ക്കാരിനും എല്‍ഡിഎഫിനും എതിരെ യുഡിഎഫും തീവ്ര വലതുപക്ഷ കക്ഷികളും കുത്തക മാധ്യമങ്ങളും അടങ്ങിയ സഖ്യം ശക്തമായ ആക്രമണങ്ങളുമായി രംഗത്തുണ്ട്. അവര്‍ക്ക് തുണയായി ചില മതമേധാവികളും രംഗത്തുണ്ട്. ഇവരെയെല്ലാം അസ്വസ്ഥരാക്കുകയും അരിശംകൊള്ളിക്കുകയും ചെയ്യുന്ന ഘടകം എന്താണ്?



Posted by ജനശക്തി to ജാഗ്രത at September 14, 2010 7:17 AM

25. ശ്രീ has left a new comment on your post "യുവർ ചോയ്സ്":

:)



Posted by ശ്രീ to ശ്യാമം.. at 7:37 PM

26. പാഞ്ചാലി :: Panchali has left a new comment on your post "ഹായ്! എന്താ രുചി..!":

ബട്ടർ ഫ്ലൈ ഗാർഡനിൽ പോയാൽ അറിയാം ബട്ടർഫ്ലൈ ബുഷ് (ബുഡ്ലിയ) എത്രമാത്രം ചിത്രശലഭങ്ങളെ ആകർഷിക്കുന്നുണ്ടെന്ന്! എന്നും കാണാം 5-6 എണ്ണം തേൻ കുടിക്കാൻ!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at September 13, 2010 8:10 PM

27. കാഴ്ചകൾ has left a new comment on your post "rest":

rest in peace?



Posted by കാഴ്ചകൾ to fade in at 14 September 2010 04:57

28. നൂലന്‍ has left a new comment on your post "ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി":

"അധോലോക ദാമോദരന്മാർ അയിഷ ബ്രീഫിന്റെ ആഢംബരം അനുഭവിച്ചു"
നന്നായി കുമാരേട്ടാ.... ഇതു തുടരനാക്കികൂടെ?



Posted by നൂലന്‍ to കുമാര സംഭവങ്ങള്‍ at September 14, 2010 8:25 AM

29. Anonymous has left a new comment on your post "ഒറ്റ ചോദ്യം മാത്രം : ഈ പേരുകൾ തിരിച്ചായിരുന്നുവെങ്...":

അപ്പോൾ വിജയകൃഷ്ണനെ കൊന്നതും കർക്കറയെ കൊന്നതും ഒരു പോലെയാണെന്നു സ്ഥാപിച്ചു കഴിഞ്ഞു മുകളിലുള്ള അനോണീ.

വിവാഹത്തട്ടിപ്പ് കേസിൽ മുജീബ്രഹ്മാൻ നിരപരാധിയായിരുന്നു, ഏതോ ഒരു മുരളീധരൻ ആയിരുന്നു പ്രതി, എസ്സൈ വിജയക്രിഷ്ണൻ അത് തെളിയിക്കാൻ പോകുകയായിരുന്നു, ആ സത്യം പുറത്ത് വരാതിരിക്കാൻ ഹിന്ദുത്വശക്തികൾ കൂടെയുള്ള പോലീസുകാരെ കൊണ്ട് വിജയകൃഷ്ണനെ വെടിവെയ്പിക്കുകയായിരുന്നു -

എന്താ അനോണി, കേരളത്തിലെ ഏതെങ്കിലും റിട്ട: കോൺസ്റ്റബിളിനെ കൊണ്ട് “വിജയകൃഷ്ണനെ കൊന്നതാര്” എന്ന ഒരു പുസ്തകം ഇറക്കിയാലോ?

നിങ്ങൾ ഫ്രണ്ടുകാർ വിചാരിച്ചാൽ മതി, സാധനം സൂപ്പർ ഹിറ്റ് ആയിക്കോളും. ആ കോൺസ്റ്റബിളിനു ഒരു മനുഷ്യാവകാശരത്ന പുരസ്കാരവും ഫ്രണ്ടിന്റെ സമ്മേളനങ്ങളിൽ വേദിയിൽ ഒരു കസേരയും കൊടുത്താൽ മതിയല്ലോ



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at September 14, 2010 9:11 AM

Reply via email to