1. ചിതല്‍/chithal has left a new comment on your post "കാജാ മൊയ്ദീൻ കൽ‌പ്പിച്ചതും, വിധിച്ചതും":

കശമലാ....
"ഇടയ്ക്ക് എപ്പോഴോ ജനാലയിലേക്ക് നോക്കിയപ്പോൾ അവിടെയാരോ നിൽക്കുന്നത് കണ്ടു"
അതാരായിരുന്നു?



Posted by ചിതല്‍/chithal to കുമാര സംഭവങ്ങള്‍ at September 21, 2010 2:36 PM

2. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

നിര്‍ണിതമായ സിലബസ്‌ അനുസരിച്ച് പഠിച്ചു പരീക്ഷ എഴുതിയാല്‍ ആരും വിജയിക്കും എന്ന് തന്നെയാണ് ആ പ്രഥമഗുരുവിന്റെ വാഗ്ദാനം.



Posted by ശ്രദ്ധേയന്‍ | shradheyan to സംവാദം at September 21, 2010 1:59 AM

3. സി.ഐ.ഡി നെട്ടൂരാന്‍ has left a new comment on your post "ഒറ്റ ചോദ്യം മാത്രം : ഈ പേരുകൾ തിരിച്ചായിരുന്നുവെങ്...":

ഈ ഏഴാം അനോണിക്കെന്തിന്റെ കേടാ? ഈ റിപ്പോര്‍ട്ടുമ് പൊക്കിപ്പിടിച്ചുകൊണ്ട്‌ ബ്ലോഗായ ബ്ലോഗ് മുഴുവന്‍ ചുറ്റിക്കറങുകയാണല്ലൊ കക്ഷി. ആവശ്യമെന്തെന്ന് മനസിലാകുന്നില്ല. കഴിവുണ്ടെങ്കില്‍ ആര്‍ക്കും സര്‍വീസില്‍ കയറിപറ്റ)o. കഴിവില്ലാത്തവരാണു സംവരണം എന്നുമ്പറഞ്ഞ്‌ നിലവിളിക്കുന്നത്‌.



Posted by സി.ഐ.ഡി നെട്ടൂരാന്‍ to ::: അഹങ്കാരം C/o Ahamkaram ::: at September 21, 2010 2:26 PM

4. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "'ഗാന്ധിയന്മാരുടെ' കാവിഭയം":

കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ 'കാവിഭീകരത' എന്ന പ്രയോഗം പാര്‍ലമെന്റില്‍ വലിയ ഒച്ചപ്പാടാണുണ്ടാക്കിയത്. ഇന്ത്യന്‍ പരമാധികാരത്തെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നിരുപാധികം അടിയറവയ്‌ക്കുന്ന സ്വഭാവഘടനയോടെ ആണവക്കരാര്‍ പാസാക്കിയെടുക്കാന്‍ ബിജെപി, ശിവസേന തുടങ്ങിയ ഹിന്ദുരാഷ്‌ട്രവാദക്കാരുടെ ഒത്താശ വേണ്ടിവന്നുവെന്നതിനാല്‍, ചിദംബരത്തിന്റെ 'കാവിഭീകരത' എന്ന പ്രയോഗത്തെ തള്ളിക്കളയേണ്ട ഗതികേട് കോണ്‍‌ഗ്രസിനുണ്ടായി. ഇതോടെ മഹാത്മാഗാന്ധി എതിര്‍ത്തിരുന്ന അമേരിക്കനൈസേഷനോട് അന്തര്‍ദേശീയമായ ദാസ്യം കാണിക്കുന്നതിനുവേണ്ടി ഗാന്ധിഘാതകനായ ഗോഡ്‌സേയുടെ ഹിന്ദുരാഷ്‌ട്രവാദപരമായ 'കാവിഭീകരത'യോട് വിധേയപ്പെട്ട കോണ്‍‌ഗ്രസ് എല്ലാ അര്‍ഥത്തിലും ഗാന്ധിനിന്ദാ പ്രസ്ഥാനമായി മാറുകയായിരുന്നു. അതിനാല്‍ കോണ്‍‌ഗ്രസില്‍നിന്ന് ഇനി മതേതരജനാധിപത്യത്തിന്റെ ഭാവിഭദ്രതയ്‌ക്ക് ഏറെയൊന്നും പ്രതീക്ഷിക്കാനില്ല.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 21, 2010 2:29 PM

5. ea jabbar has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

“അല്ലാഹു ഇഛിക്കുന്നവരെ അവന്‍ വഴി പിഴപ്പിക്കുന്നു. അവനിഛിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയും ചെയ്യുന്നു.”[6:39]

“അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരും സന്മാര്‍ഗ്ഗം സ്വീകരിക്കുമായിരുന്നു.പക്ഷേ മനുഷ്യരെയും ജിന്നുകളെയും കൊണ്ട് നരകം നിറയ്ക്കാനാണ് അവന്‍ ഉദ്ദേശിക്കുന്നത്.”[32:13]
-------
കുട്ടികളെ സ്കൂളില്‍ ചേര്‍ക്കും മുമ്പേ അവരെ പത്താം ക്ലാസില്‍ തോല്‍പ്പിക്കാന്‍ കാലേകൂട്ടിതീരുമാനിക്കുന്ന ഒരു ഹെഡ്മാഷെ ഞാന്‍ കുര്‍ ആനിലേ കണ്ടിട്ടുള്ളൂ.



Posted by ea jabbar to സംവാദം at September 21, 2010 1:52 AM

6. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "അമ്മയും കുറെ ഉമ്മമാരും":

പ്രാര്‍ത്ഥിക്കാം ആ പഴയ നാളുകളുടെ തിരിച്ചുവരവിനായി. ആശംസകള്‍.



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to മോഹപ്പക്ഷി at September 21, 2010 2:35:00 PM GMT+05:30

7. jyo has left a new comment on your post "പാവം പാവം പൊലീസുകാരൻ..":

ആശംസകള്‍.
ബ്രൂ കുപ്പി പിന്നെ തുറന്നോ?



Posted by jyo to എഴുത്തോല at September 21, 2010 2:44 PM

8. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "അമ്മയും കുറെ ഉമ്മമാരും":

ജനങ്ങൾ മത വിശ്വാസങ്ങൾക്കപ്പുറത്ത് ഗ്രാമങ്ങളുടെ വിശുദ്ധിയും പേറി പരസ്പര സ്നേഹത്തോടെ കഴിഞ്ഞിരുന്ന നല്ല കാലത്തിന്റെ സ്മരണയാണെല്ലാവർക്കും പങ്ക് വെക്കാനുള്ളത്

എല്ലാ മു‌സ്‌ലിംകളും തീവ്രവാദികളല്ല എന്നാൽ തീ‍വ്രവാദികളെല്ലാം മുസ്‌ലിംകളാണെന്ന കുപ്രചാരണത്തിന്റെ പിടിയിൽ ടിച്ചറും അകപ്പെട്ടോ എന്ന ഒരു സന്ദേഹം കൂടി അവസാനം വരുന്നു.

അക്രമികളെ മതം നോക്കി തരം തിരിക്കുന്ന ഏർപാട് മുന്നെ ഉണ്ടായിരുന്നോ എന്ന് സംശയം. ഒരാൾ ചെയ്യുന്ന നീചകൃത്യങ്ങൾ അയാൾ പേറുന്ന പേരിനെ സൂചിപ്പിക്കുന്ന മത വിശ്വാസത്തോട് കൂട്ടി പറയുന്നത് അവർ ഒരു പ്രത്യേക വിഭാഗത്തില്പെട്ടവരാവുമ്പോൾ മാത്രമാണെന്നത് ഇത്തരം ആശങ്കൾക്ക് നിതാനമെന്ന് തോന്നുന്നു



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to മോഹപ്പക്ഷി at September 21, 2010 2:34:00 PM GMT+05:30

9. Hari | (Maths) has left a new comment on your post "കാജാ മൊയ്ദീൻ കൽ‌പ്പിച്ചതും, വിധിച്ചതും":

ഏതു കഥയേയും കണ്‍വെര്‍ട്ട് ചെയ്ത് ഹാസ്യഫോര്‍മാറ്റിലേക്ക് മാറ്റാന്‍ കുമാര്‍ജി മിടുക്കന്‍ തന്നെ. കഥകളുടെ ലൊക്കേഷന്‍ പോയിപ്പോയി എവിടെത്തിയെന്നു നോക്യേ. അങ്ങ് ഗുള്‍ഫ് വരെ. കുമാര്‍ജി കഥകള്‍ അങ്ങനെ ഇറാഖിലെ അമേരിക്കന്‍ പട്ടാളക്കഥകള്‍ പോലെ, പഞ്ചാബിലെ സര്‍ദാര്‍ജിക്കഥകള്‍ പോലെ പടര്‍ന്നു പന്തലിച്ച് ഒരു 'ബചാവോ ആന്തോളന്‍ പ്രസ്ഥാന'മായി മാറുകയാണ്.



Posted by Hari | (Maths) to കുമാര സംഭവങ്ങള്‍ at September 21, 2010 2:31 PM

10. V.B.Rajan has left a new comment on your post "ഒരു പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ പോലും ഇസ്ലാമിനു ക...":

അള്ളായെയും പ്രവാചകനെയും (വിശ്വാസികളെയല്ല) രക്ഷിക്കാന്‍ ഏറ്റവും കൂടുതല്‍ വിയര്‍പ്പൊഴുക്കുന്നത് ആരെന്നുള്ള മത്സരമാണ് ഈ കാക്കത്തൊള്ളായിരം മുസ്ലീം മത സംഘടനകളില്‍ നടക്കുന്നത്. ഈ കൂട്ടപ്പൊരിച്ചിലില്‍ ആരെങ്കിലും വിശ്വാസികളെ രക്ഷിക്കാന്‍ ഇറങ്ങിയാല്‍ അവര്‍ക്ക് ചേകന്നൂര്‍ മൗലവിയുടെ ഗതിയായിരിക്കും ഉണ്ടാകുക. അതുകൊണ്ടായിരിക്കാം മുസ്ലിം വിശ്വാസികളിലെ പുരോഗമനവാദികള്‍ പോലും ഇത്തരം സംഭവങ്ങളില്‍ മിണ്ടാതിരിക്കുന്നത്. തടി കേടാകാതെ നോക്കണമല്ലോ.



Posted by V.B.Rajan to comment jar: കമന്റു ഭരണി at September 21, 2010 10:28 AM

11. Susy has left a new comment on your post "ക്യൂബയുടെ കാര്യം മാത്രം പറയുമ്പോള്‍":

ക്യൂബയെക്കുറിച്ചും കമ്യൂണിസം ഒരു പരാജയമായിരുന്നു എന്നതിനെ പറ്റിയും ഫിഡല്‍ കാസ്റ്റ്റോ തന്നെ ഈയിടെ പറഞ്ഞല്ലോ
വായിച്ചില്ലെ?

വയസ്സായി റിട്ടയറ്‍ ചെയ്തപ്പോള്‍ ആണു കാസ്റ്റ്റോ സത്യം പറഞ്ഞതെന്നു മാത്റം

അമേരിക്കയുടെ പ്റതിരോധത്തില്‍ ക്യൂബ പിടിച്ചു നിന്നു എന്നത്‌ അഭിനന്ദനീയം തന്നെ, മയക്കു മരുന്നു കച്ചവടം നടത്തുന്നവരായിരുന്നു അവിടെ ഭരണം നിയന്ത്റിച്ചിരുന്നത്‌, റഷ്യയില്‍ മാഫിയയും

ഏറ്റവും നല്ല ഭരണം ജനാധിപത്യം തന്നെ എന്നു ഇനിയെങ്കിലും മനസ്സിലാക്കുക



Posted by Susy to വര്‍ക്കേഴ്സ് ഫോറം at September 21, 2010 11:03 AM

12. അപ്പൂട്ടൻ has left a new comment on your post "മന്ദബുദ്ധികൾ‌ക്ക് മതമില്ല : ഭാഗം‌ രണ്ട്":

പ്രവീൺ,
മന്ദബുദ്ധികൾക്ക്‌ മതമില്ല - ഭാഗം നൂറ്‌ ആകുമ്പോൾ പറയണേ. ഞാൻ കൊച്ചീല്‌ വന്ന് പാർട്ടി തരാം.

ഒന്ന് ആഞ്ഞുപിടിച്ചാൽ മതി, 2010-ൽ തന്നെ എനിക്ക്‌ കൊച്ചീലേക്ക്‌ വരേണ്ടിവരും.

ബൈദബൈ, പ്രാഞ്ച്യേട്ടൻ കണ്ടാ ഗഡീ. മ്മ്ടെ ശ്ശൂര്‌ ഭാഷ്യല്ലേ...



Posted by അപ്പൂട്ടൻ to ശ്യാമം.. at 9:56 PM

13. Captain Haddock നിങ്ങളുടെ പോസ്റ്റ് "അറപ്പ് തോന്നുന്ന ശാസ്ത്രം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഓഹോ......

താങ്ക്സ് ട്ടോ.



Captain Haddock , bright ലേക്ക് 2010, സെപ്റ്റംബര്‍ 21 12:01 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

14. Kalavallabhan has left a new comment on your post "കുട്ടിരാമന്റെ കണക്ക് പറച്ചിൽ":

അത്യുഗ്രൻ
മദ്യകേരളത്തിലെ പൌരകുടിയന്മാരെല്ലാം വായിക്കട്ടെ.



Posted by Kalavallabhan to മിനിനര്‍മ്മം at September 21, 2010 11:08 AM

15. ചെറുവാടി has left a new comment on your post "കുട്ടിരാമന്റെ കണക്ക് പറച്ചിൽ":

:)
രസകരം



Posted by ചെറുവാടി to മിനിനര്‍മ്മം at September 21, 2010 11:06 AM

16. ea jabbar has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

അക്രമവും താന്തോന്നിത്തവും കാണിച്ച കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കുന്നത് ഹെഡ്മാസ്റ്റര്‍മാരോടുള്ള ബഹുമാനം കൂട്ടുകയേ ഉള്ളൂ. കുറക്കുകയില്ല.
-----
ഹെഡ്മാസ്റ്റര്‍ തല്ലുകയോ പുറത്താക്കുകയോ ചെയ്യട്ടെ. ഇവിടെ അതല്ല പറഞ്ഞത്. കുട്ടികളെ തമ്മില്‍ തല്ലിക്കുന്ന ഹെഡ്മാസ്റ്ററുടെ നിലവാരമാണു പറഞ്ഞത്. സര്‍വ്വശക്തനായ ദൈവം മനുഷ്യരെ തമ്മില്‍ യുദ്ധം ചെയ്യിക്കുകയും ആ യുദ്ധത്തില്‍ കഷി ചേര്‍ന്നു ഒരു കൂട്ടരെ പിരി കയറ്റുകയുമൊക്കെ ചെയ്യുമ്പോള്‍ ഈ ദൈവം ഒരു ഗോത്ര ദൈവമായി ചുരുങ്ങുന്നു എന്നാണു പറഞ്ഞത്.



Posted by ea jabbar to സംവാദം at September 20, 2010 10:53 PM

17. മോഹനം has left a new comment on your post "മേഘാലയം":

മേഘച്ചാര്‍ത്ത്.



Posted by മോഹനം to Punya Bhoomy at September 21, 2010 9:43 AM

18. ea jabbar has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

ഒന്നാം ക്ലാസിലെ പാഠ പുസ്തകത്തില്‍നിന്നോ കളിക്കുടുക്കയില്‍ നിന്നോ ബാലരമയില്‍നിന്നോ രണ്ടു വരി പാട്ടുദ്ധരിച്ചുകൊണ്ട് ആര്‍ക്കും വെല്ലു വിളിക്കാം : “ഇതിനു തുല്യമായ രണ്ടു വരി ആര്‍ക്കു കൊണ്ടു വരാന്‍ കഴിയും?” എന്ന്. ആര്‍ക്കും സാധ്യമാകില്ല. കാരണം ഒന്നിനു തുല്യം മറ്റൊന്നാവില്ല കവിതയുടെ കാര്യത്തില്‍‍.
വെല്ലുവിളിക്കുന്നയാള്‍ തന്നെ റഫറിയുടെ റോളില്‍ വന്നാല്‍ ഒരിക്കലും നടക്കാനും പോകുന്നില്ല.



Posted by ea jabbar to സംവാദം at September 20, 2010 11:17 PM

19. സി.ഐ.ഡി നെട്ടൂരാന്‍ has left a new comment on your post "ഒറ്റ ചോദ്യം മാത്രം : ഈ പേരുകൾ തിരിച്ചായിരുന്നുവെങ്...":

പാവം മുജീബ്‌റഹ്മാന്‍. സൈലന്റ്വാലിയിലേക്ക് ഓടുന്നതിനു പകരം ഗ്രീന്വാലിയിലേക്ക് ഓടിയിരുന്നെങ്കില്‍ അയാള്‍ ഇപ്പോഴും ജീവിച്ചിരുന്നേനെ. മാത്രമല്ല, മലബാര്‍ കലാപത്തിലെ വീര'നായ'കന്മാരെപ്പൊലെ ഒരു പരിവേഷവും കിട്ടിയേനെ. പറഞ്ഞിട്ടെന്തു കാര്യം? എല്ലാം കഴിഞ്ഞില്ലേ?



Posted by സി.ഐ.ഡി നെട്ടൂരാന്‍ to ::: അഹങ്കാരം C/o Ahamkaram ::: at September 21, 2010 2:32 PM

20. Ajith has left a new comment on your post "ദേശീയ ചാനൽ പ്രൊഫ. ജോസഫിനു നീതി തേടുന്നു":

Dr KN Panikkar article on the same in The Hindu.

'A victim of fundamentalism'

Link:
http://www.thehindu.com/opinion/lead/article646060.ece



Posted by Ajith to വായന‌ at Tuesday, September 21, 2010 2:37:00 PM GMT+05:30

21. Echmukutty has left a new comment on your post "വയനാടന്‍ കുളിര്‍ക്കാറ്റ്":

നല്ല യാത്രാ വിവരണം. ഇനിയും എഴുതു.



Posted by Echmukutty to സെന്‍റര്‍കോര്‍ട്ട് at September 20, 2010 10:01 PM

22. suraj::സൂരജ് has left a new comment on your post "കുട്ടിസ്രാങ്ക് : കലയും കലാപവും":

യുക്തിയെ അടിസ്ഥാനപ്പെടുത്തി കെട്ടിപ്പൊക്കുന്ന കഥയിൽ യുക്തി തൊട്ടുതീണ്ടാത്തതും, ഒരു ദർശനത്തെ അടിസ്ഥാനപ്പെടുത്തി കെട്ടിപ്പൊക്കുന്ന കഥയിൽ യുക്തി മനഃപൂർവ്വം ലംഘിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്.
ഇത് സിനിമയുടെ വായനകളുടെ പ്രശ്നമാണു ഹരീഷ് ജീ. അതുമ്മേ നമ്മൾ തർക്കിച്ചിട്ട് ഒരു കാര്യവുമില്ല ;)



Posted by suraj::സൂരജ് to അഭിപ്രായങ്ങള്‍ at Mon Sep 20, 10:41:00 PM PDT

23. ലീല എം ചന്ദ്രന്‍.. has left a new comment on your post "ബ്ലോഗില്‍ ലൈവ് സ്ട്രീമിങ്ങ് എങ്ങനെ ചെയ്യാം":

ബ്ലോഗില്‍ ഓഡിയോ പോസ്റ്റ്‌ എങ്ങനെയെന്നുകൂടി പറഞ്ഞു തരാമോ?കഥയോ കവിതയോ പോസ്റ്റ്‌ ചെയ്യുന്നതിനൊപ്പം ചേര്‍ക്കാനാണ്.



Posted by ലീല എം ചന്ദ്രന്‍.. to ശിഥില ചിന്തകള്‍ at September 21, 2010 12:00 PM

24. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "കാശ്മീര്‍: അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കുക, ചര്‍ച...":

കഴിഞ്ഞ മൂന്നുമാസക്കാലമായി കാശ്മീര്‍ താഴ്വര ആകെ പ്രക്ഷുബ്ധമാണ്. ഒരുവശത്ത് ജനങ്ങളുടെ തുടര്‍ച്ചയായ പ്രതിഷേധ പ്രകടനങ്ങളും ഹര്‍ത്താലും മൂലവും മറുവശത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ച കര്‍ഫ്യുമൂലവും താഴ്വരയാകെ അടച്ചിട്ടപോലെയായി. കടകളും ബിസിനസ് സ്ഥാപനങ്ങളും സ്കൂളുകളും എല്ലാം അടഞ്ഞുകിടക്കുന്നു; ജനജീവിതം ആകെ സ്തംഭിച്ചിരിക്കുന്നു. ജൂണ്‍ 11നും ആഗസ്റ്റ് 22നും ഇടയ്ക്ക് 62 ചെറുപ്പക്കാരാണ് പൊലീസ് വെടിവെപ്പില്‍ മരിച്ചത്. 8നും 25നും ഇടയ്ക്ക് വയസ്സുള്ള യുവാക്കളാണ് അവര്‍. (ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ 100ല്‍ അധികം ആയിരിക്കുന്നു.) കല്ലെറിയുന്ന യുവാക്കളടങ്ങിയ ജനക്കൂട്ടം സിആര്‍പിക്കാരുമായി ഏറ്റുമുട്ടുന്നു. അതിന്റെ അനിവാര്യമായ ഫലം വെടിവെപ്പാണ്. തുടര്‍ന്ന് മരണവും അംഗഭംഗവും മുറിവും സംഭവിക്കുന്നു. അങ്ങനെയുള്ള ഓരോ മരണത്തെ തുടര്‍ന്നും വീണ്ടും ബഹുജന പ്രതിഷേധങ്ങളും ഹര്‍ത്താലും നടക്കുന്നു. കാശ്മീരിലെ വിപുലമായ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഇന്ത്യാ ഗവണ്‍മെന്റിനെതിരെ തികഞ്ഞ അന്യഥാബോധവും കടുത്ത രോഷവും നിറഞ്ഞിരിക്കുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 21, 2010 11:56 AM

25. മോഹനം has left a new comment on your post "B & B":

ഇഷ്ടപ്പെട്ടു



Posted by മോഹനം to ചിത്രണം at September 21, 2010 9:39 AM

26. ea jabbar has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

തന്റെ സൃഷ്ടികള്‍ അടുപ്പില്‍ വെന്തു പിടയുന്നത് കാലാകാലം കണ്ടിരുന്നു രസിക്കാന്‍ വേണ്ടി മാത്രം സൃഷ്ടി നടത്തിയ ക്രൂരവിനോദക്കാരനായ- തീവ്ര മനോരോഗിയായ- ഒരു ദൈവത്തെ ചികിത്സിക്കാന്‍ ഇവിടെയാരുമില്ലേ?



Posted by ea jabbar to സംവാദം at September 21, 2010 1:56 AM

Reply via email to