1. ജിനേഷ് has left a new comment on your post "കാജാ മൊയ്ദീൻ കൽ‌പ്പിച്ചതും, വിധിച്ചതും":

കുമാരേട്ടാ, കലക്കി. ക്ലൈമാക്സ് പൊളിച്ചു



Posted by ജിനേഷ് to കുമാര സംഭവങ്ങള്‍ at September 25, 2010 8:42 AM

2. CKLatheef നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആന്റെ ദൈവികതക്ക് എട്ടാമത്തെ തെളിവ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശരീഫിക്കാ...

ദൈവത്തെ നിഷേധിക്കാന്‍ അത്യാധ്വോനം ചെയ്യുന്ന ചാര്‍വാകത്തിന്റെ ചോദ്യം ആ അര്‍ഥത്തിലാകാന്‍ ഇടയില്ല എന്ന സാധ്യത കൂടി കണക്കിലെടുത്താണ് ഞാന്‍ ആ മറുപടി പറഞ്ഞത്. താങ്കള്‍ ഊഹിക്കുന്നത് പോലെയാണെങ്കില്‍ ഇതോടെ സംശയം മാറിയിരിക്കും. അങ്ങനെ ചിന്തിക്കാനിടയുള്ളവര്‍ക്കായി ഒരു ലിങ്കുകൂടി നല്‍കാം. ഇതാ ഇവിടെ.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, സെപ്റ്റംബര്‍ 25 8:14 രാവിലെ ന് പോസ്റ്റ് ചെയ്തത്

3. തറവാടി has left a new comment on your post "മന്ദിരവിധിയും ചില ചെന്നായ്ക്കളും":

മലമൂട്ടില്‍ മത്തായി, ഒറ്റ നാഷണല്‍ മോണ്യുമെന്റില്‍ നില്‍ക്കുമെങ്കില്‍, നല്ലൊരോപ്ഷന്‍ ആണ്. എന്നാല്‍ ഒന്നില്‍ നില്‍ക്കുമെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 7:41 AM

4. ഹരീഷ് തൊടുപുഴ has left a new comment on your post "mrng walk..":

പ്രഭാതത്തിന്റെ തുഷാരകണികകളെ..
തെന്നിത്തെറിപ്പിച്ചതിലൂടെ..
യൊരു സവാരി..!!



Posted by ഹരീഷ് തൊടുപുഴ to ഗുൽമോഹർ at September 25, 2010 7:52 AM

5. NPT has left a new comment on your post "mrng walk..":

കൊള്ളാം.....നന്നായിട്ടുണ്ട്....



Posted by NPT to ഗുൽമോഹർ at September 25, 2010 8:17 AM

6. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ശുചà�...@സ്‌കൂള്‍":

ഇതിനായി കണക്ക് ശേഖരിച്ചപ്പോഴാണ് അത്ഭുതകരമായ പല സംഗതികളും മനസ്സിലായത്. കേരളത്തില്‍ സൌകര്യങ്ങളുടെ കുറവുണ്ടെങ്കിലും മാധ്യമങ്ങള്‍ പെരുപ്പിക്കുന്നതില്‍നിന്നും വ്യത്യസ്‌തമാണ് യാഥാര്‍ഥ്യം. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൌകര്യങ്ങളുടെ കാര്യത്തില്‍ കേരളം അഖിലേന്ത്യാശരാശരിയേക്കാളും മുന്നിലാണ്. ഡിഐഎസ്ഇ സര്‍വേ പ്രകാരം കേരളത്തില്‍ 83 ശതമാനം സ്‌കൂളുകളിലും പൊതുശുചിത്വസൌകര്യങ്ങളുണ്ട്. ദേശീയ ശരാശരി കേവലം 67 ശതമാനം മാത്രം. എന്നാല്‍, കേരളം ഇക്കാര്യത്തിലും നൂറുശതമാനത്തിലേക്ക് ഉയരേണ്ടതാണ്. ഇവിടെ സര്‍ക്കാര്‍ സ്‌കൂളുകളാണ് പ്രാഥമിക സൌകര്യങ്ങളുടെ കാര്യത്തില്‍ ഏറെ മെച്ചപ്പെട്ടുനില്‍ക്കുന്നത്. എയ്‌ഡഡ് സ്‌കൂളുകളുടെ സ്ഥിതിയാണ് പരിതാപകരം. പുതിയ ആവശ്യക്കാരില്‍ 67 ശതമാനവും സ്വകാര്യ എയ്‌ഡഡ് സ്‌കൂളുകളാണ്. ടേയ്‌ലറ്റുകളുടെ മാത്രം കാര്യമെടുത്താല്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ ആവശ്യം അഞ്ചുശതമാനത്തില്‍ ഒതുങ്ങും. എയ്‌ഡഡ് സ്‌കൂളുകള്‍ക്ക് സഹായം നല്‍കേണ്ടതുണ്ടോയെന്ന പ്രശ്‌നം പ്രത്യേകം ചര്‍ച്ച ചെയ്‌തു. കേരളത്തില്‍ എയ്‌ഡഡ് സ്‌കൂളുകളും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് പരിഗണിക്കപ്പെടുന്നത്. സാധാരണഗതിയിലുള്ള മെയ്ന്റനന്‍സ് ഗ്രാന്റ്കൊണ്ട് പുതിയ മാനദണ്ഡമനുസരിച്ചുള്ള സൌകര്യം ഏര്‍പ്പെടുത്തുക അസാധ്യം. എന്നാല്‍, മാനേജ്‌മെന്റുകളുടെ ഉത്തരവാദിത്തം കാണാതിരുന്നുകൂടാ. അതുകൊണ്ട് ഈ പദ്ധതിയില്‍നിന്നും 70 ശതമാനം പണം എയ്‌ഡഡ് സ്‌കൂളുകള്‍ക്ക് നല്‍കുമ്പോള്‍ 30 ശതമാനം മാനേജ്‌മെന്റ് വഹിക്കണമെന്ന വ്യവസ്ഥ വച്ചു. അപേക്ഷ നല്‍കിയ സ്‌കൂളുകളുടെ പേര് വെബ്‌സൈറ്റില്‍ നല്‍കാനും പരാതികളുണ്ടെങ്കില്‍ അത്തരം സ്ഥാപനങ്ങളുടെ കാര്യം പ്രത്യേകം പരിശോധിക്കാനും തീരുമാനിച്ചു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 25, 2010 8:45 AM

7. ea jabbar has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

ഹദീസ് ഇംഗ്ലിഷ് പരിഭാഷകളില്‍ ചിലത് ഇവിടെയുണ്ട്. മലയാളം പരിഭാഷ പൂര്‍ണ രൂപത്തില്‍ ഉള്ളതായി അറിവില്ല. അതു മുസ്ലിം പ്രചാരകര്‍ക്കു പൊതുവെ താല്പര്യമില്ലാത്ത കാര്യമാണ്.



Posted by ea jabbar to സംവാദം at September 24, 2010 7:54 PM

8. തറവാടി has left a new comment on your post "മന്ദിരവിധിയും ചില ചെന്നായ്ക്കളും":

മാണിക്യം, ഇല്ല.



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 7:40 AM

9. ചിന്തകന്‍ has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

വിരലില്‍ എണ്ണാവുന്ന ചിലര്‍ മാത്രമാണന്ന് മുഹമ്മദിനൊപ്പം ചേര്‍ന്നത്.

ഈ ‘വിരലിലെണ്ണാവുന്നവര്‍‘ ഇസ്ലാം സ്വീകരിച്ചത് സമാധാനത്തിലൂടെയോ അക്രമത്തിലൂടെയോ അത്ര മാത്രമേ ആലിക്കോയ മാഷ് ചോദിച്ചുള്ളല്ലോ ജബ്ബാര്‍ മാഷെ?

അതിന് താങ്കള്‍ ഇപ്പോഴും ഉത്തരം പറഞ്ഞില്ല... അത് പറയാതെ എങ്ങനെ ‘ഈ വ്യാപനവും പ്രചാരണവും’ മുന്നോട്ട് പോകും?



Posted by ചിന്തകന്‍ to സംവാദം at September 24, 2010 7:56 PM

10. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "വീണ്ടും.....":

തിരിച്ചു വന്നല്ലോ നന്നായി. ഇനി തുടങ്ങാം ഓരൊന്നായി. ആദ്യം മുടങ്ങിയതൊക്കെ വായിച്ചു കമന്റിട്ടോളൂ. പിന്നെ ”കുട്ടിക്കും“ [അതു ഞാനും ഭാര്യം പ്രത്യേകം ശ്രദ്ധിച്ചതാ...]കുട്ടികള്‍ക്കും സുഖമല്ലെ?



Posted by Mohamedkutty മുഹമ്മദുകുട്ടി to തണല്‍ at 25/9/10 5:30 AM

11. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "അമേരിക്കൻ മുതലാളിത്തത്തിന്റെ പരാജയം:":

ശിശിരകാല ഇലക്ഷന്‍ പ്രചാരണത്തിലേക്ക് കടക്കുന്ന വേളയില്‍ “ഇതിനേക്കാള്‍ മോശമാകുമായിരുന്നു കാര്യങ്ങള്‍” എന്ന വാദം മാത്രമാണ് ഒബാമാ സര്‍ക്കാരിനുയര്‍ത്താനുള്ളത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ജോലിയും ആരോഗ്യ ഇന്‍ഷ്വറന്‍സും വീടുകളും നഷ്‌ടപ്പെട്ട ദശലക്ഷക്കണക്കിനു തൊഴിലാളികള്‍ ഈ മറുപടി കൊണ്ട് ആശ്വസിക്കുമെന്ന് തോന്നുന്നില്ല.

പ്രതിസന്ധിയുടെ ഈ ലഘൂകരണത്തെ ഒബാമയുടെ പത്രക്കുറിപ്പ് ഇങ്ങനെയൊരു ഉപസംഹാരവുമായാണ് കൂട്ടിക്കെട്ടുന്നത് : “എല്ലാ വെല്ലുവിളികള്‍ക്കുമിടയിലും അമേരിക്കന്‍ തൊഴിലാളികളുടെ സമര്‍പ്പണമനോഭാവവും ശുഭാപ്‌തി വിശ്വാസവുമാണ് എനിക്ക് പ്രചോദനമേകുന്നത്. ഈ കൊടുങ്കാറ്റില്‍ നിന്ന് നമ്മള്‍ കുറേക്കൂടി ശക്തിയാര്‍ജ്ജിച്ച ഒരു സമ്പദ്ഘടനയുമായിട്ടാവും പുറത്തുവരിക എന്ന് എനിക്കുറപ്പുണ്ട്.”

ആവര്‍ത്തിച്ചുറപ്പിക്കുന്ന ഈ വാചാടോപത്തെ ഇങ്ങനെ വിവര്‍ത്തനം ചെയ്യാം : എന്റെ സര്‍ക്കാരിനും അത് സേവിക്കുന്ന സാമ്പത്തിക പ്രഭുത്വത്തിനും എതിരായി എന്തുകൊണ്ടാണ് അമേരിക്കന്‍ തൊഴിലാലികളുടെ ഇടയില്‍ ഒരു വന്‍പിച്ച ജനമുന്നേറ്റമുണ്ടാവാത്തത് എന്ന് അമേരിക്കന്‍ മുതലാളിത്തത്തിന്റെ മുഖ്യപ്രതിനിധി എന്ന നിലയില്‍, എന്നെ അത്ഭുതപ്പെടുത്തുന്നു. ഏതാനും വര്‍ഷങ്ങള്‍ കൂടി “പ്രതീക്ഷ”യെപ്പറ്റിയും “മാറ്റ”ത്തെപ്പെറ്റിയുമുള്ള വാചകക്കസര്‍ത്തുകള്‍ കൊണ്ട് അധ്വാനിക്കുന്ന ജനത്തെ ഭ്രമിപ്പിക്കാമെന്നാണ് ഞാന്‍ കരുതുന്നത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 25, 2010 8:42 AM

12. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഗുരുവിന്റെ മനസ്സറിയാത്ത ശിഷ്യര്‍":

ഗുരുശബ്‌ദം എന്തിനെയാണ് ചൂണ്ടിനില്‍ക്കുന്നത് ? ശ്രീനാരായണന്റെ മനസ്സിന്റെ ഗുരുത്വമാണ് ആ ശബ്‌ദം ധ്വനിപ്പിക്കുന്നത്. ആ മനസ്സില്‍ ചരാചരാത്മകമായ പ്രപഞ്ചങ്ങളെല്ലാം ഒത്തുചേരുന്നു. അവിടെ വിഭാഗീയതയില്ല, വിരോധമില്ല, വ്യത്യാസമില്ല, അനൈക്യമില്ല, ഭേദങ്ങളില്ല. അഖണ്ഡതയാണ് അതിന്റെ ആത്മമുദ്ര. ഗുരുവിന് ലഭിച്ച ആത്മീയാനുഭൂതി അഖണ്ഡാനന്ദത്തിന്റെതാണ്. അവിടെ പലതും പലതിന്റെ കലഹങ്ങളും ഇല്ല.

അതുകൊണ്ട് ഗുരു തന്റെ കാലത്ത് തന്റെ നാടായ കേരളത്തില്‍ മനുഷ്യര്‍ക്കിടയില്‍ നടമാടിയ എല്ലാ വിഭാഗീയതകളെയും എതിര്‍ത്തു, നിഷേധിച്ചു. അതോടെ ജാതിമതദൈവങ്ങളെ സംബന്ധിക്കുന്ന വിശ്വാസരാഹിത്യത്തിന്റെ മരണമണി മുഴങ്ങി. ജാതിഭേദവും മതദ്വേഷവും അണുപോലും തീണ്ടാത്ത ഒരു മാതൃകാലോകത്തിലെ പൌരമുഖ്യനായിരുന്നല്ലോ ഗുരു.

ഈ സത്യം പ്രചരിപ്പിക്കലാണ് ശ്രീനാരായണ ധര്‍മപരിപാലനം. ഗുരുവിന്റെ പ്രതിമ സ്ഥാപിക്കാന്‍ പണം മതി. നല്ല പണംപോലും വേണ്ട; കള്ളപ്പണംകൊണ്ടും പ്രതിമതീര്‍ക്കാം. പക്ഷേ പ്രതിമ ഗുരുധര്‍മത്തിന്റെ പ്രബോധനം നടത്താന്‍ ശക്തമല്ല. കാലം കഴിയുന്തോറും പ്രതിമയുടെ കോലം കണ്ടാലറിയാത്തവിധം മലിനീഭവിച്ചു പോകും. നാരായണാദര്‍ശങ്ങള്‍ മാനവഹൃദയങ്ങളിലാണ് വിരിയേണ്ടത്. വഴിയോരങ്ങളില്‍ വന്‍കാശ് ഇറക്കി കൂറ്റന്‍പ്രതിമകള്‍ ഉണ്ടാക്കുക താരതമ്യേന എളുപ്പമാണ്. ഹൃദയത്തില്‍ അവ വളര്‍ത്തിയെടുക്കുക എളുപ്പമല്ല. ഗുരുഭക്തന്മാര്‍ എളുപ്പപ്പണി ചെയ്‌തുകൊണ്ടേയിരിക്കുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 25, 2010 9:10 AM

13. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "മാലിനി നദിയിൽ കണ്ണാടി നോക്കും...":

അപ്പൊ ചികില്‍സ കഴിഞ്ഞ്‌ പുറപ്പെട്ടു അല്ലെ




Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to പിക്സെല്‍‌സ്::PIXELS at September 24, 2010 5:53 PM

14. ജിനേഷ് നിങ്ങളുടെ പോസ്റ്റ് "കോമഡിയെഴുത്ത് പുലി ആകാന്‍ ഒരു തിയറി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മറ്റൊന്നുള്ളത് താന്‍ ഒരു ‘സംഭവം’ ആണെന്ന് സ്വയം വിശ്വസിക്കുകയും ഇടക്കിടെ എല്ലാവരോടും പറയുകയും വേണം.
ithu kalakki.....



ജിനേഷ് , ഷാരടി സ്കൂള്‍ ഓഫ് ബ്ലോഗിംഗ് sharody school of bloging ലേക്ക് 2010, സെപ്റ്റംബര്‍ 24 8:20 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

15. മലമൂട്ടില്‍ മത്തായി has left a new comment on your post "മന്ദിരവിധിയും ചില ചെന്നായ്ക്കളും":

How about just converting the whole place into a national monument? Like a monument for the 1857 uprising? We do not have any monument for this. Also this will keep both the religions at bay.



Posted by മലമൂട്ടില്‍ മത്തായി to എന്‍റെ ചിന്തകള്‍ - തറവാടി at 5:40 AM

16. ea jabbar has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

മക്കയില്‍ ഇസ്ലാം പ്രചരിച്ചിട്ടേയില്ല. വിരലില്‍ എണ്ണാവുന്ന ചിലര്‍ മാത്രമാണന്ന് മുഹമ്മദിനൊപ്പം ചേര്‍ന്നത്. അവിടെ തന്റെ ദൌത്യം തീര്‍ത്തും പരാചയപ്പെട്ടു എന്നു തിരിച്ചറിഞ്ഞതിനാലാണ് അദ്ദേഹം മദീനക്കാരുമായി ഗൂഡാലോചന നടത്തുന്നതും അങ്ങോട്ടു പോകുന്നതും. മദീനയില്‍ അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കപ്പെടാന്‍ തികച്ചും ഭൌതികമായ കാരണങ്ങളാണുള്ളത്. അതു തുടര്‍ന്നു നാം മനസ്സിലാക്കും. ഇസ്ലാമിന്റെ വ്യാപനവും പ്രചാരണവും തുടങ്ങുന്നത് യുദ്ധം ആരംഭിച്ച ശേഷം തന്നെയാണ്. എല്ലാം നമുക്കു കാണാം ക്ഷമയോടെ കാത്തിരിക്കുക.



Posted by ea jabbar to സംവാദം at September 24, 2010 7:48 PM

17. ea jabbar has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

ഈ ‘വിരലിലെണ്ണാവുന്നവര്‍‘ ഇസ്ലാം സ്വീകരിച്ചത് സമാധാനത്തിലൂടെയോ അക്രമത്തിലൂടെയോ അത്ര മാത്രമേ ആലിക്കോയ മാഷ് ചോദിച്ചുള്ളല്ലോ ജബ്ബാര്‍ മാഷെ?
----
എല്ലാ വ്യക്തികളും യുദ്ധത്തില്‍ പെട്ടാണു മതം വിശ്വസിച്ചതെന്നു ഞാന്‍ പറഞ്ഞില്ലല്ലോ. അങ്ങനെയൊക്കെ വ്യാഖ്യാനിച്ചുണ്ടാക്കി സ്വയം ആരോപിച്ചതല്ലേ? അതിനൊന്നും മറുപടി പറഞ്ഞു സമയം കളയാന്‍ താല്‍പ്പര്യമില്ല.
മതം ലോകമാകെ വ്യാപിച്ചതും അറേബ്യയില്‍ വ്യാപിച്ചതും മദീനയിലും അതിനു ചുറ്റും വ്യാപിച്ചതും കേവലമായ് ആശയപ്രചാരണത്തിലൂടെയല്ല, ആയുധം കൊണ്ടു കീഴടക്കിയാണ് എന്നാണു പറഞ്ഞത്. മനസ്സിലാകേണ്ടവര്‍ക്കൊക്കെ അതു മനസ്സിലായിട്ടുണ്ട്. പിന്നെ എന്തെങ്കിലുമൊക്കെ പറഞ്ഞു ബഹളം വെച്ചു ശ്രദ്ധ തിരിക്കാനുദ്ദേശിക്കുന്നവര്‍ ഇതു തന്നെ പറഞ്ഞു കൊണ്ടിരിക്കും . അതു നടക്കട്ടെ ! ഇതേകുറിച്ച്
കൂടുതലൊന്നും പറയാനുദ്ദേശിക്കുന്നില്ല .



Posted by ea jabbar to സംവാദം at September 24, 2010 8:02 PM

18. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "എന്റെ പോത്തിങ്കാലപ്പാ-ഒരു സിങ്കുലാരിറ്റി":

പൊട്ടിയതിന്റെ തെളിവു തേടുന്നതിനെകുറിച്ച്‌ ഒരു വിദ്വാന്‍ എഴിതിയതു കണ്ടോ?

ശ്രീ അശോകിനെ പോലെ മാന്യമായി എഴുതുന്നവരും ഉണ്ട്‌, വേണമെങ്കില്‍ ഇതു നോക്ക്‌
Scientific theories of cosmic evolution are based on the objective reality and observable facts. And the models are created to satisfactorily explain whatever we know about this universe now. If at anytime the current model fails, there is always the scope for revision.

As Einstein once said we may be able to read the mind of god, by unlocking all the secrets of the universe. Or perhaps it may not be possible; the true nature of this universe may remain a mystery to human being for ever.




Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അക്ഷരശാസ്ത്രം at Saturday, September 25, 2010 6:19:00 AM

19. ea jabbar has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

യുദ്ധത്തിലൂടെ ആളുകളെ വിശ്വസിപ്പിച്ചു എന്ന് താങ്കള്‍ക്ക് ആരോപിക്കാന്‍ കഴിയുക...
-----
യുദ്ധത്തിലൂടെ “വിശ്വസിപ്പിക്കുക”യല്ല ചെയ്യുന്നത്. കീഴടക്കുകയാണ്. പിന്നെ മതം അവരില്‍ നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കും . അടുത്ത തലമുറ അതു വിശ്വസിക്കും. നമ്മളൊക്കെ വിശ്വസിച്ച പോലെ. അങ്ങനെയാണു മതം വ്യാപിച്ചത്.



Posted by ea jabbar to സംവാദം at September 24, 2010 7:57 PM

20. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "കുട്ടിയും, കോലും | Kuttiyum, Kolum | Kerala Touris...":

കുട്ടിയും കോലും കളിച്ചിരുന്ന കാലത്തിന്റെ സ്മരണ ഉണര്‍ത്തി നീര്‍വിളാകാ . 1986 കാലത്താണ് എന്റെ ഗ്രാമത്തില്‍ ക്രിക്കറ്റ്‌ വേരുപിടിച്ചത്. എന്റെ ഓര്‍മ്മകളിലേക്കും സ്വാഗതം.



Posted by മേഘമല്‍ഹാര്‍(സുധീര്‍) to കേരളപ്പെരുമ at September 24, 2010 7:09 PM

21. ഒരു നുറുങ്ങ് has left a new comment on your post "പൂരിയും കുറുമയും ; പാചകവിചാരം":

ശിഥില ചിന്തകളിലൂടെ ബൌദ്ധികാശയങ്ങളെ
പരിപോഷിപ്പിക്കുന്നതിനിടെ “പൂരിയും കുറുമയും”
സല്‍ക്കരിച്ച്,ആമാശയപോഷണവും തന്‍റെ
വരുതിയിലാണെന്ന് കെ പി എസ് മാഷ് തെളിവ് നിരത്തുന്നു..!
ആത്മാവും,ശരീരവുമൊക്കെ തിന്ന്കൊഴുക്കട്ടെ.

മാഷെ,ഞാനൊരുപൂരിവിരോധിയാ...പക്ഷേയത്
മൈദമാവിനോടുള്ള വിരോധമാണ് ‍!
കഴുകിയുണക്കി പൊടിച്ച ഗോതമ്പ് മാവ്കൊണ്ട്
നല്ല പാതി പൂരിയുണ്ടാക്കി തന്നാല്‍ ഞാനൊരു
“റപ്പായി”ആയി മാറും കേട്ടോ..!!



Posted by ഒരു നുറുങ്ങ് to ശിഥില ചിന്തകള്‍ at September 25, 2010 6:56 AM

Reply via email to