1. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "താമര വിരിഞ്ഞപ്പോൾ":

കൊള്ളാ.



Posted by അനൂപ്‌ കോതനല്ലൂര്‍ to മിനി ചിത്രശാല 'photos' at October 10, 2010 9:06 AM

2. മത്താപ്പ് നിങ്ങളുടെ പോസ്റ്റ് "ഇരുട്ടിന്റെ തിരുശേഷിപ്പുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കഥയാണെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുമ്പോഴും,
നഗരത്തിലൂടെ നടക്കുമ്പോള്‍
ഇടവഴികളിലേക്കു നോക്കാന്‍ തോന്നിപ്പിക്കുന രചന....
നന്നായിരിക്കുന്നു.....



മത്താപ്പ് , തേജസ്‌ ലേക്ക് 2010, ഒക്ടോബര്‍ 10 9:13 രാവിലെ ന് പോസ്റ്റ് ചെയ്തത്

3. Hari | (Maths) has left a new comment on your post "താമര വിരിഞ്ഞപ്പോൾ":

ഇത്രയും അടുത്ത് വലുതായി ഒരു താമര കാണുന്നത് ഇതാദ്യം. ദൈവങ്ങളിരിക്കുന്ന പീഠവും ആദ്യമായാണ് കണ്ടത്.



Posted by Hari | (Maths) to മിനി ചിത്രശാല 'photos' at October 10, 2010 8:42 AM

4. KK Alikoya has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

യുക്തി said...
KK alikoya siad....അപ്പോള്‍ സഹസ്രാബ്ദങ്ങളായി മാറാതെ നില്‍ക്കുന്ന ഭൌതിക വാദാശയങ്ങളും അന്ധവിശ്വാസങ്ങള്‍ തന്നെ

ഏതു ആശയത്തേയും നിരീക്ഷണ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി തീരുമാനിക്കലാണ് ശാസ്ത്രരീതി .അല്ലാതെ വിശുധ ഗ്രന്ഥത്തില്‍ പറയപ്പെട്ടതിനാലല്ല.

=ഞാന്‍ എഴുതിയതിന്‍റെ പൂര്‍ണ്ണ രൂപം:
"അപ്പോള്‍ സഹസ്രാബ്ദങ്ങളായി മാറാതെ നില്‍ക്കുന്ന ഭൌതിക വാദാശയങ്ങളും അന്ധവിശ്വാസങ്ങള്‍ തന്നെ. "പ്രപഞ്ചം എന്നുമുണ്ടായിരുന്നു എന്നും എന്നും ഉണ്ടായിരിക്കും എന്നും വിശ്വസിക്കാനാണ്‌ അവര്‍ (ഗ്രീക്ക്) താല്‍പര്യം കാണിച്ചത്." (സ്റ്റീഫന്‍ ഹോകിങ്)
"പ്രപഞ്ചത്തിന്ന് തുടക്കമുണ്ടെന്ന് സമ്മതിച്ചാല്‍ അത് ദൈവത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് കാരണമാകും, അതവര്‍ ഇഷ്ടപ്പെട്ടില്ല." (സ്റ്റീഫന്‍ ഹോകിങ്)
ഇത് തന്നെയല്ലേ യുക്തിവാദികളുടെയും പ്രശ്നം?"

= ഇതില്‍ സ്റ്റീഫന്‍ ഹോക്കിങ് പറയുന്നത് ഗ്രീക്കുകാരുടെ 'വിശ്വാസ'ത്തെക്കുറിച്ചാണ്‌. ആ 'വിശ്വാസം' തന്നെ യുക്തിവാദികളും സ്വീകരിച്ചിരിക്കുന്നു. അത് പുതിയതല്ല; ശാസ്ത്രീയവുമല്ല; ഒരു മൂഢവിശ്വാസം മാത്രം. ഗ്രീക്ക് സംസ്കാര കാലഘട്ടത്തോളം പഴക്കമുള്ള മൂഢവിശ്വാസം. ആളുകളോടെത്ര തവണ പറഞ്ഞിട്ടും ആളുകള്‍ സ്വീകരിക്കാന്‍ കൂട്ടാക്കാത്ത മൂഢവിശ്വാസം.
ഇനി ആ മൂഢവിശ്വാസം സ്വീകരിപ്പിക്കാന്‍ വല്ല വഴിയുമുണ്ടോ എന്ന് അന്വേഷിക്കുകയാണ്‌ നമ്മുടെ നാട്ടിലെ യുക്തിവാദികള്‍. അതിന്‍ ഫലമായി വിശ്വാസികള്‍ക്ക് മുമ്പില്‍ അവര്‍ ഒരപേക്ഷ സമര്‍പ്പിച്ചിരിക്കുന്നു: കുഞ്ഞുങ്ങളെ മതം പഠിപ്പിക്കരുതെന്ന്. എന്നിട്ടെങ്കിലും ഈ പൊട്ടത്തരം ആരെങ്കിലും സ്വീകരിക്കുമോ എന്ന് പരീക്ഷിക്കാനിരിക്കയാണവര്‍. ഈ ഗതികേടിന്ന് 'യുക്തിവാദം' എന്ന് പേര്‍ ഒട്ടും ചേരുന്നില്ല.



Posted by KK Alikoya to സംവാദം at October 9, 2010 8:04 PM

5. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "വെള്ളത്തിലൊരു സത്രം..":

good



Posted by മേഘമല്‍ഹാര്‍(സുധീര്‍) to ഗുൽമോഹർ at October 10, 2010 8:01 AM

6. നിസ്സഹായന്‍ has left a new comment on your post "പഠനം പാല്‍പ്പായസമാകാത്തതെന്തേ?":

നമ്മുടെ രക്ഷിതാക്കളില്‍ ബഹുഭൂരിപക്ഷം പേരും സാധാരണക്കാരാണെന്ന കാര്യം കണക്കിലെടുത്തു കൊണ്ടായിരിക്കണം വിദ്യാഭ്യാസരംഗത്ത് പരിഷ്ക്കാരങ്ങള്‍ ഉണ്ടാകേണ്ടത്. ഇന്ന് കേരാളാസിലബസിലെ പാഠ്യപദ്ധതിയുടെ മുഴുവന്‍ കഷ്ടപ്പാടും വിദ്യാര്‍ത്ഥികളെക്കാള്‍ രക്ഷിതാക്കളാണ് അനുഭവിക്കുന്നത്. അദ്ധ്യാപകര്‍ നിര്‍ദേശിച്ചുവിടുന്ന പ്രോജക്ട് ഉണ്ടാക്കല്‍ രക്ഷിതാവിന്റെ പണിയായിരിക്കയാണ്. സ്വന്തമായി നെറ്റു കണക്ഷനില്ലാത്ത സാധാരണക്കാരന്‍ നെറ്റ് കഫേക്കാരന്റെ കാരുണ്യത്തിലും അറിവിലും വേണം പ്രോജക്ടിനാവശ്യമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ !ശാസ്ത്രാധിഷ്ഠിതം, ഭാഷാധിഷ്ഠിതം, ചരിത്രാധിഷ്ഠിതം ഇങ്ങനെ ഓരോമേഖലയിലും റെഡിമേഡ് പ്രോജക്ടുകള്‍ ലഭ്യമാണ്; അങ്ങനെ ആ രംഗത്തുള്ള ചൂഷണം മൂലം കനത്ത സാമ്പത്തികച്ചിലവാണ് ഓരോ ദിസവും. കുട്ടികള്‍ അറിവു നിര്‍മിക്കും എന്ന കണ്‍സെപ്റ്റ് ഇതോടെ പ്രായോഗികമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു.



Posted by നിസ്സഹായന്‍ to മിത്തും യാഥാര്‍ഥ്യവും : Myth & Reality at October 10, 2010 9:04 AM

7. ഒരു നുറുങ്ങ് has left a new comment on your post "ഒരു ഗള്‍ഫുകാരന്റെ വിലാപം.":

വൃത്തിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തരായവര്‍ക്ക്
ഇതൊന്നും ഒരു വിഷയമാവേണ്ടതില്ല..
വീട്ടിലും,നാട്ടിലുമൊന്നും അത്തരം ശീലങ്ങള്‍
നടപ്പിലാക്കാത്തവര്‍ കുടുങ്ങിയത് തന്നെ..
ഏതൊരു വീട്ടിലേയും സീലിങ്ങ് ഫേനും
അവിടുത്തെ കക്കൂസും ശ്രദ്ധിച്ചാല്‍,ആ വീട്ട്കാരുടെ
വൃത്തിബോധം എത്രയുണ്ടെന്ന് അളന്നെടുക്കാം.



Posted by ഒരു നുറുങ്ങ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, October 10, 2010 6:59:00 AM

8. യരല‌വ has left a new comment on your post "അനിക്കുട്ടന്റെ ലോകം":

വീട്ടിലിരുന്നു പഠിക്കാന്‍ അനിക്കുട്ടന് നല്ലൊരു സൈറ്റ് : http://www.starfall.com/



Posted by യരല‌വ to മിനിനര്‍മ്മം at October 9, 2010 10:40 PM

9. പ്രയാണ്‍ has left a new comment on your post "സ്വര്‍ണ്ണ നിറമുള്ള കണ്ണട":

ഹൗ!!! വല്ലാത്ത മൂര്‍ച്ചയുണ്ട് ഈ ചില്ലുകഷ്ണങ്ങള്‍ക്ക്.........എല്ലാര്‍ക്കുമുണ്ടാവും ഇങ്ങിനെയോരോ തറ്ച്ചുകയറിയ കുറെ ചില്ലുകഷ്ണങ്ങള്‍ കൂടെക്കൊണ്ടുനടക്കാന്‍........വളരെ നന്നായി എഴുതി .



Posted by പ്രയാണ്‍ to വർഷമേഘങ്ങൾ at October 10, 2010 9:08 AM

10. അപ്പു has left a new comment on your post "ഒരു പോസ്റ്റ് പബ്ലിഷ് ചെയ്യാം":

ബ്ലോഗുകളുടെ ഡിഫോൾട്ട്‌ സെറ്റിംഗ്‌, ഏറ്റവും പുതിയ പോസ്റ്റ്‌ ബ്ലോഗ്‌ തുറക്കുമ്പോൾ തന്നെ കാണിക്കുക എന്നതാണ്‌. അതുകൊണ്ട്‌ സ്കൂളിനെപ്പറ്റിയുള്ള വിവരണങ്ങൾ നൽകിയിരിക്കുന്ന ഒരു പേജ്‌ ബ്ലോഗ്‌ തുറക്കുമ്പോൾ തന്നെ പ്രത്യക്ഷപ്പെടണം എന്നുണ്ടെങ്കിൽ, അതിനു ഒരു അൽപം വളഞ്ഞ വഴി സ്വീകരിക്കേണ്ടതുണ്ട്‌. ആദ്യം സ്കൂളിനെപ്പറ്റി ഒരു പേജ്‌ തയ്യാറാക്കുക. ഇതു പബ്ലിഷ്‌ ചെയ്യുക. അതിനു ശേഷം, ഓരോ പുതിയ പോസ്റ്റ്‌ പബ്ലിഷ്‌ ചെയ്തുകഴിയുമ്പോഴും, എഡിറ്റ്‌ പോസ്റ്റ്‌ സെക്ഷനിൽ പോയി, സ്കൂളിനെപ്പറ്റിയുള്ള പേജ്‌ എഡിറ്റ്‌ മോഡിൽ തുറന്നിട്ട്‌, പോസ്റ്റ്‌ ഓപ്ഷനിൽ ആ പോസ്റ്റിന്റെ തീയതി, പുതുക്കുക എന്നിട്ട്‌ വീണ്ടും പബ്ലിഷ്‌ ചെയ്യുക. അതായത്‌, ഏതു പുതിയ പോസ്റ്റ്‌ പ്രസിധീകരിച്ചു കഴിയുമ്പോഴും, അതിനേക്കാൾ ഒരു മിനിറ്റെങ്കിലും പിന്നിൽ സ്കൂളിനെപ്പറ്റിയുള്ള പേജ്‌ റീപബ്ലിഷ്‌ ചെയ്യുക. ഇപ്രകാരം സ്കൂൾ വിവരങ്ങൾ അടങ്ങിയ പേജ്‌ തന്നെ എപ്പൊഴും ആദ്യ പേജായി തുറക്കുന്ന രീതിയിൽ നിലനിർത്തുവാൻ സാധിക്കും. ഇതിനായി വേറെ ഓട്ടോമാറ്റിക്‌ വഴികളൊന്നും എന്റെ അറിവിൽ ഇല്ല.



Posted by അപ്പു to ആദ്യാക്ഷരി at 10 October 2010 06:38

11. CKLatheef നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആന്റെ ദൈവികതക്ക് പത്താമത്തെ തെളിവ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചാര്‍വാകന്‍ താങ്കളെ ബോധപൂര്‍വം അവഗണിക്കുന്നതല്ല. താങ്കളുടെ കമന്റ് വായിച്ചിട്ട് അതിനെങ്ങനെ മറുപടി പറയണം എന്നറിയാത്തതുകൊണ്ടാണ്. നാം സംവദിക്കാനൊരുങ്ങുന്ന വിഷയത്തില്‍ സാമാന്യധാരണയില്ലാത്തവരോട് സംവദിക്കാന്‍ വളരെ പ്രയാസമാണ്. അവര്‍ ചര്‍ചയെ പിന്നിലേക്ക് നയിക്കും. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാം. പക്ഷെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇങ്ങനെ പഴയ കമന്റുകള്‍ പേസ്റ്റ് ചെയ്യേണ്ടതില്ല.

ഇസ്്‌ലാമിനെക്കുറിച്ച് ചില പ്രാഥമിക പാഠങ്ങള്‍ ഇവിടെ നിന്ന് ലഭിക്കും



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഒക്ടോബര്‍ 10 8:14 രാവിലെ ന് പോസ്റ്റ് ചെയ്തത്

12. പ്രയാണ്‍ has left a new comment on your post "സ്വര്‍ണ്ണ നിറമുള്ള കണ്ണട":

ഒരുകാര്യം മറന്നു. ഫോണ്ട് ചെറുതാക്കിയാല്‍ വായിക്കാന്‍ സുഖം കൂടും.



Posted by പ്രയാണ്‍ to വർഷമേഘങ്ങൾ at October 10, 2010 9:10 AM

13. ഹരീഷ് തൊടുപുഴ has left a new comment on your post "താമര വിരിഞ്ഞപ്പോൾ":

haa..nannaayi ketto



Posted by ഹരീഷ് തൊടുപുഴ to മിനി ചിത്രശാല 'photos' at October 10, 2010 8:46 AM

14. CKLatheef നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആന്റെ ദൈവികതക്ക് പത്താമത്തെ തെളിവ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഖലീഫമാരെ കുറിച്ച് വസ്തുതാപരമല്ലാത്ത ചില പരാമര്‍ശങ്ങള്‍ നടത്തിയത് കൊണ്ടാണ് ആ കമന്റ് ഞാന്‍ ഒഴിവാക്കിയത്.

സാജന് പിടിക്കിട്ടും എന്ന് തോന്നുമ്പോള്‍ സംവാദവും പിടിയിലൊതുങ്ങുന്നില്ല എന്ന് കാണുമ്പോള്‍ തെറിയും എന്ന തത്വമാണ് സ്വീകരിക്കുന്നത്. ഞാനകാട്ടെ മാന്യമായി ഇടപെടുമ്പോള്‍ മറുപടിയും അല്ലാത്തപ്പോള്‍ അവഗണനയും എന്ന നയവും.

ബിന്‍ഷേഖ് അഭിപ്രായം പറഞ്ഞതിന് നന്ദി. ഇടക്ക് ഇടപെട്ട് അഭിപ്രായം പറയാന്‍ ശ്രമിക്കുക.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഒക്ടോബര്‍ 10 8:08 രാവിലെ ന് പോസ്റ്റ് ചെയ്തത്

15. സ്വതന്ത്ര ചിന്തകന്‍ has left a new comment on your post "രഞ്ചിത്തിന്റെ പ്രാഞ്ചിയേട്ടന്‍, ഇപ്പോ നമ്മുടേയും!":

ഈ പേരില്‍മറ്റൊരു ബ്ലോഗുണ്ട്. കഴിയുമെങ്കില്‍ പേരു മാറ്റുക.



Posted by സ്വതന്ത്ര ചിന്തകന്‍ to സമകാലികചിന്തകൾ at October 10, 2010 7:22 AM

16. അപ്പു has left a new comment on your post "Road to Paradise":

NPT, പാവപ്പെട്ടവന്‍, ഭായി, അശ്വതി, പ്രതാപ്‌ ജോസഫ്‌, എല്ലാവര്ക്കും നന്ദി..



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at October 10, 2010 6:47 AM

17. KK Alikoya has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

ഇനി ജബ്ബാര്‍ ഖുര്‍ആനില്‍ നിന്നുള്ള വേറെ ചില സൂക്തങ്ങള്‍ വായിക്കട്ടെ:

"നിങ്ങള്‍ എന്താണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് അവന്‍ നന്നായി അറിയുന്നുണ്ട്. ആര്‍ സല്‍ക്കര്‍മവും കൊണ്ട് വരുന്നുവോ, അവന് അതിനേക്കാള്‍ വിശിഷ്ടമായ പ്രതിഫലം ലഭിക്കും. അത്തരമാളുകള്‍ ആ നാളിന്റെ ഭീതിയില്‍നിന്ന് സുരക്ഷിതരുമായിരിക്കും. തിന്മയുംകൊണ്ട് വരുന്നവനോ, അത്തരമാളുകളൊക്കെയും നരകത്തില്‍ മുഖംകുത്തി തള്ളിയിടപ്പെടുന്നതാകുന്നു. ചെയ്ത കര്‍മത്തിന്റേതല്ലാതെ മറ്റെന്തു ഫലമാണ് നിങ്ങള്‍ക്ക് കിട്ടുക? " (27:88-90)

"പ്രവാചകന്‍, ജനങ്ങളെ അറിയിച്ചുകൊള്ളുക: `നിങ്ങളുടെ ഹൃദയങ്ങളിലുള്ളതെന്തോ, അത്-നിങ്ങള്‍ വെളിപ്പെടുത്തിയാലും ഒളിച്ചുവച്ചാലും-അല്ലാഹു അറിയുന്നുണ്ട്. വാനലോകങ്ങളിലും ഭൂമിയിലുമുള്ളതൊന്നും അവന്റെ ജ്ഞാനത്തിനതീതമല്ല. അവന്റെ കഴിവ് സകലത്തേയും വലയം ചെയ്തതല്ലോ.` ഓരോ മനുഷ്യനും താനനുഷ്ഠിച്ച സല്‍കര്‍മത്തിന്റെയും ദുഷ്ക്കര്‍മത്തിന്റെയും ഫലം കണ്ടെത്തുന്ന ഒരുനാള്‍ വരാനിരിക്കുന്നു. അന്നാളില്‍, തന്നില്‍നിന്ന് ആ ദിനം അതിദൂരം അകന്നുപോയെങ്കില്‍ എന്നത്രെ മനുഷ്യന്‍ ആഗ്രഹിക്കുക. അല്ലാഹു നിങ്ങളെ അവനെക്കുറിച്ചു ഭയപ്പെടുത്തുന്നു. അല്ലാഹു അവന്റെ അടിമകളോട് അതിരറ്റ ദയയുള്ളവനാകുന്നു." (3:29-30)

" പ്രവാചകന്മാര്‍ അയയ്ക്കപ്പെട്ട ജനങ്ങളെ നാം തീര്‍ച്ചയായും ചോദ്യംചെയ്യും. പ്രവാചകന്മാരോടും നാം ചോദിക്കുന്നതാകുന്നു; (അവര്‍ തങ്ങളുടെ ദൌത്യം എത്രത്തോളം നിര്‍വഹിച്ചുവെന്നും അതിന്റെ പ്രതികരണം എന്തായിരുന്നുവെന്നും). അനന്തരം നാം തന്നെ വ്യക്തമായ അറിവോടെ, കഴിഞ്ഞുപോയതെല്ലാം അവര്‍ക്കു വിവരിച്ചുകൊടുക്കും. നാമോ, എങ്ങും മറഞ്ഞുപോയിട്ടൊന്നുമുണ്‍ായിരുന്നില്ല. അന്നാളില്‍ തൂക്കം സാക്ഷാല്‍ സത്യമാകുന്നു. ആരുടെ തട്ട് ഭാരംതൂങ്ങുന്നുവോ, അവനായിരിക്കും വിജയം പ്രാപിച്ചവന്‍. ആരുടെ തട്ട് ഭാരശൂന്യമാകുന്നുവോ, അവര്‍ സ്വയം നഷ്ടത്തിലകപ്പെടുത്തിയവരാകുന്നു. എന്തെന്നാല്‍ അവര്‍ നമ്മുടെ സൂക്തങ്ങളോടു ധിക്കാരമനുവര്‍ത്തിച്ചുകൊണ്‍ണ്ടിരിക്കുകയായിരുന്നു." (7:6-9)

"വിധിപ്രസ്താവന കഴിയുമ്പോള്‍ ചെകുത്താന്‍ പറയും: `യാഥാര്‍ഥ്യമിതാകുന്നു: അല്ലാഹു നല്‍കിയ വാഗ്ദാനങ്ങളൊക്കെയും സത്യമായി. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ, ഞാനതു ലംഘിച്ചു. നിങ്ങളില്‍ എനിക്ക് യാതൊരധികാരവുമുണ്ടായിരുന്നില്ല. ഞാന്‍ എന്റെ വഴിയിലേക്ക് ക്ഷണിച്ചു. നിങ്ങള്‍ എന്റെ ക്ഷണം സ്വീകരിച്ചു. അതിനാല്‍ ഇപ്പോ ള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിക്കൊളളുക. ഇവിടെ എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും രക്ഷിക്കാനാവില്ല. ഇതിനുമുമ്പ് നിങ്ങള്‍ എന്നെ ദിവ്യത്വത്തില്‍ പങ്കാളിയാക്കിയിരുന്നുവല്ലോ. എനിക്കതില്‍ യാതൊരുത്തരവാദിത്വവുമില്ല.` ഇത്തരം ധിക്കാരികള്‍ക്ക് നോവേറിയ ശിക്ഷ സുനിശ്ചിതമാകുന്നു." (14:22)

= ഇതും ഇതു പോലുള്ളതുമായ സൂക്തങ്ങള്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍:
1. അല്ലാഹു മനഃപൂര്‍വ്വം ആരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്നില്ല.
2. മനുഷ്യനെ വഴിതെറ്റിക്കാനുള്ള 'അധികാരം' അല്ലാഹു പിശാചിന്നും നല്‍കിയിട്ടില്ല.
3. പിശാചിന്‍റെ ക്ഷണം സ്വീകരിക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യവും കഴിവും മനുഷ്യന്നുണ്ട്.
4. പിശാചിനാല്‍ വഴിതെറ്റിക്കപെട്ടാല്‍ പോലും വഴികേടിന്‍റെ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്‌.
5. മനുഷ്യര്‍ക്ക് അല്ലാഹു വിശ്വാസ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്.
6. തന്‍റെ വിശ്വാസത്തിനും കര്‍മ്മത്തിനും ഓരോ മനുഷ്യനും ഉത്തരവാദിയാണ്‌.
7. ഉത്തരവാദിത്തം മനുഷ്യന്നാകയാല്‍ അവന്‍ രക്ഷാ ശിക്ഷകള്‍ക്കര്‍ഹനാണ്‌.

* ഖുര്‍ആനില്‍ ഒരു വിഷയം അന്വേഷിക്കേണ്ടത് ആ വിഷയം വിഷയം പ്രതിപാതിച്ച സൂക്തങ്ങളിലാണ്‌; മറ്റിടങ്ങളിലല്ല.



Posted by KK Alikoya to സംവാദം at October 9, 2010 7:42 PM

18. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "തുള്ളി":

ഇത്തിരി ചോറാവാം.



Posted by അനൂപ്‌ കോതനല്ലൂര്‍ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at October 9, 2010 8:38 PM

19. നിസ്സഹായന്‍ has left a new comment on your post "നോബേൽ സമ്മാനം ചൈനീസ് തടവറയിലേക്ക്...":

സാമൂഹിക നീതിയ്ക്കുവേണ്ടി(സോഷ്യലിസം ആയിരിക്കാം) പ്രയത്നിക്കുന്ന ചൈനയ്ക്ക് മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയില്ല എന്ന് ഭരണാധികാരികള്‍ പറയുന്ന ന്യായം തന്നെ മനുഷ്യാവകാശധ്വംസനം നടത്തുന്നുണ്ടെന്നതിന്റെ തെളിവല്ലേ ? മനുഷ്യാവകാശങ്ങളെ ഭീകരമായി ധ്വംസിക്കപ്പെടുമ്പോള്‍ സമാധാനത്തിന്റെ രീതിയിലെങ്കിലും അതിനോട് സമരം ചെയ്യേണ്ടത് പൌരന്മാരുടെ കടമയല്ലേ ? പൌരാവകാശത്തിന് വേണ്ടി പോരാടുന്നവര്‍ക്ക് സമ്മാനം കൊടുത്താല്‍ അത് രാജ്യത്തെ ആക്ഷേപിക്കലാണെന്നും സാമ്രാജ്യത്തഗൂഢാലോചനയാണെന്നും മാത്രം ന്യായം പറയുന്നത് ശരിയാകുമോ ?



Posted by നിസ്സഹായന്‍ to ചാണക്യന്‍|~|chaanakyan at October 10, 2010 6:40 AM

20. KK Alikoya has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

Jabbar: മനുഷ്യനോട് ദൈവം ആവശ്യപ്പെട്ടത് ദൈവേഛ കണ്ടെത്തി പ്രവര്‍ത്തിക്കാനല്ല. സാധ്യമായ നന്മകള്‍ ചെയ്യാനാണ്.
------
നന്മകള്‍ ചെയ്യണമെങ്കില്‍ ദൈവം അങ്ങനെ ഉദ്ദേശിച്ചിരിക്കണ്ടേ? ദൈവം ഉദ്ദേശിക്കാതെ ഞാന്‍ എന്തു ചെയ്യും?
ദൈവേച്ഛ കണ്ടെത്തണമെന്നായിരിക്കും ദൈവേച്ഛ !
എല്ലാറ്റിനും കാരണക്കാരന്‍ ദൈവം തന്നെ !!
ദൈവത്തിന്റെ ഇച്ഛ തന്നെ!!!
ആ ദൈവേഛയനുഇസരിച്ച് ഞാന്‍ പ്രവര്‍ത്തിച്ചാല്‍ ആ ദൈവത്തിനു കോപം വരും. തീയിലിട്ടു ശിക്ഷിക്കും. പരമ കാരുണ്യവാനും കരുണാനിധിയുമായ ദൈവം !!!!

= ജബ്ബാറിന്‍റെ ഈ ചോദ്യങ്ങള്‍ക്ക് ലത്തീഫ് വ്യക്തമായ മറുപടി നല്‍കിക്കഴിഞ്ഞു. ഖുര്‍ആനിലെ രണ്ട് ആദ്ധ്യായങ്ങളില്‍ നിന്നായി നാല്‌ സൂക്തങ്ങള്‍ (16:35-37; 6:148-149)ഉദ്ധരിച്ച ശേഷം അദ്ദേഹം എഴുതി: "ഇതില്‍നിന്ന് മനസ്സിലാക്കാവുന്നത് നിഷേധിക്കാന്‍ ആദ്യമേ തീരുമാനിച്ചവര്‍ ഇതൊരു മറയായി സ്വീകരിക്കുകയാണ്. ഇവരെ ബോധ്യപ്പെടുത്താനുള്ള ശ്രമം വെറുതെയാണ്. ദൈവം അവന്റെ സന്‍മാര്‍ഗം നിങ്ങളെ അടിച്ചേല്‍പ്പിക്കണം എന്നുദ്ദേശിച്ചിട്ടില്ല. ഒരര്‍ഥത്തില്‍ അതാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്. നിങ്ങളുടെ ചിന്തയെ കീഴ്‌പെടുത്തി അതില്‍ സന്‍മാര്‍ഗമല്ലാതെ സ്വീകരിക്കാന്‍ കഴിയാതിരിക്കുമാറ് മനുഷ്യനെ അസ്വാതന്ത്ര്യനാക്കണം എന്ന്. ശരിയല്ലേ ചിന്തിച്ചു നോക്കൂ."

= ജബ്ബാറിന്‍റെ മേല്‍ ചോദ്യത്തിന്‍റെ ഉത്തരം അദ്ദേഹം എവിടെയാണ്‌ അന്വേഷിക്കേണ്ടിയിരുന്നത്?
സമാനമായ ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും ഖുര്‍ആനിലുണ്ടെങ്കില്‍ അവിടെത്തന്നെ. അതാണ്‌ ലത്തീഫ് ചൂണ്ടിക്കാണിച്ച സൂക്തങ്ങള്‍. (16:35-37; 6:148-149). സത്യമാര്‍ഗ്ഗത്തിലേക്കുള്ള പ്രവാചകന്‍റെ ക്ഷണം നിരസിക്കാന്‍ വേണ്ടി അവര്‍ കണ്ടെത്തിയ കുതര്‍ക്കമായിരുന്നു ആ ചോദ്യങ്ങള്‍ എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ജബ്ബാറിന്‍റെ അവസ്ഥയും മറ്റൊന്നല്ല. 14 നൂറ്റാണ്ട് മുമ്പ് മക്കയിലെ അവിശ്വാസികള്‍ ചോദിക്കുകയും, ഖുര്‍ആന്‍ മറുപടി നല്‍കുകയും ചെയ്ത അതേ ചോദ്യം, വീണ്ടും ചോദിക്കുന്നതിലെ യുക്തിരാഹിത്യം പോലും ഇവരുടെ ബുദ്ധിയില്‍ തെളിയുന്നില്ല.



Posted by KK Alikoya to സംവാദം at October 9, 2010 7:08 PM

21. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "ചായ":

ചെറിയ വരികളിലും നല്ലൊരാശയം കൊള്ളാം മാഷെ



Posted by അനൂപ്‌ കോതനല്ലൂര്‍ to വിറകുമരം at October 9, 2010 8:34 PM

22. മാനവന്‍ has left a new comment on your post "തങ്കമ്മയ്ക്കും കുടുംബത്തിനും വില്ല സമ്മാനിച്ചു":

ആ വിവാദംകൊണ്ട് അവർക്ക് ഉണ്ടായ പല നേട്ടങ്ങളിലൊന്ന് Tax Free ആയി വീടു ലഭിച്ചു എന്നതാണ്....



Posted by മാനവന്‍ to ജാഗ്രത at October 10, 2010 8:01 AM

23. jit...@blog has left a new comment on your post "കൈക്കൂലി കൊടുത്തവര്‍ , അത് വിളിച്ചു പറയുക !":

പ്രിയപ്പെട്ട സുകുമാരന്‍ സര്‍ , തമിള്‍ നാട്ടില്‍ പഠിക്കാന്‍ പോയിരുന്ന എനിക്ക് ഉണ്ടായ ഒരു അനുഭവം പറയട്ടെ, കൂടെ പഠിച്ചിരുന്ന ഒരു തമിള്‍ പയ്യന്‍ ഞങ്ങളുടെ റൂമില്‍ വന്ന് മൂന്നു മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു. പോലീസ് കേസ് ആയപ്പോ എസ്.ഐ അത് ഒതുക്കി തീര്‍ക്കാനാണ് ആദ്യം മുതല്‍ ശ്രമിച്ചത്‌.പരാതി ഇംഗ്ലീഷില്‍ എഴുതിയാല്‍ പോര തമിഴില്‍ തന്നേ എഴുതണം എന്ന് പറഞ്ഞു ഞങ്ങളെ ആദ്യം തന്നേ ബുദ്ധിമുട്ടിച്ചു.പിന്നെ ആളെ ഞങ്ങള്‍ കാണിച്ചു കൊടുത്തപ്പോ അവന്റെ കയില്‍ നിന്നും ഞങ്ങളുടെ ഫോണുകള്‍ വാങ്ങി തന്നു.(ഫോണിന്റെ സീരിയല്‍ നമ്പറുകള്‍ ഞങ്ങളുടെ കൈ വശം ഉണ്ടായിരുന്നത് കൊണ്ട് മാത്രം).കേസ് എടുക്കാതിരിക്കാന്‍ അവന്റെ കയില്‍ നിന്നും നല്ല ഒരു തുക പോലീസ് വാങ്ങിയെന്ന് പിന്നീട് അറിഞ്ഞു.ഫോനെ തന്നിട്ട ഞങ്ങളെ ഭീഷണി പെടുത്തി, ഫോണെ കളഞ്ഞു പോയതാണെന്നും ഒരു വഴി പോക്കന്‍ അത് തിരികെ തന്നു എന്നും എഴുതി വാങ്ങി.ചെലവ് എന്ന പേരില്‍ ഒരാള്‍ ആയിരം രൂപ വീതം കൊടുക്കാന്‍ പറഞ്ഞു..ഇല്ല എന്ന് പറഞ്ഞപ്പോ ഉള്ളത് തരാന്‍ പറഞ്ഞു.ഒടുവില്‍ അഞ്ഞൂറ് രൂപ കൊടുത്തിട്ടേ പോരാന്‍ കഴിഞ്ഞുള്ളു..
ബ്ലോഗ്‌ ലോകത്തില്‍ അത്ര പരിചയമില്ല എനിക്ക്..സര്‍ എന്‍റെ ബ്ലോഗ്‌ വായിച്ചു വേണ്ട നിര്‍ദേശങ്ങള്‍ തന്നു സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു..



Posted by jit...@blog to ശിഥില ചിന്തകള്‍ at October 10, 2010 8:30 AM

24. Geetha has left a new comment on your post "തവള":

nice



Posted by Geetha to അനുരണനങ്ങള്‍ at October 9, 2010 5:56 PM

25. ബിന്‍ഷേഖ് നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആന്റെ ദൈവികതക്ക് പത്താമത്തെ തെളിവ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>> പെണ്ണുങ്ങളെ പോലെ മോങ്ങാതെ എഴുന്നേറ്റു നിന്ന് ഡിഫെന്റു ചെയ്യൂ. അലെങ്കില്‍ ഡിലീറ്റ്‌ ചെയ്ത പോയി കിടന്നുറങ്ങൂ. <<<

ലതീഫ്‌ സാഹിബ്‌ ഡിലീറ്റിയ കമന്റു കാണാതെ ഞാന്‍ എന്തൊക്കെയോ ധരിച്ചു പോയി.
എന്നാല്‍ പിന്നീട് അത് കണ്ടപ്പോള്‍ സംഗതി ബോധ്യമായി.
അല്ല സാജന്‍,താന്കള്‍ ഒരു സംവാദം തന്നെയാണോ പ്രതീക്ഷിക്കുന്നത്.എതിര്‍ ഭാഗത്ത്‌ നിന്നും വരുന്ന സംയമനത്തോടെയുള്ള പ്രതികരണങ്ങള്‍ക്ക് ഇങ്ങനെ പ്രകോപിതനാകേണ്ടതുണ്ടോ?



ബിന്‍ഷേഖ് , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഒക്ടോബര്‍ 9 10:40 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

26. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "വെള്ളത്തിലൊരു സത്രം..":

ഇവിടെ ഒരു വാറ്റ് കേന്ദ്രം തുടങ്ങിയാലോ



Posted by അനൂപ്‌ കോതനല്ലൂര്‍ to ഗുൽമോഹർ at October 10, 2010 9:07 AM

27. Renjith has left a new comment on your post "താമര വിരിഞ്ഞപ്പോൾ":

രണ്ടാമത്തെ ചിത്രം കൂടുതല്‍ ഇഷ്ട്ടമായി ടീച്ചര്‍



Posted by Renjith to മിനി ചിത്രശാല 'photos' at October 10, 2010 8:20 AM

28. ഹരീഷ് തൊടുപുഴ has left a new comment on your post "വെള്ളത്തിലൊരു സത്രം..":

:)



Posted by ഹരീഷ് തൊടുപുഴ to ഗുൽമോഹർ at October 10, 2010 9:03 AM

29. mini//മിനി has left a new comment on your post "ഇടം‌പിരി വലം‌പിരി":

ഇടം‌പിരി വലം‌പിരി നോക്കി കമന്റ് എഴുതിയ എല്ലാവർക്കും നന്ദി.
ഈ ചെടിയുടെ നാര് പണ്ട്‌കാലത്ത് ഓലക്കുട തുന്നിയുണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. ധാരാളം സെല്ലുലോസ് ഉള്ളതിനാൽ ബലമുള്ള നാരാണ്.



Posted by mini//മിനി to മിനി ചിത്രശാല 'photos' at October 10, 2010 7:20 AM

Reply via email to