1. ശ്രീലാല്‍ has left a new comment on your post "ഒരു നുള്ളു കാക്കപ്പൂ കടം തരാമോ..":

മാടായിപ്പാറ



Posted by ശ്രീലാല്‍ to ചിത്രപ്പെട്ടി at October 16, 2010 1:21 AM

2. Minesh R Menon has left a new comment on your post "ചില മണല്‍ സ്വകാര്യങ്ങള്‍":

ഇവിടെ വന്നു വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി. സുസ്മേഷ്, എച്ചുമുക്കുട്ടി, മനോരാജ്,മിനി, സാത്താന്‍, അക്ബര്‍,അഭി, അബ്ദുല്‍ കാദര്‍ സാര്‍,ഹംസ, ആശചേട്ടാ, കാക്കര, രവീണ, മുകില്‍, ജയേട്ട പ്രത്യേക നന്ദി

@സുരേഷ്, ശരിയാണ്. ഈ വിഷയം ഓരോ മലയാളിക്കും സുപരിചിതമാണ്.അത് കഥയില്‍ പറഞ്ഞിട്ടുമുണ്ട് (നവാസിന്റെ ഉമ്മ ഒരു കൂസലും ഇല്ലാതെ പറയുന്നു മകന് മണല്‍ മാഫിയയുടെ പണിയാണെന്ന് ) പക്ഷെ ഇതൊന്നും അത്ര അറിയാതെ കേരളത്തില്‍ എത്തുന്ന പ്രവാസികള്‍ എന്ന കുറെ മാവേലിമാര്‍ ഉണ്ട്(ഞാന്‍ അടക്കം) .അവരാണ് ഈ കഥയില്‍ ഞാന്‍ പറഞ്ഞ അജ്ഞര്‍.

മണല്‍ കടത്ത് എന്നത് അത്ര ചെറിയ വിഷയമായി കാണേണ്ട ഒന്നല്ല. മണലൂറ്റ് സംഘങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ ഒരു സമൂഹ ഘടന, അതോടൊപ്പം ഉയര്‍ന്നു വരുന്ന എസ്കോര്‍ട്ട് എന്ന ഓമന പേരിലറിയപ്പെടുന്ന ഗുണ്ടായിസം, മണലിന്റെ ഉപഭോഗത്തിലും വിലയിലും ഉണ്ടായ വര്‍ധനവ്, ഇല്ലാതാവുന്ന പുഴകള്‍. നമ്മള്‍ ഇതൊക്കെ നിസാരവല്‍ക്കരിച്ചു കാണുമ്പോള്‍ അത് വലിയൊരു സാമൂഹികമായ അപകടത്തിലെക്കാണ് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. രണ്ടാഴ്ച മുന്‍പ് തിരുവന്തപുരത്ത് മണല്‍ മാഫിയ ഒരാളെ വധിച്ചു എന്ന് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ നമ്മുടെ നിസ്സംഗത ഒരു വലിയ കുറ്റമാവുന്നു.

കാക്കര പറഞ്ഞത് ശരിയാണ്. ഇത്തരം ഒരു സാമൂഹിക വ്യവസ്ഥക്ക് ഇന്ധനം നല്‍കുന്നവരും കുറ്റക്കാരാണ്. അത് തിരിച്ചറിയുകയാണ് ആദ്യം നാം ചെയേണ്ടത്. ഇത്രയും വലിയ ഒരു സംവിധാനത്തെ മാറ്റി മറക്കാന്‍ കഴിയും എന്നൊന്നും കരുതുന്നില്ലെങ്കിലും ഈ പൂച്ചക്ക് ആര് മണി കെട്ടും എന്ന് ചിന്തിക്കാന്‍ നമുക്കൊരു യോഗം തട്ടിന്‍ പുറത്തു വിളിച്ചു കൂടെ ?

ഇനി കഥയുടെ കണ്ണിലൂടെ കണ്ടാല്‍ ഇതൊരു വലിയ കഥയായി എനിക്ക് തന്നെ തോന്നിയിട്ടില്ല. സുരേഷ് ചൂണ്ടികാണിച്ചത് വളരെ ശരിയാണ്. ഈ കഥ ഒതുക്കി പറയേണ്ടതായിരുന്നു. ഇടയ്ക്കിടെ ഇഴച്ചില്‍ തോന്നിയെക്കുമോ എന്ന് ഞാന്‍ തന്നെ ആശങ്കപെട്ടിരുന്നു. ഭാവിയില്‍ ഇതൊക്കെ തീര്‍ച്ചയായും ഓര്‍ക്കാം. ഇത്രയും നല്ല ഒരു വായനക്ക് നന്ദി. ഇനിയും കൂടെ ഉണ്ടാവണേ ...



Posted by Minesh R Menon to രവം at October 15, 2010 2:09 PM

3. വി.എ || V.A has left a new comment on your post "ഇന്ന് അബ്ദുള്‍ കലാം പിറന്ന നാള്‍ ; ലോക വിദ്യാര്‍ത...":

അദ്ധ്യാപനത്തിന്റെ ഓർമ്മയ്ക്കായി മുൻ രാഷ്ട്രപതി എസ്.രാധാകൃഷ്ണൻ, വിദ്യാർഥിദിനമായി ഡോ:അബ്ദുൾ കലാം. പലർക്കും മനസ്സിലാക്കാൻ ഇന്ന് വിശദമായി, ആ കൊടിയെടുത്ത് പറത്തിക്കാണിച്ച അങ്ങേയ്ക്ക് എന്റെ മാതൃസ്നേഹപരമായ കൂപ്പുകൈകൾ...



Posted by വി.എ || V.A to ശിഥില ചിന്തകള്‍ at October 16, 2010 12:19 AM

4. ജിമ്മി ജോൺ has left a new comment on your post "ബിരിയാണിച്ചായക്ക്‌ ഉപ്പില്ല!":

ലടുകുട്ടന്‍ - നന്ദി..

ചാര്‍ളിച്ചായാ - സൈക്കിളും മൈക്കും എടുത്ത് ഇറങ്ങുന്നതൊക്കെ കൊള്ളാം... പക്ഷെ എന്‍റെ പേരുള്ള വല്ല പട്ടിയും കടിക്കാതെ നോക്കണേ.. :P

യൂസുഫ്പ - ഇപ്പൊ ബിരിയാണി എന്ന് കേള്‍ക്കുന്നത് തന്നെ പേടിയാ... നന്ദി, ഈ സന്ദര്‍ശനത്തിന്...



Posted by ജിമ്മി ജോൺ to കുട്ടപ്പചരിതം at 15 October 2010 21:52

5. ..naj has left a new comment on your post "ഇന്ന് അബ്ദുള്‍ കലാം പിറന്ന നാള്‍ ; ലോക വിദ്യാര്‍ത...":

let all our generation's dreams sprout by his life.

www.dharshanam.blogspot.com



Posted by ..naj to ശിഥില ചിന്തകള്‍ at October 16, 2010 1:41 AM

6. ജോഷി പുലിക്കൂട്ടില്‍ . has left a new comment on your post "വിരഹത്തിൻ താരാട്ടുകൾ...! / Virahatthin Thaaraattuk...":

kolllam muraliyetta nalla avishkaaram. its from ur heart thats why so touching.



Posted by ജോഷി പുലിക്കൂട്ടില്‍ . to BILATTHIPATTANAM at 15 October 2010 12:38

7. ഇസ്മായില്‍ കുറുമ്പടി shaisma.co.cc has left a new comment on your post "കാപ്പിരികള്‍ക്കൊപ്പം കാടും തോടും കടന്ന്..":

തികഞ്ഞ കൌതുകത്തോടെ,
ആകാംക്ഷയോടെ ,
'ഒറ്റശ്വാസത്തില്‍'വായിച്ചു തീര്‍ത്തു.
ഭാഷാനിപുണതയുടെ ഭംഗിയില്‍ നല്ലൊരു വിരുന്നൊരുക്കി .
ഭാവുകങ്ങള്‍!



Posted by ഇസ്മായില്‍ കുറുമ്പടി shaisma.co.cc to കടലാസും പെന്‍സിലും at October 15, 2010

8. പാഞ്ചാലി :: Panchali has left a new comment on your post "Fall......!":

ഇല പൊഴിയും കാലം..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at October 15, 2010 1:34 PM

9. ശിഹാബ് മൊഗ്രാല്‍ has left a new comment on your post "അവധിക്കാല കാഴ്ച്ചകള്‍ ....":

ഇസ്മയില്‍ ഭായ്..
ജീവനുള്ള ചിത്രങ്ങളും മനോഹരമായ അടിക്കുറിപ്പുകളും..
കണ്ണും മനസ്സും നിറഞ്ഞല്ലോ..
നമ്മുടെ നാട് എത്ര മനോഹരം.. !



Posted by ശിഹാബ് മൊഗ്രാല്‍ to തണല്‍ at 15/10/10 10:22 PM

10. suraj::സൂരജ് has left a new comment on your post "സൃഷ്ടി??":

തന്ന തന്ന ! സിംഗുലാരിറ്റീന്ന് പറഞ്ഞാ ബ്രഹ്മം തന്നേയ് ! പഷ്ട്!



Posted by suraj::സൂരജ് to അക്ഷരശാസ്ത്രം at Saturday, October 16, 2010 1:19:00 AM

11. ജുവൈരിയ സലാം has left a new comment on your post "ഒരു നുള്ളു കാക്കപ്പൂ കടം തരാമോ..":

nalla puukkaL



Posted by ജുവൈരിയ സലാം to ചിത്രപ്പെട്ടി at October 16, 2010 1:25 AM

12. വരയും വരിയും : സിബു നൂറനാട് has left a new comment on your post "വിരഹത്തിൻ താരാട്ടുകൾ...! / Virahatthin Thaaraattuk...":

മോള്‍ക്ക്‌ നന്നായി പഠിക്കാന്‍ എല്ലാ ആശംസകളും.
"മാമ്പൂ കണ്ടും മക്കളെ കണ്ടും.." എന്നാണെങ്കിലും, ചാണ്ടിച്ചന്‍ പറഞ്ഞത് പോലെ ആണെങ്കില്‍ വിഷമിക്കേണ്ട.
പഴയ അര്‍മാദം ഫോട്ടോയും സ്റ്റൈല്‍ ആയിട്ടുണ്ട്‌ :-)



Posted by വരയും വരിയും : സിബു നൂറനാട് to BILATTHIPATTANAM at 15 October 2010 12:53

13. സ്‌പന്ദനം has left a new comment on your post "യാത്രികോം പ്രത്യേക ധ്യാന്‍ദീജിയേ...":

പുസ്തകം എവിടെ കിട്ടുമെന്നു പറഞ്ഞാല്‍ ഒരു കോപ്പി ഞാനും വാങ്ങാട്ടോ... എങ്ങനെയാണു ഞാനാ അപേക്ഷ തള്ളിക്കളയുക. കോഴിക്കോട് നിന്ന് കായംകുളം വരെ വരാനാവില്ലെങ്കിലും പ്രകാശനവേളയില്‍ എന്റെ മനസ്സവിടെയുണ്ടാവും. ഭാവുകങ്ങളോടെ...



Posted by സ്‌പന്ദനം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 16, 2010 2:09 AM

14. Kavya has left a new comment on your post "പ്രണയായനം":

ഹേനച്ചേചീ..നല്ല രസമുണ്ടായിരുന്നു.(യുറീക്കയിലെ ലേഖനം വായിച്ചതിനു ശേഷം മൈലാഞ്ചിച്ചെടി തപ്പിയിറങ്ങിയതാ...കണ്ടു,സന്തോഷമായി.)



Posted by Kavya to മൈലാഞ്ചി at 16 October 2010 12:47 AM

15. ജനശക്തി has left a new comment on your post "ജയിച്ചത് കോണ്‍ഗ്രസും ലോട്ടറി മാഫിയയും":

അന്യസംസ്ഥാന ലോട്ടറി കേസിലെ ഹൈക്കോടതി വിധി കോണ്‍ഗ്രസിനെന്നപോലെ യുഡിഎഫ് പ്രചാരവേലയ്ക്ക് ചുക്കാന്‍ പിടിക്കുന്ന മാധ്യമങ്ങള്‍ക്കും കനത്തപ്രഹരമായി. ലോട്ടറിവിവാദംകൊണ്ട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുപ്രചാരണം കൊഴുപ്പിക്കാനുള്ള നീക്കമാണ് ദയനീയമായി പൊളിഞ്ഞത്. കോണ്‍ഗ്രസ് ദേശീയനേതൃത്വവും ലോട്ടറിക്കാര്‍ക്കായി വാദിക്കാന്‍ വന്ന കോണ്‍ഗ്രസ് ദേശീയവക്താവ് അഭിഷേക് സിങ്വിയുമൊക്കെ ജയിച്ചുനില്‍ക്കുമ്പോള്‍ തിരിഞ്ഞുകുത്തിയ ലോട്ടറിവിവാദത്തില്‍ കുരുങ്ങി കുഴങ്ങുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തുടര്‍ച്ചയായി കിട്ടുന്ന പ്രഹരം മൂടിവയ്ക്കാനാണ് പതിവുപോലെ മനോരമയും യുഡിഎഫ് അനുകൂല മാധ്യമങ്ങളും ശ്രമിച്ചത്. നടപടിയെടുക്കേണ്ടത് കേന്ദ്രമാണെന്ന കോടതിയുടെ സുപ്രധാന നിരീക്ഷണം വിധിയുടെ പ്രധാന വാര്‍ത്തയില്‍നിന്ന് മനോരമ മറച്ചുവച്ചു. വിധിവന്ന ഉടനെ ഓണ്‍ലൈന്‍ പത്രത്തില്‍ മുഖ്യവാര്‍ത്തയായി നല്‍കിയ മാതൃഭൂമി അധികം വൈകാതെ അതു മാറ്റി.



Posted by ജനശക്തി to ജാഗ്രത at October 16, 2010 12:15 AM

16. വീ കെ has left a new comment on your post "വിരഹത്തിൻ താരാട്ടുകൾ...! / Virahatthin Thaaraattuk...":

നന്നായിരിക്കുന്നു....
നമ്മുടെ കാർന്നോന്മാർക്ക് നമ്മൾ ഈ വേദന കൊടുത്തിട്ടില്ലെ. അത് നമ്മുടെ മക്കൾ തിരിച്ചു തരുന്നു...
ഭൂമി ഉരുണ്ടതല്ലെ...
കാലവും ഉരുണ്ടതാ...!!



Posted by വീ കെ to BILATTHIPATTANAM at 15 October 2010 12:29

17. വിശാഖ് ശങ്കര്‍ has left a new comment on your post "വെറുതേ ഒരിത്തിരിദൂരം നടന്നാലോ..?":

ഒറ്റയ്ക്കിറങ്ങി നടന്ന രാത്രികളില്‍ ഉടലില്ലാതെ കൂടെവന്നവര്‍ക്കായി...



Posted by വിശാഖ് ശങ്കര്‍ to അനുരണനങ്ങള്‍ at October 15, 2010 1:50 PM

18. കണ്ണൂരാന്‍ / k...@nnooraan has left a new comment on your post "യാത്രികോം പ്രത്യേക ധ്യാന്‍ദീജിയേ...":

അസാധാരണ എഴുത്ത് ശൈലിക്ക് മുന്‍പില്‍ നമ്മ്രശിരസ്ക്കനായി നില്‍ക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ. ബൂലോകം ഇളക്കി മറിച്ചു തുടരുന്ന യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

ഇടയ്ക്ക് വായിച്ചു പോകാറുള്ള ഈ ബ്ലോഗില്‍ ആദ്യമായാണ് കണ്ണൂരാന്‍ കമന്റിടുന്നത്. എന്നെപ്പോലുള്ള തുടക്കക്കാരെ യാതൊരു ജാടയുമില്ലാതെ പ്രോല്‍സാഹിപ്പിക്കുകയും എഴുതാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ആ വലിയ മനസ്സിനെ അഭിനന്ദിക്കുന്നു. ഈ സന്തോഷത്തില്‍ പങ്കു ചേരുന്നു.

ഇനിയും എഴുതാനും ഇതുപോലെ പുസ്തകമാക്കാനും കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ദീര്ഗ ബ്ലോഗായ നമഹ.. ഓം ഗൂഗ്ള്‍ സ്വാഹ!



Posted by കണ്ണൂരാന്‍ / k...@nnooraan to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 16, 2010 2:40 AM

19. jazmikkutty has left a new comment on your post "വിരഹത്തിൻ താരാട്ടുകൾ...! / Virahatthin Thaaraattuk...":

ബിലാതീ,വളരെ നല്ല പോസ്റ്റ്‌..
ഒരച്ഛന്റെ ആത്മവ്യഥകള്‍ !!
പിന്നെ മക്കളെ സ്നേഹിക്കൂ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ...നിഷ്കളങ്കമായി..
തീര്‍ച്ചയായും പലിശ സഹിതം ആ സ്നേഹം തിരികെ കിട്ടും;ഞാന്‍ ഗ്യാരണ്ടി...
your wife looks like real sareenawahaab!



Posted by jazmikkutty to BILATTHIPATTANAM at 15 October 2010 12:50

20. ചിന്തകന്‍ has left a new comment on your post "ചിലി ലോകത്തിനു നല്‍കിയ പാഠം":

പിന്തുടരപെടേണ്ട ഒരു മാതൃക ചിലി ലോകത്തിന് കാണിച്ചു കൊടുത്തിരിക്കുന്നു.

മനുഷ്യ ജീവന്റെ മഹത്വം.

ചിലിയന്‍ ജനതക്ക് അഭിവാദ്യങ്ങള്‍‍...

ഒപ്പം ചിത്രകാരന്റെ പോസ്റ്റിനും.



Posted by ചിന്തകന്‍ to chithrakaran:ചിത്രകാരന്‍ at October 16, 2010 2:12 AM

21. മുക്കുവന്‍ has left a new comment on your post "ലോകം സമ്മതിച്ചു ചിലിയെ":

yep.. if it was in china or cuba, they would have dead or people wont even search for them :)



Posted by മുക്കുവന്‍ to ജാഗ്രത at October 16, 2010 12:49 AM

22. john has left a new comment on your post "മതം യുക്തിവാദം -ഒരു സംവാദം (മൂന്ന്)":

മനുഷ്യരുടെ അഭിപ്രായ സ്വാതന്ദ്ര്യം നരവംശത്തിന്റെ ഒരു വലിയനെട്ടമാണ്. അത്തരത്തില്‍ അല്ലാ തരം ചിന്തകളും അതിന്റെതായ ആദരവ് അര്‍ഹിക്കുന്നു. അപ്രകാരമുള്ള ബഹുമാനത്തോടു കുടെതന്നെ ചിലകാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുകയാണ്. മതവും സയന്‍സ് ഉം തമ്മിലുള്ള വലിയ വ്യതാസം മതം തീര്‍ത്തും സമയബന്ധിതമാനായ കാര്യങ്ങളാണ്‌ പറയുന്നത് പക്ഷെ സയന്‍സ് തുടര്‍ച്ചായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു അറിവുസംപാദന പ്രക്രിയാണ് അന്നതാണ്. 2000 വര്‍ഷമായി പുതിയ ഒരു കാര്യവും ക്രിസ്തുമതത്തില്‍ വന്നിട്ടില്ല, വരില്ല. ഖുറാന്‍ അവാതരിച്ചതിനു ശേഷം യാതൊന്നും പുതുതായി ഇസ്മമില്‍ വിന്നിട്ടില്ല, വരില്ല. ഇതുതന്നെയാണ് മറ്റു മതങ്ങളുടെയും കാര്യം. സയന്‍സ് നെ സംബന്ധിച്ചിടത്തോളം ഒരു നിശ്ചിത ദിവസതിനുല്ലിലോ തലമുറക്കുല്ലിലോ തീര്കെണ്ടുന്ന ഒരു കാര്യവും അവിടെ ഇല്ല. മനുഷ്യവംശം ഉള്ളിടത്തോളം കാലം അത് വളര്ന്നുകൊണ്ടേ ഇരിക്കും. 1970 കളില്‍ ടെസ്റ്റ്‌ ട്യൂബ് ശിശുക്കള്‍ ഉണ്ടായെങ്കില്‍ 1990 കളില്‍ ക്ലോണിംഗ് വന്നു. 2009 ഇല്‍ സിന്തെടിക് ജീവകോശങ്ങള്‍ ഉണ്ടാക്കി. ഇത് മുന്നോട്ടു തന്നെ പോകും. ഒരു മനുഷ്യ ജീവിതത്തിനുള്ളില്‍ തന്നെ എല്ലാം അറിയണം അന്ന് പറയുന്നത് അതുകൊണ്ട് തന്നെ ബാലിശമാണ് സയന്‍സില്‍. ഇന്ന് ഏതെങ്കിലും ക്രിസ്തിഅനി എനിക്ക് സയന്‍സ് വേണ്ട എന്ന് പറഞ്ഞു ക്രിസ്തു ജീവിച്ച കാലഘട്ടതിലെത് പോലെ കഴുതപ്പുറത്ത് നടക്കുമോ? പതിനഞ്ചു നൂറ്റാണ്ടുമുമ്പ് മക്കയില്‍ A/C യും BMW കാറും ഇല്ലായിരുന്നു എന്ന് പറഞ്ഞു ഏതെങ്കിലും മുസ്ലിം ഇവയെല്ലാം ഉപേക്ഷിക്കുമോ? സയന്‍സ് ഇല്ലാതെ മനുഷ്യന്റെ മുന്‍പോട്ടുള്ള പ്രയാണം തീര്‍ത്തും അസാധ്യം അന്ന് പറയട്ടെ. പക്ഷെ ശരിതെറ്റു കളെ സംബന്ധിച്ചിടത്തോളം മതങ്ങള്‍ക് ഒരു വലിയ പങ്കു സമൂഹത്തില്‍ ഉണ്ട്. എവിടെ സയന്‍സ് നു കാര്യമായി ഒന്നും ചെയ്യാനില്ല. ബാക്കി എല്ലാം അറിയാത്തതും ഒരിക്കലും തെളിയിക്കാന്‍ പറ്റാതതുമായ കാര്യങ്ങള്‍ ആണ്.



Posted by john to നാവ് at October 16, 2010 12:33 AM

23. ..naj has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

A must read, reply to Jabbar Mash's doubts...as

ഭൌതിക യുക്തിയും, വിശ്വാസത്തിലെ യുക്തിയും



Posted by ..naj to സംവാദം at October 15, 2010 1:06 PM

24. lekshmi. lachu has left a new comment on your post "തവള":

kollaam to...



Posted by lekshmi. lachu to അനുരണനങ്ങള്‍ at October 15, 2010 1:00 PM

25. കുഞ്ഞന്‍സ്‌ has left a new comment on your post "ഹരിനാമകീര്‍ത്തനം":

താങ്ക്സ്... ഈ ചൊല്ലിയിരിക്കുന്നത് ഡൌൺലോഡാൻ വല്ല വഴിയുമുണ്ടോ?

പിന്നെ ഌസ്മാദി ൡകാരമാദി എന്ന് എഴുതൂ.. (ഇപ്പോ വേറെ അക്ഷരമാണു് എഴുതിയേക്കുന്നത്)



Posted by കുഞ്ഞന്‍സ്‌ to സന്നിധാനം - sannidhaanam at October 16, 2010 1:46 AM

26. ജിമ്മി ജോൺ has left a new comment on your post "വിരഹത്തിൻ താരാട്ടുകൾ...! / Virahatthin Thaaraattuk...":

അസ്സലായി പറഞ്ഞുവച്ചു ബിലാത്തിപുരംകാരന്‍... ഓര്‍മ്മകളിലെ മധുവിധു മധുരം.. വിരഹത്തിന്റെ വേദനയും അത് പകരുന്ന നൊമ്പരങ്ങളും.. ഒടുവില്‍ പ്രതീക്ഷയുടെ പുത്തന്‍ നാമ്പുകളും.. (മകള്‍ക്ക് ആശംസകള്‍..)

എന്നാലും സുകന്യാജി ഇത്ര വലിയ മണ്ടത്തരം കാണിക്കുമെന്നു കരുതിയില്ല... :)



Posted by ജിമ്മി ജോൺ to BILATTHIPATTANAM at 15 October 2010 12:10

27. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "അവധിക്കാല കാഴ്ച്ചകള്‍ ....":

അപ്പോള്‍ പരോള്‍ അടിച്ചു പൊളിച്ചു അല്ലെ? വീട്ടിലിരിക്കാന്‍ സമയം ഒട്ടും കിട്ടീട്ടുണ്ടാവില്ല അല്ലെ?
എന്തായാലും കുറെ നല്ല ഓര്‍മ്മകള്‍ അയവിറക്കനായി .സന്തോഷം .



Posted by സിദ്ധീക്ക് തൊഴിയൂര്‍ to തണല്‍ at 15/10/10 11:33 PM

28. മുക്കുവന്‍ നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആന്‍ ക്രോഡീകരണവും വിമര്‍ശകരും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അങ്ങനെ എല്ലിലും തോലിലുമായി എഴുതപ്പെട്ട മുഴുവന്‍ രേഖകളും ഹാജറാക്കി. മനപ്പാഠമാക്കിയവരുടെ സഹായത്തോടെ ആ കൃത്യം അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചു. മനഃപാഠത്തെയോ എഴുത്തിനെയോ മാത്രം അവലംബിച്ച് ഒന്നും അതില്‍ ചേരരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ മനപാഠമുണ്ടെങ്കിലും രേഖ ലഭിക്കുന്നത് വരെ അത് തടഞ്ഞുവെച്ചു. ഒരൊറ്റ സൂക്തം പോലും എഴുതപ്പെട്ട രേഖയില്ലാതെ അതില്‍ ചേര്‍ത്തില്ല. ..

I got lost in above lines. Qran were delivered in dreams.. so it was not written.. if that the case, above line is incorrect... ie there is no way to find which is the right version :)



മുക്കുവന്‍ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഒക്ടോബര്‍ 16 12:18 രാവിലെ ന് പോസ്റ്റ് ചെയ്തത്

29. Pied Piper has left a new comment on your post "ഒരു നുള്ളു കാക്കപ്പൂ കടം തരാമോ..":

ഒഹ് ! വശ്യ മനോഹരം ... !!!

ഞങ്ങളുടെ നാട്ടില്‍ ഇതിന് തൊണ്ടിപൂക്കള്‍ എന്നാണ് പേര്.
മനസ്സിനെ പൂക്കള്‍ പോലെ പേലവമാക്കുന്ന ചിത്രം ..



Posted by Pied Piper to ചിത്രപ്പെട്ടി at October 16, 2010 1:34 AM

30. ജനശക്തി has left a new comment on your post "ലോകം സമ്മതിച്ചു ചിലിയെ":

Mr.Mukkuvan, You can only improve. :):)



Posted by ജനശക്തി to ജാഗ്രത at October 16, 2010 12:53 AM

31. കുഞ്ചുമ്മാന്‍ has left a new comment on your post "kashmir":

Um....



Posted by കുഞ്ചുമ്മാന്‍ to Punya Bhoomy at October 15, 2010 10:00 PM

32. junaith has left a new comment on your post "URL ഇംഗ്ലീഷിൽ നൽകുന്നതെങ്ങനെ?":

അപ്പുവേട്ടാ,നന്നായി..പുതിയ അറിവിന്‌ നന്ദി..



Posted by junaith to ആദ്യാക്ഷരി at 16 October 2010 00:46

33. Fenil അഥവാ ഫെനില്‍ has left a new comment on your post "259.ഏതു പട്ടിയ്ക്കും വരും ഒരുദിവസം.....മരണം...!!!":

ജനങ്ങള്‍ക്ക്‌ സ്വന്തം രീതിയില്‍ നായകളുടെ നിര്‍മ്മാര്‍ജ്ജനം നടത്താന്‍ അനുവാദം കൊടുത്താല്‍ മാത്രം മതി. ചത്തപട്ടിയെ എന്തുചെയ്യണം എന്ന് നാട്ടുകാര് തീരുമാനിച്ചോളും



Posted by Fenil അഥവാ ഫെനില്‍ to കൂതറ അവലോകനം at October 16, 2010 12:54 AM

34. haina has left a new comment on your post "ഒരു നുള്ളു കാക്കപ്പൂ കടം തരാമോ..":

കടം തരാം



Posted by haina to ചിത്രപ്പെട്ടി at October 16, 2010 1:24 AM

35. suraj::സൂരജ് has left a new comment on your post "ഹോക്കിംഗും ദൈവവും പ്രപഞ്ചസൃഷ്ടിയും":

ഇൻഡ്യാഹെറിറ്റേജിന്റെ പോസ്റ്റിൽ നിന്ന് :

ഐതരേയം : "ഈ ജഗത്‌ സൃഷ്ടിയ്ക്കു മുമ്പ്‌ ആത്മാവ്‌ ഒന്നു മാത്രം ആയിരുന്നു"
തൈത്തിരീയം : "നാമരൂപങ്ങളായി വേര്‍തിരിഞ്ഞ്‌ പലതായി കാണപ്പെടുന്ന ഈ ജഗത്ത്‌ സൃഷ്ടിയ്ക്കു മുമ്പ്‌ നാമരൂപങ്ങളായി പിരിയാത്ത അദ്വയബ്രഹ്മം തന്നെ അയിരുന്നു. ആ ബ്രഹ്മത്തില്‍ നിന്നു നാമരൂപങ്ങളായി വേര്‍തിരിഞ്ഞ ഈ ജഗത്ത്‌ ഉണ്ടായി ആ ബ്രഹ്മം തന്നെ ത്തന്നെ സ്വയം ഇങ്ങനെ സൃഷ്ടിച്ചു"

ഇൻഡ്യാഹെറിറ്റേജ് : മുകളില്‍ കൊടൂത്ത നിര്‍വചനപ്രകാരം നോക്കിയിട്ട്‌ എന്തു കൊണ്ട്‌ 'singularity' യും ബ്രഹ്മവും വ്യത്യസ്ഥമായിരിക്കുന്നു എന്നു കൂടി ഒന്നു പറഞ്ഞു തരാമോ?


ഹ ഹ ഹ ഹ ഹ ഹ ഹ....ഇപ്പഴാ സാറേ ഈ വൻ സമീകരണമൊക്കെ കണ്ടത്... അപാരം... ബ്ലണ്ടർഫുൾ ! എന്നാലും ഇത്രേം പ്രതീക്ഷിച്ചില്ല. സിംഗുലാരിറ്റി എന്ത് ചുണ്ണാമ്പാണെന്നറിയാതെയാണ് സർക്കസ് എന്ന് മനസ്സിലായി. സിംഗുലാരിറ്റിയിലേക്ക് പ്രപഞ്ചത്തിന്റെ സ്പെയ്സ് ടൈമിനെ back track ചെയ്യാം എന്നു പറഞ്ഞതിൽ നിന്ന് സിംഗുലാരിറ്റിയെ ബ്രഹ്മമാക്കിയ ട്രപ്പീസ് നന്നായി രസിച്ചു. മാഷ് സിംഗുലാരിറ്റി എന്താണെന്ന് ദാ ഇബടെ ബായിച്ചിട്ട് തുടങ്ങ്.

പിന്നെ,

ഫിസിക്സും ബയോളജീം ഇനിയെറങ്ങാമ്പോണ സകല “ഓളജീം” മൊത്തം “ഞമ്മട കെരന്തത്തിൽ ഒണ്ടേ” എന്ന് കൂവിയാർത്തുനടക്കുന്ന ചെല മൊല്ലാക്കമാരെപ്പോലെ ഐതരെയവും തൈത്തിരീയവും ഇങ്ങനെ അവനവന്റെ സൌകര്യത്തിനു കിട്ടുന്ന മന്ത്രങ്ങളെ നുള്ളിയെടുത്ത് കിള്ളിവച്ചാൽ തഞ്ചത്തിനു വാദിക്കാം. പക്ഷേ സെറ്റ് കളിക്കുമ്പം കൈയ്യിലിരിക്കുന്ന ചീട്ട് മൊത്തം സെറ്റാക്കി ഇടണം. അല്ലാതെ തരത്തിനു മൂന്ന് ഗുലാനെ കിട്ടിയത് പൊക്കിക്കാണിച്ചേച്ചും ഓടല്ല്.

ഐതരേയത്തിൽ നിന്ന് നിരത്തിയത് പ്രഥമാധ്യായം, പ്രഥമഖണ്ഡം, ഒന്നാം മന്ത്രം അല്ലേ ? മൂന്നധ്യായങ്ങളിലും കൂടി 33 മന്ത്രങ്ങളുണ്ട് ഐതരേയത്തിൽ. പണ്ട് ശങ്കരനെ “ക്വാണ്ട”മിടീക്കാൻ വിക്കിപ്പീഡിയ മുറിച്ചുവിഴുങ്ങിയപോലെ ഒറ്റമന്ത്രത്തിന്റെ ട്രപ്പീസ് നിർത്തീട്ട് ബാക്കി കൂടി ഇറക്ക്. ഹിരണ്യഗർഭപുരുഷനെ “കുഴച്ചുരുട്ടി” ഉണ്ടാക്കിയതാണോ അല്ലയോന്നൊക്കെ ബാക്കിയുള്ള “വായനക്കാരും” കൂടി അറിയട്ട് സാറേ. "കേറിത്താമസിക്കാൻ" പശുവും കുതിരയും പോരാത്ത ദേവതകളുടെ സങ്കടവും അംഗോപാംഗങ്ങളുടെ സൃഷ്ടിയും, തലേക്കൂടെ കേറണോ കാലീക്കൂട കേറണോ എന്ന് ദൈവം വണ്ടറടിച്ച് നിന്നതുമൊക്കെ ഇങ്ങ് പോരട്ടെ. അതോ ഇനി വല്ലവനും ഹാമിൽറ്റൺ തിയറിയും ഹാഡി വെയ്ൻ‌ബെർഗ് പ്രിൻസിപ്പിളും പറഞ്ഞോണ്ട് ബയോളജിപ്പോസ്റ്റിടുമ്പം, “അതും ഞമ്മട കെരന്തത്തിൽ ഒണ്ടേ” എന്നു പറയാൻ നോക്കിയിരിക്കേണാ സാറ്..? ;))))))



Posted by suraj::സൂരജ് to അഭിപ്രായങ്ങള്‍ at Fri Oct 15, 12:46:00 PM PDT

Reply via email to