1. Echmukutty has left a new comment on your post "തെറ്റാത്ത വഴിയിലൂടെ":

ഈ പരിചയപ്പെടുത്തലിനു നന്ദി, ടീച്ചർ.



Posted by Echmukutty to മോഹപ്പക്ഷി at October 26, 2010 2:39:00 PM GMT+05:30

2. poor-me/പാവം-ഞാന്‍ has left a new comment on your post "untitled portraits III":

She feels a sense of safety



Posted by poor-me/പാവം-ഞാന്‍ to fade in at 26 October 2010 12:58

3. poor-me/പാവം-ഞാന്‍ has left a new comment on your post "നന്ദി..നന്ദി..നന്ദി..":

Very very happy to hear it...



Posted by poor-me/പാവം-ഞാന്‍ to കല്ല്യാണസൗഗന്ധികം at October 26, 2010 2:25 PM

4. സത്യഗ്രഹി has left a new comment on your post "മതം യുക്തിവാദം -ഒരു സംവാദം (മൂന്ന്)":

@s...@do/F/luv
അനന്തം അജ്ഞാതം അവര്‍ണ്ണനീയം said...മനുഷ്യന്റെ ഒര്‍ജിനല്‍ പ്രക്രതം മൃഗങ്ങളുടെത് തന്നെയാണ് സൂചിപ്പിക്കുന്ന ഒരു സൂഫി കഥയും കേട്ടിട്ടുണ്ട്."അല്ലാഹു നമ്മെയെല്ലാം മനുഷ്യരാക്കട്ടെ " എന്ന പ്രാര്‍ത്ഥനയുടെ രഹസ്യത്തിന്റെ കഥ.
----------------------------------------------------------------------------------------------------------------------------------------------
"മനുഷ്യന്റെ ഒര്‍ജിനല്‍ പ്രക്രതം മൃഗങ്ങളുടെത് തന്നെയാണ് സൂചിപ്പിക്കുന്ന ഒരു സൂഫി കഥയും കേട്ടിട്ടുണ്ട്."എന്ന് പറയുമ്പോള്‍ മനുഷ്യന്‍ ശുദ്ധപ്രക്രതിയോടെയല്ല ജനിക്കുന്നതെന്ന് സൂഫികള്‍ പറയുന്നുണ്ടെന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് അറിയിക്കുന്നു.എന്നാല്‍ മനുഷ്യന്‍ ശുദ്ധ പ്രക്രതിയോടെയാണ് ജനിക്കുന്നതെന്നും പിന്നീട് സമൂഹമാണവനെ മൃഗമാക്കുന്നതെന്നുമുള്ളതിന്റെ പ്രധാന വക്താക്കള്‍ സൂഫികളാണെന്നാണ് ആലോചിക്കുമ്പോള്‍ മനസ്സിലാവുന്നത്.പിന്നെ ആ കഥ രണ്ടു രീതിയിലും വ്യാഖ്യാനിക്കാവുന്നതാണ്.
ജാറങ്ങളുമായി ബന്ധപെട്ട് നടക്കുന്ന അനാചാരനുഷ്ടാനങ്ങളെ സംബന്ധിച്ച് എനിക്ക് നേരിട്ടറിയില്ല,ചെറുപ്പത്തില്‍ നാട്ടിലെ ജാറത്തില്‍ ഉമ്മയുടെ കൂടെ പോയ ചെറിയ ഓര്‍മ്മ മാത്രമേയുള്ളൂ.ആചാരാനുഷ്ടാനങ്ങള്‍ എന്ന് പറയുമ്പോള്‍ താങ്കള്‍ ഉദ്ദേശിക്കുന്നത്,ഇക്കാലത്ത്‌ ഇസ്ലാമിക കുടുംബത്തിലെ ചില അംഗങ്ങള്‍ തമ്മില്‍ നടക്കുന്ന ഔലിയാക്കളെ ചൊല്ലിയുള്ള തര്‍ക്കങ്ങലായിരിക്കുമെന്ന് കരുതുന്നു.യു ടൂബിലൂടെ കുറച്ചൊക്കെ അവയെ സംബന്ധിച്ച് മനസ്സിലായിട്ടുണ്ട്.എന്നെ ബാധിക്കുന്ന വിഷയമാല്ലാത്തത് കൊണ്ട് ആഴത്തില്‍ അവയെ കുറിച്ച് പഠിച്ചിട്ടില്ല.
ഔലിയാക്കളെ,ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത് അതല്ലെങ്കില്‍ അവരുടെ മദ്ധ്യസ്ഥതയില്‍ പ്രാര്‍ഥിക്കുന്നത് ഇസ്ലാമിലെ വന്‍ പാപമായ ശിര്‍ക്ക്‌ ആണോ എന്നത്,അത് പോലെ പുണ്യാത്മാവായ സ്വാമി അയ്യപ്പന്‍ മനുഷ്യ ദൈവമായത്‌ പോലെ ഔലിയാക്കള്‍ മനുഷ്യദൈവമാവുന്നുണ്ടോ എന്നതൊക്കെ "ഇസ്ലാമിക പ്രമാണങ്ങളുടെ" അടിസ്ഥാനത്തില്‍ പരിശോധിക്കുന്നത് പൊതു സമൂഹത്തെ ബാധിക്കുന്ന വിഷയമാല്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.മാത്രമല്ല,"ഇസ്ലാമിക പ്രമാണങ്ങളുടെ"സദാചാരങ്ങള്‍ സമൂഹം അനാചാരമായും,സമൂഹത്തിന്റെ സദാചാരങ്ങള്‍ ഇസ്ലാം ദുരാചാരവുമായും കരുതാവുന്നതാണ്.സമൂഹത്തിന്റെ സദാചാരങ്ങളുടെ അടിസ്ഥാനം കാലത്തിന്റെ മൂല്യങ്ങളും യുക്തിയുമാണ്.ഇസ്ലാമിന്റെ സദാചാരങ്ങളുടെ അടിസ്ഥാനം അതിന്റെ പ്രമാണങ്ങള്‍ മാത്രമാണ്.ഇക്കാരണം കൊണ്ടൊക്കെ,ഒരു പക്ഷെ,ഞാന്‍ സൂചിപ്പിച്ച ആ ദര്‍ഗയിലെ ആചാരം/ചടങ്ങ്(അത് തിരൂര്‍ അല്ല,തിരൂരങ്ങാടിയാണ് രണ്ടും വെവ്വേറെ സ്ഥലമാണെന്നാണ് മനസ്സിലാവുന്നത്) അനാചാരമാണെന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ പറയുന്നുണ്ടെങ്കില്‍(താങ്കളങ്ങനെ പറഞ്ഞിട്ടില്ല)പൊതു സമൂഹമത് അംഗീകരിക്കില്ല അഥവാ എനിക്കത് സ്വീകാര്യമല്ല.ഒറ്റ നോട്ടത്തില്‍ ആ ചടങ്ങൊരു പൊട്ടത്തരമായി തോന്നാം,എന്നാല്‍ മത സൗഹാര്‍ദത്തെ മൂല്യവല്‍ക്കരികുന്ന ശക്തമായൊരു മെസ്സേജ് അതിലുണ്ടെന്ന് പരിശോധിച്ചാല്‍ മനസ്സിലാവും.അത് പോലെ തന്നെ സൂഫിവര്യനായിരുന്ന മുഹുയുദ്ധീന്‍ ശൈഖിന്റെ ആണ്ട് കഴിക്കുന്നത്‌ ഇസ്ലാമികമാണോ അല്ലയോ എന്നെനിക്കറിയില്ല,എന്നാല്‍ അവയുമായി ബന്ധപെട്ട് നേരത്തെ പറഞ്ഞ പോലൊരു പരിപാടിയുണ്ട്,നമ്മളറിയാതെ സാഹോദര്യം ഊട്ടി ഉറപ്പിക്കുന്ന പരിപാടി.ഭക്ഷണം ഉണ്ടാക്കി പരസ്പ്പരം ഷെയര്‍ ചെയ്യല്‍.മഹല്ലിലെ മുസ്ലിങ്ങള്‍ ഭക്ഷണം ഉണ്ടാക്കി പള്ളിയില്‍ എത്തിക്കുക അത് പോലെ മറ്റ് വീടുകളില്‍ നിന്ന് പള്ളിയിലെത്തിയ ഭക്ഷത്തില്‍ നിന്ന് ഇവര്‍ക്കും കൊടുക്കുക, ഇതിന്റെ ഫലമായി നാട്ടിലെ കൊടിയ ശത്രുക്കളുടെ വീടുകളില്‍ ഉണ്ടാക്കിയ ഭക്ഷണം പോലും അങ്ങോട്ടുമിങ്ങോട്ടും കൈമാറ്റം ചെയ്യപ്പെടാം !!!സാഹോദര്യം ഇസ്ലാമിക മൂല്യങ്ങളില്‍ പെട്ടതാണെങ്കില്‍,അതിനു വേണ്ടിയുള്ളതായിരിക്കണം ഇത്.



Posted by സത്യഗ്രഹി to നാവ് at October 26, 2010 2:24 PM

5. Manu has left a new comment on your post "ആസക്തി":

Muraliatta - kollaam... Malayali Gulf pravasiyude jeevitha yatharthyangal. Upayogichittulla bimbangal nannayittundu.
Thanks for sharing.



Posted by Manu to ഇടവഴി at 1:45 AM, October 26, 2010

6. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "കണ്ണൂര്‍ പാരമ്പര്യം കാത്തു":

കണ്ണൂരിലെ തെരഞ്ഞെടുപ്പു പ്രക്രിയ എല്ലാ പ്രാവശ്യത്തെപോലെ ഇത്തവണയും രാഷ്ട്രീയ പാര്‍ട്ടികളുടെ ആക്രമണങ്ങളിലും, ബോംബേറിലും, ബൂത്തുപിടുത്തതിലും, കള്ളവോട്ടിലും ഒക്കെ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു... ഇവയിലെല്ലാം എല്ലാ തവണത്തെപ്പോലെയും സി.പി.എം തന്നെ മുന്നിട്ടു നിന്നു എങ്കിലും കൊണ്ഗ്രെസ്സും, ബി.ജെ.പിയും തൊട്ടു പിന്നില്‍ തന്നെ ഉണ്ടായിരുന്നു എന്നാണു വാര്‍ത്തകളില്‍ നിന്നു മനസ്സിലാക്കാന്‍ ആയത്.. കണ്ണൂരില്‍ എല്ലാ പാര്ടിക്കാരും പ്രശ്നക്കാര്‍ ആണ്.. എല്ലാപാര്ടിക്കാരും തങ്ങള്‍ക്ക് ഭൂരിപക്ഷം ഉള്ള ഇടങ്ങളില്‍ തിണ്ണമിടുക്ക് കാണിക്കുന്നു!! കണ്ണൂരിന്റെ ഈ പാരമ്പര്യം അപമാനകരം ആണ്....



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at October 26, 2010 2:18 PM

7. പ്രദീപ്‌ has left a new comment on your post "A. Aiyyappan അഥവാ ഒരു ശല്യപ്പൻ?!":

പോങ്ങു ഭായി ഇന്നലെ ഞാന്‍ മുരളിയേട്ടനെ ( ബ്ലോഗ്ഗര്‍ ബിലാത്തിപട്ടണം) കാണാന്‍ ലണ്ടനില്‍ വന്നതാണ് . അദ്ദേഹം എന്നെയും കൂട്ടി ലണ്ടന്‍ സാഹിത്യ വേദിയുടെ ഒരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ കൊണ്ട് പോയി . ശരിക്കും എനിക്കതൊരു പുതിയ അനുഭവമായിരുന്നു . നാട്ടില്‍ നിന്ന് ഇങ്ങു ദൂരെ ദൂരെ , നമ്മുടെ നാടിനേയും ഭാഷയേയും ഒക്കെ ഭ്രാന്തമായി സ്നേഹിക്കുന്ന കുറച്ചു മനുഷ്യരുടെ ഒരു കൂട്ടായ്മ . അവരോടൊപ്പം കവി അയ്യപ്പനെ ( ഞാന്‍ ആദ്യമായാണ്‌ ഇങ്ങനെ ഒരു മനുഷ്യനെ പറ്റി കേള്‍ക്കുന്നത് - ക്ഷമിക്കുക ) അനുസ്മരിച്ചതിലും ഒരു നിമിഷം മൌനം ആചരിച്ചതിലും ഞാന്‍ സന്തുഷ്ടനാണ് . ഇവിടെ തിരക്കേറിയ ജീവിതത്തിനും ജോലിക്കുമിടയില്‍ ഒത്തുകൂടി ആ കവിയ്ക്കു ഇവര്‍ നല്‍കിയ ആദരവ് ,നമ്മുടെ നാട്ടിലെ "സാംസ്കാരിക" പ്രമാണിമാര്‍ നടത്തുന്ന ആചാര വെടിയേക്കാള്‍ സംതൃപ്തിയോടെ കവി ഉള്‍ക്കൊള്ളും .... നിങ്ങളുടെ സുഹൃത്തായ ആ കവിയെക്കുറിച്ച് ഇപ്പോള്‍ ഞാന്‍ കൂടുതല്‍ മനസ്സിലാക്കി വരുന്നതെയുള്ളു . ആ തെരുവിന്റെ കവിയെക്കുറിച്ച് ലേഖനം എഴുതി , നിങ്ങളുടെ ചിന്തകള്‍ പങ്കുവെക്കാന്‍ ബൂലോകത്തിലേക്ക് മടങ്ങി വന്നതില്‍
Hats off ......................



Posted by പ്രദീപ്‌ to പോങ്ങുമ്മൂടന്‍ at October 26, 2010 2:23 PM

8. അനാര്യന്‍ has left a new comment on your post "ആര്യന്‍ വംശമാഹാത്മ്യവും നമ്പൂതിരി ഫലിതങ്ങളും":

@നിസ്സഹായന്‍ :

കമന്റിനു നന്ദി. ആദ്യകാല നമ്പൂതിരി ഫലിതങ്ങള്‍ നമ്പൂതിരിമാരെ വലിയ ആക്ഷേപഹാസ്യക്കാരായി ചിത്രീകരിക്കുന്നവയാണ്. അത്തരം ഫലിതങ്ങള്‍ ധാരാളം എന്റെ കൈവശമുണ്ട്. എന്നാല്‍ പില്‍ക്കാലത്ത് SMS-ലൂടെയും മറ്റും പ്രചരിച്ച നമ്പൂതിരി ഫലിതങ്ങള്‍ ഒരു പരിഷ്കൃതസമൂഹത്തിന്റെ ഭാഗമായി ജീവിക്കാനുള്ള ഇക്കൂട്ടരുടെ കഴിവില്ലായ്മയെ ആണ് ചിത്രീകരിക്കുന്നത്. ഞാന്‍ ഉള്‍പ്പെടുത്തിയ ഫലിതങ്ങള്‍ ബോധപൂര്‍വം അത്തരത്തില്‍ ഉള്ളവയാണ്.

ജാതിവ്യവസ്ഥയ്ക്ക് ബദല്‍ ആധുനികത ആണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ആധുനിക-നാഗരിക സംസ്കാരത്തിനു മുന്‍പില്‍ പല സവര്‍ണ്ണജാടകളും സോപ്പുകുമിളകള്‍ പോലെ പോട്ടിപ്പോകുന്നതിനു ഞാന്‍ സാക്ഷിയായിട്ടുണ്ട്. കൊച്ചിനഗരത്തിലെ മെട്രോപൊളിറ്റന്‍ യുവതലമുറ നായന്മാരെ Dogger എന്നു വിളിച്ചു കേട്ടിട്ടുണ്ട്. "ബ്രാഹ്മണന്‍ means BRA മണക്കുന്നവന്‍" എന്ന ഫലിതവും കേട്ടിട്ടുണ്ട്. "ഞാന്‍ ബ്രാഹ്മണനാണ്" എന്നു മേനി പറഞ്ഞ സഹപ്രവര്‍ത്തകനോട്‌ "അപ്പോള്‍ താന്‍ അണ്ടര്‍വെയറിനു പകരം കോണകമാണോ ധരിക്കാറ്?" എന്നു ഞാന്‍ തിരിച്ചു ചോദിച്ചിട്ടുണ്ട്.

ചന്ദനക്കുറി തൊട്ട് മുല്ലപൂ ചൂടി കോളെജില്‍ വരുന്ന പെണ്‍കുട്ടിയെ "അമ്പലവാസി", "കാച്ചെണ്ണ" എന്നൊക്കെ വിളിച്ചു കളിയാക്കുന്ന ഒരു തലമുറ വളര്‍ന്നുവന്നുകഴിഞ്ഞു.



Posted by അനാര്യന്‍ to അനാര്യന്‍ at 26 October 2010 02:09

9. ente lokam has left a new comment on your post "ഇന്ത്യ, ഹിന്ദുസ്ഥാന്‍, ഭാരതം - ചില സ്വാതന്ത്ര്യ ദി...":

നന്മകള്‍ നേരുന്നു.നല്ലൊരു നാളേക്ക്.നല്ലൊരു
ഭാരതം എന്ന് പറയാന്‍ ധൈര്യം പോര.വെട്ടി
മുറിക്കാന്‍ കോടാലിയുമായി ഓടി നടക്കുക അല്ലെ
ഭ്രാന്തന്മാര്‍ ?



Posted by ente lokam to നീലത്താമരയും ലോകവും at October 26, 2010 2:10 AM

10. kARNOr (കാര്‍ന്നോര്) has left a new comment on your post "കൊടുങ്കാറ്റുകള്‍ കൊയ്‌ത് കയറ്റരുത്":

വിശ്വാസി ദൈവമല്ല.. “ദൈവവിശ്വാസി“ എന്നത് സ്വയം പ്രഖ്യാപനത്തിലുപരി മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടേണ്ടതാണ്. ഫലം കണ്ട് മരം നല്ലതോ ചീത്തയോ എന്ന് തിരിച്ചറിയണം. ലേബലുകള്‍ നമുക്ക് ഉപേക്ഷിക്കാം. വിഷക്കായ്കളും നല്ല പഴങ്ങളും നല്‍കുന്ന മരങ്ങള്‍ ഒരേ മണ്ണില്‍ ഒരേ വളവും വെള്ളവും എടുത്ത് ഒരേ സൂര്യപ്രകാശത്തില്‍ വളരുന്നു.. എല്ലാ ‘വിശ്വാസികളും’ നല്ലവരല്ല, എല്ലാ ‘അവിശ്വാസികളും’ ചീത്തയുമല്ല.



Posted by kARNOr (കാര്‍ന്നോര്) to വര്‍ക്കേഴ്സ് ഫോറം at October 26, 2010 2:38 PM

Reply via email to