1. BorN has left a new comment on your post "കണ്ണൂരിന്റെ പാരമ്പര്യം കാത്തു":

തിരുവനന്തപുരത്തെ ഒരു മുസ്‌ലിം പത്രപ്രവര്‍ത്തകനുണ്ടായ അനുഭവം ഇതിനേക്കാൾ ഭീകരമാണ്. വീടു വാടകക്കെടുക്കാൻ അഡ്വാന്‍സ് തുകയുമായി ബ്രോക്കറോടൊപ്പം ചെന്ന ഇയാൾ വാടകചീട്ടെഴുതാൻ തന്റെ വിലാസം കൊടുത്തു. മുസ്‌ലിം പേര് കണ്ടപ്പോൾ വീട്ടമ്മ അകത്തുപോയി ഭര്‍ത്താവിന് ഫോൺ ചെയ്തശേഷം വന്നുപറഞ്ഞു: “മറ്റൊരാളോട് ചേട്ടന് കുറച്ച് മുമ്പ് അഡ്വാന്‍സ് വാങ്ങി. ക്ഷമിക്കണം.“ കൂടുതൽ തര്‍ക്കത്തിന് നില്ക്കാതെ പുറത്തിറങ്ങിയ പത്രപ്രവര്‍ത്തകൻ രണ്ടുദിവസത്തിന് ശേഷം ബ്രോക്കറെ കൊണ്ട് അന്വേഷിപ്പിച്ചപ്പോൾ വീട് ആര്‍ക്കും നല്‍കിയിട്ടില്ലെന്നും മുസ്‌ലിം പേരുകാരനായതിനാലാണ് വീടുകിട്ടാതിരുന്നതെന്നും മനസിലായി.

കേരളത്തിൽ വര്‍ഗീയ വിഷം ചീറ്റാൻ ഒരു ‘സാമ്ന’യും ‘സന്ദേശും’ ഇല്ലെന്നും കേരളം പ്രബുദ്ധവും സാംസ്‌കാരിക സമ്പന്നവുമാണെന്നും നാം മേനി നടിച്ചിരുന്നു. മുംബൈയിലും ഗുജറാത്തിലും ‘സാമ്ന’യും ‘സന്ദേശും’ ചെയ്യുന്ന ജോലി കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ അവരേക്കാൾ ഭംഗിയായി ചെയ്യുന്നുണ്ടെന്നതാണ് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. മുസ്‌ലിംകൾ‌ക്കെതിരായി വാര്‍ത്തകൾ ചമക്കുകയും മുസ്‌ലിംകള്‍ക്ക് അനുകൂലമായ വാര്‍ത്തകൾ മൂലക്കൊതുക്കുകയോ തമസ്‌കരിക്കുകയോ ചെയ്യുകയും ചെയ്യുന്ന പ്രവണത ഇന്ന് സാധാരണമാണ്. ലൌ ജിഹാദും ലറ്റർ ബോംബും പോലെ കെട്ടിച്ചമച്ച ഒട്ടേറെ വിവാദങ്ങൾ കത്തിച്ചുവിട്ട മാധ്യമങ്ങൾ സത്യാവസ്ഥ പുറത്തുവന്നപ്പോൾ മൗനം പാലിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് നവജനാധിപത്യ പ്രസ്ഥാനം സംഘടിപ്പിച്ച മുസലിംകൾ അന്യരല്ല എന്ന കൂട്ടായ്മയോട് മാധ്യമ പ്രവര്‍ത്തകരും സാംസ്‌കാരിക പ്രച്ഛന്ന വേഷധാരികളും സ്വീകരിച്ച നിലപാട് ഉദാഹരണം. പരിപാടിയെ കുറിച്ചുള്ള പത്രസമ്മേളനത്തിൽ മാധ്യമപ്രവര്‍ത്തകർ ഉന്നയിച്ച പ്രധാന ചോദ്യങ്ങൾ നിങ്ങള്‍ക്ക് പിന്നില് ആരാണ്, എവിടെ നിന്ന് ഫണ്ട് വരുന്നു, മുസ്‌ലിംകൾ അന്യരല്ല എന്ന പ്രമേയം സ്വീകരിച്ചത് കുഴപ്പമുണ്ടാക്കനല്ലേ, പൊലീസ് ചോദ്യം ചെയ്ത പത്രാധിപരെ എന്തിന് ക്ഷണിച്ചു എന്നിങ്ങനെയായിരുന്നു. മുസ്‌ലിം തീവ്രവാദികള്‍ക്ക് മാന്യത നല്‍കാനാണ് പരിപാടിയെന്ന് പത്രപ്രവര്‍ത്തകരിൽ പലരും മുന്‍വിധിയോടെ പ്രവചിക്കുകയും ചെയ്തു.



Posted by BorN to ശിഥില ചിന്തകള്‍ at October 26, 2010 9:30 PM

2. mini//മിനി has left a new comment on your post "വരൂ...... ബസ്സിൽ നിന്ന് ബ്ലോഗിലേക്ക്!!!":

ഇപ്പോഴാണ് കാര്യം മനസ്സിലായത്; ഈ ബസ്സാണ് കൊഴപ്പമെല്ലാം ഉണ്ടാക്കുന്നത്. ഇനി പുത്തൻ ബസ്സിൽ കയറി കമന്റുകയില്ല. അങ്ങനെ ഈ ട്രാഫിക്ക് ബ്ലോക്ക് ഒഴിവാക്കും.



Posted by mini//മിനി to അവിയൽ..! at October 26, 2010 10:18 AM

3. മോഹനം has left a new comment on your post "വരൂ...... ബസ്സിൽ നിന്ന് ബ്ലോഗിലേക്ക്!!!":

ബ്ലോഗ് തന്നെ നല്ലത്, ബസ്സ് ചുമ്മാ അടികൂടാന്‍ മാത്രം.



Posted by മോഹനം to അവിയൽ..! at October 26, 2010 10:14 AM

4. Rammohan Paliyath has left a new comment on your post "അപ്പം കൊണ്ടു മാത്രമല്ല":

അപ്പം കൊണ്ടല്ലാതെ അതു പറഞ്ഞവന്റെ അപ്പനുപോലും ജീവിക്കാനാവില്ലെന്ന് സത്യം സത്യമായിട്ടും ഞാൻ നിന്നോടു പറയുന്നു.



Posted by Rammohan Paliyath to വെള്ളെഴുത്ത് at October 26, 2010 10:44 PM

5. S Varghese has left a new comment on your post "സദ്ദാമിന്റെ രാസായുധങ്ങൾ!!!!":

cool one
nice to read after a short break



Posted by S Varghese to എന്റെ കഥകള്‍ at October 26, 2010 10:25 AM

6. Rammohan Paliyath has left a new comment on your post "അപ്പം കൊണ്ടു മാത്രമല്ല":

അപ്പം കൊണ്ടല്ലാതെ അതു പറഞ്ഞവന്റെ അപ്പനുപോലും ജീവിക്കാനാവില്ലെന്ന് സത്യം സത്യമായിട്ടും ഞാൻ നിന്നോടു പറയുന്നു.



Posted by Rammohan Paliyath to വെള്ളെഴുത്ത് at October 26, 2010 10:42 PM

7. ഒരു നുറുങ്ങ് has left a new comment on your post "കണ്ണൂരിന്റെ പാരമ്പര്യം കാത്തു":

നാളത്തെ ഫലപ്രഖ്യാപനം വരെ കാത്തിരിക്കാന്‍ ക്ഷമയില്ലാതെ എഴുതിപ്പോയതാവുമല്ലേ.. ശ്മശാനങ്ങളില്‍ അന്ത്യവിശ്രമം കൊള്ളുന്നവരും മറുനാടന്‍സുകാരുമൊക്കെ അദൃശ്യ വോട്ടുകള്‍ മൊത്തമായും ചില്ലരയായും ചെയ്തു എന്ന അത്യപൂര്‍വ ബഹുമതി കൂടിയുണ്ട് ഈ തെരഞ്ഞെടുപ്പിന്‍..!!



Posted by ഒരു നുറുങ്ങ് to ശിഥില ചിന്തകള്‍ at October 26, 2010 9:18 PM

8. rajeevam has left a new comment on your post "തിരുത്തി എഴുതേണ്ട ഒരു കവിത....":

nice



Posted by rajeevam to മഴ at October 25, 2010 12:48 PM

9. jayanEvoor has left a new comment on your post "വരൂ...... ബസ്സിൽ നിന്ന് ബ്ലോഗിലേക്ക്!!!":

ജുനൈദ്

കറക്റ്റ്!
ആളുകൾ കുഴി മടിയന്മാരായിരിക്കുന്നു!

കൊച്ചു കൊച്ചീച്ചി
ഉം. നല്ല കാര്യം!
അപ്പോ ഇവിടെയൊക്കെത്തന്നെ കാണുമല്ലോ!

മനോരാജ്
പിൻ തുണയ്ക്കു നന്ദി!
നമുക്കൊന്നു ശ്രമിക്കാം!

ഷാജി ഖത്തർ
സന്തോഷം.
തൊഴിൽ സംബന്ധമായും, കുടുംബപരമായും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് തീർച്ചയായും മനസ്സിലാക്കാവുന്നതാണ്. എന്നാൽ ഇതൊന്നുമില്ലെങ്കിലും സമയം കളയാൻ മെനക്കെടാതിരിക്കാൻ നമുക്കാവില്ലേ!? ആവും എന്നു തന്നെ ഞാൻ കരുതുന്നു.

നിരക്ഷരൻ
ഞാൻ ധന്യനായി!
താങ്കളെപ്പോലെ ബ്ലോഗിലും ബസ്സിലും അറിയപ്പെടുന്ന ഒരാൾ ഇവിടെ വന്ന് ഇങ്ങനെ പറയാൻ തയ്യാറായതിൽ നിറഞ്ഞ നന്ദി!

നമുക്കു ശേഷവും മലയാളം ബ്ലോഗും ബ്ലോഗർമാരും നിലനിൽക്കട്ടെ, നമ്മളെക്കാൾ പുഷ്ടിയോടെ!

ഭാഷയ്ക്കും, സാഹിത്യത്തിനും, സമൂഹത്തിനും, മലയാള മണ്ണിനും നമുക്കു ചെയ്യാവുന്ന ഏറ്റവും വലിയ സംഭാവനയാകും അത്!



Posted by jayanEvoor to അവിയൽ..! at October 26, 2010 10:12 AM

10. ലാസ് വെഗാസ് വെര്‍ഗ് has left a new comment on your post "മധുരിക്കും  ഓര്‍മ്മകള്‍ ***********പഴയ ഓര്‍മ്മകള്‍...":

avar onnum paranju kanillaaa......
mikkavarum caril vechu enthenkilum pravarthichu kanum



Posted by ലാസ് വെഗാസ് വെര്‍ഗ് to ലാസ് വെഗാസ് വെര്‍ഗ് at October 26, 2010 9:54 PM

11. കലാം has left a new comment on your post "കവിയേ.. ശവമേ..":

വായനകള്‍ക്ക് നന്ദി.
കവിത വിട്ടു കഥയിലേക്ക്‌ തിരിയാന്‍ തുടങ്ങിയതാണ്.
മനസ്സിലുള്ള ഒരു കഥ എഴുതാന്‍ മടിച്ചു മടിച്ചു നില്‍ക്കുന്നു...

ഈ കവിത പക്ഷെ, എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല.



Posted by കലാം to മരുപ്പൂക്കള്‍ at October 26, 2010 8:26 PM

12. ജയിംസ് സണ്ണി പാറ്റൂര്‍ has left a new comment on your post "ദശാസന്ധി":

മികച്ച കഥ



Posted by ജയിംസ് സണ്ണി പാറ്റൂര്‍ to ചാമ്പല്‍ at October 26, 2010 10:34 AM

13. BorN has left a new comment on your post "കണ്ണൂരിന്റെ പാരമ്പര്യം കാത്തു":

വര്‍ഷങ്ങള്‍ക്ക് മുമ്പ് മലപ്പുറം ജില്ലയിലെ ഒരു സര്‍ക്കാർ സ്‌കൂളിൽ ഉണ്ടായ ഒരു സംഭവമാണ്: എസ്.എസ്.എൽ.സി പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അധ്യാപികയുടെ ബാഗിൽ നിന്ന് കുറച്ചു പണം മോഷണം പോയി. അധ്യാപിക മോഹാലസ്യപ്പെട്ടു. സഹപ്രവര്‍ത്തകരാരും അധ്യാപികയെ ആശ്വസിപ്പിക്കാനോ പ്രശ്‌നത്തിലിടപെടാനോ തയാറായില്ല. ഇതുകണ്ട ഒരധ്യാപകൻ സ്വന്തം നിലക്ക് അന്വേഷണം നടത്തി പണം വീണ്ടെടുത്തു. അല്ലറ ചില്ലറ മോഷണങ്ങൾ ശീലമാക്കിയ ഒരുകീഴ് ജീവനക്കാരന്റെ വിക്രിയയായിരുന്നു. തുടര്‍ന്ന് പ്രതിസന്ധി ഘട്ടത്തിൽ നിഷ്‌ക്രിയത്വം പാലിച്ച സഹപ്രവര്‍ത്തകരുടെ നിലപാടിനെ വിമര്‍ശിച്ച് അധ്യാപകൻ സംസാരിച്ചു. ഇതിൽ പ്രകോപിതയായ ഒരധ്യാപികയുടെ പ്രതികരണമിതായിരുന്നു. ”മക്കനയിട്ടവളുടെ കണ്ണീരുകണ്ടപ്പം കാക്കാക്ക് പൊള്ളിയത് കണ്ടില്ലേ”. അധ്യാപകന്റെ പേരിന് ഒരു മുസ്‌ലിം സാമ്യമുണ്ടെന്നല്ലാതെ മുസ്‌ലിമായിരുന്നില്ല. ഈഴവ സമുദായത്തിൽ ജനിച്ചെങ്കിലും മതരഹിത ജീവിതം നയിക്കുന്നയാളായിരുന്നു. കുരുന്നുമനസുകളിൽ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിത്തുപാകേണ്ട അധ്യാപിക ഈ രീതിയിൽ സംസാരിച്ചെന്നറിഞ്ഞപ്പോൾ നെഞ്ചിലൊരു വിങ്ങലുണ്ടായി. ഇന്നതൊരു മരവിപ്പായി മാറിയിരിക്കുന്നു.



Posted by BorN to ശിഥില ചിന്തകള്‍ at October 26, 2010 9:29 PM

14. faisu madeena has left a new comment on your post "വരൂ...... ബസ്സിൽ നിന്ന് ബ്ലോഗിലേക്ക്!!!":

ജയന്‍ ചേട്ടാ ...ഞാന്‍ ഇനി ബ്ലോഗില്‍ സജീവമാകും കേട്ടോ ..ഇങ്ങള് പറഞ്ഞാല്‍ എനിക്ക് എനിക്ക് വേറെ മാര്‍ഗമില്ല ..എന്നാലും നിങ്ങള്‍ എന്റെ രണ്ടാമത്തെ പോസ്റ്റ്‌ വായിക്കാന്‍ വരാത്തതിനാല്‍ ഞാന്‍ നിങ്ങളോട് മിണ്ടൂല ..



Posted by faisu madeena to അവിയൽ..! at October 26, 2010 11:08 AM

15. Fazil has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

@അനന്തം അജ്ഞാതം അവര്‍ണ്ണനീയം,

താങ്കള്‍ ആദ്യം പറഞ്ഞത്.

അനന്തം അജ്ഞാതം അവര്‍ണ്ണനീയം said...
ഒരേ പദങ്ങള്‍ ഉപയോഗിക്കുന്ന രണ്ടു വചനത്തില്‍ വെത്യസ്ഥ ആശയം ഉണ്ടാകുന്നത് വൈരുദ്ദ്യമല്ലേ !


താങ്കള്‍ രണ്ടാമത് പറഞ്ഞത്.

അനന്തം അജ്ഞാതം അവര്‍ണ്ണനീയം said...
സാധാരണ ഗതിയില്‍ വാചകത്തില്‍ നിന്ന്,അതിന്റെ ആശയത്തില്‍ നിന്ന് അതിന്റെ പാശ്ചാത്തലം മനസ്സിലാകുകയാണ് ചെയ്യാറുള്ളത്.


മൂനാമത് ചിന്തിച്ചാല്‍ ഒരു paragraph ഇല്‍ നിന്ന് പശ്ചാത്തലം കണ്ടെത്തുന്നതാണ് കുറച്ചു കൂടി ഉചിതം എന്ന് മനസ്സിലാകും.

അനന്തം അജ്ഞാതം അവര്‍ണ്ണനീയം said...
എന്നാല്‍,ഇക്കാര്യത്തില്‍ ഞാനും ആവശ്യപ്പെടുന്നത് അത് തന്നെയാണ്,ആ വചനത്തില്‍ പറയുന്ന സന്ദര്‍ഭത്തില്‍ നിന്ന് തന്നെ വ്യാഖ്യാനിക്കണം.


സന്ദര്‍ഭവും വിശദീകരണവും ഇവിടെ വായിക്കാം. ഇവിടെ താങ്കള്‍ക്കു തോന്നിയ വൈരുദ്ധ്യം എന്താണെന്ന് മനസ്സിലായില്ല.



Posted by Fazil to സംവാദം at October 26, 2010 9:55 AM

16. സന്ദേഹി-cinic നിങ്ങളുടെ പോസ്റ്റ് "ജമാഅത്തും ജനകീയമുന്നണിയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജമാ-അത്തിന്റെ രാഷ്ട്രീയകളികൾ വായിക്കുക http://www.maudoodism.blogspot.com/



സന്ദേഹി-cinic , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ഒക്ടോബര്‍ 26 11:18 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

17. രശ്മി മേനോന്‍ has left a new comment on your post "A. Aiyyappan അഥവാ ഒരു ശല്യപ്പൻ?!":

" ചത്തു എന്ന പ്രയോഗം പലരിലും അലോസരമുണ്ടാക്കിയേക്കാം. എന്നാൽ അയ്യപ്പനെ അടുത്തറിയുന്നവർക്ക് ആ പ്രയോഗത്തിൽ അനാദരവിന്റെ അരുചി അനുഭവപ്പെടില്ല. അവർക്കറിയാം അയ്യപ്പന് ചാവനല്ലാതെ ദിംവഗതനാവാനോ നാടുനീങ്ങാനോ സമാധിയാവാനോ കാലംപൂകാനോ കാലയവനികയ്ക്കുള്ളിൽ ഒളിക്കാനോ ഒർമ്മയോ ചരിത്രമോ ആവാനോ എന്തിന് മരിക്കാൻ പോലുമോ കഴിയുമായിരുന്നില്ലെന്ന്!"

ഇത്രയും മതിയാകും സാധാരണക്കാരനായ ഒരാള്‍ക്ക് അയ്യപ്പനെ കുറിച്ച് എന്തെങ്കിലുമൊക്കെ മനസ്സിലാക്കാന്‍.... ഞാനും ഹരിയും തമ്മിലുള്ള ഒരു സൌഹൃദ ഭാഷണത്തിനിടയിലാണ് എ.അയ്യപ്പന്‍ എന്ന തന്റെ അയ്യപ്പന്മാമയെക്കുറിച്ച് ഒരുനാള്‍ ഹരി പറയുന്നത്.. ശ്രീ അയ്യപ്പനെ കുറിച്ച് അതുവരെ ഒന്നും തന്നെ ബോധമന്ധലത്തില്‍ ഇല്ലാതിരുന്ന, കവിതകളെ സ്നേഹിച്ചിരുന്നുവെങ്കിലും എല്ലാ കവികളെയും കവിതകളെയും പറ്റി യാതൊരു ജ്ഞാനവുമില്ലാത്ത ഞാന്‍ വളരെ അത്ഭുതത്തോടെയാണ്‌ ഹരിയുടെ വാക്കുകളെ കേട്ടത്, ശ്രീ നട്ടപ്പിരാന്തന്‍ പറഞ്ഞതുപോലെ " ഹരിയുടെ വലിയ ശരീരത്തില്‍, അതിനെക്കാള്‍ വലിയതും സ്നേഹം തുളുമ്പുന്നതുമായ ഒരു ഹൃദയമാണുള്ളതെന്ന്" പല അവസ്ഥകളില്‍ എന്നതുപോലെ അന്നും വീണ്ടും എനിക്ക് മനസ്സിലാക്കാനാവുമായിരുന്നു. അങ്ങനെയാണ് നെറ്റില്‍ നിന്നും ആ കവിതകളൊക്കെ ഞാന്‍ ആദ്യമായി കേള്‍ക്കുന്നതും .
പക്ഷെ ഇന്നു കവി ശ്രീ അയ്യപ്പന്‍ മരിച്ചപ്പോള്‍ ചാനലുകളും പത്രങ്ങളും മിത്രങ്ങളും എന്തിന് നമ്മുടെ സംസ്കാരികവകുപ്പും നല്‍കിയ ഭിന്നരീതികളിലുള്ള ആഘോഷങ്ങള്‍ അദ്ദേഹത്തിന് നല്‍കിയ നാണംകെട്ട അന്ത്യോപചാരത്തിന് വെളിച്ചം നല്‍കാനായി ഹരിയുടെ പോസ്റ്റിന്... അഭിനന്ദനങ്ങള്‍ !
അയ്യപ്പൻ സമൂഹത്തിനായിരുന്നോ സമൂഹം അയ്യപ്പനായിരുന്നോ ശല്യമായിരുന്നത്? ഹരിയുടെ ഈ ചോദ്യത്തിന് സമൂഹം ശ്രീ അയ്യപ്പനു ശല്യവും എന്തിന് ഇന്നു അദ്ദേഹത്തിന്റെ അത്മാവിനുപോലും ശല്യമായിതീര്‍ന്നു, എന്ന് ഞാന്‍ ഉത്തരം പറയുന്നു.



Posted by രശ്മി മേനോന്‍ to പോങ്ങുമ്മൂടന്‍ at October 26, 2010 9:36 PM

18. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "'നവ' ഭാരതസ്ത്രീതന്‍ 'ഭാവ'ശുദ്ധി!!!":

ഞാനൊരു ലംബോര്‍ഗിനി വാങ്ങിക്കാന് തീരുമാനിച്ചു



Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to പോങ്ങുമ്മൂടന്‍ at October 26, 2010 11:32 PM

19. chithrakaran:ചിത്രകാരന്‍ has left a new comment on your post "കാശ്മീരും അരുന്ധതി റോയിയുടെ സ്വാതന്ത്ര്യവും":

ലോകം മുഴുവന്‍ ഇസ്ലാമിക തീവ്രവാദം കയറ്റുമതി ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിദേശരാജ്യം മതപരമായും രാഷ്ട്രീയപരമായും അക്രമപ്രേരണയാലും ഇടപെട്ടുകൊണ്ടിരിക്കുന്ന കാശ്മീരില്‍ ജനത്തിന് സ്വൈര്യജീവിതമുണ്ടാക്കാന്‍ സര്‍ക്കാരിന് നല്ല കഷ്ടപ്പാടുണ്ടായിരിക്കും. കുറെ സൈനികരുടേയും, പൌരന്മാരുടേയും ചോര ഒഴുക്കേണ്ടിവരും.ചീത്തപ്പേരും കേള്‍ക്കേണ്ടതായിവരും. അതില്‍ ക്ഷുഭിതരാകാതെ, പരമാവധി സംയമനത്തോടെ ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യവും പുനസ്ഥാപിക്കുക എന്നതാണ് ഒരേയൊരു വഴി.



Posted by chithrakaran:ചിത്രകാരന്‍ to comment jar: കമന്റു ഭരണി at October 26, 2010 10:24 PM

20. Bindhu Unny has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം അവസാന ഖണ്ഡം":

വായിക്കാന്‍ വൈകി. ഉഗ്രന്‍ വിവരണം. :)



Posted by Bindhu Unny to നന്ദപര്‍വ്വം at October 26, 2010 11:00 PM

21. KK Alikoya has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

യരല‌വ said...
"ഈ ചോദ്യത്തിന്നാധാരമായ 'വസ്തുതകള്‍' എവിടെ നിന്ന് കിട്ടി?" -

'എന്നാൽ പിശാച്‌ അവരെ അതിൽ നിന്ന്‌ വ്യതിചലിപ്പിച്ചു. അവർ ഇരുവരും അനുഭവിച്ചിരുന്നതിൽ ( സൌഭാഗ്യം ) നിന്ന്‌ അവരെ പുറം തള്ളുകയും ചെയ്തു. നാം ( അവരോട്‌ ) പറഞ്ഞു: നിങ്ങൾ ഇറങ്ങിപ്പോകൂ. നിങ്ങളിൽ ചിലർ ചിലർക്ക്‌ ശത്രുക്കളാകുന്നു. നിങ്ങൾക്ക്‌ ഭൂമിയിൽ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും.(ഖുര്‍‌ആന്‍ അധ്യയം 2 സൂക്തം 36.)

"ദൈവം ഏറെ വിലമതിക്കുന്നതെന്ന് ചിലര്‍ വിശ്വസിക്കുന്ന മനുഷ്യര്‍ക്ക് നേരെയാണ് , അവരെ വഴിതെറ്റിക്കാനാണ് ഈ വിമതന്റെ പോക്കെന്ന് ദൈവത്തിന് അന്ന് മനസ്സിലായിരുന്നില്ല എന്നുള്ളത് ആശ്ചര്യകരം തന്നെ."

= ഈ വിതണ്ഡവാദത്തിന്റെ തെളിവ് മേല്‍ സൂക്തത്തിലുണ്ടെന്നോ? അത് അതിലേറെ ആശ്ചര്യകരം!!!!



Posted by KK Alikoya to സംവാദം at October 26, 2010 9:10 AM

22. നിരക്ഷരന്‍ has left a new comment on your post "വരൂ...... ബസ്സിൽ നിന്ന് ബ്ലോഗിലേക്ക്!!!":

നന്നായി ഡോക്‍ടര്‍...
ഞാനിത് ഒരു ആഹ്വാഹമായിട്ടെടുക്കുന്നു. ആരെങ്കിലും ചെവിക്ക് പിടിച്ച് തിരികെ ബ്ലോഗിലേക്ക് കൊണ്ടുവരേണ്ടതുണ്ടായിരുന്നു.

മാസത്തില്‍ 5 യാത്രാവിവരണങ്ങള്‍ വരെ കുറിച്ചിരുന്ന എനിക്കിപ്പോള്‍ മാസത്തില്‍ 1 എന്ന കണക്കിനേ പറ്റുന്നുള്ളൂ. എന്റെ തന്നെ മറ്റ് ബ്ലോഗുകളില്‍ മാസത്തില്‍ ഒന്നുപോലും പറ്റുന്നില്ല. കാരണം ബസ്സ് തന്നെ. ഫേസ് ബുക്കിന് ഞാന്‍ 2 ദിവസം മുന്നേ താല്‍ക്കാലികമായി വിരാമമിട്ടു. ഇപ്പോള്‍ ദിവസത്തില്‍ ഒരു പ്രാവശ്യം അതില്‍ കയറി റിക്വസ്റ്റുകള്‍ അപ്രൂവ് ചെയ്യുന്നെന്ന് മാത്രം. ബസ്സില്‍ നിന്ന് രക്ഷപെടണമെന്ന് കരുതിയിട്ട് കുറേ ആരെങ്കിലും ദിവസം 3 ബസ്സ് വരെ ഇറക്കുന്ന അവസ്ഥയിലേക്ക് അത് വളര്‍ന്ന് വരുകയാണുണ്ടായത്. ഗൂഗിളിനെത്തന്നെ പറഞ്ഞാല്‍ മതിയല്ലോ ?

എന്തായാലും ഞാന്‍ ബസ്സ് കുറക്കുന്നു. അഥവാ ബസ്സ് ഇട്ടാലും തുടര്‍ കമന്റുകളുമായി അവിടെക്കിടന്ന് കറങ്ങില്ല. ഡോക്‍ടറുടെ ഈ ബസ്സിന്റെ ലിങ്ക് പ്രദര്‍ശിപ്പിച്ചുകൊണ്ട് ഒരു ബസ്സിറക്കി അതില്‍ ഇക്കാര്യമൊക്കെ വിശദമാക്കിക്കൊണ്ട് പതുക്കെപ്പതുക്കെ ബസ്സില്‍ നിന്ന് പിന്‍‌വാങ്ങുന്നു.



Posted by നിരക്ഷരന്‍ to അവിയൽ..! at October 26, 2010 9:55 AM

23. Fazil has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

യുക്തി said...
ഫസില്‍ പറയുന്നു....ഇത് derive ചെയ്തത് Quantum superposition എന്ന Quantum Mechanics തിയറിയില്‍നിന്നാണ്.
:
എന്താണ് Quantum superposition;-
:
ഇനി ക്വാണ്ടം മെക്കാനിക്സ് എന്തെന്നു നേക്കാം...


പ്രിയ യുക്തി, അപ്പോള്‍ Quantum superposition എന്നത് ഒരു Quantum Mechanics തിയറിയല്ല എന്നാണോ താങ്കള്‍ പറയുന്നത്? എങ്കില്‍ താങ്കള്‍ Quantum superposition ന്‍റെ definition എടുത്ത സ്ഥലത്ത് അതുകഴിഞ്ഞ് വരുന്ന paragraph കൂടി ഒന്ന് വായിക്കുക. അതിന്‍റെ തലക്കെട്ട്‌ "The Superposition principle of quantum mechanics" എന്നാണ്.

യുക്തി said...
താങ്കള്‍ സങ്കീര്‍ണ്ണവല്‍ക്കരിച്ച് കുഴപ്പമുണ്ടക്കുന്തോറും ഞാന്‍ ലളിതവല്‍ക്കരിച്ച് വ്യക്തത ന്‍ല്ലനിര്‍ത്തും.താങ്കളുടേത് മതത്തിന്റെ രീതി എന്റെതോ ശസ്ത്രത്തിന്റേതും.


എന്നിട്ട് താങ്കള്‍ ഇതുവരെ എന്‍റെ ചോദ്യം ശാസ്ത്രീയമായി വിശദീകരിചില്ലല്ലോ. താങ്കള്‍ക്കു സങ്കീര്‍ണ്ണമായി തോനുനെങ്കില്‍ താങ്കള്‍ അത് ശാസ്ത്രീയമായി പഠിക്കാന്‍ ശ്രമിച്ചില്ല എന്നര്‍ത്ഥം. ഞങ്ങള്‍ ശാസ്ത്രവാദികള്‍ എന്ന് വീമ്പുപറയുന്ന മിക്ക യുക്തിവാദികളുടെയും പ്രശ്നവും ഇതുതന്നെ.

യുക്തി said...
പ്രിയ ഫാസിലെ വളരെ ശ്രദ്ധയോടു പ്രസിദ്ധ തത്വചിന്തകനായ Immanuel Kant പറഞ്ഞതു മനസ്സിലാക്കുക “ശസ്ത്രത്തെയും തത്വചിന്തയെയും കൂട്ടികുഴക്കരുത് "


ശാസ്ത്രീയമായി ചിന്ത എന്നത് നിലനില്‍കുമോ എന്ന് പരിശോധിക്കുകയാണ് ഞാന്‍ ചെയ്തത്. അതെങ്ങനെ ശസ്ത്രത്തെയും തത്വചിന്തയെയും കൂട്ടികുഴക്കലാകും. ഞാന്‍ പറഞ്ഞത് ശാസ്ത്രമാണ്, തത്വചിന്തയല്ല. അതെല്ലാം എന്നെക്കൂടാതെ ആധികാരികമായി ആരൊക്കെ ചര്‍ച്ചചെയ്യുന്നു എന്ന് ലിങ്ക് സഹിതം നല്‍കിയിരുന്നല്ലോ. Immanuel Kant പറഞ്ഞതെന്താണെന്ന് താങ്കള്‍ക്ക് പിടികിട്ടിയില്ല എന്നര്‍ത്ഥം.

എന്‍റെ നിസ്സാരമായ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഇത്രക്കൊക്കെ ബുദ്ധിമുട്ടാണോ യുക്തി? അതോ സ്വയം ചിന്തിക്കാന്‍ കഴിവുണ്ടോ എന്ന കാര്യത്തില്‍ താങ്കള്‍ക്കു സ്വന്തമായൊരു നിലപാടില്ലേ?



Posted by Fazil to സംവാദം at October 26, 2010 10:50 AM

Reply via email to