1. CKLatheef നിങ്ങളുടെ പോസ്റ്റ് "വികസനമുന്നണി പരാജയപ്പെടുത്തപ്പെട്ട വിധം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയാത്തത്. പ്രതീക്ഷ വളരെ ഉയരത്തിലായതുകൊണ്ടാണോ. അതല്ല; ബന്ധപ്പെട്ടവര്‍ തിരുത്തേണ്ട ഒരു പാട് കാര്യങ്ങള്‍ ഇനിയും അവശേഷിക്കുന്നത് കൊണ്ടാണോ എന്ന ചര്‍ചയൊക്കെ ബന്ധപ്പെട്ട ബോഡികള്‍ നടത്തും. അതിന്റെ ഒരു തനിപകര്‍പ്പ് ഇത്തരം ഒരു തുറന്ന സ്ഥലത്ത് അപ്രസക്തമാണല്ലോ. അതിന് സഹായകമാകുന്ന ചില വിവരങ്ങള്‍ ഉള്‍കൊള്ളിക്കുകയും അതുപോലെ അവാസ്തവമായ പ്രസ്താവനകളിലൂടെ ഉല്‍ബുദ്ധമായ ഒരു കൂട്ടം വോട്ടര്‍മാരെ (എല്ലാ വോട്ടര്‍മാരും ഒരര്‍ഥത്തില്‍
ഉല്‍ബുദ്ധമാണ്, അവര്‍ക്കാവശ്യം ആരെയാണ് എന്ന് തീരുമാനിക്കുന്ന കാര്യത്തില്‍) കൊച്ചാക്കുകയും ചെയ്യുന്നതിനെതിരെയുള്ള ഒരു പ്രതികരണം കൂടിയാണ് ഈ പോസ്റ്റ്. ഇത് എന്റെ ആദ്യ പോസ്റ്റിന്റെ തുടര്‍ചയുമാണ്.

ഇവിടെ വോട്ടര്‍മാരായ പൊതുജനത്തെ ആക്ഷേപിക്കുകയില്ല. തങ്ങള്‍ക്ക് വോട്ട്‌ചെയ്യാത്തവരൊക്കെ കള്ളിനോ പണത്തിനോ വര്‍ഗീയതക്കോ വശംവദരായവരാണ് എന്ന് പറയുന്നതും തെറ്റാണ്. അവര്‍ക്ക് ഏതോ അര്‍ഥത്തില്‍ ബോധിച്ചവരെയാണ് അവര്‍ തെരഞ്ഞെടുക്കുന്നത്. അതിനെ സന്തോഷ പൂര്‍വം അവരെ കുറ്റം പറയാതെ അംഗീകരിക്കുക എന്നതാണ് ജനാധിപത്യ രീതി.

അതേ സമയം ശരിയാണ്, മുഴുവന്‍ വോട്ടര്‍മാരും ആകെ ദിര്‍ഘവീക്ഷത്തോടെ ചിന്തിച്ചത് നാടിന്റെ പുരോഗതിയും നിലനില്‍പ്പും നോക്കിയാണ് എന്നതും. കള്ളിനും പണത്തിനും ഒരു സ്വാധീവും ചെലുത്താനായില്ല എന്ന് നാട്ടില്‍ ജീവിക്കുന്ന ആര്‍ക്കും വാദമുണ്ടാവില്ല. തെറ്റിദ്ധാരണ പരത്താതെ എതിരാളിയെയും അവന്റെ പാര്‍ട്ടിയെയും കുറിച്ച് അസത്യം പ്രചരിപ്പിക്കാതെ നടന്ന ഒരു സാത്വിക തെരഞ്ഞെടുപ്പായിരുന്നു എന്നും ആര്‍ക്കും വാദമുണ്ടാകില്ല.

ഇതിനെയൊക്കെ ധാര്‍മികതകൊണ്ട് അതിജീവിക്കുക അല്‍പം പ്രയാസം തന്നെയാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. പണമിറക്കുമ്പോള്‍ അതിന് മറുപടിയായി പണവും ഡ്രസും അല്ലെങ്കില്‍ ഒരു കുപ്പികള്ളും എന്നതാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന തന്ത്രം. എന്നാല്‍ വികസനമുന്നണിക്ക് അത് കഴിയില്ല എന്നറിയുന്നത് അതിന്റെ എതിരാളികള്‍ക്ക് തന്നെയാണ്. സ്‌കോഡില്‍ വീട് കയറിയിറങ്ങുമ്പോള്‍ ഏതിരാളിയെയും പാര്‍ട്ടിയെയും ഒരിക്കലും താഴ്ത സംസാരിക്കരുതെന്ന തത്വമാണ് അവര്‍ പാലിച്ചത്. ജനങ്ങള്‍ക്ക് വ്യക്തിപരമായ എന്തെങ്കിലും നല്‍കുന്നതിന് പകരം നാടിന്റെ വികസനവും ഫണ്ടുകളുടെ സൂക്ഷമവും സത്യസന്ധവുമായ വിനിയോഗമാണ് അവര്‍ ജനങ്ങള്‍ക്ക് നല്‍കിയത്. (സ്വയം മാര്‍ക്കറ്റ് ചെയ്യാനുള്ള തന്ത്രങ്ങള്‍ അവര്‍ക്ക് അറിയാമായിരുന്നില്ല. അറിയുമെങ്കിലും തങ്ങള്‍ പിന്തുടരാന്‍ ഉദ്ദേശിക്കുന്ന ധാര്‍മികതക്ക് അവയില്‍ പലതും
നിരക്കുന്നതായിരുന്നില്ല.) എന്നിട്ടും അവരെ പലയിടത്തും അവരെ രണ്ടാം സ്ഥാനത്തെത്തിച്ച വോട്ടര്‍മാര്‍ കേരള രാഷ്ട്രീയത്തിലെ വമ്പിച്ച പ്രതീക്ഷയാണ്.



CKLatheef , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ഒക്ടോബര്‍ 30 2:31 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

2. ..naj has left a new comment on your post "അല്ലാഹുവും ലൈംഗിക സദാചാരവും !":

jabbar mash:..വരും തലമുറകള്‍ക്കോ ഉപദ്രവകരമാകാത്തതും പരമാവധി ഉപകാരപ്രദമാകുന്നതുമാണെങ്കില്‍ ആ പ്രവൃത്തിയെ നന്മയുടെ ഗണത്തിലും മറിച്ചാണെങ്കില്‍ തിന്മയുടെ ഗണത്തിലും ഉള്‍പ്പെടുത്താമെന്നു തോന്നുന്നു.
ഈ രണ്ടു സവിശേഷതകളും ഒരുമിച്ചു വരുന്നതാണു പ്രവൃത്തിയെങ്കില്‍ തുലാസില്‍ എങ്ങോട്ടു കനം തൂങ്ങുന്നു എന്നു നോക്കി നന്മ തിന്മ കണക്കാക്കാം ""
_________________________
ആരെയാണാവോ തൂകി നോക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ആരാണാവോ തൂക്കുക്കി നോക്കി കൊണ്ടിരിക്കുന്നത്.
ഒന്ന് പറഞ്ഞു തരിക. എങ്കില്‍ ആ വ്യക്തിയെ ഫോളോ ചെയ്യാം.



പുരോഗമനത്തിന്റെ മാതൃകാ സധാചാരങ്ങള്‍,
റഷ്യന്‍ സദാചാരം
അമേരിക്കന്‍ സദാചാരം
ബ്രിടീഷ് സദാചാരം
ഫിലിപ്പൈന്‍ സദാചാരം
ഫ്രാന്‍സ് സദാചാരം
തായ്ലണ്ട് സദാചാരം......
ഇങ്ങിനെ കുറെ സധാചാരങ്ങള്‍ ഈ യുക്തി വാദികള്‍ പറയുന്ന പുരോഗമനം
കാണിച്ചു തരുന്നുണ്ട്, (നമ്മുടെ ബ്ലോഗീ യുക്തിവാധികള്‍ക്ക് ലോകം എന്നത് അവരുടെ ഇട്ടാ വട്ടമാനല്ലോ, യുക്തി എന്നത് ഞമ്മന്റെ ചുറ്റും കാണുന്നതും"
ഒന്ന് കണ്ണ് തുറന്നു നോക്കൂ മാഷേ, (അവിടേക്ക് പോയില്ലെങ്കിലും ഈ നെറ്റ് തന്നെ ധാരാളം ഈ പുരോഗമന സദാചാര സംസ്കാരം അറിയാന്‍ !)
എന്നീട്ടു മുസ്ലീം സംസ്കാരത്തെ കുറിച്ച് പറയു. ഒരു പ്രസിദ്ധീകരണങ്ങളില്‍ പോലും സ്ത്രീയുടെ നഗ്നത വരാന്‍ മുസ്ലീം പ്രദേശങ്ങളിലെ നിയമ അനുവദിക്കുന്നില്ല.) കേരളത്തിലെ മസാല ചിത്രങ്ങളിലെ പോസ്റ്റു പോലും ഈ പറയുന്ന പ്രദേശങ്ങളില്‍ കാണാന്‍ കഴിയില്ല. പിന്നെ സധാചാരത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. അമ്മമാരെയും, പെങ്ങന്മാരേയും, ഭാര്യമാരെയും പ്രദര്‍ശിപ്പിച്ചു കിട്ടുന്ന താങ്കള്‍ പറയുന്ന മൂല്യ സദാചാരം ഇവിടെങ്ങളില്‍ കാണില്ല.



Posted by ..naj to സംവാദം at October 30, 2010 2:10 AM

3. maJ! has left a new comment on your post "ഇന്നൊരു മഴ പെയ്യാതിരിക്കില്ല....!":

mazha nannnaayi peythu..........
iniyum mazha peythu kondeyirikkatte..........
keep writing



Posted by maJ! to സെന്‍റര്‍കോര്‍ട്ട് at October 30, 2010 2:05 AM

4. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍":

യൂട്യൂബില്‍ വീഡിയോ മാത്രമേ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ mp3 ഫയല്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാം. എങ്ങനെയെന്നാല്‍ അത് വീഡിയോ ആക്കി മാറ്റണം. അത് എങ്ങനെയാണ് കഴിയുക എന്ന് ചോദിച്ചാല്‍ അതിനാണ് വിന്‍ഡോസ് മൂവി മേക്കര്‍ എന്ന സംഭവം. എല്ലാവരുടെയും കമ്പ്യൂട്ടറില്‍ ഇത് ഉണ്ട്. എന്നാല്‍ പലരും ഉപയോഗപ്പെടുത്താറില്ല. mp3 ഫയല്‍ ഒരു ഇമേജ് ചേര്‍ത്തോ അല്ലെങ്കില്‍ ബ്ലാങ്ക് ആയോ വിന്‍ഡോസ് മൂവി മേക്കര്‍ ഉപയോഗിച്ച് എളുപ്പത്തില്‍ വീഡിയോ ആക്കി മാറ്റാം. എന്നിട്ട് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്യാം



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at October 30, 2010 2:24 PM

5. ﺎലക്~ has left a new comment on your post "രാജാവിനെ സേവിക്കുന്നവന്‍":

അങ്ങേര്‌ വേച്ച്, വേച്ച് ബാത്ത് റൂമിലേക്ക്, അകത്ത് കേറിയതും ഒരു വലിയ ശബ്ദം, 'നെപ്പോളിയന്‍' മഹാരാജാവിന്‍റെ 'വാള്' ഉറയില്‍ നിന്ന് ഊരി തെറിച്ചതാണെന്ന് എനിക്ക് മനസിലായി, തുടര്‍ന്ന് പല പല ശബ്ദങ്ങള്‍, കിരീടവും ആടയാഭരണങ്ങളും അതാ ഒന്നൊഴിയാതെ പോകുന്നു.

à´¹ à´¹ à´¹
ഗംഭീരമായി...ഇവിടെ ശരിയ്ക്കും ചിരിച്ചു..!!



Posted by ﺎലക്~ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 30, 2010 2:15 PM

6. CKLatheef നിങ്ങളുടെ പോസ്റ്റ് "വികസനമുന്നണി പരാജയപ്പെടുത്തപ്പെട്ട വിധം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Sameer Thikkodi

>>> എന്നിരുന്നാലും നിങ്ങളുടെ; വോട്ട് എങ്ങോട്ട് പോയി (?) എന്ന അന്വേഷണം പുരോഗമിക്കട്ടെ ... അനുഭവം പാഠമാവട്ടെ.... <<<

ആ സെമികോളം ശ്രദ്ധിയില്‍ വന്നില്ല. എനിക്ക് തെറ്റി. എന്നാലും മറ്റൊരു വസ്തുത പറയാന്‍ അതുപകരിച്ചു. താങ്കളുടെ മാന്യമായി ഇടപെടലിനും നിര്‍ദ്ദേശത്തിനും പ്രാര്‍ഥനക്കും നന്ദി.



CKLatheef , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ഒക്ടോബര്‍ 30 2:15 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

7. കണ്ണനുണ്ണി has left a new comment on your post "രാജാവിനെ സേവിക്കുന്നവന്‍":

ഇത് വരെ കുഴപ്പം മാസ്സിലായില്ലേ... കുഴപ്പം നേപ്പോളിയന്റെയാ...
ക്രിസ്ത്യന്‍ ബ്രതെര്സ് മതിയാരുന്നു .. അപ്പൊ ഭായി ഭായി ആയി ഇരുന്നേനെ :)



Posted by കണ്ണനുണ്ണി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 30, 2010 2:30 PM

8. Helper | സഹായി has left a new comment on your post "1.2 - ചോദ്യങ്ങളും സംശയങ്ങളും ഭാഗം മൂന്ന്":

Sreekanth,

Here is the Link for UMAX Scanner 3600. Please Click Here.
.



Posted by Helper | സഹായി to കമ്പ്യൂട്ടർ സഹായി at October 30, 2010 11:57 AM

9. junaith has left a new comment on your post "രാജാവിനെ സേവിക്കുന്നവന്‍":

ബസ്സിന്‍റെ കണ്ടക്ടര്‍ ടിക്കറ്റിനൊപ്പം ബാക്കി ഒരു രൂപ അമ്പത് പൈസ കൃത്യമായി തിരികെ തന്നു...
അതേ, നല്ല കാലത്തേക്ക് ആദ്യ ചുവട്‌വപ്പ്.
അത് കറക്റ്റ്



Posted by junaith to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 30, 2010 2:17 PM

10. എതിരാളി നിങ്ങളുടെ പോസ്റ്റ് "വികസനമുന്നണി പരാജയപ്പെടുത്തപ്പെട്ട വിധം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പരസ്യമായി മുസ്ളിം ലീഗിനെ മലപ്പുറം ലീഗെന്നും മറ്റും പറഞ്ഞ്‌ പരിഹസിച്ച എ സ്‌ ഡി പി ഐ വാര്‍ഡ്‌ തലത്തില്‍ ആകെ ഒരു വാര്‍ഡിലാണു വിജയിച്ചത്‌. അതിനു പ്രധാന കാരണം മിക്ക വാര്‍ഡിലും അവര്‍ ജനകീയ വികസന മുന്നണി ജയിക്കാതിരിക്കാന്‍ അവരുടെ വോട്ടുകള്‍ ലീഗിനു വേണ്ടി മറിക്കുകയായിരുന്നു. സ്വന്തം സ്ഥാനാര്‍ത്ഥിയെ നോക്കുകുത്തിയാക്കികൊണ്ട്‌ ഒട്ടുമിക്ക പാര്‍ട്ടികളും ജനകീയ വികസന മുന്നണിക്ക്‌ മേല്‍ക്കൈ കിട്ടാതിരിക്കാന്‍ നന്നായി ശ്രദ്ദിച്ചിട്ടുണ്ട്‌. കാരണം അവര്‍ക്കറിയാം പുഴുത്തു നാറിയ വ്യവസ്ഥിതിക്കാര്‍ക്ക്‌ പകരം ആദര്‍ശത്തിണ്റ്റെ വക്ത്താക്കള്‍ അധികാരം കൈയ്യാളിയാല്‍ പിന്നെ അവരൊക്കെ വരും വര്‍ഷങ്ങളില്‍ കാശിക്കു പോകുകയേ നിവ്രത്തിയുള്ളൂ. അതിനാല്‍ അവിടെ തീവ്രാവാദിയും മിതവാദിയും വര്‍ഗീയ വാദിയും ഒരുമിച്ചു. അതിനാല്‍ കുറേയധികം സീറ്റുകള്‍ ജനകീയ മുന്നണിയുടെ അകൌണ്ടില്‍ നിന്നും നഷ്ടമായി. പക്ഷേ ഈ കളീ എല്ലാ കാലത്തും വിജയിക്കും എന്ന് കരുതാനും വയ്യാത്തതുകൊണ്ട്‌ ജനകീയ വികസന മുന്നണീക്ക്‌ നിരാശപെടേണ്ട കാര്യമില്ല. പ്രവര്‍ത്തനം ശക്തമായി തുടരുക. പതുക്കെയാണെങ്കിലും തീര്‍ചയായും ഫലം കിട്ടും. ഇവിടത്തെ അറിയപ്പെടുന്ന ഇന്നത്തെ മുഖ്യധാരക്കാരുടെയൊക്കെ സ്ഥിതി ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു.



എതിരാളി , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ഒക്ടോബര്‍ 30 2:15 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

Reply via email to