1. 手コキ has left a new comment on your post "ചരിത്രം":

手コキでイかされたい男性の為のコミュニティ誕生!手コキされたい男性は今すぐご参加下さい!毎月恒例の手こきイベント開催中!



Posted by 手コキ to സകലം-VAIKOM at November 6, 2010 2:41 AM

2. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post " വിനീത വിജയ്‌ പറയുന്നു ...":

വത്യസ്ഥമാ‍ാ‍ായ ഒര്രൂ കഥ...



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to ചാമ്പല്‍ at November 5, 2010 4:18 PM

3. kaalidaasan has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

എങ്കില്‍ എന്തിനാ വേറെ പാര്‍ടിഉണ്ടാക്കിയത് എന്ന ചോദ്യത്തില്‍ നിന്നും ഒളിച്ചോടിയിരിക്കുന്നു."തമസ്കരണം"....അതാണല്ലോ ഇപ്പോള്‍ എല്ലാ വലതു വാദികളുടേയും വജ്രായുധം !..... .........

അശോകന്‍,

എങ്കില്‍ എന്തിനാണ്‌ വേറെ പാര്‍ട്ടിയുണ്ടാക്കിയത് എന്നതിന്റെ ഉത്തരം ഇപ്പോള്‍ കരുണാകരനും മുരളിയും എന്തു ചെയ്യുന്നു എന്ന് മനസിലാക്കാന്‍ ശേഷിയുള്ള എല്ലാ മനുഷ്യ ജീവികള്‍ക്കുമറിയാം.

40 എം എല്‍ എ മാരെ ഫിക്സഡ് ഡെപ്പോസിറ്റ് ആയി വച്ചുനീട്ടിയപ്പോള്‍ അ ഡെപ്പോസിറ്റില്‍ നിന്നും പലിശ എന്ന ലാഭമുണ്ടാക്കാമെന്ന് കരുണാകരന്‍ ഒരു വേള നിനച്ചുപോയി. പിണറായി വിജയന്‍ കൊടുത്ത ഉറപ്പിന്‍മേല്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തു വന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കി നേട്ടം കൊയ്തു. അടിയന്തരാവസ്ഥക്കാലത്തെ ചോരപുരണ്ട് ഷര്‍ട് കഴുകിയെടുത്ത്, ഏത് പിശാചിനേയം ​കൂടെ കൂട്ടുന്നതില്‍ തെറ്റില്ല എന്നു പിണറായി വിജയന്‍ വിശ്വസിച്ചിരുന്നപ്പോള്‍ പര്‍ട്ടിക്കുള്ളില്‍ നിന്നും ഘടക കക്ഷികളില്‍ നിന്നും എതിര്‍പ്പു വന്നു. അതുകൊണ്ട് കരുണാകരനെ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഉപേക്ഷിക്കാതിരുന്നെങ്കില്‍ കരുണാകരന്‍ ഇന്ന് ഇടതുമുന്നണിയിലെ പ്രധാനപ്പെട്ട ഒരു നേതാവായി ഇരിക്കുമായിരുന്നു. അതിനുശേഷം ഗതികിട്ടാപ്രേതം പോലെ അദ്ദേഹം പല ഇടത്താവളങ്ങളിലും അലഞ്ഞു നടന്ന് അവസാനം ഇറ്റാലിയന്‍ മദാമ്മയുടെ കാലു പിടിച്ച് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ആന്റണി മറുത്തൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍ കരുണാകരന്‍ ഇന്നുമലഞ്ഞു നടന്നേനെ.

ഇനി അശോകന്‍ പറയൂ ഏത് തത്വശാസ്ത്രത്തിന്റെ പേരിലാണ്‌ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടതും അവിടെ തിരികെ കയറിക്കൂടിയതും?



Posted by kaalidaasan to P M MANOJ | പി എം മനോജ് at November 6, 2010 4:17 AM

4. kaalidaasan has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

ഇതിത്ര കാര്യവിവരതോടെ അറിയാമായിരുന്നിട്ടും എന്തിനാണ്സര്‍ "അമ്പത്തേഴിലെ സമരത്തില്‍ തീയില്‍ മുളച്ചൊരു" താങ്കളുടെ ,ആന്റണി, ഉമ്മന്‍ ചാണ്ടി,വയലാര്‍ രവി ,സുധീരന്‍,എ.സി.ജോസ് ...........തുടങ്ങിയവര്‍ ഇതേ പരിപാടികളുമായി കലാ കാലങ്ങളില്‍ ഇറങ്ങിയിരുന്നത്?.

അശോകന്‍,

ആന്റണി, ഉമ്മന്‍ ചാണ്ടി,വയലാര്‍ രവി ,സുധീരന്‍,എ.സി.ജോസ് ...........തുടങ്ങിയവര്‍ക്ക് അശോകനുള്ളതുപോലെ പ്രത്യയശാസ്ത്ര വിരോധഭാസം ബാധിച്ചിട്ടില്ല. അതുകൊണ്ട് വിമോചന സമരം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയമാണ്, വ്യക്തികളായ ഞങ്ങള്‍ക്കതില്‍ ഒരു പങ്കുമില്ല എന്നവര്‍ വാദിക്കാറില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആ നയം ശരി എന്ന് പൂര്‍ണ്ണവിശ്വാസമുള്ളതുകൊണ്ടാണവര്‍ അതൊക്കെ ചെയ്തത്. പാര്‍ട്ടി പറഞ്ഞത്കൊണ്ട് മനസില്ലാമനസോടെ അത് ചെയ്തു എന്നൊരു കോണ്‍ഗ്രസുകാരനും പറഞ്ഞിട്ടില്ല. അടിയന്തരാവസ്ഥ അത്യാവശ്യമായിരുന്നു എന്ന് വിശ്വസിക്കുന്ന കരുണാകരന്‍ ഉള്‍പ്പടെ അനേകം കോണ്‍ഗ്രസുകാര്‍ ഇപ്പോഴുമുണ്ട്. ഇതേ പരിപാടികളുമായി കാലാ കാലങ്ങളില്‍ ഇവര്‍ ഇറങ്ങിയിരുന്നതും നിര്‍ഗുണ പരബ്രഹ്മങ്ങളേപ്പോലെ അല്ല. ചെയ്യുന്ന കാര്യങ്ങള്‍ ശരി എന്നും അത് ചെയ്യുന്നത് കടമയുമാണെന്ന ഉത്തമ വിശ്വാസത്തോടേയാണതൊക്കെ ചെയ്തത്.


അതുപോലെ കരുണാകരന്‍ അടിയന്തരവഥ പൂര്‍ണ്ണമായും ശരിയായിരുന്നു എന്നു വിശ്വസിച്ചാണത് കേരളത്തില്‍ നടപ്പാക്കിയതും പിണറായി വിജയനുള്‍പ്പടെയുള്ള ആളുകളെ പോലീസിനേക്കൊണ്ട് തല്ലിച്ചതച്ചതും.



Posted by kaalidaasan to P M MANOJ | പി എം മനോജ് at November 6, 2010 4:37 AM

5. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ചില കൊച്ചു കൊച്ചു പരിചയപ്പെടുത്തലുകൾ ! / Chila Ko...":

പ്രിയപ്പെട്ട സോമൻ ഭായ്,നന്ദി. ബൂലോഗം,ബ്ലോഗന,ബൂലോകർ,...എന്നിവ മലയാളം ബ്ലോഗ് ഉണ്ടായ ശേഷമുള്ള പുത്തൻ മലയാള വാക്കുകളാണ് കേട്ടൊ.പിന്നെയൊരു സാഹിത്യകാരനായി താങ്കളെ പരിചപ്പെടുത്തേണ്ട ആവശ്യം ഇല്ലല്ലോ...

പ്രിയമുള്ള യൂസുഫ്പ,നന്ദി. അക്കങ്ങളെല്ലാം വരും പോകും,പക്ഷേ അക്ഷരങ്ങളെല്ലാം എന്നും നിലനിൽക്കുമല്ലോ അല്ലേ ഭായ്.

പ്രിയപ്പെട്ട രമേശ് ഭായ്,നന്ദി.മലയാളിയുടെ പര്യായ പദങ്ങളാണല്ലോ അതൊക്കെ.എന്നാലും തമ്മില് ഭേദം തൊമ്മൻ എന്ന കണക്കാണിവിടെ...കേട്ടൊ

പ്രിയമുള്ള എന്റെലോകം,നന്ദി. ഇവിടെയുള്ളതെല്ലാം വെറും കൂട്ടിലെ പുളികളാണല്ലോ,യഥാർത്ഥ പുലികളെല്ലാം പുറത്തന്നെയല്ലേ..വിൻസെന്റ്.

പ്രിയപ്പെട്ട സ്വപ്നാ അനു,നന്ദി. നിങ്ങളെപ്പോലെയുള്ള എല്ലാത്തിലും തൽ‌പ്പര്യമുള്ള കൂട്ടങ്ങൾ ഇവിടെയുള്ളതുകൊണ്ടാണല്ലോ ഇതെല്ലാം സംഘടിപ്പിക്കാൻ പറ്റുന്നത്...

പ്രിയമുള്ള ചിത്രാംഗദ,നന്ദി.മലയാളത്തിന്റെ മഹിമകൾ ഇവിടെയുയർത്താൻ കഴിയുന്നതിൽ ഞങ്ങൾ തീർച്ചയായും അഭിമാനിക്കുന്നു...കേട്ടൊ.

പ്രിയപ്പെട്ട നിശാസുന്ദരി,ഈ അഭിനന്ദനങ്ങൽക്കെന്നും നന്ദിയുണ്ട് കേട്ടൊ.

പ്രിയമുള്ള ഗോപൻ,നന്ദി.നാട്ടിലില്ലാത്തത് കൊണ്ടാണല്ലോ,ഇതുപോലുള്ള കൂട്ടായ്മകളുടെ ഗുണങ്ങൾ തൊട്ടറിയുന്നത് ...അല്ലേ



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to BILATTHIPATTANAM at 5 November 2010 16:15

6. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post ""ദ് സണ്‍ ഓഫ് ദ് റബ്ബര്‍!!"":

നന്നായിരിക്കുന്നു.
നല്ല അവതരണം.

ഓ:ടോ:ഇന്നലെയാണ് മണിക്കുട്ടി ഈ അടിപൊളി ബ്ലോഗിനേക്കുറിച്ചു പറഞ്ഞത്.
എല്ലാ പോസ്റ്റ്സ് വായിക്കട്ടെ.എന്നിട്ടു വരാം.



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to വെള്ളരിയ്ക്കാപ്പട്ടണം at November 6, 2010 6:06 AM

7. kaalidaasan has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

aSOkan_,

ഒഞ്ചിയത്തോ ഷൊര്‍ന്നൂരോ ഒറ്റപ്പാലത്തോ വിമത ശബ്ദമുയര്‍ത്തിയവര്‍ ഒരു വലിയ പ്രസ്ഥാനമായി വളര്‍ന്ന് കേരള ഭരണം പിടിച്ചെടുക്കുമെന്ന് ഒരു വ്യാമോഹവുമെനിക്കില്ല. അവര്‍ ഒന്നുകില്‍ സി പി എമ്മിലേക്ക് തിരികെ വരും. അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ ഭാഗമാകും. അതേ നടക്കു. അത് സംഭവിക്കുന്നത് താമാസിക്കുന്തോറും ക്ഷീണം സംഭവിക്കുന്നത് സി പി എമ്മിനാണ്. അവര്‍ കോണ്‍ഗ്രസില്‍ എത്തിപ്പെട്ടാല്‍ അവിടങ്ങളില്‍ സി പി എം പിന്നിലാകും. ആവര്‍ തിരികെ വന്നാല്‍ പഴയതെല്ലാം മറന്ന് ലെനിസ്റ്റ് സംഘടന തത്വങ്ങള്‍ പാലിച്ച് മിണ്ടാതിരുന്നു കൊള്ളും എന്നൊന്നും തോന്നുന്നില്ല. അവിടെയാണു പ്രശ്നത്തിന്റെ കാതല്‍.

കേരള സംസ്ഥാനം ഭരിക്കുമ്പോലെ പാര്‍ട്ടി ഭരിക്കുമ്പോഴുണ്ടാകുന്ന പ്രശ്നമാണിതിനൊക്കെ പിന്നില്‍. ഭരണപക്ഷം പ്രതിപക്ഷത്തെ പാടെ അവഗണിച്ചാല്‍ ഒന്നും സംഭവിക്കില്ല. പക്ഷെ ഒരു പ്രസ്ഥാനത്തിനുള്ളില്‍ അത് ആവഗണന്‍ ഉണ്ടാകുമ്പോള്‍ പലതും സംഭവിക്കും. അതാണ്‌ സി പി എമ്മില്‍ സംഭവിച്ചത്. അവഗണിക്കപ്പെടുന്നവര്‍ ആദ്യം കിട്ടുന്ന അവസരത്തില്‍ പ്രതിക്ഷേധിക്കും. ഒഞ്ചിയത്തും ഒറ്റപ്പാലത്തും ഷൊര്‍ന്നൂരിലും നടന്നത് അതാണ്. അത് മനസിലാക്കാതെയൊന്നും ഈ വക പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാകില്ല.

പകുതി എം എല്‍ മാരുടെ പിന്തുണയുണ്ടെങ്കില്‍ സംസ്ഥാനം ഭരിക്കാം. ഇത് അതുപോലെ പകര്‍ത്തി പകുതി ഭാരവാഹികളുടെ പിന്തുണയുണ്ടെങ്കില്‍ എന്തും പാര്‍ട്ടിക്കുള്ളില്‍ നടപ്പാക്കാം എന്ന അവസ്ഥയാണിതൊക്കെ വരുത്തി വച്ചത്. ഏത് അംഗത്തേയും വരുതിയിലാക്കാം. വി എസ് ഉയര്‍ത്തിയ പ്രശ്നങ്ങളുടെ ന്യായാന്യായത അനുസരിച്ചല്ല അദ്ദേഹത്തിനെതിരെ നടപടിയുണ്ടായത്. ലെനിനിസ്റ്റ് സംഘടന തത്വം ലംഘിച്ചു എന്നും പറഞ്ഞാണ്. ഭൂരിഭാഗവും പി ബി അംഗങ്ങള്‍ക്കും വി എസിനെ പി ബിയില്‍ നിന്നും പുറത്താക്കുന്നതില്‍ എതിര്‍പ്പുണ്ടായിട്ടും ലെനിനിസ്റ്റ് സംഘടന തത്വം ലംഘിച്ചു എന്ന ഒറ്റ കച്ചിത്തുരുമ്പില്‍ പിടിച്ചാണ്‌ കാരാട്ട് അദ്ദേഹത്തെ പുറത്താക്കുന്നതില്‍ വിജയിച്ചത്. ധാര്‍മികതയോ നൈതികതയോ സാമാന്യ യുക്തിയോ അല്ല പലപ്പോഴും ഈ വക നടപടികളുടെ പിന്നിലുള്ളത്. ലെനിനിസ്റ്റ് സംഘടന തത്വം പോലുള്ള മുട്ടായുക്തികളാണ്.

പുറമേക്ക് എല്ലാം ഭദ്രമെന്നു തോന്നുമ്പോഴുമുള്ളില്‍ പ്രശ്നങ്ങളുണ്ട്. എതിരഭിപ്രായം പറയുന്നവര്‍ നോട്ടപ്പുള്ളികളാകുന്നു. നിര്‍ഭയത്വമായിരുന്നു പണ്ടൊക്കെ കമ്യൂണിസ്റ്റിന്റെ മുഖ മുദ്ര. അത് മാറി പാര്‍ട്ടി വിഷയങ്ങളില്‍ ഇപ്പോള്‍ ഭയമാണു മുഖമുദ്ര. കഴിഞ്ഞകാലങ്ങളില്‍ പാര്‍ട്ടി ഭരവാഹിയാകാനും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും സഖാക്കളെ നിര്‍ബന്ധിക്കേണ്ടിയിരുന്നു. ഇന്ന് കടിപിടിയാണതിനു വേണ്ടി. ഇഷ്ടപ്പെടത്തവരെ ഒതുക്കാന്‍ സ്ഥാനമാനങ്ങള്‍ നല്‍കി ആളുകളെ കൂടെ നിറുത്തുക. സ്വന്തം ചേരി വിപുലമാക്കാന്‍ മറു ചേരിയില്‍ ഉള്ളവരെ അധികാര സ്ഥനങ്ങള്‍ വാഗ്ദാനം ചെയ്ത് മറുകണ്ടം ചാടിക്കുക. നിയമ ലംഘനം നടത്തുന്നവരെ വരെ പിന്തുണച്ച് കൂടെനിറുത്തുക തുടങ്ങിയവയൊക്കെയണിപ്പോള്‍ പര്‍ട്ടിയില്‍ നടക്കുന്നത്. സന്റിയഗോ മര്‍ട്ടിന്‍, ഫാരിസ് അബൂബേക്കര്‍, തുടങ്ങിയവര്‍ക്കൊക്കെ വേണ്ടിയാണിന്ന് പാര്‍ട്ടി വാദിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലും അമ്യൂസ്മെന്റ് പാര്‍ക്കും മറ്റ് വ്യവസായ സ്ഥാപനങ്ങളും പാര്‍ട്ടി നടത്തുമ്പോള്‍ വിമര്‍ശനം വരിക സ്വാഭാവികം. ചിലപ്പോഴൊക്കെ പാര്‍ട്ടിക്കുള്ളിലും ആ വിമര്‍ശനം വരാം. അങ്ങനെ വരുമ്പോള്‍ വലതു പക്ഷ വാദികള്‍ അവരിലൂടെ ലക്ഷ്യം നേടുന്നു എന്നാക്ഷേപിച്ചിട്ടു കാര്യമില്ല.

വലതുപക്ഷ പരിപാടികള്‍ നടപ്പിലാക്കുന്നതില്‍ ഒരപാകതയും കാണാതെ അതേക്കുറിച്ച് പാര്‍ട്ടിക്കുള്ളിലുള്ളവരും പാര്‍ട്ടി അനുഭാവികളും പാര്‍ട്ടി ശത്രുക്കളും വിമര്‍ശിക്കുമ്പോള്‍ വലതു പക്ഷ വാദികള്‍ ലക്ഷ്യം നേടുന്നു എന്ന ആക്ഷേപിക്കുന്നത് അപഹാസ്യമല്ലേ അശോകാ?

ഭൂമാഫിയയുടെയും ലോട്ടറി മാഫിയയുടെയും മണല്‍ മഫിയയുടെയും മദ്യ മാഫിയയുടെയും തോളില്‍ കയ്യിട്ട് നടക്കുന്നത് ഏതു തരം ഇടതുപക്ഷ വാദമാണശോകാ?

വലതുപക്ഷ വാദികള്‍ക്ക് ലക്ഷ്യം നേടാനുള്ള എല്ലാ വഴിമരുന്നും ഇട്ടുകൊടുത്തിട്ട്, അവര്‍ ലക്ഷ്യം നേടുന്നേ എന്നു വിലപിക്കുന്നത് ഏതു തരം മനശാസ്ത്രമാണശോകാ?



Posted by kaalidaasan to P M MANOJ | പി എം മനോജ് at November 6, 2010 3:53 AM

8. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "കാടും നാടും കുന്നും .(വയനാടന്‍ കുളിര്‍ക്കാറ്റ് -3)...":

വയനാടിന്റെ പ്രകൃതിഭം‌ഗിയിലൂടെ വീണ്ടും എന്നെ കുറെ ഇട്ട് നടത്തിപ്പിച്ച് നിന്ന് ഇളിക്കുകയാണല്ലേ...
മത്യാവോളം ആസ്വദിച്ചു വായിച്ചു ...കേട്ടൊ ഗെഡീ.
അതിമനോഹരമായിരുന്നു ഒരു യാത്രാവിവരണങ്ങൾ...



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to സെന്‍റര്‍കോര്‍ട്ട് at November 5, 2010 6:03 PM

9. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. നിങ്ങളുടെ പോസ്റ്റ് "സുന്ദരികളും സുന്ദരികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുകളിൽ അഞ്ചാമത് നിൽക്കുന്നവൾ മിസ് തെക്കേയിന്ത്യയും,താഴെ ആദ്യം ഇരിക്കുന്നവൾ റണർ അപ്പും ,ആ വരിയിലെ തന്നെ അറ്റത്തുള്ളവൾ മൂന്നാം സ്ഥാനവും നേടൂമെന്ന് നോം ഇതാ പ്രവചിക്കുന്നൂ‍...



മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. , മരുഭൂമികളിലൂടെ ..... ലേക്ക് Friday, 05 November, 2010 ന് പോസ്റ്റ് ചെയ്തത്

10. ത്രിശ്ശൂക്കാരന്‍ has left a new comment on your post "ദേ! മരമാക്രിയെ പിടികിട്ടി..!!!":

ഇതുപോലൊരെണ്ണത്തിനെ ഒന്ന് കണ്ടുകിട്ടാന്‍ എത്രയായി ഞാന്‍ നടക്കുന്നു.
nannaayi



Posted by ത്രിശ്ശൂക്കാരന്‍ to പിക്സെല്‍‌സ്::PIXELS at November 5, 2010 6:38 PM

11. kaalidaasan has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

ഒരു സംശയം ,നെല്‍സന്‍ മണ്ടേലയുടെ പാര്‍ടിയുടെ പേര് ആഫ്രിക്കന്‍ നാഷണല്‍ കോണ്ഗ്രസ് എന്നാണു.അതും താങ്കളുടെ മാഡത്തിന്റെ പാര്‍ടിയാണോ?

അശോകന്‍,

ഇന്ദിരാഗാന്ധി സൌത്ത് ആഫ്രിക്കയുടെ പ്രധാനമന്ത്രിയയിരുന്നു അല്ലേ?



Posted by kaalidaasan to P M MANOJ | പി എം മനോജ് at November 6, 2010 3:58 AM

12. സ്വതന്ത്ര ചിന്തകന്‍ has left a new comment on your post "പെന്‍ഷനായപ്പോള്‍ പൊന്തിയ വിപ്‌ളവമല്ല":

വൈകി വരുന്നെങ്കിലെന്ത്... നേരത്തെ പോണില്ലേ?



Posted by സ്വതന്ത്ര ചിന്തകന്‍ to sugathan at November 6, 2010 6:47 AM

13. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ഇന്നൊരു മഴ പെയ്യാതിരിക്കില്ല....!":

കർക്കിടകത്തിലെ തോരാമഴയിൽ ജനിച്ചൊരുത്തൻ,പേരിൽ പോലും മൺസൂൺ മണക്കുന്നവൻ...
അതെ അവൻ ഈ സ്നേഹമഴയിലൂടെ ഉമ്മയുടെ,സഖിയുടെ,വാപ്പയുടെ,..അടുത്തെല്ലാം നമ്മെ ഓരോരുത്തരേയും കൂട്ടികൊണ്ടുപോയി സ്നേഹം കോരിച്ചൊരിയുന്ന മഴകൊള്ളിച്ചു..!



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to സെന്‍റര്‍കോര്‍ട്ട് at November 5, 2010 5:57 PM

14. kaalidaasan has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

സിന്ധു ജോയി ഞൊണ്ടി നടന്നതിനെ പരിഹസിക്കുന്ന താങ്കള്‍, ഇതേ പോലത്തെ പ്രശ്നത്തില്‍ ഒരു അട്യാപകനെയും എ.എസ്.ഐ.യെയും കശാപ്പു ചെയ്തവരെ മഹത്വ വല്കരിച്ചു കൊള്ളൂ.നന്നായി വരട്ടെ.......

അശോകന്‍,

സിന്ധു ജോയി ഞൊണ്ടി നടന്നതിനെ പരിഹസിച്ചതല്ല. പരിഹസിക്കുന്നെങ്കില്‍ അവര്‍ വോട്ടു തേടാന്‍ കന്യാമറിയമേ എന്ന പാട്ടു പാടിയതിനെയാണ്‌ പരിഹസിക്കുക.

കരുണാകരന്‌ അടിയന്തരാവസ്ഥയില്‍ യാതൊരു പങ്കുമില്ല. കോണ്‍ഗ്രസിന്റെ നയം നടപ്പിലാക്കിയ വെറും യന്ത്രമായിരുന്നു എന്ന താങ്കളുടെ വിചിത്ര വാദത്തെ കളിയാക്കാനാണ്‌ ഞാന്‍ അത് പരമാര്‍ശിച്ചത്. താങ്കളുടെ വാദം കടമെടുത്താല്‍, സിന്ധു ജോയി സി പി എമ്മിന്റെ വെറും ചാവേറായിരുന്നു. കോണ്‍ഗ്രസിന്റെ സ്വാശ്രയ വിദ്യാഭ്യാസനയത്തെ പൂര്‍ണ്ണമായി അനുകൂലിച്ചതുകൊണ്ടാണ്, ഒരു മന്ത്രി അത് നടപ്പിലാക്കിയത്. സിന്ധു ജോയി സി പി എമ്മിന്റെ ആ വിഷയത്തിലുള്ള നിലപാടിനെ പൂര്‍ണ്ണമായും അനുകൂലിച്ചതുകോണ്ടാണാ സമരത്തില്‍ പങ്കെടുത്തതും. അതുപോലെ അടിയന്തരാവസ്ഥയെ പൂര്‍ണ്ണമായും അനുകൂലിച്ചുകൊണ്ടാണ്, കരുണാകരന്‍ അതിനെ പിന്തുണച്ചതും, കര്‍ക്കശമായി കേരളത്തില്‍ അത് നടപ്പിലാക്കിയതും, പിണറായി വിജയനെ പോലിസിനേക്കൊണ്ട് തല്ലിച്ചതച്ചതും.

കരുണകരനില്‍ നിന്നുമതിന്റെ ഉത്തരവാദിത്തം എടുത്തുമാറ്റിക്കൊണ്ടുള്ള താങ്കളുടെ ഈ അഭ്യാസം അറപ്പുളവാക്കുന്നതാണെന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. പിണറായി വിജയന്‍ കരുണാകരന്റെ തോളില്‍ കുറച്ചുകാലം കയ്യിട്ടു നടന്ന ഒറ്റ കാരണത്താലാണ്‌ താങ്കളീ അതിവിചിത്രമായ നിലപാടെടുക്കുന്നതെന്ന് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ എനിക്ക് പോകേണ്ട ഗതികേടുമില്ല.



Posted by kaalidaasan to P M MANOJ | പി എം മനോജ് at November 6, 2010 5:02 AM

15. kaalidaasan has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

അശോകന്‍,

ഇടതു പക്ഷ രക്ഷകന്‍ എന്ന പ്രയോഗം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. അപ്പോള്‍ ആരെങ്കിലുമൊക്കെ രക്ഷിക്കേണ്ട അവസ്ഥയിലാണിപ്പോള്‍ ഇടതുപക്ഷം എന്ന തിരിച്ചറിവുണ്ടായത് നല്ലതാണ്.

ബഹുജന പ്രസ്ഥാനങ്ങളെയൊന്നും ആര്‍ക്കും രക്ഷിക്കാനാകില്ല. ജനങ്ങള്‍ക്ക് സ്വീകാര്യതയുണ്ടാകുന്ന കാലത്തോളം അതൊക്കെ നില നല്‍ക്കും. കമ്യൂണിസ്റ്റ് സ്റ്റേറ്റ് തന്നെ സ്വയം ഇല്ലാതാകുമെന്നാണ്‌ കാള്‍ മാര്‍ക്സ് പറഞ്ഞത്.

ഞാന്‍ ഒന്നിന്റെയും രക്ഷകന്റെ വേഷം കെട്ടുന്നില്ല. ഞാന്‍ കൂടി വിശ്വസിക്കുന്ന ഒരു പ്രസ്ഥാനം ജനങ്ങളില്‍ നിന്നകലുന്നതു കാണുമ്പോള്‍ പ്രതികരിക്കുന്നു. ഏത് രാഷ്ട്രീയ പ്രസ്ഥാനവും നിലനില്‍ക്കുന്നത് ജനങ്ങള്‍ക്ക് സ്വീകാര്യമാകുന്ന കാലത്തോളമാണ്. പഴയ സോവിയറ്റ് യൂണിയനിലൊക്കെ കമ്യൂണിസ്റ്റുപര്‍ട്ടി ഇപ്പോള്‍ നിര്‍ജ്ജിവമാണ്. പ്രവര്‍ത്തിക്കാന്‍ ആളില്ല.

പാര്‍ട്ടി എന്നു പറയുന്നത് ഒരു കെട്ടിടം പോലെ മൂര്‍ത്തമായ ഒന്നല്ല. ചില ലക്ഷ്യങ്ങളോടെ ഒരു കൂട്ടമാളുകള്‍ ഒരുമിച്ച് ചേര്‍ന്ന്പ്രവര്‍ത്തിക്കുന്ന പ്രസ്ഥാന്മാണ്. ജനങ്ങള്‍ക്ക് സ്വീകാര്യമകുമ്പോള്‍ പാര്‍ട്ടി വളരും. ജനങ്ങള്‍ക്ക് സ്വീകാര്യമല്ലാതാകുമ്പോള്‍ പാര്‍ട്ടി തളരും



Posted by kaalidaasan to P M MANOJ | പി എം മനോജ് at November 6, 2010 3:53 AM

16. junaith നിങ്ങളുടെ പോസ്റ്റ് "സുന്ദരികളും സുന്ദരികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഏതായാലും ഒരാള്‍ ജയിക്കണം .
ഐശ്വര്യ്ക്കിരിക്കട്ടെ എന്റെ വോട്ട്
രമേശ്‌ജി നല്ല ചിത്രം.



junaith , മരുഭൂമികളിലൂടെ ..... ലേക്ക് Friday, 05 November, 2010 ന് പോസ്റ്റ് ചെയ്തത്

Reply via email to