1. ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur has left a new comment on your post "ഏഷ്യാനെറ്റ്‌ വാല്‍ക്കണ്ണാടി - മര്‍ഡോക്കിന്റെ" സ്ത്...":

നന്നായി.
പക്ഷെ ഈ രീതിയിലുള്ള തരാം താണ പരിപാടികളുടെ കാര്യത്തില്‍ ചാനലുകളെ മാത്രം വിമര്‍ശിക്കുന്നതില്‍ കാര്യമില്ല എന്നാണു എന്റെ അഭിപ്രായം. ഇന്നത്തെ ചാനലുകള്‍ - കുതകയോ അല്ലാത്തതോ - എല്ലാം തന്നെ ബിസിനസ് സംരംഭങ്ങള്‍ മാത്രമാണ്. ലാഭകരമായ രീതിയില്‍ നടത്തിക്കൊണ്ട് പോയി പണമുണ്ടാക്കുക എന്നതല്ലാതെ ഇതിന്റെയൊക്കെ നടത്തിപ്പുകാര്‍ക്ക് എന്ത് സാമൂഹ്യ പ്രതിബദ്ധത? അവര്‍ ഇതുപോലെ ഏതു തരവേലയും കാണിച്ചു ആളെക്കൂട്ടും. പക്ഷെ ഇത് പോലുള്ള തറപ്പരിപാടികള്മായി ക്യാമറയും തൂക്കി വല്ലവനും വരുമ്പോഴേക്കും തലകുത്തിനിന്നോ മണ്ണില്‍ കിടന്നുരുണ്ടോ തുണി പൊക്കിക്കാണിച്ചോ എന്ത് കോപ്രായം കാണിചിട്ടായാലും തങ്ങളുടെ മരമോന്ത ചാനലിലൂടെ നാലാള്‍ കണ്ടാല്‍ മതി എന്ന ജന്മാഭിലാഷം മാത്രം കൊണ്ടുനടക്കുന്ന മലയാളിയുടെ ശരാശരി ചിന്താഗതിയെ മാത്രം പറഞ്ഞാല്‍ മതി... അത് ടീച്ചര്‍മാരായാലും ഡോക്ടര്‍മാരായാലും.



Posted by ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur to സ്പന്ദനം at September 23, 2011 3:34 PM

Reply via email to