1. ജനശക്തി has left a new comment on your post "നെജാദിന്റെ യുഎന്‍ പ്രസംഗം പാശ്ചാത്യര്‍ ബഹിഷ്കരിച്ച...":

ഐക്യരാഷ്ട്രസഭാ പൊതുസഭയുടെ 66-ാം വാര്‍ഷിക സമ്മേളനത്തില്‍ ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദിന്റെ പ്രസംഗത്തിനിടെ അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഇറങ്ങിപ്പോയി. പലസ്തീന്‍ ജനതയെ നിഷ്ഠുരം അടിച്ചമര്‍ത്തുകയും മധ്യപൗരസ്ത്യദേശത്താകെ ഭീഷണിയുയര്‍ത്തുകയും ചെയ്യുന്ന ഇസ്രയേലിനെ പാശ്ചാത്യരാജ്യങ്ങള്‍ പിന്തുണയ്ക്കുന്നതിനെതിരെ അഹ്മദിനെജാദ് തുറന്നടിച്ചപ്പോഴായിരുന്നു ഇറങ്ങിപ്പോക്ക്. പ്രസംഗം ശ്രദ്ധിക്കാന്‍ അമേരിക്ക നിയോഗിച്ചിരുന്ന താണപടിയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥനാണ് ആദ്യം എണീറ്റുപോയത്. ഉടനെ 27 ഇയു രാജ്യങ്ങളുടെയും പ്രതിനിധികള്‍ അനുഗമിച്ചു. മുന്‍ വര്‍ഷങ്ങളിലെ നാടകം ആവര്‍ത്തിക്കുകയായിരുന്നു പടിഞ്ഞാറന്‍ രാജ്യങ്ങള്‍ .



Posted by ജനശക്തി to ജാഗ്രത at September 24, 2011 9:16 AM

Reply via email to