കാന്തപുരത്തെ അനുനയിപ്പിക്കാന്‍ നേതാക്കളുടെ പടയോട്ടം

പി സി അബ്്ദുല്ല

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിനു രണ്ടാഴ്ച മാത്രം ശേഷിക്കെ ഇനിയും
വ്യക്തമായി മനസ്സു തുറക്കാത്ത കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരെ തേടി
നേതാക്കളുടെയും സ്ഥാനാര്‍ഥികളുടെയും പടയോട്ടം. എ പി സുന്നി ആസ്ഥാനമായ
കാരന്തൂര്‍ മര്‍കസിലെത്തി കാണാന്‍ സൌകര്യപ്പെടാത്തവര്‍ വിമാനത്താവളങ്ങളിലും
മറ്റും ഓടിപ്പിടിച്ചാണു സുന്നി നേതാവിന്റെ പിന്തുണ തേടുന്നത്.
കേന്ദ്രമന്ത്രിമാരായ എ കെ ആന്റണി, വയലാര്‍ രവി, ഇ അഹ്മദ് തുടങ്ങിയവര്‍
കാന്തപുരവുായി ടെലിഫോണില്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തിവരികയാണ്.
മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എളമരം കരീം, കെ ടി ജലീല്‍ എന്നിവര്‍ ഇന്നലെ
ഉച്ചകഴിഞ്ഞു കാന്തപുരവുമായി കോഴിക്കോട്ട് ചര്‍ച്ച നടത്തി. ഈ സമയം തന്നെ
കാന്തപുരത്തെ കാണാന്‍ സമയം ചോദിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ
സന്ദേശമെത്തി. പൊന്നാനി സ്ഥാനാര്‍ഥി ഹുസയ്്ന്‍ രണ്ടത്താണിക്കൊപ്പമുള്ള
കൂടിക്കാഴ്ചയ്ക്കാണു പിണറായി അനുമതി തേടിയത്. കാലിക്കറ്റ് ടവര്‍ ഹോട്ടലില്‍
ഇന്നുച്ചയ്ക്കു കാണാമെന്നാണു കാന്തപുരം പിണറായിയെ അറിയിച്ചിട്ടുള്ളത്.
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതിനാല്‍ നാളെ
കാന്തപുരം തലസ്ഥാനത്തെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും.    ആര്‍ക്കും
പിടികൊടുക്കാത്ത കാന്തപുരത്തിന്റെ ഇത്തവണത്തെ സമദൂര സമീപനം ഇടതുമുന്നണി
കേന്ദ്രങ്ങളെയാണു കൂടുതല്‍ ആശങ്കയിലാക്കുന്നത്. മുന്നണിയിലെ പ്രശ്നങ്ങളും
പി.ഡി.പി പിന്തുണയും മറ്റും കാരണം കാന്തപുരവുമായി സി.പി.എം നേതാക്കള്‍ ഇതിനകം
കാര്യമായ ആശയ വിനിമയം നടത്തിയിരുന്നില്ല. ഇതിനിടെ എ പി സുന്നി വിഭാഗം
യു.ഡി.എഫിലേക്കു ചായുന്നതായ സൂചനകള്‍ പുറത്തുവന്നതോടെയാണു കാന്തപുരത്തെ
അനുനയിപ്പിക്കാന്‍ സി.പി.എം നേതാക്കള്‍ കൂട്ടമായി രംഗത്തിറങ്ങിയത്.
പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ലീഗ് നേതാക്കള്‍ തിങ്കളാഴ്ച
കരിപ്പൂരിലെത്തി കാന്തപുരത്തെ കണ്ടിരുന്നു ഈ വാര്‍ത്ത പുറത്തറിഞ്ഞതോടെ കെ ടി
ജലീല്‍ എം.എല്‍.എ തിങ്കളാഴ്ച രാത്രി തന്നെ കൂടിക്കാഴ്ചയ്ക്കു അനുമതി തേടി
കാന്തപുരത്തെ ബന്ധപ്പെട്ടു. ഇന്നലെ പൊന്നാനിയിലെ തിരക്കിട്ട
പ്രചാരണത്തിനിടെയാണു കോടിയേരിയെ കൂട്ടി ജലീല്‍ കാന്തപുരത്തെ കാണാനെത്തിയത്.
മലബാര്‍ മേഖലയിലെ മിക്ക എല്‍.ഡി.എഫ് - യു.ഡി.എഫ് സ്ഥാനാര്‍ഥികളും പത്രിക
നല്‍കിയ ശേഷം പിന്തുണയഭ്യര്‍ഥിച്ച് കാന്തപുരത്തെ സന്ദര്‍ശിച്ചു. വയനാട്ടിലെ
പ്രധാന സ്ഥാനാര്‍ഥികളായ എം ഐ ഷാനവാസ്, എം റഹ്്മത്തുല്ല, കെ മുരളീധരന്‍ എന്നിര്‍
പൂനൂരിലെ വസതിയിലെത്തിയാണു കാന്തപുരത്തെ കണ്ടത്. വടകരയിലെ യു.ഡി.എഫ്
സ്ഥാനാര്‍ഥി മുല്ലപ്പള്ളിയും കാന്തപുരത്തെ വീട്ടില്‍ ചെന്നു കണ്ടു.
യു.ഡി.എഫ് സ്ഥാനാര്‍ഥികളായ പി സി ചാക്കോ, എന്‍ പീതാംബരക്കുറുപ്പ്, കെ പി തോമസ്,
എം കെ രാഘവന്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ കാരന്തൂര്‍ മര്‍കസിലെത്തി
കാന്തപുരത്തിന്റെ പിന്തുണ അഭ്യര്‍ഥിച്ചു. പൊന്നാനിയിലെ യു.ഡി.    എഫ്
സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീര്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം നിരവധിതവണ
കാന്തപുരത്തെ നേരില്‍ കണ്ടിരുന്നു.
ഇടതുമുന്നണി സ്ഥാനാര്‍ഥികളായ ടി കെ ഹംസ, പി എ മുഹമ്മദ് റിയാസ് തുടങ്ങിയവര്‍
പത്രിക നല്‍കും മുമ്പ് തന്നെ കാന്തപുരത്തെ സന്ദര്‍ശിച്ചിരുന്നു.
തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് എ പി സുന്നി വൃത്തങ്ങളില്‍ ഉയര്‍ന്ന
പ്രതിഷേധം തണുപ്പിക്കാനാണു രണ്ടത്താണി ഇന്നു പിണറായിക്കൊപ്പം കാന്തപുരത്തെ
സന്ദര്‍ശിക്കുന്നതെന്നാണു സൂചന.

-- news source : thejas
------------------------------
Mahaboob Hameed
www.netdesign.ae
0097150 888 1930


-- 
Musthafa K.T. Valakkandi
www.mtechsolution.com

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to 
[email protected]
For more options, visit this group at 
http://groups.google.com/group/newsline?hl=en
-~----------~----~----~----~------~----~------~--~---

Reply via email to