--- On Wed, 4/1/09, abdulkareem mohammed <[email protected]> wrote:
കല്ലുവാതുക്കല്‍ കേസിലെ താത്തയ്‌ക്ക് വീട്ടുമുറ്റത്ത് ചിത
കൊല്ലം:ഏഴ് കൊല്ലത്തെ ജയില്‍ വാസത്തിനൊടുവില്‍ കല്ലുവാതുക്കല്‍
മദ്യദുരന്തക്കേസിലെ ഒന്നാംപ്രതി ഹയറുന്നിസ എന്ന താത്ത (61) തിരുവനന്തപുരം
മെഡിക്കല്‍ കോളേജ് ആസ്‌പത്രിയില്‍ അന്തരിച്ചു.
കരളില്‍ ക്യാന്‍സര്‍ ബാധിച്ച ഇവര്‍ ഏറെ നാളായി ചികിത്സയിലായിരുന്നു.
മദ്യദുരന്തക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന താത്തയെ ഫിബ്രവരി
27നാണ് ചികിത്സയ്‌ക്കായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്‌ച
പുലര്‍ച്ചെയായിരുന്നു അന്ത്യം. പോസ്റ്റു മോര്‍ട്ടത്തിനുശേഷം സ്വവസതിയായ
കല്ലുവാതുക്കലിലെ ഷീബാ മന്‍സിലില്‍ ചൊവ്വാഴ്‌ച
ആറുമണിയോടെ സംസ്‌കരിച്ചു. മുസ്‌ലിമെങ്കിലും ഹിന്ദു ആചാരപ്രകാരം ജീവിച്ച
ഹയറുന്നിസയെ വീട്ടുമുറ്റത്താണ് ദഹിപ്പിച്ചത്. മരുമകന്‍ ഹരിദാസ് ചിതയ്‌ക്ക് തീ
കൊളുത്തി. ഏക മകള്‍ ഷീബ ദിവസങ്ങളായി താത്തയ്‌ക്കൊപ്പം ആസ്‌പത്രിയിലായിരുന്നു. ഇതേ
കേസിലെ രണ്ടാം പ്രതിയായ ഭര്‍ത്താവ് രാജന്‍ പോലീസ് സുരക്ഷയില്‍ സെന്‍ട്രല്‍
ജയിലില്‍നിന്ന് ശവസംസ്‌കാരച്ചടങ്ങില്‍
പങ്കെടുക്കാനെത്തി. ചിതയിലേക്ക് മൃതദേഹമെടുത്ത ഉടന്‍ രാജന്‍ മടങ്ങി. കുറച്ച്
ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിലായിരുന്നു സംസ്‌കാരം.
2000 ഒക്ടോബറില്‍ കേരളത്തെ കണ്ണീരിലാഴ്‌ത്തിയ കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ
ഒന്നാം പ്രതിയായിരുന്നു താത്ത. ഈ വിഷമദ്യദുരന്തത്തില്‍ വിവിധ പ്രദേശങ്ങളിലായി 36
ജീവനുകള്‍ പൊലിഞ്ഞു. ഒന്നാം പ്രതിയായ താത്തയ്‌ക്ക് ജീവപര്യന്തം തടവും 7.35 ലക്ഷം
രൂപ പിഴയുമാണ് കൊല്ലത്തെ കോടതി വിധിച്ചത്. ഇവര്‍ പിഴ അടച്ചിട്ടില്ലാത്തതിനാല്‍
വിവിധ വകുപ്പുകളില്‍ ജീവപര്യന്തമായ 14
വര്‍ഷത്തെ തടവ് കഴിഞ്ഞും ശിക്ഷ അനുഭവിക്കേണ്ടിയിരുന്നു. സ്‌പിരിറ്റ്
രാജാവായിരുന്ന മണിച്ചനടക്കം കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ പതിമൂന്ന്
പേരെയാണ് കോടതി ജീവപര്യന്തം ശിക്ഷയ്‌ക്ക് വിധിച്ചത്.
തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിയായ താത്ത വര്‍ഷങ്ങള്‍ക്കുമുമ്പ് കൊല്ലത്തെത്തി
ചായക്കട നടത്തി വരികെ രഹസ്യമായി മദ്യക്കച്ചവടത്തിലൂടെ വളരുകയായിരുന്നു. മിനി
ബസുകളും ഇരുനില വീടും മറ്റ് സൗകര്യങ്ങളും സ്വന്തമാക്കി. വര്‍ഷങ്ങളോളം
രാഷ്ട്രീയക്കാരുടെയും പോലീസിന്റെയും തണലില്‍ ആര്‍ഭാടജീവിതം നയിച്ച താത്ത
കല്ലുവാതുക്കല്‍ മദ്യദുരന്തത്തെ തുടര്‍ന്ന്
ജയിലിലാവുകയായിരുന്നു. ഇവരുടെ വേലക്കാരായ കൗസല്യ, പ്രഭാകരന്‍ എന്നിവരായിരുന്നു
വ്യാജമദ്യ ദുരന്തത്തിലെ ആദ്യ ഇരകള്‍.
ജയിലില്‍ കഴിഞ്ഞ താത്തയെക്കാണാന്‍ മകള്‍ ഷീബ മിക്കവാറും പോകാറുണ്ടായിരുന്നു.
ജയിലില്‍ എത്തിയശേഷം വളരെ മൗനിയായിരുന്ന ഇവര്‍ ആറ് മാസം മുമ്പാണ് പൂര്‍ണമായും
രോഗിണിയായത്.
--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups
"newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en
-~----------~----~----~----~------~----~------~--~---