ന്യൂഡല്‍ഹി: വാര്‍ത്താ സമ്മേളനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി
പി.ചിദംബരത്തിന്‌ നേര്‍ക്ക്‌ ചെരിപ്പേറ്‌. ഹിന്ദി ദിനപത്രമായ ദൈനിക്‌
ജാഗരണിന്റെ റിപ്പോര്‍ട്ടര്‍ ജര്‍മെയില്‍ സിംഗാണ്‌ ചിദംബരത്തെ അപ്രീക്ഷിതമായി
ചെരിപ്പെറിഞ്ഞത്‌. 84 ലെ സിഖ്‌ വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ്‌ നേതാവ്‌
ജഗദീഷ്‌ ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന്‌
ചിദംബരം നല്‍കിയ മറുപടിയില്‍ പ്രകോപിതനായാണ്‌ ചെരുപ്പേറുണ്‌ടായത്‌. ജര്‍മെയില്‍
സിങ്ങിനെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഹാളിന്‌ വെളിയിലെത്തിക്കുകയും പോലീസിന്‌
കൈമാറുകയും ചെയ്‌തു.

  ചിദംബരത്തിന്‌ നേരെ ചെരിപ്പേറ്‌  [image: View
Video]<https://mail.google.com/mail/html/compose/static_files/view_video.php?news_id=1220766&n_type=HO&category_id=1>
  ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനുനേരെ
വാര്‍ത്തസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകന്‍ ഷൂ എറിഞ്ഞു. തന്റെ ചോദ്യത്തിന്‌
ഉത്തരം പറയാന്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകന്‍
ഷൂ എറിഞ്ഞത്‌. ഷൂ അദ്ദേഹത്തിന്റെ ദേഹത്ത്‌ കൊണ്ടില്ല.

സിഖ്‌ വിരുദ്ധകലാപക്കേസില്‍ ജഗദീഷ്‌ ടൈറ്റ്‌ ലറെ
കുറ്റവിമുക്തനാക്കിയതിനെക്കുറിച്ച്‌ പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന്‌ ചിദംബരം
നോ കമന്റ്‌സ്‌ എന്നു പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട മറ്റുചോദ്യങ്ങള്‍ക്കും
അദ്ദേഹം മറുപടി പറഞ്ഞില്ല. ഇതില്‍ പ്രതിഷേധിച്ച്‌ ജര്‍ണയില്‍ സിങ്‌ എന്ന
മാധ്യമപ്രവര്‍ത്തകന്‍ തന്റെ ഷൂ വലിച്ചെറിയുകയായിരുന്നു. ഹിന്ദി പത്രമായ ദൈനിക്‌
ജാഗരണിന്റെ റിപ്പോര്‍ട്ടറാണ്‌ ജര്‍ണയില്‍ സിങ്‌. ഇദ്ദേഹത്തെ സുരക്ഷാ
ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു.

അസമിലെ അക്രമവുമായി ബന്ധപ്പെട്ടായിരുന്നു ചിദംബരം എ.ഐ.സി.സി. ആസ്ഥാനത്ത്‌
പത്രസമ്മേളനം നടത്തിയത്‌. സംഭവത്തെ അദ്ദേഹം ചിരിച്ചുതള്ളി. താന്‍
മാധ്യമപ്രവര്‍ത്തകനോട്‌ ക്ഷമിക്കുകയാണെന്ന്‌ ചിദംബരം പറഞ്ഞു. സംഭവത്തില്‍
മറ്റുമാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട്‌ ക്ഷമാപണം നടത്തി.

തനിക്ക്‌ കോണ്‍ഗ്രസിനോട്‌ വിരോധമില്ലെന്ന്‌ ജര്‍ണയില്‍സിങ്‌ മാധ്യമങ്ങളോട്‌
പ്രതികരിച്ചു.

1984 ല്‍ നടന്ന സിഖ്‌ കൂട്ടക്കൊലക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയായിരുന്ന
ജഗദീഷ്‌ ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കി സിബിഐ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.
സാക്ഷിമൊഴികള്‍ അവിശ്വസനീയമാണെന്നും തെളിവില്ലെന്നായിരുന്നു സിബിഐയുടെ വാദം.


-- 
Warm Regard
M S ALI Deira,Dubai
Online at:
[email protected]

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to 
[email protected]
For more options, visit this group at 
http://groups.google.com/group/newsline?hl=en
-~----------~----~----~----~------~----~------~--~---

Reply via email to