<http://3.bp.blogspot.com/_TQEXXtcZTvU/SWr7bC4aZZI/AAAAAAAAAGk/REy5ezesFN4/s1600-h/war-and-children-05.jpg> കരയരുത് മക്കളേ... ചുവരു തുളച്ച വെടിയുണ്ടകള്‍ നാളെ നിന്റെ കുഞ്ഞു നെഞ്ചകം പിളര്‍ക്കാം. തലയോട്ടികള്‍ തകര്‍ക്കാം. കരയരുത് എന്നാലും.
<http://4.bp.blogspot.com/_TQEXXtcZTvU/SWr67qAFbeI/AAAAAAAAAGc/I1VN3XhwkSg/s1600-h/image030.jpg> ഇതാണു മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന ഹമാസ് മിസ്സെയിലിനെ 'പ്രഹരശേഷി'. 'മാരകമായ' മിസ്സെയില്‍ ആക്രമണത്തില്‍ പരിക്കേറ്റ പട്ടിയെ ചിത്രത്തില്‍ കാണാം. ഹേയ് ഫലസ്തീനീ... കാണുന്നില്ലേ നിന്റെ റോക്കറ്റിന്‍ 'പ്രഹരശേഷിയും'- തകര്‍ന്നൊരീ ശുനകജന്മവും. നിന്റെ റോക്കറ്റ് തന്നെയാണു ഹേതു. ഉറ്റവരും,കുടിലും കത്തിച്ചാമ്പലാവുമ്പോള്‍ പഴിക്കുക നിന്റെ 'മാരക' റോക്കറ്റിനെ, അത് എയ്ത് വിടുന്ന ഹമാസിനെ. <http://1.bp.blogspot.com/_TQEXXtcZTvU/SWr6fX2bvGI/AAAAAAAAAGU/SgQ_WEmUyD0/s1600-h/war-and-children-20.jpg> നിണം കൊണ്ട് നീ ചുവന്നാലും തെരുവുകള്‍ നിണച്ചാലുകളായാലും നിണച്ചാലുകളില്‍ നീ മുങ്ങിക്കുളിച്ചാലും ആരെ നീ പ്രതീക്ഷിപ്പൂ പെണ്മണീ... ഗോള്‍ഫ് കളി കഴിഞ്ഞ് ചൂടുകാവയും ചര്‍ച്ചയും കഴിഞ്ഞ് ഞങ്ങള്‍ വരാം. അതിനു മുന്‍പ് നീ ചുടുചാരമായാല്‍ ആരെ പഴിക്കണം. <http://2.bp.blogspot.com/_TQEXXtcZTvU/SWr6Hn3HQEI/AAAAAAAAAGM/rV9XzdQ3oUo/s1600-h/war-and-children-15.jpg> ടാങ്കുകളുരുളുന്ന വഴിയില്‍ ആരെ നീ തിരയുന്നു പെണ്‍കൊടീ... പൊതിയുന്ന പുകച്ചുരുളുകളെ ഭയമില്ലേ നിനക്ക് ? ധരിച്ചുവോ നീ- ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്‍ വെടിക്കെട്ടെന്ന്. ഇത് യുദ്ധഭൂമി. ചോരപ്പുഴകള്‍ നീന്തി അറപ്പു മാറിയ അക്രമിയുടെ വിളനിലം. ഏകയായി ഈ ശ്മശാനഭൂമിയില്‍ ആരെ നീ തിരയുന്നു ? <http://1.bp.blogspot.com/_TQEXXtcZTvU/SWr5085tCbI/AAAAAAAAAGE/LyeIQuxyZgI/s1600-h/image028.jpg> ഇനി കരയിലൂടെയുള്ള തേരോട്ടം. 'ഭീകരരെ' വരുതിയിലാക്കാന്‍. മാസങ്ങളോളം പട്ടിണിക്കിട്ട പൈതങ്ങളില്‍ അവശേഷിക്കുന്ന ശ്വാസവും ഊതിക്കെടുത്താന്‍. ബാക്കിയായ കുടിലുകള്‍ ഇടിച്ചു നിരത്താന്‍. ഇത് ശ്മശാന ഭൂമിയിലേക്കുള്ള തേരോട്ടം. <http://4.bp.blogspot.com/_TQEXXtcZTvU/SWr3V8QMpZI/AAAAAAAAAF8/ox4e1rvZ468/s1600-h/war-and-children-19.jpg> പിറന്ന മണ്ണില്‍ അഭയാര്‍ഥികളിവര്‍. കണ്ണീരു വറ്റിയ കണ്ണുകള്‍. പട്ടിണി തളര്‍ത്തിയ ശരീരം. അതെ ഇതു ഫലസ്തീന്‍ തീവ്രവാദികള്‍. ഇവരത്രെ ഖസ്സാം റോക്കറ്റും കയ്യിലേന്തി ഇസ്രായേലിന്‍ ഉറക്കം കെടുത്തുന്നവര്‍. ഈ 'ബന്ദികളുടെ' കബന്ധങ്ങള്‍ നാളെ കഴുകന്മാര്‍കൊത്തി വലിക്കാം, ഈച്ചകള്‍ അവക്കു മുകളില്‍ കൂട്ടം കൂടിയിരിക്കാം. നാം പഴിക്കേണ്ടത് ഹമാസിനെ- ജൂതന്റെ പട്ടിയെ കൊല്ലുന്ന 'മാരക' റോക്കറ്റുകളേയും. മറിച്ചെങ്കില്‍ സുന്നത്തും,കുളിയും കഴിച്ച് കാത്തിരിക്കുക. ഭീകരവാദിക്കുപ്പായത്തിനര്‍ഹര്‍ നിങ്ങള്‍ തന്നെ. __._,_.___. __,_._,___ -- Warm Regard *M S ALI* Deira,Dubai Online at: *[email protected] * --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en -~----------~----~----~----~------~----~------~--~---
